Contents

Displaying 25261-25270 of 26068 results.
Content: 25715
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് തുടക്കം
Content: പാണത്തൂർ (കാസർഗോഡ്): കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക് ഉജ്വല തുടക്കം. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് ജാഥാ ക്യാപ്റ്റൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി യാത്രയ്ക്കു തുടക്കം കുറിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. തോമസ് ആനിമൂട്ടിൽ, തലശേരി അ തിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ തുടങ്ങിയവർ പ്ര സംഗിച്ചു. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കും. മതേതരത്വവും രാജ്യത്തിൻ്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിഹരിക്കുക, റബറും നെല്ലും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യാത്ര നടത്തുന്നത്.
Image: /content_image/India/India-2025-10-14-11:10:44.jpg
Keywords:
Content: 25716
Category: 1
Sub Category:
Heading: സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രായശ്ചിത്ത പരിഹാര തിരുകര്‍മ്മം നടത്തി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ അവഹേളനത്തില്‍ പ്രായശ്ചിത്ത പരിഹാര തിരുകര്‍മ്മം നടത്തി. പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി. ഇന്നലെ ഒക്ടോബർ 13 പ്രാദേശിക സമയം ഉച്ചയ്ക്ക് 12:45-ന് ആരംഭിച്ച പാപപരിഹാര തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കര്‍ദ്ദിനാള്‍ ഗാംബെറ്റി അൾത്താരയിൽ വിശുദ്ധജലം തളിക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്തു. വത്തിക്കാൻ ബസിലിക്കയിലെ ജീവനക്കാര്‍ പങ്കെടുത്ത ചടങ്ങിൽ, അപമാനത്തിന് ദൈവത്തോട് ക്ഷമ ചോദിച്ച് പ്രാര്‍ത്ഥിച്ചതായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. എൻസോ ഫോർച്യൂണാറ്റോ സിഎൻഎയുടെ സ്പാനിഷ് വാർത്താ പങ്കാളിയായ 'എസിഐ പ്രെൻസ'യോട് പറഞ്ഞു. ഒക്ടോബർ 10 വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കി. സംഭവത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടല്‍ പ്രകടിപ്പിച്ചിരിന്നു. ലെയോ പാപ്പയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രായശ്ചിത്ത പരിഹാര തിരുക്കര്‍മ്മം ദേവാലയത്തില്‍ നടത്തിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-14-13:06:50.jpg
Keywords: പ്രായശ്ചി
Content: 25717
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന്‍ വിടവാങ്ങി
Content: മനാഗ്വേ: പില്‍ക്കാലത്ത് ആസിഡ് ആക്രമണത്തിന് ഇരയായ ലാ പുരിസിമ അതിരൂപത മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറും വൈദികനുമായ ഫാ. മാരിയോ ഡി ജെസൂസ് ഗുവേര കാലെറോ (66) അന്തരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 ഞായറാഴ്ചയായിരിന്നു അന്ത്യം. 2018 ഡിസംബർ 5ന് മനാഗ്വേ കത്തീഡ്രലിൽ കുമ്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികന് നേരെ ആസിഡ് ആക്രമണമുണ്ടായത്. കത്തോലിക്ക സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ രൂക്ഷമായ കാലയളവായിരിന്നു ഇത്. വിവിധ ശസ്ത്രക്രിയകളും ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിരിന്നു. ആക്രമണകാരിയോട് ക്ഷമിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 2019 ഓഗസ്റ്റിൽ, ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം പ്രതിയായ ലിയോനിഡോവ്ന ഗോണിനെ മോചിപ്പിച്ചു. നിക്കരാഗ്വ: എ പെർസെക്യുട്ടഡ് ചർച്ച് എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന വൈദികന്റെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. നമ്മുടെ കർത്താവായ ദൈവം അദ്ദേഹത്തിന് തന്റെ വിശുദ്ധ സ്വർഗ്ഗം സമ്മാനിക്കട്ടെയെന്ന് അവര്‍ 'എക്സില്‍' കുറിച്ചു. മനാഗ്വേയിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസും നിക്കരാഗ്വേൻ തലസ്ഥാനത്തെ വൈദികരും ഫാ. മാരിയോ ഡി ജെസൂസിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-14-13:40:17.jpg
Keywords: നിക്കരാ
Content: 25718
Category: 1
Sub Category:
Heading: സുവിശേഷം പ്രചരിപ്പിക്കുന്നതിന് പ്രാര്‍ത്ഥിക്കണം, സഹായിക്കണം: പ്രേഷിത ദിനത്തിൽ പങ്കാളികളാകാന്‍ പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബർ പത്തൊൻപതാം തീയതി കത്തോലിക്ക സഭ കൊണ്ടാടുന്ന ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകുവാൻ ഏവരോടും ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഈ അവസരത്തില്‍ പ്രാദേശിക സഭകളില്‍ ഈ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിക്കണമെന്നു ഇന്നലെ പുറത്തിറക്കിയ വീഡിയോയിലൂടെ ലെയോ പാപ്പ ആഹ്വാനം ചെയ്തു. സഭ മുഴുവൻ മിഷ്ണറിമാർക്കുവേണ്ടിയും, അവരുടെ അപ്പസ്തോലിക പ്രവർത്തനത്തിന്റെ ഫലത്തിനും വേണ്ടിയും പ്രാർത്ഥനയിൽ ഒരുമിക്കുന്ന, ആഗോള പ്രേഷിത ദിനം ഒക്ടോബർ മാസം പത്തൊൻപതാം തീയതി ആഘോഷിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. താൻ പുരോഹിതനും, പിന്നീട് പെറുവിൽ മിഷ്ണറി മെത്രാനും ആയിരുന്നപ്പോൾ, ഈ ദിനം വിശ്വാസത്തോടെയും, പ്രാർത്ഥനകളോടെയും, ദാനധർമ്മങ്ങളിലൂടെയും ആചരിച്ചിരിന്നതെന്നും സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനു താൻ സാക്ഷിയാണെന്നും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ലോകത്തിലെ എല്ലാ കത്തോലിക്ക ഇടവകകളെയും, ആഗോള പ്രേഷിത ഞായറാഴ്ച ആചരണത്തില്‍ പങ്കെടുക്കുവാൻ പാപ്പ ക്ഷണിച്ചു. പ്രാർത്ഥനകളും, സഹായങ്ങളും, പ്രേഷിത മേഖലകളിൽ ഉള്ള സഹോദരങ്ങൾക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനും, അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും പുതിയ ദേവാലയങ്ങള്‍ പണിയുന്നതിനും, ആതുര -വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായകരമായി മാറുമെന്ന് പാപ്പ പറഞ്ഞു. ജനങ്ങൾക്കിടയിൽ "പ്രത്യാശയുടെ മിഷ്ണറിമാർ" ആകുവാൻ ജ്ഞാനസ്നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് ഒക്ടോബർ 19ന്, നാം ഒരുമിച്ച് ചിന്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെ ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും സന്തോഷകരവുമായ പ്രതിബദ്ധത പുതുക്കാം. ലോകമെമ്പാടുമുള്ള മിഷ്ണറിമാരെ സഹായിക്കാനുള്ള പാപ്പായുടെ ഉദ്യമങ്ങളെ സഹായിക്കുന്ന ഏവർക്കും നന്ദിയർപ്പിച്ചും ദൈവാനുഗ്രഹങ്ങള്‍ നേർന്നുകൊണ്ടുമാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-14-14:08:09.jpg
Keywords: ലെയോ
Content: 25719
Category: 1
Sub Category:
Heading: അടിച്ചേൽപ്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം...! ഹിജാബ് വിവാദത്തില്‍ ഒരു സന്യാസിനിക്ക് പറയാനുള്ളത്
Content: ക്രൈസ്തവ സന്യസ്തരെ ആരും സ്കൂൾകുട്ടികളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കരുത്. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ മതമോ, മാതാപിതാക്കളോ, അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ ശിരോവസ്ത്രമോ (വെയ്ലോ), സന്യാസ വസ്ത്രമോ ധരിക്കാറില്ല... പ്രായപൂർത്തി ആയ ഒരു ക്രൈസ്ത യുവതി പൂർണ്ണ സ്വാതന്ത്ര്യത്തോടെയും വ്യക്തമായ അവബോധത്തോടെയും തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റമാണ്. ഹിജാബ് വിവാദം മൂലം കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിന് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതും അതിനെ തുടർന്ന് സ്കൂൾ യൂണിഫോമും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും വിവാദ ചർച്ചകളിലേക്ക് കടന്നു പോകുന്നതും അറിവില്ലായ്മ മൂലം ആണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡ്രസ്സ് കോഡ് എന്താണെന്ന് തീരുമാനിക്കുന്നത് അതതു സ്കൂൾ മാനേജ്മെന്റും പിടിഎയുമാണ്. ആ തീരുമാനത്തിൽ കൈകടത്താൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്ന് വിധിച്ചത് ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതി തന്നെയാണ്. #{blue->none->b-> അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് ഈ കുട്ടികൾക്ക് എന്ന് ചോദിക്കുന്നവരോട്: ‍}# എന്തുകൊണ്ട് ക്രൈസ്തവ സന്യസ്തർക്ക് ശിരോവസ്ത്രം ധരിക്കാം പക്ഷെ മുസ്ലീം പെൺകുട്ടികൾക്ക് ധരിക്കാൻ അനുവാദം ഇല്ല എന്ന്, ചോദ്യശരം ഉയർത്തുന്നവർക്ക് നൽകാനുള്ള മറുപടി: സ്കൂളിൽ പഠിക്കുന്നത് 6 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തിൽ അവർ വിദ്യാർത്ഥിനികൾ ആണ്. സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ, ഉച്ചനീചത്വങ്ങളും ജാതിവേർതിരിവുകളും സാമ്പത്തികാവസ്ഥകളും കുട്ടികൾക്കിടയിൽ വിഭാഗീയതകൾ സൃഷ്ടിക്കാതിരിക്കാനാണ്. എല്ലാ സമൂഹങ്ങളും ഒരുപോലെ വളരുകയും സഹവർത്തിത്വവും സമത്വവും പുലരുകയും വേണം എന്ന് ഉറച്ചുവിശ്വസിച്ച ക്രൈസ്തവ സമൂഹമാണ് യൂണിഫോം സമ്പ്രദായത്തിന്റെ ആരംഭകർ. ഈ ഡിജിറ്റൽ യുഗത്തിലും യൂണിഫോമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാണ്. #{blue->none->b-> ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം എന്തുകൊണ്ടാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്: ‍}# ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, "ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി" എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം. #{blue->none->b-> കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം തന്നെ വേണം: ‍}# വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രധാരണം വേണം എന്ന് വാശി പിടിച്ചാൽ, ഇന്ന് മുസ്ലീങ്ങൾക്ക് ഹിജാബ് ധരിക്കാൻ അനുവാദം വേണം. നാളെ ക്രൈസ്തവ വിദ്യാർത്ഥികൾ ചട്ടയും മുണ്ടും വേണം എന്ന് വാശി പിടിക്കും. പിന്നെ ഹൈന്ദവ വിദ്യാർത്ഥികൾ അതാത് ജാതിയനുസരിച്ച് അവരവരുടെ വേഷവിധാനം വേണം എന്ന് വാശി പിടിക്കും. പിന്നെ ജൈനമതത്തിലെ ദിഗംബരൻ വിദ്യാർത്ഥികൾ എങ്ങാനും സ്കൂളിൽ വന്നാൽ പിന്നെ അവർക്ക് തുണി ഉടുക്കാൻ പറ്റില്ല എന്നാണ് നിയമം. അപ്പോൾ ഈ മതനിയമങ്ങൾ കൊണ്ട് ഒന്നെങ്കിൽ സ്കൂൾ മുന്നോട്ട് പോകാൻ പറ്റില്ല, അല്ലെങ്കിൽ വിവിധ മതങ്ങൾ നിർബന്ധിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് വീണ്ടും തൊടീലും തീണ്ടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമായി നൂറ്റാണ്ടുകൾക്ക് പിന്നോട്ട് സഞ്ചരിക്കാം.. അതായത് കേരളത്തിൻ്റെ പൂർവ്വിക ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിൽ തൊടീലും തീണ്ടലും ഒക്കെ പറഞ്ഞ് നമ്മുടെ കാർന്നോന്മാർക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റില്ലായിരുന്നു. നീ ആ ജാതിയാണ്, നീ ആ മതമാണ്, നീ പാവപ്പെട്ടവൻ, ഞാൻ പണക്കാരൻ എന്ന് ഒക്കെ പറഞ്ഞ് പരസ്പരം എപ്പോഴും കലഹിച്ചിരുന്ന ഒരു സമൂഹത്തെ അടക്കി ഒതുക്കി ഒരു ബഞ്ചിൽ ഇരുത്തി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചതിൽ കൈസ്തവ സന്യസ്തരും ക്രൈസ്തവ സഭയും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പൂർവികർ രാപകലില്ലാതെ കഷ്ടപ്പെട്ട് ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഒരുമയോടെ പടുത്തുയർത്തിയ ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും ജാതി-മത-സാമ്പത്തിക വേർതിരിവിൽ എത്തിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമങ്ങളോട് ഞങ്ങൾ സന്യസ്തർക്ക് തീരെ യോജിപ്പില്ല. സ്കൂൾ മാനേജ്‌മെൻ്റ് നിയമമനുസരിച്ച് യൂണിഫോം ധരിക്കാൻ കഴിയാത്തവർ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്: തങ്ങളുടെ സ്കൂളിൽ യൂണിഫോം ഇതായിരിക്കും എന്നല്ലേ സ്ഥാപന മാനേജ്മെൻ്റ് പറയുന്നത്; അല്ലാതെ, ലോകത്തുള്ള എല്ലാ കുട്ടികളും ഇത് ധരിക്കണം എന്നല്ലല്ലോ? അതു താല്പര്യമില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാവുന്ന സ്കൂളിൽ അവരെ മാതാപിതാക്കൾക്കു വിടാമല്ലോ..? ക്രിസ്ത്യൻ മാനേജുമെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ കുട്ടികളെ ചേർക്കുകയും വേണം, അവിടത്തെ നിയമങ്ങൾ പാലിക്കാൻ മനസ്സുമില്ല എന്നു വാദിക്കുന്നത് ശരിയാണോ..? ഒരു സ്കൂളിൽ കുട്ടികളെ ചേർക്കാൻ ചെല്ലുമ്പോൾതന്നെ ആ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു പേപ്പർ വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം അനുസരിച്ചുകൊള്ളാം എന്ന് ഓരോ രക്ഷിതാവും ഒപ്പിട്ട് നൽകാറുണ്ട്. സ്കൂൾ മാനേജ്മെൻ്റ് നിശ്ചയിച്ചിട്ടുള്ള യൂണിഫോം അംഗീകരിച്ചുകൊണ്ട് സ്കൂളിലേക്കു തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കൾക്ക് പിന്നീട് പിന്തിരിപ്പൻ ബുദ്ധി തോന്നുന്നത് (അത്തരത്തിൽ ഉപദേശിക്കപ്പെടുന്നത്) എന്തുകൊണ്ടാണ്..? പിന്തിരിപ്പൻ ബുദ്ധിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ശക്തിയാണ് എന്ന് കേരളസമൂഹം ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു.. * സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-14-14:29:40.jpg
Keywords: സന്യാസ
Content: 25720
Category: 18
Sub Category:
Heading: സെൻ്റ റീത്താസ് പബ്ലിക് സ്‌കൂൾ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന അപക്വം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: പള്ളുരുത്തി സെൻ്റ റീത്താസ് പബ്ലിക് സ്‌കൂൾ വിഷയത്തിൽ സാമുഹിക മാധ്യമത്തിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടേതായ പ്രസ്‌താവന അപക്വവും അജ്ഞത നിറഞ്ഞതുമാണെന്നു, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈ ക്കിൾ പുളിക്കൽ പറഞ്ഞു. സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്. ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേ ചില കോണുകളിൽനിന്ന് നിരന്തരം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ അന്വേഷിക്കുന്നതിന് പകരം, വേട്ടക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാട് ഒരു ജനാധിപത്യരാജ്യത്തിൽ അഭികാമ്യമല്ല. മന്ത്രിയുടെതായിവന്ന കുറിപ്പിലുള്ളത് തെറ്റായ വ്യാഖ്യാനങ്ങളാണ്. കോടതിയുടെ പ രിഗണനയിൽ ഉള്ള വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം നിയമവിരുദ്ധമാണെ ന്നും ഫാ. പുളിക്കൽ അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2025-10-15-14:19:22.jpg
Keywords: റീത്താ
Content: 25721
Category: 18
Sub Category:
Heading: മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി; തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി
Content: കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും ടിഒസിഡി സന്യാസ സമൂഹ സ്ഥാപകയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. കെആർഎൽസിബിസി അധ്യക്ഷനും കോഴിക്കോട് ആർച്ച്ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സിടിസി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഷാഹി ലയ്ക്കു നൽകി പ്രകാശനം ചെയ്തു‌. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, വിവിധ ലത്തീൻ രൂപത മെത്രാന്മാർ, ഒസിഡി സമൂഹത്തിന്റെ പ്രൊവിൻഷ്യലും സംഘാടകസമിതി ചെയർമാനുമായ ഡോ. അഗസ്റ്റിൻ മുള്ളൂർ, വരാപ്പുഴ അതിരുപത വികാരി ജനറാൾമാ രായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, സിടിസി സന്യാസ സമൂഹത്തിന്റെ പ്രൊവിഷ്യൽമാർ, സമർപ്പിതർ, വൈദികർ, അ‌ല്മായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-10-15-14:26:46.jpg
Keywords: ഏലീശ്വാ
Content: 25722
Category: 1
Sub Category:
Heading: ഗാസയിലെ കുട്ടികൾക്ക് മരുന്ന് ലഭ്യമാക്കി പാപ്പയുടെ സ്നേഹ വാത്സല്യം
Content: ജെറുസലേം: യുദ്ധത്തിന്റെ ഞെരുക്കങ്ങളില്‍ നിന്നു കരകയറുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് മരുന്നുകള്‍ എത്തിച്ച് പാപ്പയുടെ സ്നേഹ വാത്സല്യം. ജെറുസലേമിലേ ലത്തീന്‍ പാത്രിയാർക്കേറ്റിൻറെ സഹായത്തോടെ പാപ്പയുടെ ഉപവി പ്രവർത്തന കാര്യാലയമായ “എലെമൊസിനെറീയ അപ്പസ്തോലിക്ക” ('Elemosineria Apostolica') വഴിയാണ് ലെയോ പതിനാലാമൻ പാപ്പ ഈ മരുന്നുകൾ എത്തിച്ചത്. ഗാസയിൽ രണ്ടുവർഷത്തെ സംഘർഷത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായിട്ടാണ് പാപ്പയുടെ കാരുണ്യത്തിൻറെ പ്രതീകാത്മക അടയാളമായി 5000 ഡോസ് മരുന്നുകൾ എത്തിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ജെ‌റുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെ സഹായത്തോടെ ഈ മരുന്നുകൾ ആവശ്യക്കാരായ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്തുവെന്ന് പാപ്പയുടെ ഉപവിപ്രവർത്തന കാര്യാലയത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്ക്കി വെളിപ്പെടുത്തി. സുവിശേഷ പ്രഘോഷണം വിശ്വാസയോഗ്യമാകണമെങ്കിൽ അത് സാമീപ്യത്തിൻറെയും സ്വീകരണത്തിൻറെയും പ്രവർത്തികളായി പരിണമിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ, ഞാൻ നിന്നെ സ്നേഹിച്ചു എന്നർത്ഥം വരുന്ന “ദിലേക്സി തേ” എന്ന തൻറെ അപ്പസ്തോലിക പ്രബോധനത്തിൽ ഉദ്ബോധിപ്പിച്ചിട്ടുള്ളത് കർദ്ദിനാൾ ക്രജേവ്സ്ക്കി അനുസ്മരിച്ചു. യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന യുക്രൈനും പാപ്പായുടെ മാനവികസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറച്ചി, പാസ്ത, പാചക എണ്ണ, തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ശുചീകരണ പദാർത്ഥങ്ങളുമാണ് എത്തിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-15-16:02:12.jpg
Keywords: ഗാസ
Content: 25723
Category: 1
Sub Category:
Heading: സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ വർഗീയതയ്ക്ക് വളമിട്ട ഉദ്യോഗസ്ഥര്‍; കുറിപ്പുമായി വോയ്സ് ഓഫ് നൺസ്
Content: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറിപ്പുമായി സന്യസ്തരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് നൺസ്. വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ, വാസ്തവ വിരുദ്ധമായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ; പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിക്കാതെ പുറത്ത് നിർത്തി എന്ന രീതിയിൽ തെറ്റായ റിപ്പോർട്ട് കൊടുത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയ ആദ്യ ദിവസം സ്കൂളിൽ ആർട്ട് ഡേ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിനി മുഴുവൻ സമയവും ആർട്ട് ഡേ നടക്കുന്ന ഹാളിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയെന്ന കണ്ടുപിടുത്തം റിപ്പോർട്ടിൽ വന്നത്? ആരുടേതാണ് ഈ കുടിലബുദ്ധി? സ്കൂൾ അധികൃതരുമായി ബന്ധപ്പെടാതെ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞു പത്രസമ്മേളനം നടത്താൻ ബഹു. എംപി ഹൈബി ഈഡന് കഴിഞ്ഞത്? വിദ്യാർത്ഥിനിയുടെ പിതാവുമായി എംപി നടത്തിയ ചർച്ച തീർച്ചയായും പ്രശ്ന പരിഹാര സാധ്യതകൾ തുറന്നിട്ടിട്ടുണ്ട്. പക്ഷേ, സ്കൂൾ അധികൃതരുമായി വിദ്യാർത്ഥിനിയുടെ പിതാവിന്റെ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ, പ്രശ്നം പരിഹരിച്ചു എന്ന പ്രഖ്യാപനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ എംപി ക്ക് എങ്ങനെ സാധിക്കും? കോടതിയുടെ മുമ്പിലുള്ള വിഷയത്തിൽ ബഹു. മന്ത്രി വി ശിവൻകുട്ടിക്ക്, ബഹുമാനപ്പെട്ട കോടതികളുടെ 2018, 2022 വർഷങ്ങളിലെ സുപ്രധാന വിധികളെ മാനിക്കാതെ എങ്ങനെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടാനും, നിലവിലെ കോടതി വിധികൾക്ക് വിരുദ്ധമായി ഉത്തരവ് നൽകാനും കഴിയും? കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, അവരെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തികൊണ്ടു വരിക ഇതാണ് വിദ്യാഭ്യാസരംഗത്ത് സജീവമായ ഞങ്ങളുടെ സമർപ്പിതർ ചെയ്തുവരുന്നത്. തട്ടമിട്ടാലും തട്ടമിട്ടില്ലേലും ഞങ്ങൾ കുഞ്ഞുങ്ങൾക്ക് അറിവും സ്നേഹനിറവും നൽകാൻ ശ്രമിക്കും. പക്ഷേ, ആൾക്കൂട്ടങ്ങളുടെ ആരവം കൊണ്ട് ഭയപ്പെടുത്തിയും മതവ്യത്യാസങ്ങൾ വളർത്തിയും ക്യാമ്പസുകളെ വിഭജിതമാക്കാനുള്ള തൽപ്പര കക്ഷികളുടെ ഗൂഢ നീക്കങ്ങളെ ഞങ്ങൾ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും. ഇവിടുത്തെ വിഷയം ഹിജാബോ വസ്ത്രധാരണമോ അല്ല, സാമൂഹികഐക്യവും സമത്വവും സാഹോദര്യവുമാണ്. സൗഹൃദത്തിലും തുറവിയിലും ആദരവിലുമുള്ള സമീപനങ്ങളെ ഇല്ലാതാക്കാം എന്നാരും കരുതരുത്. അടിസ്ഥാനപരമായി ഇതരമതങ്ങളോടുള്ള ആദരവിന്റെ സമീപനമാണ് ഞങ്ങളുടേത്. അത് ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും മാറ്റിയെടുക്കാം എന്ന് ആരും കരുതരുത്. നമ്മെ അകറ്റുന്ന വിഭാഗീയതയുടെ മതിൽക്കെട്ടുകൾ അല്ല, നമ്മെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെ പാലങ്ങളാണ് നാം പണിയേണ്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-15-16:50:40.jpg
Keywords: നണ്‍
Content: 25724
Category: 1
Sub Category:
Heading: സ്ഥാനമാനങ്ങളും അധികാരങ്ങളും ആനന്ദമേകില്ല, ഉത്ഥിതനായ യേശുവാണ് നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അധികാരത്തിനോ സമ്പത്തിനോ യഥാര്‍ത്ഥ സന്തോഷം പകരാനാകില്ലെന്നും നമ്മുടെ യാത്രയുടെ ലക്ഷ്യം യേശു ക്രിസ്തു മാത്രമാണെന്നും ലെയോ പാപ്പ. ഇന്നു വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഉത്ഥിതനായ ഈശോ ഒരിക്കലും വറ്റുകയോ മാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്യാത്ത സജീവ സ്രോതസാണെന്നും മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു മാത്രമാണ് നമ്മുടെ ഹൃദയത്തിൻറെ ഏറ്റവും ആഴമേറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുള്ളൂവെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ജീവിതം വിഭിന്നങ്ങളായ അനുഭവങ്ങളും അസംഖ്യം സംഭവങ്ങളാൽ മുദ്രിതമായിരിക്കുന്നു. ചിലപ്പോൾ നാം സന്തോഷമുള്ളവരാകാം, മറ്റുചിലപ്പോൾ സങ്കടം, ചിലപ്പോൾ നിറവ് അനുഭവപ്പെടാം, അല്ലെങ്കിൽ നാം സമ്മർദ്ദവിധേയരാകാം, സംതൃപ്തരാകാം, നിരുത്സാഹികളാകാം. നമ്മൾ തിരക്കുള്ള ജീവിതം നയിക്കുന്നു, ഫലം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഉന്നതവും അഭിമാനകരവുമായ ലക്ഷ്യങ്ങൾ പോലും നാം കൈവരിക്കുന്നു. അതേസമയം ഒരിക്കലും എത്തിച്ചേരാത്തതോ ആയ നേട്ടങ്ങൾക്കും അംഗീകാരത്തിനും വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലുമാകാം. ചുരുക്കത്തിൽ, നമുക്ക് വിരോധാഭാസപരമായ ഒരു അവസ്ഥ അനുഭവപ്പെടുന്നു: നമ്മൾ സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിരന്തരവും നിഴലുകളില്ലാത്തതുമായ ഒരു രീതിയിൽ അപ്രകാരമായിരിക്കുക വളരെ ബുദ്ധിമുട്ടാണ്. നമുക്ക് എപ്പോഴും എന്തെങ്കിലും കുറവുണ്ടെന്ന് തോന്നൽ നമ്മുടെ ഉള്ളിൻറെയുള്ളിൽ ഉണ്ടാകുന്നു. സത്യത്തിൽ, നാം സൃഷ്ടിക്കപ്പെട്ടത് കുറവുള്ളവരായിരിക്കാനല്ല, പ്രത്യുത, പൂർണ്ണതയ്ക്കുവേണ്ടിയാണ്, ജീവനിൽ ആനന്ദിക്കാനാണ്, യോഹന്നാൻറെ സുവിശേഷത്തിൽ യേശു പ്രകടിപ്പിക്കുന്നതുപോലെ (യോഹന്നാൻ 10:10 ) ജീവൻ സമൃദ്ധമായി ഉണ്ടാകുന്നതിനാണ്. നമ്മുടെ ഹൃദയത്തിൻറെ ഈ അഗാധ അഭിവാഞ്ഛയ്ക്ക് അതിൻറെ ആത്യന്തിക ഉത്തരം കണ്ടെത്താൻ കഴിയുന്നത് കർത്തവ്യങ്ങളിലോ, അധികാരത്തിലോ, സമ്പത്തിലോ അല്ല, മറിച്ച് നമ്മുക്ക് ഉറപ്പേകുന്ന ഒരാൾ ഉണ്ടെന്ന സുനിശ്ചിതത്വത്തിലാണ്; ഈ പ്രതീക്ഷ നിരാശപ്പെടുത്തുകയോ നിഷ്ഫലമാകുകയോ ചെയ്യില്ല എന്ന ബോദ്ധ്യത്തിലാണ്. ഉയിർത്തെഴുന്നേറ്റ യേശുവാണ് ഈ വിടുതലിൻറെ ഉറപ്പ്. അവനാണ്, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്ന പൂർണ്ണതയ്ക്കായുള്ള, ജ്വലിക്കുന്ന അനന്തമായ ദാഹത്തെ തൃപ്തിപ്പെടുത്തുന്ന ഉറവിടം. ക്രിസ്തുവിൻറെ പുനരുത്ഥാനം, വാസ്തവത്തിൽ, മാനവചരിത്രത്തിലെ ഒരു ലളിത സംഭവമല്ല, മറിച്ച് അതിനെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തിയ സംഭവമാണ്. നമുക്ക് ഒരു ജലസ്രോതസ്സിനെക്കുറിച്ച് ചിന്തിക്കാം. അതിൻറെ സവിശേഷതകൾ എന്തൊക്കെയാണ്? അത് ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കുകയും അവയ്ക്ക് ഉന്മേഷം പകരുകയും ചെയ്യുന്നു, ഭൂമിയെയും സസ്യങ്ങളെയും നനയ്ക്കുകയും, അല്ലാത്തപക്ഷം വരണ്ടതായി പോകുമായിരുന്ന അവയെ ഫലഭൂയിഷ്ഠവും ജീവനുള്ളതുമാക്കിത്തീർക്കുന്നു. ക്ഷീണിതനായ യാത്രികന് പുതുമയുടെതായ ഒരു മരുപ്പച്ചയുടെ സന്തോഷം പ്രദാനം ചെയ്തുകൊണ്ട് അത് അവന് ഉന്മേഷമേകുന്നു. പ്രകൃതിക്കും, ജീവജാലങ്ങൾക്കും, മനുഷ്യർക്കും ഒരു സൗജന്യ ദാനമായി കാണപ്പെടുന്നു നീരുറവ. വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. ഉത്ഥിതൻ, ഒരിക്കലും വറ്റുകയോ മാറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്യാത്ത സജീവ സ്രോതസ്സാണ്. അത് എപ്പോഴും ശുദ്ധവും ദാഹിക്കുന്ന ഏതൊരാൾക്കും എപ്പോഴും ഉപയോഗിക്കാൻ സജ്ജമായതുമാണ്. ദൈവിക രഹസ്യം നാം എത്രത്തോളം ആസ്വദിക്കുന്നുവോ അത്രയധികം നാം അതിലേക്ക് ആകർഷിക്കപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ യേശു "ഉന്നതത്തിൽ നിന്ന്" ഒരു ഉത്തരം നൽകുന്നില്ല, മറിച്ച് പലപ്പോഴും ബുദ്ധിമുട്ടുള്ളതും വേദനാജനകവും നിഗൂഢവുമായ ഈ യാത്രയിൽ നമ്മുടെ കൂട്ടാളിയായി മാറുന്നു. ദാഹം അസഹനീയമാകുമ്പോൾ നമ്മുടെ ഒഴിഞ്ഞ കുപ്പിയിൽ വെള്ളം നിറയ്ക്കാൻ അവനു മാത്രമേ കഴിയൂ. നമ്മുടെ യാത്രയുടെ ലക്ഷ്യം അവൻ തന്നെയാണ്. അവൻറെ സ്നേഹമില്ലെങ്കിൽ, ജീവിതയാത്ര ലക്ഷ്യസ്ഥാനമില്ലാത്ത ഒരു അലച്ചിലായി മാറും. ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരൽ ഉറപ്പേകുന്നു. പ്രിയപ്പെട്ടവരേ, ജീവിതം ക്ലേശകരമാണെന്നിരിക്കിലും, അഗാധവും ആനന്ദകരവുമായ ഒരു സമാധാനം മുന്നാസ്വാദിക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്ന പ്രത്യാശ ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ നിന്ന് ഉത്ഭവിക്കട്ടെ: നമുക്കായി അനന്തമായി നല്കാൻ അവന് മാത്രം കഴിയുന്ന സമാധാനമാണതെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-15-20:37:48.jpg
Keywords: ലെയോ