Contents

Displaying 24991-24998 of 24998 results.
Content: 25444
Category: 1
Sub Category:
Heading: ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചു; ഗാസ ഇടവക വികാരിയുടെ വെളിപ്പെടുത്തല്‍
Content: ഗാസ: പാലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിന് തെളിവുമായി ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. തങ്ങള്‍ക്ക് ചുറ്റുമുള്ള ജനത്തോട് പലായനം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. മുഴുവൻ അയൽപക്കത്തെ ആളുകള്‍ക്കും ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവർക്കു ടെന്റുകൾ വിതരണം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി ഇറ്റാലിയൻ പത്ര ഏജൻസിയായ 'അന്‍സ'യോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസ മുനമ്പിലെ ദശലക്ഷകണക്കിന് ആളുകൾക്ക് എവിടെ നിന്ന് അവർക്ക് സ്ഥലം കണ്ടെത്താനാകും? എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ സമീപത്ത് ഒരു വലിയ സ്ഫോടനം കേട്ടു. ഭാഗ്യവശാൽ, ആര്‍ക്കും ഒന്നും സംഭവിച്ചില്ല, ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈ 17നു ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയ മൂന്ന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു. വിവിധ മതവിശ്വാസികളായഎഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-19-11:09:40.jpg
Keywords: ഗാസ
Content: 25445
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയോടുള്ള ബഹുമാനാർത്ഥം ഫിലിപ്പീന്‍സ് സ്റ്റാമ്പുകള്‍ പുറത്തിറക്കി
Content: മനില: വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പതിനാലാമൻ പാപ്പയോടുള്ള ബഹുമാനാർത്ഥം ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ (PHLPost) സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ലെയോ പാപ്പയുടെ മാര്‍പാപ്പ പദവിയുടെ 100-ാം ദിവസമായ ഓഗസ്റ്റ് 6ന് അനാച്ഛാദനം ചെയ്ത സ്റ്റാമ്പിന് വലിയ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ലെയോ പാപ്പയുടെ ഛായാചിത്രങ്ങളും അദ്ദേഹത്തിന്റെ പേപ്പല്‍ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റാമ്പില്‍ കാരുണ്യം, ഉൾക്കൊള്ളൽ, ഐക്യം എന്നിവയ്ക്കുള്ള അദ്ദേഹത്തിന്റെ ആഹ്വാനത്തെ അടിവരയിടുന്നു. ആദ്യഘട്ടത്തില്‍ 10,000 കോപ്പികളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോന്നിനും ₱17 (നിലവിലെ വിനിമയ നിരക്കിൽ ഏകദേശം $0.30) വിലയാണ് ഈടാക്കുന്നത്. മനില സെൻട്രൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്‌ഷോപ്പിൽ പാപ്പയുടെ ചിത്രമുള്ള കവറുകളും പരിമിതമായ വിധത്തില്‍ ലഭ്യമാക്കിയിരുന്നു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുക എന്ന ദൗത്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്റ്റാമ്പ് പ്രകാശനമെന്ന് ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ അനുസ്മരണാര്‍ത്ഥം പുറത്തിറക്കിയ മുൻകാല പേപ്പല്‍ സ്റ്റാമ്പുകൾ ദേശീയ, അന്തർദേശീയ ശേഖരങ്ങളിൽ അമൂല്യമായി ഇന്നും നിലനിൽക്കുന്നുണ്ട്. ജനസംഖ്യയുടെ 80% കത്തോലിക്ക വിശ്വാസികളുള്ള ഏക ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-19-18:44:20.jpg
Keywords: ഫിലിപ്പീ
Content: 25446
Category: 18
Sub Category:
Heading: കാമറ നൺ സിസ്റ്റർ ലിസ്മി സിഎംസിക്ക് പുരസ്കാരം
Content: പൂനെ: മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു നൽകുന്ന ജയിംസ് ആൽബെറിയോൺ പുരസ്‌കാരം കാമറ നൺ എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി സിഎംസിക്ക്. സെപ്റ്റംബർ 20നു പൂനയിൽ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ (ഐസിപിഎ) സംഘടിപ്പിക്കുന്ന ക്രിസ്‌ത്യൻ ജേർണലിസ്റ്റുകളുടെ മുപ്പതാമതു ദേശീയ കൺവൻഷനിൽ പുരസ്‌കാരം സമ്മാനിക്കും. ഇരുപത്തഞ്ചിലേറെ ഹ്രസ്വചിത്രങ്ങളും 250 വീഡിയോ ആൽബങ്ങളും നൂ റ്റമ്പതിലേറെ ഡോക്യുമെൻ്ററികളും നൂറിലേറെ അഭിമുഖങ്ങളും നിർമിച്ചതു പരിഗണിച്ചാണ് സിസ്റ്റർ ലിസ്‌മിയെ തെരഞ്ഞെടുത്തത്. ഈ വർഷം ആദ്യം വത്തിക്കാൻ സിറ്റിയിലെ ഗ്ലോബൽ കമ്യൂണിക്കേഷൻ കൂട്ടായ്മ്‌മയിൽ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള ഏ ക പ്രതിനിധിയും സിസ്റ്റർ ലിസ്‌മിയായിരുന്നു. ഐസിപിഎയുമായി സഹകരിച്ച് സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ നേതൃത്വത്തിൽ ജയിംസ് ആൽബെറിയോൺ അനുസ്‌മരണാർഥമാണ് പുരസ്‌കാരം നൽകുന്നത്. തൃശൂർ കോലഴിയിലെ നിർമല പ്രോവിൻസിൻ്റെ സ്റ്റുഡിയോ കേന്ദ്രമാക്കിയാണു സിസ്റ്റർ ലിസ്‌മിയുടെ പ്രവർത്തനം. തൃശൂർ പുത്തൂർ വെട്ടുകാട് സ്വദേശിനിയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-20-07:56:15.jpg
Keywords: പുരസ്
Content: 25447
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം നാളെ
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിൽ നടക്കും. ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് അധ്യക്ഷത വഹി ക്കും. സംസ്ഥാന, റീജണൽ, രൂപത നേതാക്കൾ പങ്കെടുക്കും. സമിതി സെക്രട്ടറി യായിരുന്ന ഫാ. ജോൺ അരീക്കലിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയിലിനു സ്വീകരണവും നൽകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.
Image: /content_image/India/India-2025-08-20-08:10:02.jpg
Keywords: കെസിബിസി
Content: 25448
Category: 1
Sub Category:
Heading: സ്വീഡനില്‍ 672 ടൺ ഭാരമുള്ള ക്രൈസ്തവ ദേവാലയത്തെ നീക്കിക്കൊണ്ടുള്ള ചരിത്രയാത്ര അവസാനഘട്ടത്തില്‍
Content: സ്റ്റോക്ഹോം: സ്വീഡനിലെ വടക്കൻ ലാപ്‌ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാനുള്ള യാത്ര ആരംഭിച്ചു. 672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപ കാലത്തു പതിവാണെങ്കിലും ഒരു ദേവാലയം പൂര്‍ണ്ണമായും മാറ്റുന്നത് അപൂർവങ്ങളില്‍ അപൂര്‍വ സംഭവമാണ്. പ്രമുഖ ഇരുമ്പയിര് കമ്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനന പദ്ധതി സൃഷ്ട‌ിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ എട്ടിനു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ദേവാലയത്തിന്റെ ചരിത്രപ്രയാണം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ആരംഭിക്കുകയായിരിന്നു. നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്‌ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അ ഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക. 1912ലാണു കിരണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ദേവാലയം നിർമിച്ചത്. വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. 2004ലാണ് പള്ളിയുൾപ്പെടെ കിരുണ ടൗൺസെൻ്റർ പൂര്‍ണ്ണമായും മാറ്റുന്ന പ്രവര്‍ത്തിക്ക് ആരംഭമായത്. ദേവാലയം വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും. ഇതിന്റെ ചെലവ് മുഴുവന്‍ എൽകെഎബി കമ്പനി തന്നെയാണ് വഹിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-20-08:26:51.jpg
Keywords: സ്വീഡ
Content: 25449
Category: 1
Sub Category:
Heading: സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കു അറുതി വേണമെന്ന് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടന
Content: റോം: സന്നദ്ധപ്രവർത്തകർക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്ക സഭയുടെ ഉപവി പ്രവർത്തനങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്ന കാരിത്താസ് സംഘടന. ആഗസ്റ്റ് 19ന് ലോക മാനുഷിക ദിനാചരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംഘടന ഇക്കാര്യം ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഗാസ, സുഡാൻ, ദക്ഷിണ സുഡാൻ, യുക്രൈന്‍, മ്യാൻമർ, മറ്റ് സംഘർഷ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും, മനുഷ്യജീവന്റെ അന്തസ്സും, മൂല്യവും ഉയർത്തിക്കാട്ടുവാനും കത്തോലിക്ക സഭയുടെ ഉപവി പ്രസ്ഥാനം അഭ്യര്‍ത്ഥിച്ചു. 2024-ൽ മാത്രം, 20 രാജ്യങ്ങളിലായി 380ൽ അധികം സന്നദ്ധപ്രവർത്തകർ തങ്ങളുടെ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടു. കൃത്യമായ സംരക്ഷണം, പിന്തുണ, ഉത്തരവാദിത്തം എന്നിവയുടെ ആവശ്യകത ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. അതിനാലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനിടെ, ജീവൻ നഷ്ടപ്പെട്ട സന്നദ്ധപ്രവർത്തകരെ അനുസ്മരിക്കുന്നതായും സംഘടന പ്രസ്താവിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനിടെ, ജീവൻ നഷ്ടപ്പെട്ട സന്നദ്ധപ്രവർത്തകരെ അനുസ്മരിക്കുന്നതിലും സാധാരണക്കാർക്കും സന്നദ്ധ സംഘടനയിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതിനും ലോകമെമ്പാടുമുള്ള മാനുഷിക സംഘടനകൾക്കൊപ്പം കാരിത്താസ് സംഘടനയും അണിചേരുകയാണെന്നും കാരിത്താസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കാരിത്താസ്. യുദ്ധ മേഖലകളിലും പ്രകൃതി ദുരന്തം, ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിറഞ്ഞയിടങ്ങളിലും നിറ സാന്നിധ്യമായ കാരിത്താസിന് ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-20-08:49:56.jpg
Keywords: കാരിത്താ
Content: 25450
Category: 1
Sub Category:
Heading: ജോൺ പോൾ രണ്ടാമന്‍ പാപ്പയുടെ പ്രിയപ്പെട്ട മരിയന്‍ ദേവാലയം സന്ദര്‍ശിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിനടുത്തുള്ള കൃപകളുടെ മാതാവെന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ഔവർ ലേഡി ഓഫ് മെന്റോറെല്ലയുടെ ദേവാലയത്തിൽ ലെയോ പാപ്പ സ്വകാര്യ സന്ദർശനം നടത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായ പർവത പട്ടണമായ കാപ്രാനിക്ക പ്രെനെസ്റ്റീനയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ഇന്നലെയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. വിശാലമായ താഴ്‌വരയോട് അനുബന്ധിച്ച് നയന മനോഹരമായ കാഴ്ചകളോടെ ഒരു ചെറിയ പർവതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന മെന്റോറെല്ലയിലെ കൃപയുടെ മാതാവിന്റെ ദേവാലയം നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ സ്ഥാപിച്ചതാണ്. 335-ൽ സിൽവസ്റ്റർ ഒന്നാമൻ മാർപാപ്പയാണ് ദേവാലയം കൂദാശ ചെയ്തത്. ആറാം നൂറ്റാണ്ടിൽ ഇവയുടെ അവകാശം അടുത്തുള്ള സുബിയാക്കോയിലെ ബെനഡിക്റ്റൈൻ സന്യാസിമാർക്ക് നൽകുകയായിരിന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിരവധി തവണ സന്ദര്‍ശനം നടത്തിയ മരിയന്‍ ദേവാലയമാണ് ഔവർ ലേഡി ഓഫ് മെന്റോറെല്ല. 2005-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരിന്നു. ലെയോ മാർപാപ്പ ഇതുവരെ മൂന്ന് മരിയൻ ദേവാലയങ്ങളിലാണ് വിശേഷാല്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം, മെയ് 10-ന്, റോമിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാദൂരമുള്ള ജെനാസാനോയിലെ അഗസ്തീനിയൻ സമൂഹം പരിപാലിക്കുന്ന ദേവാലയത്തിലായിരിന്നു ആദ്യ സന്ദര്‍ശനം. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലും കാസ്റ്റൽ ഗാൻഡോൾഫോയ്ക്ക് സമീപമുള്ള അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട മരിയന്‍ ദേവാലയത്തിലും പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-20-09:31:47.jpg
Keywords: ലെയോ
Content: 25451
Category: 1
Sub Category:
Heading: താലിബാന്റെ തീവ്ര നിയമത്തിന് കീഴില്‍ അഫ്ഗാനി ക്രൈസ്തവര്‍ അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് അമേരിക്കന്‍ കമ്മീഷന്‍
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ നാലാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനമെന്ന് സൂചിപ്പിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള താലിബാൻ രാജ്യത്തു ഏർപ്പെടുത്തിയ സദാചാര നിയമങ്ങള്‍ മതസ്വാതന്ത്ര്യത്തെ ഗുരുതരമായി ദുർബലപ്പെടുത്തുകയാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നതെന്നും ആഗസ്റ്റ് 15നു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുന്നി ഇസ്ലാമിന് പുറത്തുള്ള ഏതൊരു വിശ്വാസവും പാലിക്കുന്നത് കുറ്റകൃത്യമായാണ് താലിബാന്‍ കാണുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരെ ശത്രുക്കള്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി കാണാന്‍ താലിബാനെ പ്രേരിപ്പിക്കുന്നത് തങ്ങള്‍ തന്നെ രൂപം നല്കിയ ഇത്തരം നിയമങ്ങളാണ്. അഫ്ഗാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ രഹസ്യമായാണ് പ്രാര്‍ത്ഥന വരെ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സദാചാര നിയമപ്രകാരം മുസ്ലീങ്ങളോ അല്ലാത്തവരോ ആയ എല്ലാ അഫ്ഗാൻ സ്ത്രീകളും അവരുടെ ശരീരവും മുഖവും മുഴുവൻ മറയ്ക്കാൻ നിർബന്ധിതരാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊടിയ ശിക്ഷയാണ് നല്‍കുന്നത്. അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ സർക്കാർ പിന്‍വാങ്ങുകയും നേതാക്കൾ രാജ്യം വിടുകയും ചെയ്തതിനെത്തുടർന്ന് 2021 ഓഗസ്റ്റ് 15-ന് തീവ്ര ഇസ്ലാമിക സംഘടന കാബൂൾ പിടിച്ചെടുക്കുകയായിരിന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന്, വർഷങ്ങളായി അഫ്ഗാനികൾ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം അതിവേഗം വഷളായി. ഇസ്ലാമിക ചിന്തയില്‍ ഊന്നിയുള്ള തീവ്രമായ ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കനത്ത സമ്മർദ്ധത്തിനും വിവേചനത്തിനും ഇരകളാകുകയായിരിന്നു. ക്രൈസ്തവരുടെ വീടുകളിൽ പതിവായി റെയ്ഡുകൾ നേരിട്ടതായും യേശുവില്‍ വിശ്വസിക്കുന്നവരുടെ ജോലിക്കും കുടുംബത്തിനും നേരെ നിരന്തരം ഭീഷണികൾ നേരിടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-20-10:12:14.jpg
Keywords: താലിബാ