Contents
Displaying 24861-24870 of 24913 results.
Content:
25311
Category: 1
Sub Category:
Heading: ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാർക്കീസുമായി ഫോണിൽ സംസാരിച്ച് ലെയോ പാപ്പ
Content: ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുമായി ലെയോ പതിനാലാമൻ പാപ്പ ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ലെയോ പതിനാലാമൻ പാപ്പ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു. ഗാസയിലെ കത്തോലിക്ക ഇടവകയിൽ ഉടലെടുത്ത അടിയന്തിരസാഹചര്യത്തിൽ, നൂറുകണക്കിന് ടൺ മാനുഷിക സഹായവുമായി ജെറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസയിലെത്തിയിട്ടുണ്ട്. ഗാസയിലേക്ക് തങ്ങൾ പോകുമ്പോൾ ലെയോ പതിനാലാമൻ പാപ്പ തന്റെ അടുപ്പം, വാത്സല്യം, പ്രാർത്ഥനകൾ, പിന്തുണ, എന്നിവ അറിയിച്ചും ഈ ദുരന്തത്തിന് അറുതി വരുത്താൻ സാധ്യമായതെല്ലാം ചെയ്യാനുള്ള തന്റെ സന്നദ്ധത അറിയിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു. കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഇനി ഇരകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ഗാസയിലെ മുഴുവൻ സമൂഹത്തിന്റെയും, സഹോദരീസഹോദരന്മാരുടെയും, വൈദികരുടെയും, സന്യാസിനികളുടെയും പ്രാർത്ഥനയും നന്ദിയും പരിശുദ്ധ പിതാവിനെ അറിയിച്ചുവെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു. ഗാസയിലെ ഒരേയൊരു കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റിരിന്നു. ക്രൈസ്തവരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായ ദേവാലയമായിരിന്നു ഇത്. ആക്രമണത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-18-19:34:39.jpg
Keywords: ഗാസ

25312
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള തുക അനുവദിച്ച് കേന്ദ്രസർക്കാർ
Content: ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു ഗവേഷണത്തിനായി സാമ്പത്തികസഹായം നൽകുന്ന പദ്ധതിയായ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിന്റെ (എംഎ എൻഎഫ്) കെട്ടിക്കിടന്നിരുന്ന തുകകൾ അനുവദിച്ച് കേന്ദ്രസർക്കാർ. ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ള 1400ലധികം പിഎച്ച്‌ഡി വിദ്യാർത്ഥികൾക്കു ലഭ്യമായിരുന്ന സ്കോളർഷിപ്പ് തുക ഏഴുമാസത്തെ കാലതാമസത്തിനുശേഷമാണ് വീണ്ടും ലഭിച്ചുതുടങ്ങുന്നത്. 2009ൽ രൂപീകൃതമായ എംഎഎൻഎഫ് പദ്ധതി വഴി ക്രിസ്‌ത്യൻ, മുസ്‌ലിം, സിക്ക്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ വിഭാഗങ്ങളിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കാണു ലഭ്യമാകുക. ആറു ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ള നെറ്റ് പാസായ പിഎച്ച്‌ഡി വിദ്യാർഥികളാണ് ഫെലോഷിപ്പിനു യോഗ്യർ. ജൂണിയർ റിസർച്ച് ഫെലോകളായ (ജെആർഎഫ്) പിഎച്ച്‌ഡി ഗവേഷകർക്ക് ആദ്യ ത്തെ രണ്ടുവർഷം പ്രതിമാസം 37,000 രൂപയും പിന്നീട് സീനിയർ റിസർച്ച് ഫെലോകളാകുന്നവർക്ക് (എസ്‌ആർഎഫ്) ഇതിനുശേഷമുള്ള മൂന്നുവർഷം പ്രതിമാസം 42,000 രൂപയുമാണ് പദ്ധതിവഴി ലഭ്യമാകുക. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 907 ജെആർഎഫുകാരും 559 എസ്‌ആർഎഫുകാരുമാണ് പദ്ധതിയെ ആശ്രയിച്ചിരുന്നത്. മുൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ഫെലോഷിപ്പ് ലഭ്യമാകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നിരവധി വിദ്യാർഥികൾ പരാതിപ്പെടുകയും കേന്ദ്ര ധനമന്ത്രി ക്ക് കോൺഗ്രസ് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെട്ടിക്കിടക്കുന്ന ഫണ്ട് റിലീസ് ചെയ്യാനായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയെന്ന് ധനമന്ത്രാലയം ഈ മാസം അറിയി ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കെട്ടിക്കിടന്നിരുന്ന ഫണ്ടുകൾ പുറത്തു വിട്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു എക്‌സിലൂടെ അറിയിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-19-11:29:35.jpg
Keywords: സ്കോള

25313
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ഗല്ലാഘർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലിയുൾപ്പെടെയുള്ളവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള പരിശുദ്ധ സിംഹാസനത്തിലെ ബന്ധങ്ങളുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിശ്വാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും നല്ലൊരു സംഭാഷണം നടന്നെന്നും ചർച്ചകൾക്കുശേഷം എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.

Pleased to meet Archbishop Paul Richard Gallagher, Secretary for Relations with States and International Organizations of the Holy See.

A good conversation about the importance of faith, and the need for dialogue and diplomacy to address conflicts.

pic.twitter.com/i56UurexQq
— Dr. S. Jaishankar (@DrSJaishankar) July 17, 2025

കഴിഞ്ഞ 13ന് ഇന്ത്യയിലെത്തിയ ആർച്ച് ബിഷപ്പ് ഗല്ലാഘറിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഇന്നു മടങ്ങും. മടങ്ങുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ നരേന്ദ്ര മോദി വത്തിക്കാനിലെത്തിയപ്പോള്‍ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-19-11:37:31.jpg
Keywords: വിദേശ, ഗല്ലാ

25314
Category: 1
Sub Category:
Heading: ഗാസയിലെ ദേവാലയ ആക്രമണം: ലെയോ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി
Content: ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ചു. കാസ്റ്റൽ ഗാൻഡോൾഫോയിൽ അവധിക്കാലം ചെലവഴിക്കുന്ന പാപ്പയെ ഇന്നലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി വിളിച്ചത്. ആക്രമണത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും എല്ലാറ്റിനുമുപരി പാലസ്തീനിലും ഇസ്രായേലിലും താമസിക്കുന്ന വിശ്വാസികളെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ലെയോ പതിനാലാമൻ മാർപാപ്പ ഫോണ്‍ സംഭാഷണത്തിനിടെ ആവർത്തിച്ചു. ആക്രമണത്തിൽ സൈനികനടപടിക്കിടെ ഒരു ഷെൽ അബദ്ധത്തിൽ പള്ളിവളപ്പിൽ പതിച്ചെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്. ഹോളി ഫാമിലി ദേവാലയാക്രമണത്തിൽ 3 പേരാണു കൊല്ലപ്പെട്ടത്. പള്ളിവികാരി അടക്കം 10 പേർക്കു പരുക്കേറ്റിരുന്നു. അതിനിടെ, ജെറുസലേം പാത്രിയർക്കീസ് പിയർബാറ്റിസ്‌റ്റ പിസബല്ലയും ഗ്രീക്ക് ഓർത്തഡോക്സ‌് സഭ പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമനും ഇന്നലെ ഗാസയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചിരിന്നു. അതേസമയം ഇസ്രായേല്‍ തുടരുന്ന അക്രമ പരമ്പരയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-19-12:56:01.jpg
Keywords: പ്രധാന

25315
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പത്തൊന്‍പതാം ദിവസം | കൊടുക്കുന്നതിൽ സന്തോഷിക്കാം
Content: "സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു" (അപ്പ. പ്രവ 20: 35) #{blue->none->b->പത്തൊമ്പതാം ചുവട്: കൊടുക്കുന്നതിൽ സന്തോഷിക്കാം }# "കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും"- ക്രിസ്തുചൈതന്യം നിറഞ്ഞ അൽഫോൻസാമ്മയുടെ വാക്കുകളാണിവ. ഒരു ശിഷ്യയുടെ യഥാർത്ഥ മനോഭാവവും സ്വഭാവവുമാണ് ഈവാകൃത്തിൽ നിഴലിക്കുന്നത്. “കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല." ഇവിടെ ഒരു വ്യക്തിയുടെ സന്തോഷത്തിനു കാരണം മറ്റുള്ളവരെ സഹായിക്കുന്നതിലും ത്യാഗമനോഭാവത്തിലും ആണ്, അല്ലാതെ എവിടെയെങ്കിലും നിന്ന് കാര്യങ്ങൾ വാങ്ങുന്നതിലും കൂട്ടിവെയ്ക്കുന്നതിലും അല്ല. കൊടുക്കുന്നതിൽ ദാനംചെയ്യുന്നതിൽ മടികാണിക്കാത്തവരാണല്ലോ നോമ്പിൻ്റെ ആരൂപിഉള്ളവർ. ഉദാരമായ ഹൃദയമുള്ളവർക്കേ സ്വയം ദാനമായി മറ്റുള്ളവർക്കു തന്നെത്തന്നെ നൽകാനാവൂ. “മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും.” ആത്മാർത്ഥതയില്ലാത്ത സംസാരരീതിയെപ്പറ്റിയാണ് ഇവിടെ വിവക്ഷിക്കുന്നത്. സത്യസന്ധവും ശരിയായതുമായ വിലയിരുത്തലുകളേ ജീവിതത്തിൽ വിജയം കൊണ്ടുവരാൻ കഴിയൂ. മുഖസ്തുതി പറയുന്നവരോടു പ്രത്യേക ശ്രദ്ധ കാണിക്കേണ്ടതില്ലെന്നും അതിൽ നിന്ന് അകന്നുനില്ക്കലുമാണ് ജീവിത വിജയത്തിനു നല്ലത്. "സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു."(അപ്പ. പ്രവ 20 : 35)എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ അൽഫോൻസാമ്മയുടെ ജീവിതശൈലിയുമായി ചേർന്നുപോകുന്നതാണ്. അവ നമുക്കു സ്വന്തമാക്കാം. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്താനും മുഖസ്തുതി പറയുന്നവിൽ നിന്നു ഓടിയകലാനും എന്നെ സഹായിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-19-13:11:10.jpg
Keywords: അൽഫോൻ

25316
Category: 1
Sub Category:
Heading: നാളെ മുതല്‍ 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ കൊളംബിയയിലെ വിശ്വാസി സമൂഹം
Content: ബൊഗോട്ട: കൊളംബിയയുടെ സ്വാതന്ത്ര്യ ദിനമായ നാളെ ജൂലൈ 20 മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ വിശ്വാസി സമൂഹം. ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച "കൊളംബിയയ്‌ക്കായി ഒരു ദശലക്ഷം ജപമാലകൾ; ഒരു ശബ്ദം" എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ജപമാല സമര്‍പ്പണം നടത്തുന്നത്. നാളെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ജപമാല ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഈ സമയം രാജ്യത്ത് സമാധാനത്തിനായി പ്രാർത്ഥിക്കുകയും രാജ്യത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുകയും ചെയ്യും. തെക്കു പടിഞ്ഞാറൻ കൊളംബിയയിലെ കോക്ക, വല്ലെ ഡെൽ കോക്ക തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി മിഗുവൽ ഉറിബെ ടർബെയ്‌ക്കെതിരായ ആക്രമണവും ഉള്‍പ്പെടെ കൊളംബിയയില്‍ ഉടലെടുത്ത വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ജപമാല സമര്‍പ്പണം. ബൊഗോട്ട അതിരൂപത വൈദികനായ ഫാ. ഡാനിയേൽ ബുസ്റ്റമാന്റേയുടെ ആഹ്വാന പ്രകാരം 'വൺ മില്യൺ റോസറി, വൺ വോയ്‌സ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നത്. ഇടവക സമൂഹങ്ങൾ, മരിയൻ പ്രസ്ഥാനങ്ങൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജപമാല സമര്‍പ്പണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-19-15:35:48.jpg
Keywords: കൊളംബിയ

25317
Category: 1
Sub Category:
Heading: മുന്‍ പാരീസ് ആര്‍ച്ച് ബിഷപ്പായിരിന്ന കർദ്ദിനാൾ അന്ത്രേ വിംഗ് ദിവംഗതനായി
Content: പാരീസ്: ഫ്രാൻസിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്ത്രേ വിംഗ് ദിവംഗതനായി. 83 വയസ്സായിരിന്നു. ഇന്നലെ ജൂലൈ 18-ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നാഡീവ്യവസ്ഥയെ ബാധിച്ച് പേശികളുടെ ബലം ഇല്ലാതാക്കുന്ന “ഗിയെൻ ബറേ” രോഗം പിടിപെട്ടതിനെ തുടർന്നു 2017 മുതൽ അജപാലന പ്രവർത്തനങ്ങൾ ചുരുക്കാൻ നിർബന്ധിതനായ അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2013-ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത പേപ്പൽ കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. 1942 നവംബര്‍ 7ന് പാരീസിലാണ് കർദ്ദിനാൾ അന്ത്രേ വിംഗിന്റെ ജനനം. 1969 ജൂൺ 28ന് പൗരോഹിത്യം സ്വീകരിച്ചു. 1988 ഒക്ടോബർ 14ന് മെത്രാനായി അഭിഷിക്തനായി. 1999 മുതൽ 2005 വരെ ടൂർസ് അതിരൂപതയുടെയും 2005-2017 വരെ പാരിസ് അതിരൂപതയുടെയും ആർച്ചുബിഷപ്പായിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പ 2007 നവംബര്‍ 24ന് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. കര്‍ദ്ദിനാളിന്റെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 249 ആയി കുറഞ്ഞു. പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ള കര്‍ദ്ദിനാളുമാരുടെ അംഗസംഖ്യ നിലവില്‍ 131 ആണ്. ശേഷിച്ച 118 പേർക്ക് പ്രായപരിധിയായ 80 വയസ് കടന്നതിനാൽ വോട്ടവകാശം ഇല്ല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-19-16:41:19.jpg
Keywords: പാരീസ്, ഫ്രാന്‍സിലെ

25318
Category: 18
Sub Category:
Heading: അഞ്ചു വർഷമായി ക്രൈസ്‌തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ
Content: ന്യൂഡൽഹി: അഞ്ചു വർഷമായി ക്രൈസ്‌തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിലെ അഞ്ച് അംഗങ്ങൾ വിരമിച്ചതോ ടെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി അർധ ജുഡീഷൽ അധികാരങ്ങളോടെ രൂപം നൽകിയ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ള ഏഴംഗ കമ്മീഷനിലെ എല്ലാ സീറ്റും ഒഴി ഞ്ഞതോടെ ന്യൂനപക്ഷ കമ്മീഷൻ അനാഥമായി. ന്യൂനപക്ഷങ്ങളുടെയും സ്ഥാപന ങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004ൽ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വർഷങ്ങളായി. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ അഞ്ചു വർഷം മുമ്പ് 2020 മാർച്ച് 31ന് വിരമിച്ചശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്‌തവ പ്രാതിനിധ്യം പൂർണമായി ഇല്ലാതായിരുന്നു. 2017 മേയിലാണു ജോർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായി നിയമിച്ചത്. ചെയർമാന്റെയും ഉപാധ്യക്ഷന്റെയും അടക്കം ആറ് അംഗങ്ങളുടെ ഒഴിവു കളിൽ ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. ക്രൈസ്തവ അംഗത്തെ അഞ്ചു വർഷത്തിലേറെയായി നിയമിക്കാതിരുന്നതുമൂലം ക ഴിഞ്ഞ കമ്മീഷനിൽ ആകെ ആറു പേരാണുണ്ടായിരുന്നത്. ഇവരെല്ലാം മൂന്നുവർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെ നിലവിൽ കമ്മീഷനിൽ ഒരംഗംപോലുമില്ലാതായി. 2017ൽ ചെയർപേഴ്‌സണും നിരവധി അംഗങ്ങളും ഇല്ലാതെ മാസങ്ങളോളം തുടർന്നിരുന്നു. ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകൾ നികത്തണമെന്ന് 2021ൽ ഡൽ ഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടശേഷമാണു പിന്നീട് നിയമനം നടത്തിയത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം ആറ് ന്യൂനപക്ഷ സമുദായങ്ങ ളിൽനിന്ന് ഓരോ അംഗത്തെ നിയമിക്കേണ്ടതുണ്ട്. മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാർസി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരു ത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് ദേശീയ ന്യൂ നപക്ഷ കമ്മീഷനിലെ പ്രാതിനിധ്യം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ താ ത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷൻ് അധ്യക്ഷനാ യിരുന്ന ഇക്ബാൽ സിംഗ് ലാൽപുര കഴിഞ്ഞ ഏപ്രിലിൽ വിരമിച്ചു. പഞ്ചാബ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ലാൽപുര പരാജയപ്പെ
Image: /content_image/India/India-2025-07-20-08:23:52.jpg
Keywords: ന്യൂനപ

25319
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായുള്ള കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍
Content: ന്യൂഡൽഹി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി ദൈവശാസ്ത്രജ്ഞനും മലയാളി വൈദികനുമായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്റെ ഓഫീസ് സെക്രട്ടറിയാണ് റവ. ഡോ. തോമസ് വടക്കേൽ. ഗ്രന്ഥകാരനും അധ്യാപകനും വചനപ്രഘോഷകനുമായ റവ. ഡോ. തോമസ് വടക്കേൽ പാലാ രൂപതയിലെ മല്ലികശേരി ഇടവകാംഗമാണ്. ബൽജിയത്തിലെ ലൂവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു വിശുദ്ധ ഗ്രന്ഥത്തിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. 2007 ഡിസംബര്‍ 21നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രപരമായ ചിന്തകളെയും രചനകളെയും പഠിക്കാനും പ്രചരിപ്പിക്കാനും റാറ്റ്സിംഗർ ഫൗണ്ടേഷൻ എന്ന പേരില്‍ സംഘടനയ്ക്കു തുടക്കമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ദൈവശാസ്ത്ര പ്രബോധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച ഫൗണ്ടേഷൻ 2027 ഏപ്രിൽ 16-ന് നടക്കുന്ന പാപ്പയുടെ ജന്മശതാബ്ദി ആഘോഷത്തിന് മുന്നോടിയായാണ് നിരവധി സംരംഭങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ദിവംഗതനായ ബെനഡിക്ട് മാർപാപ്പയുടെ ചിന്തയെയും ദൈവശാസ്ത്ര സംഭാവനയെയും ഉയർത്തിക്കാട്ടുന്ന സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പരിപാടികള്‍, മറ്റ് അനുസ്മരണ പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-20-08:41:13.jpg
Keywords: മലയാ

25320
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപതാം ദിവസം | നിശബ്ദമായി സഹായിക്കുക
Content: നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്‍റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. (മത്തായി 6 : 3). #{blue->none->b->ഇരുപതാം ചുവട്: നിശബ്ദമായി സഹായിക്കുക }# വിശുദ്ധ അൽഫോൻസയുടെ ജീവിതം മുഴുവൻ മറഞ്ഞിരിക്കുന്ന സ്നേഹ സേവനത്തിന്റെ സാക്ഷ്യമായിരുന്നു. അവർ മഹത്തായ കാര്യങ്ങൾ ചെയ്യുകയോ പൊതു പദവികൾ വഹിക്കുകയോ ചെയ്തില്ല, നിശബ്ദമായി അൽഫോൻസാമ്മ മറ്റുള്ളവരെ ത്യാഗപൂർവ്വം സഹായിച്ചു വിശുദ്ധിയുടെ പരിമിളം പരത്തി. നിശബ്ദമായ ശുശ്രൂഷകൾ സ്വർഗ്ഗത്തിൻ്റെ വാതിലുകൾ നമുക്കായി തുറന്നുതരും. അൽഫോൻസാമ്മ ഈശോയുടെ സ്നേഹത്തിനുവേണ്ടി ചെയ്ത സേവന പ്രവർത്തനങ്ങൾ നിശബ്ദമായ ജീവസാക്ഷ്യങ്ങൾ ആയിരുന്നു: ഒരു ദയയുള്ള വാക്ക്, വേദനയിൽ അർപ്പിക്കുന്ന പ്രാർത്ഥന, അല്ലെങ്കിൽ പരാതിയില്ലാതെ കഷ്ടപ്പാടുകൾ സഹിക്കൽ - എല്ലാം ഈശോയോടുള്ള സ്നേഹത്തിനുവേണ്ടി അവൾ നിർവ്വഹിച്ചു. മൗനത്തിലും എളിമയിലും യഥാർത്ഥ വിശുദ്ധി വളരുന്നുവെന്ന് വിശ്വസിച്ചുകൊണ്ട് അൽഫോൻസാമ്മ നസറത്തിലെ ഈശോയുടെ "മറഞ്ഞിരിക്കുന്ന ജീവിതം" സ്വീകരിച്ചു. ദൈവത്തിനുവേണ്ടി നിശബ്ദമായി ചെയ്യുന്ന ഏറ്റവും ചെറിയ സ്നേഹപ്രവൃത്തിക്ക് അനന്തമായ മൂല്യമുണ്ടെന്ന് അൽഫോൻസ പലപ്പോഴും പറയാറുണ്ടായിരുന്നു. മധ്യസ്ഥ പ്രാർത്ഥനയിലൂടെയും നിശബ്ദ സാന്നിധ്യത്തിലൂടെയും മറ്റുള്ളവരുടെ നിയോഗങ്ങൾക്കായി അൽഫോൻസാമ്മ അവളുടെ രോഗം സമർപ്പിച്ചു. നിശബ്ദമായ സഹനം യഥാർത്ഥത്തിൽ നിശബ്ദമായ സ്നേഹവും സഹായവുമായിരുന്നു. വിശുദ്ധ അൽഫോൻസായുടെ ജീവിതം ഒരു ആത്മപരിശോധനയ്ക്കു നമ്മെ വെല്ലുവിളിക്കുന്നു: നമ്മുടെ നല്ല പ്രവൃത്തികൾക്ക് നമ്മൾ അംഗീകാരം തേടുന്നുണ്ടോ? ദൈവം രഹസ്യമായി കാണുന്നുവെന്നും നമുക്ക് ആവശ്യമുള്ള ഒരേയൊരു കരഘോഷം അവനാണെന്നും വിശുദ്ധ അൽഫോൻസ നമ്മെ ഓർമ്മിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നിശബ്ദമായ സ്നേഹ സഹായങ്ങളിലൂടെ നിന്നിലേക്കടുക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-20-08:48:02.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ