Contents

Displaying 24981-24990 of 26068 results.
Content: 25434
Category: 1
Sub Category:
Heading: ക്രൈസ്തവ വേട്ടയ്ക്കെതിരെ റാഞ്ചിയില്‍ നിശബ്ദ പ്രതിഷേധ റാലി
Content: റാഞ്ചി: ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണം ഉന്നയിച്ച് കത്തോലിക്ക സന്യാസിനികളെ വേട്ടയാടിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ ഞായറാഴ്ച റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു. ഓൾ ചർച്ചസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം പ്ലക്കാർഡുകളും ബാനറുകളും പിടിച്ച് പ്രധാന റോഡിലൂടെ, ആൽബർട്ട് എക്ക ചൗക്കിലൂടെ നിശബ്ദമായി നടന്നായിരിന്നു പ്രതിഷേധ റാലി. രാജ്ഭവന് പുറത്തു റാലി സമാപിച്ചു. ഇവിടെ പ്രതിഷേധ യോഗം നടന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചായിരിന്നു യോഗം. ഇന്ത്യ വൈവിധ്യത്തിന്റെ നാടാണെന്നും എന്നാൽ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും ഈ പ്രതിഷേധം നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയാണെന്നും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെന്റ് ഐൻഡ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹം വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിലൂടെയും സമൂഹത്തെ സേവിക്കുന്നുണ്ടെങ്കിലും, മതസ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടികള്‍ ആശങ്ക ജനിപ്പിക്കുന്നതായി മാർഷൽ കെർക്കെറ്റ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ മുഴുവൻ ക്രൈസ്തവ സമൂഹവും വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഎൻഐ ചർച്ചിലെ ബിബി ബാസ്‌കി മുന്നറിയിപ്പ് നൽകി. പ്രതിഷേധ റാലിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-18-12:45:11.jpg
Keywords: ബി‌ജെ‌പി, ഹിന്ദു
Content: 25435
Category: 1
Sub Category:
Heading: ക്രൈസ്തവ വേട്ടയ്ക്കെതിരെ റാഞ്ചിയില്‍ നിശബ്ദ പ്രതിഷേധ റാലി
Content: റാഞ്ചി: ഛത്തീസ്ഗഡിൽ വ്യാജ മതപരിവർത്തന ആരോപണം ഉന്നയിച്ച് കത്തോലിക്ക സന്യാസിനികളെ വേട്ടയാടിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ ഞായറാഴ്ച റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു. ഓൾ ചർച്ചസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം പ്ലക്കാർഡുകളും ബാനറുകളും പിടിച്ച് പ്രധാന റോഡിലൂടെ, ആൽബർട്ട് എക്ക ചൗക്കിലൂടെ നിശബ്ദമായി നടന്നായിരിന്നു പ്രതിഷേധ റാലി. രാജ്ഭവന് പുറത്തു റാലി സമാപിച്ചു. ഇവിടെ പ്രതിഷേധ യോഗം നടന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചായിരിന്നു യോഗം. ഇന്ത്യ വൈവിധ്യത്തിന്റെ നാടാണെന്നും എന്നാൽ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും ഈ പ്രതിഷേധം നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയാണെന്നും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെന്റ് ഐൻഡ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹം വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിലൂടെയും സമൂഹത്തെ സേവിക്കുന്നുണ്ടെങ്കിലും, മതസ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടികള്‍ ആശങ്ക ജനിപ്പിക്കുന്നതായി മാർഷൽ കെർക്കെറ്റ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ മുഴുവൻ ക്രൈസ്തവ സമൂഹവും വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഎൻഐ ചർച്ചിലെ ബിബി ബാസ്‌കി മുന്നറിയിപ്പ് നൽകി. പ്രതിഷേധ റാലിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-18-12:46:15.jpg
Keywords: ബി‌ജെ‌പി, ഹിന്ദു
Content: 25436
Category: 24
Sub Category:
Heading: ക്രൈസ്തവർ സുവിശേഷം മടക്കിവയ്ക്കണമോ?
Content: ഛത്തീസ്ഗഡ് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം എന്നും എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹിക സേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്ന അവാസ്തവപരമായ ചോദ്യം ഉന്നയിച്ചത് കേരളത്തിൻ്റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം പറയാൻ ക്രിസ്ത്യാനികൾ ഉദ്യമിക്കുന്നത് എന്ന ചോദ്യവും ഉയർന്നുകേട്ടു. ഇക്കൂട്ടരോടെല്ലാം വളരെ വ്യക്തമായി സഭയ്ക്കു പറയാനുള്ളത് ഇതാണ്: a) മറ്റേതു പൗരന്മാർക്കുമുള്ള തുല്യത ഇന്ത്യയിൽ എല്ലാ കാര്യങ്ങളിലും ക്രൈസ്തവർക്കും ഉണ്ട്. സഞ്ചാര സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാവരെയും പോലെ ഞങ്ങളുടെ സമർപ്പിതർക്കും ഉണ്ട്. b) സഭയുടെ പ്രേഷിതപ്രവർത്തനം എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്, പ്രത്യേകിച്ച് ദരിദ്രർക്കുവേണ്ടി. അത് എന്നും അങ്ങനെ തന്നെയായിരുന്നു. ബംഗ്ലാദേശിൽ മാത്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 സമൂഹങ്ങൾ ഉണ്ട് എന്ന വസ്തുത അറിയാത്തവർ വിഢിച്ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ പരതിനടക്കുന്നു എന്നേയുള്ളൂ! ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സഭ എന്നും ഉണ്ടായിരുന്നു; ഇനിയും എന്നുമുണ്ടാകും. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്താ 25,40) എന്നു പറഞ്ഞ ഈശോയെയാണ് ഞങ്ങൾ അവരിൽ കാണുന്നത്. c) "വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക" (മത്താ 5,15) എന്ന ക്രിസ്തു വചനവും "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!" എന്ന പൗലോസിൻ്റെ മൊഴിയുമാണ് (1 കോറി 9,16) ഞങ്ങളെ നയിക്കുന്നത്. അതിനാൽത്തന്നെ, നിരന്തര പ്രേഷിതത്വമാണ് ഞങ്ങളുടെ മുഖമുദ്ര. ഞങ്ങൾ ആരെയും മതം മാറ്റുന്നില്ല. സുവിശേഷ പ്രഘോഷണത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് മതം മാറ്റമല്ല, മനം മാറ്റമാണ്. വി. പൗലോസ് വ്യക്തമാക്കിയതു പോലെ, "ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്" (1 കോറി 1,17). ഞങ്ങളുടെ ജീവിതവും ശുശ്രൂഷകളും സാക്ഷ്യങ്ങളും നിമിത്തം ആരെങ്കിലും ക്രിസ്തുവിലേക്ക് ആകൃഷ്ടരാകുന്നെങ്കിൽ ഞങ്ങൾക്ക് അതിൽ വലിയ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. d) എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമല്ലാതെയോ മതിയായ ഒരുക്കങ്ങളില്ലാതെയോ ഒരാൾക്കു പോലും മാമ്മോദീസ നല്കരുതെന്ന് പൗരസ്ത്യ-പാശ്ചാത്യ സഭാനിയമങ്ങൾ കൃത്യമായി അനുശാസിക്കുന്നുണ്ട്: "For an adult to be baptized, the person must have manifested the intention to receive baptism, have been instructed sufficiently about the truths of the faith and Christian obligations, and have been tested in the Christian life through the catechumenate. The adult is also to be urged to have sorrow for personal sins" (CIC 865 §1; cf. CCEO 682 §1). e) ക്രൈസ്തവജീവിതം കൊണ്ടും വാക്കുകൾ കൊണ്ടും ശുശ്രൂഷകൾ കൊണ്ടും സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയുടെ അടിസ്ഥാന ധർമ്മമാണ് (raison d'etre). അതില്ലെങ്കിൽ സഭയില്ല എന്നു പറയാൻ തക്കവിധം അത്രയ്ക്ക് മർമപ്രധാനമാണ് പ്രേഷിതത്വം. അതുകൊണ്ട്, ആരൊക്കെ ഏതു വിധത്തിലൊക്കെ എതിർത്താലും സഭ സുവിശേഷ പ്രഘോഷണം തുടരും. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുസരിച്ച് ഇന്ത്യയിൽ പൗരന്മാർക്ക് ഏതു മതത്തിലും വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ടല്ലോ. f) സുവിശേഷം പങ്കുവയ്ക്കുന്നതിന് എന്തൊക്കെ പ്രതിസന്ധികൾ ആരൊക്കെ ഉണ്ടാക്കിയാലും സമഗ്രമായ സുവിശേഷപ്രഘോഷണം മനുഷ്യ മനസ്സുകളെ ചലിപ്പിക്കും; കാരണം, "സ്നേഹം സകലത്തെയും അതിജീവിക്കുന്നു" (1 കോറി 13,7). ഗ്രഹാം സ്റ്റെയിനിൻ്റെയും മക്കളുടെയും സി. റാണി മരിയയുടെയും കണ്ഡമാലിലെ ക്രൈസ്തവരുടെയും ഘാതകന്മാരിൽ പലരും ഇന്ന് ക്രിസ്തുവിശ്വാസം പുല്കിക്കഴിഞ്ഞു എന്നോർക്കുക. #{blue->none->b-> ഇന്ത്യയിലെ 'ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്'? ‍}# ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസിൻ്റെ എണ്ണം വളരെ കൂടുതലാണെന്ന് ഈയിടെ ഒരു ചാനൽ ചർച്ചയിൽ ഒരു ഹിന്ദുത്വ തീവ്രവാദി പ്രസ്താവിക്കുകയുണ്ടായി. സത്യത്തിൽ, അദ്ദേഹം നടത്തിയത് ഒരു കുറ്റസമ്മതം തന്നെയാണ്. ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ് ഉണ്ടെങ്കിൽ അതിൻ്റെ അർത്ഥം, ഇന്ത്യയിൽ ക്രൈസ്തവ പീഡനം നടക്കുന്നു എന്നാണ്. മതപീഡനമുള്ളിടത്ത് ആദ്യ നൂറ്റാണ്ടുകൾ മുതല്ക്കേ രഹസ്യ ക്രൈസ്തവർ അഥവാ ഭൂഗർഭ സഭകൾ ഉണ്ടായിരുന്നു. മതപീഡനം നിലനില്ക്കുന്നതിനാൽ ചൈനയിലും വിയറ്റ്നാമിലും ക്രിപ്റ്റോ ക്രിസ്റ്റ്യൻസിൻ്റെ എണ്ണം വളരെ കൂടുതലാണ്. നൂറു വർഷങ്ങളേ ആയുള്ളൂ, ക്രിസ്തുമതം ചൈനയിൽ വളരാൻ തുടങ്ങിയിട്ട്. 2018ലെ സർക്കാർ കണക്കനുസരിച്ച്, അവിടെ 4.4 കോടി ക്രൈസ്തവർ ഉണ്ട് - 3.8 കോടി പ്രൊട്ടസ്റ്റണ്ടുകാരും 60 ലക്ഷം കത്തോലിക്കരും. ഇന്ത്യയിലേത് വെറും 3.5 കോടിയാണെന്നോർക്കുക. #{blue->none->b-> മതപരിവർത്തന നിരോധനനിയമം എളുപ്പമുള്ള ആയുധം! }# തീരെ അടിസ്ഥാനമില്ലാത്ത 'നിർബന്ധിത മതപരിവർത്തനം' എന്ന പ്രയോഗത്തിന് ഊന്നൽ നല്കി അതിൻ്റെ വെളിച്ചത്തിൽ അറുപതുകളിൽത്തന്നെ മൃദുഹിന്ദുത്വത്തിൻ്റെ ലൈനിൽ നിലപാടുകൾ സ്വീകരിച്ചതു കോൺഗ്രസ്സാണ്. മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങൾക്കെതിരായി ദുരുപയോഗിക്കപ്പെട്ടാൽ അത്തരം സംഭവങ്ങളിൽ സത്വരമായി ഇടപെടാൻ കൃത്യവും വ്യക്തവുമായ ആർട്ടിക്കിളുകൾ ഭരണഘടനയിലും നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിലും ഉണ്ടായിരിക്കേ, ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യ 2.5%ത്തിൽ താഴെയായിരിക്കേ, ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താൻ ക്രൈസ്തവർക്കെതിരേ മതപരിവർത്തന നിരോധന നിയമം പടച്ചുണ്ടാക്കിയവർ, പക്ഷേ, ഭാവിയിൽ അത്തരം നിയമങ്ങളുടെ ദുരുപയോഗം ഉളവാക്കാനിരിക്കുന്ന കടുത്ത അനീതികൾ മുൻകൂട്ടി കണ്ടില്ല. ഇപ്പോൾ ഹിന്ദുത്വശക്തികൾ അത്തരം കിരാതനിയമങ്ങൾ അവരുടെ ആയുധമായി ഉപയോഗിക്കുന്നു. #{blue->none->b-> എന്താണ് ഇവിടെ യഥാർത്ഥവിഷയം? }# ക്രൈസ്തവ മിഷനറിമാർ ഭാരതത്തിലെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന നിശ്ശബ്ദ വിപ്ലവം വിദ്യാഭ്യാസമാണ്. സുവിശേഷ വെളിച്ചം, മറ്റു പലയിടത്തും എന്നതു പോലെ ഇന്ത്യയിലും ചിന്താതെളിച്ചമായി മാറുന്നു. അധ:സ്ഥിതരുടെ സ്വയംമതിപ്പിനും ആത്മവിശ്വാസത്തിനും ഉന്നമനത്തിനും അതു കാരണമാകുന്നു. അത് അവരെ അടിമകളാക്കി വച്ചിരുന്ന ഭൂവുടമകളായ സവർണരുടെ മേല്ക്കോയ്മയ്ക്കും ആർത്തിക്കും അനീതിക്കും വിഘാതം സൃഷ്ടിക്കുന്നു. അങ്ങനെ സവർണരായ ജമീന്താർമാരുടെ അപ്രീതിക്ക് പാത്രമായ മിഷനറിമാർക്കെതിരേ ആദ്യമാദ്യം ഭീഷണിയും ശാരീരികാക്രമണവും നടത്തിയിരുന്നവർ (സി. റാണി മരിയയ്ക്കും സി. വത്സല ജോണിനും ആദരാഞ്ജലി!) പിന്നീട് മതപരിവർത്തന നിരോധന നിയമത്തിൻ്റെ സ്ഥിരം പ്രായോജകരായി മാറുകയായിരുന്നു. അവരുടെ കൗശലമാർന്ന ദുരുപയോഗം മൂലം ഈ നിയമം, പ്രയോഗത്തിൽ, സ്വന്തം മതം പ്രചരിപ്പിക്കാൻ പൗരന്മാർക്ക് അവകാശം നല്കുന്ന ഭരണഘടനയുടെ 25-ാം ആർട്ടിക്കിളിന് വിരുദ്ധമായി മാറുകയായിരുന്നു. എന്നു മാത്രമല്ല, ന്യൂനപക്ഷത്തിൽ പെട്ടവർക്കെതിരേ എപ്പോഴും സുഗമമായി ഉപയോഗിക്കാവുന്ന ഒരു ആയുധമായും നിക്ഷിപ്ത താല്പര്യക്കാരുടെ കൈയിൽ ആ നിയമം മാറി. #{blue->none->b-> അക്ഷന്തവ്യമായ കൃത്യവിലോപം! }# എന്നാൽ പത്തിലേറെ സംസ്ഥാനങ്ങളിൽ ഈ കിരാത നിയമം പാസാവുകയും അതിൻ്റെ ദുരുപയോഗം പലവിധത്തിൽ പ്രകടമാകുകയും ചെയ്തപ്പോഴും CBCI, CCBI, സീറോ-മലബാർ സിനഡ്, സീറോ-മലങ്കര സിനഡ്, പ്രാദേശിക മെത്രാൻ സമിതികൾ എന്നിവ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ തുനിഞ്ഞില്ല എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. അങ്ങനെ നിയമത്തിൻ്റെ ദുരുപയോഗത്തിനു മുന്നിൽ ക്രൈസ്തവർ കുറ്റകരമായ നിസ്സംഗത പാലിച്ചതാണ് ഇന്ന് ഹിന്ദുത്വശക്തികൾക്ക് ബലമായി മാറിയിട്ടുള്ളത്! കുറ്റകരമായ ഈ മൗനം സഭാനേതൃത്വം വെടിയണം. വിവേകം എന്ന മൗലികപുണ്യം ധൈര്യം എന്ന മൗലികപുണ്യത്തിന് ഒരിക്കലും വിരുദ്ധമല്ല എന്നും ഭീരുത്വവും ഭയവും സുവിശേഷത്തിനു വിരുദ്ധമാണെന്നും ഓർക്കണം. അതോ, വളരെ വേഗത്തിൽ വെറും 'സത്യാനന്തരസഭ'യായി അഥവാ 'ക്രിസ്ത്വാനന്തര സഭ'യായി മാറാനുള്ള തത്രപ്പാടിലാണോ നമ്മൾ..? ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SocialMedia/SocialMedia-2025-08-18-13:16:38.jpg
Keywords: ക്രൈസ്തവ
Content: 25437
Category: 1
Sub Category:
Heading: ഗാസ ആക്രമണത്തിനെതിരെ പ്രതികരിച്ച കത്തോലിക്ക വൈദികന് പ്രവേശനം നിഷേധിച്ച് ഇസ്രായേൽ
Content: റോം/ ടെൽ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ അപലപിച്ച ഇറ്റാലിയൻ കത്തോലിക്ക വൈദികന് പ്രവേശനം നിഷേധിച്ച് ഇസ്രായേൽ. രാജ്യത്തിന്റെ നടപടികളെ തുറന്നു വിമർശിച്ച ഫാ. നന്ദിനോ കപ്പോവില്ലയ്ക്കാണ് ഇസ്രായേൽ പ്രവേശനം നിഷേധിച്ചത്. പൊതു സുരക്ഷ ഭീഷണി, പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തതെന്ന വ്യാഖ്യാനത്തോടെയാണ് പ്രവേശന വിലക്ക്. കത്തോലിക്ക സമാധാന പ്രസ്ഥാനമായ പാക്സ് ക്രിസ്റ്റി സംഘടിപ്പിച്ച "നീതിയുടെ തീർത്ഥാടനം" എന്ന പരിപാടിയില്‍ പങ്കെടുക്കാൻ ഫാ. കപ്പോവില്ല കഴിഞ്ഞ ആഴ്ച ബെൻ-ഗുരിയോൺ വിമാനത്താവളത്തിൽ എത്തിയിരിന്നു. ഏഴ് മണിക്കൂർ തടഞ്ഞുവച്ച അദ്ദേഹത്തെ ഇസ്രായേലിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കില്ലെന്ന് പിന്നീട് അറിയിക്കുകയായിരിന്നു. വർഷങ്ങളായി, ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളെ ശക്തമായി അപലപിക്കുകയും രാജ്യം വംശഹത്യ നടത്തുന്നുവെന്ന് ആവർത്തിച്ച് ആരോപിക്കുകയും ചെയ്ത വൈദികനാണ് അദ്ദേഹം. പ്രവേശന വിലക്കിനെ തുടര്‍ന്നു നാടുകടത്തിയതിന് പിന്നാലേ "ഞാൻ സ്വതന്ത്രനാണ്" എന്ന് ഫാ. കപ്പോവില്ല ഫേസ്ബുക്കിൽ കുറിച്ചു. ഫാ. കപ്പോവില്ലയെ ആദ്യം ഗ്രീസിലേക്കാണ് ഇസ്രായേല്‍ തിരിച്ചയച്ചത്. പിന്നീട് അദ്ദേഹം ഇറ്റലിയിലെത്തി. ഈ അനുഭവം തന്നെ നിശബ്ദനാക്കില്ലെന്നും വേദനിക്കുന്ന ജനതയ്ക്കുവേണ്ടി താൻ തുടർന്നും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ വെനീസിനടുത്തുള്ള മാർഗേരയിൽ നിന്നുള്ള ഫാ. നന്ദിനോ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമായ പാക്സ് ക്രിസ്റ്റിയുടെ സ്ഥാപക അംഗമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-18-14:04:16.jpg
Keywords: ഗാസ, ഇസ്രാ
Content: 25438
Category: 1
Sub Category:
Heading: മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ 'അന്ത്യവിധി' ചിത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികളുമായി വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: അന്ത്യവിധിയെ കേന്ദ്രമാക്കി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ അള്‍ത്താരയില്‍ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ മൈക്കലാഞ്ചലോയുടെ 'ദി ലാസ്റ്റ് ജഡ്ജ്മെന്റ്' (അന്ത്യവിധി) എന്ന പെയിന്‍റിംഗ് കലാസൃഷ്ടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ ആരംഭിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. പെയിന്റിംഗുകളുടെയും മരം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെയും പുനഃസ്ഥാപനത്തിനായുള്ള വത്തിക്കാൻ മ്യൂസിയങ്ങളുടെ ലബോറട്ടറിയുടെ പുതിയ ഡയറക്ടറായ പൗലോ വയലിനിയാണ് പദ്ധതി സ്ഥിരീകരിച്ചത്. വിശുദ്ധ വാരത്തിന് തൊട്ടുമുമ്പ്, 2026 മാർച്ചോടെ പുനരുദ്ധാരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വത്തിക്കാന്‍ അറിയിച്ചു. 1536 നും 1541 നും ഇടയിൽ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയിൽ മൈക്കലാഞ്ചലോ വരച്ച സുപ്രസിദ്ധ ചിത്രമാണ് 'ദി ലാസ്റ്റ് ജഡ്ജ്മെന്റ്'. പോൾ മൂന്നാമൻ പാപ്പയുടെ കാലയളവിലാണ് ഈ ചിത്രം പൂര്‍ത്തീകരിക്കപ്പെട്ടത്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും ആത്മാക്കളുടെ അന്തിമ ന്യായവിധിയെയും ചിത്രീകരിക്കുന്ന മനോഹരമായ ചിത്രം കോടികണക്കിന് തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമാണ്. ക്രിസ്തുവിനെ വിശുദ്ധന്മാരാലും മാലാഖമാരാലും ചുറ്റപ്പെട്ട ഒരു ശക്തനായ കേന്ദ്ര വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നു. വിശാലമായ രചനയിൽ മുന്നൂറിലധികം രൂപങ്ങളാണ് ഉൾപ്പെടുന്നത്. വാഴ്ത്തപ്പെട്ടവർ സ്വർഗത്തിലേക്ക് ഉയരുന്നതും ശപിക്കപ്പെട്ടവർ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ചിത്രത്തിലുണ്ട്. മൂന്ന് മാസത്തെ പദ്ധതിയിൽ, സ്കാഫോൾഡിംഗ് ഉപയോഗിച്ച് 12 ജോലിക്കാര്‍ ഒരേ സമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വത്തിക്കാൻ മ്യൂസിയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്നുള്ള ജീവനക്കാരുടെ പിന്തുണയോടെ ഏകദേശം 26 വിദഗ്ധർ ഈ പദ്ധതികളിൽ പ്രവർത്തിക്കുമെന്ന് പൗലോ വയലിനി വ്യക്തമാക്കി. മഹത്തായ കലാസൃഷ്ടികൾ സംരക്ഷിക്കുക മാത്രമല്ല, അവയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ക്രിസ്തീയ സന്ദേശവും വിശ്വാസവും സംരക്ഷിക്കുക എന്നതാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-18-14:31:52.jpg
Keywords: മൈക്ക, കലാ
Content: 25439
Category: 1
Sub Category:
Heading: നമ്മുടെ 'പള്ളികൾക്കു പുറത്ത്' കർത്താവിനെ നമുക്ക് ഉപേക്ഷിക്കാതിരിക്കാം: ദരിദ്രരെ അവഗണിക്കരുതെന്ന ആഹ്വാനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ പള്ളികൾക്കും, വീടുകൾക്കും പുറത്ത് കർത്താവിനെ ഉപേക്ഷിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ലെയോ പാപ്പ. ഇന്നലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ ദരിദ്രരുമായി ചേര്‍ന്നു അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് ലെയോ പാപ്പ ഇക്കാര്യം പറഞ്ഞത്. തന്റെ പ്രസംഗത്തിനിടെ ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള കത്തോലിക്ക സമൂഹങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ദൈവസ്നേഹത്താൽ എല്ലാവരും ജ്വലിക്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. നമ്മൾ കർത്താവിന്റെ സഭയാണ്, ദരിദ്രരുടെ സഭയാണ് - എല്ലാവരും വിലപ്പെട്ടവരാണ്, എല്ലാവരും സഭയിലെ സജീവ പങ്കാളികളാണ്, ഓരോരുത്തരും ദൈവത്തിൽ നിന്നുള്ള അതുല്യമായ വചനം വഹിക്കുന്നവരാണെന്നും പാപ്പ പറഞ്ഞു. നമ്മുടെ ദാരിദ്ര്യം, ദുർബലത, എല്ലാറ്റിനുമുപരി നമ്മുടെ പരാജയങ്ങൾ ഇവയെ പ്രതി നാം നിന്ദിക്കപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യാം. എന്നാല്‍ ഒടുവിൽ ദൈവത്തിന്റെ സൗമ്യമായ ശക്തിയിലേക്ക്, അതിരുകളും വ്യവസ്ഥകളും ഇല്ലാത്ത സ്നേഹത്തിലേക്ക് നാം സ്വാഗതം ചെയ്യപ്പെടുകയാണെന്നും പാപ്പ തനിക്ക് ചുറ്റും കൂടിയിരിക്കുന്ന പാവങ്ങളോട് പറഞ്ഞു. ഭവനരഹിതരും അഭയകേന്ദ്രങ്ങളിലെ അംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉള്‍പ്പെടെ ഏകദേശം 110 വ്യക്തികൾ ദിവ്യബലിയിൽ പങ്കെടുത്തു. പിന്നീട് പാപ്പയുടെ വേനൽക്കാല വസതിയിലെ ഉദ്യാനത്തില്‍ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലും ലെയോ പാപ്പ പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-18-15:17:14.jpg
Keywords: പാവ, നിര്‍ധന
Content: 25440
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ചുബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ സിനഡുപിതാക്കന്മാർ ഒരുമിച്ച് പരിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞു 2 :30 ന് സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിച്ചുകൊണ്ടു ഔദ്യോഗികമായി സിനഡ്സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രാർത്ഥനയിലും പരിചിന്തനത്തിലും, പരിശുദ്ധാരൂപിയുടെ ഐക്യത്തിൽ മെത്രാന്മാരുടെ സംഘാതാത്മകതയുടെ യഥാർത്ഥ അനുഭവത്തിലേക്ക് സിനഡ് പിതാക്കന്മാരെ സ്വാഗതം ചെയ്തുകൊണ്ടാണ് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉത്ഘാടനസന്ദേശം ആരംഭിച്ചത്. ഭാരതത്തിന്റെ 79 - മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ, ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ അനുസ്മരിച്ച മേജർ ആർച്ചുബിഷപ്പ്, സ്വതന്ത്ര ഇന്ത്യയിൽ മതന്യുനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഘട്ടിൽ സന്യാസിനിമാർ നേരിട്ട നീതിനിഷേധമുൾപ്പെടെ അനുസ്മരിക്കുകയും, ക്രൈസ്തവർക്കുനേരെ രാജ്യത്തുടനീളം വർധിച്ചുവരുന്ന വർഗീയ ശക്തികളുടെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും അവരുടെ ഒപ്പം എന്നും സഭ ഉണ്ടാകുമെന്നും മേജർ ആർച്ചുബിഷപ്പ് ഉറപ്പുനൽകി. വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുൻപിൽ നഷ്ട്ടധൈര്യരായി സുവിശേഷ ദൗത്യത്തിൽനിന്നും നാമൊരിക്കലും പിന്നോട്ടുപോകാൻ പാടില്ല എന്നോർമ്മിപ്പിച്ച മാർ റാഫേൽ തട്ടിൽ പിതാവ്, സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ വന്ന എല്ലാ തീക്ഷ്ണതകുറവുകളെയും പരിഹരിച്ചു മുന്നേറാൻ സിൻഡ് പിതാക്കന്മാരെ ആഹ്വാനം ചെയ്യുകയും, സ്വർഗ്ഗാരോപിതയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവഹിതത്തിനു സമ്പൂർണമായി നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് യഥാർത്ഥവും നിരങ്കുഷവുമായ സ്വാതന്ത്ര്യം അനുഭവിക്കാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയുംകുറിച്ചു ആഴമായി ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നു പിതാക്കന്മാരെ മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സഭയുടെ സൂനഹദോസാത്മകത അതിന്റെ എല്ലാ അർത്ഥത്തിലും, സഭാജീവിതത്തിലും പ്രവർത്തനങ്ങളിലും ആവിഷ്കരിക്കുന്നതിനുവേണ്ട സത്വരമായ നടപടികളെക്കുറിച്ചു പര്യാലോചിക്കാൻ ഈ സിനഡ് സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മാർ റാഫേൽ തട്ടിൽ, അതിനുപകരിക്കുന്ന തുറവിയുള്ളതും ഉദാരവുമായ സമീപനം ശുശ്രൂഷ മേഖലകളിൽ ഉറപ്പുവരുത്തണമെന്ന് സിനഡ് പിതാക്കന്മാരോട് ആവശ്യപ്പെട്ടു. പൗരോഹിത്യത്തിന്റെയും മെത്രാഭിഷേകത്തിന്റെയും ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ മേല്പട്ട ശുശ്രൂഷയെ അനുസ്മരിച്ചുകൊണ്ട് മേജർ ആർച്ചുബിഷപ്പ് അവരെ അഭിനന്ദിക്കുകയും, അവരോടു സഭയുടെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 29 വെള്ളിയാഴ്ച സിനഡ് സമാപിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-18-15:29:31.jpg
Keywords: സീറോ മലബാ
Content: 25441
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനം
Content: ചങ്ങനാശേരി: ദിവംഗതനായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്മരണാർഥം ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ എന്ന പബ്ലിക് ട്രസ്റ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ തോമസ് പാടിയത്തും ഫാ. ജോമോൻ നാൽപതിൽച്ചിറയും ഫൗണ്ടേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. മത സൗഹാർദം, എക്യൂമെനിസം, ന്യൂനപക്ഷ സംരക്ഷണം, വിദ്യാഭാസ-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ മികവ് നൽകുന്ന പ്രവർത്തനങ്ങൾ, ഇതിനുതകുന്ന തരത്തിലുള്ള സംവാദങ്ങൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഫൗണ്ടേഷൻ നേതൃത്വം നൽകും. വർഷംതോറും ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സ്മാരക പ്രഭാഷണവും സംഘടിപ്പിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഫൗണ്ടേഷൻ്റെ രക്ഷധികാരിയായിരിക്കും. ഡോ. സിറിയക് തോമസ്-ചെയർമാൻ, റവ. ഡോ. ഫിലിപ്പ് നെൽ പുരപ്പറമ്പിൽ-വൈസ് ചെയർമാൻ, പ്രഫ. ഡോ. പി.ജെ. തോമസ്- സെക്രട്ടറി, ഫാ. ജെയിംസ് കുന്നത്ത്-ജോയിൻ്റ് സെക്രട്ടറി, അഡ്വ ജോർജ് പറമ്പിൽ-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. ഫൗണ്ടേഷന്റെ ഉദ്ഘാടനം ഡിസംബറിൽ നടത്തും.
Image: /content_image/India/India-2025-08-19-09:00:24.jpg
Keywords: പവ്വത്തി
Content: 25442
Category: 18
Sub Category:
Heading: ഉത്തരാഖണ്ഡിൽ ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ന്യൂനപക്ഷ ആനുകൂല്യം
Content: ഡെറാഡൂൺ: ക്രൈസ്‌തവർ ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ ആനുകൂല്യം നല്‌കുന്ന ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്കി. മൈനോറിറ്റി എഡ്യൂക്കേഷൻ ബിൽ-2025 പ്രകാരം സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കും. നിലവിൽ സംസ്ഥാനത്ത് മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണു ന്യൂനപക്ഷ പദവിയുള്ളത്. ഇന്നാരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഉത്തരാഖണ്ഡ് മദ്രസ എഡ്യൂക്കേഷൻ ബോർഡ് ആക്ട് 2106, ഉത്തരാഖണ്ഡ് നോൺ-ഗവൺമെന്റ് അറബിക് ആൻഡ് പേർഷ്യൻ മദ്രസ റെക്കഗ്നിഷൻ റൂൾസ് 2019 എന്നിവ പിൻവലിക്കാനും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്നിന് ഇതു പ്രാബല്യത്തിലാകും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-19-09:35:46.jpg
Keywords: ക്രൈസ്തവ
Content: 25443
Category: 1
Sub Category:
Heading: യേശു ജീവിച്ചിരുന്ന സ്ഥലത്ത് ഭരിക്കാൻ സാത്താന്‍ ശ്രമിക്കുന്നു: വിശുദ്ധ നാട്ടിലെ ആക്രമണങ്ങളില്‍ ജെറുസലേം പാത്രിയാര്‍ക്കീസ്
Content: ജെറുസലേം: വിശുദ്ധ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ പൈശാചിക സ്വാധീനത്തോട് ഉപമിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കഴിഞ്ഞ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ നടത്തിയ സന്ദേശത്തില്‍ യേശു ജീവിച്ചിരുന്ന സ്ഥലത്ത് സാത്താന് ഭരിക്കാനുള്ള ആഗ്രഹമാണ് കാണുന്നതെന്ന് കർദ്ദിനാൾ പറഞ്ഞു. മധുരത്തില്‍ പൊതിഞ്ഞ പ്രസംഗങ്ങളല്ല, യഥാർത്ഥ സമാധാന വാക്കുകളാണ് ആവശ്യം. ദൈവഹിതത്തിന് മറിയം അതെ എന്ന് പറഞ്ഞതും ക്രിസ്തു ജനിച്ചതുമായ പ്രദേശമെന്ന നിലയിൽ, ക്രിസ്ത്യാനികൾക്കും മനുഷ്യരാശിക്കും വിശുദ്ധ നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് കർദ്ദിനാൾ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കർത്താവ് തന്റെ പുനരുത്ഥാനത്തിലൂടെ പാപത്തെ പരാജയപ്പെടുത്തിയ സ്ഥലം കൂടിയാണിത്. ദൈവം തന്നെത്തന്നെ ഏറ്റവും കൂടുതൽ വെളിപ്പെടുത്തിയിട്ടുള്ള വിശുദ്ധഭൂമിയിൽ സാത്താന്റെ ശക്തിയുടെ ഏറ്റവും ശക്തമായ സാന്നിധ്യം ഇന്നു കാണപ്പെടുകയാണ്. രക്ഷാചരിത്രത്തിന്റെ കേന്ദ്രമായതിനാലാകാം മറ്റെവിടെയേക്കാളും കൂടുതൽ പ്രവർത്തിക്കാൻ പിശാച് ഇവിടെ ശ്രമിക്കുന്നത്. ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ സാത്താൻ എപ്പോഴും ആക്രമിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാണെന്നു കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഈ ലോകത്തിലും നമ്മുടെ ജീവിതത്തിലും തിന്മ എപ്പോഴും നിലനിൽക്കുമെന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കണം. എന്നാൽ നാം പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ദൈവത്തിന്റേതായവരുടെ മേൽ തിന്മയ്ക്ക് അധികാരമില്ലെന്ന് സ്വർഗ്ഗാരോഹണ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്നേഹത്തിനും പുതിയ ജീവിതത്തിനും എതിരെ തിന്മയ്ക്ക് ജയിക്കാൻ കഴിയില്ല. തിന്മ ഇപ്പോഴും പ്രവർത്തിക്കും, പക്ഷേ തിന്മയ്ക്ക് ജയിക്കാൻ കഴിയാത്ത സ്ഥലമാണ് സഭയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരുവാന്‍ നിരന്തരം ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ പിസബല്ല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-19-10:38:12.jpg
Keywords: ജെറുസ, പിസബ