Contents
Displaying 24671-24680 of 24928 results.
Content:
25120
Category: 1
Sub Category:
Heading: ആന്തരിക ചങ്ങലകൾ പൊട്ടിച്ച് നമ്മെ രൂപാന്തരപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണ്, നിറവിനായി പ്രാര്‍ത്ഥിക്കാം: ലെയോ മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പയുടെ പന്തക്കുസ്താ തിരുനാള്‍ സന്ദേശം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര തീർത്ഥാടകർക്കൊപ്പമാണ് പാപ്പ ഇന്നലെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കിയത്. എല്ലാവരുടെയും ഹൃദയങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും രാഷ്ട്രങ്ങൾക്കിടയിലും അതിർത്തികൾ തുറക്കാൻ യേശുവിന്റെ അനുയായികളെ അഭിഷേകം ചെയ്യുകയും സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ മരണശേഷം, അപ്പസ്തോലന്മാര്‍ ഭയത്തിലും ദുഃഖത്തിലും അടച്ച വാതിലുകൾക്ക് പിന്നിൽ പിൻവാങ്ങി. എന്നാല്‍ പരിശുദ്ധാത്മാവ് അവരുടെ ഭയത്തെ മറികടക്കുകയും, അവരുടെ ആന്തരിക ചങ്ങലകൾ തകർക്കുകയും, അവരുടെ മുറിവുകൾ സുഖപ്പെടുത്തുകയും, അവരെ ശക്തിയാൽ അഭിഷേകം ചെയ്യുകയും, എല്ലാവരുടെയും അടുക്കലേക്ക് പോകാനും ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികൾ പ്രഖ്യാപിക്കാനും അവർക്ക് ധൈര്യം നൽകുകയും ചെയ്തു. നടന്ന സംഭവങ്ങളെ വ്യാഖ്യാനിക്കാനും ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാന്നിധ്യം അടുത്തറിയാനും സഹായിക്കുന്ന ഒരു ആന്തരിക ബോധ്യം അവർക്ക് ലഭിക്കുന്നു.

ആത്മാവിന്റെ ശക്തമായ കാറ്റ് നമ്മുടെ മേലും നമ്മുടെ ഉള്ളിലും വരട്ടെ, നമ്മുടെ ഹൃദയങ്ങളുടെ അതിരുകൾ തുറക്കട്ടെ, ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ കൃപ നമുക്ക് നൽകട്ടെ, നമ്മുടെ സ്നേഹത്തിന്റെ ചക്രവാളങ്ങൾ വിശാലമാക്കട്ടെ, സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ നിലനിർത്തട്ടെ. അതിർത്തികൾ തുറക്കുന്നതിനും മതിലുകൾ തകർക്കുന്നതിനും, വിദ്വേഷം ഇല്ലാതാക്കുന്നതിനും, സ്വർഗ്ഗസ്ഥനായ നമ്മുടെ ഏക പിതാവിന്റെ മക്കളായി ജീവിക്കാൻ നമ്മെ സഹായിക്കുന്നതിനും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആത്മാവിനെ നമുക്ക് വിളിക്കാം. ആത്മാവിന്റെ ശക്തമായ കാറ്റ് നമ്മുടെ മേലും നമ്മുടെ ഉള്ളിലും വരട്ടെ, നമ്മുടെ ഹൃദയങ്ങളുടെ അതിരുകൾ തുറക്കട്ടെ, ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ കൃപ ഞങ്ങൾക്ക് നൽകട്ടെ, നമ്മുടെ സ്നേഹത്തിന്റെ ചക്രവാളങ്ങൾ വിശാലമാക്കട്ടെ, സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ നിലനിർത്തട്ടെ. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ സഹായം തേടിയുള്ള പ്രാര്‍ത്ഥനയോടെയാണ് സന്ദേശം പാപ്പ സന്ദേശം ചുരുക്കിയത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-09-11:33:15.jpg
Keywords: ലെയോ

25121
Category: 1
Sub Category:
Heading: ട്രെയിനില്‍ പ്രസവ സമയമെടുത്ത യുവതിയ്ക്ക് തുണയായതു കത്തോലിക്ക സന്യാസിനിയുടെ സമയോചിത ഇടപെടല്‍
Content: ഝാൻസി: ട്രെയിന്‍ യാത്രാ മധ്യേ പ്രസവ വേദന നേരിട്ട യുവതിയ്ക്ക് തുണയായതു മലയാളി കത്തോലിക്ക സന്യാസിനി. ദീനസേവ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റർ വസുന്തയുടെ സമയോചിത ഇടപെടലിലാണ് അമ്മയ്ക്കും കുഞ്ഞിനും പുതുജീവിതം ലഭിച്ചിരിക്കുന്നത്. സന്യാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സിസ്റ്റർ വസുന്ത പ്രൊഫഷണൽ നഴ്‌സാണ്. ഝാൻസിയിൽ നടന്ന സന്യാസ സമൂഹത്തിന്റെ പ്രോവിന്‍സ് യോഗത്തിൽ പങ്കെടുത്ത് മെയ് 2-ന് റായഗഡയിലേക്ക് മടങ്ങേണ്ടതായിരിന്നു അവര്‍. എന്നാല്‍ സഞ്ചരിക്കാന്‍ ബുക്ക് ചെയ്തിരിന്ന ട്രെയിൻ റദ്ദാക്കി. മെയ് 9ന് പുനഃക്രമീകരിച്ച ട്രെയിനിൽ മടക്കയാത്ര ആരംഭിച്ചു. പിറ്റേന്ന് പുലർച്ചെ, അടുത്ത കമ്പാർട്ടുമെന്റിൽ പ്രസവവേദന അനുഭവിക്കുന്ന ഒരു ഗർഭിണിയായ സ്ത്രീയെക്കുറിച്ച് കൂടെയുണ്ടായിരിന്ന സന്യാസിനി സിസ്റ്റര്‍ വസുന്തയെ അറിയിക്കുകയായിരിന്നു. വൈദ്യസഹായമോ മറ്റ് സൌകര്യമുള്ള അടുത്തുള്ള സ്റ്റേഷനോ ഇല്ലാത്ത മേഖലയിലൂടെയായിരിന്നു ട്രെയിന്‍ സഞ്ചരിച്ചിരിന്നത്. ഗര്‍ഭിണിയായ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നത് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളും. നിസ്സഹായ സാഹചര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന യുവതിയുടെ അപകടസാധ്യത മനസ്സിലാക്കി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് സിസ്റ്റര്‍ വസുന്ത ഇടപെടുകയുമായിരിന്നു. നേരം വെളുത്തിട്ടില്ലാത്തത് കൊണ്ട് ഒരു സഹായം ചെയ്യാൻ പോലും ആരും ഇല്ല. ഒരു കൈലി മുണ്ട് ഉപയോഗിച്ച് മറച്ചു കെട്ടി, ലേബർ റൂം തയാറാക്കി. താൻ കൂടെ ഉണ്ടെന്ന മനോബലം ഗര്‍ഭിണിയായ യുവതിയ്ക്കു നല്‍കി പ്രാര്‍ത്ഥിച്ചുക്കൊണ്ട് സിസ്റ്റര്‍ പ്രസവശുശ്രൂഷ നിര്‍വ്വഹിക്കുകയായിരിന്നു. സാമഗ്രികള്‍ ഒന്നും ഇല്ലായിരിന്നുവെന്നും പ്രാർത്ഥനയും അനുഭവവും മാത്രമായിരുന്നു കൂടെയുണ്ടായിരിന്നതെന്നും സിസ്റ്റർ വസുന്ത പറഞ്ഞു. ഏകദേശം മൂന്നു കിലോഗ്രാം ഭാരമുള്ള കുഞ്ഞാണ് ജനിച്ചത്. മെഡിക്കൽ സംഘം കാത്തുനിൽക്കുന്ന അടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴേക്കും അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു. തന്റെ കമ്പാർട്ടുമെന്റില്‍ മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയാണ് സിസ്റ്റർ വസുന്ത ദൈവത്തിന് നന്ദിയര്‍പ്പിച്ചത്. അധികൃതര്‍ നവജാത ശിശുവിനെയും അമ്മയെയും ആംബുലന്‍സിലേക്ക് മാറ്റുമ്പോഴും നിശബ്ദമായ സേവനം പൂര്‍ത്തീകരിച്ചതിന്റെ ആത്മനിര്‍വൃതിയിലായിരിന്നു സിസ്റ്റർ വസുന്ത. അടുത്തിടെ ഒഡീഷയില്‍ മതപരിവർത്തന ആരോപണം ഉന്നയിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദൾ സംഘത്തിൽ നിന്നു ഒരു കന്യാസ്ത്രീയ്ക്കും സംഘത്തിനും വലിയ ഭീഷണി നേരിടേണ്ടി വന്നിരിന്നു. ഈ വാര്‍ത്തയ്ക്കിടെയാണ് മറ്റൊരു ട്രെയിനില്‍ സ്നേഹത്തിന്റെ അധ്യായവുമായുള്ള സിസ്റ്റര്‍ വസുന്തയുടെ ഇടപെടലിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ചുങ്കക്കുന്നിൽ നിന്നുള്ള സിസ്റ്റർ വസുന്ത മഞ്ചപള്ളിൽ അഞ്ച് പതിറ്റാണ്ടുകളായി ഉത്തരേന്ത്യയിലുടനീളം വിവിധ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഒഡീഷയിലെ റായഗഡ രൂപതയിലെ ലൈഗുഡ ഇടവകയിലാണ് അവർ സേവനം ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-09-13:35:15.jpg
Keywords: സന്യാസ

25122
Category: 1
Sub Category:
Heading: യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 11 ഇറാനിയന്‍ ക്രൈസ്തവര്‍ക്ക് പനാമയിൽ തുടരാന്‍ താത്ക്കാലിക അനുമതി
Content: പനാമ സിറ്റി: ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പതിനൊന്ന് ഇറാനിയൻ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനുഷിക വിസയിൽ പനാമയിൽ തുടരുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിനൽകിയതായി റിപ്പോർട്ട്. ഇവര്‍ നിലവില്‍ പനാമയില്‍ തുടരുകയായിരിന്നു. കഴിഞ്ഞ ശനിയാഴ്ച രണ്ട് മാസത്തെ സാവകാശം അവസാനിച്ചതിനെത്തുടർന്ന് പനാമ അധികൃതർ കാലാവധി നീട്ടിനൽകിയതായി യുഎസ് ആസ്ഥാനമായി ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. 27 വയസ്സുള്ള ആർട്ടെമിസ് ഗാസെംസാദെ എന്ന യുവതി ഉള്‍പ്പെടെയുള്ളവരാണ് പനാമയില്‍ തുടരുന്നത്. ഇറാനിൽ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് കുടിയേറിയവരാണ് പിന്നീട് നാടുകടത്തപ്പെട്ടത്. രണ്ട് ഇറാനിയൻ ക്രിസ്ത്യൻ കുടുംബങ്ങൾക്കൊപ്പം ആർട്ടെമിസ് പനാമ സിറ്റിയിലെ ഹോട്ടലിൽ താമസിക്കുകയാണ്. പനാമയിൽ ആദ്യം അഭയം തേടിയപ്പോള്‍ 30 ദിവസം താമസിക്കാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പിന്നീട് രണ്ട് മാസത്തെ മാനുഷിക വിസയാക്കി നീട്ടി. ഒടുവില്‍ ആറ് മാസത്തേക്ക് കൂടി തുടരാന്‍ ഇറാനിയന്‍ ക്രൈസ്തവര്‍ക്കു അനുമതി നല്‍കുകയായിരിന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ് ഇവര്‍. മൂന്നാമതൊരു രാജ്യത്ത് സ്ഥിരമായി അഭയം തേടാൻ ഡിസംബർ വരെ സമയമുണ്ടെന്ന് ഗസെംസാദെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. 2024 ഡിസംബർ അവസാനത്തോടെ മെക്സിക്കോയിൽ നിന്ന് അഭയം തേടി യുഎസിലേക്ക് പ്രവേശിച്ച ഗസെംസാദെയും സംഘത്തെയും ട്രംപ് ഭരണകൂടം നാടുകടത്തുകയായിരിന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം, ട്രംപ് ഭരണകൂടം അഭയാര്‍ത്ഥി പ്രവേശനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇവരുടെ നിലനില്‍പ്പും ചോദ്യചിഹ്നമായത്. യുഎസിലേക്ക് ചേക്കേറിയ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് എന്നിവയുടെ നേതാക്കൾ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിന്നു. നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്. നാടുകടത്തപ്പെടുന്നവരില്‍ 61% കത്തോലിക്ക വിശ്വാസികളും 13% ഇവാഞ്ചലിക്കല്‍ വിശ്വാസികളുമുണ്ടെന്നാണ് കണക്ക്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-09-16:13:57.jpg
Keywords: ഇറാന

25123
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ദയാവധ ബില്ലിനെതിരെ ജൂൺ 11ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ക്രിസ്ത്യൻ സംഘടനകൾ
Content: ലണ്ടന്‍: ബ്രിട്ടനില്‍ ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുവാന്‍ വീണ്ടും ചര്‍ച്ച നടത്താനുള്ള നീക്കം നടക്കുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ക്രിസ്ത്യൻ സംഘടനകൾ. വെസ്റ്റ്മിൻസ്റ്ററിൽ അടുത്ത ആഴ്ച അവസാനം നടക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെക്കുറിച്ചുള്ള രണ്ടാം തവണത്തെ ചർച്ചയ്ക്ക് മുന്നോടിയായി ക്രിസ്ത്യൻ സംഘടനകൾ ജൂൺ 11 ബുധനാഴ്ച ദേശീയ പ്രാർത്ഥനാദിനമായി ആചരിക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാരകരോഗികളായ മുതിർന്നവർക്ക് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമോ എന്ന വിഷയം എംപിമാർ ഈ വേനൽക്കാലത്ത് വോട്ടെടുപ്പിന് കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ജീവന്‍ നശിപ്പിക്കുന്ന ബില്ലിനെതിരെ പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ക്രിസ്ത്യന്‍ സംഘടനകളായ കെയർ അഫിനിറ്റി ക്രിസ്ത്യൻ മെഡിക്കൽ ഫെലോഷിപ്പ്, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്, ക്രിസ്ത്യൻ കൺസേൺ, ഇവാഞ്ചലിക്കൽ അലയൻസ് എന്നിവര്‍ സംയുക്തമായാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ, ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്ത ബില്ലുകൾ പരിഗണനയിലാണ്. സ്കോട്ടിഷ് പാർലമെന്റിലും ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾപ്പെടുത്തി വെസ്റ്റ്മിൻസ്റ്ററിലുമാണ് ബില്‍ ചര്‍ച്ചയ്ക്കുള്ളത്. രണ്ട് ബില്ലുകളും മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നത്. അതേസമയം മുന്‍പ് നടപടികളെ പിന്തുണച്ചിരുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില പാർലമെന്‍റ് അംഗങ്ങള്‍ നിലപാട് മാറ്റിയേക്കുമെന്ന സൂചനകള്‍ വന്നിട്ടുണ്ട്. ദയാവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണെന്ന സത്യത്തെ വിസ്മരിച്ച് നടത്തുന്ന നീക്കത്തിനെതിരെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ബ്രിട്ടനിലെ ആയിരത്തോളം ഡോക്ടർമാർ എംപിമാർക്ക് കത്തെഴുതിയിട്ടുണ്ട്. ** #{blue->none->b->ദയാവധത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാട് }# ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു. സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല. അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്. വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു. സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-09-18:00:30.jpg
Keywords: ബ്രിട്ട

25124
Category: 1
Sub Category:
Heading: കുരിശ് വഹിച്ച് മുന്നില്‍ ലെയോ പാപ്പ; റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷ വേളയിൽ, ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തില്‍ തീർത്ഥാടനം നടത്തി വിശുദ്ധ വാതിലിലൂടെ ബസിലിക്കയിൽ പ്രവേശിച്ചു. വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നവർക്കായി നടത്തിയ ജൂബിലി ആഘോഷം ഇന്നു തിങ്കളാഴ്ചയാണ് നടന്നത്. രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്, സിസ്റ്റർ മരിയ ഗ്ലോറിയ റിവ നൽകിയ ധ്യാന ചിന്തകൾക്ക് ശേഷം, വിശ്വാസികളിൽ ഒരുവനായി ലെയോ പതിനാലാമൻ പാപ്പ, കുരിശു വഹിച്ചുക്കൊണ്ട് തീര്‍ത്ഥാടനം നടത്തുകയായിരിന്നു. പിന്നാലെ വത്തിക്കാനിലെ ജീവനക്കാരും അണിനിരന്നു. യുവതിയുടെ കൈയിൽ നിന്നും കുരിശു സ്വീകരിച്ച പരിശുദ്ധ പിതാവ്, കാൽനടയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ ലക്ഷ്യമാക്കി നടന്നു. ചത്വരത്തിലൂടെ കടന്നുപോയ തീർത്ഥാടനം ബസിലിക്കയുടെ പടവുകൾ കയറി വിശുദ്ധവാതിലിലൂടെ പ്രവേശിക്കുകയും, തുടർന്ന് അൾത്താരയിൽ എത്തിച്ചേർന്നതിനുശേഷം, വിശുദ്ധ ബലി അര്‍പ്പണം നടത്തുകയുമായിരിന്നു. പരിശുദ്ധ സിംഹാസനത്തിലെ കർദ്ദിനാളുമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യസ്തർ, അല്‍മായർ എന്നിവർ തീർത്ഥാടനത്തിൽ പങ്കാളികളായി. 2024 മെയ് 9ന് ഫ്രാൻസിസ് പാപ്പ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴിയാണ് ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-09-21:01:21.jpg
Keywords: പാപ്പ

25125
Category: 1
Sub Category:
Heading: അയർലണ്ടിലെ നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ആയിരങ്ങളുടെ ജപമാല റാലി
Content: ഡബ്ലിന്‍: അയർലണ്ടിലെ നോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ജപമാല റാലിയില്‍ ആയിരകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. ഓൾ അയർലൻഡ് ജപമാല റാലിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് പതിനായിരത്തില്‍ പരം വിശ്വാസികള്‍ ഒരുമിച്ച് കൂടിയത്. 1985-ൽ ആരംഭിച്ച ഈ ജപമാല റാലിയില്‍ ഓരോ വര്‍ഷവും ആയിരങ്ങള്‍ പങ്കുചേരുന്നുണ്ട്. പെന്തക്കോസ്ത് തിരുനാളിനു ഒരുക്കമായി നടന്ന ജപമാലറാലിയുടെ ഭാഗമായി നോക്ക് ബസിലിക്കയിൽ യുവജന സമ്മേളനവും ജാഗരണ പ്രാർത്ഥനയും നടത്തി. 'ജപമാല വൈദികന്‍' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരിന്ന ഫാ. പാട്രിക് പെയ്‌റ്റന്റെ ജപമാല റാലികളാണ് തങ്ങള്‍ക്കും പ്രചോദനമായതെന്നും പ്രാർത്ഥനയിലൂടെ സമാധാനമുള്ള ഒരു ലോകമാക്കുക എന്ന അദ്ദേഹത്തിന്റെ കാലാതീതമായ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പരിപാടിയുടെ സംഘാടകനായ ഫാ. മാരിയസ് ഒ'റെയ്‌ലി സിഎൻഎയോട് പറഞ്ഞു. ഇക്കാലത്തെ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ, ലളിതവും ശക്തവുമായ സന്ദേശത്തിന്റെ പ്രാധാന്യം ആളുകൾ കൂടുതലായി തിരിച്ചറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോർക്കിലെ സിറാക്കൂസിൽ നിന്നുള്ള പ്രമുഖ ഭൂതോച്ചാടകനായ മോൺസിഞ്ഞോർ സ്റ്റീവ് റോസെറ്റി, റാലിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. ലോകത്തിലെ തിന്മയെ മറികടക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുമെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. നമ്മുടെ ലോകത്ത് തിന്മയ്ക്കും അന്ധകാരശക്തികൾക്കും എതിരായ പോരാട്ടം ഇത്രയും വ്യക്തമായിരുന്നില്ല. ഭൂതോച്ചാടനത്തില്‍ നമ്മൾ അല്പം വിശുദ്ധജലം തളിക്കുമ്പോഴോ ഒരു കുരിശുരൂപം ഉയർത്തിപ്പിടിക്കുമ്പോഴോ, പൈശാചിക ദുരാത്മാക്കള്‍ വേദനയോടെ നിലവിളിക്കുന്നു. നമ്മുടെ അനന്തമായ പരിശുദ്ധ ദൈവത്തിന്റെ നേരിട്ടുള്ള സർവ്വസാന്നിധ്യത്തിലേക്ക് പിശാചുക്കളോ അശുദ്ധരായ ശപിക്കപ്പെട്ടവരോ തള്ളപ്പെടുന്നത് എത്ര അവിശ്വസനീയമായ പീഡനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജപമാല റാലിയിൽ നിരവധി വിദ്യാര്‍ത്ഥികളും യുവജനങ്ങളും പങ്കെടുത്തു. ബസിലിക്കയിലും അപ്പാരീഷൻ ചാപ്പലിലും നടന്ന കുമ്പസാരത്തിലും വിശുദ്ധ കുർബാനയിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിരിന്നു. 1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ പേര്‍ സാക്ഷികളായിരുന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും മദര്‍ തെരേസയും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷംതോറും മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അന്താരാഷ്ട്ര തീര്‍ത്ഥാടകരാണ് നോക്ക് സന്ദര്‍ശിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-10-12:25:28.jpg
Keywords: അയര്‍

25126
Category: 1
Sub Category:
Heading: ഗോവയില്‍ നിന്നുള്ള വൈദികന്‍ ഫിലിപ്പീന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍
Content: മനില: ലോകത്തെ ഏറ്റവും കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീൻസിലെ ഫാമിലി റോസറി ക്രൂസേഡ് സംഘടനയുടെ ദേശീയ ഡയറക്ടറായി ഇന്ത്യയില്‍ നിന്നുള്ള ഫാ. ടെറൻസ് അബ്രാഞ്ചസിനെ നിയമിച്ചു. ഗോവയില്‍ നിന്നുള്ള ഹോളിക്രോസ് സന്യാസ സമൂഹാംഗമാണ് അദ്ദേഹം. 2019 മുതൽ 2025 മെയ് 31വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വിൽസൺ തോപ്പിലിന്റെ പിൻഗാമിയായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ഗോവയില്‍ നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഹോളിക്രോസ് സമൂഹത്തിന്റെ സെമിനാരിയിൽ ചേർന്ന ടെറൻസ്, പൂനെയിലുള്ള ജെസ്യൂട്ട് സ്ഥാപനമായ ജ്ഞാന-ദീപയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 2014-ൽ വൈദികനായി അഭിഷിക്തനായി. മുംബൈയിലെ സെന്റ് ലൂയിസ് സ്കൂളിലും സെന്റ് ലൂയിസ് പള്ളിയിലും അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ഇടവക വികാരി, ഹോളി ക്രോസ് പ്രോവിന്‍സ് സെക്രട്ടറി, ബിരുദ വിദ്യാർത്ഥികൾക്കുള്ള സെമിനാരിയുടെ രൂപീകരണ ഡയറക്ടർ, ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ വിവിധ ഉദ്യോഗതലങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1947-ൽ ന്യൂയോർക്കിലെ അൽബാനിയിൽ ഹോളി ക്രോസ് വൈദികനായ ഫാ. പാട്രിക് പെയ്‌റ്റൺ സ്ഥാപിച്ചതാണ് ഫാമിലി റോസറി ക്രൂസേഡ്. ഡൊമിനിക്കൻ വൈദികര്‍ 1950-കളിൽ ഇത് ഫിലിപ്പീൻസിലേക്ക് കൊണ്ടുവന്നു. മൾട്ടിമീഡിയ അധിഷ്ഠിതമായ ഈ ശുശ്രൂഷ കുടുംബങ്ങൾ ഒരുമിച്ച് ജപമാല ചൊല്ലുന്നതിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ അടിത്തറ പാകുകയും പങ്കെടുക്കുന്നവരില്‍ ഊർജ്ജവും പ്രചോദനവും നൽകുകയും ചെയ്തുകൊണ്ട് കുടുംബങ്ങളെ ആത്മീയമായി ഉയര്‍ത്തുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ ജപമാലക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന ഈ ആത്മീയ യുദ്ധത്തിന് നേതൃത്വം നൽകിയവരില്‍ നിരവധി ഇന്ത്യന്‍ വൈദികരുമുണ്ട്. ഫാ. ജിമ്മി (2016–2019 കാലയളവില്‍ നാഷണൽ ഡയറക്ടർ ), ഫാ. മാത്യു (2019 മുതൽ മിഷൻ ഡയറക്ടർ), ഫാ. വിൽസൺ തോപ്പിലാൻ (2019–2025 കാലയളവില്‍ നാഷണൽ ഡയറക്ടർ) എന്നീ ഇന്ത്യന്‍ വൈദികര്‍ ഫിലിപ്പീന്‍സിലെത്തി സംഘടനയുടെ മഹത്തായ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയവരാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-10-14:39:09.jpg
Keywords: ജപമാല

25127
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; 'ലിയോൺ ഡി പെറു' ട്രെയിലര്‍ പുറത്തുവിട്ടു
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി വത്തിക്കാന്റെ ഡോക്യുമെന്ററി. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ (ഇപ്പോള്‍ ലെയോ പതിനാലാമന്‍) പെറുവിലെ മിഷ്ണറി ദൗത്യം കേന്ദ്രമാക്കിയാണ് വത്തിക്കാൻ മീഡിയയുടെ ഡോക്യുമെന്ററി. ഇതിന്റെ ട്രെയിലര്‍ ഇന്നലെയാണ് വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടത്. വത്തിക്കാൻ മീഡിയയിലെ മാധ്യമ പ്രവർത്തകരായ സാൽവറ്റോർ സെർനുസിയോ, ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്കൈനോ ഹാരോ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമൻ മാർപാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ചാനലുകളിൽ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, റോബർട്ട് ഫ്രാൻസിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍ചേര്‍ത്താണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. അഗസ്റ്റീനിയൻ സന്യാസിയായ പാപ്പ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ചെലവഴിച്ച വർഷങ്ങളെ പ്രദേശവാസികള്‍ ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ഡോക്യുമെന്ററിയുടെ അവതരണമെന്ന് കരുതപ്പെടുന്നു. പെറുവിലെ ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ലായോ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ നഗരങ്ങൾ, ഗ്രാമങ്ങൾ, ജില്ലകൾ, പ്രാന്തപ്രദേശങ്ങൾ, ഇടവകകൾ, സ്കൂളുകൾ, സന്യാസ ഭവനങ്ങൾ എന്നിവയിലെ റോബർട്ട് പ്രെവോസ്റ്റിന്റെ ഇടപെടലുകളും ദൗത്യങ്ങളും ഡോക്യുമെന്ററിയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. വിശുദ്ധ കുർബാന അർപ്പിച്ചും പ്രസംഗിച്ചും പഠിപ്പിച്ചും യുവജനങ്ങളെ കണ്ടുമുട്ടിയും പാപ്പ നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്ത സ്ഥലങ്ങളായിരിന്നു ഇത്. എൽ നിനോ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി ദുരന്തങ്ങൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും അദ്ദേഹം പ്രദേശവാസികളുടെ ഹൃദയം കവര്‍ന്നിരിന്നു. തങ്ങളുടെ കൂടെ നടന്നു തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വൈദികന്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് പ്രദേശവാസികള്‍. ഇവയൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. വത്തിക്കാൻ മീഡിയയുടെ ഔദ്യോഗിക ചാനലുകളിൽ 'ലിയോൺ ഡി പെറു' ഉടൻ സംപ്രേക്ഷണം ചെയ്യുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-10-16:27:19.jpg

25128
Category: 1
Sub Category:
Heading: ജാർഖണ്ഡില്‍ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും കൊള്ളയടിച്ചു
Content: റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോൾബ ബ്ലോക്കിന് കീഴിലുള്ള സംസേര ഗ്രാമത്തിലാണ് വന്‍ കവർച്ച നടന്നത്. മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ കൊള്ളക്കാർ പള്ളി പരിസരത്ത് അതിക്രമിച്ച് കയറി ഏകദേശം എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് ടോപ്പോ, അസി. വികാരി ഫാ. റോഷൻ, സാംസേര സ്കൂൾ പ്രിൻസിപ്പൽ അഗസ്റ്റിൻ ഡംഗ്‌ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ചു മർദിച്ച് അവശരാക്കിയശേഷമായിരുന്നു കവർച്ച. ഗുരുതരമായി പരിക്കേറ്റ ഇവരെ ബോൾബയിലെ സിഎച്ച്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികരെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്ത ദുഃഖകരമായ സംഭവമാണ് അരങ്ങേറിയതെന്നു സിംഡേഗയിലെ ബിഷപ്പ് വിൻസെന്റ് ബർവ കാത്തലിക് കണക്റ്റിനോട് പ്രതികരിച്ചു. ഇടവകയിൽ ഏകദേശം 8,000 പേരുണ്ട്. നിലവില്‍ വൈദികരെ ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഒരു ആഴ്ചയ്ക്കുള്ളിൽ വൈദികര്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്താൻ പോലീസ് സജീവമായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ. റോഷന്റെ മുറിയിലേക്കാണു അഞ്ചംഗ മുഖംമുടി സംഘം ആദ്യം അതിക്രമിച്ച് കയറിയത്. വൈദികനെ മർദിച്ചവശനാക്കിയശേഷം മറ്റുള്ളവരുടെ മുറികളിലേക്കും പ്രവേശിച്ചു. മർദിച്ചു വീഴ്ത്തിയശേഷം തോക്കു ചൂണ്ടിയായിരുന്നു കവർച്ച. പള്ളിയിലും സ്കൂൾ ഓഫീസിലും പാരിഷ് ഓഫീസിലുമുണ്ടായിരുന്ന എട്ടു ലക്ഷം രൂപ സംഘം കവർന്നു. ഒഡിയ ഭാഷയായിരുന്നു സംഘം സംസാരിച്ചതെന്ന് ആക്രമണത്തിന്റെ ഇരകള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരവുമായി രംഗത്ത് വന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-11-10:47:56.jpg
Keywords: ജാർഖ

25129
Category: 1
Sub Category:
Heading: ആഫ്രിക്കയ്ക്കുള്ള സഹായം പുനഃസ്ഥാപിക്കാൻ ട്രംപിനോട് അഭ്യര്‍ത്ഥനയുമായി കർദ്ദിനാൾ
Content: കിൻഷാസ: ആഫ്രിക്ക നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഗണിച്ചു വിദേശ സഹായം പുനഃസ്ഥാപിക്കാൻ ഡൊണാൾഡ് ട്രംപിനോട് അഭ്യര്‍ത്ഥനയുമായി കോംഗോ കർദ്ദിനാള്‍. ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു മുമ്പ് തന്റെ രാജ്യത്തിന്റെയും പൗരന്മാരുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം ആഫ്രിക്കയെക്കുറിച്ച് മറക്കുന്നത് തെറ്റായിരിക്കുമെന്നും കിൻഷാസയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പില്‍ കുറിച്ചു. ആഫ്രിക്കയുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങളും ഉജ്ജ്വലമായ സംരംഭകരും ഉത്സാഹമുള്ള യുവാക്കളും യുഎസിന് പ്രധാന ആസ്തികളായി കാണാവുന്നതാണെന്നും ആഫ്രിക്കയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിനു പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് എയിഡ് സംഘടന വഴി അമേരിക്ക ആഫ്രിക്കയിലെ ലക്ഷക്കണക്കിന് ജീവിതങ്ങളെ മെച്ചപ്പെട്ടതാക്കിയിരിന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള നിർണായക സഹായം മരവിപ്പിച്ചതോടെ, മേഖലയുടെ പല ഭാഗങ്ങളെയും ബാധിക്കുന്ന വ്യാപകമായ ക്ഷാമവും ദാരിദ്ര്യവും നേരിടുന്നതായി കര്‍ദ്ദിനാള്‍ അംബോംഗോ ചൂണ്ടിക്കാട്ടി. വിദേശ സഹായത്തിലൂടെ ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുകയോ ജനസംഖ്യാ നിയന്ത്രണം നടത്തുകയോ ചെയ്യുന്നതുപോലുള്ള ആഫ്രിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന് പകരം എല്ലാ വിഭാഗങ്ങളെയും സഹായിക്കുന്ന ഒരു മികച്ച പരിഹാരം കണ്ടെത്തുന്നതിനു ഇനിയും സമയമുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. സഹായത്തിലൂടെ ആഫ്രിക്കയെ പിന്തുണയ്ക്കുന്നതിനൊപ്പം അതിന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നതായും സഹായത്തിന് പകരമായി ആഫ്രിക്കയ്ക്കു അതിന്റെ മൂല്യങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ജനുവരി 20-നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ വിദേശ സഹായം താത്ക്കാലികമായി നിര്‍ത്തലാക്കിയത്. യുഎസ് എയിഡ് നല്‍കിയിരുന്ന സഹായങ്ങളില്‍ വെട്ടിക്കുറച്ചതോടെ പോഷകാഹാര കുറവും മറ്റുമായി നിരവധി കുഞ്ഞുങ്ങള്‍ ആഫ്രിക്കയില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-11-12:09:39.jpg
Keywords: ആഫ്രിക്ക