category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 11 ഇറാനിയന്‍ ക്രൈസ്തവര്‍ക്ക് പനാമയിൽ തുടരാന്‍ താത്ക്കാലിക അനുമതി
Contentപനാമ സിറ്റി: ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പതിനൊന്ന് ഇറാനിയൻ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനുഷിക വിസയിൽ പനാമയിൽ തുടരുന്നതിന് ആറ് മാസത്തെ കാലാവധി നീട്ടിനൽകിയതായി റിപ്പോർട്ട്. ഇവര്‍ നിലവില്‍ പനാമയില്‍ തുടരുകയായിരിന്നു. കഴിഞ്ഞ ശനിയാഴ്ച രണ്ട് മാസത്തെ സാവകാശം അവസാനിച്ചതിനെത്തുടർന്ന് പനാമ അധികൃതർ കാലാവധി നീട്ടിനൽകിയതായി യുഎസ് ആസ്ഥാനമായി ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. 27 വയസ്സുള്ള ആർട്ടെമിസ് ഗാസെംസാദെ എന്ന യുവതി ഉള്‍പ്പെടെയുള്ളവരാണ് പനാമയില്‍ തുടരുന്നത്. ഇറാനിൽ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് കുടിയേറിയവരാണ് പിന്നീട് നാടുകടത്തപ്പെട്ടത്. രണ്ട് ഇറാനിയൻ ക്രിസ്ത്യൻ കുടുംബങ്ങൾക്കൊപ്പം ആർട്ടെമിസ് പനാമ സിറ്റിയിലെ ഹോട്ടലിൽ താമസിക്കുകയാണ്. പനാമയിൽ ആദ്യം അഭയം തേടിയപ്പോള്‍ 30 ദിവസം താമസിക്കാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പിന്നീട് രണ്ട് മാസത്തെ മാനുഷിക വിസയാക്കി നീട്ടി. ഒടുവില്‍ ആറ് മാസത്തേക്ക് കൂടി തുടരാന്‍ ഇറാനിയന്‍ ക്രൈസ്തവര്‍ക്കു അനുമതി നല്‍കുകയായിരിന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ് ഇവര്‍. മൂന്നാമതൊരു രാജ്യത്ത് സ്ഥിരമായി അഭയം തേടാൻ ഡിസംബർ വരെ സമയമുണ്ടെന്ന് ഗസെംസാദെ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. 2024 ഡിസംബർ അവസാനത്തോടെ മെക്സിക്കോയിൽ നിന്ന് അഭയം തേടി യുഎസിലേക്ക് പ്രവേശിച്ച ഗസെംസാദെയും സംഘത്തെയും ട്രംപ് ഭരണകൂടം നാടുകടത്തുകയായിരിന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം, ട്രംപ് ഭരണകൂടം അഭയാര്‍ത്ഥി പ്രവേശനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇവരുടെ നിലനില്‍പ്പും ചോദ്യചിഹ്നമായത്. യുഎസിലേക്ക് ചേക്കേറിയ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് എന്നിവയുടെ നേതാക്കൾ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിന്നു. നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്. നാടുകടത്തപ്പെടുന്നവരില്‍ 61% കത്തോലിക്ക വിശ്വാസികളും 13% ഇവാഞ്ചലിക്കല്‍ വിശ്വാസികളുമുണ്ടെന്നാണ് കണക്ക്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-09 16:13:00
Keywordsഇറാന
Created Date2025-06-09 16:13:57