Contents
Displaying 24751-24760 of 24915 results.
Content:
25200
Category: 18
Sub Category:
Heading: ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണം: എസ്‌എംവൈഎം
Content: പാലാ: മാർത്തോമ്മാശ്ലീഹായുടെ ഓർമദിനമായ ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് പാലാ രൂപത എസ്എംവൈഎം അർധവാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേവർപറമ്പിൽ, ജോയൽ ജോസഫ്, സോന മാത്യു, ബിൽന സിബി, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-06-25-10:58:54.jpg
Keywords: ദുക്

25201
Category: 1
Sub Category:
Heading: സമാധാനത്തിനായി നാളെ റോമില്‍ ജാഗരണ പ്രാർത്ഥന
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ റോം രൂപതയുടെ ആഭിമുഖ്യത്തിൽ നാളെ സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തും. ലെയോ പതിനാലാമൻ പാപ്പ മെത്രാനായുള്ള റോം രൂപതയുടെ നേതൃത്വത്തിലാണ് റോമൻ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ പ്രാർത്ഥന നടക്കുക. പ്രാദേശിക സമയം നാളെ രാത്രി 8.30നാണ് പ്രാര്‍ത്ഥന ആരംഭിക്കുക. റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന പ്രാർത്ഥന നയിക്കും. പ്രാർത്ഥനയിലൂടെ സമാധാനത്തിനായി പ്രവർത്തിക്കുകയെന്ന ദൗത്യം നവീകരിക്കേണ്ടതിൻറെ അടിയന്തിരാവശ്യകത റോം രൂപതയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ കഴിഞ്ഞ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പറഞ്ഞിരിന്നു. എക്കാലത്തക്കാളുമുപരി ഇന്ന് മാനവകുലം സമാധാനത്തിനായി കേഴുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ഈ രോദനത്തിന് ഉത്തരവാദിത്വം ആവശ്യപ്പെടുന്നുവെന്നും ആയുധങ്ങളുടെ ഗർജ്ജനവും സംഘർഷങ്ങൾക്ക് തീകൊളുത്തുന്ന പ്രവര്‍ത്തികളും ഈ നിലവിളിയെ മുക്കിക്കളയരുതെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച് റോം രൂപത പ്രസ്താവനയിറക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് 1949 ജൂലൈ 19-ന് റോമിൽ വിശുദ്ധ ലോറൻസിൻറെ നാമത്തിലുള്ള “സാൻ ലൊറേൻസൊ” പരിസരത്ത് ബോംബാക്രമണം നടന്നത് അനുസ്മരിക്കുന്നതിൻറെ ഭാഗമായിട്ടാണ് ഈ വിശുദ്ധ ലോറൻസിൻറെ ബസിലിക്ക ജാഗരപ്രാർത്ഥനയ്ക്ക് തിരഞ്ഞെടുത്തതെന്ന് റോം രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബോബാക്രമണത്തെ അതീജീവിച്ചവരെ പന്ത്രണ്ടാം പീയൂസ് പാപ്പ സന്ദർശിച്ചിരുന്നു.

Image: /content_image/News/News-2025-06-25-11:36:18.jpg
Keywords: ലെയോ

25202
Category: 1
Sub Category:
Heading: ആണവായുധ നിര്‍മ്മാണത്തിനെതിരെ ജപ്പാനിലെ ബിഷപ്പുമാർ
Content: വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് സംഘർഷ പരിഹാരത്തിന് ഒരു തടസ്സമാണെന്ന ചിന്ത തെറ്റാണെന്ന് ബിഷപ്പുമാർ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. അന്ന് വിതച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകളും സമീപകാലത്തെ ആണവ ആക്രമണ ഭീതിയുടെയും പശ്ചാത്തലത്തിലുമാണ് ജാപ്പനീസ് ബിഷപ്പുമാര്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്. ജൂൺ 20-ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, "യുദ്ധസമയത്ത് അണുബോംബാക്രമണം അനുഭവിച്ച ഒരേയൊരു രാജ്യത്തിന്റെ സഭാതലവന്മാര്‍ എന്ന നിലയിൽ അണുബോംബുകളിൽ നിന്ന് അതിജീവിച്ചവരും ഹിരോഷിമയിലെയും നാഗസാക്കിയിലെയും പൗരന്മാരും അനുഭവിച്ച ചരിത്രവും വേദനയും ഹൃദയങ്ങളിൽ വഹിക്കുന്നുണ്ടെന്ന്" ജാപ്പനീസ് ബിഷപ്പ്സ് ചൂണ്ടിക്കാട്ടി. 1945-ലെ അണുബോംബാക്രമണത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും നിരവധി ജീവൻ നഷ്ടപ്പെട്ടു, ബോംബാക്രമണത്തിന്റെ കഷ്ടപ്പാടുകളും അനന്തരഫലങ്ങളും അനുഭവിച്ചുകൊണ്ട് നിരവധി ആളുകൾ ഇപ്പോഴും ജീവിക്കുന്നു. ഈ ദുരന്തം ഇനിയും ആവർത്തിക്കരുതെന്നു മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു. ആണവായുധങ്ങളുടെ വികസനം, പരീക്ഷണം, ഉത്പാദനം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവ ധാർമ്മികമായി അസ്വീകാര്യമാണ്. ആണവ പ്രതിരോധം എന്ന ആശയം സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമുള്ള ഒരു മാർഗമല്ല, കൂടാതെ ലോകത്തെ 'സുരക്ഷാ പ്രതിസന്ധിയിലേക്ക്' തള്ളിവിടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അത് ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുന്നു. ഇത്തരത്തിലുള്ള ചിന്ത നമുക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമാണെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ആണവായുധങ്ങളില്ലാതെ ലോകത്തിന് സമാധാനം തിരഞ്ഞെടുക്കാൻ കഴിയണമെന്നും ജാപ്പനീസ് ബിഷപ്പുമാർ പറഞ്ഞു. ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട രാജ്യമാണ് ജപ്പാന്‍. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ജപ്പാനിലെ ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി.1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ ഒന്നരലക്ഷത്തിനടുത്ത ആളുകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-25-13:54:18.jpg
Keywords: ജപ്പാന

25203
Category: 1
Sub Category:
Heading: ഡമാസ്ക്കസിലെ ക്രൈസ്തവ രക്തസാക്ഷികള്‍ക്ക് കണ്ണീരോടെ യാത്രാമൊഴി
Content: ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്ക്കസിലെ സെന്റ് ഏലിയാസ് ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് വികാരനിര്‍ഭരമായ വിട. ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള മൃതസംസ്കാര ശുശ്രൂഷ ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഡമാസ്ക്കസിലെ ഖസ്സ ജില്ലയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ചാണ് നടന്നത്. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ യാസിഗിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ മെൽക്കൈറ്റ് കത്തോലിക്ക പാത്രിയാർക്കീസ് യൂസഫ് അബ്സി, സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് യൂസഫ് മൂന്നാമൻ യൂനാൻ എന്നിവരും നിരവധി മെത്രാന്മാരും, വൈദികരും പങ്കെടുത്തു. മൃതസംസ്കാര പ്രാർത്ഥനകൾക്ക് മുമ്പുള്ള തന്റെ പ്രസംഗത്തിൽ ഓർത്തഡോക്സ് പാത്രിയാർക്കീസ് യാസിഗി ആക്രമണത്തെ അപലപിച്ചു. "ഇന്ന് നമ്മൾ ഉയർത്തുന്ന പ്രാർത്ഥന ഒരു സാധാരണ മൃതസംസ്കാര പ്രാർത്ഥനയല്ല, മറിച്ച് ഈസ്റ്ററിൽ നമ്മൾ സാധാരണയായി നടത്തുന്ന പ്രത്യേക പുനരുത്ഥാന പ്രാർത്ഥനയാണ് - കാരണം ഇന്ന് പുനരുത്ഥാന ദിനമാണ്" എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്. 1860ന് ശേഷം ഡമാസ്കസിൽ ഇത്തരത്തില്‍ നടക്കുന്ന ആദ്യ കുറ്റകൃത്യമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗീയ സംഘർഷം വിതയ്ക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. ക്രൈസ്തവ വിശ്വാസിയായ മന്ത്രി ഹിന്ദ് കബാവത്ത് ഒഴികെ ഒരു സർക്കാർ ഉദ്യോഗസ്ഥരും ആക്രമണം നടന്ന സ്ഥലത്ത് എത്തിയില്ല എന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം, ബോംബാക്രമണം നടന്ന സെന്റ് ഏലിയാസ് ദേവാലയത്തില്‍ പ്രത്യേക പ്രാർത്ഥനയ്ക്കായി മൃതദേഹം കൊണ്ടുപോയിരിന്നു. തുടര്‍ന്നാണ് സെമിത്തേരിയിൽ മൃതസംസ്കാരം നടന്നത്. മൃതസംസ്കാരം നടന്ന ഇന്നലെ വത്തിക്കാന്‍ പ്രസ് ഓഫീസ് ലെയോ പാപ്പയുടെ പ്രസ്താവന പുറത്തിറക്കിയിരിന്നു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും പരിശുദ്ധ പിതാവ് ഹൃദയംഗമമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മരിച്ചവരുടെ ആത്മാക്കളുടെ വിശ്രമത്തിനും, മുറിവേറ്റവർക്ക് രോഗശാന്തിക്കും, അവരുടെ കുടുംബങ്ങൾക്ക് ദൈവിക ആശ്വാസത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുന്നതായിരിന്നു ലെയോ പാപ്പയുടെ സന്ദേശം. മൃതസംസ്കാര ശുശ്രൂഷകളോട് ഒപ്പം ഇരകളുടെ വിശ്രമത്തിനും പരിക്കേറ്റവരുടെ സുഖപ്രാപ്തിയ്ക്കും വേണ്ടി ദിവ്യബലി നടന്നു. നിരവധി ക്രിസ്ത്യൻ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ജാഗരണ പ്രാര്‍ത്ഥനയും നടത്തിയിരിന്നു. "ക്രിസ്ത്യാനികൾ മരണത്തെ ഭയപ്പെടുന്നില്ല, കാരണം മരണശേഷം പുനരുത്ഥാനം വരുന്നു" എന്നു ഉറക്കെ പറഞ്ഞും കുരിശ് ഉയര്‍ത്തിയും ക്രൈസ്തവര്‍ ഹൃദയഭേദകമായ വേദനയ്ക്കിടയിലും തങ്ങളുടെ വിശ്വാസം പ്രഘോഷിച്ചു. അതേസമയം മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുന്നതിനോ പതാകകൾ താഴ്ത്തുന്നതിനോ ഔദ്യോഗിക മാധ്യമ പ്രസ്താവനകളിൽ ഇരകളെ "രക്തസാക്ഷികൾ" എന്ന് പരാമർശിക്കുന്നതിനോ സിറിയന്‍ സർക്കാർ തയാറാകാത്തതില്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ പ്രതിഷേധം വ്യാപകമാണ്.

Image: /content_image/News/News-2025-06-25-16:04:02.jpg
Keywords: സിറിയ, ഡമാസ്

25204
Category: 1
Sub Category:
Heading: വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല ഫാ. ഫ്രാന്‍സെസ്കോ ഇൽപോയെ ഭരമേല്‍പ്പിച്ച് ലെയോ പാപ്പ
Content: ജെറുസലേം/ വത്തിക്കാൻ സിറ്റി: ഇറ്റാലിയന്‍ വൈദികനായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെ വിശുദ്ധ നാടിന്റെയും സിയോൺ മലയുടെയും സംരക്ഷണ ചുമതല ഭരമേല്‍പ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. 2016 മെയ് 20 മുതൽ കഴിഞ്ഞ 9 വര്‍ഷമായി ഈ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരികയായിരിന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ പിന്‍ഗാമിയായാണ് ഫാ. ഇൽപോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള സംഘടനയുടെ 169-ാമത്തെ "കസ്റ്റോസ്" (ലാറ്റിൻ ഭാഷയിൽ "സംരക്ഷകൻ" എന്നാണ് ഇതിനർത്ഥം) ആണ് ഫാ. ഫ്രാൻസെസ്കോ ഇൽപോ. ജറുസലേമിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് സേവ്യേഴ്‌സ് ആശ്രമത്തില്‍ നിന്നായിരിക്കും വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ ഇൽപോ ഇടപെടല്‍ നടത്തുക. 51 രാജ്യങ്ങളിലെ വിശുദ്ധ നാടുമായി ബന്ധപ്പെട്ട 66 കമ്മീഷണറേറ്റുകളെയും 31 വൈസ്-കമ്മീഷണറേറ്റുകളെയും ഏകോപിപ്പിക്കുകയും ജറുസലേമിലേക്കുള്ള തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുകയും വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെയും സന്യാസികളുടെയും അജപാലന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വമാണ് ഫാ. ഫ്രാൻസെസ്കോ ഇൽപോയില്‍ നിഷിപ്തമായിരിക്കുന്നത്. വടക്കൻ ഇറ്റലിയുടെ ഭാഗമായ മിലാനിലെ ബുസ്കേറ്റില്‍ നിന്നാണ് ഫാ. ഇൽപോ വരുന്നത്. 1993-ൽ അദ്ദേഹം ഫ്രാൻസിസ്കൻ സമൂഹത്തില്‍ ചേരുകയും 2000 ജൂൺ 10ന് വൈദികനായി അഭിഷിക്തനാകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി, വിശുദ്ധ നാട്ടിലേക്കുള്ള ഇറ്റലിയുടെ പ്രതിനിധി, ഹോളി ലാൻഡ് ഫൗണ്ടേഷന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ജെറുസലേമിലേക്കു അനേകം തീർത്ഥാടകരെ നയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥിക്കുക, ആ പ്രദേശത്തെ ക്രൈസ്തവര്‍ക്ക് സേവനം ചെയ്യുക, വിശുദ്ധ നാടിനെ സംരക്ഷിക്കുക, തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുക എന്നീ വിവിധങ്ങളായ ഉത്തരവാദിത്വങ്ങളാണ് വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള സംഘടനയില്‍ നിഷിപ്തമായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-25-20:17:02.jpg
Keywords: വിശുദ്ധ നാ

25205
Category: 18
Sub Category:
Heading: “കോളജുകളിലെ വൈദികരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം"; വീണ്ടും വിവാദവുമായി ഡെപ്യൂട്ടി ഡയറക്ടറേറ്റ്
Content: തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ മതാടിസ്ഥാനത്തിൽ വിവരശേഖരം നടത്തണമെന്ന സർക്കുലർ അയച്ച സംഭവത്തിൽ നാലു പേരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്‌ത മാസങ്ങൾക്കുള്ളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലും മതാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വിവരശേഖരണം. സ്വകാര്യ വ്യക്തി നല്‌കിയ വിവരാവകാശ നോട്ടീസിൻ്റെ പേരിൽ തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താൻ ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ നല്‌കിയത്. തൃശൂർ, പാലക്കാട് ജില്ലകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളജുകൾക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിനു നിർദേശം നല്‌കിയിട്ടുള്ളത്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഈ മാസം ആറിനാണ് സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ പുതുക്കടിയിൽ കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്‌കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം എന്നാണ് കത്തിൽ പറയുന്നത്. ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ പുരോഹിതർ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്. കൂടാതെ ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാന നികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകൾക്ക് നല്കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ നല്കണമെന്ന നിർദേശവുമാണ് സർക്കുലറിൽ പറയുന്നത്. ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ വിവരാവകാശം നല്‌കിയ വ്യക്തിക്കെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് മുമ്പ് പരാതി നല്‌കിയതാണ്. 'സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ, ഇൻകം ടാക്സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്‌സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു' എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസിൽ പരാതി നല്‌കിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും സമൂഹത്തിൽ മതസ്‌പർധ വളർത്തുന്ന രീതിയിൽ പരാതി നല്‌കുകയും ചെയ്‌ത കെ. അബ്ദുൽ കലാമിനെതിരേ ഡിജിപിക്ക് പരാതി നല്‌കാൻ മന്ത്രി ശിവൻകുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിരുന്നത്. അതിൻ്റെ നടപടിക്രമങ്ങൾക്കിടയിലാണ് ഇതേ വ്യക്തിതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നല്‌കിയ വിവരാവകാശ അന്വേഷണത്തിൽ ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇത്തരത്തിലൊരു വിവര ശേഖരണം.
Image: /content_image/India/India-2025-06-26-09:10:11.jpg
Keywords: വിദ്യാഭ്യാസ

25206
Category: 1
Sub Category:
Heading: "ചോസൻ പരമ്പരയിലെ യേശുവും" സംഘവും ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: ആഗോള ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയായ “ദി ചോസൻ” സീരീസിലെ യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടൻ ജോനാഥൻ റൂമിയും സംഘവും വത്തിക്കാനില്‍ ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂൺ 25 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാര്‍പാപ്പ വിശ്വാസികളുമായി നടത്തിയ പൊതു കൂടിക്കാഴ്ചയുടെ സമാപനത്തിലാണ് ചോസൻ ടീം ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ സന്ദര്‍ശിച്ചത്. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ബോക്സ് ഓഫീസ് ഹിറ്റ് പരമ്പരയിലെ മറ്റ് അഭിനേതാക്കളും നടിമാരും ഉണ്ടായിരുന്നു. പരമ്പരയിൽ മഗ്ദലന മറിയമായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പോസ്തലനായ വിശുദ്ധ യോഹന്നാനെ അവതരിപ്പിക്കുന്ന ജോർജ്ജ് സാന്തിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ക്രൂ അംഗങ്ങളും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ പാപ്പയും ജോനാഥൻ റൂമിയും പുഞ്ചിരിക്കുകയും ഹസ്തദാനം നടത്തുന്നതിന്റെയും ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. “ദി ചോസൻ” സംഘത്തിനു വേണ്ടി നടൻ പാപ്പയ്ക്കു സമ്മാനം നൽകി. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം ആളുകൾ കണ്ട പരമ്പരയാണ് “ദി ചോസൻ”. ലഭ്യമാകുന്ന പരമ്പരയുടെ അഞ്ചാം സീസണിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍ അടുത്ത മാസം ഇറ്റലിയിൽ സ്ട്രീമിംഗിനായി ഒരുങ്ങുകയാണ്. അടുത്ത വർഷം പ്രദർശിപ്പിക്കുന്ന ഈശോയുടെ കുരിശിലെ മരണം കേന്ദ്രമാക്കിയുള്ള ആറാം സീസണിന്റെ ഷൂട്ടിംഗ് തെക്കൻ ഇറ്റലിയിലാണ് നടന്നത്. ഇവിടെ മൂന്ന് ആഴ്ചത്തെ ചിത്രീകരണത്തിന് ശേഷമാണ് അവർ റോമിലെത്തിയത്. അടുത്ത വർഷമാണ് ഈശോയുടെ പീഡാസഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ റിലീസ് ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-26-10:14:03.jpg
Keywords: ചോസ

25207
Category: 1
Sub Category:
Heading: ഞാൻ നിങ്ങളോട് ഒപ്പമുണ്ട്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരോട് ലെയോ പതിനാലാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് തന്റെയും ആഗോള സഭ മുഴുവന്റെയും സാമീപ്യം ലെയോ പതിനാലാമൻ പാപ്പ ഉറപ്പുനൽകി. ഇന്നലെ ജൂൺ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവേയാണ് മധ്യപൂർവ്വേഷ്യയില്‍ നടന്നുവരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളെ പാപ്പ പരാമർശിച്ചത്. "മധ്യപൂർവദേശത്തെ ക്രിസ്ത്യാനികളോട്, ഞാൻ പറയുന്നു: ഞാൻ നിങ്ങളോട് ഒപ്പമുണ്ട്! സഭ മുഴുവനും നിങ്ങളോട് അടുപ്പത്തിലാണ്!" ലെയോ പാപ്പ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങികൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പറഞ്ഞു. വർഷങ്ങളായുള്ള സംഘർഷത്തിനും അസ്ഥിരതയ്ക്കും ശേഷവും സിറിയ ഇപ്പോഴും നേരിടുന്ന അഗാധമായ ദുർബലതയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണമായ സംഭവമെന്നും പാപ്പ പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഈ രാജ്യത്തിൽനിന്ന് മുഖം തിരിക്കരുതെന്നും, സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുകയും, സിറിയക്ക് ഐക്യദാർഢ്യത്തിന്റെതായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ ഓർത്തഡോക്സ് ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തില്‍ മുപ്പതോളം വിശ്വാസികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ 22-ന് ഞായറാഴ്ച കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ സിറിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദൗയിലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ആയുധധാരികളായ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളാണ് ചാവേര്‍ ആക്രമണം നടത്തിയത്. 2024 ഡിസംബറിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ആദ്യ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റിരിന്നു. ഇവരില്‍ ചിലരുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്.

Image: /content_image/News/News-2025-06-26-14:25:05.jpg
Keywords: മധ്യപൂര്‍വ്വേഷ്യ

25208
Category: 1
Sub Category:
Heading: മാര്‍പാപ്പയായതിന് ശേഷം ആദ്യമായി ആഫ്രിക്കന്‍ ഡീക്കന് തിരുപ്പട്ടം നല്‍കാന്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാർപാപ്പയായി സ്ഥാനമേറ്റതിന് ശേഷമുള്ള പൗരോഹിത്യ തിരുപ്പട്ട സ്വീകരണത്തിന് വീണ്ടും കാര്‍മ്മികനാകുവാന്‍ ലെയോ പതിനാലാമന്‍ പാപ്പ ഒരുങ്ങുന്നു. മാര്‍പാപ്പ പദവിയില്‍ എത്തിയ ശേഷം ലെയോ പതിനാലാമന്‍ പാപ്പ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരു ഡീക്കന് ആദ്യമായി നല്‍കുന്ന വൈദിക പട്ടമെന്ന പ്രത്യേകത നാളത്തെ ( ജൂൺ 27 വെള്ളിയാഴ്ച) തിരുക്കര്‍മ്മങ്ങള്‍ക്കുണ്ടാകുമെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങില്‍ മാര്‍പാപ്പ, ഡീക്കൻ ജോസഫ് മുറ്റിസ്യയെ വൈദികനായി അഭിഷേകം ചെയ്യുമെന്ന് കെനിയയിലെ കിറ്റുയി രൂപത നേതൃത്വമാണ് അറിയിച്ചിരിക്കുന്നത്. മെയ് 31ന്, ലെയോ പതിനാലാമൻ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് റോം രൂപതയ്ക്കായി 11 നവ വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഇതിന് ശേഷം പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ പോകുന്ന രണ്ടാമത്തെ വൈദിക പട്ടമാണ് നാളെ നടക്കുന്നത്. നാളത്തെ ചടങ്ങിന് മുന്നോടിയായി, കിറ്റുയി പാസ്റ്ററൽ സെന്‍റര്‍ വികാരി ജനറൽ വെരി റവ. ഫാ. ജോൺ മ്വാണ്ടി, വൊക്കേഷൻസ് ഡയറക്ടർ റവ. ഫാ. എഡ്വേർഡ് മുൾവ എന്നിവരുടെ സാന്നിധ്യത്തിൽ ഡീക്കൻ മുറ്റിസ്യ തന്റെ പ്രീ-പ്രീസ്റ്റ്ലി ഓർഡിനേഷൻ രേഖകളിൽ ഒപ്പുവെച്ചതായി രൂപത വ്യക്തമാക്കി. "നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" എന്ന വചനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മുതിസ്യ വൈദിക പഠനത്തിന് ചേര്‍ന്നത്. 2015-ൽ ക്രൈസ്റ്റ് ദി കിംഗ് മേജർ സെമിനാരിയിൽ തന്റെ പൗരോഹിത്യ പരിശീലനം ആരംഭിച്ചു. ഈസ്റ്റേൺ ആഫ്രിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ (CUEA) നിന്ന് തിയോളജിയും തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ദൈവശാസ്ത്രത്തിൽ മറ്റൊരു ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-26-18:09:33.jpg
Keywords: ആഫ്രി

25209
Category: 1
Sub Category:
Heading: മധ്യപ്രദേശിൽ ക്രൈസ്‌തവർക്കുനേരേ ക്രൂരമായ ആക്രമണം; മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചു
Content: ഭോപ്പാല്‍: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ നേപ നഗർ ഗ്രാമത്തിൽ ക്രൈസ്‌തവർക്കുനേരേ ക്രൂരമായ ആക്രമണം. വലതുപക്ഷ ഹിന്ദുത്വവാദികള്‍ ദളിത് ക്രൈസ്തവരെ മര്‍ദ്ദിച്ച് വിവസ്ത്രരാക്കി ക്ഷേത്രത്തില്‍ തൊഴാന്‍ നിർബന്ധിച്ചുവെന്നുവിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 22ന് രാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു വിവരം പുറംലോകമറിയുന്നത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക സുവിശേഷപ്രഘോഷകനായ ഗൊഖാരിയ സോളങ്കി വെളിപ്പെടുത്തി. നൂറ്റിഅന്‍പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറി ക്രൈസ്തവരെ ക്രൂരമായി ആക്രമിച്ച ഹിന്ദുത്വവാദികളുടെ സംഘം അവരെ വിവസ്ത്രരാക്കി അധിക്ഷേപിക്കുകയും പൊതുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിനുമുന്നിൽ തൊഴാൻ നിർബന്ധിയ്ക്കുകയായിരിന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ല കളക്‌ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെല്ലാം ക്രൈസ്‌തവരാണെന്നും പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിതര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ഇടയില്‍ പ്രവർത്തിക്കുന്നവർക്കെതിരെ, മതപരിവർത്തനം സംബന്ധിച്ച കെട്ടിച്ചമച്ച ആരോപണങ്ങൾ ആയുധമായി പലപ്പോഴും ഉപയോഗിക്കാറുണ്ടെന്ന് ക്രൈസ്തവ നേതാക്കൾ ആരോപിച്ചു. പോലീസ് ഇരകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, അക്രമികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ഗൊഖാരിയ പറഞ്ഞു. നീതി ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ, പ്രദേശത്തെ ക്രിസ്ത്യൻ സമൂഹം പ്രതിഷേധ പ്രകടനങ്ങളും നിയമ നടപടികളും സ്വീകരിക്കുമെന്ന് സോളങ്കി മുന്നറിയിപ്പ് നൽകി. മധ്യപ്രദേശിലെ 72 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 0.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-27-15:58:08.jpg
Keywords: ഹിന്ദു, ആര്‍എസ്‌എസ്