Contents

Displaying 24821-24830 of 24913 results.
Content: 25270
Category: 18
Sub Category:
Heading: ധന്യൻ മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു തുടക്കമായി
Content: പെരുനാട് (പത്തനംതിട്ട): പുനരൈക്യ ശില്‌പി ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാംഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടിൽ നിന്നുള്ള പ്രധാന തീർത്ഥാടന പദയാത്രയ്ക്കു തുടക്കമായി. രാവിലെ റാന്നി - പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നടന്ന കുർബാനയ്ക്ക് മേജർ ആർച്ച്‌ ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ഡൽഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ പോളികാർപ്പസ്, പുന-ഖഡ്ഗി ഭദ്രാസന അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്, കുരിയാ മെത്രാൻ ആന്റണി മാർ സിൽവാനോസ്, പത്തനംതിട്ട ഭദ്രാസന പ്രഥമ അധ്യക്ഷൻ ബിഷപ്പ് യുഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറാൾമാരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, മോൺ. തോമസ് കയ്യാലയ്ക്കൽ അടക്കം നിരവധി വൈദികർ സഹകാർമികരായിരുന്നു. പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നൽകുന്നത്. നിലയ്ക്കൽ വനമേഖലയിൽനിന്ന് ആഘോഷപൂർവം എത്തിച്ച വള്ളിക്കുരിശ് ഇന്നലെ രാവിലെ കാതോലിക്കാ ബാവ പെരുനാട് ദേവാലയത്തിൽ ഏറ്റുവാങ്ങി. കുർ ബാനയ്ക്കു ശേഷം പത്തനംതിട്ട രൂപത പ്രസിഡൻ്റ ബിബിൻ ഏബ്രഹാമിനു വള്ളി കുരിശ് കൈമാറി. കാതോലിക്കാ പതാക സഭാതല പ്രസിഡൻ്റ് മോനു ജോസഫും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയിൽനിന്ന് ഏറ്റുവാങ്ങി. ഇന്നു രാവിലെ ഓമല്ലൂരിൽ തിരുവല്ല അതിരൂപത, മുവാറ്റുപുഴ രൂപത തീർഥാടകസംഘങ്ങൾ പ്രധാന പദയാത്രയ്ക്കെ‌ാപ്പം ചേരും. കൈപ്പട്ടൂർ, ചന്ദനപ്പള്ളി, അടൂർ വഴി പുതുശേരി ഭാഗത്ത് വൈകുന്നേരം എത്തും. കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി 14നു വൈകുന്നേരം സെൻ്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ധന്യൻ മാർ ഈവാനിയോസിൻ്റെ കബറിങ്കലെത്തും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-11-16:22:52.jpg
Keywords: മലങ്കര
Content: 25271
Category: 1
Sub Category:
Heading: 2025 യുവജന ജൂബിലിക്കുള്ള മാർഗരേഖ വത്തിക്കാൻ പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 യുവജന ജൂബിലിയ്ക്കുള്ള പ്രത്യേക മാർഗരേഖ വത്തിക്കാന്റെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. ജൂലൈ ഇരുപത്തിയെട്ടു മുതൽ ആഗസ്റ്റ് മാസം മൂന്നാം തീയതി വരെ റോമിൽ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. തീർത്ഥാടകർക്കായുള്ള മാർഗ്ഗനിർദേശങ്ങളടങ്ങിയ ലഘുരേഖയാണിത്. യുവജന തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ, സംശയരഹിതമായി പങ്കെടുക്കുന്നതിനാവശ്യമായ ഉപയോഗപ്രദമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന മാർഗരേഖയാണിത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ, വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2 ശനിയാഴ്ച നടക്കുന്ന ജാഗരണപ്രാർത്ഥനയിലും, ഓഗസ്റ്റ് 3 ഞായറാഴ്ച തോർ വെർഗാത്തയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ പാപ്പ സംബന്ധിക്കും. ജൂലൈ ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ആഗസ്റ്റ് മാസം ഒന്നാം തീയതി ചിർക്കോ മാസ്സിമോയിൽ വച്ച് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. ആഗസ്റ്റ് മാസം രണ്ടാം തീയതി തോർ വെർഗാത്തയിൽ വച്ചു നടക്കുന്ന ജാഗരണ പ്രാർത്ഥനയോടെയും, പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും യുവജന ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-11-16:51:09.jpg
Keywords: യുവജന
Content: 25272
Category: 1
Sub Category:
Heading: റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ അപ്പസ്തോലിക കാര്യാലയത്തിന് കേടുപാടുകൾ
Content: കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ വത്തിക്കാന്റെ അപ്പസ്തോലിക പ്രതിനിധിയുടെ താമസ സ്ഥലത്തിന് കേടുപാടുകൾ സംഭവിച്ചു. ഇക്കാര്യം അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബൊക്കാസാണ് മാധ്യമങ്ങളെ അറിയിച്ചത്. ജൂലൈ 9,10 തീയതികളിൽ രാത്രി നടന്ന റഷ്യന്‍ ആക്രമണത്തിലാണ് നാശനഷ്ട്ടമുണ്ടായത്. റഷ്യ- യുക്രൈൻ യുദ്ധം വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ഭീകരതയ്ക്ക് അയവു വന്നിട്ടില്ലെന്നും ഇതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്നും അപ്പസ്തോലിക പ്രതിനിധി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നടന്ന ഡ്രോൺ ആക്രമണങ്ങളിലും മിസൈൽ വർഷത്തിലും കീവ് നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിന്നു. കീവിൽ സ്ഥിതി ചെയ്യുന്ന അപ്പസ്തോലിക ന്യൂൺഷ്യോയുടെ ഭവനത്തിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണം നടന്ന സ്ഥലത്തു വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്നുണ്ടായിരിന്നു. ആളപായങ്ങളോ, മറ്റും ഉണ്ടായില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇരകളാകുന്ന സഹോദരങ്ങൾക്ക് വേണ്ടി ദിവസവും പ്രഭാതത്തിൽ ബലിയർപ്പിക്കുന്നത് തുടരുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എന്നാൽ തുടരെയുള്ള ഡ്രോൺ ആക്രമണങ്ങൾ മൂലം ആളുകൾക്ക് കൃത്യമായി ജോലികൾ ചെയ്യുവാൻ കഴിയാത്തതും ഏറെ വിഷമകരമാണ്. തകർന്ന റോഡുകൾ യാത്രാതടസം ഉണ്ടാക്കുന്നുണ്ട്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഇന്ധനത്തിന്റെ വിഷവസ്തുക്കൾ നഗരം മുഴുവൻ വ്യാപിക്കുന്നതിനാൽ വായു മലിനീകരിക്കപ്പെടുകയും, നിരവധിയാളുകൾക്ക് അത് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ആക്രമണങ്ങളുടെ തീവ്രത വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-11-17:57:49.jpg
Keywords: യുക്രൈ
Content: 25273
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനൊന്നാം ദിവസം | ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുക
Content: ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി 5 : 8) #{blue->none->b->പതിനൊന്നാം ചുവട്: ഇടവിടാതെ പ്രാർത്ഥിക്കുക }# ഹൃദയശുദ്ധി ഒരു വിശുദ്ധ ജീവിതത്തിന്റെ അടിത്തറയാണ്. നമ്മുടെ പ്രവൃത്തികൾ മാത്രമല്ല, നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും ദൈവഹിതവുമായി യോജിപ്പിച്ച് നിലനിർത്തുക എന്നതാണ് ഇതിനർത്ഥം. യഥാർത്ഥ വിശുദ്ധി ആരംഭിക്കുന്നത് നമ്മുടെ മനസ്സിൻ്റെയും ആത്മാവിൻ്റെയും ഉള്ളകളിലാണ്, അവിടെ തീരുമാനങ്ങൾ രൂപപ്പെടുകയും സ്നേഹം വളർത്തപ്പെടുകയും ചെയ്യുന്നു. വിശുദ്ധി നിറഞ്ഞ ഹൃദയം ദൈവത്തെ പ്രസാദിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കുന്നില്ല. അത് അഹങ്കാരം, അസൂയ, മോഹം, സ്വാർത്ഥത എന്നിവയിൽനിന്ന് ഓടിയകലുകയും പകരം എളിമ, സ്നേഹം, സത്യം നിസ്വാർത്ഥത എന്നിവ തേടുകയും ചെയ്യുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ ജീവിച്ചിരിക്കേ തന്നെ ആന്തരിക വിശുദ്ധിയുടെ തിളക്കം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ അൽഫോൻസാമ്മ പൂർണ്ണമായും ഈശോയുടെതായിരിക്കാൻ നിരന്തരം ആഗ്രഹിച്ചു. അവൾ തന്റെ ശരീരവും മനസ്സും ആത്മാവും ദൈവത്തിന് സമർപ്പിച്ചു, അവളുടെ ഹൃദയശുദ്ധി നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തി. വേദനയ്ക്കും തിരസ്കരണത്തിനും നടുവിലും, അവൾ തന്റെ മനസ്സിനെ കയ്പും ദ്രോഹവും ഇല്ലാതെ കാത്തു സൂക്ഷിച്ചു. അവൾ നിരന്തരം തന്റെ മനസ്സാക്ഷിയെ പരിശോധിക്കുകയും തന്റെ ആഗ്രഹങ്ങൾ ഈശോയ്ക്കു സമർപ്പിക്കുകയും ചെയ്തു. വിശുദ്ധി കഠിനമായ തപശ്ചരികളിലോ മഹത്തായ പ്രവൃത്തികളിലോ മാത്രമല്ല അടങ്ങിയിരിക്കുന്നത് മറിച്ച് ഹൃദയത്തിന്റെ കൊച്ചു കൊച്ചു തീരുമാനങ്ങളിലും നിയോഗങ്ങളിലും ആണന്നു അവളുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. ഹൃദയ ശുദ്ധി കാത്തുസൂക്ഷിക്കാനായി ദൈവത്തിന്റെ സാന്നിധ്യം തേടുക എന്നതു പരമപ്രധാനമാണ്. അപ്പോൾ ഒരു നിർമ്മല ഹൃദയം പരിശുദ്ധാത്മാവിന്റെ വാസസ്ഥലമായും ലോകത്തിന് ഈശോയെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായും മാറുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ചിന്തകളും നിയോഗങ്ങളും പ്രവർത്തികളും വിശുദ്ധമായി സൂക്ഷിക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-11-18:19:55.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ
Content: 25274
Category: 18
Sub Category:
Heading: നിയുക്ത മെത്രാന്‍ ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്ന്
Content: ന്യൂഡൽഹി: ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ്പ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് ക്യാമ്പസിൽ രാവിലെ പത്തിന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ മുഖ്യകാർമികത്വം വഹിക്കും. ഉജ്ജൈന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരാകും. ഷിംല-ചണ്ഡിഗഡ് ബിഷപ്പ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ തുടങ്ങിയവരും വിശ്വാസികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡൽഹിയിലെ വത്തി ക്കാൻ നുൺഷ്യേച്ചറിലെ കൗൺസിലർ മോൺ. ജുവാൻ പാബിയോ, ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സിസ്റ്റർ റോസ് മേരി എസ്എബിഎസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും. ബിഷപ്പ് ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.
Image: /content_image/India/India-2025-07-12-08:54:46.jpg
Keywords: ജലന്ധ
Content: 25275
Category: 1
Sub Category:
Heading: മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു
Content: മെല്‍ബണ്‍: മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാ​ഗതപ്രസം​ഗം നടത്തി. മെല്‍ബണ്‍ ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പള്ളോറ്റൈൻ കോളജ് ചെയർമാൻ ​ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. ഫിനാൻസ് ഓഫിസർ ഡോ. ജോൺസൺ ജോർജ് നന്ദി പ്രകാശനം നടത്തി. ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോമലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോമലബാർ രൂപതയിലെ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു. പാസ്റ്ററൽ സെന്ററിന് പുറമേ മൈ​ഗ്രന്റ് റിസേർച്ച് സെന്റർ, ലൈബ്രറി തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ സെന്ററിൽ പ്രവർത്തിക്കും കൂടാതെ രൂപതതലത്തിൽ നടക്കുന്ന ധ്യാനങ്ങള്ക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനം ചെയ്യുംവിധത്തിലാണ് സാൻതോം ഗ്രോവ് വിഭാവനംചെയ്തിരിക്കുന്നത്. മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ വെസ്‌ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്‌സ് സെന്ററിനായി സ്വന്തമാക്കിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-12-10:01:34.jpg
Keywords: മെല്‍ബ
Content: 25276
Category: 1
Sub Category:
Heading: രാജ്യത്തെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കവുമായി മലാവി
Content: ലിലോങ്‌വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ നടക്കുന്നു. ഓഗസ്റ്റ് 5 മുതൽ 9 വരെ ലിലോങ്‌വേ അതിരൂപത ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനായാണ് രാജ്യത്തു ഒരുക്കങ്ങള്‍ തുടരുന്നത്. 2025 ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി മലാവി കത്തോലിക്കാ മെത്രാന്മാരുടെ സമിതിയാണ് (എംസിസിബി) രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുവാന്‍ തീരുമാനമെടുക്കുന്നത്. "ദിവ്യകാരുണ്യം: പ്രത്യാശയുടെ തീർത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും" എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആപ്ത വാക്യം. കത്തോലിക്ക വിശ്വാസം പുതുക്കുക, സഭയിൽ ഐക്യം കെട്ടിപ്പടുക്കുക, ദിവ്യകാരുണ്യത്തോടുള്ള സ്നേഹം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മെത്രാന്‍ സമിതി വ്യക്തമാക്കി. ആത്മീയ വളർച്ചയ്ക്കും മാറ്റത്തിനും വേണ്ടിയുള്ള പ്രത്യേക സമയമായിരിക്കും ദിവ്യകാരുണ്യ കോൺഗ്രസെന്നും ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്നേഹത്തിലൂടെ പങ്കെടുക്കുന്നവർ വ്യക്തിപരവും സമൂഹപരവുമായ പരിവർത്തനം അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരിപാടിയുടെ കോർഡിനേറ്റർ ഫാ. ജോസഫ് സിക്‌വീസ് പറഞ്ഞു. ദിവ്യകാരുണ്യ ഭക്തി പരിശീലിക്കാനും ശക്തമായ വിശ്വാസത്തോടെയും ദൈനംദിന ജീവിതത്തിൽ ദൈവസ്നേഹം പങ്കിടാനുള്ള പ്രതിബദ്ധതയോടെയും സ്വഭവനങ്ങളിലേക്ക് മടങ്ങാനും പരിപാടി കാരണമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കമായി മലാവിയിലെ വിവിധ ഇടവകകളില്‍ ആഴ്ചതോറും ദിവ്യകാരുണ്യ ആരാധനയും പഠനപരിപാടികളും നടത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും കത്തോലിക്കരാണ്. മലാവിയിലെ പൊതുസമൂഹത്തിനിടെയില്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നത് കത്തോലിക്ക സഭയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-12-11:04:20.jpg
Keywords: ദിവ്യകാരുണ്യ
Content: 25277
Category: 1
Sub Category:
Heading: പെറുവിന്റെ ക്രിസ്തീയ പൈതൃകം വീണ്ടെടുക്കാന്‍ 'പ്രോലിമ'
Content: ലിമ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടന. പ്രോലിമ എന്ന പേരിലുള്ള സംഘടനയാണ് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളുടെയും മറ്റും പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ലിമയുടെ കത്തോലിക്കാ പൈതൃകം, വാസ്തു ഭംഗി, സംസ്കാരം,എന്നിവ സംരക്ഷിക്കുകയും രാജ്യത്തിന്റെ ക്രിസ്തീയ പൈതൃകം തിരികെ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ദേവാലയ നിര്‍മ്മിതിയുടെ പുനരുദ്ധാരണം മാത്രമല്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ സ്വത്വത്തിന്റെ ഭാഗമായ ലിമയുടെ കത്തോലിക്ക പാരമ്പര്യം, പ്രദിക്ഷണം, ക്രിസ്തീയ മൂല്യങ്ങള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്. ലിമയുടെ ദൃശ്യവും അദൃശ്യവുമായ സാംസ്കാരിക മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ പ്രോലിമ ആഗ്രഹിക്കുന്നുണ്ടെന്നും ഇതില്‍ ലിമയുടെ ക്രിസ്തീയ ചരിത്രത്തിന്റെ പ്രധാന ഭാഗമായ ദേവാലയങ്ങളുടെ പുനഃസ്ഥാപനമാണ് പ്രധാന ശ്രദ്ധവെച്ചിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

¡Transformamos espacios públicos en #BarriosAltos!

La Iglesia Nuestra Señora de las Mercedarias ahora luce mejor gracias a la instalación de nuevas luminarias LED y una red eléctrica renovada.

Este proyecto mejora la visibilidad y seguridad en las calles aledañas. pic.twitter.com/QKkNEuyE0l
— Municipalidad de Lima (@MuniLima) April 19, 2025

സാന്റോ ക്രിസ്റ്റോ ഡി ലാസ് മറവില്ലാസ്, സാന്റിയാഗോ അപ്പോസ്റ്റോല്‍ ഡെൽ സെർകാഡോ, ന്യൂസ്ട്ര സെനോറ ഡെൽ പ്രാഡോ, സാൻ കാർലോസ് എന്നീ പ്രമുഖ ദേവാലയങ്ങളിലും പുനരുദ്ധാരണം നടക്കുന്നുണ്ട്. സെന്റ് മാർട്ടിൻ ഡി പോറസിന്റെ നാമധേയത്തിലുള്ള സാന്റോ ഡൊമിംഗോയിലെ ബസിലിക്കയുടെ പുനരുദ്ധാരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏകദേശം 2 മില്യൺ യുഎസ് ഡോളറാണ് ഇതിനായി ചെലവിട്ടത്. 1991-ൽ ലിമയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് പ്രോലിമ രൂപീകരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-12-12:22:07.jpg
Keywords: പെറു
Content: 25278
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എംഎൽഎയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍
Content: മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ഇന്നലെ ജൂലൈ 11ന് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുകൂടിയത്. സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം. ക്രൈസ്തവ പുരോഹിതര്‍ക്കും പാസ്റ്റർമാർക്കുമെതിരെ ആക്രമണത്തിന് ആഹ്വാനവും പ്രതിഫലവും വാഗ്ദാനം ചെയ്തുള്ള ജാട്ട് നിയോജക മണ്ഡലം എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരിന്നു. മതപരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷ്ണറിമാർക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കു 3 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗ്ഗീയ പ്രസംഗം. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സംസ്ഥാന സർക്കാര്‍ തുടരുന്ന മൗനം അപകടകരമാണെന്ന് 'ബോംബെ കാത്തലിക് സഭ' എന്ന സംഘടനയുടെ മുൻ പ്രസിഡന്റ് റാഫേൽ ഡിസൂസ കാത്തലിക് കണക്റ്റിനോട് പറഞ്ഞു. ബി‌ജെ‌പി സര്‍ക്കാരിന്റെ സ്വന്തം സിറ്റിംഗ് എം‌എൽ‌എമാരിൽ ഒരാളായ ഗോപിചന്ദ് പദൽക്കർ, 'ഈ ക്രിസ്ത്യാനികളെ ആക്രമിക്കൂ; ഞാൻ നിങ്ങൾക്ക് മൂന്ന് ലക്ഷം രൂപ തരാം' എന്ന് പറഞ്ഞപ്പോഴും മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിനിടെ അദ്ദേഹത്തിനെതിരെ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് റാഫേൽ ഡിസൂസ ചൂണ്ടിക്കാട്ടി. പദൽക്കറുടെ രാജിയും എഫ്‌ഐആറും ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള നിരവധി നഗരങ്ങളിലും വിവിധ ജില്ലകളിലും സമാനമായ ധർണകളും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-12-13:45:11.jpg
Keywords: ബി‌ജെ‌പി, ഹിന്ദു
Content: 25279
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പന്ത്രണ്ടാം ദിവസം | എല്ലാവരെയും ബഹുമാനിക്കുക
Content: എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തു തന്നത് (മത്താ 25 : 40). #{blue->none->b->പന്ത്രണ്ടാം ചുവട്: എല്ലാവരെയും ബഹുമാനിക്കുക }# മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തിൽ വേരൂന്നിയ വിശുദ്ധമായ ഒരു വിശ്വാസവും അംഗീകരിക്കലുമാണ്. ഒരാളെ ബഹുമാനിക്കുക എന്നത് കേവലം മര്യാദയുള്ളവനായിരിക്കുക എന്നല്ല, മറിച്ച് അവർക്കു ദൈവം നൽകിയ മാന്യതയെ അംഗീകരിക്കുകയും അവരോട് സ്നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറുകയും ചെയ്യുക എന്നതാണ്. നികുതി പിരിവുകാരും പാപികളും തുടങ്ങി ദരിദ്രരും രോഗികളും പാർശ്വവൽക്കരിക്കപ്പെട്ടവരും വരെയുള്ള എല്ലാവരുമായും ഈശോ ഇടപെട്ട രീതിയിൽ ബഹുമാനം ഉണ്ടായിരുന്നു. അവൻ കാഴ്ചകൾക്കപ്പുറം കാണുകയും ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. വിശുദ്ധ അൽഫോൻസാമ്മ ഈ തത്ത്വം മനോഹരമായി ജീവിച്ചു. നിരന്തരമായ ശാരീരിക ക്ലേശങ്ങൾക്കിടയിലും അവൾ എപ്പോഴും മറ്റുള്ളവരോട് ദയയോടും സൗമ്യതയോടും വിവേകത്തോടും പ്രതികരിച്ചു. തന്റെ വേദനയെ തെറ്റിദ്ധരിക്കുകയോ അവഗണിക്കുകയോ ചെയ്തവരോട് പോലും അവൾ ഒരിക്കലും കഠിനമായ വാക്കുകൾ പറഞ്ഞില്ല. അവളുടെ പുഞ്ചിരി ആത്മാർത്ഥമായിരുന്നു, അവളുടെ സംസാരം മൃദുവായിരുന്നു, അവളുടെ സാന്നിധ്യം സമാധാനം പ്രസരിപ്പിച്ചു. അവളെ സംബന്ധിച്ചിടത്തോളം, ഓരോ വ്യക്തിയും ഈശോയെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാനുള്ള അവസരമായിരുന്നു. മറ്റുള്ളവരെ സേവിക്കുന്നതിലും സ്നേഹിക്കുന്നതിലും അവൾ ഈശോയെത്തന്നെയാണ് സ്നേഹിക്കുന്നതെന്ന് അവൾ വിശ്വസിച്ചു. എല്ലാവരെയും ബഹുമാനിക്കുക എന്നപാഠം അപരൻ്റെ തെറ്റുകൾക്കും പരാജയങ്ങൾക്കും അപ്പുറം ദൈവ സാദൃശ്യം ദർശിക്കുവാനും കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും -പ്രത്യേകിച്ച് ദുർബലരിലും, തകർന്നവരിലും, ബുദ്ധിമുട്ടുള്ളവരിലും ഈശോയെ കണ്ടുമുട്ടാനും നമുക്കു പ്രേരണ നൽകുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും ഈശോയെ കാണാനും അവരെ ബഹുമാനിക്കാനും എന്നെ പഠിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-12-16:05:55.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ