category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഞ്ചു വർഷമായി ക്രൈസ്‌തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ
Contentന്യൂഡൽഹി: അഞ്ചു വർഷമായി ക്രൈസ്‌തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിലെ അഞ്ച് അംഗങ്ങൾ വിരമിച്ചതോ ടെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി അർധ ജുഡീഷൽ അധികാരങ്ങളോടെ രൂപം നൽകിയ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ള ഏഴംഗ കമ്മീഷനിലെ എല്ലാ സീറ്റും ഒഴി ഞ്ഞതോടെ ന്യൂനപക്ഷ കമ്മീഷൻ അനാഥമായി. ന്യൂനപക്ഷങ്ങളുടെയും സ്ഥാപന ങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004ൽ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വർഷങ്ങളായി. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ അഞ്ചു വർഷം മുമ്പ് 2020 മാർച്ച് 31ന് വിരമിച്ചശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്‌തവ പ്രാതിനിധ്യം പൂർണമായി ഇല്ലാതായിരുന്നു. 2017 മേയിലാണു ജോർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായി നിയമിച്ചത്. ചെയർമാന്റെയും ഉപാധ്യക്ഷന്റെയും അടക്കം ആറ് അംഗങ്ങളുടെ ഒഴിവു കളിൽ ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. ക്രൈസ്ത‌വ അംഗത്തെ അഞ്ചു വർഷത്തിലേറെയായി നിയമിക്കാതിരുന്നതുമൂലം ക ഴിഞ്ഞ കമ്മീഷനിൽ ആകെ ആറു പേരാണുണ്ടായിരുന്നത്. ഇവരെല്ലാം മൂന്നുവർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെ നിലവിൽ കമ്മീഷനിൽ ഒരംഗംപോലുമില്ലാതായി. 2017ൽ ചെയർപേഴ്‌സണും നിരവധി അംഗങ്ങളും ഇല്ലാതെ മാസങ്ങളോളം തുടർന്നിരുന്നു. ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകൾ നികത്തണമെന്ന് 2021ൽ ഡൽ ഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടശേഷമാണു പിന്നീട് നിയമനം നടത്തിയത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം ആറ് ന്യൂനപക്ഷ സമുദായങ്ങ ളിൽനിന്ന് ഓരോ അംഗത്തെ നിയമിക്കേണ്ടതുണ്ട്. മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാർസി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരു ത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് ദേശീയ ന്യൂ നപക്ഷ കമ്മീഷനിലെ പ്രാതിനിധ്യം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ താ ത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷൻ് അധ്യക്ഷനാ യിരുന്ന ഇക്ബാൽ സിംഗ് ലാൽപുര കഴിഞ്ഞ ഏപ്രിലിൽ വിരമിച്ചു. പഞ്ചാബ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ലാൽപുര പരാജയപ്പെ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-20 08:23:00
Keywords ന്യൂനപ
Created Date2025-07-20 08:23:52