Contents

Displaying 25001-25002 of 25002 results.
Content: 25454
Category: 1
Sub Category:
Heading: ചെന്നൈയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് 4 ലക്ഷം വിശ്വാസികള്‍
Content: ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ഒരുക്കിയ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് നാലു ലക്ഷത്തോളം വിശ്വാസികള്‍. ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്‍ ആഗസ്റ്റ് 15, 16, 17 തീയതികളില്‍ നടന്ന തിരുശേഷിപ്പ് പ്രദര്‍ശനം നേരിട്ടു കാണാനും വിശുദ്ധരോട് ആദരവ് പ്രകടമാക്കാനുമാണ് പതിനായിരങ്ങള്‍ എത്തിയത്. കത്തോലിക്കരെ വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയെടുക്കാനും ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടാനും സഹായിക്കുന്നതാണ് ഇത്തരം പ്രദര്‍ശനങ്ങളെന്ന് ഇടവക വികാരി ഫാ. ബക്യ റെജിസ് കാത്തലിക് കണക്റ്റിനോട് പറഞ്ഞു. ഓഗസ്റ്റ് 15ന് മദ്രാസ് - മൈലാപ്പൂർ മുന്‍ ആർച്ച് ബിഷപ്പ് എ.എം. ചിന്നപ്പ നയിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. വൈകുന്നേരം, ചെങ്കൽപ്പട്ടു ബിഷപ്പ് നീതിനാഥനും ബലിയര്‍പ്പിച്ചിരിന്നു. ഓഗസ്റ്റ് 16-ന്, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസാമി മുഖ്യ കാർമികത്വം വഹിച്ചു. ഓഗസ്റ്റ് 17ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് തഞ്ചാവൂർ ബിഷപ്പ് സഹായരാജ് നേതൃത്വം നൽകി. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ഭാഷകളിൽ എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ചിരുന്നു. ഒരിക്കൽ ജീവിച്ചിരുന്നതും ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചതുമായ വിശുദ്ധരുടെ സാന്നിധ്യം വിശ്വാസികൾക്ക് അനുഭവിക്കാൻ ഈ അവസരത്തിലൂടെ കഴിയുകയാണെന്ന് ആർച്ച് ബിഷപ്പ് ആന്റണിസാമി അഭിപ്രായപ്പെട്ടു. ചെങ്കൽപ്പെട്ട് രൂപത സംഘടിപ്പിച്ച ഹോളി റെലിക്സ് എക്സ്പോയില്‍ സഭയിലെ അപ്പോസ്തലന്മാർ, രക്തസാക്ഷികൾ, മിസ്റ്റിക്കുകൾ, മിഷ്ണറിമാർ, വേദപാരംഗതര്‍ എന്നിവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-21-14:52:28.jpg
Keywords: തിരുശേഷി
Content: 25455
Category: 18
Sub Category:
Heading: നാളത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരണം, ഒരു മണിക്കൂറെങ്കിലും ആരാധനയില്‍ പങ്കെടുക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Content: കൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികളോടു ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പരിശുദ്ധ പിതാവിൻ്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നാളെ, വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്ന പിതാക്കന്മാരോടുചേർന്ന് എല്ലാവരോടും ആഹ്വാനംചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കഴിയുന്ന എല്ലാവരും നാളെ ഉപവസിക്കണമെന്നും സാധിക്കുന്നിടത്തോളം എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണമെന്നും അറിയിക്കുന്നു. പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടു ചേർന്നു സമാധാനത്തിനായി പ്രാർഥിക്കുമ്പോൾ സീറോമലബാർസഭയെയും നമ്മുടെ എല്ലാ നിയോഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. കർത്താവിൻ്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വർഷിക്കപ്പെടുന്നതിനു സമാധാനത്തിൻ്റെ രാജ്ഞിയായ പരി ശുദ്ധ അമ്മയുടെ മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-21-15:44:53.jpg
Keywords: പ്രാര്‍