Contents
Displaying 25201-25210 of 26068 results.
Content:
25654
Category: 18
Sub Category:
Heading: മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; ആഘോഷ പരിപാടികൾക്കു തുടക്കം
Content: കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക മൂന്നാം സമൂഹത്തിന്റെ (റ്റിഒസിഡി) സ്ഥാപകയുമായ മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കമായി ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു. മദർ എലീശ്വയുടെ ലോഗോ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നിർവഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഷെ റി ജെ. തോമസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബസിലിക്ക അങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. പ്രോവിൻഷ്യൽ റവ. ഡോ. അഗസ്റ്റിൻ മുളളൂർ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ജിജു ജോർജ് അറക്കത്തറ, ബസിലിക്ക റെക്ടർ ഫാ. ജോഷി ജോർജ്, സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില, ജനറൽ കൗൺസിലർ സിസ്റ്റർ ജയ തുടങ്ങിയവർ പങ്കെടുത്തു. നവംബർ എട്ടിനു തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽവെച്ചാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുക. വൈകുന്നേരം 4.30നു ശുശ്രൂഷകൾ ആരംഭിക്കും. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമലീത്ത സമൂഹത്തിന്റെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ.മാർക്കോ ചീസ, ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-30-09:37:51.jpg
Keywords: ഏലീശ്വ

25655
Category: 1
Sub Category:
Heading: ബഹ്‌റൈന്റെ കിരീടാവകാശി സൽമാൻ ബിന്‍ രാജാവ് ലെയോ പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ബഹ്‌റൈന്‍ രാജ്യത്തിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജാവ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍വെച്ചായിരിന്നു കൂടിക്കാഴ്ച. ഇരുവരും നടത്തിയ സംഭാഷണത്തിനിടെ മതസ്വാതന്ത്ര്യവും ആരാധനാ അവകാശവും സംരക്ഷിക്കുന്നതിനുള്ള ബഹ്‌റൈന്റെ സമർപ്പണത്തെ സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു. സഹവർത്തിത്വം, സഹിഷ്ണുത, അനുകമ്പ, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും വിശ്വാസങ്ങൾക്കിടയിൽ മതപരമായ ധാരണയും ഐക്യദാർഢ്യവും വളർത്തുന്നതിലും ലെയോ പാപ്പ വഹിക്കുന്ന പങ്കിന് സൽമാൻ രാജകുമാരൻ നന്ദി അര്‍പ്പിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പരാമര്‍ശിച്ചതായി ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍ ബഹ്‌റൈൻ രാജകുമാരൻ പാപ്പയ്ക്കു മുത്തുകൾ പതിച്ച സ്വർണ്ണ ഈന്തപ്പനയും രാജ്യത്തിന്റെ വൈവിധ്യവും കരകൗശല വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന ഒരു പുസ്തകവും പാപ്പയ്ക്കു സമ്മാനം നല്‍കി. പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ-ഖലീഫ, വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ-സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ-ഖലീഫ എന്നിവരും ലെയോ പാപ്പയെ കാണാന്‍ എത്തിയിരിന്നു. വത്തിക്കാന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വച്ചോവ്‌സ്‌കി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമയും ബഹ്റൈന്‍ സംഘം കൂടിക്കാഴ്ച നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-30-12:21:13.jpg
Keywords: ബഹ്‌റൈ

25656
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലകളില്‍ ലോകത്തിന് നിശബ്ദത: അപലപിച്ച് ഹോളിവുഡ് താരം ബിൽ മഹർ
Content: കാലിഫോര്‍ണിയ: നൈജീരിയയിൽ ക്രൈസ്തവര്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് അമേരിക്കൻ ഹാസ്യനടനും, രാഷ്ട്രീയ നിരൂപകനും, ടെലിവിഷൻ അവതാരകനുമായ ബിൽ മഹർ. സെപ്റ്റംബർ 26നു എച്ച്‌ബിഓ ചാനലിന്റെ ടോക്ക് ഷോയായ റിയൽ ടൈം വിത്ത് ബിൽ മഹറിലാണ് നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയെ അപലപിച്ച് താരം രംഗത്ത് വന്നത്. ഗാസയിൽ നടക്കുന്നതിനേക്കാൾ വളരെ വലിയ ഒരു വംശഹത്യ ശ്രമമാണിതെന്നും ഒരു രാജ്യത്തെ മുഴുവൻ ക്രിസ്ത്യൻ ജനതയെയും ഇല്ലാതാക്കാൻ അവർ അക്ഷരാർത്ഥത്തിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയ, ഈ വിഷയം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നത് വളരെ അത്ഭുതകരമാണെന്നു മഹർ പറഞ്ഞു. "നൈജീരിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, നിങ്ങളുടെ മാധ്യമ സ്രോതസ്സുകൾ മോശമാണ്. നിങ്ങൾ ഒരു കുമിളയിലാണ്. ഞാൻ ഒരു ക്രിസ്ത്യാനിയല്ല, പക്ഷേ അവർ നൈജീരിയയിലെ ക്രിസ്ത്യാനികളെ ആസൂത്രിതമായി കൊല്ലുകയാണ്. 2009 മുതൽ അവർ ഒരു ലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. അവർ 18,000 പള്ളികൾ കത്തിച്ചു. ആക്രമണത്തിന് പിന്നില്‍ ബൊക്കോഹറാം ഇസ്ലാമിസ്റ്റുകളാണ്"- അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അമേരിക്കയില്‍ പൊതുജന പ്രതിഷേധം ഇല്ലാത്തതിനെയും വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിസംഗതയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന്റെ അളവ് ഇതിനകം തന്നെ പരമാവധിയിലെത്തിയിട്ടുണ്ടെന്ന് വേള്‍ഡ് വാച്ച് ലിസ്റ്റിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറെ വെല്ലുവിളികളുള്ള ഓപ്പൺ ഡോഴ്സിന്റെ 2025 വേൾഡ് വാച്ച് ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രൈസ്തവരില്‍ 3,100 പേർ (69 ശതമാനം) നൈജീരിയയിലാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-30-14:42:50.jpg
Keywords: നൈജീരിയ

25657
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടൺ ഡിസി: ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ നേരിടുന്ന മെത്രാന്മാരോടും വിശ്വാസികളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ മനുഷ്യജീവനോടും അന്തസ്സിനോടുമുള്ള ആദരവിന്റെ ആഴമായ സാക്ഷ്യമാണ് അവർ ലോകത്തിന് നൽകുന്നതെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഏലിയാസ് സൈദാൻ പറഞ്ഞു. 2025-ൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ അവരുടെ വീടുകളിൽ നിന്നും സമൂഹങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട്, പലായനം ചെയ്യാൻ നിർബന്ധിതരായി. സംഘർഷം, മതപരവും വംശീയവുമായ പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പാരിസ്ഥിതിക പ്രതിസന്ധികൾ എന്നിവയെ തുടര്‍ന്നു സുഡാൻ, ദക്ഷിണ സുഡാൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സഹേൽ മേഖല എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് തുടരുന്നു. തീവ്രവാദ അക്രമങ്ങളുടെ വർദ്ധനവിനെ തുടര്‍ന്നു ക്രൈസ്തവരും മുസ്ലീങ്ങളും മറ്റ് വിശ്വാസികളും കൂട്ടക്കൊലകൾക്കു ഇരയാകുന്നു. തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത നാടുകടത്തൽ എന്നിവയ്ക്കു ഇരയാകുന്നു. പ്രത്യേകിച്ചും, സമീപ നാളുകളിലായി നൈജീരിയയുടെ മധ്യഭാഗത്തും വടക്കൻ പ്രദേശങ്ങളിലും കിഴക്കൻ കോംഗോയിലും നൂറുകണക്കിന് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതിനെ ഓർക്കുന്നു. ഭൂഖണ്ഡത്തിൽ ശാശ്വത സമാധാനം, നീതി, സുരക്ഷ എന്നിവ കൊണ്ടുവരാൻ സർക്കാർ ഉദ്യോഗസ്ഥരും എല്ലാ വിശ്വാസ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജീവൻ സംരക്ഷിക്കുന്നതിനു കത്തോലിക്കാ സഭയ്ക്കും യുഎസ് സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് മെത്രാന്‍ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-30-15:58:00.jpg
Keywords: അമേരിക്കന്‍ മെത്രാ

25658
Category: 18
Sub Category:
Heading: മന്ത്രി ക്രൈസ്‌തവ വിരുദ്ധ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന തിരുത്തണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറച്ചുവയ്ക്കുന്നതിനു ഭിന്നശേഷി നിയമന വിഷയം ഉന്നയിക്കുന്നത് നിഷിപ്ത താത്പര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോൺഗ്രസ്. സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിൻ്റെ പേരിൽ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയാണ്. യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ മാറ്റാൻ സമൂഹത്തിൽ ബോധപൂർവം ക്രൈസ്‌തവ വിരുദ്ധ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന മന്ത്രി തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക മാനേജ്മെൻറുകൾ ഭിന്നശേഷിക്കാർക്ക് എതിരാണെന്ന തെറ്റായ ബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണു മന്ത്രി. ഭിന്നശേഷിക്കാ ർക്കു വേണ്ടി നിയമനം ഒഴിച്ചിട്ടാൽ പോലും മറ്റ് സാധാരണ നിയമനങ്ങൾ പാസാക്കാത്തത് എന്തിന് എന്ന് വ്യക്തമാക്കണം. ശമ്പളം ലഭിക്കാതെ അധ്യാപക കുടുംബങ്ങൾ പട്ടിണിയിലായതും ആത്മഹത്യകൾ ഉണ്ടായതും സർക്കാർ കാണാത്തതെന്താണ്?. വിദ്യാഭ്യാസം മൗലിക അവകാശമാണന്നിരിക്കേ, വിദ്യാഭ്യാസം പകർന്നു നൽകുന്ന അധ്യാപകർക്ക് നിയമന അംഗീകാരം നൽകാത്തത് ഭരണഘടനാവിരുദ്ധമാണ്. എൻഎസ്എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആർക്കും ബാധകമല്ലെന്നു പറയുന്നത് ദുരുദ്ദേശ്യപരമായി ചേരിതിരിവ് ഉണ്ടാക്കി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ ശ്രമിക്കുന്നതാണ്. വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നയമാണെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. വിദ്യാഭ്യാസ രംഗത്തെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് 13 മുതൽ 24 വരെ നടക്കുന്ന അവ കാശ സംരക്ഷണ യാത്രയിലൂടെ കേരള ജനതയുടെ മുമ്പിൽ തുറന്നു കാട്ടുമെന്നും നീതിക്കും അവകാശങ്ങൾ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.
Image: /content_image/India/India-2025-10-01-10:23:59.jpg
Keywords: കോൺഗ്ര

25659
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ ലോകം കണ്ണടയ്ക്കുന്നു: യുഎന്നില്‍ വത്തിക്കാന്റെ പ്രതിനിധി
Content: വത്തിക്കാന്‍ സിറ്റി: സമീപ വർഷങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലും അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അന്ത്യന്തം അപലപനീയമാണെന്നും യുഎന്നില്‍ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘര്‍. കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ് ഈ പരാമര്‍ശം. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ പ്രതിനിധി അന്താരാഷ്ട്ര രാജ്യങ്ങളുടെ പ്രതിനിധികളുടെ മുന്നില്‍ ശക്തമായി സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസ വിഭാഗം ക്രിസ്ത്യാനികളാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ശാരീരിക പീഡനം, തടവ്, നിർബന്ധിത നാടുകടത്തൽ, രക്തസാക്ഷിത്വം എന്നിവയുൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾക്ക് വിധേയരാകുന്നു. 360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ ഉയർന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും വത്തിക്കാന്റെ ഉന്നത നയതന്ത്രജ്ഞൻ കൂടിയായ മോൺസിഞ്ഞോർ പോൾ റിച്ചാർഡ് അഭിപ്രായപ്പെട്ടു. സമീപ വർഷങ്ങളിൽ പള്ളികൾക്കും ഭവനങ്ങള്‍ക്കും സമൂഹങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗത്തിൽ, ഗർഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചൂണ്ടിക്കാട്ടിയും ജീവൻ സംരക്ഷിക്കുന്നതിന് ആഹ്വാനം നല്‍കിയും പ്രസ്താവന നടത്തിയിരിന്നു. "മരണ സംസ്കാരം" എന്നാണ് ഇത്തരം പ്രവണതകളെ അദ്ദേഹം വിശേഷിപ്പിച്ചത്. ജീവൻ സംരക്ഷിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-01-15:00:37.jpg
Keywords: വത്തിക്കാ, ഐക്യ

25660
Category: 1
Sub Category:
Heading: ഗാസ പ്രശ്നത്തില്‍ ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി; പ്രത്യാശ പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗാസയിലെ സമാധാനത്തിന് വേണ്ടി ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയില്‍ പ്രത്യാശ പങ്കുവെച്ച് ലെയോ പതിനാലാമൻ പാപ്പ. ഗാസാ പ്രശ്നപരിഹാരത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അംഗീകാരത്തോടെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതി യാഥാർത്ഥ്യബോധത്തോടെയുള്ളതെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപ്, മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരിന്നു പാപ്പ. ഗാസയിൽ വെടിനിറുത്തൽ ഉണ്ടാകേണ്ടതും, ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതും പ്രധാനപ്പെട്ടതാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായി ചെറു കപ്പലുകളുടെയും ബോട്ടുകളുടെയും ഒരു വ്യൂഹം (ഫ്ലോട്ടില്ല), ഇസ്രായേൽ പ്രതിരോധം മറികടന്ന് പാലസ്തീനായിലേക്ക് മാനവികസഹായമെത്തിക്കാനുള്ള പരിശ്രമം തുടരുന്നതിനെക്കുറിച്ച് പരാമർശിക്കവേ, അവിടെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നും, മനുഷ്യജീവിതങ്ങൾ മാനിക്കപ്പെടട്ടെയെന്നും പാപ്പ പറഞ്ഞു. ഭ്രൂണഹത്യ അനുകൂല മനോഭാവമുള്ള അമേരിക്കൻ സെനറ്റർ ഡിക്ക് ഡർബിന് ചിക്കാഗോ കർദ്ദിനാൾ ബ്ലൈസ് കുപ്പിച് സമ്മാനം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, അതേകുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് പറഞ്ഞ പാപ്പ, നാൽപ്പത് വർഷങ്ങൾ സെനറ്ററായി സേവനമനുഷ്ഠിച്ച ഒരാളെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പരിഗണിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. ഭ്രൂണഹത്യയ്ക്കു എതിരുനിൽക്കുകയും എന്നാൽ വധശിക്ഷയെ അനുകൂലിക്കുകയും ചെയ്യുന്ന മനോഭാവം "ജീവോന്മുഖമായ" ഒന്നല്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അമേരിക്കയിൽ കുടിയേറ്റക്കാർ നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തോട് യോജിക്കുന്നതും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്കു ലെയോ പാപ്പ മറുപടി നല്‍കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-02-09:35:22.jpg
Keywords: ലെയോ

25661
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ബഹുമാനാർത്ഥം ദേശീയ അവധി പുനഃസ്ഥാപിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം
Content: റോം: ഇറ്റലിയുടെ മാധ്യസ്ഥ വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ബഹുമാനാർത്ഥം ദേശീയ അവധി ദിനം പുനഃസ്ഥാപിക്കാന്‍ ഇടപെടലുമായി ഭരണകൂടം. ഇന്നലെ ബുധനാഴ്ച ഇത് സംബന്ധിച്ച വോട്ടെടുപ്പ് പാർലമെന്റില്‍ നടന്നു. ഒക്ടോബർ 4 ന് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് വാർഷിക അവധി വരുന്നത്. അടുത്ത വർഷം മുതൽ നടപടി പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ജോർജിയ മെലോണി തീരുമാനത്തെ സ്വാഗതം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് അസീസ്സി എല്ലാ ഇറ്റലിക്കാർക്കും പ്രിയപ്പെട്ട വിശുദ്ധനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാർ തന്നെയാണ് നിർദ്ദിഷ്ട നിയമനിർമ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒക്ടോബർ 4ന് വിശുദ്ധന്റെ തിരുനാൾ ദിനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ജനതയ്ക്കു അവധി നൽകുന്ന ബില്ലിന് 247 വോട്ടുകൾ അനുകൂലമായി ലഭിച്ചു. 2 പേര്‍ മാത്രമാണ് എതിര്‍ത്തത്. എട്ട് പ്രതിനിധികള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങളായി വിശുദ്ധന്റെ തിരുനാള്‍ ദിനം ഇറ്റലിയിൽ ദേശീയ അവധിയായിരുന്നു. എന്നാൽ 1977-ൽ അത് നിർത്തലാക്കപ്പെട്ടു. നിയമ നിര്‍മ്മാണത്തിനുള്ള നിർദ്ദേശം അടുത്തതായി സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും. വിശുദ്ധ ഫ്രാൻസിസിനെ വീണ്ടും കണ്ടെത്തുകയെന്നാൽ അദ്ദേഹത്തിന്റെ സമാധാന സന്ദേശം പുനരുജ്ജീവിപ്പിക്കുക എന്നാണർത്ഥമെന്നും അതിന് എന്നത്തേക്കാളും ഇന്നും പ്രസക്തിയുണ്ടെന്നും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെ പ്രസിഡന്റ് ലോറെൻസോ ഫോണ്ടാന മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു പാരമ്പര്യവും വിശ്വാസവും ആത്മാവും ഉള്ള ഒരു നാടാണ് ഇറ്റലിയെന്നു വീണ്ടും ഓർമ്മിക്കുന്ന ദിവസമായിരിക്കും ഇതെന്നു മെലോണി ഉള്‍പ്പെട്ട ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി അംഗമായ ഗ്രാസിയ ഡി മാഗിയോ പറഞ്ഞു. ക്രൈസ്തവ ധാര്‍മ്മികതയും വിശ്വാസപാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഇറ്റലി ഭരിക്കുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-02-10:47:50.jpg
Keywords: മെലോണി, ഇറ്റലി

25662
Category: 1
Sub Category:
Heading: ജാർഖണ്ഡിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികരെ ആക്രമിച്ച് മോഷണം
Content: തുംദേഗി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ തുംദേഗിയിലുള്ള സെന്റ് ജോസഫ് പള്ളിയിൽ മുഖംമൂടി ധരിച്ച കൊള്ള സംഘം അതിക്രമിച്ചു കയറി വൈദികരെ ശാരീരികമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് വൈദികർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരിന്നു സംഭവം. ഫാ. ഡീൻ തോമസ് സോറെങ്ങിനും യുവജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ഇമ്മാനുവൽ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം മോഷണമാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ കേന്ദ്രത്തെ മനഃപൂർവ്വം ലക്ഷ്യംവെയ്ക്കുന്നത് സാമുദായിക ഐക്യത്തെയും പൊതു സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നും ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി ആക്രമികളെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഫാ. പത്രാസ് മാർക്കി പറഞ്ഞു. അക്രമത്തെ പ്രാദേശിക കത്തോലിക്കാ സഭാനേതൃത്വം അപലപിച്ചു. കുറ്റവാളികളെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഇരകൾക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുന്നതിനും ഭരണപരമായ നടപടികൾ സ്വീകരിക്കണമെന്ന് വിശ്വാസി സമൂഹം അഭ്യർത്ഥിച്ചു. ഏതാനും ദിവസം മുന്‍പ് ജാര്‍ഖണ്ഡിൽ വത്തിക്കാൻ സിറ്റി മാതൃകയില്‍ ദുര്‍ഗാപൂജ പന്തലുണ്ടാക്കിയ തീവ്രഹിന്ദുത്വ സംഘടനകളുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-02-11:29:09.jpg
Keywords: ജാർഖ

25663
Category: 1
Sub Category:
Heading: ഗാസയിൽ പുതിയ ആശുപത്രി ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് ഇറ്റാലിയന്‍ സഭ
Content: ഗാസ/ ജെറുസലേം: ഗാസയിലെ ജനങ്ങള്‍ കൊടിയ ദുരിതത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ പുതിയ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് ഇറ്റാലിയന്‍ കത്തോലിക്ക സഭ. സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ വിശുദ്ധ നാട് സന്ദർശിച്ച ഇറ്റാലിയന്‍ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരിയാണ് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ ഒരു പുതിയ ആശുപത്രി തുടങ്ങുന്നതുൾപ്പെടെയുള്ള പദ്ധതികൾ മുന്നോട്ടുവച്ചത്. ജെറുസലേമിലെ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ല നയിക്കുന്ന വിശുദ്ധ നാട്ടിലെ സഭയോടുള്ള ഇറ്റാലിയന്‍ സഭയുടെ സാഹോദര്യവും ഐക്യദാർഢ്യവും അറിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് താൻ ഈ യാത്ര നടത്തിയതെന്ന് ആർച്ച് ബിഷപ്പ് ബത്തൂരി വ്യക്തമാക്കി. എന്നാൽ അതിനൊപ്പം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന അന്യായമായ അതിക്രമങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധവും അറിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം അനുസ്മരിച്ചു. വിശുദ്ധനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സഹാനുഭൂതിയുടെ അടയാളമായാണ് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ പുതിയ ആശുപത്രി തുറക്കാൻ തങ്ങൾ പദ്ധതിയിടുന്നതെന്ന് ഇറ്റലിയിലെ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറലും കാല്യരി മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരി പറഞ്ഞു. നമുക്ക് അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത വിധത്തിൽ ശിക്ഷിക്കപ്പെടുന്ന ഒരു ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കട്ടെയെന്നും ബന്ദികൾ മോചിതരായി തീരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്ക് പിന്തുണയും സഹായങ്ങളും നൽകാനും, ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ട മേഖലകളില്‍ എത്തിക്കാനും, യുവജനങ്ങൾക്കായി വിദ്യാഭ്യാസ താമസസൗകര്യമൊരുക്കാനും, അതുവഴി ഭാവിയിലേക്കും മനഃസാക്ഷിയുടെ രൂപീകരണത്തിലേക്കും സഹായകരമാകുന്ന വിധത്തിലുള്ള സമാധാനത്തിന്റെ ശക്തി ഉയർത്തിക്കൊണ്ടുവരുവാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പെടലിനിടെ തങ്ങളെ സന്ദർശിച്ചതിനു ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരിയ്ക്കു ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല നന്ദി രേഖപ്പെടുത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-02-14:58:25.jpg
Keywords: ഗാസ