Content | ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലിയുൾപ്പെടെയുള്ളവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള പരിശുദ്ധ സിംഹാസനത്തിലെ ബന്ധങ്ങളുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിശ്വാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും നല്ലൊരു സംഭാഷണം നടന്നെന്നും ചർച്ചകൾക്കുശേഷം എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.

Pleased to meet Archbishop Paul Richard Gallagher, Secretary for Relations with States and International Organizations of the Holy See.

A good conversation about the importance of faith, and the need for dialogue and diplomacy to address conflicts.

pic.twitter.com/i56UurexQq
— Dr. S. Jaishankar (@DrSJaishankar) July 17, 2025

കഴിഞ്ഞ 13ന് ഇന്ത്യയിലെത്തിയ ആർച്ച് ബിഷപ്പ് ഗല്ലാഘറിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഇന്നു മടങ്ങും. മടങ്ങുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ നരേന്ദ്ര മോദി വത്തിക്കാനിലെത്തിയപ്പോള്‍ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}