Contents

Displaying 25211-25220 of 26068 results.
Content: 25664
Category: 18
Sub Category:
Heading: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: രണ്ടിൽ കൂടുതൽ മക്കളുണ്ടെങ്കിലും പ്രസവാവധി നൽകണമെന്ന സുപ്രീം കോടതി വിധിയെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്‌തു. വലിയ കുടുംബങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരായ അമ്മമാർക്ക് ആശ്വാസകരമായ വിധിയാണു സുപ്രീംകോടതി നൽകിയിരിക്കുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി.ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ മാതൃത്വാവകാശത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അതിൽ പ്രസവാവധിക്കുള്ള അവകാശവും ഉൾപ്പെടുന്നുണ്ട്. രണ്ടാമത്തെ വിവാഹത്തിലെ മൂന്നാമത്തെ കുഞ്ഞാണെങ്കിലും പ്രസവാവധിക്ക് അർഹതയുണ്ടെന്നും അതിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജിക്കാരിയായ ഉമാദേവിയും തമിഴ്‌നാട് സർക്കാരുമായുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസി ൽ രണ്ടു മാസത്തിനകം പ്രസാവാനുകൂല്യങ്ങൾ അനുവദിക്കണമെന്നും തമിഴ്‌നാട് സർക്കാരിനോട് കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാനങ്ങളിലും സുപ്രീംകോടതി വിധിക്കനുസരിച്ച് നിയമഭേദഗതികൾ കൊണ്ടുവരണമെന്നും കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡൻ്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്‌ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-10-03-11:14:48.jpg
Keywords: കെസിബിസി
Content: 25665
Category: 18
Sub Category:
Heading: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ
Content: കൊച്ചി: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ. ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകളുടെ വർഷങ്ങളായുള്ള അഭ്യർത്ഥനകളെയും നിവേദനങ്ങളെയും നിരാകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 31നാണ് വിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷി നിയമനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ഒഴിവുകൾ പൂർണമായും നികത്തിയാൽ മാത്രമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കുകയും ശമ്പളം നൽകുകയും ചെയ്യുകയുള്ളൂ എന്നുള്ള ഉത്തരവിറക്കിയത്. എന്നാൽ ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം 1996 മുതൽ നടത്തിയ നിയമങ്ങളുടെ 3% വും 2018 മുതൽ നടത്തിയ നിയമനങ്ങളുടെ നാല് ശതമാനവും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവയ്ക്കുകയും പ്രസ്തുത വിവരം സത്യവാങ്മൂലത്തിലൂടെ ഗവൺമെന്റിനെ അറിയിക്കുകയും സമന്വയ എന്ന വെബ്സൈറ്റിൽ വിവരം അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഗവൺമെന്റ് നിഷ്കർഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകൾ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ മറ്റ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യങ്ങളും കൃത്യമായി നടത്തിയിട്ടും ഉണ്ട്. എന്നാൽ ഇതിൽ പകുതിപോലും ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഗവൺമെന്റിന്റെ സഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ മുഴുവൻ പോസ്റ്റുകളിലേക്കും നിയമനം നടത്താൻ പറ്റാത്ത സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അത്രയും ഒഴിവുകൾ നിലനിർത്തുകയും ബാക്കിയുള്ള നിയമങ്ങൾക്ക് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്യണമെന്നുള്ളതാണ് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ നിരന്തരം ആയിട്ടുള്ള അഭ്യർത്ഥന. 2018 മുതൽ ഭിന്നശേഷി നിയമന ഉത്തരവിൽ കുരുങ്ങി, പതിനാറായിരത്തിലധികം അധ്യാപകരാണ് നിയമംഗീകരം ലഭിക്കാതെയും, ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തിൽ ആയിരിക്കുന്നത്. അധ്വാനിക്കുന്നവന്റെ അവകാശമായ കൂലി നിഷേധിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ഈ ദുശ്ശാഠ്യം അവസാനിപ്പിക്കണം എന്നാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ അഭ്യർത്ഥിച്ചിട്ടുള്ളത്. എന്നാൽ തികച്ചും ധാർമികവും നീതിപൂർവവുമായ ഈ അഭ്യർത്ഥനകളെ അവഗണിക്കുക മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച ക്രൈസ്തവ മാനേജ്മെന്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായിട്ടാണ് ബഹു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നിരിക്കുന്നത്. 'ക്രൈസ്തവസഭകൾ ഭിന്നശേഷി നിയമനങ്ങൾക്കെതിരാണ്, ഈ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റ്കളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്, ഇലക്ഷൻ അടുക്കുന്നത്കൊണ്ടുള്ള സമ്മർദ്ദതന്ത്രമാണ്, ഇത് ഭീഷണിയും സർക്കാരിനെ വിരട്ടലുമാണ്, ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല, തുടങ്ങിയ വളരെ ബാലിശവും, വസ്തുത വിരുദ്ധവും, അവതാനതയില്ലാത്തതുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ എയ്ഡഡ് മേഖലയിലെ അധ്യാപകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. ഏതൊരു ധാർമികസമരത്തെയും എല്ലാക്കാലത്തും ഭരണവർഗ്ഗം നശിപ്പിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ഒരു ദുരാരോപണം അതിന്മേൽ ഉന്നയിച്ചു കൊണ്ടാണ്. ഇവിടെ സമ്മർദ്ദതന്ത്രം എന്നും, വിരട്ടാൽ എന്നും, രാഷ്ട്രീയപ്രേരിതമെന്നുമുള്ള ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാന്യനായ വിദ്യാഭ്യാസമന്ത്രി അതിജീവനത്തിന് വേണ്ടിയുള്ള അധ്യാപക സമൂഹത്തിന്റെ ധർമ്മസമരത്തിന്റെ മുനയടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ വിഷയത്തിൽ അദ്ദേഹത്തോട് ചർച്ചയ്ക്കു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഇപ്പോഴും സന്നദ്ധവുമാണ്. ബഹുമാന്യനായ മന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും ക്രൈസ്തവ മാനേജ്മെന്റുകൾക്ക് പറയാനുള്ളത്; ഞങ്ങളിവിടെ ഗവൺമെന്റിനോട് ഒരു സംഘർഷത്തിനോ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല ഈ സമരത്തിന് ഇറങ്ങിയത്, 2018 മുതൽ ഉന്നയിച്ച ആവശ്യമാണ് ഇപ്പോളും ഉന്നയിക്കുന്നത്. മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികൾ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തിൽ ആയിരിക്കുന്ന പതിനാറായിരത്തിലധികം വ്യക്തികളുടെയും അത്രയും കുടുംബങ്ങളിലെ 50000 ത്തോളം വരുന്ന മനുഷ്യരുടെയും ജീവൽപ്രശ്നമാണ് നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്നത്. ദയവായി അതിൽ രാഷ്ട്രീയം കലർത്തി നശിപ്പിക്കാൻ ശ്രമിക്കരുത്. ഒരു ജനാതിപത്യ സർക്കാർ അതിലെ പൗരന്മാരോട് ദുശാഠ്യത്തിനു പോകുന്നത് ഉചിതമാണോ എന്ന് നിങ്ങൾ പര്യാലോചിക്കണം. ബഹുസഹസ്രം മനുഷ്യരുടെ കണ്ണീരിൽ നിങ്ങൾ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്നും സീറോമലബാർ സഭ പി ആർ ഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു.
Image: /content_image/India/India-2025-10-03-11:22:21.jpg
Keywords: സീറോ മലബാ
Content: 25666
Category: 1
Sub Category:
Heading: മാഞ്ചസ്റ്റർ ആക്രമണം: യഹൂദര്‍ക്കു ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിച്ച് ബ്രിട്ടീഷ് മെത്രാന്‍ സമിതി
Content: മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിനഗോഗിൽ നടന്ന മാരകമായ ആക്രമണത്തെ അപലപിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ്. യഹൂദ സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനും പ്രാർത്ഥനയ്ക്കും സംഘടന ആഹ്വാനം നല്‍കി. ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ രാവിലെ നടന്ന ആക്രമണത്തെത്തുടർന്ന് സാൽഫോർഡിലെ ബിഷപ്പ് ജോൺ ആർനോൾഡ് പ്രസ്താവന പുറത്തിറക്കിയിരിന്നു. യഹൂദ സമൂഹത്തിനായുള്ള പ്രാർത്ഥനകളിൽ പ്രാദേശിക കത്തോലിക്കാ സമൂഹം ഐക്യത്തോടെ നിലകൊള്ളുകയാണെന്നും ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്കും, ദുരന്തം ബാധിച്ച എല്ലാവർക്കും അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വിദ്വേഷവും ഭിന്നതയും വിതയ്ക്കുന്നവർക്കെതിരെ നമ്മുടെ പൊതു വിശ്വാസ തലങ്ങളിൽ നാം ഐക്യത്തോടെ തുടരണം. യുകെയിലും ലോകമെമ്പാടും സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയും പ്രാർത്ഥിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. യഹൂദരുടെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിലാണ് മാഞ്ചസ്റ്ററിലെ ക്രമ്പ്സാളിലുള്ള ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് ഭീകരാക്രമണം നടന്നിരിക്കുന്നത്. ഒരു കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഓടിച്ചുകയറ്റുകയും ഒരാളെ കുത്തുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയുമാണ് അക്രമി ചെയ്തത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-03-13:29:33.jpg
Keywords: ബ്രിട്ടീഷ്
Content: 25667
Category: 1
Sub Category:
Heading: മിഷ്ണറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ് മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്. ഇന്ത്യയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനിൽ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. സന്യസ്തരും അല്‍മായരും ഉൾപ്പെടുന്ന മിഷ്ണറിമാർക്കും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾക്കും, മിഷ്ണറി മേഖലയുമായി ബന്ധപ്പെട്ട സംഘടനകൾക്കുമായാണ് മിഷ്ണറി ജൂബിലി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച സമ്മേളനത്തോടെയാകും ജൂബിലിയാഘോഷം ആരംഭിക്കുക. ജൂബിലിക്കായി റോമിലെത്തിയിരിക്കുന്ന എല്ലാ തീർത്ഥാടകർക്കും ഈ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കാനാകും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ച് വരെ മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മുതൽ ആറേമുക്കാൽ വരെ പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ "ജനതകൾക്കിടയിലേക്കുള്ള ഇന്നത്തെ മിഷൻ: പുതിയ ചക്രവാളങ്ങളിലേക്ക്" എന്ന പേരിൽ ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര മിഷ്ണറി സമ്മേളനത്തിൽ തീർത്ഥാടകർക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഏഴര മുതൽ എട്ടര വരെയുള്ള സമയത്ത്, വത്തിക്കാൻ പരിസരത്തുള്ള ദേവാലയങ്ങളിലായി, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർത്ഥാടകർക്ക് വിവിധ ഭാഷകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ഒൻപത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ "അന്താരാഷ്ട്ര മിഷ്ണറി ജപമാല" പ്രാർത്ഥന നടക്കും. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശുദ്ധ ബലി അര്‍പ്പിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-03-14:43:41.jpg
Keywords: ജൂബിലി
Content: 25668
Category: 1
Sub Category:
Heading: നൈജീരിയയില്‍ 850 ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്
Content: കടൂണ: നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് നൈജീരിയന്‍ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ ഓഫ് ലോയുടെ വെളിപ്പെടുത്തല്‍ (ഇന്റർ സൊസൈറ്റി). തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനി ഇടയന്മാരാണ് തട്ടിക്കൊണ്ടുപോകുന്നതിന് ചുക്കാന്‍ പിടിക്കുന്നതിന് സംഘടന വെളിപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന് ഇരയായവരിൽ നിന്നുള്ള സാക്ഷ്യങ്ങൾ സമാഹരിച്ച് "ഇൻസൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്" എന്ന തലക്കെട്ടിൽ 'ട്രൂത്ത് നൈജീരിയ' ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇന്റർ സൊസൈറ്റിയുടെ കണക്കുകള്‍. മാസങ്ങളോളം തടവിലാക്കപ്പെട്ട ഇരകൾ താമസിക്കുന്ന 11 വലിയ ക്യാമ്പുകൾ റിജാനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓരോന്നിലും അന്‍പതില്‍ അധികം തടവുകാരുണ്ട്. ഏകദേശം 30 തടവുകാരുള്ള 10 ചെറിയ ക്യാമ്പുകളുണ്ടെന്നും സൂചനയുണ്ട്. ഓഗസ്റ്റ് വരെ ഗ്രാമത്തിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളുടെ ആകെ എണ്ണം 850 ആണെന്ന് കണക്കാക്കപ്പെടുന്നു. റിജാന വനത്തിനുള്ളിലും നൈജീരിയൻ സൈനിക താവളത്തിനടുത്തും, കടൂണ സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള കാച്ചിയ കൗണ്ടിയിലും, 850 ക്രൈസ്തവര്‍ ബന്ദികളായി തുടരുകയാണെന്ന് ട്രൂത്ത് നൈജീരിയ വ്യക്തമാക്കുന്നു. റിജാനയിൽ ഇപ്പോഴും ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് മുന്നിൽ നൈജീരിയൻ അധികാരികള്‍ നിശബ്ദത പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടൂണ - അബുജ ഹൈവേയിലാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ക്രൈസ്തവര്‍ ഏറ്റവും അധികം പീഡനം ഏറ്റുവാങ്ങുന്ന നൈജീരിയായിലെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-03-16:36:14.jpg
Keywords: നൈജീ
Content: 25669
Category: 1
Sub Category:
Heading: ഫ്രാൻസീസ് അസീസ്സി എന്തുകൊണ്ട് പുരോഹിതനായില്ല ?
Content: ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കനായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ 'വലിയ വിശ്വാസത്തോടെ' അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുർബാനയോടു പ്രത്യേക ഭക്തി ഉണ്ടായിരുന്ന ഫ്രാൻസീസ് തിരുവോസ്തി അനുദിനം കൈകളിൽ എടുക്കുന്നവരുടെ കരങ്ങൾ എന്നും പവിത്രമായി കരുതി ആദരം നൽകിയിരുന്നു. ഫ്രാൻസിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, “ഞാൻ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കിൽ ഞാൻ ആദ്യം പുരോഹിതന്റെ മുമ്പിൽ മുട്ടുകുത്തു പിന്നീടു മാലാഖയുടെ മുമ്പിലും.കാരണം പുരോഹിതർ എന്നും ലോകത്തിനു യേശുവിനെ നൽകുന്നവരാണ്." പുരോഹിതരുടെ ധാർമ്മികത നോക്കാതെ തന്നെ ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി വേർതിരിക്കപ്പെട്ടവരാണ് അവർ എന്ന ബോധ്യത്തോടെ അവരെ അങ്ങയെറ്റം ഫ്രാൻസീസ് ബഹുമാനിച്ചിരുന്നു. പൗരോഹിത്യത്തോടുള്ള ബഹുമാനവും പരിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ് പുരോഹിതനാകുന്നതിൽ നിന്നും ഫ്രാൻസീസിനെ പിൻതിരിപ്പിച്ചത്. കാത്തലിക് എൻസൈക്ലോപീഡിയ അതിനെപ്പറ്റി പറയുന്നതു ഇപ്രകാരമാണ്: "വിശുദ്ധ കുർബാന യേശുവിന്റെ പീഡാസഹനത്തിന്റെ ഒരു തുടർച്ചയായതിനാൽ ഫ്രാൻസീസ് അസീസ്സിയുടെ ജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കു അതി പ്രാധാന്യം ഉണ്ടായിരുന്നു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്തകൃത്യങ്ങൾക്കും ഫ്രാൻസീസിന്റെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ബഹുമാനം കാണിക്കാൻ വൈദീകരോടു പറയുക മാത്രമല്ല, ദൈവാലയങ്ങൾ അടിച്ചുവാരാനും, കൂദാശക്കുള്ള വിശുദ്ധ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും ആവശ്യമെങ്കിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തി തനിയെ നിർമ്മിക്കുന്നതിലും ഫ്രാൻസിസ് സന്നദ്ധനായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തി ബഹുമാനവും, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എത്രത്തോളം മഹത്തരമാണന്നു തിരിച്ചറിയുകയും ചെയ്തതിനാലാണ് എളിമയോടെ ആ വിശിഷ്ട പദവി സ്വീകരിക്കാതെ ഫ്രാൻസീസ് പിൻമാറിയത്." അൾത്താരയുടെ പടവുകൾ ചവിട്ടിക്കയറി ദൈവീക ശക്തിയാൽ ദിവ്യകാരുണ്യ അത്ഭുഭുതങ്ങൾ പ്രവർത്തിക്കാൻ അഭിഷിക്തരായ മറ്റു പുരോഹിതരെപ്പോലെ ഫ്രാൻസീസിനും യോഗ്യത ഉണ്ടായിരുന്നെങ്കിലും, ദൈവതിരുമുമ്പിൽ അയോഗ്യനായിരിക്കാൻ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു. പൗരോഹിത്യത്തിന്റെ വിശിഷ്ട പദവി മനസ്സിലാക്കി സ്വയം പിന്മാറിയ തുണ സഹോദരാ, നീയാണു പൗരോഹിത്യ വിശുദ്ധിയുടെ നിത്യം നിലനിൽക്കുന്ന പുണ്യഗീതം...! ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-03-17:17:24.jpg
Keywords: ഫ്രാൻസി
Content: 25670
Category: 1
Sub Category:
Heading: അഭയാർത്ഥികളുടെ ജൂബിലി: 44 കുടിയേറ്റക്കാരെ സ്വീകരിച്ച് ഇറ്റാലിയന്‍ സഭ
Content: റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുമായി ചേർന്ന് ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുമായി ധാരണയിൽ സ്ഥാപിച്ച മാനുഷിക ഇടനാഴികൾ വഴി 44 അഭയാർത്ഥികൾ, എത്യോപ്യയിൽ നിന്നും ഇറ്റലിയില്‍ എത്തി. ഒക്ടോബർ രണ്ടാം തീയതി ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ എത്തിയ അഭയാര്‍ത്ഥികളെ ഇറ്റാലിയന്‍ സഭയുടെ പ്രതിനിധികള്‍ സ്വീകരിച്ചു. നാളെ ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച, വത്തിക്കാൻ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമാപിക്കുന്ന, കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും ജൂബിലി ആഘോഷങ്ങളില്‍ ഇവരും പങ്കെടുക്കും. സാന്‍ എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയുമായി ചേർന്ന്, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള ധാരണ പ്രകാരമാണ് ഇവരെ എത്തിച്ചിരിക്കുന്നത്. അഭയാർത്ഥികളിൽ കൂടുതൽ ആളുകളും സുഡാനിൽ നിന്നും ഉള്ളവരാണ്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഇരകളായ 17 സോമാലിയൻ വംശജരും, അഭയാർഥികളുടെ കൂട്ടത്തിൽ ഇറ്റലിയിൽ എത്തിച്ചേർന്നു. രണ്ടര വർഷമായി നീണ്ടു നിൽക്കുന്ന ആഭ്യന്തര യുദ്ധത്തിൽ, 12 ദശലക്ഷം ആളുകളുടെ പലായനത്തിനു 4 ദശലക്ഷത്തിലധികം ആളുകളെ എത്യോപ്യ പോലുള്ള അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയും ചെയ്ത സാഹചര്യം കൂടി പരിഗണിച്ചാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അവിടെനിന്നും ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോയി. പ്രധാനമായും, ഇറ്റാലിയൻ ഭാഷാ പഠനവും, മുതിർന്നവർക്ക് ജോലിയും, പ്രായപൂർത്തിയാകാത്തവർക്ക് സ്കൂൾ വിദ്യാഭ്യാസവുമാണ് മാനുഷിക ഇടനാഴികൾ വഴി ലക്‌ഷ്യം വയ്ക്കുന്നത്. ഒന്‍പത്തിനായിരത്തിനടുത്ത് അഭയാർത്ഥികളെ ഇതിനോടകം ഈ ശൃംഖലയിലൂടെ യൂറോപ്പിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-04-14:34:11.jpg
Keywords: അഭയാർ
Content: 25671
Category: 18
Sub Category:
Heading: ഉജ്ജയിൻ പ്രഥമ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ സ്ഥാനാരോഹണം നടന്നു
Content: ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും പ്രഥമ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ സ്ഥാനാരോഹണവും നടന്നു. നിരവധി മെത്രാന്മാരും വൈദികരും സമർപ്പിതരും മുവായിരത്തോളം വിശ്വാസികളും പങ്കെടുത്ത ഭക്തിനിർഭരമായ ശുശ്രൂഷകളോടെയായിരുന്നു അതിരൂപത പ്രഖ്യാപനവും സ്ഥാനാരോഹണവും. ഇന്നലെ ഉജ്ജയിൻ സെൻ്റ മേരീസ് കത്തീഡ്രലിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ. രാവിലെ 9.30ന് പഴയ പള്ളിയിൽനിന്ന് പ്രദക്ഷിണമായി കാർമികർ ബലിവേദിയിലേക്ക് എത്തിയതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. അതിരൂപതാ പ്രഖ്യാപനത്തിന്റെയും മെത്രാപ്പോലീത്താ നിയമനത്തിന്റെയും ഡിക്രികൾ, സഭയുടെ കുരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, രൂപതാ ചാൻസലർ റവ. ഡോ. ജോൺ കൊണ്ടുപറമ്പിൽ എന്നിവർ യഥാക്രമം ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചു. മാർ സെബാസ്റ്റ്യൻ വടക്കേലിനെ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പ്രാർത്ഥനകളും ശുശ്രൂഷകളും മേജർ ആർച്ച് ബിഷപ്പ് നയിച്ചു. സ്ഥാനാരോഹണ ശുശ്രൂഷകളി ൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ മുഖ്യ സഹകാർമികരായിരുന്നു. ഭോപ്പാൽ ആര്‍ച്ച് ബിഷപ്പ് ഡോ. എ. ദുരൈരാജ്, ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് പാ ണേങ്ങാടൻ എന്നിവരുൾപ്പെടെ മധ്യപ്രദേശിലും പുറത്തുമുള്ള 24 മെത്രാന്മാർ, വിവിധ മേജർ സുപ്പീരിയർമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. വത്തിക്കാൻ കാര്യാലയത്തിന്റെ പ്രതിനിധി ഫാ. ആൽബർട്ടോ നാപ്പോളിത്താന നുൺഷ്യോയുടെ സ ന്ദേശം വായിച്ചു. ശുശ്രൂഷകളെത്തുടർന്ന് ഉജ്ജയിൻ അതിരൂപതയിലെ വൈദികർ പുതിയ ആർച്ച് ബിഷപ്പിനോടുള്ള വിധേയത്വമറിയിച്ചു. മെത്രാന്മാരും വൈദികരും ആർച്ച്ബിഷപ്പിനെ അനുമോദിച്ചു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസംഗി ച്ചു. എംപിമാർ, എംഎൽഎമാർ, മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും ആശംസകൾ അറിയിക്കാനെത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-10-04-16:00:08.jpg
Keywords: ഉജ്ജയി
Content: 25672
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനം പുലരാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യൻ മെത്രാന്‍ സംഘം
Content: ലണ്ടന്‍: വിശുദ്ധ നാട്ടിലും യുക്രൈനിലും ആഫ്രിക്കയിലും സമാധാനമുണ്ടാകുവാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യൻ യൂണിയനിലെ മെത്രാന്‍മാരുടെ പ്രതിനിധികൾ. കഴിഞ്ഞ ദിവസം നടന്ന മെത്രാന്മാരുടെ ശരത്കാല സമ്മേളനത്തിലാണ് ആഹ്വാനം. ഗാസയിലും വിശുദ്ധ നാട്ടിലും യുക്രൈനിലും, സുഡാനിലും സമാധാനം പുലരാനായി പ്രാർത്ഥന യാചിക്കുകയാണെന്നു യൂറോപ്യൻ യൂണിയന്റെ ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ കമ്മീഷൻ (COMECE) പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഇന്നലെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നമ്മുടെ രാജ്യങ്ങളെയും ലോകത്തെയും നിലവിൽ ബാധിക്കുന്ന ആശങ്കകൾ, പ്രത്യേകിച്ച്, യുദ്ധത്തിനിടെ അനുഭവിക്കുന്ന ആളുകളുടെ കഷ്ടപ്പാടുകൾ വളരെ വലുതാണെന്നും ഗാസ മുനമ്പിലെ സാഹചര്യം അഗാധമായ ആശങ്കയോടെയും ദുഃഖത്തോടെയും നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പാലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ നമ്മുടെ ഹൃദയങ്ങളെ തകർക്കുന്നു. നിരവധി മരണങ്ങൾ, പട്ടിണി കിടക്കുന്ന കുട്ടികൾ, വീടുകൾ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായ കുടുംബങ്ങൾ, നഗരങ്ങളുടെ നാശം എന്നിവയുടെ ചിത്രങ്ങൾ നമ്മെ ആഴത്തിൽ ബാധിക്കുകയും മനുഷ്യത്വത്തെ ആടിയുലയ്ക്കുകയാണെന്നും ബിഷപ്പ് ക്രോസിയാറ്റ പ്രസ്താവിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും സംഘർഷത്തിന് ഒരു ദ്രുത പരിഹാരം കണ്ടെത്താനുള്ള ലെയോ പാപ്പയുടെ ആഹ്വാനത്തിന് യൂറോപ്യൻ വൈദികര്‍ ശക്തമായി നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മുറവിളിയില്‍ എല്ലാ ബന്ദികളുടെ മോചനം, ആവശ്യമായ മാനുഷിക സഹായങ്ങൾ പൂർണ്ണമായി ലഭ്യമാക്കൽ, നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനം കൈവരിക്കൽ എന്നിവ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധ നാടിനും യുക്രൈനും ആഫ്രിക്കയ്ക്കും വേണ്ടി നിരവധി തവണ ലെയോ പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-04-16:53:02.jpg
Keywords: യൂറോപ്യ
Content: 25673
Category: 1
Sub Category:
Heading: “ഞാൻ നിന്നെ സ്നേഹിച്ചു”; ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഒക്ടോബർ 9നു പ്രകാശനം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ അപ്പോസ്തോലിക പ്രബോധനം “ദിലേക്സി തേ” അഥവാ “ഞാൻ നിന്നെ സ്നേഹിച്ചു” ഒക്ടോബർ 9നു പ്രകാശനം ചെയ്യും. തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഒപ്പുവെച്ചുക്കൊണ്ടുള്ള ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രം ഇന്നു വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ദിനം കൂടിയായ ഇന്നു അപ്പസ്തോലിക ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽവെച്ചായിരിന്നു ഒപ്പിടല്‍. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിൽ പൊതുകാര്യവിഭാഗത്തിൻറെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പെഞ്ഞാ പരയുടെ സാന്നിധ്യത്തിലായിരിന്നു ഒപ്പിട്ടത്. ഒക്ടോബർ 9 വ്യാഴാഴ്‌ച വത്തിക്കാൻറെ വാർത്താകാര്യാലയത്തിൽവെച്ചാണ് പ്രകാശനം ചെയ്യുക. ലോകത്തിലെ ദരിദ്രരുടെ ആവശ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രബോധനമായിരിക്കും ഇതെന്ന് വത്തിക്കാൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ "ദിലെക്സിറ്റ് നോസ്" (അവൻ നമ്മെ സ്നേഹിച്ചു) എന്ന പേരിന്റെ തുടർച്ചയെ സൂചിപ്പിക്കാൻ ലെയോ പാപ്പ ആഗ്രഹിക്കുന്നുവെന്നാണ് തലക്കെട്ടില്‍ നിന്നു വ്യക്തമാകുന്നത്. മെയ് 8ന് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലെയോ പാപ്പയുടെ ആദ്യ അപ്പസ്തോലിക പ്രബോധനം എന്ന ശ്രദ്ധേയമായ വിശേഷണവും 'ദിലേക്സി തേ'യ്ക്കുണ്ട്.
Image: /content_image/News/News-2025-10-04-18:37:18.jpg
Keywords: പാപ്പ