Content | കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ നാലാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനമെന്ന് സൂചിപ്പിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള താലിബാൻ രാജ്യത്തു ഏർപ്പെടുത്തിയ സദാചാര നിയമങ്ങള്‍ മതസ്വാതന്ത്ര്യത്തെ ഗുരുതരമായി ദുർബലപ്പെടുത്തുകയാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നതെന്നും ആഗസ്റ്റ് 15നു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുന്നി ഇസ്ലാമിന് പുറത്തുള്ള ഏതൊരു വിശ്വാസവും പാലിക്കുന്നത് കുറ്റകൃത്യമായാണ് താലിബാന്‍ കാണുന്നത്.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരെ ശത്രുക്കള്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി കാണാന്‍ താലിബാനെ പ്രേരിപ്പിക്കുന്നത് തങ്ങള്‍ തന്നെ രൂപം നല്കിയ ഇത്തരം നിയമങ്ങളാണ്. അഫ്ഗാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ രഹസ്യമായാണ് പ്രാര്‍ത്ഥന വരെ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സദാചാര നിയമപ്രകാരം മുസ്ലീങ്ങളോ അല്ലാത്തവരോ ആയ എല്ലാ അഫ്ഗാൻ സ്ത്രീകളും അവരുടെ ശരീരവും മുഖവും മുഴുവൻ മറയ്ക്കാൻ നിർബന്ധിതരാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊടിയ ശിക്ഷയാണ് നല്‍കുന്നത്.
അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ സർക്കാർ പിന്‍വാങ്ങുകയും നേതാക്കൾ രാജ്യം വിടുകയും ചെയ്തതിനെത്തുടർന്ന് 2021 ഓഗസ്റ്റ് 15-ന് തീവ്ര ഇസ്ലാമിക സംഘടന കാബൂൾ പിടിച്ചെടുക്കുകയായിരിന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന്, വർഷങ്ങളായി അഫ്ഗാനികൾ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം അതിവേഗം വഷളായി. ഇസ്ലാമിക ചിന്തയില്‍ ഊന്നിയുള്ള തീവ്രമായ ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കനത്ത സമ്മർദ്ധത്തിനും വിവേചനത്തിനും ഇരകളാകുകയായിരിന്നു. ക്രൈസ്തവരുടെ വീടുകളിൽ പതിവായി റെയ്ഡുകൾ നേരിട്ടതായും യേശുവില്‍ വിശ്വസിക്കുന്നവരുടെ ജോലിക്കും കുടുംബത്തിനും നേരെ നിരന്തരം ഭീഷണികൾ നേരിടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|