Contents

Displaying 24771-24780 of 24914 results.
Content: 25220
Category: 1
Sub Category:
Heading: യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷ സൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവര്‍, എതിർപ്പും പീഡനവും നേരിടാം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷ സൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവരാണെന്നും അവര്‍ക്ക് എതിർപ്പും പീഡനവും നേരിടേണ്ടി വരാമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ഞായറാഴ്ച റോമിൽ ലെയോ പതിനാലാമൻ പാപ്പ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാല പ്രാർത്ഥന മധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നവര്‍ക്ക് ആത്മാവിൻറെ ദാരിദ്ര്യം; സൗമ്യത, കരുണ, നീതിക്കുവേണ്ടിയുള്ള വിശപ്പ്, ദാഹം, സമാധാനത്തിനായുള്ള പ്രവർത്തനം എന്നിവയില്‍ എതിർപ്പും പീഡനം പോലും നേരിടേണ്ടിവരുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. പാറ ക്രിസ്തുവാണ്. ആ പാറയിൽ നിന്നാണ് പത്രോസിന് ആ പേര് ലഭിച്ചതും. മനുഷ്യർ തള്ളിക്കളഞ്ഞതും ദൈവം മൂലക്കല്ലാക്കിയതുമായ ഒരു കല്ല് (മത്തായി 21:42). ആ അട്ടിമറി എപ്രകാരമാണ് തുടരുന്നത് എന്ന് ഈ ചത്വരവും വിശുദ്ധ പത്രോസിൻറെയും വിശുദ്ധ പൗലോസിറെയും പേപ്പൽ ബസിലിക്കകളും നമ്മോടു പറയുന്നു. ലൗകിക മനോഭാവത്തിന് വിരുദ്ധമായിരുന്നതിനാൽ, ആദ്യം തിരസ്കരിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ടതാണ്, നമുക്ക് മുന്നിൽ വലുതും മഹത്വമുള്ളതുമായി കാണപ്പെടുന്നത്. ഏറ്റവും വലിയ അപ്പോസ്തലന്മാരായി നാം വണങ്ങുന്നവരുടെ തെറ്റുകളും വൈരുദ്ധ്യങ്ങളും പാപങ്ങളും പുതിയ നിയമം മറച്ചുവയ്ക്കുന്നില്ല. വാസ്തവത്തിൽ, അവരുടെ മഹത്വം ക്ഷമിക്കപ്പെടലിലൂടെ രൂപപ്പെട്ടതാണ്. ഉത്ഥിതൻ അവരെ തൻറെ പാതയിലേക്ക് ഒന്നിലധികം തവണ തിരികെ കൊണ്ടുവന്നിട്ടുണ്ട്. യേശു ഒരിക്കലും ഒരുതവണ മാത്രം വിളിക്കുന്നില്ല. അതുകൊണ്ടാണ് ജൂബിലി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, നമുക്കെല്ലാവർക്കും എപ്പോഴും പ്രത്യാശപുലർത്താൻ കഴിയുന്നത്. യേശുവിനെ അനുഗമിക്കുന്നവർ സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടക്കുന്നു, അവിടെ ആത്മാവിൻറെ ദാരിദ്ര്യം, സൗമ്യത, കരുണ, നീതിക്കുവേണ്ടിയുള്ള വിശപ്പ്, ദാഹം, സമാധാനത്തിനായുള്ള പ്രവർത്തനം എന്നിവ എതിർപ്പും പീഡനം പോലും നേരിടേണ്ടിവരുന്നു. എന്നിരുന്നാലും, ദൈവത്തിൻറെ മഹത്വം അവൻറെ സുഹൃത്തുക്കളിൽ പ്രകാശിക്കുകയും അവരെ പരിവർത്തനത്തിൽ നിന്ന് പരിവർത്തനത്തിലേക്കുള്ള വഴിയിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു. സഹോദരീ സഹോദരന്മാരേ, സഭയിലും സഭകൾക്കിടയിലും, ഐക്യം പോഷിപ്പിക്കപ്പെടുന്നത് ക്ഷമയാലും പരസ്പര വിശ്വാസത്താലുമാണ്. അത് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും നിന്ന് ആരംഭിക്കുന്നു. യേശു നമ്മെ വിശ്വസിക്കുന്നുവെങ്കിൽ, നമുക്കും അവൻറെ നാമത്തിൽ പരസ്പരം വിശ്വസിക്കാം. കീറിമുറിക്കപ്പെട്ട ഈ ലോകത്ത് സഭ കൂട്ടായ്മയുടെ ഭവനവും പാഠശാലയുമാകുന്നതിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും കന്യകാമറിയത്തോടൊപ്പം നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടേയെന്നും ലെയോ പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-30-16:29:52.jpg
Keywords: പാപ്പ
Content: 25221
Category: 1
Sub Category:
Heading: വത്തിക്കാന്‍ ചത്വരത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് കരകൗശല വിദഗ്ധര്‍ ഒരുക്കിയത് നയന മനോഹര കാഴ്ച
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലേക്ക് നീങ്ങിയ തീര്‍ത്ഥാടകരുടെ മനസ് നിറച്ച് മനോഹരമായ ചിത്രപണികളുമായി കരകൗശല വിദഗ്ധര്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് നയിക്കുന്ന പാതയായ വിയ ഡെല്ല കോൺസിലിയാസിയോനില്‍ ഇന്നലെ ഞായറാഴ്ച, തറപടവുകളില്‍ ഒരുക്കിയ വർണ്ണാഭമായ ചിത്രപ്പണികളാണ് പതിനായിരകണക്കിന് തീര്‍ത്ഥാടകരുടെ മനസും ഹൃദയവും നിറച്ചത്. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പ്രകൃതി വിഭവങ്ങളുടെയും കലാസൃഷ്ടികളാണ് വിവിധ വര്‍ണ്ണങ്ങളിലായി കലാകാരന്മാര്‍ ഒരുക്കിയിരിന്നത്. ഇറ്റലിയിലുടനീളമുള്ള കരകൗശല വിദഗ്ധരും സന്നദ്ധപ്രവർത്തകരും ഇതിന് ചുക്കാന്‍ പിടിച്ചു. ഇറ്റാലിയന്‍ പട്ടണമായ സ്പെല്ലോയിൽ കോർപ്പസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച് പട്ടണത്തിലെ വിവിധ തെരുവുകളിൽ പരവതാനികളും പൂക്കളാലും നിരവധി കലാസൃഷ്ടികൾ ഒരുക്കുന്നുണ്ട്. ഇതിനു സമാനമായ വിധത്തില്‍ Infiorata Storica (ചരിത്രപരമായ പുഷ്പമേള) എന്ന പേരില്‍ ഒരുക്കിയ വൈവിഗ്ദ്ധ്യമാര്‍ന്ന വിവിധ രൂപങ്ങള്‍ അനേകര്‍ക്ക് സമ്മാനിച്ചത് നയന മനോഹരമായ കാഴ്ചയായിരിന്നു. ഉണങ്ങിയ പുഷ്പ ദളങ്ങൾ, മരക്കഷണങ്ങൾ, നിറമുള്ള മണൽ, ഉപ്പ്, പഞ്ചസാര, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് കലാസൃഷ്ടികൾ നിർമ്മിച്ചത്. ജൂൺ 28 ശനിയാഴ്ച വൈകുന്നേരം പുഷ്പകലാകാരന്മാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഘങ്ങൾ രാത്രി മുഴുവൻ നടത്തിയ തീവ്രമായ പരിശ്രമം ഞായറാഴ്ച രാവിലെ 9 മണിക്ക് അവസാനിപ്പിക്കുകയായിരിന്നു. രാവിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്കു സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലേക്കുള്ള വീഥിയില്‍ കാത്തിരിന്നത് നയനമനോഹരമായ കാഴ്ചകളായിരിന്നു. 1625-ൽ പേപ്പൽ ഫ്ലോറിസ്റ്റിന്റെ ഓഫീസിന്റെ (അപ്പസ്തോലിക പുഷ്പ വിപണനശാല) തലവനായ ബെനഡെറ്റോ ഡ്രെയി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രവേശന കവാടം പൂക്കൾ കൊണ്ട് അലങ്കരിച്ച പാരമ്പര്യം സംരക്ഷിക്കുക എന്നതിന്റെ പിന്തുടര്‍ച്ചയായിട്ട് കൂടിയാണ് ഈ കലാസൃഷ്ടി ഇന്നലെ ഒരുക്കിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-30-20:00:21.jpg
Keywords: വത്തിക്കാ
Content: 25222
Category: 18
Sub Category:
Heading: ദുക്റാന തിരുനാള്‍ ദിനത്തിലെ മൂല്യ നിർണയത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ‌് ഗിൽഡ്
Content: കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂൾ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷാമൂല്യ നിർണയം ദുക്റാന ദിനമായ മൂന്നിനുതന്നെ നടത്താൻ നിശ്ചയിച്ചതിൽ കേരള കാത്തലിക് ടീച്ചേഴ്സ‌് ഗിൽഡ് സംസ്ഥാന എക്സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജി. ബിജു, റോബിൻ മാത്യു, സി.എ. ജോണി, ബിജു പി. ആൻ്റണി, സി.ജെ. ആൻ്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു, ഫെലിക്സസ് ജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Image: /content_image/India/India-2025-07-01-11:14:35.jpg
Keywords: കാത്തലിക്
Content: 25223
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഇനി മാണ്ഡ്യ രൂപതയിലും
Content: ബംഗളൂരു: അല്‍മായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ബംഗളൂരു ധർമാരാം സെൻ്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തി ൽ നടന്ന പൊതുസമ്മേളനം മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത രൂപത പ്രസിഡൻ്റ് കെ.പി. ചാക്കപ്പൻ അധ്യക്ഷത വഹിച്ചു. കർണാടകയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകി കർമപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ശക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ സെമിനാർ നയിച്ചു. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡൻ്റുമാരായ ബെന്നി ആന്റ ണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ റോസ് ജെയിംസ്, ജെയ്സൺ പട്ടേ രി, രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കൊല്ലമുള്ളിൽ, ഭാരവാഹികളായ റീന പ്രി ൻസ്, ലൗലി ജോളി, ഡാർലി കുര്യാക്കോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തോമസ് കളരിക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു നൂറ്റാണ്ടിന് മുൻപ്, 1905ൽ കോട്ടയം ജില്ലയിലെ മാന്നാനത്തു നടന്ന 'നാൽപതു മണി ആരാധനാ വേളയിലാണ് കത്തോലിക്കരുടെ സമുദായ സംഘടന എന്ന ആശയത്തിനു മുളപൊട്ടിയത്. 1918ൽ ആയിരുന്നു കത്തോലിക്കാ കോൺഗ്രസിൻ്റെ ആദ്യരൂപത്തിൻ്റെ പിറവി. 'കേരളീയ കത്തോലിക്കാ മഹാജനസഭ' എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. ഇന്നു സീറോ മലബാർ സഭാംഗങ്ങളുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസില്‍ ലക്ഷകണക്കിന് ആളുകള്‍ക്കാണ് അംഗത്വമുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-01-11:26:28.jpg
Keywords: മാണ്ഡ്യ
Content: 25224
Category: 1
Sub Category:
Heading: വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ വത്തിക്കാനിലെത്തി ലെയോ പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമായ സൗ തൊമേ ആൻഡ് പ്രിൻസിപ്പേയുടെയും ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമിന്റെയും ഭരണാധികാരികള്‍ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം വൈസ് പ്രസിഡന്റ് വോ തി ആംഹ് ക്സുവാന് ഇന്നലെ ജൂൺ 30 തിങ്കളാഴ്ച ലെയോ പതിനാലാമൻ പാപ്പ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു. രാവിലെ നടന്ന ഈ കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായും വോ തി ആംഹ് ക്സുവാൻ കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ കൂടിക്കാഴ്ചയില്‍ പരിശുദ്ധ സിംഹാസനവും വിയറ്റ്നാമുമായുള്ള ബന്ധത്തിലെ ക്രിയാത്മകമായ വളർച്ചയെക്കുറിച്ച് ഇരു നേതൃത്വങ്ങളും സംസാരിച്ചു. വിയറ്റ്‌നാമിൽ സ്ഥിരവസതിയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി താമസിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വിയറ്റ്നാമിലെ പൊതുസമൂഹത്തിന് കത്തോലിക്കാസഭ നൽകുന്ന സംഭാവനകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു. വിയറ്റ്നാമിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, രാജ്യത്തിന്റെ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള വളർച്ച എന്നിവയും ചര്‍ച്ചകളില്‍ ഇടം നേടി. സൗ തൊമേ ആൻഡ് പ്രിൻസിപ്പേ ഡെമോക്രറ്റിക് റിപ്പബ്ലിക് രാജ്യത്തിന്റെ പ്രസിഡന്റ് കാർലോസ് മാനുവൽ വില്ലയും ഇന്നലെ തിങ്കളാഴ്ച രാവിലെയാണ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സൗ തൊമേ, പ്രിൻസിപ്പേ ദ്വീപുകൾ ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നേതൃത്വങ്ങൾ തമ്മിൽ നടന്ന സൗഹാർദ്ധപരമായ ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെട്ടുവെന്നും, സാമൂഹിക-സാമ്പത്തികാവസ്ഥ, ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കത്തോലിക്ക സഭയും രാജ്യവുമായുള്ള സഹകരണം എന്നീ വിഷയങ്ങളും ചർച്ചകളിൽ ഇടം പിടിച്ചുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.
Image: /content_image/News/News-2025-07-01-12:52:10.jpg
Keywords: പാപ്പ
Content: 25225
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച; ഭീതിയ്ക്കു നടുവിലും ഞായറാഴ്ച ബലിയര്‍പ്പണത്തിന് ഒരുമിച്ച് സിറിയന്‍ ക്രൈസ്തവര്‍
Content: ആലപ്പോ (സിറിയ): ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില്‍ നടന്ന തീവ്രവാദ ആക്രമണം ഉളവാക്കിയ ഭീതിയ്ക്കിടെയിലും ഞായറാഴ്ച ബലിയര്‍പ്പണത്തിന് വിശ്വാസികള്‍ ഒരുമിച്ച് കൂടി. തീവ്രവാദി ആക്രമണത്തിന് ഒരാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ ഡമാസ്ക്കസിലെ ദേവാലയത്തിലെ വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറവായിരുന്നു. ആളുകൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും ബലിയര്‍പ്പണത്തില്‍ ആളുകള്‍ കുറവായിരിന്നുവെന്നും മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക വിശ്വാസികള്‍ക്കായുള്ള ഔവർ ലേഡി ഓഫ് ഡമാസ്കസിന്റെ ഇടവക വികാരിയായ ഫാ. അന്റോണിയോസ് റാഫത്ത് അബു അൽ-നാസർ പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്ന കാര്യമാണെന്നും വിശ്വാസി സമൂഹത്തിന് ഇടയില്‍ ഭീതി നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന ദിവസം മുതൽ പള്ളിക്ക് കാവൽ നിൽക്കാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ ദേവാലയ പരിസരത്ത് തുടരുന്നുണ്ടെന്നും ഫാ. അൽ-നാസർ സ്ഥിരീകരിച്ചു. ദേവാലയങ്ങളെ സംരക്ഷിക്കുന്ന "ഫസാ യൂത്ത്" എന്ന പ്രാദേശിക ക്രിസ്ത്യൻ വോളണ്ടിയർമാരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സമർപ്പണബോധത്തോടെ ജാഗ്രതയോടെ സേവനം ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നതായും ആരാധനാക്രമങ്ങളിൽ മാത്രമല്ല, മറ്റ് പരിപാടികളിലും അവർ എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡമാസ്കസിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേകിച്ച് അവയുടെ പ്രവേശന കവാടങ്ങളിൽ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡമാസ്കസിലെ ദേവാലയങ്ങളിലെ പ്രാതിനിധ്യത്തില്‍ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് സിറിയൻ പ്രവിശ്യകളില്‍ വിശ്വാസികളുടെ വലിയ പങ്കാളിത്തമാണുള്ളത്. ആലപ്പോയിൽ, ഞായറാഴ്ച ബലിയര്‍പ്പണത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിന്നത്. ന്യൂ സിറിയക് ജില്ലയിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കർക്കായുള്ള സെന്റ് തെരേസ് പള്ളിയുടെ പരിസരം സുരക്ഷിതമാക്കാൻ മുപ്പതിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിന്നു. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയത്. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. 63 പേർക്കു പരിക്കേറ്റിരിന്നു. ഇവരില്‍ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Image: /content_image/News/News-2025-07-01-14:25:28.jpg
Keywords: സിറിയ
Content: 25226
Category: 1
Sub Category:
Heading: യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമര്‍പ്പിച്ച് ക്രൊയേഷ്യൻ ബിഷപ്പുമാർ
Content: സാഗ്രെബ്: യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് രാജ്യത്തെ ബിഷപ്പുമാർ. കഴിഞ്ഞ ജൂൺ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ക്രൊയേഷ്യയിലുടനീളമുള്ള ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുഹൃദയ പ്രതിഷ്ഠ പ്രാര്‍ത്ഥനയും മറ്റു ശുശ്രൂഷകളും നടന്നു. അഞ്ച് മിനിറ്റ് സമയം പള്ളി മണികൾ നീട്ടി മുഴക്കിയാണ് സമര്‍പ്പണ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ടത്. തുടർന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് വൈദികർ യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്. വിവിധയിടങ്ങളില്‍ മെത്രാന്മാരും സമര്‍പ്പണം നടത്തി. "ഞങ്ങൾ, ക്രൊയേഷ്യൻ വിശ്വാസികൾ, അങ്ങയുടെ നന്മയിൽ ആശ്രയിച്ചുകൊണ്ട്, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ ഹൃദയം ഒരിക്കൽക്കൂടി ഞങ്ങൾക്കായി തുറക്കാൻ അങ്ങയുടെ അടുക്കൽ വരുന്നു" എന്ന ആമുഖത്തോടെയാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. യേശുവിനെ "ജ്ഞാനം, സ്നേഹം, പിതാവിന്റെ വചനം" എന്നിങ്ങനെ പ്രാര്‍ത്ഥനയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ക്രൊയേഷ്യൻ കുടുംബങ്ങൾ, വൈദികർ, സന്യാസ സമൂഹങ്ങൾ, ഇടവകകൾ, ദമ്പതികൾ, കുട്ടികൾ, യുവജനങ്ങള്‍, രോഗികൾ, വൃദ്ധർ, വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവരെ തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ടാണ് സമഗ്രമായ പ്രാർത്ഥന നടത്തിയത്. 2024 നവംബറിൽ നടന്ന 69-ാമത് പ്ലീനറി അസംബ്ലിയിൽ ക്രൊയേഷ്യൻ ബിഷപ്പുമാരുടെ സമിതി തിരുഹൃദയത്തോടുള്ള ചരിത്രപരമായ ഭക്തി പുതുക്കാനുള്ള തീരുമാനം എടുത്തിരിന്നു. ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ചു തിരുഹൃദയ സമര്‍പ്പണം നടത്തണമെന്ന തീരുമാനമാണ് അവര്‍ കൈക്കൊണ്ടത്. 1900-ൽ ഒന്നരലക്ഷത്തിലധികം ക്രൊയേഷ്യക്കാർ തിരുഹൃദയത്തിന് സമര്‍പ്പിച്ച് തിരുഹൃദയത്തോട് പ്രതിജ്ഞയെടുത്ത അസാധാരണമായ ചടങ്ങിന്റെ 125-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ടായിരിന്നു ഇത്തവണ സമര്‍പ്പണമെന്നതും ശ്രദ്ധേയമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-01-17:11:15.jpg
Keywords: തിരുഹൃദയ
Content: 25227
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഒന്നാം ദിവസം | സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക
Content: ജൂലൈ വീണ്ടും അതിന്റെ പരിശുദ്ധിയുമായി കടന്നുവരുമ്പോൾ അൽഫോൻസാമ്മ എന്ന വികാരം ഭാരത കത്തോലിക്ക സഭയിൽ പ്രത്യേകിച്ച് കേരളസഭയിൽ ഉണർത്തുന്ന ചൈതന്യം വാക്കുകൾക്കതീതമാണ്. ഈശോയിലേക്കു അടുക്കാനായി അൽഫോൻസാവെച്ച ചുവടുകളാണ് ഈ മാസത്തിലെ നമ്മുടെ ചിന്താവിഷയം. #{blue->none->b->ഒന്നാം ചുവട്: സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക}# "എന്‍റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും." (യാക്കോ 1 : 2-4) സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക എന്നുപറഞ്ഞാൽ ജീവിത ദുഃഖങ്ങളും ദുരിതങ്ങളും പരീക്ഷണങ്ങളും പരാതിയോ പരിഭവമോ ഇല്ലാതെ ക്രിസ്തുവുമായുള്ള ഹൃദയഐക്യത്തിൽ ജീവിക്കുക എന്നതാണ്. അമലോത്ഭവ മാതാവിൻ്റെ വിശുദ്ധ അൽഫോൻസ അവളുടെ ജീവിതത്തിലെ സഹനങ്ങൾ ഇപ്രകാരം ജീവിച്ചവളാണ്. ചെറുപ്പം മുതൽ, അവൾ ശാരീരിക കഷ്ടപ്പാടുകളും, അപമാനവും, ഒറ്റപ്പെടലും സഹിച്ചു - എന്നിട്ടും അൽഫോൻസാമ്മ ഒരിക്കലും അവളുടെ ഹൃദയസമാധാനം നഷ്ടപ്പെടുത്തിയില്ല. സഹനങ്ങളെ ശിക്ഷയായിട്ടല്ല, മറിച്ച് ഈശോയെ കൂടുതൽ അടുത്ത് സ്നേഹിക്കാനുള്ള സുവർണ്ണ അവസരങ്ങളായിട്ടാണ് അവൾ കണ്ടത്. സന്തോഷത്തോടെ സ്വീകരിക്കുക എന്നാൽ കഷ്ടപ്പാടുകളെ വേദനയില്ലാത്ത രീതിയിൽ സ്വീകരിച്ചു യാഥാർത്യത്തിൽ നിന്നു ഓടി അകലുക എന്നല്ല മറിച്ച്, വിശ്വാസത്തോടെ അത് സ്വീകരിക്കുകയും ദൈവത്തിനുള്ള ഒരു യാഗമായി അർപ്പിക്കുകയും അതിനു ഒരു രക്ഷാകര മൂല്യമുണ്ടെന്ന് വിശ്വസിക്കുകയുമാണ് ."ഞാൻ ഒരിക്കലും പാപം ചെയ്യുകയില്ലന്നും ഈശോ എനിക്ക് തരുന്ന ഏതൊരു കഷ്ടപ്പാടും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഞാൻ ദൈവവുമായി ഒരു ഉടമ്പടി ചെയ്തട്ടുണ്ട്'' എന്നു വിശുദ്ധ അൽഫോൻസാ പലപ്പോഴും പറയാറുണ്ടായിരുന്നു. നമ്മുടെ കഷ്ടപ്പാടുകളെയും സഹനങ്ങളെയും ഈശോയുടെ സ്വന്തം പീഡാസഹനവുമായി സംയോജിപ്പിക്കുന്നതിലൂടെ, നാം അവന്റെ രക്ഷാകരഫലത്തിൽ പങ്കുചേരുന്നു. ഈശോയുടെ ബലിയിൽ നമ്മുടെ സഹനങ്ങൾ ഉൾച്ചേർക്കുമ്പോൾ വേദന പ്രാർത്ഥനയും ദുഃഖം കൃപയായും മാറുന്നു. കഷ്ടപ്പാടുകളിൽ സന്തോഷിക്കുക എന്നാൽ കണ്ണീരോടെ പുഞ്ചിരിക്കലല്ല, മറിച്ച് ദൈവം അടുത്തുണ്ടെന്നും, നമ്മെ ശുദ്ധീകരിക്കാനും, മറ്റുള്ളവരെ വിശുദ്ധീകരിക്കാനും, അതു വഴി സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കാനും അവൻ എല്ലാ പരീക്ഷണങ്ങളും ഉപയോഗിക്കും എന്നുള്ള വിശ്വാസമാണ്. സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുക എന്നത് സ്നേഹത്തിന്റെ ശക്തമായ ഒരു പ്രവൃത്തിയാണ്. അത് ആഴത്തിലുള്ള സമാധാനവും ശാശ്വതമായ പ്രതിഫലവും കൊണ്ടുവരുന്നു. #{blue->none->b->പ്രാർത്ഥന ‍}# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും കൃപയിൽ വളരാനും സഹായിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-01-20:57:12.jpg
Keywords: ജൂലൈ, അല്‍ഫോ
Content: 25228
Category: 18
Sub Category:
Heading: സത്യത്തെ പിന്തുടരാന്‍ ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്നും പ്രചോദനം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ഈ കാലഘട്ടത്തിൽ സത്യത്തെ പിൻതുടരുന്നതിനും ദൈവത്തെ ആശ്രയിക്കുന്നതിനും മനുഷ്യമനസുകൾക്ക് പ്രചോദനവും മാതൃകയുമാണ് ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സത്യാനന്തര കാലഘട്ടത്തിൽ ലോക ചിന്തകൾക്കെതിരേ മുന്നോട്ടു പോകാൻ ഈ ജീവിതം നമുക്കു പ്രേരണ നൽകുന്നു. ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ചു പട്ടം സെന്റൻ്റ് മേരീസ് കത്തീഡ്രലിൽ സന്ദേശം നൽകുകയായിരുന്നു കാതോലിക്ക ബാവ. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ 15 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാർത്ഥനയും തുടർന്ന് കുർബാനയും കബറിടത്തിൽ ധൂപപ്രാർത്ഥനയും നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കബറിൽ അഖണ്ഡ പ്രാർത്ഥന നടക്കും. ഓർമപ്പെരുന്നാളിന്റെ ആദ്യ ദിനം മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയാ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ് വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്ന് വരുന്ന ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്തമാരും വികാരി ജനറാൾമാരും ശുശ്രൂഷക ൾക്കു നേതൃത്വം നൽകും. സീറോമലബാർ, ലത്തീൻ ക്രമത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽനിന്ന് തീർത്ഥാടന പദയാത്രകൾ നടക്കും. പ്രധാന പദയാത്ര 10ന് റാന്നി പെരുനാട്ടിൽനിന്ന് ആരംഭിക്കും. മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയിൽനിന്നും തിരുവല്ലയിൽനിന്നും മൂവാറ്റുപുഴയിൽനിന്നും മാർത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ പ്രധാന പദയാത്രയോടു ചേരും.
Image: /content_image/India/India-2025-07-02-11:05:00.jpg
Keywords: ബാവ
Content: 25229
Category: 18
Sub Category:
Heading: ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും നാളെ
Content: കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്‌മരണ ആചരിക്കുന്ന നാളെ സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വ ത്തിൽ ആഘോഷമായ റാസ കുർബാന. 11 ന് പൊതുസമ്മേളനം. സഭാംഗവും ഹൃദ്രോഗ ചികിൽസാ വിദഗ്‌ധനുമായ പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിക്കും. സീറോമലബാർ സഭ 2026 സമുദായ ശക്തീകരണവർഷമായി ആചരിക്കുന്ന പശ്ചാ ത്തലത്തിൽ സമുദായശക്തീകരണ കർമപദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക, അല്‌മായ, സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. മാർത്തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരവുമായ ദുക്‌റാന തിരുനാളിന്റെയും സഭാദിനാഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായെന്നു പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-07-02-11:11:20.jpg
Keywords: സീറോ