Contents
Displaying 24581-24590 of 24929 results.
Content:
25030
Category: 1
Sub Category:
Heading: കൊളംബിയ, പെറു, ഓസ്ട്രേലിയ, യുക്രൈന്‍...; ലെയോ പാപ്പയെ സന്ദര്‍ശിച്ച് വിവിധ രാഷ്ട്രതലവന്മാര്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ച് വിവിധ രാഷ്ട്രതലവന്മാര്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. കൊളംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ പേത്രൊ ഉറേഗൊ, ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി അന്തോണി അൽബനേസെ, ലെയോ പാപ്പ ഒരു പതിറ്റാണ്ട് നീണ്ട കാലയളവില്‍ സേവനം ചെയ്ത പെറു രാഷ്ട്രത്തിന്റെ ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാര, യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി എന്നിവരുമായും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് 19 തിങ്കളാഴ്ചയാണ് തെക്കെ അമേരിക്കൻ നാടായ കൊളംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അൽബനേസെ എന്നിവർക്ക് ലെയോ പതിനാലാമൻ പാപ്പാ പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്. അപ്പസ്തോലിക കൊട്ടാരത്തില്‍ ഇരു നേതാക്കളെയും പാപ്പ സ്വീകരിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, കത്തോലിക്കസഭ നടത്തുന്ന സാമൂഹ്യ സേവനങ്ങൾ, വിധ്യാഭ്യാസ മേഖലയിൽ നല്‍കുന്ന സംഭാവനകൾ, അന്നാട്ടിലെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകൾ തുടങ്ങിയവ കൂടിക്കാഴ്ച വേളയിൽ പരാമർശ വിഷയങ്ങളായി. മെയ് പതിനെട്ടാം തീയതിയാണ് പെറുവിന്റെയും, യുക്രൈനിന്റെയും രാഷ്ട്രത്തലവന്മാരുമായി പരിശുദ്ധ പിതാവ് പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത്. “പെറുവിലെ മുഴുവൻ ജനതയുടെയും വാത്സല്യപൂർണ്ണമായ അടുപ്പം, പരിശുദ്ധ പിതാവിന് കൊണ്ടുവന്നിരിക്കുന്നു”വെന്നാണ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് 'എക്സ്' സന്ദേശത്തിൽ കുറിച്ചത്. ലെയോ പതിനാലാമൻ പാപ്പ, പെറുവിൽ നടത്തിയ അജപാലനസേവനങ്ങളെയും പ്രസിഡന്റ് പ്രത്യേകം സ്മരിച്ചു. സുവിശേഷ ദൗത്യത്തിനും, രാജ്യത്തെ ഏറ്റവും ദരിദ്രരുടെ സേവനത്തിനുമായി നിരവധി വർഷങ്ങൾ സമർപ്പിച്ച ദൈവദാസൻ എന്നാണ് പെറുവിന്റെ ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാര, ലെയോ പതിനാലാമൻ പാപ്പയെ വിശേഷിപ്പിച്ചത്. തുടര്‍ന്നു യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെയും അദ്ദേഹത്തിന്റെ പത്നി ഒലീന സെലിൻസ്കിയെയും ലെയോ പതിനാലാമന്‍ പാപ്പ സദസ്സിൽ സ്വീകരിച്ചു. മധ്യാഹ്‌ന പ്രാർത്ഥനാവേളയിൽ യുക്രൈൻ ദേശത്തെ പ്രത്യേകം പരാമർശിച്ച പാപ്പയ്ക്ക് പ്രസിഡന്‍റ് നന്ദിയര്‍പ്പിച്ചു. "എല്ലാവരുടെയും നീതിയുക്തമായ സമാധാനത്തിനും മാന്യമായ ജീവിതത്തിനും വേണ്ടിയുള്ള" പാപ്പയുടെ ആഹ്വാനം ഏവരും ചെവിക്കൊള്ളുമെന്ന പ്രത്യാശ പ്രസിഡന്റ് 'എക്സി'ല്‍ പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-21-14:21:15.jpg
Keywords: പാപ്പ

25031
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ സഹോദരനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: ലെയോ പതിനാലാമന്‍ പാപ്പയുടെ മൂത്ത സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ഇന്നലെ ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് പ്രസിഡന്റിന്റെ പ്രത്യേക സഹായി മാർഗോ മാർട്ടിൻ പറഞ്ഞു. ഇതേ ദിവസം തന്നെ കാപിറ്റോൾ ഹില്ലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ലെയോ പതിനാലാമന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Great meeting between President Trump, Vice President Vance, and @Pontifex’s brother, Louis Prevost and his wife Deborah pic.twitter.com/LMkxnI8ict
— Margo Martin (@MargoMartin47) May 20, 2025

ഇന്നലെ രാത്രി വൈകിയാണ് മാർഗോ മാർട്ടിൻ പാപ്പയുടെ സഹോദരനുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും ഓവൽ ഓഫീസിൽവെച്ച് ലൂയിസ് പ്രെവോസ്റ്റിനെയും ഭാര്യ ഡെബോറയെയും കണ്ടുമുട്ടുന്ന ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. മെയ് 18 ഞായറാഴ്ച ലെയോ പാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുർബാനയിൽ ഫ്ലോറിഡ നിവാസിയായ ലൂയിസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസിന്റെ അരികിലായിട്ടാണ് നിന്നിരിന്നത്. യുഎസ് നാവികസേനയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൂയിസ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-21-16:54:12.jpg
Keywords: ട്രംപ

25032
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയെ ഗാസയിലെ ജനങ്ങൾ ഒരു പിതാവായാണ് കാണുന്നത്: ഫാ. റൊമനെല്ലി
Content: ഗാസ: ഫ്രാൻസിസ് പാപ്പയെ പോലെ, ലെയോ പതിനാലാമൻ പാപ്പായിലും പിതൃതുല്യനായ ഒരാളെയാണ് ഗാസായിലെ ജനങ്ങൾ കാണുന്നതെന്ന് ഗാസായിലെ ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബ ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. കത്തോലിക്കർക്ക് മാത്രമല്ല, ഓർത്തഡോക്സ് വിശ്വാസികൾക്കും ഇസ്ലാം മതവിശ്വാസികൾക്കും ഫ്രാൻസിസ് പാപ്പയിൽ പിതൃതുല്യമായ ഒരാളെയാണ് കാണാൻ സാധിച്ചിരുന്നതെന്നും, ലെയോ പതിനാലാമൻ പാപ്പായിലും അതുതന്നെയാണ് തങ്ങൾ കാണുന്നതെന്നും അദ്ദേഹം വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഗാസയിൽ അക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്നും സമാധാനം നഷ്ടപ്പെട്ട തങ്ങൾക്ക് പ്രത്യാശ കൂടി ഇല്ലാതാകുമെന്ന ഭയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയോ, ശുദ്ധജലത്തിന്റെയോ, മരുന്നുകളുടെയോ അഭാവത്തെക്കാളും, തങ്ങളുടെ സുരക്ഷിതത്വത്തെക്കാളും, പ്രത്യാശ ഇല്ലാതാകുമോയെന്ന ഭയമാണ് താൻ വലുതായി കാണുന്നതെന്ന് ഫാ. റൊമനെല്ലി പറഞ്ഞു. ദുഷിച്ച ഈ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിന്റെ സാക്ഷികളായി ഇവിടെയുള്ള ചെറിയ ക്രൈസ്തവസമൂഹത്തിന് ഇനിയും ഈ നാട്ടിൽ സമാധാനത്തോടെ തുടരാനാകുമെന്നും, യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടവ പുനരുദ്ധരിക്കാൻ സാധിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസായിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. സ്‌ഫോടനങ്ങൾ സാധാരണജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ ആളുകൾ ഭയാനകമായ അവസ്ഥയിലാണ് ജീവിക്കുന്നത്. വൈകുന്നേരങ്ങളിൽ ഫ്രാൻസിസ് പാപ്പ തങ്ങളെ വിളിച്ചിരുന്നത് അനുസ്മരിച്ച ഫാ. റൊമനെല്ലി, ഇപ്പോഴും തങ്ങൾ വൈകുന്നേരം എട്ടിന് ദേവാലയമണി മുഴക്കാറുണ്ടെന്നും, പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ടെന്നും അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിലും, ഗാസയ്ക്കുവേണ്ടി അഭ്യർത്ഥന നടത്തിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുദ്ധകാലത്ത് തങ്ങളുടെ ഇടവകയിൽ അഭയം തേടിയ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിച്ച ഇടവകയാണ് ഹോളി ഫാമിലി ദേവാലയം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-22-11:19:27.jpg
Keywords: ഗാസ

25033
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
Content: ചങ്ങനാശ്ശേരി: അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയിലെ എല്ലാ ഇടവകളെയും കുടുംബങ്ങളെയും അവിടെയുള്ള വിശ്വാസികളെയും കോർത്തിണക്കുന്ന ‘മൈ പാരിഷ്’ സോഫ്റ്റ്‌വെയറിന്റെ അവസാനഘട്ട ഉദ്ഘാടനം മാര്‍ തോമസ് തറയിൽ ഇന്നലെ അച്ചന്മാർക്ക് വേണ്ടി ഒരുക്കിയ പരിശീലന പരിപാടിക്കിടയിൽ നിർവഹിച്ചു. ഇടവകകളെ തമ്മിൽ ബന്ധിപ്പിക്കിയുന്ന പാരിഷ് രജിസ്റ്ററിയും അക്കൗണ്ടിങ് സോഫ്റ്റ്‌വെയറും വിശ്വാസികളെ ഒന്നിപ്പിക്കുന്ന മൊബൈൽ അപ്ലിക്കേഷനും നേരത്തെ തന്നെ രൂപതയിൽ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇനി അത് എല്ലായിടത്തും എത്തിക്കുകയും സോഫ്റ്റ്‌വെയർ നൽകുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് പൂർത്തിയാക്കുകയും വേണം. മൈ പരീഷ് പദ്ധതിയുടെ നാലാമത്തെ ഭാഗമായ, എല്ലാ ഇടവകക്കുമുള്ള വെബ്സൈറ്റ് ലോഞ്ച് ചെയ്തു കൊണ്ടാണ് മാര്‍ തോമസ് തറയിൽ രൂപതയുടെ ഡിജിറ്റൽ പദ്ധതി പൂർത്തിയാക്കിയത്. ജോലി ഒഴിവുകൾ - ജോലിക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ജോബ് പോർട്ടൽ, ഷോപ്സ് പോർട്ടൽ, ഓൺലൈൻ മാർക്കറ്റ് , ഇടവക - രൂപതാ തല വാർത്തകൾ, അറിയിപ്പുകൾ, അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും പൊതുവിവരങ്ങൾ - സമയക്രമങ്ങൾ, ഓരോരുത്തരും ഇടവകയിൽ നൽകുന്ന സമർപ്പണത്തുകയുടെ സാമ്പത്തികാടിസ്ഥാനത്തിലെ കണക്ക് വിവരങ്ങൾ, ഓൺ ലൈൻ ഡയറക്ടറി സംവിധാം തുടങ്ങി അതിരൂപതയിലെ മുഴുവൻ അംഗങ്ങളും അവിടെയുള്ള വിഭവശേഷി മുഴുവനും ഓൺലൈനിൽ എത്തിയാൽ ലഭിക്കുന്ന എല്ലാ സാധ്യതകളും സേവനങ്ങളും അഞ്ച് ലക്ഷത്തോളമുള്ള വിശ്വാസികളിലെത്തിക്കുന്നതിനും അതിരൂപതാ - ഫൊറോനാ - ഇടവക തല അജപാലന പ്രവർനങ്ങൾ കാലികമായി സ്മാർട്ടാക്കുന്നതിനും വേണ്ടിയുള്ള ബൃഹുത്തായ സംരഭമാണ് മൈ പാരീഷ് സോഫ്റ്റ് വെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-22-11:22:40.jpg
Keywords: ചങ്ങനാ

25034
Category: 1
Sub Category:
Heading: രക്ഷയെന്നത് മാന്ത്രികമായ ഒന്നല്ല, സ്വതന്ത്രമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുക: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രക്ഷ എന്നത് മാന്ത്രികമായി വരുന്ന ഒന്നല്ലെന്നും, അത് കൃപയുടെയും വിശ്വാസത്തിന്റേതുമായ രഹസ്യമാണെന്നും, ദൈവത്തിൽനിന്ന് വരുന്ന സ്നേഹത്തോടു വിശ്വാസപൂർണ്ണവും സ്വതന്ത്രവുമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുകയെന്നും ലെയോ പതിനാലാമൻ പാപ്പ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും നടന്നുവരുന്ന ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ നടത്തിയ സ്വകാര്യപ്രാർത്ഥനയ്ക്ക് ശേഷം സംസാരിച്ച ലെയോ പതിനാലാമൻ പാപ്പാ, റോമക്കാർക്കായി അപ്പസ്തോലൻ എഴുതിയ ലേഖനത്തിലെ കൃപ, വിശ്വാസം, നീതി എന്നീ വിഷയങ്ങളെകുറിച്ചു ഓര്‍മ്മിപ്പിച്ചു. റോമിന്റെ മെത്രാനെന്ന നിലയിൽ താൻ ഏറ്റെടുത്തിരിക്കുന്ന പത്രോസിനടുത്ത ശുശ്രൂഷയില്‍ ഈ വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പ അനുസ്മരിച്ചു. സുവിശേഷത്തിൽ നിന്ന് അകന്നു ജീവിക്കുകയും, ക്രിസ്തുവിന്റെ സഭയെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു സമയത്ത് ഉണ്ടായ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെയും, തന്റെ വിളിയെയും കൃപയായാണ് അപ്പസ്തോലൻ കണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ദൈവമാണ് നമ്മെ തിരഞ്ഞെടുത്തതും വിളിച്ചതുമെന്ന വിശുദ്ധ അഗസ്തീനോസിന്റെ ചിന്തയും, പൗലോസിന്റെ ചിന്തയിൽനിന്ന് വ്യത്യസ്തമല്ലെന്ന് പാപ്പ കൂട്ടിച്ചേർത്തു. ഓരോ ദൈവവിളിയുടെയും അടിസ്ഥാനമായി, ഒരമ്മയുടേതിന് തുല്യമായ ദൈവത്തിന്റെ കരുണയും നന്മയുമാണുള്ളത്. ദൈവം സാവൂളിനെ വിളിക്കുമ്പോഴും, അവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ട്. രക്ഷ എന്നത് മാന്ത്രികമായി വരുന്ന ഒന്നല്ല, അത് കൃപയുടെയും വിശ്വാസത്തിന്റേതുമായ രഹസ്യമാണ്. ദൈവത്തിൽനിന്ന് വരുന്ന സ്നേഹത്തോടുള്ള, വിശ്വാസപൂർണ്ണവും സ്വതന്ത്രവുമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുക. സാവൂളിനെ വിളിച്ച് പൗലോസാക്കിയതിൽ ദൈവത്തിന് നമുക്ക് നന്ദി പറയാമെന്ന് ലെയോ പതിനാലാമൻ പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ വിളിക്ക്, പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് വർഷിക്കപ്പെട്ട സ്നേഹത്തിനുള്ള മറുപടിയായി, സ്നേഹത്തിന്റെ സാക്ഷികളായി മാറിക്കൊണ്ട് ഉത്തരമേകാമെന്ന് ആഹ്വാനം ചെയ്തു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുശേഷം, എല്ലാവർക്കും എല്ലാമായി മാറാൻ പൗലോസിന് കഴിഞ്ഞതുപോലെ, നമ്മുടെ ശരീരത്തിന്റെ ദൗർബല്യങ്ങളിലും വിശ്വാസത്തിന്റെ ശക്തിയാൽ നമുക്ക് നീതീകരിക്കപ്പെടാം. പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും, പൗലോസിന്റെ അപ്പസ്തോലിക തീക്ഷ്ണതയുടെ അവകാശിയെന്ന നിലയിലും തനിക്ക് ലഭിച്ചിരിക്കുന്ന വിളിക്ക് വിശ്വസ്തതാപൂർവ്വം ഉത്തരം നൽകാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-22-13:17:26.jpg
Keywords: ലെയോ

25035
Category: 1
Sub Category:
Heading: കർദ്ദിനാൾ പിയട്രോ പരോളിന് സമാധാന അവാര്‍ഡ് സമ്മാനിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനെ പ്രതിനിധീകരിച്ച് ആഗോള തലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചു സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന് 'പാത്ത് ടു പീസ് ഫൗണ്ടേഷന്‍' അവാർഡ് സമ്മാനിച്ചു. മെയ് 19ന്, ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍വെച്ചാണ് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായിരുന്ന കാലത്ത്, അന്നത്തെ ആർച്ച് ബിഷപ്പ് റെനാറ്റോ റാഫേൽ മാർട്ടിനോ 1991-ൽ സ്ഥാപിച്ച പുരസ്ക്കാരമാണ് 'പാത്ത് ടു പീസ് ഫൗണ്ടേഷൻ' അവാര്‍ഡ്. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ, അവാർഡിന് കർദിനാൾ നന്ദി പ്രകടിപ്പിച്ചു. ലോകത്ത് നീതി പ്രോത്സാഹിപ്പിക്കുന്നതിനായി മാർപാപ്പയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു വേണ്ടിയാണ് താൻ പാത്ത് ടു പീസ് ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചത്. ഈ വർഷത്തെ പാത്ത് ടു പീസ് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അവാർഡ് തനിക്കു മാത്രമല്ലെന്നും പരിശുദ്ധ സിംഹാസനത്തിനും, എല്ലാറ്റിനുമുപരി, ലോകത്തിലെ സമാധാനത്തിനും നീതിക്കും വേണ്ടി മുന്നോട്ട് പോകുന്നതിനായി റോമൻ സഭയുടെ പാപ്പയ്ക്കു വേണ്ടിയും അക്ഷീണം പ്രവർത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിനും വേണ്ടി ഇത് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോളണ്ടിന്റെ മുൻ പ്രസിഡന്റ് ലെച്ച് വലേസ (1996), വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ (2004) ഈ ബഹുമതി ലഭിച്ച പരേതനായ കർദ്ദിനാൾ ആഞ്ചലോ സൊഡാനോ, വത്തിക്കാനിലെ മുൻ യുഎസ് അംബാസഡർ മേരി ആൻ ഗ്ലെൻഡൻ (2010), നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് (2020, 2021) എന്നിവരാണ് പാത്ത് ടു പീസ് അവാർഡിന് അർഹരായ മറ്റ് വ്യക്തികള്‍. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-22-14:57:24.jpg
Keywords: അവാര്‍ഡ

25036
Category: 1
Sub Category:
Heading: ആലപ്പുഴ രൂപതാംഗമായ ഫാ. ബോയ ജോണി ഇനി പാപ്പയുടെ ചാപ്ലിന്‍
Content: വത്തിക്കാന്‍ സിറ്റി: ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, മാർപാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു. വത്തിക്കാൻ നയതന്ത്ര മേഖലയില്‍ നൽകുന്ന സേവനത്തിനുള്ള അംഗീകാരമായി മോൺസിഞ്ഞോർ എന്ന ഓണററി പദവി നല്‍കാനുള്ള തീരുമാനം വത്തിക്കാന്‍ ഇന്നലെ മെയ് 21ന് രാവിലെ ആലപ്പുഴ ബിഷപ്പ് റവ. ജെയിംസ് ആനപ്പറമ്പിൽ അദ്ദേഹത്തെ അറിയിച്ചു. മാർപാപ്പയുടെ ചാപ്ലിൻ എന്നത് മോൺസിഞ്ഞോർ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോൺസിഞ്ഞോർ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. ഇത് ഒരാൾ പരിശ്രമത്തിലൂടെ സമ്പാദിക്കുന്ന ഒന്നല്ലായെന്നും ദൈവത്തിന്റെ കൃപയാണെന്നും ബഹുമതിക്ക് താന്‍ ദൈവത്തോടും പരിശുദ്ധ പിതാവിനോടും നന്ദി അര്‍പ്പിക്കുകയാണെന്നും ബുർക്കിന ഫാസോയിലെ അപ്പോസ്‌തോലിക് കാര്യാലയത്തില്‍ നിന്നു ഫാ.ബോയ പറഞ്ഞു. ഔപചാരിക സ്ഥലംമാറ്റം ലഭിക്കുന്നതുവരെ ബുർക്കിന ഫാസോയിൽ സേവനമനുഷ്ഠിക്കുന്നത് തുടരുമെന്നും നിലവിലെ പാസ്റ്ററൽ, നയതന്ത്ര ഉത്തരവാദിത്തങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ വെള്ളാപ്പള്ളി കനാൽ വാർഡ് വെളിയിൽ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബർ 18ന് വൈദികനായ ശേഷം വത്തിക്കാനിൽ ഉന്നതപഠനം നടത്തി. ആലപ്പുഴ രൂപതയിൽ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനത്തിന് നിയോഗിക്കപ്പെട്ടത്. ബുർക്കിന ഫാസോയിലും നൈജറിലും അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്ത അദ്ദേഹം കഴിഞ്ഞ ഏഴ് മാസമായി ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ സ്ഥാനപതിയുടെ ചുമതല വഹിച്ചു വരികയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-22-16:42:33.jpg
Keywords: മലയാ

25037
Category: 1
Sub Category:
Heading: മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നുപേര്‍ ധന്യ പദവിയിലേക്ക്
Content: വത്തിക്കാൻ സിറ്റി: കേരളത്തിൽ നിന്നുള്ള ദൈവദാസൻ മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നു ധന്യാത്മാക്കളുടെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാൻ അംഗീകരിച്ചു. ഇതോടെ ഇവർ വൈകാതെ ധന്യരായി പ്രഖ്യാപിക്കപ്പെടും. ബിഷപ്പ് മാർ മാത്യു മാക്കീൽ, സ്പെയിനിൽ നിന്നുള്ള ദൈവദാസൻ ബിഷപ്പ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, കൊളംബിയയിൽനിന്നുള്ള ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണവുമായി ബന്ധപ്പെട്ടു നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയ്ക്കു ലെയോ പതിനാലാമൻ പാപ്പയുടെ അനുവാദം ലഭിച്ചതായി വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഡിക്രിയില്‍ പറയുന്നു. ഇന്നലെ മെയ് 22 വ്യാഴാഴ്ച ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാറോയാണ് ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്. 1889 മുതൽ കോട്ടയം വികാരിയാത്തിൽ തെക്കുംഭാഗക്കാർക്കായുള്ള വികാരി ജനറാളും തുടർന്ന് 1896 മുതൽ ചങ്ങനാശേരിയുടെയും 1911ൽ ക്നാനായ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്തോലിക വികാരിയായിരുന്നു ദൈവദാസൻ ബിഷപ്പ് മാർ മാത്യു മാക്കീൽ. 1851 മാർച്ച് 27ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരിൽ ജനിച്ച അദ്ദേഹം മതാധ്യാപക, വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം. 1914 ജനുവരി 26ന് കോട്ടയത്താണ് ദിവംഗതനായത്. ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്. കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ കൂടിയാണ് മാർ മാത്യു മാക്കീൽ. 2009 ജനുവരി 26ന് ആണു ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളിൽ ഒന്നാണ് ഈ പ്രഖ്യാപനം. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടർന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയർത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-23-10:29:37.jpg
Keywords: ധന്യ

25038
Category: 1
Sub Category:
Heading: റോമന്‍ കൂരിയയിൽ ലെയോ പാപ്പയുടെ ആദ്യ നിയമനം; സി. തിസ്സ്യാന സമർപ്പിതര്‍ക്കാർക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമായ റോമന്‍ കൂരിയയില്‍ ലെയോ പാപ്പ ആദ്യനിയമനം നടത്തി. സമർപ്പിതർക്കും, അപ്പസ്തോലിക സമൂഹങ്ങൾക്കുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയുമായി സിസ്റ്റര്‍ തിസ്സ്യാന മെർലെത്തിയെ നിയമിച്ചു. നേരത്തെ സമർപ്പിത സമൂഹങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിലാണ് സി. തിസ്സ്യാന പ്രവര്‍ത്തിക്കുക. ഇന്നലെ മെയ് 22 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. 1950 സെപ്റ്റംബർ 30-ന് ഇറ്റലിയിലെ തേറമോ പ്രവിശ്യയിലുള്ള പിനേത്തോയിൽ ജനിച്ച സി. മെർലെത്തി, 1986-ലാണ് 'പാവപ്പെട്ടവരുടെ ഫ്രാൻസിസ്കൻ സഹോദരിമാർ' (Franciscan Sisters of the Poor) എന്ന കോൺഗ്രിഗേഷനിൽ അംഗമായത്. 1984-ൽ അബ്രുസ്സോയിലുണ്ടായിരുന്ന ഗബ്രിയേലേ ദ്’അനുൺസിയോ സ്വതന്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, 1992-ൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനിക നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2004 മുതൽ 2013 വരെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ ആയി സേവനമനുഷ്ഠിച്ച സിസ്റ്റര്‍ റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ പ്രഫസറായും, സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘത്തിൽ കാനോനികവിദഗ്ധ എന്ന നിലയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കർദ്ദിനാൾ ഫെർണാണ്ടസ് അർതീമെയാണ് സമർപ്പിതർക്കും, അപ്പസ്തോലിക ജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള ഡികാസ്റ്ററിയുടെ പ്രോപ്രീഫെക്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-23-11:38:52.jpg

25039
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണം; 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ പീഡനം തുടരുന്നു. ഫുലാനി വംശീയ സായുധ സംഘങ്ങൾ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഏക്കർ കൃഷിഭൂമി നശിപ്പിക്കപ്പെടുകയും ചെയ്തു. മെയ് 14ന് പ്ലേറ്റോ സംസ്ഥാനത്തെ പ്രധാനമായും ക്രിസ്ത്യൻ കർഷക സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അരങ്ങേറിയത്. റിയോം കൗണ്ടിയിലെ വെറെങില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും പ്രായമായവരുമാണ്. ബസ്സ കൗണ്ടിയില്‍ ക്രൈസ്തവര്‍ കൃഷി ചെയ്തിരിന്ന ക്പച്ചുഡു ഗ്രാമത്തിലെ 740 ഏക്കറിലധികം കൃഷിഭൂമി അക്രമികള്‍ നശിപ്പിച്ചു. കൊലപാതകങ്ങൾ, തീവയ്പ്പുകൾ, സാമ്പത്തിക അട്ടിമറി എന്നിവയിലൂടെ ക്രൈസ്തവ സമൂഹങ്ങളെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ അക്രമത്തെ വിശേഷിപ്പിക്കുന്നത്. ഇരുട്ടിന്റെ മറവിൽ വെറെങ് ക്യാമ്പിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്നിരുന്ന കുടുംബങ്ങൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരിന്നു. അർദ്ധരാത്രിയോടെയാണ് സംഭവം അരങ്ങേറിയതെന്നും കണ്ടവരെയെല്ലാം വെടിവച്ചുവെന്നും അക്രമത്തെ അതിജീവിച്ച ഒരാൾ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് (ഐസിസി) പറഞ്ഞു. “കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്. യാതൊരു പ്രകോപനവും കൂടാതെയായിരിന്നു ആക്രമണം. അക്രമികൾ വീടുകൾ കത്തിച്ചു, ഭക്ഷണസാധനങ്ങൾ കൊള്ളയടിച്ചു, അതിജീവിച്ചവരെ പരിക്കേൽപ്പിക്കുകയും, മാനസികമായി തളർത്തുകയും, നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെടാതെ പോയ സമാനമായ നിരവധി ആക്രമണങ്ങള്‍ ഉള്ളതിനാല്‍ ഇത് വംശീയവും മതപരവുമായ ഉന്മൂലനം തുടരുമെന്ന ഭയം ക്രൈസ്തവരില്‍ ജനിപ്പിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത അജ്ഞാതന്‍ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിനോട് (ഐസിസി) പറഞ്ഞു. ക്രിസ്ത്യൻ സമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഇല്ലാതാക്കാനുമുള്ള തന്ത്രപരമായ പ്രചാരണത്തിന്റെ ഭാഗമാണിതെന്നു ബസ്സ കൗണ്ടിയുടെ മുൻ ഡെപ്യൂട്ടി ചെയർമാൻ ജോൺ അരയേ പറഞ്ഞു. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-23-12:13:03.jpg
Keywords: നൈജീ