Contents
Displaying 24791-24800 of 24914 results.
Content:
25240
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | മൂന്നാം ദിവസം | കൊച്ചുകൊച്ചു ത്യാഗങ്ങൾ അർപ്പിക്കുക
Content: "ആകയാല്‍ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന" (റോമാ 12 : 1). #{blue->none->b->മൂന്നാം ചുവട്: കൊച്ചുകൊച്ചു ത്യാഗങ്ങൾ അർപ്പിക്കുക }# ചെറിയ ത്യാഗങ്ങൾ അർപ്പിക്കുക എന്നാൽ ദൈവസ്നേഹത്താൽ പ്രേരിതമായി നമ്മുടെ അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ഉപേക്ഷിക്കുക എന്നാണ്. നിശബ്ദമായി, പ്രകടനമില്ലാതെ, സന്തോഷകരമായ ഹൃദയത്തോടെ ഉപേക്ഷ നടത്തുക. ഈ ത്യാഗങ്ങൾ ലളിതങ്ങളാണ്: പ്രിയപ്പെട്ട ഭക്ഷണം ഉപേക്ഷിക്കുക, ഒരു അസൗകര്യം ക്ഷമയോടെ സഹിക്കുക, പ്രാർത്ഥിക്കാൻ നേരത്തെ ഉണരുക, അല്ലെങ്കിൽ പരുഷമായ ഒരു വാക്ക് മറച്ചുവെക്കുക. എന്നാൽ സ്നേഹത്തോടെ ചെയ്യുമ്പോൾ, ഈ ചെറിയ പ്രവൃത്തികൾ ദൈവത്തിന്റെ ദൃഷ്ടിയിൽ ശക്തമാകും. വിശുദ്ധ അൽഫോൻസാ പലപ്പോഴും ചെറിയ കഷ്ടപ്പാടുകളെ നിശബ്ദമായി സ്വീകരിച്ചു. വിശുദ്ധി വലിയ പ്രകടനങ്ങളിലല്ല മറിച്ച് ദൈനംദിന ജീവിതത്തിലെ എളിമയുള്ളതും മറഞ്ഞിരിക്കുന്നതുമായ ചെയ്തികളിലാണ് കാണപ്പെടുന്നതെന്ന്. കുരിശിലെ ക്രിസ്തുവിന്റെ ബലിയുമായി ഒന്നിക്കുമ്പോൾ, ഓരോ ചെറിയ ത്യാഗ പ്രവൃത്തിയും നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും കൃപയുടെ ഒരു മാർഗമായി മാറുന്നു. നിശബ്ദ ത്യാഗങ്ങൾ നമ്മുടെ ഇച്ഛയെ പരിശീലിപ്പിക്കുകയും, നമ്മുടെ ഉദ്ദേശ്യങ്ങളെ ശുദ്ധീകരിക്കുകയും, ദൈവത്തോടുള്ള നമ്മുടെ സ്നേഹം ആഴപ്പെടുത്തുകയും ചെയ്യുന്നു. സ്വാർത്ഥ ആഗ്രഹങ്ങളിൽ നിന്ന് വേർപെടുത്തുന്നു. ദൈവം നമ്മിൽ വസിക്കാൻ ഇടം നൽകുന്നു. സ്നേഹത്തോടെ അർപ്പിക്കുന്ന ഏതു കൊച്ചു ത്യാഗവും ചെറുതല്ല ഈശോ വിലമതിക്കുന്ന സുകൃത വഴികളാണ് ദിവസവും ചെറിയ ത്യാഗങ്ങൾ സമർപ്പിക്കുന്നതിലൂടെ, നാം നമ്മുടെ ദിനചര്യകളെ വിശുദ്ധീകരിക്കുകയും, അച്ചടക്കത്തിൽ വളരുകയും, ദൈവത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു. വിശുദ്ധരുടെ രഹസ്യ പാതയാണിത് - നിശബ്ദവും, മറഞ്ഞിരിക്കുന്നതും, എന്നാൽ കൃപയും ശാശ്വത മൂല്യവും കൊണ്ട് പ്രകാശിക്കുന്നതുമായ പാത. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ കൊച്ചു കൊച്ചുത്യാഗങ്ങൾ നിശബ്ദമായി അർപ്പിച്ച് ദൈനംദിന ജീവിതത്തെ വിശുദ്ധീകരിക്കാനും കൃപയിൽ വളരാനും സഹായിക്കണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2025-07-03-19:33:19.jpg
Keywords: ഈശോയിലേക്കുള്ള അൽഫോൻസാ

25241
Category: 1
Sub Category:
Heading: ഗാസയിലെ ഏക കത്തോലിക്ക ദേവാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് യുഎന്‍ സംഘം
Content: ഗാസ: യുദ്ധത്തിന്റെ ഇരകള്‍ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏകകത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം അപ്രതീക്ഷിത സന്ദർശനം നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുദ്ധത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ ദേവാലയത്തില്‍ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഇടവകയിലേക്കു ഐക്യരാഷ്ട്ര പ്രതിനിധികള്‍ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നുവെന്നും തങ്ങള്‍ നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം നന്ദിയര്‍പ്പിച്ചുവെന്നും ഹോളി ഫാമിലി ഇടവകയുടെ വികാരിയും അർജന്റീനിയൻ വൈദികനുമായ ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. പ്രതിനിധി സംഘം തങ്ങളുടെ അവസ്ഥകൾ പരിശോധിക്കാനും, കുടിയിറക്കപ്പെട്ടവരെ സന്ദര്‍ശിച്ച് അവരുടെ അവസ്ഥ മനസിലാക്കാനും സമയം കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. ഗുരുതരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ഐക്യരാഷ്ട്രസഭ പ്രതിനിധികൾ ഇടവകയുടെ സൗകര്യങ്ങൾ മനസിലാക്കുവാന്‍ പരിസരം സന്ദർശിക്കുകയായിരിന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങള്‍ പരിപാലിക്കുന്ന ഗുരുതരമായ വൈകല്യമുള്ള കുട്ടികൾക്കിടയിലും അവര്‍ സമയം ചെലവഴിച്ചു. സമാധാനത്തിനായി സംഘം ദേവാലയത്തില്‍ പ്രാർത്ഥനയും നടത്തി. മടങ്ങാന്‍ നേരം, ക്രൈസ്തവ സമൂഹത്തിനും ഇവിടെ താമസിക്കുന്ന നിരവധി മുസ്ലീം കുടുംബങ്ങൾക്കും വേണ്ടി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിനിധികള്‍ നന്ദിയറിയിച്ചുവെന്നു ഫാ. ഗബ്രിയേൽ പറഞ്ഞു. 2023 ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിലെ ഇടവക, പ്രാദേശിക സമൂഹത്തെ സഹായിച്ചുവരികയാണ്. യുദ്ധകാലത്ത് തങ്ങളുടെ ഇടവകയിൽ അഭയം തേടിയ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിച്ച ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-04-11:30:46.jpg
Keywords: ഗാസ

25242
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പ്രിയപ്പെട്ട ഇടയന് ആദരാഞ്ജലി അര്‍പ്പിച്ച് ലെയോ പാപ്പ
Content: ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് പാപ്പ ഏറ്റവും അടുപ്പം സൂക്ഷിച്ചിരിന്ന കർദ്ദിനാൾ ലൂയിസ് പാസ്ക്വാലിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ബ്യൂണസ് അയേഴ്‌സിലെ ആർച്ച് ബിഷപ്പായി സേവനം ചെയ്ത കാലയളവ് മുതല്‍ ഫ്രാന്‍സിസ് പാപ്പ ലൂയിസ് പാസ്ക്വലുമായി സൌഹാര്‍ദ്ദം പുലര്‍ത്തിയിരിന്നു. കർദ്ദിനാൾ പാസ്ക്വാൽ ദ്രിയുടെ വേർപാടിൽ ദുഃഖിക്കുന്ന, അദ്ദേഹം അംഗമായിരുന്ന കപ്പൂച്ചിൻ സമൂഹത്തിനും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും, അതിരൂപതയിലെ വൈദികർക്കും, സന്ന്യസ്ത സമൂഹങ്ങൾക്കും അതിരൂപതയിലെ വിശ്വാസികൾക്കും ലെയോ പാപ്പ അനുശോചനം അറിയിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. മണിക്കൂറുകളോളം ദേവാലയത്തിലെ കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുന്നതിന് യാതൊരു മടിയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു അദ്ദേഹം. ബ്യൂണസ് അയേഴ്സ് ആര്‍ച്ച് ബിഷപ്പ് ഹോർഹെ ഇഞ്ഞാസിയോ ഗർസീയയ്ക്കു അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ലെയോ പാപ്പ അനുശോചനം അറിയിച്ചത്. ഫ്രാൻസിസ് പാപ്പ ഏറെ വിലമതിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടേതെന്ന് അനുസ്മരിച്ച ലെയോ പാപ്പ, ദീർഘനാളുകൾ കുമ്പസാരക്കാരനായും അദ്ധ്യാത്മികപിതാവുമായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും, കർത്താവായ യേശു അദ്ദേഹത്തിന് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നല്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു. 2023 ജൂലൈ 9-ന്, ഫ്രാന്‍സിസ് പാപ്പയാണ് അന്നു 96 വയസ്സുണ്ടായിരിന്ന ലൂയിസ് പാസ്ക്വാലിനെ കർദ്ദിനാളായി നിയമിച്ചത്. ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെയും തുടര്‍ന്നു സെപ്റ്റംബർ 30-ന് നടന്ന കൺസിസ്റ്ററിയിൽ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഒക്ടോബർ 11-ന് ബ്യൂണസ് അയേഴ്‌സിലെ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അർജന്റീനയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മിറോസ്ലാവ് ആദംസിക്കിൽ നിന്ന് അദ്ദേഹം കർദ്ദിനാള്‍ പദവി സ്വീകരിച്ചു. കുമ്പസാര കൂദാശയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ സമര്‍പ്പണത്തെയും ത്യാഗത്തെയും ഫ്രാന്‍സിസ് പാപ്പ വിവിധ വേദികളില്‍ അനുസ്മരിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-04-13:05:39.jpg
Keywords: പാപ്പ

25243
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | നാലാം ദിവസം | ക്രിസ്തുവിൽ മറയുക
Content: രഹസ്യങ്ങള്‍ അറിയുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും. (മത്തായി 6 : 4) #{blue->none->b->നാലാം ചുവട്: ക്രിസ്തുവിൽ മറയുക }# ക്രിസ്തുവിൽ മറയുക എന്നതിനർത്ഥം ലോകത്തിൽ നിന്ന് അംഗീകാരമോ പ്രശംസയോ തേടാതെ ഈശോയുമായി ആഴത്തിലുള്ള ആന്തരിക ജീവിതം നയിക്കുക എന്നാണ്. ഈശോ മാത്രം കാണുകയും നമമുടെ ഹൃദയത്തെ അറിയുകയും ചെയ്യുന്ന സംതൃപ്തി, നിശബ്ദമായി സ്നേഹിക്കാനും സേവിക്കാനും ത്യാഗം ചെയ്യാനും തിരഞ്ഞെടുക്കുന്നതാണ് അത്. ആത്മീയ വിനയത്തിന്റെ പാതയാണിത് - ശ്രദ്ധിക്കപ്പെടാതിരിക്കാൻ വേണ്ടിയല്ല, മറിച്ച് അത് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനാൽ നന്മ ചെയ്യുക. വിശുദ്ധ അൽഫോൻസാ ക്രിസ്തുവിൽ നിരന്തരം മറയുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അവൾ ഒരിക്കലും പ്രശസ്തിയോ അംഗീകാരമോ ആഗ്രഹിച്ചില്ല. അവളുടെ ത്യാഗങ്ങളും പ്രാർത്ഥനകളും കഷ്ടപ്പാടുകളും ദൈവത്തിന് മാത്രം അറിയാവുന്ന നിശബ്ദതയിൽ അർപ്പിക്കപ്പെട്ടു. അവളുടെ കഠിനമായ ശാരീരിക വേദന പോലും പരാതിയില്ലാതെ വഹിച്ചു, മറ്റുള്ളവരിൽ നിന്ന് കഴിയുന്നത്ര മറച്ചു. വിശുദ്ധി പൊതു പ്രവൃത്തികളെക്കുറിച്ചല്ല, മറിച്ച് രഹസ്യ സ്നേഹത്തെക്കുറിച്ചാണെന്ന് അവളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പലപ്പോഴും ശ്രദ്ധയും കരഘോഷവും തേടുന്ന ഒരു ലോകത്ത്, ക്രിസ്തുവിൽ മറഞ്ഞിരിക്കുക എന്നത് ഒരു സമൂലമായ സാക്ഷ്യമാണ്. അതിനർത്ഥം ഈശോക്കായി ജീവിക്കുക എന്നാണ്. നമ്മുടെ വ്യക്തിത്വം, മൂല്യം, സന്തോഷം എന്നിവ അവനുമായുള്ള നമ്മുടെ ബന്ധത്തിൽ നിന്ന് മാത്രം വരാൻ അനുവദിക്കുക എന്നാണ് ഇതിനർത്ഥം. ക്രിസ്തുവിൽ മറഞ്ഞിരിക്കുമ്പോൾ, നമ്മൾ സ്വതന്ത്രരാണ് - താരതമ്യം, അഹങ്കാരം, സ്വയം തെളിയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയിൽ നിന്ന് മുക്തരാണ്. ദൈവം ഓരോ സ്നേഹപ്രവൃത്തിയും കാണുന്നുവെന്നും അതിന് തന്റെ സമയത്ത് പ്രതിഫലം നൽകുമെന്നും ഉള്ള നിശബ്ദമായ ഉറപ്പിൽ നമ്മുടെ ആത്മാക്കൾ വിശ്രമിക്കുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസായെപ്പോലെ നിന്നിൽ മറഞ്ഞുകൊണ്ട് നിനക്കുവേണ്ടിജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-04-15:23:55.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ

25244
Category: 1
Sub Category:
Heading: കഴിഞ്ഞ മാസം വിയറ്റ്നാമില്‍ തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം ഡീക്കന്മാര്‍
Content: ഹോ ചി മിൻ സിറ്റി: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍. വിവിധ രൂപതകളിലായാണ് ഇത്രയും തിരുപ്പട്ട സ്വീകരണം നടന്നത്. യേശുവിന്റെ തിരുഹൃദയ തിരുനാളും വൈദികരുടെ വിശുദ്ധീകരണ ദിനവുമായി ആചരിച്ച ജൂൺ 27ന്, ഹോ ചി മിൻ സിറ്റി അതിരൂപതയ്ക്കു വേണ്ടി മാത്രം 21 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിച്ചത്. നാങ് രൂപതയില്‍ ആറ് ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ജൂൺ 24ന് കത്തീഡ്രൽ ദേവാലയത്തിലെ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടത്തിയ സ്ഥാനാരോഹണ ദിവ്യബലിയിൽ ഹുയേയിലെ ആർച്ച് ബിഷപ്പും ഡാ നാങ്ങിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ആർച്ച് ബിഷപ്പ് ജോസഫ് ഡാങ് ഡക് എൻഗാൻ മുഖ്യകാര്‍മ്മികനായി. തങ്ങൾക്കുവേണ്ടി ജീവിക്കാനല്ല, മറ്റൊരു ക്രിസ്തുവാകാനാണ് നവവൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും എല്ലാവർക്കും എല്ലാമാകാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു. ജൂൺ 25ന് കാൻ തോ രൂപതയിലെ സോക് ട്രാങ് കത്തീഡ്രലിൽവെച്ച് ബിഷപ്പ് പീറ്റർ ലെ ടാൻ ലോയ് 13 പുതിയ ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ബാ റിയ രൂപതയിലെ ഔവർ ലേഡി ഓഫ് ബായ് ഡൗ ദേവാലയത്തിൽ, ബിഷപ്പ് ഇമ്മാനുവൽ ന്യൂയെൻ ഹോങ് സൺ ജൂൺ 27ന് ആറ് ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. വിയറ്റ്നാമിൽ ഏകദേശം 93 ദശലക്ഷം ജനങ്ങളാണുള്ളത്. ഇതിൽ ഏകദേശം 6.8 ദശലക്ഷം, അതായത് ജനസംഖ്യയുടെ 7.4% കത്തോലിക്ക വിശ്വാസികളാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-04-16:31:53.jpg
Keywords: വിയറ്റ്

25245
Category: 1
Sub Category:
Heading: ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് നാല് വര്‍ഷം
Content: മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് നാലു വര്‍ഷം. 2021 ജൂലൈ 5നു മുംബൈ ഹോളിഫാമിലി ആശുപത്രിയിലായിരിന്നു നീതി ലഭിക്കാതെ അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2021 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍ഐഎ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ 2021 മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞു. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിസണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്. വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. Tag: Fr Stan Swamy death anniversary, Stan Swamy Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-05-10:26:33.jpg
Keywords: സ്റ്റാന്‍

25246
Category: 1
Sub Category:
Heading: കുരുന്നുകളോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ എത്തിയ ബാലികാബാലന്മാരോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുന്നവരും യുദ്ധവേദിയായ യുക്രൈനില്‍ നിന്നുള്‍പ്പെടെ എത്തിയ അറുനൂറിലേറെ ബാലികാബാലന്മാരുമൊത്താണ് പാപ്പ സമയം ചെലവഴിച്ചത്. കുട്ടികളുമായി കുടിക്കാഴ്ച നടത്തി അവരുമൊത്ത് സംഭാഷണത്തിലേർപ്പെടുകയും ചെയ്ത പാപ്പ കുരുന്നുകളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു. കാരിത്താസിൻറെ ഇറ്റാലിയൻ ഘടകമാണ് “ഒത്തൊരുമിച്ചായിരിക്കുന്നത് ഉപരി മനോഹരം” എന്ന പദ്ധതിയുടെ ഭാഗമായി പരിപാടി ഒരുക്കിയത്. യുദ്ധത്തെക്കുറിച്ചുയർന്ന ഒരു ചോദ്യത്തിന് പാപ്പ, നാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ സമാധാനത്തിൻറെയും സൗഹൃദത്തിൻറെയും ശില്പികളായിത്തീരണമെന്നും ചെറുപ്പത്തിൽത്തന്നെ പരസ്പരം ബഹുമാനിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. വത്തിക്കാൻ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുക്കുന്ന 310 കുട്ടികളും യുക്രൈന്‍ സ്വദേശികളായ മുന്നൂറോളം കുട്ടികളുമാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ ഒരുമിച്ച് കൂടിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-05-12:29:54.jpg

25247
Category: 1
Sub Category:
Heading: "നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങളുടെ മണ്ണ് നനയ്ക്കും"; സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന
Content: ഡമാസ്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന. ഡമാസ്കസ് മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയെ ലക്ഷ്യമിട്ടു നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു സരായ അൻസാർ സംഘടന ഭീഷണി മുഴക്കി. ക്രൈസ്തവരെ കൃത്യമായി ലക്ഷമിട്ടിട്ടുണ്ടെന്ന വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കുന്ന പ്രസ്താവനയാണ് ഇതിലുള്ളത്. "നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, നിങ്ങളുടെ സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങൾ ഞങ്ങളുടെ ദേശത്തെ മണ്ണ് നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു. വരാനിരിക്കുന്നത് കൂടുതൽ കഠിനവും, കൂടുതൽ ഭയാനകവും, കൂടുതൽ കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണ്". ടെലിഗ്രാം ചാനൽ വഴി പുറത്തിറക്കിയ ഭീഷണിയില്‍ പറയുന്നു. ഭരണമാറ്റത്തിന് ശേഷവും സിറിയയിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ മത തീവ്രവാദികള്‍ ലക്ഷ്യംവെയ്ക്കുന്നുണ്ടെന്നതിനുള്ള പ്രകടമായ തെളിവാണ് പുതിയ ഭീഷണി. കഴിഞ്ഞ ജൂൺ 21-ന്, മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ രക്തസാക്ഷികളാകുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്രൈസ്തവര്‍ക്ക് നേരെ വലിയ ഭീഷണി ഉയര്‍ത്തി സരായ അൻസാർ അൽ സുന്ന ഇസ്ലാമിക സംഘടന രംഗത്ത് വന്നിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-05-15:44:16.jpg
Keywords: സിറിയ

25248
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | അഞ്ചാം ദിവസം | നിശബ്ദത പരിശീലിക്കുക
Content: നിശബ്ദത പരിശീലിക്കുക എന്നാൽ വെറും സംസാരം ഒഴിവാക്കുക മാത്രമല്ല; ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു ആന്തരിക നിശ്ചലത സൃഷ്ടിക്കുക എന്നുകൂടിയാണ് . ബഹളങ്ങളും തിരക്കും നിറഞ്ഞ നമ്മുടെ ലോകത്ത്, നിശബ്ദത അപൂർവമായി മാറിയിരിക്കുന്നു. ആത്മാവ് ദൈവത്തെ കണ്ടെത്തുന്നത് നിശബ്ദതയിലാണ്. നാം നമ്മുടെ മനസ്സിനെ നിശബ്ദമാക്കുകയും, വായ അടയ്ക്കുകയും, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ സൗമ്യമായ സാന്നിധ്യത്തെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകുന്നു. വിശുദ്ധ അൽഫോൻസാമ്മ മൗനത്തെ സ്നേഹിച്ചു. തന്റെ കോൺവെന്റ് ജീവിതത്തിൽ, നിശബ്ദ നിമിഷങ്ങളെ ശബ്ദത്തിന്റെ അഭാവമായി മാത്രമല്ല, ഈശോയോടൊപ്പം തനിച്ചായിരിക്കാനുള്ള അവസരങ്ങളായും അവർ സ്വീകരിച്ചു. കൃപയോടെ സഹനങ്ങൾ സഹിക്കാനും ആഴത്തിൽ പ്രാർത്ഥിക്കാനും മൗനം അൽഫോൻസാമ്മയെ സഹായിച്ചു. ദൈവഹിതം ശ്രദ്ധിച്ചതും പൂർണ്ണമായും അതിനു കീഴടങ്ങിയതും അവളുടെ ഹൃദയത്തിന്റെ നിശബ്ദതയിലാണ്. നിശബ്ദത നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുന്നു, നമ്മുടെ വികാരങ്ങളെ ശാന്തമാക്കുന്നു, പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളെ കേൾക്കാനുള്ള നമ്മുടെ കഴിവിനെ മൂർച്ച കൂട്ടുന്നു. നമ്മൾ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ദൈവത്തെയും, മറ്റുള്ളവരെയും, നമ്മുടെ സ്വന്തം മനസ്സാക്ഷിയെയും ശ്രദ്ധിക്കാനും കേൾക്കുവാനും നിശബ്ദത നമ്മെ പഠിപ്പിക്കുന്നു #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ സ്വന്തം ശബ്ദം കുറച്ചുകൊണ്ട് ദൈവത്തിന്റെ ശബ്ദത്തിന് കൂടുതൽ ഇടം ജീവിതത്തിൽ നൽകാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2025-07-05-20:32:08.jpg
Keywords: അൽഫോൻ

25249
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പ ഇന്ന് വേനൽക്കാല വസതിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഇന്ന് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ഇന്നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗണ്ടോൾഫോയിലേക്ക് പോകുന്ന പാപ്പ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരിക്കും വത്തിക്കാനിൽ തിരികെയെത്തുക. വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാലവസതിയിലേക്ക് പോകുന്നതെങ്കിലും ഇതിനിടെ, ജൂലൈ 13 ഞായറാഴ്ച്ച ഈ പ്രദേശത്തുള്ള വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ രാവിലെ 10 മണിക്ക് വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ 20 ഞായറാഴ്ച രാവിലെ 9.30-ന് അൽബാനോയിലുള്ള കത്തീഡ്രലിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും. ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പ, കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് "കർത്താവിന്റെ മാലാഖ" എന്നുതുടങ്ങുന്ന പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും. ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും ലെയോ പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചെലവഴിക്കുക. റോമൻ കാലത്തുള്ള ഡോമീസ്യൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോൾഫി ഡ്യൂക്ക് കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം, ഉർബൻ എട്ടാമൻ പാപ്പാ 1623-നും 1644-നും ഇടയിൽ പുനരുദ്ധരിച്ചിരുന്നു.
Image: /content_image/News/News-2025-07-06-09:41:04.jpg
Keywords: ലെയോ പാപ്പ