Contents
Displaying 24711-24720 of 24928 results.
Content:
25160
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്യരുത്: അഭ്യര്‍ത്ഥനയുമായി മാരോണൈറ്റ് പാത്രിയാർക്കീസ്
Content: ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതിൽ ദുഃഖം പ്രകടിപ്പിച്ച് ലെബനോനിലെ മാരോണൈറ്റ് സഭയുടെ പാത്രിയാർക്കീസായ കർദ്ദിനാൾ ബെച്ചാര റായ്. മേഖലയില്‍ നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിനും ബോംബാക്രമണത്തിനും വിധേയരായി ആർക്കും ജീവിക്കാൻ കഴിയാത്തതിനാൽ പലർക്കും സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN)ന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു. മധ്യപൂർവ്വദേശത്തെ ക്രൈസ്തവര്‍ക്ക് ഒരു ദൗത്യമുണ്ട്. മധ്യപൂർവ്വദേശത്തിലെ മുസ്ലീങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക. ഇവിടെയാണ് തങ്ങളുടെ ദൗത്യം, ഇവിടെയാണ് നാം താമസിക്കേണ്ടതെന്നും പാത്രിയർക്കീസ് പറഞ്ഞു. സിറിയയിൽ, സാമ്പത്തിക, സുരക്ഷ സാഹചര്യങ്ങളോടൊപ്പം യുദ്ധവുമായി ചേര്‍ന്നു വലിയൊരു ക്രിസ്ത്യൻ പലായനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ക്രിസ്ത്യൻ സമൂഹം ചെറിയ ന്യൂനപക്ഷമല്ലാത്ത ഏക രാജ്യമായ ലെബനോൻ, മിഡിൽ ഈസ്റ്റിലെ വിശ്വാസികൾക്ക് പ്രതീക്ഷയുടെ ദീപസ്തംഭമാണ്. ഇറാഖ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലെബനോനില്‍ ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങൾക്ക് മറ്റു മുസ്ലീം രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്, എന്നാൽ ലെബനോനിലെ ക്രൈസ്തവര്‍ക്ക്, സഭയെ മാത്രമേ ആശ്രയിക്കാൻ കഴിയൂ. ക്രിസ്ത്യാനികൾ ദരിദ്രരാണ്, ഭക്ഷണം, മരുന്ന്, ആശുപത്രി പരിചരണം തുടങ്ങിയ പ്രശ്നങ്ങള്‍ ക്രൈസ്തവരെ ബാധിക്കുന്നുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങളും യുദ്ധങ്ങളും മൂലം ആയിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ലെബനീസ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-17-17:33:15.jpg
Keywords: മധ്യപൂര്‍വ്വേ

25161
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 10 മില്യണ്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി വത്തിക്കാന്‍ മീഡിയ. 2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. #{blue->none->b->You may like: ARTICLE }# {{ ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത് -> https://www.pravachakasabdam.com/index.php/site/news/24284}} വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2025 ജൂബിലി വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2025-06-17-18:39:03.jpg
Keywords: വത്തിക്കാ

25162
Category: 1
Sub Category:
Heading: സുഡാനില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: നോർത്ത് ഡാർഫർ: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിൽ ഇടവക വികാരിയായി സേവനം ചെയ്യുകയായിരിന്ന ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ലൂക്ക. എൽ ഒബൈദ് രൂപത വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ജൂൺ 13 പുലർച്ചെ 3 മണിക്ക് എൽ ഫാഷറില്‍ വൈദികനും മറ്റ് രണ്ട് യുവാക്കളും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഭാനേതൃത്വം ആഹ്വാനം നല്‍കി. ഏകദേശം രണ്ട് വർഷമായി നഗരം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ ഉപരോധത്തിൽ തുടരുകയായിരിന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ വിശദീകരിച്ചു. സമീപ മാസങ്ങളിൽ, ബോംബാക്രമണങ്ങളും മിലിറ്ററി ആക്രമണങ്ങളും രൂക്ഷമായിയിരിന്നു. ഇത്തരത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് യുവവൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി മുതൽ, ഫാ. ജോമോയെ നഗരം വിട്ടുപോകാൻ കൂട്ടത്തിലുള്ള ആളുകള്‍ സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സായുധ പോരാളികള്‍ പ്രദേശം പൂർണ്ണമായ വളഞ്ഞതിനാല്‍ രക്ഷപ്പെടാൻ കഴിയാതെ പോകുകയായിരിന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. രണ്ടു വര്‍ഷമായി സുഡാനില്‍ തുടരുന്ന ആക്രമണങ്ങളിലും വൈദിക നരഹത്യയിലും കടുത്ത ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ രംഗത്തുവന്നിരിന്നു. അക്രമം അവസാനിപ്പിക്കാനും, സാധാരണക്കാരെ സംരക്ഷിക്കാനും പോരാടുന്നവരോടുള്ള അടുപ്പവും പ്രാര്‍ത്ഥനയും പാപ്പ അറിയിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-17-20:09:20.jpg
Keywords: സുഡാ

25163
Category: 18
Sub Category:
Heading: തീരദേശത്തിന്റെ സംരക്ഷണത്തിന് വേണ്ടി സമരം സംഘടിപ്പിക്കാൻ കൊച്ചി, ആലപ്പുഴ രൂപതകള്‍
Content: തോപ്പുംപടി: കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന രൂക്ഷമായ കടലാക്രമണത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം സംഘടിപ്പിക്കാൻ കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെയും സംഘടനാ ഭാരവാഹികളുടെയും അല്‌മായ പ്രതിനിധികളുടെയും സംയുക്തയോഗം തീരുമാനിച്ചു. ആലപ്പുഴ, കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള കെയർ ചെല്ലാനം കൊച്ചി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് തീരമേഖലയിൽ ഉടനീളം വിളംബര ജാഥകൾ നടത്തും. 20ന് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികർ തോപ്പുംപടി ബിഒടി ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ഉപവാസസമരത്തിന് രണ്ട് രൂപതകളിലെ യും വികാരി ജനറാൾമാർ നേതൃത്വം നൽകും. യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വി കാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്‌തു. കെആർഎൽ സിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, റവ.ഡോ. ജോണി സേവ്യർ പുതുക്കാട്, ഫാ.ജോപ്പൻ അണ്ടിശേരി, ഫാ. സോളമൻ ചാരങ്ങാട്ട്, കെയർ ചെല്ലാനം കൺവീനർ ടി.എ. ഡാൽഫിൻ. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, പൈലി ആലുങ്കൽ, ബാബു കാളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നതിന് റവ. ഡോ. ജോണി സേവ്യർ പുതുക്കാട് ചെയർമാനും ഫാ. സോളമൻ ചാരങ്ങാട്ട് വൈസ് ചെയർമാനും ഫാ.ആന്റണി കുഴിവേലിൽ കൺവീനറും ജോയിൻ്റ് കൺവീനർമാരായി സന്തോഷ് കൊടിയനാട്, സോഫി രാജു, കെസിവൈഎം മുൻസംസ്ഥാന പ്രസിഡൻ്റ് ഇമ്മാനുവൽ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-06-18-12:01:07.jpg
Keywords: തീര

25164
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയുടെ സഹോദരി അന്തരിച്ചു
Content: തിരുവല്ല: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും സീറോമലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സൂസമ്മ ജോസഫ് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. കൊണ്ടോടികുന്നത്ത് പരേതനായ കെ.ടി ജോസഫിന്റെ ഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ നാളെ വ്യാഴാഴ്ച (ജൂണ്‍ 19) ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ഭവനത്തില്‍ ആരംഭിക്കും. രണ്ടു മണിക്ക് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസഫ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍. മറ്റു സഹോദരങ്ങള്‍: മാത്തുക്കുട്ടി, സിസിലിക്കുട്ടി, തമ്പിച്ചന്‍, ജോളി, പരേതയായ സിസ്റ്റര്‍ ജോയ്‌സ് എസ്‌ഐസി.
Image: /content_image/India/India-2025-06-18-12:07:17.jpg
Keywords: ബാവ

25165
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ തമസ്കരിക്കപ്പെടുന്ന കൂട്ടക്കുരുതികൾ; കെസിബിസി ജാഗ്രത കമ്മീഷന്റെ കുറിപ്പ്
Content: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാൻ, മ്യാന്മാർ, ഉക്രൈൻ, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പാപ്പ അഭ്യർത്ഥിക്കുകയുണ്ടായി. #{blue->none->b->ക്രൂരമായി ഇല്ലാതാക്കപ്പെടുന്ന നൈജീരിയൻ ക്രിസ്ത്യാനികൾ }# ഒരു കത്തോലിക്കാ പുനരധിവാസ കേന്ദ്രത്തിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്നവരാണ് ശനിയാഴ്ച ബെന്യൂവിൽ വെച്ച് കൊല്ലപ്പെട്ടവർ. കുടുംബങ്ങളായി അവിടെ കഴിഞ്ഞിരുന്നവരെ പുറത്തുനിന്ന് പൂട്ടി ഭീകരർ തീവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളാണ് നൈജീരിയയുടെ വിവിധഭാഗങ്ങളിൽ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങൾ നൈജീരിയയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

Benue state indigenes are being slaughtered with reckless abandon by funali islamic sycophants but the world is quite.

Between 100 and 200 Christians are feared lost, with many others injured and on the run.

In iran and isreal full war , these large numbers of killing didn't… pic.twitter.com/Olm8ufr86z
— Ellup76 (@ELLUP76) June 14, 2025

നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന “ഹ്യൂംആംഗിൾ” റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവന്ന ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11185 ആണ്. വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് അത്. #{blue->none->b->ആഫ്രിക്കയിൽ വ്യാപിക്കുന്ന അശാന്തി }# ബുർക്കിന ഫാസോ, കോംഗോ, സോമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 28 ന് ബുർക്കിന ഫാസോയിൽ അൽഖ്വയ്‌ദ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അറുപതിൽപ്പരം പേർ കൊല്ലപ്പെടുകയുണ്ടായി. ഫെബ്രുവരി 12 ന് ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള തീവ്രവാദികൾ കോംഗോയിൽ 70 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു. മാർച്ചിൽ അൽ ഷബാബ് എന്ന ഭീകരസംഘടന സൊമാലിയയിൽ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഇത്തരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവനോടെ അശാന്തിയുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ്. ബുർക്കിന ഫാസോ, കോംഗോ പോലുള്ള രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾ സമീപ കാലങ്ങളിലാണ് കണ്ടു തുടങ്ങിയിരിക്കുന്നത്. 94.5 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള രാജ്യമാണ് കോംഗോ. #{blue->none->b->മതതീവ്രവാദം ഭീകരതയാകുമ്പോൾ }# ബൊക്കോ ഹറാം, അൽഖ്വയ്‌ദ, ഐസിസ് തുടങ്ങിയ തീവ്ര ഇസ്ലാമിക അടിത്തറയിൽ ഉറപ്പിക്കപ്പെട്ട ഭീകര സംഘടനകൾ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ലക്ഷ്യമാക്കുകയും കൂടുതൽ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്യുന്നു എന്നുള്ളതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ക്രൈസ്തവരെ മാത്രമല്ല, തങ്ങളുടെ തീവ്ര നിലപാടുകളെ പിന്തുണക്കാത്ത മിതവാദികളായ മുസ്ലീം വിശ്വാസികളെയും കൊലപ്പെടുത്തുന്നതിൽ ഈ ആക്രമണകാരികൾ മടി കാണിക്കുന്നില്ല. ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് പ്രകാരം 2020 – 23 കാലയളവിൽ 16769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടപ്പോൾ, ഇസ്ലാമിക ഭീകരരുടെ കൈകളാൽ സാധാരണക്കാരായ 6235 മുസ്‌ലീം മതവിശ്വാസികളും കൊല്ലപ്പെട്ടു. ഇക്കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ എണ്ണായിരത്തോളം മുസ്ലീങ്ങളും ഉൾപ്പെടുന്നു. മതപരമായ വിദ്വേഷ ചിന്തകൾക്കപ്പുറം രാജ്യത്തിന്റെ സമ്പൂർണ്ണമായ തകർച്ചയും മിതവാദികളായ മുസ്ളീം വിശ്വാസികളുടെ അന്ത്യവും ഇസ്ലാമിക ഭീകരസംഘടനകൾ ലക്ഷ്യംവയ്ക്കുന്നുണ്ട് എന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു. #{blue->none->b-> തമസ്കരണവും നിസംഗതയും }# പതിനായിരക്കണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയും മരണം മുന്നിൽ കണ്ടു ജീവിക്കേണ്ട നിസ്സഹായാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തിട്ടും വേണ്ടവിധമുള്ള ലോകശ്രദ്ധ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ശനിയാഴ്ച നൈജീരിയയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇരുനൂറോളം പേർ ഭീകരരുടെ ആക്രമണത്തിൽ വെന്തു മരിച്ച ദാരുണ സംഭവം വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും റിപ്പോർട്ട് ചെയ്തത്. ഭൂരിപക്ഷവും അത്തരം സംഭവങ്ങളെ മനഃപൂർവ്വം തമസ്കരിക്കുകയാണ്. മതതീവ്രവാദ-ഭീകര സംഘടനകളുടെ നേതൃത്വത്തിലുള്ള അക്രമസംഭവങ്ങൾ ലോകമെമ്പാടും കുത്തനെ ഉയരുമ്പോഴും അപകടകരമായ മൗനം പാലിക്കുന്ന ആഗോള മാധ്യമങ്ങളും രാഷ്ട്രനേതൃത്വങ്ങളും ഇസ്ലാമിക ഭീകരവാദത്തിന് വളംവച്ചുകൊടുക്കുകയാണ്. ഭീകരാക്രമണങ്ങൾക്ക് തിരിച്ചടികൾ നേരിടുമ്പോൾ അത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയുടെ ഒരു ശതമാനം പോലും മേൽപ്പറഞ്ഞ വിധമുള്ള നിഷ്ഠൂരമായ കൂട്ടക്കുരുതികൾക്ക് ലഭിക്കുന്നില്ല എന്നത് നീചമായ അവഗണന മാത്രമല്ല മനുഷ്യകുലത്തോട് മുഴുവനുള്ള അപരാധംകൂടിയാണ്. 2023 ഒക്ടോബറിൽ ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തിയ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയക്കാരും അന്നുമുതൽ കേരളത്തിൽ നടത്തിവരുന്ന പ്രചരണങ്ങൾക്ക് ഏവരും സാക്ഷികളാണ്. അക്കൂട്ടർ മറ്റുരാജ്യങ്ങളിൽ ക്രൈസ്തവ സമൂഹവും, എന്തിനേറെ മിതവാദികളായ മുസ്ലീം വിശ്വാസികൾ പോലും നേരിടുന്ന വെല്ലുവിളികളോട് എക്കാലവും മുഖംതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ചെറുതും വലുതുമായ ഒട്ടേറെ ഇസ്ലാമിക ഭീകരസംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവത്തെ തമസ്കരിക്കുക വഴിയായി അവർ പൊതുസമൂഹത്തെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിനെ അപലപിക്കാൻ പോലും ഇന്നോളവും അത്തരക്കാർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന വലിയ വെല്ലുവിളികളെ നിഷ്പക്ഷമായും സന്തുലിതമായും സമീപിക്കുകയാണ് യഥാർത്ഥ ആവശ്യം. എല്ലാത്തരം തീവ്രവാദ സമീപനങ്ങളും അതിക്രമങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്. അന്ധമായി ആരുടെയെങ്കിലും പക്ഷം ചേർന്നുകൊണ്ട് തീവ്രവാദ നീക്കങ്ങളെയും അക്രമപ്രവണതളെയും പ്രതിരോധിക്കാൻ കഴിയുമെന്ന ചിന്ത മൂഡത്വമാണ്. സ്വാധീനശക്തികൾക്കതീതമായി മാനവികതയ്ക്ക് എതിരായ എല്ലാ പ്രവർത്തനങ്ങളെയും ഒരുപോലെ തള്ളിപ്പറയുകയും മത – രാഷ്ട്ര വ്യത്യാസമില്ലാതെ അക്രമങ്ങൾക്കിരയാവുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന എല്ലാ ജനങ്ങൾക്കുവേണ്ടിയും ശബ്ദിക്കാൻ, ലെയോ പാപ്പ ആഹ്വാനം ചെയ്തതുപോലെ, രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയ്യാറാവുകയും വേണം. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്) ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-18-13:15:01.jpg
Keywords: നൈജീ

25166
Category: 1
Sub Category:
Heading: ഇറാന്റെ ആക്രമണം; ഇസ്രായേലിലെ ക്രൈസ്തവ കുടുംബത്തിന് ദാരുണാന്ത്യം
Content: ജെറുസലേം: ഇറാന്‍ ഇസ്രായേലിനു നേരെ നടത്തുന്ന പ്രതികാര ആക്രമണങ്ങളില്‍ വടക്കൻ ഇസ്രായേലിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളും ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്രായേലിലെ ക്രിസ്ത്യൻ - മുസ്ലീം പട്ടണമായ തമ്രയിലേക്ക് ഇറാന്‍ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ക്രൈസ്തവ വിശ്വാസികളായ മനാർ ഖത്തീബ്, അവരുടെ രണ്ട് പെൺമക്കളായ 20 വയസ്സുള്ള ഹാല, 13 വയസ്സുള്ള ഷാദ, മനാറിന്റെ സഹോദര ഭാര്യ എന്നിവർ കൊല്ലപ്പെട്ടത്. ഹാലയുടെയും ഷാദയുടെയും മൂന്നാമത്തെ സഹോദരിയും പിതാവ് രാജാ ഖത്തീബും മാത്രമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഏറെ സ്വപ്നത്തോടെ ജീവിച്ച രണ്ട് പെൺമക്കളെയും ഭാര്യയെയുമാണ് ഇല്ലാതാക്കിയതെന്ന് രാജാ ഖത്തീബ് ഇസ്രായേലി മാധ്യമമായ '12 ന്യൂസി'നോട് പറഞ്ഞു. തന്റെ പെൺമക്കൾ പൂക്കൾ പോലെയായിരുന്നു. എന്റെ മൂത്ത മകൾ ഹാല (20) ഹൈഫ സർവകലാശാലയിൽ നിയമം പഠിക്കുകയായിരുന്നു. എന്നെപ്പോലെ ഒരു അഭിഭാഷകയാകാൻ അവൾ ആഗ്രഹിച്ചു. എന്റെ ഇളയ മകൾ ഹാല, എട്ടാം ക്ലാസിൽ മാത്രം പഠിക്കുന്നു. പാവം പെൺകുട്ടി. അവർ മൂന്നുപേരും മരിച്ചു, എന്റെ സഹോദരന്റെ ഭാര്യയും. വീട് മുഴുവൻ തകർന്നു. തനിക്ക് തന്റെ കുടുംബം നഷ്ടപ്പെട്ടുവെന്നും എങ്കിലും അവര്‍ സ്വര്‍ഗ്ഗീയ സന്നിധിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതസംസ്കാരം നടത്തി. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇരു രാജ്യങ്ങളിലും നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം ഇറാൻ - ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവേ ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ അറിയിച്ചിരിന്നു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പുണ്ട്. ഇരുകൂട്ടരും നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്. ആക്രമണങ്ങളെ അപലപിച്ച് സമാധാനത്തിനുള്ള ആഹ്വാനവുമായി ഇരുരാജ്യങ്ങളിലെയും കത്തോലിക്ക സഭാനേതൃത്വം നേരത്തെ രംഗത്ത് വന്നിരിന്നു.

Image: /content_image/News/News-2025-06-18-14:47:28.jpg
Keywords: ഇറാന, ഇസ്രാ

25167
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണി തുടര്‍ക്കഥ; 2025ലെ ആദ്യ 5 മാസങ്ങളിൽ മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
Content: ന്യൂഡൽഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമായ തോതിൽ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മുതൽ മെയ് വരെ 313 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) ഹെൽപ്പ് ലൈനിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2014-ൽ 127 സംഭവങ്ങൾ ഉണ്ടായിരുന്നത് 2024 ൽ 834 ആയി ഉയർന്നിരിന്നു. 2025-ല്‍ കേവലം അഞ്ചു മാസത്തിനകമാണ് 313 അക്രമ സംഭവങ്ങളെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ കുറ്റകൃത്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംഘടന കൂടിയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF). രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണ ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും അവരുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച വിവിധ കോളുകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച കണക്കാണ് ഇത്. വിദ്വേഷ പ്രസംഗം, ആൾക്കൂട്ട ആക്രമണം, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ, വിവേചനം എന്നി വിവിധങ്ങളായ ആക്രമണങ്ങളാലാണ് ക്രൈസ്തവര്‍ രാജ്യത്തു ദുരിതം നേരിടുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വലിയ ദുരിതം നേരിടുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയോടെ സർക്കാർ നടപടിയെടുത്ത് ഇത്തരം ആക്രമണങ്ങൾ ഉടനടി നിർത്തിയില്ലെങ്കിൽ, അത് ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിന് മാതൃരാജ്യത്തിന്റെ നിലനിൽപ്പിനും ഭീഷണിയാകുമെന്ന് യുസിഎഫിന്റെ വക്താവ് എ.സി. മൈക്കൽ പറഞ്ഞു. അതേസമയം ആക്രമണ സംഭവങ്ങളുടെ എണ്ണം ഇനിയും ഏറെയുണ്ടാകുമെന്നാണ് യുസിഎഫ് അനുമാനിക്കുന്നത്. പ്രതികാര നടപടികളെക്കുറിച്ചുള്ള ഭയവും നിയമപാലകരും നീതിന്യായ വ്യവസ്ഥയും ആക്രമണങ്ങളിൽ ഏർപ്പെടുന്നവരുമായി പുലര്‍ത്തുന്ന സഹകരണമോ വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിസ്സംഗതയോ മൂലം ധാരാളം പേര്‍ ഇവയെ കുറിച്ച് പുറത്തുപറയാറില്ലായെന്നാണ് വിവരം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-18-16:41:54.jpg
Keywords: ഭാരത

25168
Category: 1
Sub Category:
Heading: ദുരിതങ്ങള്‍ക്കിടെ പ്രത്യാശയുമായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഇറാഖില്‍ 450 കുഞ്ഞുങ്ങള്‍ ഈശോയെ സ്വീകരിച്ചു
Content: ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷിൽ നൂറുകണക്കിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഉള്‍പ്പെടെ 450 കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് ഹാനോ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. നിർബന്ധിത നാടുകടത്തൽ മൂലം അനുഭവിച്ച നിരവധിയായ കഷ്ടപ്പാടുകൾക്കിടയിലും പൂർവ്വിക മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ക്രൈസ്തവരുടെ ദൃഢനിശ്ചയത്തെയും ഉറച്ച വിശ്വാസത്തെയും ആർച്ച് ബിഷപ്പ് പ്രശംസിച്ചു. ഈ കുട്ടികള്‍ വിശ്വാസത്തിൽ ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്നത് കാണുമ്പോൾ, നമ്മുടെ കുടുംബങ്ങൾ വിശ്വാസ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ സഭ വളർന്ന് അഭിവൃദ്ധി പ്രാപിക്കുന്നു. കുട്ടികളുടെ വിശ്വാസം വളർത്തുന്നതിൽ കത്തോലിക്കാ കുടുംബങ്ങളുടെ നിർണായക പങ്കിനെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് ഹാനോ പരാമര്‍ശിച്ചു. പിതാവും മാതാവും വിശ്വാസത്തിൽ ഐക്യപ്പെടുമ്പോൾ കുടുംബം - പ്രലോഭനങ്ങൾ, തിന്മ, ധാർമ്മിക വ്യതിയാനം എന്നിവയെ ചെറുക്കാൻ കഴിവുള്ള ഒരു കോട്ടയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ഓഗസ്റ്റ് 6-ന് ഇസ്ലാമിക് സ്റ്റേറ്റ്സ് നിനവേ മേഖല പിടിച്ചടക്കിയപ്പോൾ അവിടെ നിന്നു നിർബന്ധിതമായി പുറത്താക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. വിശ്വാസം സംരക്ഷിക്കുന്നതിനായി അവർ തങ്ങളുടെ വീടുകളും സ്വത്തുക്കളും ഉപേക്ഷിക്കാൻ തയാറായി, വിശ്വാസത്തിനുവേണ്ടി ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പീഡിപ്പിക്കപ്പെട്ടത്. ഇറാഖിന്റെ വടക്കൻ നിനവേ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സിറിയയിലെ "ബാഗ്ദേദ" എന്നറിയപ്പെടുന്ന സ്ഥലം ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പട്ടണങ്ങളിൽ ഒന്നാണ്. എന്നാല്‍ 2014-ന് മുമ്പ് ഏകദേശം 60,000 ആയിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഇന്ന് മേഖലയില്‍ 30,000 ആയി കുറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-18-20:20:10.jpg
Keywords: ഇറാഖ

25169
Category: 1
Sub Category:
Heading: കോർപ്പസ് ക്രിസ്റ്റി തിരുനാൾ എങ്ങനെ സഭയിൽ രൂപപ്പെട്ടു?; ഒരു ലഘു ചരിത്രം
Content: യേശു ക്രിസ്തു തന്റെ ശരീര രക്തങ്ങൾ തന്നെത്തന്നെ നമുക്കു നൽകുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം (CCC 1322). ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്കാ സഭയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച ഭക്ത്യാത്യാദരവോടെ ആഘോഷിക്കുന്നു. ചില സ്ഥലങ്ങളിൽ അജപാലനപരമായ കാരണങ്ങളാൽ ഞായറാഴ്ചയിലേക്ക് ഈ തിരുനാൾ മാറ്റിയിട്ടുണ്ട്. വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനു വേണ്ടിയാണ് സഭ ഈ തിരുനാൾ ആരംഭിച്ചത്. ഈ തിരുനാളിന്റെ ഒരു ചരിത്രത്തിലേക്ക് നമുക്കു ഒന്നു നോക്കാം. കത്തോലിക്കാ സഭയിൽ ഈ തിരുനാൾ സ്ഥാപിക്കുന്നതിനു കാരണമായ രണ്ടു അത്ഭുതങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. കോർണിലോണിലെ വിശുദ്ധ ജൂലിയാനയ്ക്ക് ഉണ്ടായ ഒരു ദർശനവും ബോൾസെനയിലെ ദിവ്യകാരുണ്യ അത്ഭുതവുമാണ് അവ. #{blue->none->b->കോർണിലോണിലെ വിശുദ്ധ ജൂലിയാനക്കുണ്ടായ ദർശനം }# കോർണിലോണിലെ വിശുദ്ധ ജൂലിയാന അഥവാ ലീജിലെ വിശുദ്ധ ജൂലിയാന 1191നും 1192നും ഇടയിൽ ബെൽജിയത്തിലെ ലീജിന് സമീപം ജനിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ലീജ് രൂപത "ദിവ്യകാരുണ്യത്തിൻ്റെ സെഹിയോൻ മാളിക" എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനു കാരണം അക്കാലത്തു ലീജിൽ, ദിവ്യകാരുണ്യ ആരാധനയ്ക്കു കൂട്ടായ്മയ്‌ക്കും തീക്ഷ്ണമായിസമർപ്പണം നടത്തിയിരുന്ന സ്‌ത്രീകളുടെ ഒരു കൂട്ടം ഉണ്ടായിരുന്നതിനാലാണ്. ദിവ്യകാരുണ്യ ഭക്തി നിറഞ്ഞ വൈദികരാൽ നയിക്കപ്പെട്ട ഈ സമൂഹം ഒരുമിച്ചുകൂടി പ്രാർത്ഥനയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വിശുദ്ധ ജൂലിയാനയ്ക്ക് ചെറുപ്പം മുതലേ വിശുദ്ധ കുർബാനയോട് വലിയ ഭക്തി ഉണ്ടായിരുന്നു, അതു കൂടാതെ തിരുവോസ്തിയിൽ നമ്മുടെ കർത്താവിൻ്റെ സാന്നിധ്യത്തോടുള്ള ഭക്തി ആഘോഷിക്കുന്നതിനായി ഒരു പ്രത്യേക തിരുനാൾ കൊണ്ടാടാനും അവൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ പൂർണ്ണ ചന്ദ്രന്റെ നടുവിൽ ഒരു കറുത്ത പാടുള്ള ഒരു ദർശനം ജൂലിയാനയ്ക്ക് ഉണ്ടായി. ചന്ദ്രൻ സഭയെ പ്രതിനിധീകരിക്കുന്നതായി ഒരു സ്വർഗ്ഗീയ സ്വരം അവൾ കേട്ടു. വിശുദ്ധ കുർബാനയോടുള്ള ബഹുമാനാർത്ഥം ഒരു തിരുനാൾ സഭയുടെ ആരാധനാക്രമ കലണ്ടറിൽ കാണുന്നില്ല എന്നതാണ് ഇരുണ്ട പുള്ളി സൂചിപ്പിക്കുന്നത്. ജൂലിയാന, ലീജിലെ മെത്രാനായിരുന്ന ബിഷപ്പ് റോബർട്ട് ഡി തോറെറ്റിനോടും ജാക്വസ് പന്തേലിയോൻ എന്ന വൈദീകനോടും ഈ ദർശനത്തെപ്പറ്റി പറഞ്ഞു. ഈ ജാക്വസ് പന്തേലിയോനാണ് പിന്നീട് നാലാം ഉർബൻ എന്ന പേരിൽ മാർപാപ്പയായത്. ബിഷപ്പ് റോബർട്ട്, ജൂലിയാനയെ വിശ്വസിക്കുകയും 1246-ൽ ഒരു രൂപത സിനഡ് വിളിച്ചു തൊട്ടടുത്ത വർഷം തൻ്റെ രൂപതയിൽ കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടാൻ നിർദേശം നൽകുകയും ചെയ്തു. #{blue->none->b->ബോൾസെനയിലെ ദിവ്യകാരുണ്യ അത്ഭുതം }# ഫാ. പിയട്രോ ഡാ പ്രാഗ എന്ന വൈദീകന് വിശുദ്ധ കുർബാനയോടുള്ള സ്നേഹത്തിൽ തീക്ഷ്ണത കുറയുകയും തൽഫലമായി വിശുദ്ധ കുർബാനയിലെ നമ്മുടെ കർത്താവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെ സംശയിക്കുകയും ചെയ്തു. 1263-ൽ, ബോൾസെനയിലെ വിശുദ്ധ ക്രിസ്റ്റീനായുടെ നാമത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ കുർബാന ആഘോഷിക്കുമ്പോൾ തിരുവോസ്തിയിൽ നിന്നു രക്തം അൾത്താരയിലെ തുണിയിലേക്കും കുർബാന പീഠത്തിലേക്കും ഒഴുകി. സംഭവമറിഞ്ഞ നാലാം ഉർബൻ പാപ്പ ഈശോയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ഒർവിറ്റോയിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൈവാലയത്തിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടു. #{blue->none->b->കോർപ്പസ് ക്രിസ്റ്റിയുടെ തിരുനാളിന്റെ പ്രഖ്യാപനം }# 1264 ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി നാലാം ഉർബൻ മാർപാപ്പ "ട്രാൻസിറ്റുറസ് ഡി ഹോക് മുണ്ടോ" എന്ന തിരുവെഴുത്തു വഴി പന്തക്കുസ്ത തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ലത്തീൻ സഭയിൽ എല്ലായിടത്തും ആഘോഷിക്കാൻ കൽപ്പന പുറപ്പെടുവിച്ചു. ലത്തീൻ സഭയുടെ ചരിത്രത്തിൽ മാർപാപ്പയാൽ അംഗീകരിക്കപ്പെട്ട ആദ്യ സാർവ്വത്രിക തിരുനാൾ ആണ് കോർപ്പസ് ക്രിസ്റ്റി. ഉർബൻ പാപ്പ ചരിത്രത്തിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ തോമസ് അക്വിനാസിനോട് തിരുനാളിനൊരുക്കമായി ആരാധനക്രമ പ്രാർത്ഥനങ്ങളും ഗീതങ്ങളും രചിക്കാൻ ആവശ്യപ്പെട്ടു. അത് ഇന്നും സഭയിൽ ഉപയോഗത്തിലുണ്ട് നാലാം ഉർബൻ പാപ്പയുടെ മരണശേഷം കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷം ഫ്രാൻസ്, ജർമ്മനി, ഹംഗറി, വടക്കൻ ഇറ്റലി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും, 1317-ൽ ജോൺ ഇരുപത്തി രണ്ടാം മാർപാപ്പ ഈ തിരുനാൾ സാർവത്രിക സഭയിൽ പുനഃസ്ഥാപിച്ചു. ബനഡിക്ട് മാർപാപ്പയുടെ വിഷണത്തിൽ തിരുസഭയിൽ "വിശുദ്ധ കുർബാന വസന്തകാലം" നിലനിർത്താൻ കോർപ്പസ് ക്രിസ്റ്റി തിരുനാളിനു സാധിക്കുന്നു. 2020 ലെ കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു. "പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ ഓർമ്മകളെ സുഖപ്പെടുത്തുന്ന സ്മാരകമായ വിശുദ്ധ കുർബാന അർപ്പണം നമുക്ക് തുടരാം: വിശുദ്ധ കുർബാന ഓർമ്മയെ സുഖപ്പെടുത്തുന്ന സ്മാരകമാണ്, ഹൃദയത്തിന്റെ ഓർമ്മയാണ് എന്നു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. സഭയിലും നമ്മുടെ ജീവിതത്തിലും ഏറ്റവും പ്രധാനമായിരിക്കേണ്ട നിധിയാണ് വിശുദ്ധ കുർബാന . വിശുദ്ധ കുർബാനയുടെ പ്രവർത്തനത്തിനു നമ്മളിൽ തുടർച്ച നൽകുന്ന ദിവ്യകാരുണ്യ ആരാധനയുടെ മഹത്വം വീണ്ടും നമുക്കു മനസ്സിലാക്കാം. ഇത് നമുക്ക് വളരെയധികം ഗുണം ചെയ്യും, കാരണം, പ്രത്യേകിച്ചു ഇപ്പോൾ നമ്മുടെ ആവശ്യം വളരെ വലുതായിരിക്കുമ്പോൾ. അതു നമ്മളെ ഉള്ളിൽ സുഖപ്പെടുത്തുന്നു". ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-19-11:37:51.jpg
Keywords: രക്ത, ദിവ്യകാരുണ്യ