Contents

Displaying 24811-24820 of 24914 results.
Content: 25260
Category: 1
Sub Category:
Heading: മിന്നല്‍ പ്രളയം; സങ്കീർത്തനം 34:18 ഉദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വൈറ്റ് ഹൗസ്
Content: ടെക്സാസ്: അമേരിക്കയിലെ മധ്യ ടെക്സാസിലുടനീളം നാശം വിതച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിനു കീഴിലുള്ള ഫെയ്ത്ത് ഓഫീസ്. കാണാതായവര്‍ക്ക് വേണ്ടി ടെക്സാസിലെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനിടെ, സങ്കീർത്തനം 34:18 ഉദ്ധരിച്ച് അമേരിക്കന്‍ സമൂഹത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയായിരിന്നു. മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയതിനിടെയാണ് പ്രസ്താവന. "ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു" (സങ്കീർത്തനം 34:18) എന്ന വചനം സഹിതമാണ് അഭ്യര്‍ത്ഥന. ടെക്സാസിലെ ധീരരായ ജനങ്ങൾക്കൊപ്പം തങ്ങളും നിലകൊള്ളുകയാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് വേഗത്തിലുള്ള രക്ഷയും ആശ്വാസവും ലഭിക്കാൻ എല്ലാ അമേരിക്കക്കാരോടും പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു. അമേരിക്കയുടെ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുക എന്ന ലക്ഷ്യത്തോടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെയും, കമ്മ്യൂണിറ്റി സംഘടനകളെയും, ആരാധനാലയങ്ങളെയും സഹായിക്കുന്നതിനായും ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് കേന്ദ്രമാക്കി ഡൊണാൾഡ് ട്രംപ് ആരംഭിച്ച വിഭാഗമാണ് വിശ്വാസ കാര്യാലയം. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎസ് പ്രസിഡന്റ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-08-12:16:24.jpg
Keywords: വൈറ്റ്, ട്രംപ
Content: 25261
Category: 1
Sub Category:
Heading: ഫാ. ഫ്രാൻസെസ്കോ റാപാസിയോലി പൊന്തിഫിക്കൽ ഫോറിൻ മിഷൻസിന്റെ പുതിയ സുപ്പീരിയർ ജനറല്‍
Content: റോം/ ധാക്ക: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ (PIME) പുതിയ സുപ്പീരിയർ ജനറലായി ബംഗ്ലാദേശിലെ മിഷ്ണറിയായ ഫാ. ഫ്രാൻസെസ്കോ റാപാസിയോലിയെ തെരഞ്ഞെടുത്തു. റോമിലെ ഇന്റർനാഷണൽ സെന്റർ ഫോർ മിഷ്ണറി ആക്ടിവിറ്റീസിൽ നടക്കുന്ന 16-ാമത് ജനറൽ അസംബ്ലിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രമുഖ ക്രൈസ്തവ മാധ്യമമായ ഏഷ്യ ന്യൂസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ മാധ്യമ സംരഭമാണ്. 2013 മുതൽ സന്യാസ സമൂഹത്തെ നയിച്ച ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്കയുടെ പിന്‍ഗാമിയായാണ് ഫാ. റാപാസിയോലി ചുമതലയേൽക്കുന്നത്. രണ്ടാം തവണയും ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 20 രാജ്യങ്ങളിലായി 400 മിഷ്ണറിമാരുമായി സജീവമാണ് പി‌ഐ‌എം‌ഇ സമൂഹം. ഇന്ത്യ, അൾജീരിയ, ബംഗ്ലാദേശ്, ബ്രസീൽ, കംബോഡിയ, കാമറൂൺ, ചാഡ്, ഗിനിയ-ബിസാവു, ഹോങ്കോംഗ്,ഐവറി കോസ്റ്റ്, ജപ്പാൻ, മെക്സിക്കോ, മ്യാൻമർ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങീയ രാജ്യങ്ങളില്‍ സന്യാസ സമൂഹം നിസ്തുലമായ സേവനം തുടരുന്നുണ്ട്. 1963-ൽ പാരീസിൽ ജനിച്ച ഫാ. റാപാസിയോലി, ഇറ്റാലിയൻ രൂപതയായ പിയാസെൻസ-ബോബിയോ രൂപതാപരിധിയിലാണ് വളർന്നത്. ദൈവശാസ്ത്രത്തിൽ ബിരുദം നേടി 1993-ൽ വൈദികനായ ശേഷമാണ് അദ്ദേഹം PIME-യിൽ ചേർന്നത്. 1997-ൽ ഇന്ത്യയിലെ പൂനെയിലെ സെമിനാരിയില്‍ സേവനം ചെയ്ത അദ്ദേഹം മുസ്ലീം രാജ്യമായ ബംഗ്ലാദേശിലേക്ക് പോയി. രാജ്യ തലസ്ഥാനമായ ധാക്ക പ്രധാനമായും കേന്ദ്രമാക്കിയായിരിന്നു അദ്ദേഹത്തിന്റെ ശുശ്രൂഷ. ഇറ്റലിയിലെ ഇന്റർനാഷണൽ സെമിനാരിയുടെ റെക്ടറായി ആറ് വർഷത്തെ സേവനത്തിനു ശേഷം (2012-2018) അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങി. 2020-ൽ മദ്യപാനികളായവര്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും അദ്ദേഹം സ്ഥാപിച്ച വിവിധ സംഘടനകള്‍ അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-08-13:20:17.jpg
Keywords: പൊന്തിഫി
Content: 25262
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | എട്ടാം ദിവസം | ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക
Content: എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട് (ഫിലിപ്പി 4 : 11). #{blue->none->b->എട്ടാം ചുവട്: ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക }# ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതിനർത്ഥം അനുദിന ജീവിതത്തിൽ നമുക്കു ലഭിക്കുന്ന ലളിതമായ അനുഗ്രഹങ്ങളെ സ്വീകരിക്കുകയും അവയിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുക എന്നതാണ്. സാധാരണ കാര്യങ്ങളിൽ സൗന്ദര്യം കാണാൻ മിഴികൾ തുറന്നുകിട്ടുന്ന അനുഗ്രഹം. ദയയുള്ള ഒരു വാക്ക്, ഒരു നോട്ടം ഒരു പുഞ്ചിരി അതിൽ സന്തോഷം കണ്ടെത്താൻ കഴിയുക. രോഗത്താലും ദാരിദ്ര്യത്താലും വേദനയാലും നിറഞ്ഞ ഒരു മറഞ്ഞിരിക്കുന്ന ജീവിതം അൽഫോൻസ നയിച്ചെങ്കിലും അവളുടെ ഹൃദയം നന്ദിയാൽ നിറഞ്ഞിരുന്നു. ചെറിയ ദയ പ്രവൃത്തികളിലും, പ്രാർത്ഥനയുടെ താളത്തിലും തന്റെ മുറിയിലെ ഈശോയുടെ ശാന്തമായ സാന്നിധ്യത്തിലും അവൾ ആനന്ദം കണ്ടെത്തി. ലാളിത്യമാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും സന്തോഷം ഭൗതിക കാര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് ദൈവത്തോടുള്ള അടുപ്പത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അവൾ വിശ്വസിച്ചു. യഥാർത്ഥ ക്രിസ്തീയ സന്തോഷം ആരവമോ ആർപ്പുവിളിമുഴങ്ങുന്നതോ അല്ല - അത് ആഴമേറിയതും എളിമയുള്ളതും ശാന്തവുമാണ്. ദൈവത്തിൽ മാത്രം സംതൃപ്തനായ ഒരു ഹൃദയത്തിൽ നിന്നാണ് അത് ഒഴുകുന്നത്. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നത് ദൈവത്തെ ദിവസവും സ്തുതിക്കുന്നതിനുള്ള ഒരു മാർഗമാണ് തൽഫലമായി ഫലപ്രദമായ പ്രാർത്ഥനയും #{blue->none->b->പ്രാർത്ഥന }# ഈശോയെ അൽഫോൻസാമ്മയെപ്പോലെ ലാളിത്യത്തിലും ദാരിദ്ര്യത്തിലും പോലും സന്തോഷം കണ്ടെത്താൻ ഞങ്ങളെ പഠിപ്പിക്കണമേ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-08-13:29:24.jpg
Keywords: അല്‍ഫോ
Content: 25263
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്‍റ് പ്രതിനിധികള്‍
Content: സ്റ്റോക്ക്ഹോം: സിറിയയിലെ ഡമാസ്കസില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്‍റ് പ്രതിനിധികള്‍. സ്വീഡിഷ് റിസ്ക്ഡാഗ് യൂറോപ്യൻ അഫയേഴ്‌സ് കമ്മിറ്റിയിൽ പ്രസംഗിച്ച സിറിയൻ പാർലമെന്‍റ് പ്രതിനിധികളായ ഇസ കഹ്‌റാമാനും യൂസഫ് അയ്ഡിനും രാജ്യത്തെ ക്രൈസ്തവരുടെ നിലനില്‍പ്പില്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ സിറിയ ഭരിക്കുന്ന പ്രബല ഇസ്ലാമിക ശക്തികൾ ചെറിയ ജനസംഖ്യ മാത്രമായിട്ടുള്ള ക്രൈസ്തവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതില്‍ ഭയവും ആശങ്കയുമുണ്ടെന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രതിനിധി യൂസഫ് അയ്ഡിൻ പറഞ്ഞു. ആദ്യം അലവൈറ്റുകൾക്കെതിരെയും പിന്നീട് ഡ്രൂസിനെതിരെയും നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ സെന്റ് ഏലിയാസ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തെ ക്രൈസ്തവര്‍ക്കു നേരെയുള്ള ഒരു തരം ശത്രുത മനോഭാവമായാണ് നിരീക്ഷിക്കുന്നതെന്ന് യൂസഫ് കൂട്ടിച്ചേര്‍ത്തു. സിറിയയ്‌ക്കായി ഒരു കേന്ദ്രീകൃത ഗവൺമെന്റ് സംവിധാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും എല്ലാവർക്കും അവകാശങ്ങളും സംരക്ഷണവും നൽകുന്നതു ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂൺ 21-ന്, മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ചാവേർ ആക്രമണത്തിന് പിന്നാലെ സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു ഭീഷണി മുഴക്കിയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകുമെന്നും മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണെന്നും ഭീഷണി മുഴക്കിയായിരിന്നു പ്രസ്താവന. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-08-17:14:42.jpg
Keywords: സിറിയ
Content: 25264
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഒൻപതാം ദിവസം | കടമകളിൽ വിശ്വസ്തത പുലർത്തുക
Content: നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍ (കൊളോ‌ 3 : 23). #{blue->none->b->ഒൻപതാം ചുവട്: കടമകളിൽ വിശ്വസ്തത പുലർത്തുക }# കർത്തവ്യത്തിൽ വിശ്വസ്തത പുലർത്തുക എന്നതിനർത്ഥം ജീവിതത്തിലെ സാധാരണ ഉത്തരവാദിത്തങ്ങളെ സ്ഥിരതയോടും സ്നേഹത്തോടും ശ്രദ്ധയോടും കൂടി സ്വീകരിക്കുകയും നിറവേറ്റുകയും ചെയ്യുക എന്നതാണ്. അത് വലുതോ നാടകീയമോ ആയ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചല്ല മറിച്ച് ചെറിയ കാര്യങ്ങൾ നന്നായി വിശ്വസ്തതയോടെ ചെയ്യുക എന്നതാണ്. എല്ലാ ജോലികളും, എത്ര ലളിതമായാലും, ദൈവത്തിന് ഒരു സമ്മാനമായി സമർപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്നു. അത് പാത്രം വൃത്തിയാക്കൽ, മുറി അടിച്ചുവാരൽ, പഠിപ്പിക്കൽ, പാചകം, പ്രാർത്ഥm, മറ്റുള്ളവരെ ശുശ്രൂഷിക്കൽ തുടങ്ങി അനുദിന ജീവിതത്തിലെ നൂറംനൂറു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതകടമകൾ വിശ്വസ്തതയോടെ സ്നേഹത്തോടെ ചെയ്യുമ്പോൾ കടമകൾ ഭക്തിയായി രൂപാന്തരം പ്രാപിക്കുന്നു. വിശുദ്ധ അൽഫോൻസാ തൻ്റെ കടമകൾ വിശ്വസ്തതയോടെ നിർവ്വഹിച്ചു. ആരോഗ്യം ദുർബലമായപ്പോഴും അവൾ തന്റെ അനുദിന ആത്മീയ ഭൗതീക കടമകൾ നിറവേറ്റുന്നതിൽ പ്രതിജ്ഞാബദ്ധയായിരുന്നു. സ്നേഹത്തോടും നിയോഗശുദ്ധിയോടും കൂടി കടമകൾ ചെയ്യുമ്പോൾ അവ ഏറ്റവും ചെറിയ പ്രവൃത്തിയായാൽ പോലും വിശുദ്ധമാകുമെന്ന് അൽഫോൻസാമ്മ വിശ്വസിച്ചിരുന്നു. ദൈനംദിന ജീവിത കടമകളിൽ നിന്ന് ഓടി ഒളിക്കുന്നതിലല്ല മറിച്ച് സ്നേഹത്തോടെ അവ നിർവ്വഹിക്കുന്നതിലാണ് വിശുദ്ധി കാണപ്പെടുന്നതെന്ന് അവളുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. ആരും കാണുന്നില്ലെങ്കിലും ശരിയായത് ചെയ്യുക, ജോലി ശ്രദ്ധിക്കപ്പെടാതെയോ ക്ഷീണിപ്പിക്കുന്നതായി തോന്നുമ്പോഴോ സ്ഥിരോത്സാഹത്തോടെ തുടരുക എന്നിവയാണ് വിശ്വസ്തത. #{blue->none->b->പ്രാർത്ഥന: }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ സ്നേഹത്തോടും കരുതലോടും വിശ്വസ്തതയോടും കൂടി ഞങ്ങളുടെ അനുദിന കടമകൾ നിർവ്വഹിച്ച് വിശുദ്ധിയിൽ വളരാൻ കൃപനൽകണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-09-13:24:40.jpg
Keywords: അൽഫോ
Content: 25265
Category: 1
Sub Category:
Heading: പ്രചോദനമേകിയ തന്റെ അമ്മയുടെ കല്ലറയ്ക്കരികെ നവവൈദികന്റെ പ്രഥമ ബലിയര്‍പ്പണം
Content: മെക്സിക്കോ സിറ്റി: പുതുതായി തിരുപ്പട്ടം സ്വീകരിച്ച മെക്സിക്കന്‍ വൈദികന്‍ തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തിയത് അമ്മയുടെ കല്ലറയ്ക്കരികെ. തന്റെ ദൈവവിളിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അമ്മയുടെ അനുസ്മരണാര്‍ത്ഥമാണ് ഫാ. കാർലോസ് എലീനോ ഗാർസിയ സാന്റാന എന്ന വൈദികന്‍ ബലിയര്‍പ്പിച്ചത്. തിരുപ്പട്ടം സ്വീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ വിശുദ്ധ കുർബാന അര്‍പ്പണം സ്വന്തം ഇടവകയിലോ ചരിത്ര പ്രാധാന്യമുള്ള മറ്റ് ഏതെങ്കിലും പള്ളിയിലോ നടത്താറാണ് പതിവുള്ളത്. എന്നാല്‍ ഫാ. ഗാർസിയ സാന്റാന തന്റെ പൗരോഹിത്യ ശുശ്രൂഷ വളരെ വ്യക്തിപരമായ രീതിയിൽ ആരംഭിക്കാൻ തീരുമാനിക്കുകയായിരിന്നു. ജൂൺ 30-ന് മെക്സിക്കോയിലെ തന്റെ ജന്മനാടായ ലാ ഡെസെംബോകാഡയിൽ പട്ടം സ്വീകരിച്ച ഫാ. കാർലോസ് ഗാർസിയ സാന്റാന, ജൂലൈ ഒന്നിനാണ് പ്രഥമ ബലിയര്‍പ്പണം നടത്തിയത്. അമ്മയുടെ കല്ലറയ്ക്കരികെ എൽ റാഞ്ചിറ്റോ ചാപ്പലിൽവെച്ച് നടന്ന ദിവ്യബലിയില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തന്റെ പൗരോഹിത്യ യാത്രയില്‍ അമ്മ പ്രധാന വ്യക്തിയായിരുന്നുവെന്ന് ഫാ. ഗാർസിയ അനുസ്മരിച്ചു. സെമിനാരിയിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തെ അമ്മ ആദ്യം എതിർത്തെങ്കിലും, ദരിദ്രരെയും സമൂഹത്തെയും ഒരിക്കലും മറക്കാത്ത വിശുദ്ധനായ കരുണയുള്ള ഒരു പുരോഹിതനാകാൻ പിന്നീട് പ്രേരിപ്പിക്കുകയായിരിന്നുവെന്ന് നവവൈദികന്‍ വെളിപ്പെടുത്തി. 2007ൽ സെമിനാരിയിൽ പ്രവേശിച്ചുവെങ്കിലും 2013-ൽ സെമിനാരി പഠനം താൽക്കാലികമായി നിർത്തി. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ജീവിതം മാറ്റിവെച്ച നാള്‍ കൂടിയായിരിന്നു അത്. ചെറിയ ബിസിനസ്സ് നടത്തിയതിനിടെ അദ്ദേഹം പഠനം തുടര്‍ന്നു. 2018-ല്‍ അമ്മ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇതിനിടയില്‍ അദ്ദേഹത്തിന് വല്ലാത്ത ആന്തരിക ശൂന്യത അനുഭവപ്പെട്ടിരിന്നു. തന്റെ യഥാർത്ഥ വിളി പൗരോഹിത്യത്തിൽ തന്നെയാണെന്ന് ഫാ. കാർലോസ് തിരിച്ചറിഞ്ഞതു 2020 ലെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയത്തായിരിന്നു. ബിഷപ്പും ആത്മീയ ഡയറക്ടറും പ്രോത്സാഹനം നല്‍കിയതോടെ അദ്ദേഹം സെമിനാരി രൂപീകരണം പുനരാരംഭിക്കുകയായിരിന്നു. തന്റെ അമ്മ ഇതിനകം തന്നെ ദൈവത്തിന്റെ സാന്നിധ്യം ആസ്വദിക്കുന്നുണ്ടെന്ന് പ്രത്യാശിക്കുകയാണെന്നു ഫാ. കാർലോസ് പറയുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-09-14:12:54.jpg
Keywords: വൈദിക
Content: 25266
Category: 1
Sub Category:
Heading: സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില്‍ പോര്‍ച്ചുഗീസ് കർദ്ദിനാളും
Content: അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ള സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില്‍ പോര്‍ച്ചുഗീസ് കർദ്ദിനാളും. സമിതി അംഗമായി റോമൻ കൂരിയയിലെ സാംസ്കാരിക വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോസ് ടോളെന്തീനൊയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ 7 തിങ്കളാഴ്ചയാണ് നടത്തിയത്. 2026-ലെ പുരസ്കാര വിധികർത്താക്കളുടെ സമിതിയിലാണ് കർദ്ദിനാൾ മെന്തോൺസ് അംഗമായിരിക്കുന്നത്. 2019 ഫെബ്രുവരിയിൽ, ഫ്രാൻസിസ് പാപ്പ യു‌എ‌ഇ സന്ദർശിച്ചപ്പോൾ അബുദാബിയിൽവച്ച് അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയോട് അനുബന്ധിച്ചാണ് സയിദ് പുരസ്കാരം ഏർപ്പെടുത്തിയത്. മാനവ സാഹോദര്യത്തിന് അതുല്യ സംഭാവനയേകുന്ന വ്യക്തികൾക്കോ, സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ പ്രത്യേകം നല്‍കുന്നതാണ് പുരസ്കാരം. ഓരോ വര്‍ഷം ഫെബ്രുവരി 4ന് അബുദാബിയിൽവെച്ചാണ് ഈ സമ്മാനദാനച്ചടങ്ങ് നടക്കുക. യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ളതാണ് സയിദ് പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷം ഡോളറാണ്. ബാർബഡോസിന്റെ പ്രധാനമന്ത്രി മിയ മോർ മോട്ട്‌ലി, എത്യോപ്യ - അമേരിക്കൻ വംശജനായ പതിനഞ്ചുവയസ്സുകാരനായ ശാസ്ത്രജ്ഞൻ ഹെമൻ ബെക്കെലെ എന്നിവരും വേൾഡ് സെൻറർ കിച്ചണ്‍ സംഘടനയുമാണ് ഇക്കൊല്ലം ഈ പുരസ്കാരം പങ്കുവച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-09-16:38:43.jpg
Keywords: പുരസ്
Content: 25267
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പത്താം ദിവസം | ഇടവിടാതെ പ്രാർത്ഥിക്കുക
Content: ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍ (1 തെസലോ 5 : 17). #{blue->none->b->പത്താം ചുവട്: ഇടവിടാതെ പ്രാർത്ഥിക്കുക }# “ഇടവിടാതെ പ്രാർത്ഥിക്കുക” എന്നാൽ ദിവസം മുഴുവൻ നിങ്ങളുടെ ഹൃദയം ഈശോയിലേക്ക് തിരിക്കുന്നതിലൂടെ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള നിരന്തരമായ അവബോധത്തിൽ ജീവിക്കുക എന്നാണ്. എപ്പോഴും വാക്കുകൾ ഉരുവിടുക എന്നല്ല മറിച്ച് പ്രാർത്ഥനാപരമായ മനോഭാവം നിലനിർത്തുക എന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, സന്തോഷങ്ങൾ, പോരാട്ടങ്ങൾ എന്നിവ വരുമ്പോൾ അവ ദൈവത്തിന് സമർപ്പിക്കുക. വിശുദ്ധ അൽഫോൻസാ തന്റെ ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയാക്കി. വേദനയിലായാലും സമാധാനത്തിലായാലും, അവൾ തന്റെ ആത്മാവിനെ ഈശോയുടെ അടുക്കലേക്ക് ഉയർത്തി. അവൾക്ക് നീണ്ട പ്രസംഗങ്ങൾ ആവശ്യമില്ലായിരുന്നു; അവളുടെ നിശബ്ദതയും കഷ്ടപ്പാടുകളും ത്യാഗങ്ങളുമായിരുന്നു അവളുടെ പ്രാർത്ഥനകൾ. അവൾ എപ്പോഴും തന്റെ ശ്വാസത്തെയും ചിന്തകളെയും ഉദ്ദേശ്യങ്ങളെയും ഈശോയുമായി സംയോജിപ്പിക്കാൻ പരിശ്രമിച്ചിരുന്നു. അവയെല്ലാം തന്റെ കർത്താവുമായുള്ള നിശബ്ദവും സ്നേഹപൂർണ്ണവുമായ സംഭാഷണമായി സമർപ്പിച്ചു. ഇടവിടാതെയുള്ള പ്രാർത്ഥന അനുദിന ജീവിതത്തെ ഒരു വിശുദ്ധ അനുഭവമാക്കി മാറ്റുന്നു. അനുദിന ജീവിത വ്യാപാരങ്ങളെല്ലാം സ്നേഹത്തോടെ അർപ്പിക്കുമ്പോൾ ദൈവവുമായി ബന്ധപ്പെടാനുള്ള അവസരമായി അവ മാറുന്നു. കൂടുതൽ പ്രാർത്ഥനകൾ നടത്തുന്നതിനെക്കുറിച്ചല്ല ഇവിടെ വിവക്ഷ "പ്രാർത്ഥന"ആയിരിക്കുന്നതിനെക്കുറിച്ചാണ് . ഈശോയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്നതിനെക്കുറിച്ചാണ്. #{blue->none->b->പ്രാർത്ഥന: }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ഓരോ ശ്വാസവും ഈശോയോടുള്ള പ്രാർത്ഥനയാക്കി മാറ്റാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-09-22:34:41.jpg
Keywords: അൽഫോൻ
Content: 25268
Category: 18
Sub Category:
Heading: കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സിഎംഎ അവാർഡ്
Content: അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ കുടുംബങ്ങൾക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാർഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022 ൽ സിഎംഎയിൽ അംഗമായതിനുശേഷം സിഎംഎയുടെ അവാർഡ് കരസ്ഥമാക്കി കെയ്റോസ് മീഡിയയുടെ ഗ്ലോബൽ മാസിക അംഗീകാരത്തിന് അർഹമാകുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. മാഗസിൻ ഓഫ് ദ ഇയർ: പ്രാർത്ഥന / ആധ്യാത്മിക മാസിക വിഭാഗത്തിൽ ഒന്നാം സ്ഥാനം. മികച്ച കവർ : ലാർജ് - രണ്ടാം സ്ഥാനം, വിവാഹത്തെ സംബന്ധിച്ചുള്ള മികച്ച വിശദീകരണ അവതരണം മൂന്നാം സ്ഥാനം, മികച്ച ഒറിജിനൽ കവിത മൂന്നാം സ്ഥാനം, മികച്ച ഉപന്യാസം - പ്രത്യേക പരാമർശം, മികച്ച ഫീച്ചർ ലേഖനം - പ്രത്യേക പരാമർശം, മികച്ച അവലോകനം പ്രത്യേക പരാമർശം എന്നിങ്ങനെ ഏഴ് അവാർഡുകളാണ് കെയ്‌റോസ് ഗ്ലോബൽ മാഗസിൻ കരസ്ഥമാക്കിയിരിക്കുന്നത്. കത്തോലിക്കാ സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടേയും മാധ്യമപ്രവർത്തകരുടേയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ കത്തോലിക്ക സഭയിലെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പത്രപ്രവർത്തനത്തിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് സിഎംഎ അവാർഡുകൾ നൽകിവരുന്നത്. 1997 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെയ്‌റോസ് മലയാളം മാസികയോടൊപ്പം 2018ലാണ് കെയ്റോസ് ഗ്ലോബൽ ആരംഭിച്ചത്. 2021 ൽ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്ഡും തുടങ്ങി യുവതലമുറയോട് ഫലപ്രദമായി സംവദിക്കാനാവുന്ന വിധത്തിൽ യൂട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ രംഗത്തും കെയ്‌റോസ് സജീവമാണ്. ആഗോള പ്രശസ്തനായ എഴുത്തുകാരൻ നിൽ ലൊസാനോയുടെ അബ്ബാ ഹൃദയം, ആർട്ട് ഓഫ് ലിസണിങ്ങ് ടു യജ്ജ് പീപ്പിൾ തുടങ്ങി 30 പുസ്തകങ്ങൾ കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളത്ത് കാക്കനാട്ടാണ് കെയ്റോസ് മീഡിയ ഓഫീസ് പ്രവർത്തിക്കുന്നത്. അഡ്വ. ജോൺസൻ ജോസ് (ചീഫ് എഡിറ്റർ കെയ്റോസ് മലയാളം) നോബിൻ ജോസ് സിംഗപ്പൂർ (ചീഫ് എഡിറ്റർ കെയ്റോസ് ബഡ് ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (കെയ്‌റോസ് മീഡിയ ഡയറക്ടർ, കെയ്റോസ് ഗ്ലോബൽ ചീഫ് എഡിറ്റർ) ഗിനീസ് ഫ്രാൻസിസ് (മാനേജിങ്ങ് ട്രസ്റ്റി) എന്നിവരടങ്ങുന്ന 14 അംഗങ്ങളുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. വെബ്സൈറ്റ് www.jykairosmedia.org ദൈവാനുഗ്രഹവും ആയിരക്കണക്കിന് സാധാരണക്കാരുടെയും ജീസസ് യൂത്തിന്റെയും പ്രാർത്ഥനയും സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കെയ്‌റോസിനെ പ്രാപ്തമാക്കിയതെന്ന് ബോർഡ് അംഗങ്ങൾ അനുസ്മരിച്ചു. ഏഴ് അവാർഡുകൾ കരസ്ഥമാക്കിയത്, ഉത്തരവാദിത്വം വർദ്ധിക്കുന്ന സന്ദർഭമാണെന്നും ദൈവത്തിന് നന്ദി പറഞ്ഞ്, ദൗത്യ വഴിയിൽ ഈ ജൈത്രയാത്ര തുടരാൻ കെയ്‌റോസിന് ഇനിയുമാവട്ടെയെന്നും ജീസസ് യൂത്ത് ഇൻ്റർനാഷണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ കൂടിയായ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശംസിച്ചു.
Image: /content_image/India/India-2025-07-09-22:47:25.jpg
Keywords: കെയ്റോ
Content: 25269
Category: 1
Sub Category:
Heading: വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് സമരിറ്റൻ പേഴ്സ്
Content: കാലിഫോര്‍ണിയ: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ ദുരിതബാധിതര്‍ക്കിടയില്‍ സജീവമായി രംഗത്തുണ്ട്. സമരിറ്റൻസ് പേഴ്സും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ റാപ്പിഡ് റെസ്പോൺസ് ടീമും തിരച്ചില്‍ നടത്തുകയും സന്നദ്ധ സഹായം എത്തിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളെ സഹായിക്കാൻ പ്രാദേശിക ക്രൈസ്തവ ആരാധനാലയങ്ങളുമായി ചേര്‍ന്നാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. തകർന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രാർത്ഥനയിൽ വലയം ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണെന്നും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് ആളുകൾക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും സമരിറ്റൻ പേഴ്സ് സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ ഫ്രാങ്ക്ലിൻ ഗ്രഹാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനാണ് ഫ്രാങ്ക്ലിന്‍ ഗ്രഹാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-09-23:11:46.jpg
Keywords: ടെക്സാ