Contents

Displaying 24531-24540 of 24929 results.
Content: 24979
Category: 1
Sub Category:
Heading: മെത്രാനായിട്ട് 10 വര്‍ഷം, കര്‍ദ്ദിനാളായിട്ട് ഒന്നര വര്‍ഷം, ഇരട്ട പൗരത്വം; ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവചരിത്രം
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ അമേരിക്കന്‍ കര്‍ദ്ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഗാധ പ്രാവീണ്യമുള്ള വ്യക്തി, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ വ്യക്തി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്‍ന്നുള്ള അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ... എന്നിങ്ങനെ നീളുകയാണ് പുതിയ പാപ്പയെ കുറിച്ചുള്ള വിശേഷണങ്ങള്‍. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ പാപ്പയുടെ ജീവചരിത്രമാണ് ഈ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നത്. #{blue->none->b-> ജനനവും ബാല്യവും ‍}# 1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് പ്രെവോസ്റ്റിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി. #{blue->none->b->പഠനത്തില്‍ പുലര്‍ത്തിയ മികവ് ‍}# 1973-ൽ മിഷിഗണിലെ ഫെൽറ്റ് മാൻഷനിലെ മൈനർ സെമിനാരിയായ സെന്റ് അഗസ്റ്റിൻ സെമിനാരി ഹൈസ്കൂളിൽ നിന്ന് റോബര്‍ട്ട് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാദമിക് മികവിന് ലെറ്റർ ഓഫ് കമൻഡേഷൻ ബഹുമതി നേടി. സ്ഥിരമായി ഇയർബുക്ക് ചീഫ് എഡിറ്റർ, സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി, നാഷണൽ ഓണർ സൊസൈറ്റി അംഗം എന്നീ നിലകളിൽ സ്കൂളില്‍ ശ്രദ്ധേയനായിരിന്നു. പ്രസംഗത്തിലും സംവാദത്തിലും അവന്‍ വലിയ മികവ് പുലര്‍ത്തിയിരിന്നു. #{blue->none->b->സെമിനാരി പ്രവേശനം ‍}# 1977 ൽ സെന്റ് അഗസ്റ്റിൻ (OSA) സന്യാസ സമൂഹത്തിന്റെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ വ്രത വാഗ്ദാനം നടത്തി. 1977 ൽ വില്ലനോവ സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. #{blue->none->b->തിരുപ്പട്ട സ്വീകരണവും പുതിയ ഉത്തരവാദിത്വങ്ങളും ‍}# 1982 ജൂൺ 19-ന് റോമിൽ വെച്ച് അഗസ്റ്റീനിയന്‍ അംഗങ്ങള്‍ക്കായി നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ ആർച്ച് ബിഷപ്പ് ജീൻ ജാഡോട്ടില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു അഭിഷിക്തനായി. ഇതിനിടെ ചിക്കാഗോയിലെ സെന്റ് റീത്ത ഓഫ് കാസിയ ഹൈസ്കൂളിൽ ഭൗതികശാസ്ത്ര, ഗണിത അധ്യാപകനായി റോബര്‍ട്ട് സേവനമനുഷ്ഠിച്ചു. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം, 1985-ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്നു. 1985 മുതൽ 1986 വരെ ഒരു വര്‍ഷം പെറുവിലെ ചുലുക്കാനസ് മേഖലയുടെ ചാൻസലറായി സേവനം ചെയ്തു. #{blue->none->b->അധ്യാപന ജീവിതവും മറ്റ് പദവികളും ‍}# 1987 മുതൽ 1988 വരെ അമേരിക്കയിൽ ഷിക്കാഗോയിലെ അഗസ്തീനിയൻ പ്രോവിന്‍സിന്റെ ദൈവവിളി വിഭാഗത്തില്‍ പാസ്റ്ററായും മിഷൻ ഡയറക്ടറായും അദ്ദേഹം ചെലവഴിച്ചു. തുടർന്ന് വീണ്ടും പെറുവിലേക്ക് മടങ്ങി. അവിടെ ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമം പഠിപ്പിച്ചും അദ്ദേഹം സേവനം ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട സേവനമായിരിന്നു അത്. ഇടവക വൈദികന്‍, രൂപതാ ഉദ്യോഗസ്ഥൻ, ഫോര്‍മേഷന്‍ ഡയറക്ടർ, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998-ൽ, ചിക്കാഗോ ആസ്ഥാനമായുള്ള സെന്റ് അഗസ്റ്റിൻ പ്രോവിൻസിന്റെ പ്രോവിൻഷ്യലായി പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു, 1999 മാർച്ച് 8-ന് ആ സ്ഥാനം ഏറ്റെടുത്തു. #{blue->none->b-> തേടിയെത്തിയ മെത്രാന്‍ പദവിയും ‍ഇരട്ട പൗരത്വവും}# ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായി നിറവേറ്റിയ അദ്ദേഹം അനേകരുടെ മുന്നില്‍ സ്വീകാര്യനായിരിന്നു. 2014 നവംബർ 3-ന് ഫ്രാൻസിസ് മാർപാപ്പ പ്രെവോസ്റ്റിനെ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2014 ഡിസംബർ 12-ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലിൽവെച്ച് മെത്രാഭിഷേകം നടന്നു. 2015 സെപ്റ്റംബർ 26-ന് അദ്ദേഹത്തെ ചിക്ലായോയിലെ ബിഷപ്പായി നിയമിച്ചു. നയതന്ത്ര ഉടമ്പടി പ്രകാരം, ബിഷപ്പാകുന്നതിന് മുമ്പ് പ്രെവോസ്റ്റ് പെറുവിലെ പൗരത്വം നേടി. അതായത് അമേരിക്കയിലെ പൗരത്വവും ഉള്‍പ്പെടെ ഇരട്ട പൗരത്വം. #{blue->none->b-> വത്തിക്കാന്‍ തിരുസംഘത്തിലേക്ക്}# 2019 ജൂലൈ 13-ന്, പ്രീവോസ്റ്റിനെ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വൈദികർക്കായുള്ള തിരുസംഘത്തിലെ അംഗമായി നിയമിച്ചു. 2019-ൽ തന്നെ വിദ്യാഭ്യാസ സാംസ്കാരിക കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. 2020 ഏപ്രിൽ 15-ന് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 2018–2020 കാലയളവില്‍ പെറുവിലെ എപ്പിസ്കോപ്പൽ കോൺഫറൻസിൽ, അദ്ദേഹം സ്ഥിരം കൗൺസില്‍ അംഗമായി. 2020 നവംബർ 21-ന് അദ്ദേഹം ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയില്‍ അംഗമായി. 2023 ജനുവരി 30-ന്, ഫ്രാൻസിസ് മാർപാപ്പ, ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പദവിയോടെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ നിയമിച്ചു. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്‍ സ്ഥാനാർത്ഥികളെ വിലയിരുത്തുന്നതിലും ശുപാർശ ചെയ്യുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2023 ഏപ്രിൽ 12നു ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായി സ്ഥാനമേറ്റു. #{blue->none->b-> കര്‍ദ്ദിനാള്‍ പദവി}# 2023 ജൂലൈ 9 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആയിരങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ തിരുസഭയ്ക്കു 21 കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചിരിന്നു. അതില്‍ ഒരു പേര് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നായിരിന്നു. 2023 സെപ്റ്റംബർ 30-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. #{blue->none->b->പ്രവചനങ്ങളെ മാറ്റിമറിച്ച് തിരുസഭയുടെ പരമാദ്ധ്യക്ഷ പദവിയിലേക്ക് }# ഫ്രാന്‍സിസ് പാപ്പ ദിവംഗതനായപ്പോള്‍ മുതല്‍ പുതിയ പാപ്പയെ കുറിച്ചുള്ള പ്രവചനങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിന്നു. മുഖ്യ പ്രചരണങ്ങളില്‍ ഒന്നിലും കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് ഉണ്ടായിരിന്നില്ല. കോണ്‍ക്ലേവില്‍ വോട്ട് അവകാശമുള്ള 133 കര്‍ദ്ദിനാളുമാരില്‍ (135 പേര്‍ ഉണ്ടെങ്കിലും രണ്ടു പേര്‍ വിട്ടുനിന്നിരിന്നു) ഒരാളായി കോണ്‍ക്ലേവില്‍ പ്രാര്‍ത്ഥനയോടെ പ്രവേശിച്ച വ്യക്തി. സാധ്യതകളെയും പ്രവചനകളെയും മാറ്റി മറിക്കുന്ന കോണ്‍ക്ലേവ് മെയ് 7നു ആരംഭിക്കുന്നു. രണ്ടാം ദിനമായ ഇന്നലെ വത്തിക്കാന്‍ സമയം വൈകീട്ട് 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41). സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക. തിരുസഭയ്ക്കു പുതിയ മാര്‍പാപ്പയെ ലഭിച്ചിരിക്കുന്നു. പതിനായിരങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. ലെയോ പതിനാലാമന്‍ പാപ്പ എന്ന സ്ഥാനിക നാമത്തില്‍ അറിയപ്പെടും. ലോകം കാത്തിരിന്ന ആ വാര്‍ത്തയ്ക്കു ഔദ്യോഗിക സ്ഥിരീകരണം. #{black->none->b->ലെയോ പതിനാലാമന്‍ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. }#

Image: /content_image/News/News-2025-05-09-14:46:07.jpg
Keywords: പാപ്പ
Content: 24980
Category: 1
Sub Category:
Heading: പാപ്പയെ പ്രഖ്യാപിക്കുന്ന സോഷ്യൽ മീഡിയ; ക്രിസ്ത്യാനികൾ ഇനിയെങ്കിലും പാഠം പഠിക്കുമോ?
Content: സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കാതെ ഉടനെ വൈകാരികമായി പ്രതികരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. വത്തിക്കാനില്‍ രണ്ടു ദിവസമായി നടന്നുവരികയായിരിന്ന കോണ്‍ക്ലേവില്‍ ഔദ്യോഗിക ഫലസൂചന നല്‍കിക്കൊണ്ട് ഇന്നലെ വത്തിക്കാന്‍ സമയം വൈകീട്ട് 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41)നു സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പ്രത്യക്ഷപ്പെട്ടതോടെ കുപ്രചരണങ്ങളും അതിവേഗം കത്തിപടരുകയായിരിന്നു. #{blue->none->b->സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ച പാപ്പ ‍}# വെളുത്ത പുക സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട് നിമിഷ നേരം കൊണ്ട് മലയാളി സമൂഹത്തിനിടെയില്‍ ഒരു പോസ്റ്റ് അതിവേഗം പടര്‍ന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള മനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുവെന്നായിരിന്നു ആ പോസ്റ്റ്. ലൂയിസ് ഒന്നാമന്‍ എന്ന പേര് സ്വീകരിച്ചതായും ഈ പോസ്റ്റിനൊപ്പം കുറിപ്പുണ്ടായിരിന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് വാട്സാപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി. #{blue->none->b->ഫിലിപ്പീന്‍സുകാര്‍ പോലും അറിഞ്ഞില്ല, പക്ഷേ മലയാളികള്‍ അറിഞ്ഞു..! ‍}# ഏഷ്യയില്‍ നിന്നും ആദ്യമായി ഒരു മാര്‍പാപ്പയെ ലഭിച്ചു, ഫിലിപ്പീന്‍സില്‍ നിന്നുള്ളതാണ് കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ എന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ മലയാളി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കത്തിപടര്‍ന്നിരിന്നു. എന്നാല്‍ ഇത്തരം ഒരു പ്രചരണം ഫിലിപ്പീന്‍സുകാര്‍ക്ക് ഇടയില്‍ പോലും പ്രചരിച്ചിട്ടില്ലായിരിന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. കര്‍ദ്ദിനാള്‍ ടാഗ്ലെയ്ക്കു സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നെങ്കിലും ഔദ്യോഗിക ഫലം വരുന്നത് വരെ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ കാത്തിരിന്നുവെന്നതാണ് അഭിനന്ദനാര്‍ഹമായ വസ്തുത. ഏതോ ഒരു മലയാളി പടച്ചുവിട്ട പോസ്റ്റില്‍ നെല്ലേത്, പതിരേത് എന്നു തിരിച്ചറിയാനുള്ള വിവേകം മലയാളി ക്രൈസ്തവര്‍ കാണിച്ചില്ലായെന്നതാണ് സത്യം. #{blue->none->b->പാപ്പയായി പോയവര്‍ കര്‍ദ്ദിനാളുമാരായി മടങ്ങി ‍}# വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഹംഗേറിയന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡോ, കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ എന്നിവര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയും ലോക മാധ്യമങ്ങളും പുതിയ പാപ്പയായി വരാന്‍ സാധ്യത കല്‍പ്പിച്ചിരിന്നവരുടെ ലിസ്റ്റില്‍ സാധ്യത ഒട്ടും കല്‍പ്പിക്കപ്പെടാതിരിന്ന വ്യക്തിയാണ് പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട റോബർട്ട് പ്രെവോസ്റ്റ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെയുള്ള കോണ്‍ക്ലേവിന്റെ രഹസ്യാത്മക സ്വഭാവത്തെ കുറിച്ച് ഈ നാളുകളില്‍ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായിരിന്നെങ്കിലും അതിനെ ഗൗനിക്കാനോ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്നു പ്രോട്ടോഡീക്കന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കാനോ സോഷ്യല്‍ മീഡിയ കണ്ണുമടച്ച് വിശ്വസിക്കുന്ന നിരവധി മലയാളികള്‍ തയാറായില്ലായെന്നതാണ് ഖേദകരമായ വസ്തുത. #{blue->none->b->ഇനിയെങ്കിലും തിരിച്ചറിയാം..! ‍}# നവമാധ്യമങ്ങളില്‍ എന്തെങ്കിലും ഒരു പോസ്റ്റ് കണ്ടാല്‍ അതിവൈകാരികമായി പ്രതികരിക്കുന്ന അപകടകരമായ പ്രവണത മലയാളികളായ ക്രൈസ്തവര്‍ക്ക് ഇടയില്‍ സമീപകാലത്ത് വര്‍ദ്ധിച്ച് വരുന്നുണ്ട്. സത്യം എന്താണെന്ന് അറിയാനുള്ള വിവേകം പോലും കാണിക്കാതെ അതിവൈകാരിക തലത്തില്‍ കാണുന്നതെല്ലാം പ്രചരിപ്പിക്കുന്നവര്‍ക്ക് കൂടിയുള്ള താക്കീത് കൂടിയാണ് പുതിയ പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം. "നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍" (സങ്കീര്‍ത്തനങ്ങള്‍ 15:2) കര്‍ത്താവിന്റെ കൂടാരത്തില്‍ വസിക്കുമെന്ന വചനം ഓര്‍ക്കാം. വ്യാജ പ്രചരണങ്ങളുടെ ലോകത്ത് യഥാര്‍ത്ഥ സത്യത്തെ അറിയുവാനും പ്രഘോഷിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.
Image: /content_image/News/News-2025-05-09-18:00:16.jpg
Keywords: വ്യാജ, സത്യ
Content: 24981
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ലോക നേതാക്കളുടെ ആശംസ പ്രവാഹം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ലോക നേതാക്കളുടെ ആശംസാ പ്രവാഹം. ഇന്നലെ വത്തിക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതല്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നേതാക്കളുടെ ആശംസാപ്രവാഹമായിരിന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ പാപ്പ കൂടുതലായി പ്രവര്‍ത്തിച്ച പെറുവിന്റെ രാഷ്ട്ര പ്രതിനിധികളും ഉള്‍പ്പെടെ ആശംസ അറിയിച്ചവരുടെ പട്ടിക നീളുകയാണ്. #{blue->none->b-> ഡൊണാൾഡ് ട്രംപ് (യുഎസ് പ്രസിഡന്റ് ) }# "ആവേശഭരിതം. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലിയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു നിമിഷമായിരിക്കും!" #{blue->none->b-> നരേന്ദ്ര മോദി ( ഇന്ത്യന്‍ പ്രധാനമന്ത്രി) }# പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാൻ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവയുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഗാധമായ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയെ നയിക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വം വരുന്നത്. നമ്മുടെ പൊതുവായ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പരിശുദ്ധ സിംഹാസനവുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

I convey sincere felicitations and best wishes from the people of India to His Holiness Pope Leo XIV. His leadership of the Catholic Church comes at a moment of profound significance in advancing the ideals of peace, harmony, solidarity and service. India remains committed to…
— Narendra Modi (@narendramodi) May 9, 2025

#{blue->none->b-> ഡിന ബൊലുവാർട്ടെ (പെറു പ്രസിഡന്റ് ) }# "അമേരിക്കയിൽ ജനിച്ച് 2015-ൽ പെറുവിയൻ പൗരത്വം സ്വീകരിച്ച പരിശുദ്ധ പാപ്പ, വർഷങ്ങളോളം നമ്മുടെ രാജ്യത്ത് ജീവിക്കുകയും സേവിക്കുകയും ചെയ്തു. ഇവിടെ അദ്ദേഹം എളിമയോടെയും സ്നേഹത്തോടെയും ആഴമായ വിശ്വാസത്തോടെയും ജനങ്ങളുടെ ഇടയില്‍ ജീവിതം പങ്കിട്ടു. ഏറ്റവും ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ സാമീപ്യം നമ്മുടെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്". "വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു രാഷ്ട്രമായ പെറുവിയൻ ജനത, അദ്ദേഹത്തിന്റെ പേപ്പല്‍ പദവിയില്‍ പ്രാർത്ഥനയിൽ ഒന്നിക്കുകയും പെറുവിനെ സ്നേഹിച്ച വൈദികന്‍ ഇപ്പോൾ സാർവത്രിക സഭയെ നയിക്കുന്നത് നന്ദിയോടെ ആഘോഷിക്കുകയും ചെയ്യുന്നു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!"

La presidenta Dina Boluarte, en nombre del Gobierno y del pueblo del Perú, saluda fraternalmente a su santidad León XIV, nuevo papa de la Iglesia católica.
Su elección llena de orgullo y esperanza a nuestra nación, que fue su casa, su misión y su fe.
Que su pontificado sea… pic.twitter.com/hUfwqMrQFr
— Presidencia del Perú (@presidenciaperu) May 8, 2025

#{blue->none->b-> കെയർ സ്റ്റാർമർ (ബ്രിട്ടീഷ് പ്രധാനമന്ത്രി ) }# "അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പയാണ് ലെയോ പതിനാലാമന്‍. ഇതൊരു സുപ്രധാന നിമിഷമാണ്. ഫ്രാൻസിസ് പാപ്പയുടെ പേപ്പല്‍ പദവിയുടെ കാലത്ത് കാണിച്ചതുപോലെ, നമ്മുടെ കാലത്തെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനങ്ങളെയും രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ പരിശുദ്ധ സിംഹാസനത്തിന് ഒരു പ്രത്യേക പങ്കുണ്ട്; പ്രത്യേകിച്ചു കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യൽ, ലോകമെമ്പാടും സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങളില്‍. #{blue->none->b-> ജോർജിയ മെലോണി (ഇറ്റാലിയൻ പ്രധാനമന്ത്രി) }#

Rivolgo i più sinceri auguri a Papa Leone XIV per l’inizio del suo pontificato.
In un tempo segnato da conflitti e inquietudini, le sue parole dalla Loggia delle Benedizioni sono un richiamo potente alla pace, alla fraternità e alla responsabilità.
Un’eredità spirituale che si… pic.twitter.com/k63TYy0frx
— Giorgia Meloni (@GiorgiaMeloni) May 8, 2025

"ദൈവവചനത്തിൽ നിന്ന് ഒഴുകുന്ന സ്നേഹം, ദാനധർമ്മം, പ്രത്യാശ എന്നിവയുടെ അക്ഷയമായ സന്ദേശത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആത്മീയവും ധാർമ്മികവുമായ അധികാരം പാപ്പയിലും സഭയിലും അംഗീകരിക്കുന്ന ഇറ്റലിക്കാർ അങ്ങയെ ഒരു വഴികാട്ടിയായും അടയാളമായും കാണും" #{blue->none->b-> കിറിയാക്കോസ് മിറ്റ്സോട്ടാക്കിസ് (ഗ്രീക്ക് പ്രധാനമന്ത്രി) }# "ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് അഭിനന്ദനങ്ങൾ. ലോകം അഗാധമായ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് അങ്ങയുടെ നേതൃത്വം വരുന്നത്. #{blue->none->b-> വ്‌ളാഡിമിർ പുടിൻ: ( റഷ്യൻ പ്രസിഡന്റ് ) }# "പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ സ്വീകരിക്കുക. റഷ്യയ്ക്കും വത്തിക്കാനും ഇടയിൽ സ്ഥാപിച്ച സൃഷ്ടിപരമായ സംഭാഷണവും സഹകരണവും നമ്മെ ഒന്നിപ്പിക്കുന്ന ക്രിസ്തീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വികസിച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങയെ ഏൽപ്പിച്ച ഉന്നത ദൗത്യം നിറവേറ്റുന്നതിൽ വിജയാശംസകളുംനല്ല ആരോഗ്യവും ക്ഷേമവും നേരുന്നു." #{blue->none->b-> വില്യം റൂട്ടോ ( കെനിയ പ്രസിഡന്റ് ) }#

Congratulations to His Holiness Pope Leo XIV on your election as the 267th Pope of the Roman Catholic Church.

May your papacy be a shining light of love, hope, and compassion; may it uplift the poor, give voice to the voiceless, heal divisions, and steadfastly champion peace,… pic.twitter.com/oqdGlAfRMq
— William Samoei Ruto, PhD (@WilliamsRuto) May 8, 2025

"മാർപാപ്പ സ്നേഹത്തിന്റെയും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും തിളങ്ങുന്ന പ്രകാശമായിരിക്കട്ടെ; അത് ദരിദ്രരെ ഉയർത്തട്ടെ, ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകട്ടെ, ഭിന്നതകൾ സുഖപ്പെടുത്തട്ടെ, ലോകമെമ്പാടുമുള്ള സമാധാനം, നീതി, മനുഷ്യമഹത്വത്തിന്റെ പവിത്രത എന്നിവയെ സ്ഥിരമായി സംരക്ഷിക്കട്ടെ." #{blue->none->b-> ലൂയിസ് ഇനാസിയോ ഡി സിൽവ ( ബ്രസീലിയൻ പ്രസിഡന്റ് ) }# "സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിരന്തരമായ അന്വേഷണം, പരിസ്ഥിതി സംരക്ഷണം, എല്ലാ ജനങ്ങളുമായും എല്ലാ മതങ്ങളുമായും ഉള്ള സംഭാഷണം, മനുഷ്യരുടെ വൈവിധ്യത്തോടുള്ള ബഹുമാനം എന്നീ ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന നന്മകള്‍ പുതിയ പാപ്പ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് യുദ്ധങ്ങൾ, വെറുപ്പ്, അസഹിഷ്ണുത എന്നിവ ആവശ്യമില്ല. നമുക്ക് കൂടുതൽ ഐക്യദാർഢ്യവും കൂടുതൽ മാനവികതയും ആവശ്യമാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനമായ നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം നമുക്ക് ആവശ്യമാണ്. മെച്ചപ്പെട്ടതും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ തുടർച്ചയായ അന്വേഷണത്തിൽ ലിയോ പതിനാലാമൻ പാപ്പ നമ്മെ അനുഗ്രഹിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ." #{blue->none->b-> ക്ലോഡിയ ഷെയിൻബോം ( മെക്സിക്കോ പ്രസിഡന്റ് ) }# "വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ തലവനായും കത്തോലിക്കാ സഭയുടെ ആത്മീയ നേതാവായും കർദ്ദിനാളുമാരുടെ കോളേജ് തിരഞ്ഞെടുത്ത പരിശുദ്ധ ലിയോ പതിനാലാമനു അഭിനന്ദനങ്ങള്‍. ലോകത്തിലെ സമാധാനത്തിനും സമൃദ്ധിക്കും അനുകൂലമായി നമ്മുടെ മാനവിക ഐക്യം വീണ്ടും ഉറപ്പിക്കുകയാണ്." .................. ഇത്തരത്തില്‍ നൂറിലധികം ലോക നേതാക്കളാണ് ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസ അര്‍പ്പിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-09-19:43:16.jpg
Keywords: ലെയോ
Content: 24982
Category: 1
Sub Category:
Heading: വെളുത്ത പുകയും പുതിയ പാപ്പയും; ചരിത്രം കുറിച്ച നിമിഷങ്ങൾ ഇതാ..! VIDEO
Content: സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവരുന്നതും പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന പ്രഖ്യാപനം അറിയിക്കുന്നതും പുതിയ പാപ്പ ലെയോ പതിനാലാമൻ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതും ആശീർവാദം നൽകുന്നതും ഉൾപ്പെടെ ഇന്നലെ വത്തിക്കാനിൽ നടന്ന എല്ലാ സംഭവങ്ങളും ഒരുമിച്ച് കാണാം.
Image: /content_image/News/News-2025-05-09-19:54:01.jpg
Keywords: പാപ്പ
Content: 24983
Category: 1
Sub Category:
Heading: മാർപാപ്പയായതിന് ശേഷം ആദ്യമായി അർപ്പിച്ച ബലിയിൽ ആമുഖസന്ദേശം ഇംഗ്ലീഷിൽ | VIDEO
Content: പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പതിനാലാമൻ പാപ്പ ഇന്ന് (മെയ് 9, 2025) സിസ്റ്റൈൻ ചാപ്പലിൽ കർദ്ദിനാൾ കോളേജിലെ അംഗങ്ങളോടൊപ്പം ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്കിടെ, തന്റെ ആദ്യ പ്രസംഗം പാപ്പ ആരംഭിച്ചത് ഇംഗ്ലീഷിലാണ്. കാണാം, കേൾക്കാം, പാപ്പയുടെ വാക്കുകൾ ഒരു മിനിറ്റിൽ.
Image: /content_image/News/News-2025-05-09-19:56:58.jpg
Keywords: ലെയോ
Content: 24984
Category: 1
Sub Category:
Heading: അടുത്ത് നിൽക്കുന്ന വൈദികൻ ഭാവിയിൽ പാപ്പയാകുമെന്ന് അന്നു ആരെങ്കിലും കരുതിയോ? 21 വർഷം മുൻപ് കൊച്ചിയിൽ നിന്നുള്ള ദൃശ്യങ്ങൾ | VIDEO
Content: 2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി എത്തിയ ഫാ. റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമൻ പാപ്പ) അന്നത്തെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിലിനെ ഹാരമണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ. അടുത്ത് നിൽക്കുന്ന വൈദികൻ ഭാവിയിൽ പാപ്പയാകുമെന്ന് അന്നു ആരെങ്കിലും കരുതിയോ? ദൈവത്തിന്റെ പദ്ധതികൾ എത്രയോ വിസ്മയാവഹം.
Image: /content_image/News/News-2025-05-10-00:08:10.jpg
Keywords: പാപ്പ
Content: 24985
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാന അര്‍പ്പണം 18ന്
Content: വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിന്റെ പുതിയ പിന്‍ഗാമി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഈ മാസം 18നു നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അന്നേദിവസം പ്രാദേശികസമയം രാവിലെ പത്തിനായിരിക്കും (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുർബാന നടക്കുക. വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പതിനാലാമൻ പാപ്പ ഇന്നലെ സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. കർദ്ദിനാളുമാർ സഹകാർമികരായിരുന്നു. മാർപാപ്പ ഇന്ന് കർദ്ദിനാൾമാരുമായി കുടിക്കാഴ്ച നടത്തും. നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. തിങ്കളാഴ്‌ച വത്തിക്കാനിലുള്ള ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച‌ നടത്തും. മെയ് 20, ചൊവ്വാഴ്ച സെന്റ് പോള്‍ പേപ്പൽ ബസിലിക്കയുടെ അധികാര സ്ഥാനമേറ്റെടുക്കല്‍ നടത്തും. ഈമാസം 21 നായിരിക്കും പോൾ ആറാമൻ ഹാളിൽ നടന്നുവരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സമ്പർക്ക പരിപാടി. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മെയ് 25 ഞായറാഴ്ച, സന്ദേശവും ത്രികാലജപ പ്രാര്‍ത്ഥനയും നടക്കും. സെന്റ് ജോൺ ഓഫ് ലാറ്ററൻ പേപ്പൽ ബസിലിക്കയുടെയും സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയുടെയും അധികാര സ്ഥാനമേറ്റെടുക്കലും നടത്തും.
Image: /content_image/News/News-2025-05-10-10:05:46.jpg
Keywords: ലെയോ
Content: 24986
Category: 11
Sub Category:
Heading: 3 വര്‍ഷം മുന്‍പ് തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് സാക്ഷാല്‍ ലെയോ പതിനാലാമന്‍ പാപ്പ; മലയാളി യുവാവിനും ഇത് അഭിമാന നിമിഷം
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസത്തെ ശക്തമായി പ്രഘോഷിക്കുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന കട്ടപ്പന സ്വദേശിയായ സച്ചിന്‍ എട്ടിയില്‍ എന്ന യുവാവിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കഴിഞ്ഞ ദിവസം വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പ (റോബർട്ട് പ്രെവോസ്റ്റ്), മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്സില്‍ (മുന്‍പ് ട്വിറ്റര്‍) സച്ചിന്റെ പോസ്റ്റ് പങ്കുവെച്ചിരിന്നു. 2022 ജൂലൈ 11നാണ് സച്ചിന്‍, ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി ഒരു കത്തോലിക്ക സന്യാസിനിയാണെന്ന് ചൂണ്ടിക്കാട്ടി 'എക്സില്‍' പോസ്റ്റ് പങ്കുവെച്ചത്. സിസ്റ്റര്‍ ആന്ദ്രെ തന്റെ ജീവിതകാലയളവില്‍ 10 മാര്‍പാപ്പമാരെ കണ്ടിട്ടുണ്ടെന്നും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ടായിരിന്നു. നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരിന്ന ബിഷപ്പ് റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമൻ പാപ്പ) ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്യുകയായിരിന്നു. പെറുവിലെ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി റോബർട്ട് പ്രെവോസ്റ്റ് ശുശ്രൂഷ ചെയ്യുന്ന കാലഘട്ടമായിരിന്നു അത്. നിരവധി പേര്‍ തന്റെ പോസ്റ്റ് ഷെയര്‍ ചെയ്യാറുണ്ടായിരിന്നതിനാല്‍ അന്നു റോബർട്ട് പ്രെവോസ്റ്റ് റീഷെയര്‍ ചെയ്തത് കാര്യമായിട്ട് എടുത്തിരിന്നില്ല. ഇക്കഴിഞ്ഞ മെയ് എട്ടാം തീയതി വത്തിക്കാനില്‍ റോബർട്ട് പ്രെവോസ്റ്റ്, ലെയോ പതിനാലാമന്‍ എന്ന നാമത്തില്‍ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത വന്നപ്പോഴും പോസ്റ്റ് ഷെയര്‍ ചെയ്ത കാര്യം സച്ചിന് അറിയുമായിരിന്നില്ല. സമൂഹ മാധ്യമത്തിലൂടെ ഒരു സുഹൃത്താണ് പുതിയ പാപ്പ മുന്‍പ് തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയതെന്നു സച്ചിന്‍ പറയുന്നു.

118 year old Catholic nun Sister Andre is now the world's oldest living person in the world. Sister Andre, who has already seen 10 Popes in her life time, is a convert to Catholicism. pic.twitter.com/hceRIZVlSU
— Sachin Jose (@Sachinettiyil) November 7, 2022

പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട പാപ്പ, മുന്‍പ് താന്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തതില്‍ ഒത്തിരി സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരിന്നു അതെന്നും സച്ചിന്‍ പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പതിനായിരകണക്കിന് ഫോളോവേഴ്സുള്ള സച്ചിന്‍ കത്തോലിക്ക സംബന്ധമായ വിഷയങ്ങളാണ് അനുദിനം പങ്കുവെയ്ക്കുന്നത്. പുതിയ പാപ്പയെ കുറിച്ചുള്ള പ്രതീക്ഷകളും സച്ചിന്‍ പങ്കുവെച്ചു. ബിഷപ്പായിരിന്ന കാലത്ത് എല്‍‌ജി‌ബി‌ടി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ പാശ്ചാത്യ ലോകത്ത് സഭയ്ക്കു വലിയ മുതല്‍ കൂട്ടാകുമെന്നും പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബാല്‍ക്കണിയില്‍ നിന്നു നല്‍കിയ സന്ദേശത്തിനിടെ ഏഴുപ്രാവശ്യം ഈശോയെന്ന് പറഞ്ഞുവെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന സച്ചിന്‍, മുന്‍പ് 'പ്രവാചകശബ്ദം' ന്യൂസ് ടീമിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-10-12:05:06.jpg
Keywords: പാപ്പ
Content: 24987
Category: 1
Sub Category:
Heading: ഫാ. ടോം ഓലിക്കരോട്ട് സീറോ മലബാർ സഭയുടെ പുതിയ പി‌ആര്‍‌ഓ; ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ ലിറ്റർജിക്കൽ റിസേർച്ച് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ
Content: കാക്കനാട്: സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ റവ.ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദ്ദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പി.ആർ.ഓ. എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽനിന്നും ബൈബിൾ വിജ്ഞാനീയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ റവ.ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര; എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ചുബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ്‌ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-10-14:27:02.jpg
Keywords: സീറോ
Content: 24988
Category: 1
Sub Category:
Heading: നാം വിളിക്കപ്പെട്ടിരിക്കുന്നത് രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നാം വിളിക്കപ്പെട്ടിരിക്കുന്നത് രക്ഷകനായ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനാണെന്ന് ലെയോ പതിനാലാമൻ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പ, ഇന്നലെ കർദ്ദിനാൾ സംഘത്തോടൊപ്പം സിസ്റ്റൈൻ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ചു വചന സന്ദേശം നൽകുകയായിരിന്നു. പാപ്പ പദവിയില്‍ എത്തിയ ശേഷം അര്‍പ്പിക്കപ്പെട്ട ആദ്യ ബലിയ്ക്കാണ് സിസ്റ്റൈന്‍ ചാപ്പല്‍ സാക്ഷിയായത്. രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു" എന്ന വിശുദ്ധ പത്രോസിന്റെ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാചകത്തോടെയാണ് ലിയോ പതിനാലാമൻ പാപ്പ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. താൻ ആരെന്നുള്ള യേശുവിന്റെ ചോദ്യത്തിന് വിശുദ്ധ പത്രോസ് നൽകുന്ന മറുപടിയിൽ, ദൈവത്തിന്റെ മഹത്തായ ദാനവും, രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിന് സ്വീകരിക്കേണ്ട പാതയും നമുക്ക് കാണിച്ചുതരുന്നുവെന്നും, രക്ഷയുടെ ഈ മാനമാണ് മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി സഭ പ്രഘോഷിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ നമ്മെ തിരഞ്ഞെടുക്കുകയും, ജ്ഞാനസ്നാനത്താൽ പുനരുജ്ജീവിപ്പിക്കുകയും, നമ്മുടെ പരിമിതികൾക്കുമപ്പുറം നമ്മെ നയിക്കുകയും ചെയ്ത ദൈവം നമുക്ക് നൽകുന്ന ഉത്തരവാദിത്വവും, സകല സൃഷ്ടികളോടുമുള്ള വചന പ്രഘോഷണം ആണെന്നും പാപ്പ ചൂണ്ടിക്കാണിച്ചു. പത്രോസിന്റെ പിൻഗാമിയാകുവാനുള്ള തന്റെ വിളി, ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭയുടെ വിശ്വസ്തനായ കാര്യസ്ഥനാകുവാൻ മാത്രമുള്ളതാണെന്നും പാപ്പ പറഞ്ഞു. എന്നാൽ ഇത് ഘടനകളുടെ മഹത്വമോ, സൗന്ദര്യമോ അല്ലെന്നും, മറിച്ച് അതിലെ അംഗങ്ങളുടെ വിശുദ്ധിയിലൂടെയാണ് സഭയുടെ വെളിച്ചം വെളിപ്പെടുന്നത്. താൻ ആരെന്നാണ് മറ്റുള്ളവർ പറയുന്നതെന്ന യേശുവിന്റെ ചോദ്യവും പാപ്പ ചൂണ്ടിക്കാണിച്ചു. ഈ ചോദ്യം നിസാരമായി തള്ളിക്കളയേണ്ടതല്ല. മറിച്ച് നമ്മുടെ ശുശ്രൂഷയുമായി അഭേദ്യബന്ധം പുലർത്തുന്നു. നാം ജീവിക്കുന്ന യാഥാർഥ്യങ്ങളും, അതിന്റെ പരിമിതികളും, സാധ്യതകളും, ചോദ്യങ്ങളും, ബോധ്യങ്ങളുമെല്ലാം തിരിച്ചറിയുന്നതിനു യേശുവിന്റെ ഈ ചോദ്യം നമ്മെ ഏറെ സഹായിക്കുന്നുവെന്നു പാപ്പ കൂട്ടിച്ചേർത്തു. യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണം നടക്കുന്നത് ആഢംബര കൊട്ടാരങ്ങൾ നിറഞ്ഞ മനോഹരമായ കേസറിയാ ഫിലിപ്പി പട്ടണത്തിലാണെങ്കിലും, അവിടെ ക്രൂരമായ അധികാര വലയങ്ങളും വഞ്ചനയുടെയും അവിശ്വസനീയതയുടെയും രംഗം അരങ്ങേറുന്നുവെന്ന കാര്യം വിസ്മരിക്കരുതെന്നും പറഞ്ഞ പാപ്പ, സത്യസന്ധതയുടെയും ധാർമ്മികതയുടെയും സുവിശേഷം പ്രഘോഷിക്കുമ്പോൾ ഈ ലോകം നമ്മെ തള്ളിക്കളയുന്നുവെന്ന സത്യം ഉൾക്കൊള്ളണമെന്നും അടിവരയിട്ടു. സുവിശേഷത്തിനു വേണ്ടി നാം ത്യാഗങ്ങൾ സഹിക്കേണ്ടത് ഏറെ ആവശ്യമാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിന്റെ വിശ്വാസ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതിനും, കരുണയെ വിസ്മരിക്കുന്നതിനും, വ്യക്തിയുടെ അന്തസ്സിനെ തിരസ്കരിക്കുന്നതിനോ ഇടയാക്കുമെന്ന മുന്നറിയിപ്പും പാപ്പ നൽകി. യേശുവിനെ ഒരു അതിമാനുഷിക പ്രതിഭാസമായി ചുരുക്കുന്നതു തെറ്റാണെന്നും പത്രോസിനെ പോലെ "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു"എന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റുപറയണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-10-16:40:34.jpg
Keywords: ലെയോ