Contents
Displaying 25111-25113 of 25113 results.
Content:
25564
Category: 1
Sub Category:
Heading: വിശ്വാസത്തിന്റെ ദാസന്മാരാകണം, ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കണം: പുതിയ മെത്രാന്മാരോട് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷം സധൈര്യം പ്രസംഗിക്കാന്‍ പുതിയ മെത്രാന്മാരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമിതരായ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 192 ബിഷപ്പുമാര്‍ക്കുള്ള പരിശീലന കോഴ്‌സിന്റെ ഭാഗമായി ഇന്നു സെപ്റ്റംബർ 11 വ്യാഴാഴ്ച വത്തിക്കാനിൽ നവ മെത്രാന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പാപ്പ. കർത്താവിന്റെ അപ്പോസ്തലന്മാരായും വിശ്വാസത്തിന്റെ ദാസന്മാരായും നിങ്ങളെ അയയ്ക്കാൻ കര്‍ത്താവ് തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തിരിക്കുകയാണെന്നും നിങ്ങൾക്ക് ലഭിച്ച സമ്മാനം നിങ്ങൾക്കുള്ളതല്ല, മറിച്ച് സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണെന്നും ലെയോ പാപ്പ പറഞ്ഞു. മെത്രാന്‍ ഒരു ദാസനാണ്, ജനങ്ങളുടെ വിശ്വാസത്തെ സേവിക്കാനാണ് അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സേവനം ഒരു ബാഹ്യ സ്വഭാവമോ ഒരാളുടെ ധർമ്മം നിറവേറ്റുന്നതിനുള്ള ഒരു മാർഗമോ അല്ല. നമ്മെ സമ്പന്നരാക്കാൻ തന്നെതന്നെ ദരിദ്രനാക്കിയ യേശു നടത്തിയ അതേ തിരഞ്ഞെടുപ്പിനെ ഉൾക്കൊള്ളാൻ, ആന്തരിക സ്വാതന്ത്ര്യം, ആത്മാവിന്റെ ദാരിദ്ര്യം, സ്നേഹത്തിൽ നിന്ന് ജനിക്കുന്ന സേവന സന്നദ്ധത എന്നിവ ആവശ്യപ്പെടുകയാണ്. പുതിയ മെത്രാന്മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണം. എളിമയിലും പ്രാർത്ഥനയിലും നടക്കാനും, കർത്താവ് ഭരമേല്‍പ്പിക്കുന്ന ആളുകളുടെ ദാസന്മാരാകാനും ശ്രമിക്കണമെന്നും ലെയോ പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ ഒരു പുതിയ പ്രഖ്യാപനത്തിനായുള്ള അഭിനിവേശവും ധൈര്യവും വീണ്ടും കണ്ടെത്തണം. പ്രത്യേകിച്ച് വിശ്വാസ കൈമാറ്റത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കു സെപ്റ്റംബർ 3നു ആരംഭിച്ച കോഴ്സ് ഇന്നു സമാപിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നവ മെത്രാന്മാര്‍ക്ക് വേണ്ടി കോഴ്സ് നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-11-17:48:56.jpg
Keywords: ലെയോ

25565
Category: 9
Sub Category:
Heading: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍
Content: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള ധ്യാനം പവര്‍ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍ നടക്കുന്നു. പ്രമുഖ വചനപ്രഘോഷകനും ഷെക്കെയ്‌ന മിനിസ്ട്രീസ് സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനം നയിക്കുന്നത്. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും ധ്യാനത്തില്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. അസാധാരണമായ വഴികള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികള്‍ക്കായ് അമേരിക്കയിലെ ഷെക്കെയ്‌നയുടെ മാധ്യമ ശുശ്രൂഷകളെ സ്‌നേഹിക്കുന്ന മലയാളിസമൂഹത്തിനായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് ഏവരെയും ബ്രദര്‍ സന്തോഷ് കരുമത്ര സ്വാഗതം ചെയ്തു. ഫ്‌ളോറിഡയിലെ ഡെല്‍റേ ബീച്ചിനു സമീപമുള്ള അമോറിസ് ക്രിസ്റ്റി സെന്ററിലാണ് ധ്യാനം നടക്കുന്നത്. #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. }# ട്വിങ്കിള്‍ മാത്യു + 1 647535 4035, ടോണി തോമസ് +1 202 714 8683
Image: /content_image/Events/Events-2025-09-11-18:54:24.jpg
Keywords: ധ്യാന

25566
Category: 1
Sub Category:
Heading: വിശുദ്ധ കാര്‍ളോ അക്യുട്ടിസ്; മക്കളെ കാത്തിരിക്കുന്ന ദമ്പതികളുടെ മധ്യസ്ഥന്‍?
Content: "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും അധികം വിശേഷണം നല്‍കിയത് ഇപ്രകാരമായിരിന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങും അതില്‍ പങ്കുചേര്‍ന്ന കാര്‍ളോയുടെ കുടുംബവും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്യുട്ടിസ്, അമ്മ അൻ്റോണിയ സൽസാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരൻ മിഷേൽ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു. നാമകരണ തിരുക്കര്‍മ്മങ്ങളില്‍ ഇളയ സഹോദരന്‍ മിഷേലാണ് ആദ്യ വായന നടത്തിയത്. വിശുദ്ധ കാര്‍ളോയുടെ ഇരട്ട സഹോദരങ്ങളായിരിന്നു മാധ്യമങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രവും. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ സ്വന്തം സഹോദരൻ ഒരു വിശുദ്ധനായി ഉയര്‍ത്തപ്പെടുക എന്ന അത്യഅപൂര്‍വ്വ ഭാഗ്യമാണ് അവര്‍ക്ക് ലഭിച്ചത്. പിതാവ് ആൻഡ്രിയ അക്യുട്ടിസ്- അമ്മ അൻ്റോണിയ സൽസാനോ ദമ്പതികള്‍ക്ക് കാര്‍ളോയെ കൂടാതെ മറ്റ് മക്കള്‍ ഉണ്ടായിരിന്നില്ല. കാർളോ ജീവിച്ചിരുന്നപ്പോൾ, അവൻ ഏക മകനായിരുന്നു, എന്നിരുന്നാലും അവന്റെ അമ്മ കൂടുതൽ കുട്ടികളെ ആഗ്രഹിച്ചിരിന്നു. 2006-ൽ കാര്‍ളോയുടെ മരണശേഷം, ഇനി കുട്ടികളുണ്ടാകില്ലായെന്നായിരിന്നു അവരുടെ ധാരണ. പ്രായം തന്നെയായിരിന്നു വില്ലന്‍. ദത്തെടുക്കുന്നത് ആയിരിയ്ക്കും ഉചിതമെന്ന് കാര്‍ളോയുടെ അമ്മ കരുതി. അങ്ങനെ കാര്‍ളോയുടെ പിതാവ് ആൻഡ്രിയ അക്യുട്ടിസും അമ്മ അന്‍റോണിയ സൽസാനോയും ദത്തെടുക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരിന്നു. ഇറ്റലിയിലെ ദത്തെടുക്കൽ പ്രക്രിയ സാധാരണ നാലോ അഞ്ചോ വർഷം നീളുന്നതായിരിന്നു. ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു അനുഭവം ഉണ്ടാകുന്നത്. അമ്മ അൻ്റോണിയ സൽസാനോയ്ക്കു ഉണ്ടായ ഒരു സ്വപ്നമായിരിന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. കാര്‍ളോയായിരിന്നു അമ്മയ്ക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത്. “വീണ്ടും ഒരു അമ്മയാകാൻ പോകുന്നു" എന്ന് കാര്‍ളോ തന്നോടു പറയുകയായിരിന്നുവെന്ന് അന്‍റോണിയ സൽസാനോ വെളിപ്പെടുത്തുന്നു. സ്വപ്നത്തിന് തൊട്ടുപിന്നാലെ, അസാധ്യമെന്നു വിലയിരുത്തിയ അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി. കാര്‍ളോ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത് 2006 ഒക്ടോബർ 12-നായിരിന്നു. കാർളോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് കൃത്യം നാല് വർഷം കഴിഞ്ഞപ്പോൾ, 2010 ഒക്ടോബർ 12-നാണ് അമ്മ അന്റോണിയ സല്‍സാനയ്ക്കും ഭർത്താവ് ആൻഡ്രിയയ്ക്കും ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചത്. അതും മകന്‍ വിടവാങ്ങിയ ദിനത്തിന്റെ വാര്‍ഷികത്തില്‍. കാര്‍ളോയുടെ വിശുദ്ധിയുടെ തേജസ്സ് കുടുംബത്തിലേക്ക് തന്നെ ഒഴുകിയതിന്റെ ആദ്യ അടയാളമായിരിന്നു അത്. അമ്മയ്ക്ക് പ്രായം 44, അസാധ്യമെന്ന് വിലയിരുത്തിയ കാലത്ത് കാര്‍ളോയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചതോ ഇരട്ടകളെ..! ദത്തെടുക്കലിന് ശ്രമിക്കുമ്പോള്‍ തന്നെ അമ്മയാകാന്‍ പോകുന്നുവെന്ന ദര്‍ശനവും മരണവാര്‍ഷിക ദിനത്തിലുള്ള ഇരട്ടകളുടെ ജനനവും കൂടി കണക്കിലെടുക്കുമ്പോള്‍ മക്കളില്ലാത്ത, മക്കള്‍ ഉണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധന്‍ എന്ന്‍ കാര്‍ളോയെ വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. വേദനകളിലൂടെ കടന്നുപോകുന്ന നിരവധി ദമ്പതികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ടി "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോയുടെ മാദ്ധ്യസ്ഥം നമ്മുക്കും തേടാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-11-19:42:38.jpg
Keywords: കാര്‍ളോ