Contents
Displaying 24631-24640 of 24928 results.
Content:
25080
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം ചൊവ്വാഴ്ച മുതല്‍ പിഒസിയില്‍
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 3,4,5 തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 'സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 12 മണിക്കുള്ള സമ്മേളനത്തില്‍ പിഒസി മലയാളം ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രൊഫ. എം.കെ. സാനുവിന് നല്‍കികൊണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്യുന്നതാണ്. വൈകിട്ട് 5 മണിക്ക് കെസിബിസി സമ്മേളനം ആരംഭിക്കും. 4,5 തീയതികളില്‍ സഭാ നവീകരണത്തെക്കുറിച്ചും, ജൂബിലി വര്‍ഷം - 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2025-06-01-07:40:10.jpg
Keywords: കെസിബിസി

25081
Category: 18
Sub Category:
Heading: ഒഡീഷയിൽ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ നടപടി സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംസ്ഥാനത്തെ സംബൽപൂർ ജില്ലയിലെ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നും സംഭവത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കിരാതമായ അക്രമത്തിന് അന്തേവാസികളായ വിദ്യാർഥികൾ അവധിയിലായിരുന്ന ദിവസം തെരഞ്ഞെടുത്ത കുറ്റവാളികൾ വൈദികരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നാടുകടത്താനുള്ള മതതീവ്രവാദ അജണ്ടയാണ് നടത്തിയതെന്ന് വ്യക്തമാണ്. കഴിഞ്ഞ 23 ന് പുലർച്ചെ രണ്ടുമണി സമയത്ത് വൈദിക ഭവനത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ വൈദികരെ മണിക്കൂറുകളോളം കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും കവർച്ച നടത്തുകയുമാണ് ഉണ്ടായത്. അവിടെനിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ വീണ്ടും വരും എന്ന ഭീഷണിയും പോകുംമുമ്പേ അവർ നടത്തുകയുണ്ടായി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികൾക്ക് മുതിരാതെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾക്ക് ഒത്താശചെയ്യുന്ന സമീപനം സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്. വിവിധ കത്തോലിക്കാ സന്യാസസമൂഹങ്ങളും വൈദികരും സന്യസ്തരും മറ്റു മിഷണറിമാരും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജാതിമത ഭേദമില്ലാതെ പതിറ്റാണ്ടുകളായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ചുവരുന്നു. ഏറിയപങ്കും പാവപ്പെട്ടവരായ പന്ത്രണ്ടു ലക്ഷത്തിൽപ്പരം ക്രൈസ്തവരും ഒഡീഷയിലുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവർക്കെതിരെ ശത്രുതാപരമായ ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്നത് ഗൗരവമേറിയ വിഷയമാണ്. വർഗീയമായ അതിക്രമങ്ങളും ക്രൈസ്തവ പീഡനങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ ഉടനടി ഉണ്ടാകണം. വൈദികരെ ക്രൂരപീഡനങ്ങൾക്കിരയാക്കിയ അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഒഡീഷ സർക്കാർ കൈക്കൊള്ളുകയും വേണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI എന്നിവര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-06-01-07:48:28.jpg

25082
Category: 18
Sub Category:
Heading: പാലാ ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില്‍ പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ്‍ 5 മുതല്‍ 8 വരെ
Content: കാലഘട്ടത്തിന്റെ പുത്തന്‍ പന്തക്കുസ്തയ്ക്കായി പരിശുദ്ധാത്മാവില്‍ പുതുജീവിതം നയിക്കുവാന്‍ പന്തക്കുസ്താ അഭിഷേക ധ്യാനം ജൂണ്‍ 5 മുതല്‍ 8 വരെ പാലാ ചെത്തിമ്മറ്റം ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തില്‍ നടക്കും. ഹോളി യൂക്കരിസ്റ്റിക് അഡോറേഷന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ധ്യാനം ഫാ. ലിബിന്‍ ദാസ്, ബ്രദര്‍ തോമസ് കുമിളി, ബ്രദര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍, ബ്രദര്‍ ജോയല്‍ ടിവി എന്നിവര്‍ നേതൃത്വം നല്‍കും. ബുക്കിംഗിന്: - ബ്രദര്‍ ജോയല്‍ - 99611 67804 സിസ്റ്റര്‍ സീന - 80750 01751
Image: /content_image/India/India-2025-06-01-17:41:57.jpg
Keywords: പന്തക്കുസ്ത

25083
Category: 18
Sub Category:
Heading: പെന്തക്കുസ്താ ഓൺലൈൻ ധ്യാനം ഇന്നു മുതല്‍ ZOOM-ല്‍
Content: എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുഎ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന പെന്തക്കുസ്താ ഓൺലൈൻ ധ്യാനം ഇന്നു മുതല്‍ ജൂൺ മൂന്നാം തീയതി വരെ നടക്കും. Zoom & Youtube വഴി ആണ് ശുശ്രൂഷകൾ നയിക്കപ്പെടുന്നത്. ശാലോം, ഷെക്കെയ്ന തുടങ്ങിയ ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന ബ്രദര്‍ തോമസ് കുമളി ധ്യാനം നയിക്കും. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10 മണിവരെയാണ് ധ്യാനം നടത്തപ്പെടുക. പെന്തക്കുസ്താ പുതിയ അനുഭവമാകുവാൻ നമുക്കെല്ലാവർക്കും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് പ്രാർത്ഥിച്ചൊരുങ്ങാം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതൽ ശുശ്രൂഷ എന്നിവ ഉള്‍പ്പെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു, താഴെ തന്നിരിക്കുന്ന Link ഉപയോഗിച്ച് ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. ➤ #{green->none->b-> Join Zoom Meeting: }# {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 }} - Meeting ID: 748 256 7296 Passcode: 1010 ➤ {{ Youtube Channel Live Link: CLICK HERE -> https://www.youtube.com/live/GeJG-RocJiQ?si=hW_fSvJhzQ3Nb1g0 }}
Image: /content_image/India/India-2025-06-01-18:44:25.jpg
Keywords: ഓൺലൈൻ

25084
Category: 18
Sub Category:
Heading: മുനമ്പത്തിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
Content: മുനമ്പം/കോട്ടപ്പുറം: മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം-കടപ്പുറം വേളാങ്കണ്ണിമാതാ പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ജനതയ്ക്കു നീതി ഉറപ്പാക്കുന്നതിനു സംസ്ഥാന സർക്കാരിനു ശിപാർശ സമർപ്പിക്കുന്നതിനു നിയമിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. ഇനി മുനമ്പത്തെ ഭൂമി വഖഫിൻ്റെ ആസ്‌തി വിവരപ്പട്ടികയിൽനിന്നു മാറ്റി നീതി നടപ്പാക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, കുടുംബി സേവാ സമാജം സംസ്ഥാന പ്രസിഡൻ്റ് ശ്യാംകുമാർ, കെഎൽസി ഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെസിവൈഎം ലാറ്റി ൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, കടപ്പുറം വേളാങ്കണ്ണിമാതാ പള്ളി വികാരി യും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആൻ്റണി സേവ്യർ തറയിൽ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ ദിവസം സമരമിരുന്ന അംബ്രോസ് വർഗീസ് ഇട്ടിത്തറ, സമരത്തിന്റെ പോസ്റ്ററുകൾ രൂപകല്‌പന ചെയ്‌ത ഭിന്നശേഷിക്കാരനായ അമ്പാടി ഷിബു കൈ തക്കാട്ട് എന്നിവരെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആദരിച്ചു.
Image: /content_image/India/India-2025-06-02-10:28:15.jpg
Keywords: വഖഫ, മുനമ്പ

25085
Category: 18
Sub Category:
Heading: ഒഡീഷയില്‍ ആക്രമണത്തിന് ഇരയായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്
Content: കൊച്ചി: ഒഡീഷയിലെ സമ്പൽപുരില്‍ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫാ. ലീനസ് പുത്തൻവീട്ടിൽ, ഫാ. സിൽവിൻ കളത്തിൽ എന്നിവരെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാജ്യവ്യാപകമായി ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു. ഒഡീഷയിൽ ഉണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികർ വെളിപ്പെടുത്തിയത്. സാധനങ്ങൾ കൊള്ളയടിച്ച സംഘം 90 വയസുള്ള വൈദികനെപോലും ക്രൂരമായി ആക്രമിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലും ഒഡീഷ യിലും അഹമ്മദാബാദിലും ഛത്തീസ്‌ഗഡിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. എല്ലാ ദിവസവും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ജബൽപുർ ബിഷപ്പ് പറഞ്ഞത്. പരാതി നൽകിയാലും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പോലീസ്. രാജ്യവ്യാപകമായി ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകു ന്നവരാണ് കേരളത്തിൽ ക്രിസ്‌മസും ഈസ്റ്ററും വരുമ്പോൾ വീടുകളിൽ കേക്കുമായി എത്തുന്നത്. അത്തരക്കാരെ ജനം തിരിച്ചറിയണം. ക്രൈസ്‌തവർ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളിൽ പ്രതിരോധം തീർക്കുന്നതിന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Image: /content_image/India/India-2025-06-02-11:00:43.jpg
Keywords: പ്രതിപക്ഷ, ഒഡീഷ

25086
Category: 1
Sub Category:
Heading: നമുക്ക് മാതാവിനോടൊപ്പം നടക്കാം; മരിയന്‍ മാസത്തിന്റെ സമാപന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മരിയൻ മാസമായി അറിയപ്പെടുന്ന മെയ് മാസത്തിന്റെ സമാപന ദിനമായ മെയ് 31 ശനിയാഴ്ച നടന്ന ജപമാല പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാൻ ഗാർഡനില്‍ ജപമാല പ്രാർത്ഥനയുടെ സമാപനത്തിലാണ് ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നത്. റോമിലെ സമയം രാത്രി 8 മണിക്ക്, വിശ്വാസികൾ വത്തിക്കാനിലെ സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിക്ക് പുറത്ത് ഒത്തുകൂടി പ്രദിക്ഷണം ആരംഭിക്കുകയായിരിന്നു. കത്തിച്ച മെഴുകുതിരിയുമായി ലൂർദ് ഗ്രോട്ടോയിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ നീങ്ങി. സന്തോഷകരമായ രഹസ്യങ്ങള്‍ ചൊല്ലിക്കൊണ്ടായിരിന്നു ജപമാല പ്രദിക്ഷണം. ജപമാല പ്രദിക്ഷണത്തിന്റെ സമാപനത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പ ഗ്രോട്ടോയിൽ സന്നിഹിതരായിരുന്നവര്‍ക്ക് ഹൃസ്വ സന്ദേശം നല്‍കി. ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പാപ്പ പ്രകടിപ്പിച്ചു. ലളിതവും ഭക്തിപൂർവ്വകവുമായ രീതിയിൽ, ദൈവമാതാവിന്റെ മാതൃത്വത്തിന്റെ കീഴിൽ നാം ഒത്തുകൂടുന്ന വിശ്വാസത്തിന്റെ ഒരു പ്രവര്‍ത്തിയാണിതെന്ന് പാപ്പ പറഞ്ഞു. സുവിശേഷ സന്ദേശത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന മരിയൻ സ്വഭാവവും ക്രിസ്തുകേന്ദ്രീകൃത ഹൃദയവുമുള്ള പ്രാർത്ഥനയായി ജപമാലയെ പാപ്പ വിശേഷിപ്പിച്ചു. എല്ലാവരുടെയും ജീവിതത്തെ വിശ്വാസത്തിന്റെ ഒരു യാത്രയായി കാണാൻ പാപ്പ ആഹ്വാനം ചെയ്തു. ഇപ്പോൾ നമ്മുടെ ജീവിതത്തെ നമുക്ക് യേശുവിനെ പിന്തുടരുന്ന ഒരു യാത്രയായി നോക്കാം, ഇന്ന് വൈകുന്നേരം നമ്മൾ ചെയ്തതുപോലെ, മറിയത്തോടൊപ്പം നടക്കണം. വാക്കുകളിൽ മാത്രമല്ല, ജീവിക്കുന്ന രീതിയിലും അവിടുത്തെ ദിവസവും സ്തുതിക്കുന്നതിനുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കണമെന്നും പാപ്പ പറഞ്ഞു. കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ എന്നിവരുൾപ്പെടെ സന്നിഹിതരായ എല്ലാവരോടും പാപ്പ നന്ദി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-06-02-12:21:03.jpg
Keywords: പാപ്പ

25087
Category: 1
Sub Category:
Heading: ലെയോ പാപ്പയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് 11 നവവൈദികര്‍
Content: റോം: യേശുവിനെപ്പോലെ മാംസവും അസ്ഥിയുമുള്ള ആളുകളാണ് ദൈവജനമെന്നും അവരിൽ നിന്ന് മാറി ഒറ്റപ്പെട്ടു നില്ക്കാതെയും തങ്ങൾക്കു ലഭിച്ച ദാനം ഒരു സവിശേഷാനുകൂല്യമായി കരുതാതെയും അവർക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കണമെന്നും നവവൈദികരോട് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 31 ശനിയാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ഡീക്കന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പ. വൈദികൻറെ അനന്യത നിത്യ പരമ പുരോഹിതനായ ക്രിസ്തുവുമായുള്ള അവൻറെ ഐക്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പാപ്പു നവവൈദികരെ ഓർമ്മപ്പെടുത്തി. പൗരോഹിത്യം സ്വീകരിക്കുന്നവർ യേശുവിൻറെ രീതിയിലായിത്തീരണമെന്നും ദൈവത്തിൽ നിന്നുള്ളവരാകുകയും ദൈവത്തിൻറെ ദാസരാകുകയും ദൈവജനമാകുകയും ചെയ്യുന്നത് വഴി ഭൂമിയുമായി യഥാർത്ഥത്തിൽ ബന്ധിപ്പിക്കപ്പെടുകയാണെന്നും പാപ്പ പറഞ്ഞു. വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും അതിൻറെ ദൈർഘ്യം പോലും ജനങ്ങളുമായുള്ള ബന്ധത്തിന് ആനുപാതികമായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. റോം രൂപതയ്ക്കു വേണ്ടി അഭിഷിക്തരായ 11 പുതിയ വൈദികരും 28 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്. ലെയോ പതിനാലാമൻ പാപ്പ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായി നല്‍കിയ തിരുപ്പട്ട ശുശ്രൂഷയെന്ന പ്രത്യേകത ശനിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഉണ്ടായിരിന്നു. വൈദികരായി അഭിഷിക്തരാകുന്നവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയരും നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരുമാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-06-02-14:18:07.jpg
Keywords: ലെയോ, വൈദിക

25088
Category: 1
Sub Category:
Heading: ആറര പതിറ്റാണ്ട് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച 'തായ്‌വാന്റെ മദര്‍ തെരേസ' വിടവാങ്ങി
Content: തായ്‌പേയ്: 65 വർഷത്തോളം തായ്‌വാനിലെ വിദൂര ഗ്രാമത്തില്‍ ദരിദ്രരായ കുട്ടികളെ പരിചരിച്ചു അവര്‍ക്ക് പുതുജീവിതം സമ്മാനിച്ച ഇറ്റാലിയന്‍ സന്യാസിനി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വടക്കൻ തായ്‌വാനിലെ ഹ്സിഞ്ചു കൗണ്ടിയിലെ ഗ്രാമത്തിൽ ആറര പതിറ്റാണ്ട് സേവനം ചെയ്ത സിസ്റ്റർ ഗ്യൂസെബിയാന ഫ്രോംഗിയ തൊണ്ണൂറ്റിയാറാമത്തെ വയസ്സിലാണ് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായത്. ഹ്സിഞ്ചു കൗണ്ടി സുബെയ് സിറ്റി മേയർ ചെങ് ചാവോ-ഫാങ്ങാണ് നാടിന് വേണ്ടി രാവും പകലും സേവനം ചെയ്ത സിസ്റ്റർ ഗ്യൂസെബിയാന ഫ്രോംഗിയയുടെ വിയോഗ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 1932-ൽ ഇറ്റലിയിലെ സർഡിനിയയിൽ ജനിച്ച ഫ്രോംഗിയ സന്യാസ വ്രത വാഗ്ദാനം നടത്തിയ ശേഷം 1960കളിലാണ് തായ്‌വാനില്‍ എത്തിച്ചേരുന്നത്. ഹ്സിഞ്ചു കൗണ്ടിയിലെ ജിയാൻഷി മേഖലയില്‍ വിദ്യാഭ്യാസം വിദൂരത്തായിരിന്ന കാലമായിരിന്നു അത്. തദ്ദേശീയരായ കുട്ടികളെ പഠിപ്പിക്കുന്നതിനും മിഷ്ണറി പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി തന്റെ ജീവിതം സിസ്റ്റർ ഗ്യൂസെബിയാ സമർപ്പിക്കുകയായിരിന്നു. കിന്റർഗാർട്ടന്‍ ഒരുക്കി ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവരുടെ ജീവിതത്തെ പടുത്തുയര്‍ത്താനും ഈ സന്യാസിനി രാവും പകലുമില്ലാതെ അധ്വാനിച്ചിരിന്നു. സിസ്റ്ററുടെ നിസ്വാര്‍ത്ഥമായ സേവനം തദ്ദേശീയ സമൂഹത്തിലെ പാവങ്ങളിലേക്കും അടിച്ചമര്‍ത്തപ്പെട്ടവരിലേക്കും നീണ്ടു. "തായ്‌വാനിലെ മദർ തെരേസയ്ക്ക് തുല്യം" എന്നാണ് സുബെയ് സിറ്റി മേയർ ചെങ് ചാവോ സന്യാസിനിയെ വിശേഷിപ്പിച്ചത്. പ്രാദേശിക ഭാഷയായ അതയാലിൽ അമ്മ എന്നർത്ഥം വരുന്ന "മുമു" എന്ന പേരിലാണ് സിസ്റ്റര്‍ ഫ്രോംഗിയ അറിയപ്പെട്ടിരിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിസ്റ്ററുടെ ഇടപെടലില്‍ ജീവിതം കരുപിടിപ്പിച്ച നിരവധി പേര്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട്. ഇറ്റാലിയൻ വംശജയായ കന്യാസ്ത്രീ, തായ്‌വാൻ പൗരയാകാൻ ആഗ്രഹിക്കുന്നുവെന്ന് ഭരണകൂടം മനസിലാക്കി കഴിഞ്ഞ വര്‍ഷം ജൂണിൽ സിസ്റ്റര്‍ ഫ്രോംഗിയയ്ക്കു പൗരത്വം നല്‍കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-06-02-16:29:05.jpg
Keywords: സന്യാസ

25089
Category: 1
Sub Category:
Heading: 7 നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യം; യേശുവിന്റെ തിരുരക്ത പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത് അരലക്ഷം പേര്‍
Content: ബ്രസല്‍സ്: ബെൽജിയത്തിലെ ബ്രൂഗസിൽ 7 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച യേശുവിന്റെ തിരുരക്തം വഹിച്ചുള്ള പ്രദിക്ഷണം ഇത്തവണയും നടന്നു. കഴിഞ്ഞ വ്യാഴാഴ്ച യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാള്‍ ദിനത്തില്‍ നടന്ന പ്രദിക്ഷണത്തില്‍ നാല്‍പ്പത്തിഅയ്യായിരത്തിലധികം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. "എഡെലെ കോൺഫ്രെറി വാൻ ഹെറ്റ് ഹീലിഗ് ബ്ലോഡ്" സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രദിക്ഷണത്തില്‍ 53 ബൈബിൾ ചരിത്ര രംഗങ്ങൾ ഉള്‍പ്പെടുത്തിയും തിരുശേഷിപ്പ് ലഭിച്ചതിന്റെ ചരിത്രം പുനരാവിഷ്ക്കരിച്ചും ശ്രദ്ധേയമായിരിന്നു. ജെറുസലേമില്‍ സൂക്ഷിച്ചിരിന്ന യേശു ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ തുള്ളികൾ 1150-ൽ നടന്ന കുരിശുയുദ്ധത്തിനിടെ, ഫ്ലാൻഡേഴ്‌സ് കൗണ്ടിയിലെ അൽസാസിലെ തിയറി എന്ന പടയാളിയാണ് ബെല്‍ജിയത്തിലേക്ക് കൊണ്ടുവന്നത്. ഇത് കാലകാലങ്ങളായി സൂക്ഷിച്ച് വരികയായിരിന്നു. പിന്നീട് തിരുശേഷിപ്പ് ബ്രൂഗസിലെ ഹോളി ബ്ലഡ് ചാപ്പലിലേക്ക് മാറ്റി. 1310-ൽ "ലൈസെറ്റ് ഈസ്" എന്ന പേപ്പല്‍ ബൂള വഴി ബ്രൂഗസിലെ വിശുദ്ധ രക്തത്തിന്റെ തിരുശേഷിപ്പ് പ്രദിക്ഷണത്തിന് ക്ലെമന്റ് അഞ്ചാമൻ പാപ്പ ഔദ്യോഗികമായി അംഗീകാരം നൽകി. 1304 മെയ് 3 മുതൽ വർഷം തോറും സ്വർഗ്ഗാരോഹണ ദിനത്തിലാണ് യേശുവിന്റെ തിരുരക്തം വഹിച്ചുക്കൊണ്ടുള്ള പ്രദിക്ഷണം നടക്കുന്നത്. 2000-ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട ബ്രൂഗസിലെ നഗരമധ്യത്തിലൂടെയാണ് പ്രദിക്ഷണം നടന്നത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ൽ, യുനെസ്കോ യേശുവിന്റെ തിരുരക്ത പ്രദിക്ഷണത്തെ 'അദൃശ്യ പൈതൃക'ത്തിന്റെ പട്ടികയിൽ ചേര്‍ത്തിരിന്നു. ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായി ഹോളി ബ്ലഡ് ചാപ്പല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രദിക്ഷണത്തിന് ബ്രൂഗസ് ബിഷപ്പ് ലോഡ് ഏർട്ട്സ്, കർദ്ദിനാൾ ഡൊമിനിക് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-06-02-17:41:40.jpg
Keywords: രക്ത, ബെല്‍ജി