Contents

Displaying 25151-25160 of 26068 results.
Content: 25604
Category: 1
Sub Category:
Heading: മോണ്‍. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മലങ്കര അതിരൂപതയുടെ സഹായ മെത്രാന്‍
Content: അടൂര്‍: തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായി നിയമിതനായി. അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്‍മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സുപ്രധാനമായ നിയമന പ്രഖ്യാപനം നടത്തിയത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു. നിയുക്ത മെത്രാന്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനെ മാവേലിക്കര രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു. വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആര്‍. ബൈജുവും, മദേഴ്‌സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നല്‍കി ആശംസകള്‍ അറിയിച്ചു. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. 1982 മെയ് 30 ന് കിഴക്കേതെരുവിൽ ജനിച്ച മോൺ. ജോൺ കുറ്റിയിൽ, സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2008 ഏപ്രിൽ 2ന് തിരുപ്പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, മേജർ ആർച്ച് ബിഷപ്പിന്റെ പേഴ്സണൽ സെക്രട്ടറി, അതിരൂപതയിലെ മൈനർ സെമിനാരിയുടെ റെക്ടർ, സെന്റ് മേരി ക്വീൻ ഓഫ് പീസിന്റെ ബസിലിക്കയുടെ റെക്ടർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലെ പ്രൊഫസർ, ദൈവവിളിക്കു വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി, സഭാ ട്രൈബ്യൂണലിൽ ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്. നാലാഞ്ചിറയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇടവകയുടെ വികാരിയായും തിരുവനന്തപുരം അതിരൂപതയുടെ ചാൻസലറുമായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് മേല്പട്ട ശുശ്രൂഷയിലേക്ക് മോൺ. ജോൺ കുറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-19-17:29:31.jpg
Keywords: മലങ്കര
Content: 25605
Category: 1
Sub Category:
Heading: ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് എന്റെ മുൻഗണന: ലെയോ പതിനാലാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൗത്യം ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല, മറിച്ച് കത്തോലിക്ക വിശ്വാസികളുടെ വിശ്വാസത്തിൽ അവരെ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുക എന്നതാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയർ കറസ്‌പോണ്ടന്റ് എലീസ് ആൻ അലനുമായി സംസാരിക്കുകയായിരിന്നു പാപ്പ. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതു എന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല. വാസ്തവത്തിൽ, സഭയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഞാൻ കരുതുന്നു, പ്രസംഗിക്കപ്പെടേണ്ടതും ഉച്ചത്തിൽ സംസാരിക്കേണ്ടതും സുവിശേഷത്തിന്റെ സന്ദേശമാണെന്നും ലെയോ പാപ്പ പറഞ്ഞു. എൽജിബിടി വിഷയം, വനിത ഡീക്കന്മാരുടെ സാധ്യത, സിനഡാലിറ്റി, പരമ്പരാഗത ലത്തീന്‍ കുർബാന എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളില്‍ പാപ്പ അഭിപ്രായം പറഞ്ഞു. ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സഭ പഠിപ്പിക്കുന്ന പ്രബോധനത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത തീരെ കുറവാണെന്നും പാപ്പ വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് താന്‍ ഇതിനകം തന്നെ സംസാരിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ, കുടുംബമെന്നത് വിവാഹമെന്ന കൂദാശയിൽ പുരുഷനും സ്ത്രീയും അനുഗ്രഹിക്കപ്പെട്ടുള്ള സമര്‍പ്പണമാണെന്നും ലെയോ പാപ്പ പറഞ്ഞു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലായെന്ന പരോക്ഷമായ പരാമര്‍ശമാണ് പാപ്പയുടെ വാക്കുകളില്‍ നിഴലിച്ചത്. സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിന്റെ ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിലുള്ള പരിഭാഷ ഉടൻ ലഭ്യമായേക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-19-19:58:41.jpg
Keywords: പാപ്പ
Content: 25606
Category: 1
Sub Category:
Heading: വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. അടുത്ത മാസം (ഒക്ടോബർ) 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. സിസിബിഐ ലെയ്റ്റി കമ്മീഷന്റെ കീഴിലുള്ള രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികള്‍ ഒന്നുചേരുന്ന വാർഷിക ദേശീയ യോഗത്തോടൊപ്പമായിരിക്കും ഈ പരിപാടി നടക്കുക. എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും രാജ്യത്തു ഉടനീളം വിശുദ്ധ ദേവസഹായത്തോടുള്ള വണക്കവും മാധ്യസ്ഥ സഹായവും സജീവമായി പ്രോത്സാഹിപ്പിക്കാനും ആർച്ച് ബിഷപ്പുമാരോടും ബിഷപ്പുമാരോടും, ഇടവക വൈദികരോടും, സന്യാസികളോടും, അല്മായ വിശ്വാസികളോടും സിസിബിഐ പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന പിന്നീട് നി‍ർമിച്ച പള്ളിയില്‍ ധാരാളം വിശ്വാസികൾ ഇന്നും എത്തുന്നുണ്ട്. 2022 മെയ് 15നു ഭാരതത്തിലെ ആദ്യത്തെ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-20-11:10:12.jpg
Keywords: ദേവസഹാ
Content: 25607
Category: 18
Sub Category:
Heading: പ്രശസ്ത സുറിയാനി പണ്ഡിതൻ കൂനമ്മാക്കൽ തോമാ കത്തനാർക്ക് മല്പാൻ പദവി
Content: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEERI -St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയൽ ദീർഘകാലം അധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു അദ്ദേഹം. പാലാ രൂപതാ വൈദികനായ കൂനമ്മാക്കൽ തോമാ കത്തനാർ, ഇംഗ്ലണ്ടിലെ പ്രശസ്‌തമായ ഓക്‌സ്ഫോർഡ് സർവകലാശാലയിൽനിന്നും സുറിയാനി ഭാഷയിൽ ഡോക്‌ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാചരിത്രത്തെപ്പറ്റിയും മാർ അപ്രേം ഉൾപ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രശസ്ത സർവകലാശാലകളിൽ അധ്യാപനായി അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. മലയാള ഭാഷ സുറിയാനി ലിപിയിൽ എഴുതുന്ന പുരാതന സമ്പ്രദായമായ കർശോൻ രീതിയെപ്പറ്റി ഏറ്റവും ആധികാരികമായ രീതിയിൽ പഠനം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് തോമാ കത്തനാർ. ഓക്സ്ഫോർഡ് സർവകലാശാലയിലെ അധ്യാപകനും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ സെബാസ്റ്റിയൻ ബ്റോക്കിൻ്റെ ശിഷ്യനുംകൂടിയാണ് അദ്ദേഹം. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, കാപ്പുംതലയിൽ സുറിയാനി പഠന കേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനുമാണ് മല്പാൻ കൂനമ്മാക്കൽ തോമ കത്തനാർ. സീരിയുടെ റൂബി ജൂബിലി ആഘോഷവേളയിൽ സിറിയൻ കത്തോലിക്ക പാത്രിയാർക്കീസ് ഇഗ്‌നാത്തിയോസ് ജോസഫ് മൂന്നാമൻ യോനാൻ ബാവായയാണ് മല്പാൻ പദവി പ്രഖ്യാപിച്ചത്. ഭാരതത്തിലെ വിവിധ പൗരസ്ത്യസഭകളിൽ നിന്നും മെത്രാന്മാരും വൈദികരും അല്മായരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-20-12:30:15.jpg
Keywords: സുറിയാനി
Content: 25608
Category: 18
Sub Category:
Heading: മാർ ജേക്കബ് തുങ്കുഴിയുടെ സംസ്‌കാരശുശ്രൂഷയുടെ ഒന്നാംഘട്ടം നാളെ
Content: തൃശൂർ: തൃശൂർ അതിരൂപതയെയും മാനന്തവാടി, താമരശേരി രൂപതകളെയും നയിച്ച ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തുങ്കുഴിയുടെ സംസ്‌കാരശുശ്രൂഷയുടെ ഒന്നാംഘട്ടം നാളെ നടക്കും. രാവിലെ 11.30നു തൃശൂർ അതിരൂപതാ മന്ദിരത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കാർമികത്വത്തിൽ ശുശ്രൂഷകൾ തുടങ്ങും. ഉച്ചയ്ക്കു 12.15ന് ഭൗതികദേഹം തൃശൂർ ഡോളേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞു 3.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂർദ് കത്തീഡ്രലിലേക്കു കൊണ്ടുപോകും. വൈകുന്നേരം അഞ്ചിനു കത്തീഡ്രലിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ സന്ദേശം നൽകും. അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവി ൽ, ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ സഹകാർമികരാകും. 22ന് രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനമുണ്ടാകും. 9.30ന് സംസ്‌കാരശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ ആരംഭിക്കും. 10നു മാർ ആൻഡ്രൂസ് താഴത്ത് മാർ ജേക്കബ് തൂങ്കുഴിയെ അനുസ്മരിക്കും. തുടർന്നു സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയോടുകൂടി സംസ്‌കാരശുശ്രൂഷയുടെ മുന്നാംഘട്ടം നടത്തും. കുർബാനമധ്യേ മാനന്തവാടി രൂപത മെത്രാൻ മാർ ജോസഫ് പൊരുന്നേടം അനുസ്മ‌രണസന്ദേശം നൽകും. മുപ്പതിലേറെ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും തിരുക്കർമങ്ങളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിനു ഭൗതികശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലേക്കു കൊണ്ടുപോകും. അവിടെ താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിലുള്ള പ്രാർത്ഥനയ്ക്കുശേഷം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു കോഴിക്കോട് കോട്ടുളിയിൽ ക്രിസ്‌തുദാസി സന്യാസിനീ സമുഹത്തിന്റെ ഹോം ഓഫ് ലൗ ജനറലേറ്റിൽ സംസ്‌കാരശുശ്രൂഷയുടെ സമാപനകർമങ്ങൾ നടത്തും.
Image: /content_image/India/India-2025-09-20-13:02:26.jpg
Keywords: തുങ്കുഴി
Content: 25609
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ക്രിസ്തു കേന്ദ്രീകൃത നയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഇതുവരെയുള്ള ലെയോ പാപ്പയുടെ ശുശ്രൂഷയില്‍ സന്തോഷ പ്രകടിപ്പിച്ച് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ്‌ ലുഡ്‌വിഗ് മുള്ളര്‍. ക്രിസ്തു കേന്ദ്രീകൃതമായ സുവിശേഷ പ്രഖ്യാപനത്തിന് മുന്‍ഗണനയും സഭയുടെ ദ്വിതീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ കുറവ് ഊന്നലും നല്‍കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ നിലപാട് പ്രതീക്ഷ പകരുകയാണെന്ന് കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ലെയോ പാപ്പ പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് കര്‍ദ്ദിനാള്‍ മുള്ളറുടെ പ്രസ്താവന. തീർച്ചയായും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഭയ്ക്ക് സഹായിക്കാൻ കഴിയും, എന്നാൽ തങ്ങളുടെ പ്രഥമ ദൗത്യം എല്ലാവരോടും സുവിശേഷം പ്രസംഗിക്കുകയും യൂറോപ്പിലേക്ക് കുടിയേറുന്നവരെ സുവിശേഷവൽക്കരിക്കുകയും ചെയ്യുക എന്നതാണെന്നും ഭൗതിക സഹായം നൽകുക മാത്രമല്ല, സത്യം അവർക്ക് നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കർദ്ദിനാൾ പറഞ്ഞു. ലെയോ പാപ്പ സഭയ്ക്കുള്ളിലെ പ്രത്യയശാസ്ത്ര ധ്രുവീകരണത്തെ മറികടക്കാൻ ആഗ്രഹിക്കുന്നത് പ്രതീക്ഷ പകരുന്നുവെന്നും കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു. സഭയുടെ ദൈവശാസ്ത്ര ധാര്‍മ്മിക നിലപാടുകളെ അതിശക്തമായി മുറുകെ പിടിക്കുകയും പ്രതികരണം നടത്തുകയും ചെയ്യുന്ന കര്‍ദ്ദിനാള്‍ മുള്ളറുടെ പ്രതികരണത്തിന് തിരുസഭയിലെ യാഥാസ്ഥിക സമൂഹത്തിന് ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ രചനകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ന്റെ സ്ഥാപകൻ കൂടിയാണ് ജർമ്മൻ ദൈവശാസ്ത്രജ്ഞനായ കര്‍ദ്ദിനാള്‍ മുള്ളര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-20-13:57:29.jpg
Keywords: മുള്ളര്‍
Content: 25610
Category: 1
Sub Category:
Heading: കോംഗോയിലെ കത്തോലിക്ക ഇടവക പരിധിയില്‍ കൂട്ടക്കൊല; 64 പേർക്കു ദാരുണാന്ത്യം
Content: നോർത്ത് കിവു: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ കത്തോലിക്ക ഇടവക പരിധിയില്‍ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 8 അര്‍ദ്ധരാത്രി കിവു പ്രവിശ്യയിലെ മംഗുരെദ്ജിപയിലെ സെന്റ് ജോസഫ് ഇടവക പരിധിയിലെ എൻടോയോയിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ പ്രാദേശിക ബിഷപ്പിനെ ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (എസിഎൻ) പുറംലോകത്തെ അറിയിച്ചത്. കൂട്ടക്കൊലയെ കോംഗോ ബിഷപ്പ്സ് കോൺഫറൻസ് അപലപിച്ചു. നിരപരാധികളായ വിശ്വാസികൾക്കെതിരെ നടത്തിയ "നീചമായ കൂട്ടക്കൊല" എന്നാണ് മെത്രാന്‍ സമിതി ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്ലാമിക വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ് ആക്രമണം നടത്തിയത്. രാത്രി 9 മണിയോടെ എൻടോയോ ഗ്രാമത്തിൽ നടന്ന ഒരു അനുശോചന ചടങ്ങിനിടെ ഇസ്ളാമിക തീവ്രവാദികള്‍ ആക്രോശത്തോടെ എത്തുകയായിരിന്നു. ആക്രമണകാരികൾ തോക്കുകളും ചുറ്റികകളും ഉപയോഗിച്ചിരിന്നുവെന്നും ചില വീടുകൾ തിരഞ്ഞെടുത്ത് തീയിട്ടുവെന്നും ഭൂരിഭാഗം ആളുകളും വടിവാളുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കൂട്ടക്കൊലയുടെ ആകസ്മിക ദുരിതത്തില്‍ വേദനയനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും, ഇടവകയിലെ എല്ലാ വിശ്വാസികൾക്കും, ആത്മീയ അടുപ്പം പ്രകടിപ്പിക്കുകയാണെന്നു ബ്യൂട്ടെംബോ-ബെനിയിലെ ബിഷപ്പ് മെൽക്കിസെഡെക് സികുലി പാലുക്കോ പറഞ്ഞു. ജീവന്റെ നാഥനായ ദൈവം, ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസകയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമ്മെ ശക്തിപ്പെടുത്തുകയും, കഷ്ടപ്പാടുകളുടെ മരുഭൂമിക്കപ്പുറം ശാശ്വത സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്നതിനോട് ചേര്‍ന്നു ഇറ്റൂരി പ്രവിശ്യയിലെ ഒരു ഇടവകയിൽ രണ്ടു മാസം മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയിരിന്നു. കഴിഞ്ഞ ജൂലൈയില്‍ നടന്ന ദാരുണ സംഭവത്തില്‍ 34 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-20-15:51:42.jpg
Keywords: കോംഗോ
Content: 25611
Category: 1
Sub Category:
Heading: അഗസ്റ്റീനിയന്‍ സമൂഹത്തിന് കീഴിലുള്ള ഇടവകയിൽ ലെയോ പാപ്പ നാളെ ദിവ്യബലി അര്‍പ്പിക്കും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ, വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ നാളെ ലെയോ പതിനാലാമൻ പാപ്പ ദിവ്യബലി അർപ്പിക്കും. നാളെ സെപ്റ്റംബർ 21 ഞായറാഴ്ച പ്രാദേശിക സമയം പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, വിശുദ്ധ കുർബാന നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. അതിപുരാതനമായ വിശുദ്ധ അന്നയുടെ ദേവാലയത്തിൻറെ ചുമതല ലെയോ പാപ്പ അംഗമായ അഗസ്റ്റീനിയൻ സമൂഹത്തിനാണ്. 1583-ൽ ആശീർവ്വദിക്കപ്പെട്ടതെങ്കിലും 1775-ലാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂർത്തിയാകുന്നത്. 1929-ലാണ് ഈ ദേവാലയം അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്പിക്കപ്പെട്ടത്. കർദ്ദിനാൾ പ്രെവോസ്റ്റ്, (ഇന്ന് ലെയോ പാപ്പ) മാര്‍പാപ്പയാകുന്നതിനു മുമ്പ്, കഴിഞ്ഞ വര്‍ഷം ജൂലൈ 26-ന്, വിശുദ്ധരായ ജോവാക്കിമിൻറെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ച്, ഈ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിട്ടുണ്ട്. 1929 മെയ് 30നു പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ദേവാലയം ഒരു ഇടവകയാക്കുകയും അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്‍പ്പിക്കുകയും ചെയ്തത്. പതിനൊന്നാം പീയൂസ് പാപ്പായ്ക്കു ശേഷം ജോണ്‍ ഇരുപത്തിമൂന്നാമൻ, വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് പാപ്പ എന്നീ മാര്‍പാപ്പന്മാരും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-20-21:06:36.jpg
Keywords: ലെയോ പാപ്പ
Content: 25612
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശസംരക്ഷണ യാത്ര ഒക്ടോബർ 13 മുതൽ
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അവകാശസംരക്ഷണ യാത്ര നടത്തും. 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള യാത്ര ഒക്ടോബർ 13 മുതൽ 24 വരെയാണു നടക്കുക. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ കാസർഗോഡ് ജില്ലയിലെ പനത്തടിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന പ്രകടനത്തോടെ ജാഥ സമാ പിക്കും. ജനകീയ ആവശ്യങ്ങളോടു രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാളുകളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കാൻ നിർബന്ധിതരാകുമെന്നും അവർ പറഞ്ഞു. ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്ട്ടി ജെ. ഒ ഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആൻ്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ജോർജ് കോയിക്കൽ, ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വ ത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നുവരുന്നതായി സംഘാടക സമിതി അറിയിച്ചു.
Image: /content_image/India/India-2025-09-21-07:56:19.jpg
Keywords: കോൺഗ്ര
Content: 25613
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു സമാപനം
Content: അടൂർ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂരിലെ മാർ ഈവാനിയോസ് നഗറിൽ നടന്നുവന്ന 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന സമൂഹബലിക്കു മുന്നോടിയായി അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൗനാൻ ബാവ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവരെ വിശ്വാസികൾ പ്രാർത്ഥനാപൂർവം വരവേറ്റു. സമൂഹബലിക്ക് കർദ്ദിനാൾ മാർ ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസന്‍റ് മാർ പൗലോസ്, തോമസ് മാർ യൗസേബി യോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, ഗീവർഗീസ് മക്കാറിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പക്കോമിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവരും പാത്രിയർക്കീസ് ബാവയ്ക്കൊപ്പം എത്തിയ മാർ ബർണബാസ് യൂസിഫ് ഹാബാഷ്, മാർ എഫ്രേം യൂ സിഫ് ആബാ എന്നീ ബിഷപ്പുമാരും കുർബാനയിൽ കാർമികരായി. നിയുക്ത മെത്രാന്മാരായ മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ, മോൺ. ഡോ. ജോ ൺകുറ്റിയിൽ എന്നിവരും നാനൂറോളം വൈദികരും സഹകാർമികരായിരുന്നു. കാ ഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ കുർബാന മധ്യേ വചനസന്ദേശം നൽകി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-21-08:09:12.jpg
Keywords: മലങ്കര