Contents

Displaying 24951-24959 of 24959 results.
Content: 25404
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
Content: കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗത്തെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, തെര്‍ത്തുല്യന്‍, അംബ്രോസ്, വിശുദ്ധ ബേസില്‍, വിശുദ്ധ അപ്രേം, നസിയാന്‍സിലെ ഗ്രിഗറി, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു - വിശുദ്ധ മര്‍ക്കോസ് 4: 35-41 }# (മത്താ 8:23-8,27) (ലൂക്കാ 8: 22-25). 35 അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: 36 നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. 37 അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. 38 ഈശോ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? 39 അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. 40 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? 41 അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ! *************************************************************** ➤ #{red->none->b->അത്തനേഷ്യസ്: }# തലയിണ വച്ച് ഉറങ്ങുമ്പോഴും ഈശോ ശിഷ്യന്മാരെ പരീക്ഷിക്കുകയായിരുന്നു (മര്‍ക്കോ 4,37-41). അവിടുന്ന് ചെയ്ത അത്ഭുതം ദുഷ്ടരെപ്പോലും മാനസാന്തരപ്പെടുത്താന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു. എന്തെന്നാല്‍ കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോള്‍ അവിടുന്ന് രണ്ടു കാര്യങ്ങള്‍ തെളിയിച്ചു. ഒന്ന്, കടലിലെ കാറ്റ് വായുവിന്റെ ചലനംകൊണ്ട് മാത്രമല്ല, കടലിനുമീതെ നടന്ന കര്‍ത്താവിനോടുള്ള ഭയത്തില്‍നിന്നുകൂടിയാണ് ഉണ്ടായത് (മത്താ 14,26; മര്‍ക്കോ 6,48; യോഹ 6,19). രണ്ട്, അവയെ ശാസിച്ച കര്‍ത്താവ് സൃഷ്ടിയല്ല, സ്രഷ്ടാവാണ് (Letter 29). * #{black->none->b->വചനം സഹയാത്രികന്‍ }# തങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന കര്‍ത്താവിനെ അവര്‍ ഉണര്‍ത്തി; അവന്റെ കല്‍പ്പനയാല്‍ കാറ്റു ശമിക്കുകയും ചെയ്തു. അവര്‍ പ്രഘോഷകരും അദ്ധ്യാപകരുമായിത്തീര്‍ന്ന് രക്ഷകന്റെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം നല്‍കി. അവരുടെ മാതൃക പിന്‍ചെല്ലാന്‍ അവര്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു (Letter 19.6, Easter A.D. 347). ➤ #{red->none->b->ഒരിജന്‍: }# വിശ്വാസമാകുന്ന ചെറുനൗകയില്‍ കര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. തിരമാലയടിച്ചുയരുന്ന ഈ ജീവിതത്തില്‍ പരിശുദ്ധ സഭയാകുന്ന വഞ്ചിയില്‍ കര്‍ത്താവിനോടൊപ്പം മറുകരയ്ക്കു പോകുന്നവര്‍ ധാരാളം പേരുണ്ട്. പരിശുദ്ധമായ ശാന്തതയില്‍ അവിടുന്നുറക്കമാണെങ്കിലും നിങ്ങളുടെ ക്ഷമയും സഹനശീലവും അവിടുന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റിലകപ്പെട്ടവരുടെ അനുതാപവും മാനസാന്തരവും മിശിഹാ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥനാനിരതരായി ഉത്സാഹത്തോടെ അവന്റെ പക്കലേക്കു വരുവിന്‍ (Fragments on Matthew 3.3). ➤ #{red->none->b->നസിയാന്‍സിലെ ഗ്രിഗറി: }# അവിടുന്ന് പരിക്ഷീണനായിരുന്നു (യോഹ 4,6); എങ്കിലും പരിക്ഷീണരുടെയും ഭാരം വഹിക്കുന്നവരുടെയും ആശ്വാസമായിരുന്നു (മത്താ 11,28). അവിടുന്ന് നിദ്രാധീനനായിരുന്നു (മത്താ 8,24; മര്‍ക്കോ 4,38; ലൂക്കാ 8,23). എങ്കിലും കടലിനുമീതെ നടക്കുകയും കാറ്റിനെ ശാസിക്കുകയും മുങ്ങിത്താണുകൊണ്ടിരുന്ന പത്രോസിനെ രക്ഷിക്കുകയും ചെയ്തു (മത്താ 8,26; 14,25-32; മര്‍ക്കോ 4,39; 6,48-51; ലൂക്കാ 8,24; യോഹ 6,19-21) (Oration 29, On the Son 20). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ സിറിള്‍: }# ശിഷ്യരുടെ ഗ്രഹണശക്തി കൂര്‍മ്മയുള്ളതാകുന്നതിന്, അവരെ ഭയത്തിനു വിട്ടുകൊടുത്തുകൊണ്ട് അവിടുന്നുറങ്ങുന്നു. തുടര്‍ന്നു സംഭവിക്കാനിരിക്കുന്നതിന്റെ ആഴം അതുവഴി അവര്‍ക്കു വ്യക്തമാകും. എന്തെന്നാല്‍ മറ്റൊരാളുടെ ശരീരത്തില്‍ സംഭവിക്കുന്നതിനെക്കാള്‍ സ്വന്തം ശരീരത്തില്‍ അനുഭവിച്ചറിയുമ്പോള്‍ ഒരുവന് കൂടുതല്‍ ബോധ്യം ജനിക്കുന്നു (Commentary on the Gospel of Luke 8.5.22). ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# ഈശോ തിരമാലകളെ ശാന്തമാക്കുമ്പോള്‍ ഹബക്കുക്കിന്റെ പ്രവചനം പൂര്‍ത്തിയാകുന്നു: ''കര്‍ത്താവ് കടന്നുപോകുമ്പോള്‍ ജലം വഴിമാറുന്നു'' (ഹബ 3,10). അവിടുത്തെ ശാസനയാല്‍ കടല്‍ അടങ്ങുമ്പോള്‍ നാഹുമിന്റെ വാക്കുകള്‍ നിറവേറുന്നു: ''അവന്‍ കടലിനെ ശാസിക്കുകയും അത് വരണ്ടുപോവുകയും ചെയ്യുന്നു'' (നാഹും 1,4) (Against Marcion 4.20). ➤ #{red->none->b-> ബേസില്‍: }# ഈശോയ്ക്ക് വ്യക്തിപരമായി തന്നില്‍ത്തന്നെയുണ്ടായിരുന്ന അധികാരവും ശക്തിയും വ്യക്തമാക്കുന്ന നിരവധി വചനങ്ങള്‍ അവിടുന്നു പറഞ്ഞിട്ടുണ്ട്. ''എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ'' (മത്താ 8,3; മര്‍ക്കോ 1,41; ലൂക്കാ 5,13). ''അടങ്ങുക; ശാന്തമാവുക'' (മര്‍ക്കോ 4,39). ''എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു'' (മത്താ 5,22), ''ബധിരനും മൂകനുമായ ആത്മാവേ ഞാന്‍ നിന്നോടു കല്‍പിക്കുന്നു'' (മര്‍ക്കോ 9,25) തുടങ്ങിയ പ്രയോഗങ്ങള്‍ നാഥനും സ്രഷ്ടാവുമെന്ന നിലയില്‍ അവിടുത്തെ അധികാരം വ്യക്തമാക്കുന്നവയാണ്. ഇവിടെയെല്ലാം പിതാവ് എല്ലാം ആരിലൂടെ സൃഷ്ടിച്ചുവോ ആ പുത്രന്റെ അധികാരമാണ് നമ്മള്‍ കാണുന്നത്. പിതാവിന്റെ സൃഷ്ടികര്‍മ്മം അപൂര്‍ണ്ണമാണെന്നോ പുത്രന്റെ ശക്തി ദുര്‍ബലമാണെന്നോ ഇതിനര്‍ത്ഥമില്ല. ഇരുവരുടെയും ഏക ഇച്ഛാശക്തിയാണിവിടെ പ്രത്യക്ഷപ്പെടുന്നത് (On the Holy Spirit 8.21). ➤ #{red->none->b-> അപ്രേം: }# വഞ്ചി അവിടുത്തെ മാനുഷികതയെ വഹിച്ചു. എന്നാല്‍ അവിടുത്തെ ദൈവികശക്തി വഞ്ചിയെയും അതിലുണ്ടായിരുന്നവരെയും വഹിച്ചു. മനുഷ്യനായ അവന് വഞ്ചി ആവശ്യമില്ലെന്ന് കാണിക്കാന്‍ തോണി നിര്‍മ്മാണക്കാര്‍ ഉപയോഗിക്കുന്ന പലകയോ മരക്കഷണമോ പോലും ഉപയോഗിക്കാതെ, സൃഷ്ടിയെ സംവിധാനം ചെയ്തവനായ അവിടുന്ന്, ജലപാളികളെ തന്റെ പാദത്തിന്‍കീഴ് യോജിപ്പിച്ചുറപ്പിച്ചു നിര്‍ത്തി. ദൈവാലയത്തില്‍വച്ച്, എല്ലാറ്റിനെയും താങ്ങുന്ന ശക്തിയെ സ്വന്തം കരങ്ങളില്‍ വഹിക്കാനുള്ള ശക്തി കര്‍ത്താവ് പുരോഹിതനായ ശിമയോന് നല്‍കിയതുപോലെ (ലൂക്കാ 2,25-35), ശ്ലീഹായായ ശിമയോന്റെ പാദങ്ങളെ വെള്ളത്തിനു മീതെ നില്‍ക്കാന്‍ തക്കവിധം ശക്തിപ്പെടുത്തി. ഏകജാതനെ ദൈവാലയത്തില്‍വച്ച് കരങ്ങളില്‍ വഹിച്ചവന്റെ പേരുകാരനെ ഏകജാതന്‍ കടലില്‍ സംരക്ഷിച്ചുയര്‍ത്തിനിര്‍ത്തി (Homily on Our Lord 50). ➤ #{red->none->b-> ആഗസ്തീനോസ്: }# നിനക്കു ചുറ്റും ശാസനകളുയരുമ്പോള്‍ നീ കാറ്റില്‍പ്പെട്ടിരിക്കുന്നുവെന്നാണര്‍ത്ഥം. നിന്നില്‍ ദേഷ്യമുണരുമ്പോള്‍ നീ തിരമാലകളില്‍പ്പെട്ട് വട്ടം കറക്കപ്പെടുകയാണ്. കാറ്റടിക്കുകയും തിരമാലകളുയരുകയും ചെയ്യുമ്പോള്‍ തോണി അപകടത്തിലാണ്, നിന്റെ ഹൃദയം നാശത്തിന്റെ വക്കിലാണ്, അത് പ്രഹരങ്ങളേറ്റ് പിളരാന്‍ തുടങ്ങുകയാണ്. അവമാനിതനാകുമ്പോള്‍ നീ പകരം വീട്ടാനൊരുങ്ങുന്നു. എന്നാല്‍ പ്രതികാരത്തിന്റെ സന്തോഷത്തിനൊപ്പം കപ്പല്‍ഛേദമെന്ന ദൗര്‍ഭാഗ്യവുമുണ്ട്. ഇതിനെല്ലാം കാരണമെന്ത്? മിശിഹാ നിന്നില്‍ ഉറങ്ങുകയാണ്. അതായത് നീ അവിടുത്തെ സാന്നിധ്യം മറന്നുപോയിരിക്കുന്നു. അവനെ ഉണര്‍ത്തുക; അവനെ ഓര്‍മ്മിക്കുക. അവന്‍ നിന്റെ ഉള്ളില്‍ ഉണര്‍ന്നിരിക്കട്ടെ, നീ അവനെ ശ്രവിക്കുക. ഒരു പ്രലോഭനം വന്നുവോ? അതു കാറ്റിനു തുല്യമാണ്. അത് തിരമാലകള്‍ക്കു സമം നിന്നെ ഉലയ്ക്കും. മിശിഹായെ ഉണര്‍ത്താന്‍ സമയമായി. നിനക്കു ഉടന്‍തന്നെ പറയാനാകും. ''ഇവന്‍ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ'' (Sermons 63.1.3). ➤ #{red->none->b-> പ്രൂഡന്‍ഷ്യസ്: }# അവന്റെ അധികാരവും അടയാളങ്ങളും അവന്റെ ദൈവത്വം പ്രഘോഷിക്കുന്നു. വന്യമാം കാറ്റുടനെ ശമിക്കുന്നു. മിശിഹായുടെ കല്‍പ്പനയിങ്കല്‍; സാഗരത്തെയിളക്കി മറിച്ചൊരു കൊടിയ കാറ്റുടനെ മൃദുവായിത്തീരുന്നു; പ്രശാന്തതയെങ്ങും കളിയാടുന്നു. തിരമാലകളാര്‍ത്തലച്ചുയരുന്നതും അവന്റെ പാദത്തിങ്കല്‍ തട്ടിക്കളിക്കുന്നതും ഞാന്‍ കണ്ടു. താമസംവിനാ നടക്കുകയായവനതിന്‍ മീതേ, പതിയുകയായ് തന്‍ പാദമുദ്രകളാ സാഗരവിതാനംമേലേ. കാറ്റിനോട്, നിശ്ചലമാവുക, നിന്നില്‍ത്തന്നെയൊതുങ്ങുകയീ നീലക്കടലിന്‍ സീമകള്‍ക്കപ്പുറം പോയൊളിക്കുകയെന്നുരചെയ്‌വോന്‍ ഉലകിന്റെ നാഥനും പവനന്റെ സ്രഷ്ടാവുമല്ലാതാരുമാകാ... ഉറച്ച കാല്‍പ്പാദങ്ങളുമായുറച്ച നിലത്തെന്നപോല്‍തന്നെ ചഞ്ചലമാം കടല്‍ത്തിരകള്‍ക്കു മീതേ നടന്നേറിയോന്‍ പാദങ്ങള്‍ നനയാതെയാ ദൂരങ്ങള്‍ കടന്നെത്തിയോന്‍ മറ്റാരുമല്ല, ആഴത്തിന്നധിപന്‍, കൂടാതെ താതന്‍ തന്‍ അധരത്തില്‍ നിന്നൊഴുകിയിറങ്ങിയ അരൂപി താനവന്‍ ഇല്ലാകഴിഞ്ഞില്ലാറടി മണ്ണിന്നുറപ്പിനവനെ തടഞ്ഞുനിര്‍ത്തുവാന്‍ (A Hymn on the Trinity, Lines 649-79). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍-> https://www.pravachakasabdam.com/index.php/site/news/25352}} -- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-09-19:30:30.jpg
Keywords: സഭാപിതാക്ക
Content: 25405
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്ന് തീവ്ര ഹിന്ദുസംഘടന
Content: റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി. ഗോത്രഗ്രാമങ്ങളിൽ അനധികൃതമായി നിർമിച്ച പള്ളികൾ തകർക്കണമെന്നും പ്രദേ ശങ്ങളിലെ ക്രിസ്‌ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ക്രൈസ്ത‌വർക്കു മൃതസംസ്‌കാരത്തിനായി സ്ഥലം അനുവദിക്കരുതെന്നും ദുർഗ് റെയിൽവേ സ്റ്റേഷൻ വഴി പെൺകുട്ടികളെ കടത്താനെത്തിയ കന്യാസ്ത്രീമാർക്കെതിരേ ശക്തമായ നിയമനടപടി വേണമെന്നും കന്യാസ്ത്രീകളെ തടഞ്ഞതിന്റെ പേരിൽ ബജ്‌രംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി പാടില്ലെന്നും നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സർക്കാരും ഭരണകക്ഷിയും സംസ്ഥാനത്തെ ക്രൈസ്ത‌വ ന്യൂനപക്ഷത്തെ വ്യാജ ആരോപണങ്ങൾ നിരത്തി വേട്ടയാടുകയാണെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് കോർഡിനേറ്റർ പാസ്റ്റർ സൈമൺ ദിഗ്ബാൽ ടാൻഡി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ക്രൈസ്‌തവരുടെ ജീവനും സ്വത്തുവകകളും ഭീഷണിയിലാണെന്നും അദ്ദേഹം പറയുന്നു. സമീപകാലത്തായി ഛത്തീസ്‌ഗഡിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും ക്രൈസ്തവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. ക്രൈസ്തവരുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കുവാന്‍ തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-10-07:21:52.jpg
Keywords: ക്രിസ്‌ത്യൻ
Content: 25406
Category: 18
Sub Category:
Heading: ഇന്ത്യയിലെ ക്രൈസ്‌തവർ യൂറോപ്പിലേക്കു പോകണമോ?: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: താമരശേരി: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞ് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്ന് ഹിന്ദുക്കൾക്ക് ഇവിടെ പൗരത്വം നൽകിയതുപോലെ ഇന്ത്യയിലെ ക്രൈസ്‌തവർ യൂറോപ്പിലേക്കു പോകണമോയെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാജ്യത്ത് ക്രൈസ്‌തവർക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതംമാറ്റം എന്ന പേരിൽ നിയമം കൊണ്ടുവന്ന് ക്രൈസ്‌തവ ലോകത്തെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും ഭാരതത്തിലെ ക്രൈസ്തവർ ആകുലതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകൾക്കുനേരേ നടന്ന ആക്രമണത്തെ അപലപിച്ച അദ്ദേഹം ക്രൈസ്‌തവർക്കുനേരെയുള്ള ആക്രമണങ്ങൾ രാജ്യത്തു വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് നക്സലേറ്റുകളുടെ ആക്രമണത്തിനെതിരേ എന്തു നടപടിയാണോ ആഭ്യന്തരമന്ത്രി അമിത്ഷാ സ്വീകരിച്ചത്, അതേ നടപടി ക്രൈസ്‌തവരെ ആക്രമിക്കുന്നവർക്കെതിരേയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൂറിരട്ടി വർധനയാണ് മതപീഡനത്തിൽ ഉണ്ടായത്. ഛത്തീസ്‌ഗഡിൽ ക്രൈസ്‌തവർക്ക് സംരക്ഷണം നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിൻ്റെ തെളിവാണ് കന്യാസ്ത്രീകൾക്കു ജാമ്യം ലഭിച്ചതെന്നും ബിഷപ്പ് പറഞ്ഞു. സംസ്ഥാനത്തെ മലയോര കർഷകരോടു സർക്കാർ വഞ്ചനയാണ് കാട്ടുന്നത്. വന്യമൃഗശല്യത്തിനെതിരേ സൗരവേലി കെട്ടിത്തരാമെന്ന് സർക്കാർ വാഗ്ദാനം ചെയ്‌തു. ഇപ്പോൾ വേലിയുമില്ല, വാഗ്‌ദാനവുമില്ല. വീണ്ടും ആനിയിറങ്ങി കൃഷി നശിപ്പിച്ചു. കടുവയിറങ്ങി ജീവനു ഭീഷണി ഉയർത്തുന്നു. സർക്കാർ കർഷകർക്കു സംരക്ഷ ണം നൽകണം. ദയനീയമായ സാഹചര്യമാണ് കർഷകർക്ക് ഇന്നുള്ളത്. മൃഗങ്ങൾക്കു കൊടുക്കുന്ന നീതി മനുഷ്യർക്കും കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2025-08-10-07:34:06.jpg
Keywords: ഇഞ്ചനാ
Content: 25407
Category: 1
Sub Category:
Heading: പീഡനങ്ങളില്‍ പതറാതെ ഇറാഖി ക്രൈസ്തവ ജനത; ഈശോയെ സ്വീകരിച്ച് ആയിരത്തിലധികം കുരുന്നുകള്‍
Content: നിനവേ: മൊസൂളും നിനവേ പട്ടണങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് പിടിച്ചെടുത്തിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുമ്പോഴും പൂര്‍വ്വീകര്‍ തങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ സത്യ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇറാഖി ക്രൈസ്തവര്‍. പ്രാദേശിക സംഘർഷത്തിൽ നിന്നുള്ള പിരിമുറുക്കങ്ങളും പുതിയ നിരവധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഇറാഖി പള്ളികളിലെ വിശ്വാസികളുടെ പ്രാതിനിധ്യം വളരെ വലുതാണെന്നാണ് മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'എ‌സി‌ഐ മെന' ഉള്‍പ്പെടെയുള്ള അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ആൺകുട്ടികളും പെൺകുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം കുരുന്നുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ഏറെ ആഹ്ളാദാരവങ്ങളോടെയായിരിന്നു പ്രദേശവാസികള്‍ ആദ്യ കുര്‍ബാന സ്വീകരണം പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ചത്. ഇറാഖിന്റെ തലസ്ഥാനത്ത്, കൽദായ ഇടവകകളില്‍ 50 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. 32 പേർ സിറിയന്‍ കത്തോലിക്കാ ഇടവകയിൽ കൂദാശ സ്വീകരിച്ചു. 11 കുട്ടികൾ ഔർ ലേഡി ഓഫ് ഡെലിവറന്‍സ് ദേവാലയത്തില്‍ ആദ്യ കുർബാന സ്വീകരിച്ചു. 2010ൽ നിരവധി ക്രൈസ്തവ വിശ്വാസികളും രണ്ട് വൈദികരും കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ഇസ്ലാമിക് സ്റ്റേറ്റ്സ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച അതേ ദേവാലയത്തിലാണ് അനുഗ്രഹീതമായ ചടങ്ങ് നടന്നത്. മൊസൂളിലെ സിറിയൻ കത്തോലിക്ക അതിരൂപതയിലും ആശ്രിത പ്രദേശങ്ങളിലും ഉൾപ്പെടുന്ന ഖാരാഖോഷ് (ബാഗ്ദേദ) പള്ളികളിലും മൂന്ന് വ്യത്യസ്ത ചടങ്ങുകളിലായി 461 കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചു. സമീപത്തുള്ള ബാഷിക്കയിലും ബാർട്ടല്ലയിലും ആർച്ച് ബിഷപ്പ് ബെനഡിക്ടസ് യൂനാൻ ഹാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ 30 കുട്ടികൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മൂന്ന് ദേവാലയങ്ങളിലായി നടന്ന ചടങ്ങില്‍ ആർച്ച് ബിഷപ്പ് ബാഷര്‍ വാർദ 210 കുട്ടികൾക്ക് ആദ്യമായി ഈശോയേ സമ്മാനിച്ചു. കൊടിയ പീഡനങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇറാഖി ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയുടെ പ്രകടമായ സാക്ഷ്യമായാണ് ആദ്യ കുര്‍ബാന സ്വീകരണത്തിലെ വിശ്വാസികളുടെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-10-07:59:39.jpg
Keywords: ഇറാഖി
Content: 25408
Category: 1
Sub Category:
Heading: സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി 4 കെനിയന്‍ വൈദികർ അഭിഷിക്തരായി
Content: നെയ്റോബി: കേരളത്തില്‍ സ്ഥാപിതമായ സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ 4 വൈദികർ അഭിഷിക്തരായി. സിഎംഐ തൃശൂർ ദേവമാത പ്രോവിൻസിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയണുവേണ്ടി ജോയൽ മതേക്ക, മാർട്ടിൻ കിസ്വിലി, സൈമൺ മുട്ടുവ, ഫിദേലിസ് ചേലേ എന്നീ നാലു ഡീക്കന്മാരാണു പൗരോഹിത്യം സ്വീകരിച്ചത്. നെയ്റോബിയിലെ സ്യോകിമൗ സെൻ്റ് വെറോനിക്ക ഇടവക ദേവാലയത്തിൽ നടന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് ഡോ. റോഡ്രിഗോ മെജിയ എസ്ജെ മുഖ്യകാർമികത്വം വഹിച്ചു. സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിജ്നോർ രൂപത ബിഷപ്പ് മാർ വിൻസെൻ്റ് നെല്ലായിപ്പറമ്പിൽ, സിഎംഐ വികാർ ജനറാൾ ഫാ. ജോസി താമരശേരി സിഎംഐ, ദേവമാത പ്രോവിൻഷ്യൽ ഫാ. ജോസ് നന്തിക്കര എന്നിവർ സഹകാർമികരായിരുന്നു. വിവിധ പ്രോവിൻഷ്യൽ സുപ്പീരിയര്‍ന്മാര്‍, സെൻ്റ തോമസ് റീജൺ അംഗങ്ങൾ, പുരോഹിതർ, സന്യസ്ത‌ർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ഈസ്റ്റ് ആഫ്രിക്ക സിഎംഐ സെന്റ് തോമസ് റീജൺ സുപ്പീരിയർ ഫാ. ജോണി തച്ചുപറമ്പിൽ നേതൃത്വം നൽകി. പുതിയ അഭിഷിക്തരുൾപ്പെടെ പ്രവിശ്യക്ക് വേണ്ടി നിലവില്‍ കെനിയയിൽ നിന്നു 14 സിഎംഐ വൈദികര്‍ തിരുപ്പട്ടം സ്വീകരിച്ചിട്ടുണ്ട്. തിരുപ്പട്ടത്തിന് മുന്നോടിയായി നെയ്റോബിയിൽ സിഎംഐ പാൻ-ആഫ്രിക്കൻ കോൺഫറൻസ് നടന്നു. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സേവനംചെയ്യുന്ന സിഎംഐ അംഗങ്ങളും പ്രോവിൻഷ്യൽ സുപ്പീരിയര്‍ന്മാരും പങ്കെടുത്തു. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. സീറോ മലബാർ സഭയിലെ പൊന്തിഫിക്കൽ അവകാശമുള്ള ഏറ്റവും വലിയ സന്യാസ സമൂഹമാണ് പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം എന്ന കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌ (CMI). തിരുസഭയ്ക്കു രണ്ടായിരത്തിലധികം വൈദികരെ സി‌എം‌ഐ സന്യാസ സമൂഹം സമ്മാനിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-11-10:09:35.jpg
Keywords: സിഎംഐ
Content: 25409
Category: 18
Sub Category:
Heading: മദ്യം വീടുകളിലെത്തിച്ചു നല്‍കാമെന്നത് വ്യാമോഹം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റിനു മുമ്പിലെ തിരക്ക് കുറയ്ക്കാനെന്ന വ്യാജേന മദ്യം വീടുകളിലെത്തിച്ചു നല്‍കാനുള്ള ബെവ്‌കോയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണിതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യനയത്തില്‍ ഇടതുപക്ഷം ജനപക്ഷമായി മാറണം. ഒന്നു പറയുകയും മറ്റൊന്നു നടപ്പിലാക്കുകയും ചെയ്യുന്ന ഈ നയത്തിലൂടെ മദ്യാസക്തിയെന്ന ബലഹീനതയ്ക്ക് അടിമപ്പെട്ടവന്റെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുമെന്ന് മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. കെസിബിസി മദ്യവിരുദ്ധ സമിതി ഡോര്‍ ടു ഡോര്‍ ബോധവത്കരണ പരിപാടികളില്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന നയമാണു മദ്യത്തിന്റെ ഡോര്‍ ഡെലിവറി നീക്കം. ജനവിരുദ്ധ മദ്യനയം സര്‍ക്കാരിനെ ഗുരുതരമായി ബാധിക്കും. ഓണത്തിന് അവശ്യ വസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ പറ്റാതെ നട്ടംതിരിയുന്ന സര്‍ക്കാരിന്റെ ഓണം ഓഫറായി മദ്യത്തിന്റെ ഡോര്‍ ഡെലിവറി നീക്കത്തെ കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2025-08-11-10:21:38.jpg
Keywords: മദ്യ
Content: 25410
Category: 1
Sub Category:
Heading: അസർബൈജാന്‍ അർമേനിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ
Content: വാഷിംഗ്ടണ്‍ ഡി‌സി: അസർബൈജാനും അർമേനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ച നടപടിയെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമേനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്. സംയുക്ത സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന് അർമേനിയയെയും അസർബൈജാനെയും അഭിനന്ദിക്കുകയാണെന്ന് ലെയോ പാപ്പ പറഞ്ഞു. ശാശ്വത സമാധാനം സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യുദ്ധങ്ങൾ അവസാനിക്കുന്നതിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവെച്ച ട്രംപിന്റെ കീഴിലുള്ള ഭരണകൂടത്തിന് ലോക നേതാക്കളില്‍ നിന്നു അഭിനന്ദന പ്രവാഹമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരിന്നു. അസര്‍ബൈജാന്‍ നടത്തിയ ആക്രമണത്തില്‍ അര്‍മേനിയക്കാര്‍ സമാനമായ സാഹചര്യം നേരിട്ടിരിന്നു. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം രണ്ടു വര്‍ഷം മുന്‍പ് ഇസ്ലാമിക രാജ്യമായ അസർബൈജാന്‍റെ സൈന്യം കീഴടക്കിയിരിന്നു. ഇതേ തുടര്‍ന്നുണ്ടായ നാഗോര്‍ണോ കാരബാഖ് മേഖലയിൽ നിന്നുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തെ 'വംശീയ ഉന്മൂലനം' എന്നാണ് വിശേഷിപ്പിച്ചിരിന്നത്. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-11-11:27:31.jpg
Keywords: ലെയോ
Content: 25411
Category: 1
Sub Category:
Heading: വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സഹായവും പ്രഖ്യാപിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ജീവനക്കാരായ കുടുംബങ്ങൾക്ക് സഹായകരമായ നിരവധി ശുപാര്‍ശകള്‍ക്കു ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി. കുടുംബങ്ങള്‍ക്കായി വിവിധ അലവൻസുകൾ അനുവദിക്കൽ, പിതൃത്വ അവധിയില്‍ വര്‍ദ്ധനവ്, വികലാംഗരായ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങൾ നല്‍കല്‍ തുടങ്ങീ നിരവധി സഹായ പദ്ധതികളാണ് ഇനി ലഭ്യമാക്കുക. പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടേറിയറ്റു ഇന്ന് ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിലെയും വത്തിക്കാൻ ഗവർണറേറ്റിലെയും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അതത് ജീവനക്കാരും ഉൾപ്പെടുന്ന സംഘടനയായ യുഎൽഎസ്എ കൗൺസിൽ ഈ തീരുമാനങ്ങൾ നേരത്തെ ഏകകണ്ഠമായി സ്വാഗതം ചെയ്തിരിന്നു. ഒരു കുട്ടിയുടെ ജനനത്തിനുശേഷം ജീവനക്കാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹത നല്‍കുന്ന രീതിയ്ക്കു ലെയോ പാപ്പ അംഗീകാരം നല്‍കി. ഗുരുതരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും. കുട്ടിയെ മുഴുവൻ സമയവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽ പോലും അവധി എടുക്കുന്നതിനും ജീവനക്കാര്‍ക്ക് അവസരമുണ്ട്. ഗുരുതരമായ വൈകല്യമുള്ളവരോ അംഗവൈകല്യമുള്ളവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങൾക്കും അതേ സാഹചര്യത്തിലുള്ള പെൻഷൻകാർക്കും പ്രതിമാസ സബ്‌സിഡിയും സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുടുംബ അലവന്‍സ് ആനുപാതികമായി വര്‍ദ്ധിപ്പിക്കാനും ലെയോ പാപ്പ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-11-20:00:13.jpg
Keywords: പാപ്പ
Content: 25412
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദന്‍റെ പ്രസ്താവന അപലപനീയം: തലശ്ശേരി അതിരൂപത
Content: തലശ്ശേരി: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിലപാടും ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത പ്രതികരിച്ചു. എകെജി സെന്‍ററില്‍നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്തുവാന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണ്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ലായെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്‍റെ ആവശ്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതില്‍ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വര്‍ഗ്ഗീയ ധ്രൂവികരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് അതിരൂപത പ്രഖ്യാപിച്ചു. യുവജന സംഘടനയുടെ ചില നേതാക്കള്‍ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദന്‍ മാഷിന് ഇല്ലായെന്നതിന് മലയാളികള്‍ സാക്ഷികളാണ്. സ്വന്തം പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകള്‍ ഇദ്ദേഹത്തിന്‍റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികള്‍ക്ക് മുമ്പിലുണ്ട്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പാംപ്ലാനി പിതാവ് പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദന്‍ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന ദേശീയ നേതൃതങ്ങള്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പാര്‍ലമെന്‍റില്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദന്‍ മാഷ് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്ന് അതിരൂപത അറിയിക്കുന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-12-07:43:40.jpg
Keywords: തലശ്ശേരി