Content | പൂനെ: മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു നൽകുന്ന ജയിംസ് ആൽബെറിയോൺ പുരസ്‌കാരം കാമറ നൺ എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി സിഎംസിക്ക്. സെപ്റ്റംബർ 20നു പൂനയിൽ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ (ഐസിപിഎ) സംഘടിപ്പിക്കുന്ന ക്രിസ്‌ത്യൻ ജേർണലിസ്റ്റുകളുടെ മുപ്പതാമതു ദേശീയ കൺവൻഷനിൽ പുരസ്‌കാരം സമ്മാനിക്കും. ഇരുപത്തഞ്ചിലേറെ ഹ്രസ്വചിത്രങ്ങളും 250 വീഡിയോ ആൽബങ്ങളും നൂ റ്റമ്പതിലേറെ ഡോക്യുമെൻ്ററികളും നൂറിലേറെ അഭിമുഖങ്ങളും നിർമിച്ചതു പരിഗണിച്ചാണ് സിസ്റ്റർ ലിസ്‌മിയെ തെരഞ്ഞെടുത്തത്.
ഈ വർഷം ആദ്യം വത്തിക്കാൻ സിറ്റിയിലെ ഗ്ലോബൽ കമ്യൂണിക്കേഷൻ കൂട്ടായ്മ്‌മയിൽ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള ഏ ക പ്രതിനിധിയും സിസ്റ്റർ ലിസ്‌മിയായിരുന്നു. ഐസിപിഎയുമായി സഹകരിച്ച് സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ നേതൃത്വത്തിൽ ജയിംസ് ആൽബെറിയോൺ അനുസ്‌മരണാർഥമാണ് പുരസ്‌കാരം നൽകുന്നത്. തൃശൂർ കോലഴിയിലെ നിർമല പ്രോവിൻസിൻ്റെ സ്റ്റുഡിയോ കേന്ദ്രമാക്കിയാണു സിസ്റ്റർ ലിസ്‌മിയുടെ പ്രവർത്തനം. തൃശൂർ പുത്തൂർ വെട്ടുകാട് സ്വദേശിനിയാണ്.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |