Contents

Displaying 25061-25062 of 25062 results.
Content: 25514
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ ജനസംഖ്യയില്‍ 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്ക ഒന്നാമത്
Content: ന്യൂയോര്‍ക്ക്: ആഗോള ജനസംഖ്യയിലെ ക്രൈസ്തവരുടെ എണ്ണം സംബന്ധിച്ച വിശദമായ കണക്കുകളുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. സിഐഎ വേൾഡ് ഫാക്റ്റ്ബുക്ക്, പ്യൂ റിസർച്ച്, യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് എന്നിവയെ ക്രോഡീകരിച്ച് വിഷ്വല്‍ കാപ്പിറ്റലിസ്റ്റ് എന്ന മാധ്യമമാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 185 ദശലക്ഷം ക്രൈസ്തവ വിശ്വാസികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയില്‍ 118 ദശലക്ഷം ക്രൈസ്തവരുണ്ട്. ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായി വര്‍ദ്ധനവുണ്ട്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും അരങ്ങേറുന്ന നൈജീരിയയാണ് ക്രൈസ്തവ ജനസംഖ്യയില്‍ നാലാം സ്ഥാനത്തുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം കൂടിയാണ് നൈജീരിയ. 105 മില്യണ്‍ ക്രൈസ്തവരുമായി കോംഗോയാണ് തൊട്ടുപിറകേയുള്ളത്. ഉയർന്ന ജനന നിരക്കു നിലനില്‍ക്കുന്നതിനാല്‍ 2050 പിന്നിട്ടാലും ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിഷ്വൽ ക്യാപിറ്റലിസ്റ്റിന്റെ അനുമാനം. 100 ദശലക്ഷം ക്രൈസ്തവരുള്ള ഫിലിപ്പീന്‍സാണ് ഏഷ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യം. ജനസംഖ്യയുടെ 85.3% ക്രൈസ്തവരുള്ള ഫിലിപ്പീന്‍സ് ആഗോള ക്രൈസ്തവ ജനസംഖ്യയുടെ റാങ്കില്‍ ആറാം സ്ഥാനത്താണ്. 72 ദശലക്ഷം ക്രൈസ്തവരുള്ള ചൈനയും 34 ദശലക്ഷം ഭാരതത്തിലെ ക്രൈസ്തവരുമാണ് ആദ്യ 25-ല്‍ ഇടം നേടിയിരിക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-01-16:20:38.jpg
Keywords: അമേരിക്ക
Content: 25515
Category: 1
Sub Category:
Heading: ടണ്‍ കണക്കിന് പോഷകാഹാരവുമായി 'സമരിറ്റൻസ് പഴ്സ്'; ഗാസയിലെ മനുഷ്യത്വത്തിന്റെ മുഖമായി ക്രൈസ്തവ സംഘടന
Content: ഗാസ/ ജെറുസലേം: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സംഘർഷ മേഖലയിലുള്ള ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്. പുതുതായി സ്ഥാപിതമായ ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഫൗണ്ടേഷനുമായി സഹകരിച്ചാണ് പ്രമുഖ വചനപ്രഘോഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘടനയായ സമരിറ്റൻസ് പഴ്സ് സഹായമെത്തിക്കുന്നത്. ഉയർന്ന കലോറിയുള്ള ഭക്ഷണ പാക്കറ്റുകൾ, 48 ടണ്ണിലധികം ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്ന വിറ്റാമിൻ-ഫോർട്ടിഫൈഡ് നിലക്കടല ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യ വസ്തുക്കളുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഘടന സഹായമെത്തിച്ചിരിന്നു. ഇത്തരത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ഏഴു കയറ്റുമതികളാണ് ഉണ്ടായിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. സമരിറ്റന്റെ പഴ്സ് സംഘടനയുടെ ഡിസി-8, 757 എന്നീ വിമാനങ്ങളിലാണ് 280,000 പൗണ്ടിലധികം തൂക്കമുള്ള പോഷകസമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ എത്തിച്ചത്. സഹായം വിതരണം ചെയ്യുന്നതിനായി വിമാന സർവീസുകൾ തുടരുകയാണെന്നും സംഘടന വ്യക്തമാക്കി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ വിതരണങ്ങൾ നടത്തുന്നതെന്നു ഫ്രാങ്ക്ലിൻ ഗ്രഹാം ഫേസ്ബുക്കിൽ കുറിച്ചു. ജോർജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ 'മന' (MANA) ആണ് അടിയന്തര പോഷകാഹാര ഉൽപ്പന്നമായ റെഡി-ടു-യൂസ് സപ്ലിമെന്ററി ഫുഡ് (RUSF) സംഘടനയ്ക്കു ലഭ്യമാക്കുന്നത്. ഭക്ഷണ പാക്കറ്റുകൾ ഏറ്റവും ആവശ്യമുള്ളവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം ദുരിതബാധിതര്‍ക്ക് ഇടയില്‍ ചികിത്സ തുടരുന്നുണ്ടെന്നും പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി. 2023 ഒക്ടോബറിൽ ഇസ്രായേലും ഹമാസും ആക്രമണങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സമരിറ്റൻസ് പഴ്സ് സഹായം ലഭ്യമാക്കുന്നുണ്ട്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലേ ഇസ്രായേലി സമൂഹത്തിനാണ് ആദ്യം സഹായം ലഭ്യമാക്കിയത്. മെഡിക്കൽ കിറ്റുകൾ, ഭക്ഷണ വിതരണം, 42 ആംബുലൻസുകൾ എന്നിവ അടിയന്തര സേവനത്തിനായി സംഘടന നല്‍കിയിരിന്നു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-01-17:08:25.jpg
Keywords: ഗാസ