Contents
Displaying 24841-24850 of 24913 results.
Content:
25291
Category: 18
Sub Category:
Heading: മാർ ഈവാനിയോസിന്റെ കബറിടത്തിനരികെ മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം
Content: തിരുവനന്തപുരം: വിശുദ്ധമായ ജീവിതത്തിലൂടെ സഭയുടെ ധന്യനായകനായ മാർ ഈവാനിയോസ് പിതാവിനരികെ വിശ്വാസിസമൂഹം പദയാത്രയായെത്തി. കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളിലെ ഭദ്രാസനങ്ങളിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ നീണ്ട പദയാത്രകളാണ് ഇന്നലെ വൈകുന്നേരം പട്ടത്തെ മാർ ഈവാനിയോസ് കബറിടത്തിൽ സംഗമിച്ചത്. തുടർന്നു നടന്ന മെഴുകുതിരി പ്രദക്ഷിണം അജഗണങ്ങളുടെ വിശ്വാസപ്രഖ്യാപനമായി. ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി- പെരുനാട്ടിൽ നിന്നും മറ്റ് വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്നലെ വൈകുന്നേരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ പ്രവേശിച്ചു. പദയാത്രികർ വിവിധ സംഘങ്ങളായാണ് ഓരോ ഇടത്തുനിന്നും പദയാത്രയിൽ പങ്കുചേർന്നത്. റാന്നി-പെരുനാട്ടിൽ നിന്നും കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവരുന്ന പ്രധാന പദയാത്ര സംഘത്തെ കബറിടത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാർ ഈവാനിയോസ് മെത്രാ പ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കരയിൽ നിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പുമാരായ മാത്യൂസ് മാർ പോളികാർപ്പസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ നേതൃത്വം നൽകി. മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നുമുള്ള പദയാത്രയ്ക്ക് ഭദ്രാസനാധ്യന്മാരായ ബിഷപ് വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ് എന്നിവർ നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ മലങ്കര കത്തോലിക്ക സമൂഹങ്ങളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകരും പ്രധാന പദയാത്രയോടൊപ്പം ചേർന്നു. തുടർന്ന് സന്ധ്യാ നമസ്‌കാരത്തിനുശേഷം ആയിരങ്ങൾ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലിൽ നിന്നും പ്രദക്ഷിണമായി പുറപ്പെട്ടു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗറും മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കുചേർന്ന് ജനത്തെ ആശീർവദിക്കാൻ കത്തീഡ്രൽ ബാൽക്കണിയിൽ എത്തിയിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-15-11:17:21.jpg
Keywords: ഈവാനി

25292
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനഞ്ചാം ദിവസം | അനുസരണയുള്ളവരായിരിക്കുക
Content: നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും (ഹെബ്രായര്‍ 13 : 17). #{blue->none->b->പതിനഞ്ചാം ചുവട്: അനുസരണയുള്ളവരായിരിക്കുക }# ക്രിസ്തീയ ജീവിതത്തിലെ ഒരു പ്രധാന സുകൃതമാണ് അനുസരണം, ദൈവത്തിൽ നാം അർപ്പിക്കുന്ന താഴ്മയും വിശ്വാസവും അത് പ്രതിഫലിപ്പിക്കുന്നു. ഈശോ തന്നെ "മരണത്തോളം അനുസരണമുള്ളവനായിരുന്നു" (ഫിലി 2:8). യഥാർത്ഥ അനുസരണം അന്ധമായ കീഴ്വഴക്കമല്ല, മറിച്ച് പിതാവിന്റെ ഇഷ്ടത്തോടുള്ള സ്നേഹപൂർവമായ പ്രതികരണമാണെന്ന് ഈശോ നമുക്ക് കാണിച്ചുതരുന്നു. അനുസരണത്തിലൂടെ നാം നമ്മുടെ അഹങ്കാരത്തെ സമർപ്പിക്കുകയും നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ പദ്ധതിയുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധ അൽഫോൻസ അനുസരണത്തെ അസാധാരണമായ കൃപയോടെ പാലിച്ചു. ഒരു സന്യാസ സഹോദരി എന്ന നിലയിൽ, തന്റെ മേലധികാരികളെ ദൈവഹിതത്തിന്റെ ഉപകരണങ്ങളായി അവൾ കണ്ടു. അവരുടെ തീരുമാനങ്ങൾ ബുദ്ധിമുട്ടുള്ളതോ അവളുടെ കഷ്ടപ്പാടുകൾ തെറ്റിദ്ധരിക്കപ്പെട്ടതോ ആയിരുന്നപ്പോൾ പോലും അവൾ പരാതിയില്ലാതെ അനുസരിച്ചു. അവളുടെ അനുസരണം ഭയത്തിലല്ല മറിച്ച് സ്നേഹത്തിലും വിശ്വാസത്തിലുമാണ് വേരൂന്നിയിരുന്നത് . ദൈവത്തിന് തനിക്കു മുകളിലുള്ളവരിലൂടെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് അവൾ വിശ്വസിച്ചു. അവളുടെ കോൺവെന്റ് ജീവിതത്തിൽ അവൾ വിശ്വസ്തതയോടെയും നിശബ്ദമായും തന്റെ കടമകൾ പിന്തുടർന്നു ഓരോ പ്രവൃത്തിയും ഈശോയ്ക്കു ഒരു ത്യാഗമായി സമർപ്പിച്ചു. അനുസരണം വിശുദ്ധിയിലേക്കുള്ള ഒരു പാതയാണെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു പ്രത്യേകിച്ച് അത് നമ്മുടെ അഭിമാനമോ മുൻഗണനകളോ നഷ്ടപ്പെടുത്തുമ്പോൾ. നമ്മുടെ ആത്മീയ അധികാരികളെ ശ്രദ്ധിക്കുകയും കീഴ്‌പെടുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നാം ക്രിസ്തുവിനെ അനുകരിക്കുകയും സദ്‌ഗുണത്തിൽ വളരുകയും ചെയ്യുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ അനുസരണം പരിശീലിക്കാനും മേലധികാരികളിലൂടെ വരുന്ന ദൈവഹിതം പിന്തുടരുവാനും ഞങ്ങളെ പരിശീലിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-15-11:21:50.jpg
Keywords: ഈശോയിലേക്കുള്ള അൽഫോൻസാ

25293
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
Content: ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ മാത്യു അറയ്ക്കൽ എന്നിവരും സന്നിഹിതരായിരിക്കും. ഭരണങ്ങാനം ഫൊറോനാ ദേവാലയവും അൽഫോൻസാ തീർഥാടന കേന്ദ്രവും സംയുക്തമായാണ് തിരുനാൾ നടത്തുന്നത്. 19 മുതൽ പ്രധാന തിരുനാൾ ദിവസമായ 28 വരെ എല്ലാ ദിവസവും പുലർച്ചെ 5.30 മുതൽ രാത്രി ഏഴു വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മാർ മാത്യു അറയ്ക്കൽ, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 10.30ന് ഫൊറോനാ പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. മാർ ജോസ ഫ് സ്രാമ്പിക്കൽ സഹകാർമികനായിരിക്കും. തുടർന്ന് 12.30ന് പ്രധാന ദേവാലയത്തിൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നീങ്ങി വീണ്ടും ഇടവക ദേവാലയത്തിൽ എത്തി ച്ചേരും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷമായതിനാൽ തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-15-11:42:44.jpg
Keywords: അല്‍ഫോ

25294
Category: 1
Sub Category:
Heading: യൂറോപ്പിനു മാതൃകയായി പോളണ്ട്; ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 208 ഡീക്കന്മാര്‍
Content: വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറെടുക്കുന്നത് 208 ഡീക്കന്മാര്‍. യൂറോപ്പില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് എണ്ണമാണിത്. 141 പേർ രൂപത വൈദികരായി അഭിഷിക്തരാകാനാണ് തയാറെടുക്കുന്നത്. ടാർനോ രൂപതയില്‍ 13 ഡീക്കന്മാരും വാർസോ രൂപതയില്‍ 12 പേരും ഉടനെ തിരുപ്പട്ടം സ്വീകരിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസം അടിയുറച്ച രീതിയില്‍ കാത്തുസൂക്ഷിക്കുന്നവരാണ് ടാർനോവ് രൂപത പരിധിയില്‍ ഉള്ളത്. വിശുദ്ധ കുര്‍ബാന പങ്കാളിത്തത്തില്‍ വിശ്വാസികള്‍ മുന്‍നിരയിലുള്ള (61.5%) രൂപത കൂടിയാണ് ടാർനോ. മറ്റ് രൂപതകളിലും സമാന സാഹചര്യമുണ്ട്. ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്നവരില്‍ 67 നവവൈദികര്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരാണ്. മിഷൻ കോണ്‍ഗ്രിഗേഷന്‍ എന്ന സന്യാസ സമൂഹത്തില്‍ നിന്നാണ് ഏറ്റവും അധികം ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിക്കുന്നത്. എട്ട് പേരാണ് ഈ സമൂഹത്തിന് വേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്നത്. ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ തുടങ്ങിയ സമൂഹങ്ങളില്‍ നിന്നുള്ള നാല് ഡീക്കന്മാരും തിരുപ്പട്ടം സ്വീകരിക്കും. സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുൻ രൂപതയായ ക്രാക്കോവില്‍ ഈ വർഷം ഏഴ് നവവൈദികരാണ് പൗരോഹിത്യം സ്വീകരിക്കുക. കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായി ജീവിക്കുന്നവരാണ് പോളണ്ടിലെ ഭൂരിഭാഗം ജനങ്ങളും. 2021 ലെ സെൻസസ് പ്രകാരം 71.4% പേർ കത്തോലിക്ക വിശ്വാസം പിന്തുടരുന്നുണ്ട്. ഏകദേശം 97% കത്തോലിക്കരും വർഷം തോറും കുമ്പസാര കൂദാശയില്‍ പങ്കെടുക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റം വലിയ രീതിയില്‍ ഉയര്‍ന്നപ്പോഴും രാജ്യത്തിന്റെ സാംസ്ക്കാരികവും വിശ്വാസപരവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടുവാന്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് പോളണ്ട്. കത്തോലിക്ക വിശ്വാസം മുറുകെ പിടിക്കുന്ന രാജ്യത്തു 0.01% ഇസ്ലാം മത വിശ്വാസികള്‍ മാത്രമേയുള്ളൂ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-15-12:20:35.jpg
Keywords: തിരുപ്പ

25295
Category: 1
Sub Category:
Heading: മാനസിക ആരോഗ്യത്തെ ബാധിക്കുന്നു: ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ
Content: മനില: ഓൺലൈൻ ചൂതാട്ടം പൊതുജനത്തിന്റെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതിനാൽ അവയെ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഫിലിപ്പീൻസ് മെത്രാന്മാർ. രാജ്യത്തെ കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലുള്ള ആസക്തി വിമുക്ത ചികിത്സാകേന്ദ്രങ്ങളിൽ ഓൺലൈൻ ചൂതാട്ട ആസക്തിയുടെ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്മാർ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്. സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നതാണ് ഓൺലൈൻ ചൂതാട്ടമെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവരുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്നത് പാപമാണ്. സാമ്പത്തിക നഷ്ടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു ഓൺലൈൻ ചൂതാട്ടം കാരണമാകുന്നുവെന്നു മെത്രാന്മാര്‍ പറഞ്ഞു. സമ്പന്നരായ വ്യക്തികൾക്കിടയിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കിടയിലും, തൊഴിൽരഹിതർക്കിടയിലും പോലും ഓൺലൈൻ ചൂതാട്ടം വ്യാപകമായതിനാൽ, ദാരിദ്ര്യാവസ്ഥയിലേക്ക് സമൂഹത്തെ ഒന്നടങ്കം ഈ ചൂതാട്ടങ്ങൾ എത്തിക്കുമെന്നുള്ള മുന്നറിയിപ്പും സഭ നൽകി. അടുത്തിടെ പുറത്തുവന്ന സർവേയിൽ, യുവാക്കൾക്കും മധ്യവയസ്‌കരായ ഫിലിപ്പീൻസ് വംശജർക്കും ഇടയിൽ ഓൺലൈൻ ചൂതാട്ടം വളരെ ഗുരുതരമായ വിധത്തില്‍ വ്യാപിക്കുന്നുണ്ടെന്ന് വ്യക്തമായിരിന്നു. സർവേ പ്രകാരം 18നും 24നും ഇടയിൽ പ്രായമുള്ള ഫിലിപ്പിനോകളിൽ 66% പേരും ഓൺലൈനിൽ ചൂതാട്ടം നടത്തുന്നവരാണെന്നും 41നും 55നും ഇടയിൽ പ്രായമുള്ളവരിൽ 57% പേരും ആഴ്ചയിൽ ശരാശരി രണ്ടോ മൂന്നോ തവണ പതിവായി ഓൺലൈൻ ചൂതാട്ടം നടത്തുന്നവരാണെന്നുമായിരിന്നു പഠനഫലം. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ചൂതാട്ടമെന്ന സാമൂഹിക വിപത്തിനെ ഒഴിവാക്കുവാൻ ഇവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മെത്രാന്മാർ രംഗത്ത് വന്നിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-15-13:59:14.jpg
Keywords: ഫിലിപ്പീ

25296
Category: 1
Sub Category:
Heading: ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകര്‍: ഫ്രാന്‍സില്‍ ഏറ്റവും കൂടുതൽ സന്ദര്‍ശകരുള്ള കേന്ദ്രമായി നോട്രഡാം കത്തീഡ്രല്‍
Content: പാരീസ്: ലോക പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിലേക്ക് ലക്ഷങ്ങളുടെ ഒഴുക്ക് തുടരുന്നു. രാജ്യത്തു ഏറ്റവും കൂടുതൽ സന്ദര്‍ശകരുള്ള സ്മാരക കേന്ദ്രമായി മാറിയിരിക്കുകയാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയം. കഴിഞ്ഞ ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകരാണ് ദേവാലയത്തില്‍ ഇതിനോടകം സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. 12–ാം നൂറ്റാണ്ടിൽ ഗോത്തിക് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച നോട്രഡാം കത്തീഡ്രൽ മുന്‍പും സഞ്ചാരികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിന്നു. “ക്രൈസ്തവ വിശ്വാസത്തിന്റെയും ശില്പകലയുടെയും മാസ്റ്റര്‍പീസ്” എന്നാണ് ഫ്രാന്‍സിസ് പാപ്പ നോട്രഡാം ദേവാലയത്തെ വിശേഷിപ്പിച്ചിരിന്നത്. 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിൻ്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു. അഞ്ച് വര്‍ഷത്തെ നവീകരണത്തിനു ശേഷം 2024 ഡിസംബർ 7-ന് കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നിരവധി ലോക നേതാക്കളും എത്തിയിരിന്നു. ദേവാലയം തുറന്ന ആദ്യ മാസത്തിൽ തന്നെ 8 ലക്ഷം സന്ദര്‍ശകരാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ദിവസേന ശരാശരി 29,000 പേര്‍. പിന്നീട് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയായിരിന്നു. 2025 ജൂൺ 30-ന് എത്തുമ്പോൾ ആറ് മാസത്തിനിടെ ദേവാലയം സന്ദര്‍ശിച്ചവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞിരിക്കുകയാണ്. പ്രതിദിനം ഏകദേശം 35,000 സന്ദര്‍ശകരാണ് കത്തീഡ്രലിൽ എത്തുന്നത്. ശ്രദ്ധേയമായ വസ്തുത - ഫ്രാന്‍സിലെ പ്രസിദ്ധമായ ഈഫൽ ടവർ, ലോവ്ര്‍ മ്യൂസിയം, വെർസൈൽസ് പാലസ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരേക്കാള്‍ കൂടുതൽ ആളുകളാണ് ഇപ്പോള്‍ നോട്രഡാം ദേവാലയത്തില്‍ എത്തുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-15-15:22:12.jpg
Keywords: നോട്ര

25297
Category: 18
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നും ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അനേകായിരങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. മാനുഷികമായ സംവിധാനങ്ങൾ എന്ന നിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്നിംഗുകളും പലപ്പോഴും കണ്ടുവരുന്നത്. ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം. വർഗ്ഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെങ്കിൽ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തിൽ നിലപാടുകൾ സ്വീകരിക്കണം. പൊതു സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകുന്ന സംവിധാനങ്ങളെ വേട്ടയാടുന്ന നീക്കങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലർത്തുകയും വേണമെന്ന് ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-15-15:41:17.jpg
Keywords: കെസിബിസി

25298
Category: 1
Sub Category:
Heading: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യൻ നേതൃത്വം
Content: ജെറുസലേം: വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ പട്ടണമായ തായ്‌ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ. ആക്രമണം ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യൻ സെമിത്തേരിക്കും കേടുപാടുകൾ വരുത്തിയെന്നും ക്രിസ്ത്യൻ സമൂഹത്തിനെ നേരിട്ടു ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നതായും പ്രാദേശിക ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ദേവാലയത്തിനും സെമിത്തേരിയ്ക്കും നേരെ ആക്രമണമുണ്ടായത്. അഗ്നിയ്ക്കിരയാക്കുവാനായിരിന്നു ശ്രമം. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും ലാറ്റിൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസാബല്ലയും തായ്ബെ ഗ്രാമത്തിൽ ഇന്നലെ സന്ദര്‍ശനം നടത്തി. ആക്രമണത്തെ അപലപിക്കുകയാണെന്നും ഇസ്രായേൽ അധികൃതർ ആക്രമണ സംഭവത്തില്‍ പ്രതികരിച്ചില്ലായെന്നും ഇരുവരും പറഞ്ഞു. ക്രൈസ്തവരെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള ആക്രമണമാണിതെന്ന് ജറുസലേമിലെ വിവിധ സഭാ മേധാവികളുടെ കൗൺസിൽ പ്രസ്താവിച്ചു.

കന്നുകാലികളെ ക്രൈസ്തവരുടെ കൃഷിയിടങ്ങളിലേക്ക് മേയാൻ കൊണ്ടുവിടുക, ഉപജീവന സഹായമായ ഒലിവ് തോട്ടങ്ങൾ നശിപ്പിക്കുക, വീടുകൾ ആക്രമിക്കുക തുടങ്ങിയ ആക്രമണ സംഭവങ്ങൾ സമീപ മാസങ്ങളിൽ ആവർത്തിച്ചുള്ളതായി ക്രിസ്ത്യൻ നേതാക്കൾ വെളിപ്പെടുത്തിയതായി 'കാത്തലിക് ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. "നിങ്ങൾക്ക് ഇവിടെ ഭാവിയില്ല" എന്നെഴുതിയ ബോർഡുകളും ഇസ്രായേലി കുടിയേറ്റക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ്സ് കോൺഫറൻസിന്റെ അന്താരാഷ്ട്ര കാര്യ വകുപ്പിന്റെ അധ്യക്ഷൻ ബിഷപ്പ് നിക്കോളാസ് ഹഡ്‌സൺ ആക്രമണത്തെ അപലപിച്ചു. പലസ്തീൻ ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും അധികാരികളിൽ നിന്ന് നിർണായക നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പരിശുദ്ധ സിംഹാസനത്തിലെ ഇസ്രായേലി അംബാസഡർ യാരോൺ സൈഡ്മാൻ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണം ഗൗരവമായി അന്വേഷിക്കുമെന്നു അദ്ദേഹം പറഞ്ഞു. ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും ആക്രമണങ്ങളെ അപലപിച്ചിരിന്നു. വെസ്റ്റ് ബാങ്കിലെ ഏകദേശം 61% വരുന്ന ഏരിയ സി പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് അധിനിവേശ ആക്രമണങ്ങള്‍ നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-15-16:15:08.jpg
Keywords: ഇസ്രായേ, പാലസ്തീ

25299
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ കേസില്‍ അകപ്പെട്ട ക്രൈസ്തവര്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി
Content: ലാഹോര്‍: പാക്കിസ്ഥാനിൽ മതനിന്ദ നിയമം ദുരുപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നീതിയ്ക്കു വേണ്ടി പോരാട്ടവുമായി വ്യാജ മതനിന്ദ കേസില്‍ അകപ്പെട്ട ക്രൈസ്തവര്‍. രാജ്യത്തു അന്യായമായി ദൈവദൂഷണക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിൽ കാലവിളംബം വരുത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചു. 12 വർഷമായി വ്യാജ മതനിന്ദ കേസില്‍ കുറ്റാരോപിതനായി 2020-ൽ വധശിക്ഷ വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നാല്‍പ്പത്തിരണ്ടുകാരനായ ആസിഫ് പെർവായിസ് എന്ന ക്രൈസ്തവന്റെ കുടുംബമാണ് ദയനീയ അവസ്ഥ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജൻസിയായ 'ഏജന്‍സിയ ഫിഡെസി'നോട് പങ്കുവെച്ചത്. ആസിഫ് നിരപരാധിയാണെന്നും അപ്പീലിനു പോയ അദ്ദേഹത്തിൻറെ കേസ് കോടതി ഏപ്രിൽ മാസത്തേക്കു വച്ചിരുന്നതാണെന്നും എന്നാൽ കാരണമൊന്നും നല്കാതെ അത് ഇപ്പോള്‍ റദ്ദാക്കിയെന്നും കുടുംബം വെളിപ്പെടുത്തുന്നു. ഭീഷണി മൂലം കുടുംബം താമസം പോലും മാറ്റേണ്ടി വന്നുവെന്ന് കുറ്റാരോപിതൻറെ സഹോദരൻ വസീം പെർവായിസ് വെളിപ്പെടുത്തി. ഇതുപോലുള്ള നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023-ൽ ജൂലൈ 8ന് 18, 14 വയസ്സു പ്രായമുള്ള അദിൽ ബാബർ, സൈമൺ നദീം എന്നിവരുടെ മേൽ ആരോപിക്കപ്പെട്ട ദൈവനിന്ദക്കുറ്റം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി തള്ളിക്കളഞ്ഞിരുന്നു. 23 വർഷം തടവുശിക്ഷ അനുഭവിച്ച അൻവ്വർ കെന്നെത്ത് എന്ന കത്തോലിക്ക വിശ്വാസിയെ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സുപ്രീം കോടതി വിട്ടയച്ചിരുന്നു. ഈ കേസുകളില്‍ എല്ലാം നീണ്ട വിചാരണ കാലയളവിനെ തുടര്‍ന്നു സ്വതന്ത്രമായി ജീവിക്കേണ്ട ക്രൈസ്തവര്‍ നീതി നിഷേധിക്കപ്പെട്ട് തടവിലാക്കപ്പെടുകയായിരിന്നു. പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-16-12:24:07.jpg
Keywords: പാക്ക

25300
Category: 1
Sub Category:
Heading: ഹിമാചൽപ്രദേശിലെ ദുരിതബാധിതരായ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ
Content: ഷിംല: മേഘവിസ്‌ഫോടനത്തിനെ തുടര്‍ന്നു ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ദുരിതത്തിലായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ സഹായവുമായി കത്തോലിക്ക സഭ. തുനാഗ്, ജംഗേലി പ്രദേശങ്ങളിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനത്തിൽ ദുരിതബാധിതരായ 210 കുടുംബങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ സംഘടനകള്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിന്നു. സിംല - ചണ്ഡീഗഡ് രൂപതയുടെ സാമൂഹിക സന്നദ്ധ വിഭാഗമായ മാനവ് വികാസ് സമിതിയും കാരിത്താസും ചേര്‍ന്നാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചിരിക്കുന്നത്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച കുടുംബങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാനവ് വികാസ് സമിതി ഡയറക്ടർ ഫാ. ലെനിൻ ഹെൻറി പറഞ്ഞു. കനത്ത മഴയും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരുമായി കൈകോർത്ത് സഭയുടെ സന്നദ്ധപ്രവർത്തകർ സഹായം വേഗത്തില്‍ എത്തിച്ചിരിന്നു. പുതപ്പുകൾ, മെത്തകൾ, ടോർച്ചുകൾ, സാനിറ്ററി ഉപകരണങ്ങൾ, ടോയ്‌ലറ്റ് വസ്തുക്കള്‍, മറ്റ് ദൈനംദിന ആവശ്യങ്ങൾ ഉൾപ്പെടുന്ന ദുരിതാശ്വാസ കിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയിരിക്കുന്നത്. വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട പല ദുരിതബാധിതരും അടിയന്തരമായി സഭ നല്കിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിച്ചെന്നും പ്രളയമുണ്ടായതിന് ശേഷം തങ്ങൾക്ക് ലഭിച്ച ആദ്യ സഹായമാണിതെന്ന് ചിലർ പറഞ്ഞുവെന്നും ഫാ. ലെനിൻ ഹെൻറി വെളിപ്പെടുത്തി. ദുരിതമനുഭവിക്കുന്നവരോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ദൗത്യത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-16-13:53:11.jpg
Keywords: ദുരന്ത