Contents

Displaying 24481-24490 of 24933 results.
Content: 24928
Category: 1
Sub Category:
Heading: വിജയ കിരീടത്തില്‍ മഹത്വം യേശുവിന്; ടി ഷര്‍ട്ട് ധരിച്ച് ലിവര്‍പ്പൂള്‍ താരത്തിന്റെ ആഹ്ളാദ പ്രകടനം
Content: ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്കുള്ള ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ലിവർപൂളിന്റെ ഫോർവേഡ് താരം കോഡി ഗാക്പോ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചു നടത്തിയ ആഹ്ളാദ പ്രകടനം ചര്‍ച്ചയായി. ആൻഫീൽഡിൽ ടോട്ടൻഹാമിനെതിരെ നിര്‍ണയകമായ ഗോള്‍ നേടിയ ശേഷം, ഡച്ച് കളിക്കാരനായ കോഡി ഗാക്പോ ഉടൻ തന്നെ തന്റെ ലിവർപൂൾ ടി ഷർട്ട് ഊരിമാറ്റി "ഞാൻ യേശുവിന്റേതാണ്" എന്നെഴുതിയ വെളുത്ത വസ്ത്രം കാണികളെ കാണിക്കുകയായിരിന്നു.

2007-ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിവർപൂളിനെതിരെ നേടിയ വിജയത്തിന് ശേഷം ബ്രസീലിയൻ ഫുട്ബോൾ കളിക്കാരൻ കക്ക എന്ന പേരിൽ കൂടുതലായി അറിയപ്പെടുന്ന റിക്കാർഡോ സെക്ക്സൺ ധരിച്ചിരുന്ന ടി ഷർട്ടിനു സമാനമായാണ് കോഡി ഗാക്പോയും ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയത്. ഗാക്പോ തന്റെ ഷർട്ട് പുറത്തെടുത്ത് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു ആഘോഷം നടത്തിയതിന്, റഫറി ടോം ബ്രമാൽ അദ്ദേഹത്തിന് മഞ്ഞക്കാർഡ് നല്‍കിയിരിന്നു. കളിക്കാരുടെ വസ്തുക്കളില്‍ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകരുതെന്ന ഫിഫ നിയമം ചൂണ്ടിക്കാട്ടിയാണ് മഞ്ഞക്കാര്‍ഡ്. കിരീടനേട്ടം സ്വന്തമായ വിജയത്തിന് ശേഷം സ്റ്റേഡിയത്തിലെ കാണികളെ വലംവെച്ചു നടന്നു നീങ്ങിയപ്പോഴും "ഞാൻ യേശുവിന്റേതാണ്" ടി ഷര്‍ട്ട് അദ്ദേഹം ധരിച്ചിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-30-15:32:25.jpg
Keywords: ഫുട്ബോ
Content: 24929
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥന യാചിച്ച് കര്‍ദ്ദിനാള്‍ സംഘം
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘം. കർദ്ദിനാളുമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് ജനറൽ കോൺഗ്രിഗേഷനിലാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർത്ഥനാസഹായം തേടിയത്. പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെ തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും കർദ്ദിനാൾ സംഘം പ്രസ്താവിച്ചു. ഇന്നലെ നടന്ന ജനറൽ കോൺഗ്രിഗേഷനിൽ 180 കർദ്ദിനാളുമാർ പങ്കെടുത്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമപ്രവർത്തകരെ അറിയിച്ചു. അതിൽ 124 പേർ കർദ്ദിനാൾ ഇലക്ടർമാരായിരുന്നു. ഇന്നലെ നടന്ന കർദ്ദിനാളുമാരുടെ യോഗത്തില്‍ വത്തിക്കാനിലെ നിലവിലെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്‌തു. യോഗത്തിന്റെ ആരംഭത്തിൽ, കർദ്ദിനാളുമാരായ റെയ്ൻഹാർഡ് മാർക്സ്, കെവിൻ ഫാരെൽ, ക്രിസ്റ്റോഫ് ഷോൺബോൺ, ഫെർണാണ്ടോ വെർഗെസ്, കോൺറാഡ് ക്രജേവ്സ്കി എന്നിവര്‍ സാമ്പത്തികാവസ്ഥ വിവരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നു ശനിയാഴ്ച ആരംഭിച്ച ഔദ്യോഗിക ദുഃഖാചരണത്തിൻ്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്റെ മുന്‍ അദ്ധ്യക്ഷനായിരിന്ന കർദ്ദിനാൾ ലെയണാർദോ സാന്ദ്രി സാന്ദ്രി മുഖ്യകാർമികത്വം വഹിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-01-10:46:09.jpg
Keywords: കോണ്‍
Content: 24931
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സിസ്റ്റര്‍ ഇനാ കാനബാരോ വിടവാങ്ങി
Content: റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിന്ന ബ്രസീലിയൻ കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇന്നലെ ബുധനാഴ്ച 116ാം വയസ്സിലാണ് അന്ത്യം. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരിന്നു. സിസ്റ്ററുടെ ആജീവനാന്ത സമർപ്പണത്തിനു പോർട്ടോ അലെഗ്രെയിലെ ബ്രസീലിലെ തെരേസിയൻ സിസ്റ്റേഴ്‌സ് സന്യാസ സമൂഹം നന്ദി അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ 116 വയസ്സുള്ള ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക മരിച്ചതിനെത്തുടർന്നാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ഇനാ കാനബാരോയ്ക്കു സ്വന്തമായത്. സിസ്റ്റര്‍ ഇനായുടെ മരണത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള 115 വയസ്സുള്ള എഥൽ കാറ്റർഹാം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയെന്ന് യുഎസ് ജെറന്റോളജിക്കൽ റിസർച്ച് ഗ്രൂപ്പ് അറിയിച്ചു. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായ വ്യക്തിയായിരിന്നു സിസ്റ്റർ ഇനാ കാനബാരോ. 1908 മെയ് 27ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആളായിരിന്നു ഇന. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. സമര്‍പ്പിത ജീവിതത്തിന്റെ വലിയ ഒരു കാലഘട്ടവും അധ്യാപികയായിട്ടായിരിന്നു സിസ്റ്റർ ഇനാ സേവനം ചെയ്തിരിന്നത്. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. തന്റെ ദീർഘായുസ്സിനുള്ള രഹസ്യങ്ങളിലൊന്ന് പ്രാർത്ഥിക്കുന്നതാണെന്നും ലോകത്തിലെ മുഴുവൻ ആളുകൾക്കും വേണ്ടി താന്‍ ദിവസവും ജപമാല ചൊല്ലുന്നുണ്ടെന്നും സിസ്റ്റർ ഇനാ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-01-11:38:22.jpg
Keywords: കന്യാസ്ത്രീ, പ്രായ
Content: 24932
Category: 1
Sub Category:
Heading: രാജപുരം ദേവാലയവും നിര്‍മ്മാണവും; സോഷ്യല്‍ മീഡിയ പ്രചരണത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യം
Content: രാജപുരം: കാസര്‍ഗോഡ് രാജപുരത്ത് സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയം വിശ്വാസികളുടെ തീരുമാനം മറികടന്ന് തകര്‍ത്തതായി പ്രചരണം നടക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത്. വിഷയത്തില്‍ നടന്ന കുപ്രചരണവും യഥാര്‍ത്ഥ വസ്തുതയും തുറന്നുക്കാട്ടി ദേവാലയ നിര്‍മ്മാണ കമ്മറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. തിരുക്കുടുംബ ദേവാലയ പൊതുയോഗത്തിലും തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കും ഇതിനെ തുടര്‍ന്നു എടുത്ത തീരുമാനങ്ങള്‍ക്കും വിരുദ്ധമായി ഏതാനും ചിലരുെട നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെ ആവശ്യമായ പുതിയ പള്ളി എന്ന സ്വപ്നത്തിനു തടയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നു കമ്മറ്റി ചൂണ്ടിക്കാട്ടി. 380 കുടുംബങ്ങളുള്ള രാജപുരം തിരുകുടുംബ ദേവാലയത്തില്‍ 10 കുടുംബങ്ങൾ മാത്രമാണ് യഥാര്‍ത്ഥ വസ്തുത മനസിലാക്കാതെ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും കമ്മറ്റി ഭാരവാഹികള്‍ പറയുന്നു. #{blue->none->b->പഴയ ദേവാലയം തകര്‍ക്കല്‍?; വസ്തുത ഇങ്ങനെ }# തങ്ങൾക്ക് ഒരുമിച്ച് നിന്ന് ആരാധനയർപ്പിക്കാൻ സ്ഥലപരിമിതി ഒരു പ്രശ്ന‌മായപ്പോഴാണ് രാജപുരത്ത് ആദ്യമായി നിർമ്മിച്ച ദേവാലയത്തിന് പകരം 1962-ൽ പുതിയ ദേവാലയം പൂർവ്വപിതാക്കന്മാർ നിർമ്മിച്ചത്. വരും തലമുറയെ ചേർത്ത് നിർത്തി, തലമുറകളായി പരിപാലിച്ച് പോന്ന വിശ്വാസ ജീവിതം നിലനിർത്താൻ, ഇപ്പോഴുള്ള ദൈവാലയത്തിന് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും ഒരു പുതിയ ദേവാലയത്തെക്കുറിച്ച് ചിന്തിക്കുവാൻ പൊതുയോഗത്തെ പ്രേരിപ്പിച്ചത്. 2017 മെയ് 7 ന് ചേർന്ന പൊതുയോഗത്തിൽ ഒരു പുതിയ ദേവാലയത്തിന്റെ സാധ്യത ചർച്ച ചെയ്യപ്പെട്ടുവെങ്കിലും, ദേവാലയ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഒരു പ്രത്യേക പൊതുയോഗം ചേരണമെന്ന് തീരുമാനിച്ചു. 2019 ഏപ്രിൽ 28 ന് ചേർന്ന പൊതുയോഗം ഒരു പുതിയ ദേവാലയ നിർമ്മാണത്തിൻ്റെ സാധ്യതകൾ മുന്നിൽകണ്ട് രൂപത വക സ്ഥലം ഇടവകയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് തീരുമാനിച്ചു. 2019 സെപ്‌തംബർ 15 ന് ചേർന്ന തിരുക്കുടുംബ ദേവാലയ പൊതുയോഗം "പുതിയ ദേവാലയം" എന്ന ആശയം ചർച്ച ചെയ്ത്, മൂന്ന് സാധ്യതകളിൽ എത്തിച്ചേർന്നു. 1. നിലവിലുള്ള ദേവാലയം പുനരുദ്ധരിക്കുക. 2. നിലവിലുള്ള ദേവാലയം നിലനിർത്തി മറ്റൊരു ദേവാലയം നിർമ്മിക്കുക. 3. നിലവിലുള്ള ദേവാലയം മാറ്റി അതേ സ്ഥലത്ത് പുതിയ ദേവാലയം നിർമ്മിക്കുക ഈ മൂന്ന് സാധ്യതകൾ വിശദമായി പഠിച്ച് പൊതുയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 11 അംഗ കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. ഈ കമ്മിറ്റി നിരവധി തവണ യോഗം ചേർന്ന് നിർമ്മാണ വിദഗ്‌ധരും, എഞ്ചിനിയർമാരുമായി ചർച്ചനടത്തി, എല്ലാ കൂടാരയോഗങ്ങളിൽനിന്നും സംഘടന ഭാരവാഹികളിൽനിന്നും വ്യക്തികളിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് 2020 ജനുവരി 5 ലെ പൊതുയോഗ സമക്ഷം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗ ചർച്ചയിൽ പില്ലറുകളും ബീമുകളും ഇല്ലാതെ നിർമ്മിച്ച നിലവിലുള്ള ദേവാലയം പുനരുദ്ധരിച്ച് സ്ഥലസൗകര്യം വർധിപ്പിക്കുക അസാധ്യമാണെന്ന വിദഗ്ദ്ധ അഭിപ്രായം പരിഗണിച്ചും, രാജപുരം തിരുക്കുടുംബ ദേവാലയം രാജപുരത്ത് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് തന്നെ വേണം എന്ന ഇടവക ജനങ്ങൾക്ക് ആഗ്രഹമുള്ളതിനാലും, പൊതുയോഗ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലുമാണ് പുതിയ ദേവാലയം നമ്മുടെ പൂർവ്വികർ ആരാധനക്ക് കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെ നിർമ്മിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇടവകയിലെ മുതിർന്ന 3 വൈദികരെയും, കൂടാരയോഗങ്ങളിൽനിന്ന് 3 അംഗങ്ങളെ വീതവും, സംഘടനാപ്രതിനിധികളേയും, നോമിനേറ്റഡ് അംഗങ്ങളെയും ഉൾപ്പെടുത്തി 75 അംഗ ജനറൽ ബോഡി രൂപീകരിക്കാനും തീരുമാനിച്ചു. 2020 മാർച്ച് 1 ന് ചേർന്ന ജനറൽ ബോഡി യോഗം കെ ടി മാത്യു കുഴിക്കട്ടിലിനെ ജനറൽ കൺവീനറായും ജിജി കിഴക്കെപുറത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് 9 അംഗ നിർമ്മാണ കമ്മിറ്റിയും 25 അംഗ ഫൈനാൻസ് കമ്മിറ്റിയും രൂപീകരിച്ചു. ഏതാണ്ട് ഒന്നര വർഷത്തോളം ഈ കമ്മിറ്റികൾ, പൊതുയോഗം തങ്ങളെ ഏല്ലിച്ച ഉത്തരവാദിത്വങ്ങൾ നിരന്തരം വിലയിരുത്തി ഇടവകാംഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുകയും, നിർമ്മാണ കമ്മിറ്റി വിവിധ എഞ്ചീനിയർമാരിൽനിന്നും പ്ലാനുകൾ സ്വീകരിച്ച് അതിൽ നിന്നും കുഞ്ഞപ്പൻ മാളിയേക്കൽ നൽകിയ പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്‌തു. പ്രസ്തുത പ്ലാൻ 2021 ഫെബ്രുവരി 28 ന് ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ അവതരിപ്പിക്കുകയും വിശദമായ പഠനത്തിനും ചർച്ചക്കുമായി 14 കൂടാരയോഗങ്ങളിലുമുള്ള എല്ലാ കുടുംബങ്ങളിലും വാട്സ് ആപ്പിലൂടെ എത്തിക്കുവാനും തുടർന്ന് വരുന്ന കൂടാരയോഗങ്ങളിൽ ചർച്ച ചെയ്ത്‌ ഇടവകാംഗങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പൊതുയോഗ സമക്ഷം അവതരിപ്പിക്കുവാനും തിരുമാനിച്ചു. പുതിയ ദേവാലയത്തിൻ്റെ പ്ലാനും എസ്റ്റിമേറ്റും 2021 ആഗസ്റ്റ് 20 ന് ചേർന്ന പൊതുയോഗം അംഗീകരിക്കുകയും, രൂപതയുടെയും ഗവണ്മെൻ്റിൻ്റെയും അംഗീകാരത്തിനായി സമർപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു‌. വിവിധ സാമ്പത്തിക സ്രോതസ്സുകളെ ക്കുറിച്ച് ആലോചിക്കാൻ ഫിനാൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിൻ പ്രകാരം, ഫിനാൻസ് കമ്മിറ്റി യോഗം ചേർന്ന് പുതിയ ദേവാലയ നിർമ്മാണത്തിന് ആവശ്യമായ തുക ഇടവകാംഗങ്ങളുടെ സംഭാവനയിൽ നിന്നും, ഇടവകയുടെ ഇതര വരുമാന സ്രോതസ്സിൽ നിന്നും, പ്രവാസികളായ ഇടവകാംഗങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളിൽ നിന്നും, കണ്ടെത്തുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. തുടർന്നും കമ്മിറ്റികൾ വിളിച്ചു കുട്ടുകയും അവലോകനങ്ങൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തുപോന്നു. അതും പ്രകാരം 2023 ഒക്ടോബർ 29നു പുതിയ പള്ളിയുടെ തറക്കല്ലിടാൻ തീരുമാനിച്ചു. കോട്ടയം, അതിരൂപത സഹായമെത്രാൻ അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരിയിൽ അന്നേദിവസം പുതിയ പള്ളിയുടെ കല്ലിടീൽ ചടങ്ങ് നിർവഹിച്ചു. മുൻ പൊതുയോഗ തീരുമാനപ്രകാരം കല്ലിട്ട ഉടൻ പഴയ പള്ളി പൊളിച്ച് പുതിയ പള്ളി പണിയുവാൻ ആരംഭിക്കണം എന്നതായിരുന്നു. എന്നാൽ 2023 ഓഗസ്റ്റ് 31 ന് പള്ളി പൊളിക്കരുത് എന്ന് ആവശ്യവുമായി രണ്ട് വ്യക്തികൾ ഹോസ്‌ദുർഗ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തു. ആയതിനാൽ പള്ളി പണിയുന്നതിനായി ബുദ്ധിമുട്ടുകൾ നേരിട്ടു. തുടർന്ന് 2024 ഏപ്രിൽ 8 നു പള്ളി പണിയുന്നതിന് അനുകൂലമായ വിധി കോടതിയിൽ നിന്നും വന്നു. തുടർന്നും പല രീതിയിലുള്ള അനുരഞ്ജന ശ്രമങ്ങൾ, കോടതി, മെത്രാൻമാർ, സമുദായ സംഘടന നേതാക്കൾ തുടങ്ങിയവരിലൂടെ നടത്തിയെങ്കിലും വിരുദ്ധ അഭിപ്രായമുള്ള ഇടവകാംഗങ്ങൾ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. പൊതുയോഗം തെരഞ്ഞെടുത്ത നിർമ്മാണ കമ്മിറ്റി അംഗങ്ങൾ 5 വർഷക്കാലമായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം എന്ന നിലയിൽ നിർമ്മാണ കമ്മിറ്റി എടുത്ത തീരുമാനമാണ് 2025 ഏപ്രിൽ 27 ന് പഴയ ദേവാലയം പൊളിച്ച് മാറ്റുക എന്നത്. യാഥാർത്ഥ്യങ്ങൾ ഇങ്ങനെയായിരിക്കെ, ഏതാനും ചിലരുടെ നിക്ഷിപ്‌ത താല്പര്യങ്ങളുടെ പേരിൽ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെ ആവശ്യമായ പുതിയ പള്ളി എന്ന സ്വപ്‌നത്തിനു തടയിടാൻ ശ്രമിക്കുന്നത് ഏറെ വേദനാജനകമാണെന്ന് നിർമ്മാണ കമ്മിറ്റി പ്രസ്താവിച്ചു. 380 കുടുംബങ്ങളുള്ള രാജപുരം തിരുകുടുംബ ദേവാലയത്തിലെ 10 കുടുംബങ്ങൾക്ക് വേണ്ടി സ്വ‌പ്നം വേണ്ടെന്നു വയ്ക്കണം എന്നാണോയെന്ന് കമ്മറ്റി ചോദ്യമുയര്‍ത്തി. പൂർവികർ സമ്പത്തായി നൽകിയ ഞങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ ഞങ്ങൾക്ക് പുതിയ ദേവാലയം അനിവാര്യമാണെന്നും അതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുകയാണെന്നും നിർമ്മാണ കമ്മിറ്റി കൺവീനർ ടോമി ഫിലിപ്പ്, ചെയർമാൻ സജി മാത്യു എന്നിവര്‍ പ്രസ്താവിച്ചു.
Image: /content_image/News/News-2025-05-01-12:19:19.jpg
Keywords: ദേവാലയ
Content: 24933
Category: 18
Sub Category:
Heading: വിൻസെൻഷ്യൻ സമൂഹത്തിന് പുതിയ ഭരണ സമിതി
Content: കൊച്ചി: വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ആത്മീയചൈതന്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ചു വൈക്കം, തോട്ടകത്ത് പിറവിയെടുത്ത വിൻസെൻഷ്യൻ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി പെരിയ ബഹുമാനപ്പെട്ട ഫാ.പോൾ പുതുവ വിസി തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളി ടോളിലുള്ള വിൻസെൻഷ്യൻ ജനറലെറ്റിൽ വെച്ച് നടന്ന 31-മതു ജനറൽ സിനാക്സിസിൽ വെച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം ആയ ഫാ. പോൾ, പരേതനായ തോമസ്-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഫാ. മാത്യു പോത്താലിൽ (അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ), ഫാ. ജോസഫ് കൈപ്പടക്കുന്നേൽ (പോപ്പുലർ മിഷൻ, റിട്രീറ്സ്), ഫാ. ഷിന്റോ (തോമസ്) മംഗലത്തു (മീഡിയ, എഡ്യൂക്കേഷൻ), ഫാ. സ്കറിയ കൈതക്കളം (ഫിനാൻസ്) എന്നിവർ ഭരണ സമിതി അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-01-13:31:39.jpg
Keywords: വിൻസെൻ
Content: 24934
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
Content: അബൂജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തു നിന്ന്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. കൗരു ജില്ലയിലെ കുർമിൻ റിസ്ഗയിലെ സെന്റ് ജെറാൾഡ് ക്വാസി ഇടവക വികാരിയായ ഫാ. ഇബ്രാഹിം ആമോസിനെയാണ് ആറ് ദിവസത്തെ തടവിന് ശേഷം വിട്ടയച്ചത്. കഫഞ്ചൻ കത്തോലിക്ക രൂപത ഇക്കാര്യം സ്ഥിരീകരിച്ചു. ഏപ്രിൽ 24 പുലർച്ചെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. പരിക്കുകള്‍ കൂടാതെയാണ് വൈദികന്‍ മോചിതനായിരിക്കുന്നതെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ജേക്കബ് ഷാനറ്റ് പറഞ്ഞു. ഇത്രയും ഇരുണ്ടതും ഭയാനകവുമായ സമയത്ത് ഇടപെട്ട ദൈവത്തിനു തങ്ങള്‍ നന്ദി പറയുകയാണെന്നും വൈദികരുടെയും സന്യാസികളുടെയും എല്ലാവരുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയം ഇപ്പോഴും തടവിലാക്കപ്പെട്ടവർക്കുവേണ്ടി മധ്യസ്ഥത വഹിക്കട്ടെയെന്നും ഫാ. ഷാനറ്റ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, കടുണ സംസ്ഥാനത്ത് തന്നെ സെന്റ് മേരി തച്ചിറ പള്ളി വികാരിയായ ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരിന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വൈദികരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. ⧪ {{പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-01-18:16:36.jpg
Keywords: നൈജീ
Content: 24935
Category: 4
Sub Category:
Heading: മെയ് മാസം എങ്ങനെ മരിയൻ മാസം ആയി?
Content: "കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈ ലോകമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ". വിശുദ്ധ തോമസ് അക്വീനാസ് പരിശുദ്ധ പരിശുദ്ധ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. തീർത്ഥാടകയായ സഭ സവിശഷമായ രീതിയിൽ കന്യകാമറിയത്തെ ഓർക്കുന്ന മാസമാണ് മെയ് മാസം. എന്തുകൊണ്ടാണിത്? മെയ് മാസത്തിനു പരിശുദ്ധ കന്യകാമറിയവുമായി എന്താണ് ബന്ധം? അതിലേക്കു വെളിച്ചം വീശുന്ന ഒരു കൊച്ചു കുറിപ്പാണിത്. ആദ്യമായി പുരാതന ഗ്രീസിലും റോമിലും മെയ് മാസം വസന്തകാലത്തിൻെറയും ഫലപുഷ്ടിയുടെ ദേവതമാരുമായയ ആർട്ടെമിസിനും (Artemis) ഫ്ലോറക്കുമായി (Flora ) പ്രതിഷ്ഠിച്ചവയായിരുന്നു. ഇതിനെ ചുവടുപിടിച്ചു വസന്തകാലത്തിന്റെയും ഫലപുഷ്ടിയുടെയും ഓർമ്മക്കായി യൂറോപ്യർ പല ആചാരാങ്ങളൂം മെയ് മാസത്തിൽ ആഘോഷിച്ചിരുന്നു. ആധുനിക സംസ്കാരത്തിൽ അമ്മമാരുടെ ദിവസം (മദേർസ് ഡേ ഈ വർഷം അതു മെയ് പന്ത്രണ്ട് ഞായറാഴ്ചയാണ് ) മെയ് മാസത്തിൽ ആരംഭിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ ഗ്രീക്കുകാരും റോമാക്കാരും വസന്ത കാലമായ മെയ് മാസത്തിൽ മാതൃത്വത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ആദിമ സഭയിൽ എല്ലാ വർഷവും മെയ് മാസം പതിനഞ്ചാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രധാന തിരുനാളായി ആഘോഷിച്ചിരുന്നതായി തെളിവുകളുണ്ട്. പക്ഷേ പതിനെട്ടാം നൂറ്റാണ്ടിലാണ് പരിശുദ്ധ കന്യകാമറിയവുമായി മെയ് മാസത്തെ ബന്ധപ്പെടുത്തുന്ന പതിവു സഭയിൽ പ്രാബല്യത്തിൽ വന്നത്ത്. കത്തോലിക്കാ എൻസൈക്ലോപിഡിയാ പറയുന്നതനുസരിച്ചു,“ മെയ് വണക്കത്തിന്റെ ഇന്നത്തെ രൂപം ആവിർഭവിച്ചതു റോമിൽ നിന്നാണ്. റോമിൽ ഈശോസഭക്കാർ നടത്തിയിരുന്ന കോളേജിൽ വിദ്യാർത്ഥികളുടെ ഇടയിൽ അവിശ്വസ്തയും അധാർമ്മികതയും വർദ്ധിച്ചു വരുന്നതു മനസ്സിലാക്കി അവയെ തടയുന്നതിനായി കോളേജിലെ അധ്യാപകനായ ഫാ. ലറ്റോമിയ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മെയ് മാസം മരിയ വണക്കത്തിനായി മാറ്റി വയ്ക്കുവാൻ തീരുമാനിച്ചു. റോമിൽ നിന്നു ഈശോ സഭയിലെ മറ്റു കോളേജുകളിലേക്കു പിന്നിടു ലത്തീൻ സഭയിലേക്കും മെയ് മാസ വണക്കം വ്യാപിച്ചു”. ഒരു മാസം മുഴുവൻ മറിയത്തിനായി മാറ്റി വയ്ക്കുക എന്നതു ഒരു പുതിയ പാരമ്പര്യമല്ല . 30 ദിവസം മറിയത്തിനായി മാറ്റി വയ്ക്കുന്ന ട്രെസിസിമം (Tricesimum) “മറിയത്തോടുള്ള മുപ്പത് ദിവസത്തെ ഭക്തി” എന്ന പാരമ്പര്യം ലത്തീൻ സഭയിൽ ഉണ്ടായിരുന്നു. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 14 വരെ വിവിധ പേരുകളിൽ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നുണ്ട്. മറിയത്തോടുള്ള പല സ്വകാര്യ വണക്കങ്ങളും മെയ് മാസത്തിൽ ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രസിദ്ധീകരിച്ച റാക്കോൾത്തയിൽ Raccolta, (പ്രാർത്ഥനകൾ അടങ്ങിയ പുസ്തകം) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പരിശുദ്ധയായ മറിയത്തിനു വർഷത്തിലെ ഏറ്റവും മനോഹരവും പുഷ്പാലകൃതവുമായ മാസം സമർപ്പിക്കുക എന്നതു വളരെ നല്ല ഭക്താഭ്യാസമാണ് . ക്രിസ്തുമതത്തിൽ വളരെക്കാലമായി നില നിൽക്കുന്ന ഒരു വണക്കമാണിത്. റോമിൽ ഇതു സർവ്വ സാധാരണമാണ് അതു കുടുംബങ്ങളിൽ സ്വകാര്യമായി മാത്രമല്ല പല ദൈവാലയങ്ങളിലും പൊതുവായി നടക്കുന്ന ഭക്താഭ്യാസമാണ്. 1825 ഏഴാം പീയൂസ് പാപ്പ പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ എല്ലാ ക്രൈസ്തവരും പൊതുവായ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്നു വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. പന്ത്രണ്ടാം പീയൂസ് മാർപാപ്പ 1945ൽ സ്വർഗ്ഗരാജ്ഞിയായ മറിയത്തിന്റെ തിരുനാൾ മെയ് 31-ാം തീയതി സഭയിൽ സ്ഥാപിച്ചതു വഴി മെയ് മാസം മരിയൻ മാസമായി അടിയുറപ്പിക്കപ്പെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഈ തിരുനാൾ ആഗസ്റ്റ് 22-ാം തീയതി യിലേക്കു മാറ്റുകയും മെയ് മാസം 31-ാം തീയതി മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു. പാരമ്പര്യങ്ങളാലും സമയക്രമം കൊണ്ടും വർഷംതോറും നമ്മുടെ സ്വർഗ്ഗീയ അമ്മയായ മറിയത്തെ ബഹുമാനിക്കാൻ പറ്റിയ മനോഹരമായ മാസമാണ് മെയ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2025-05-01-19:26:13.jpg
Keywords: മരിയൻ
Content: 24936
Category: 1
Sub Category:
Heading: റോം മേയര്‍ക്കു നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ സംഘം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രോഗാവസ്ഥയിലും, നിര്യാണത്തിന് ശേഷമുള്ള ചടങ്ങുകളിലും റോം നഗരമേകിയ സഹായസഹകരണങ്ങൾക്ക് കർദ്ദിനാൾ സംഘത്തിന്റെ പേരിൽ റോം മേയറിന് നന്ദി പറഞ്ഞ് കർദ്ദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റേ. കഴിഞ്ഞ ദിവസങ്ങളിൽ റോമിലേക്കു എത്തിയ ലക്ഷകണക്കിന് തീർത്ഥാടകർക്കും വിശ്വാസികൾക്കും യാത്രാസൗകര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ റോം നഗരവും ഇവിടെയുള്ള സന്നദ്ധസേവനപ്രവർത്തകരുൾപ്പെടെയുള്ള ആളുകളും നൽകിയത് വിലയേറിയ സേവനങ്ങളാണെന്ന് കർദ്ദിനാൾ സംഘത്തിന്റെ ഡീൻ റോം മേയര്‍ റൊബെർത്തോ ഗ്വാൽത്തിയേരിക്കെഴുതിയ കത്തിൽ കുറിച്ചു. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലും, യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കും വത്തിക്കാനിലേക്കുള്ള യാത്ര സുഗമമാക്കിയതിന് റോം ഭരണകൂടത്തിന്റെയും മറ്റു ഘടകങ്ങളുടെയും സേവനങ്ങൾ ലഭ്യമായിരുന്നതും കർദ്ദിനാൾ തന്റെ കത്തിൽ പ്രത്യേകം അനുസ്മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ അവസാനദിനങ്ങളിൽ, പ്രത്യേകിച്ച് രോഗാവസ്ഥയിലും മരണത്തിലും വത്തിക്കാനിലെത്തിയ അസംഖ്യം വിശ്വാസികൾക്കൊപ്പം റോമും പാപ്പായ്ക്ക് സമീപസ്ഥമായിരുന്നുവെന്ന് കർദ്ദിനാൾ റേ തന്റെ സന്ദേശത്തിൽ കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾക്കൊപ്പം പാപ്പയുടെ വിയോഗത്തിൽ റോമാ നഗരവും പങ്കു ചേർന്നുവെന്നും, പാപ്പയുടെ ഭൗതികശരീരത്തിന് മുന്നിൽ അന്ത്യോപചാരമർപ്പിക്കാൻ അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ മുന്നിൽ നിന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഇറ്റലിയുടെ തലസ്ഥാനം കൂടിയായ റോമിലെ ഭരണകൂടത്തിനും പൊതു, സ്വകാര്യസംഘടനകൾക്കും, സന്നദ്ധപ്രവർത്തകർക്കും എല്ലാ പൗരന്മാർക്കും തങ്ങളുടെ പേരിലുള്ള നന്ദി കർദ്ദിനാൾ റേ അറിയിച്ചു. അതേസമയം പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരി മേജര്‍ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ ആയിരകണക്കിന് തീർത്ഥാടകരുമാണ് ദിനംപ്രതി വത്തിക്കാനിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഇതിനും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-02-10:36:38.jpg
Keywords: പാപ്പ
Content: 24937
Category: 1
Sub Category:
Heading: പ്രമുഖ അമേരിക്കൻ മോഡല്‍ കാരി പ്രെജീൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കൻ മോഡലും മുൻ മിസ് കാലിഫോർണിയ യുഎസ്എയുമായ കാരി പ്രെജീൻ ബോളർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം താരം തന്നെയാണ് നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് വരുന്ന ഫോളോവേഴ്സിനെ അറിയിച്ചത്. സത്യ വിശ്വാസത്തിലേക്കുള്ള യാത്രയില്‍ താരം ആഹ്ളാദം പ്രകടിപ്പിച്ചു. "താൻ ഒടുവിൽ വീട്ടിലെത്തി" എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ചിത്രം സഹിതം കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. വിശുദ്ധ ഫ്രാൻസെസ് സേവ്യർ കാബ്രിനിയുടെ നാമം പ്രത്യേകമായി തിരഞ്ഞെടുത്തുവെന്നും അവർ വെളിപ്പെടുത്തി.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Carrie Prejean Boller (@carrieprejeanboller)

“ഇന്നലെ ഈസ്റ്റർ വിജിലില്‍, ഏകവും സത്യവും പരിശുദ്ധവും അപ്പസ്തോലികവുമായ കത്തോലിക്കാ സഭയിലേക്ക് എന്നെ സ്വാഗതം ചെയ്തു. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിശുദ്ധ കുർബാന, കുമ്പസാരം, എന്നീ കൂദാശകൾ എനിക്ക് ലഭിച്ചു. ദൈവത്തിന് നന്ദി. ക്രിസ്തു രാജാവാണ്. ഇതാ ഞാൻ, കർത്താവേ..! ഒടുവിൽ ഞാൻ വീട്ടിലെത്തി. ഇറ്റലിയിൽ നിന്നുള്ള ആദ്യത്തെ അമേരിക്കൻ വിശുദ്ധയായ വിശുദ്ധ ഫ്രാൻസെസ് കാബ്രിനിയുടെ നാമമാണ് എന്റെ ജ്ഞാനസ്നാന സ്ഥിരീകരണ നാമം. ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയത്തില്‍ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഫാ. ജോയ്ക്കു നന്ദി". - താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാലിഫോര്‍ണിയയിലെ ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയത്തില്‍ നിന്നാണ് താരം കത്തോലിക്ക വിശ്വാസത്തെ പുല്‍കിയത്. ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രെജീൻ ബോളറുടെ പോസ്റ്റുകള്‍ വൈറലാണ്. ഇവാഞ്ചലിക്കല്‍ കുടുംബത്തില്‍ ജനിച്ച പ്രെജീൻ, ടാർഗെറ്റ്, ബ്ലൂമിംഗ്ഡെയ്ൽസ്, സാക്സ് ഫിഫ്ത്ത് അവന്യൂ, നോർഡ്സ്ട്രോം തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് മോഡലായി പ്രവർത്തിച്ച വ്യക്തിയാണ്. മിസ് കാലിഫോർണിയ യുഎസ്എ കിരീടം നേടിയ അവര്‍ മുൻ എൻഎഫ്എൽ ക്വാർട്ടർബാക്ക് കൈൽ ബോളറെയാണ് വിവാഹം ചെയ്തത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-02-11:58:26.jpg
Keywords: താര
Content: 24938
Category: 1
Sub Category:
Heading: 2 മലയാളികള്‍ ഉള്‍പ്പെടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 4 ഇന്ത്യന്‍ കര്‍ദ്ദിനാളുമാര്‍
Content: വത്തിക്കാന്‍ സിറ്റി: മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവിലേക്കാണ് ആഗോള ശ്രദ്ധ മുഴുവനും. പത്രോസിന്റെ അടുത്ത പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുക ആരായിരിക്കും? പ്രവചനാതീതമായ പരിശുദ്ധാത്മാവിന്റെ തീരുമാനപ്രകാരം യാഥാര്‍ത്ഥ്യമാകുന്ന ആ തെരഞ്ഞെടുപ്പ് ഫലത്തിനായി ലോകം കാത്തിരിക്കുകയാണ്. കോൺക്ലേവിൽ പ്രവേശിക്കാൻ അർഹതയുള്ള കർദ്ദിനാളന്മാരുടെ സംഖ്യ 135 ആണെങ്കിലും രണ്ടു പേർ ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടുനില്‍ക്കുന്നതിനാല്‍ 133 ആയിരിയ്ക്കും 80 വയസ്സിന് താഴെയുള്ള വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം. പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ പ്രവേശിക്കുന്നതിന് അർഹതയുള്ള 135 കർദ്ദിനാളന്മാരിൽ നാലുപേർ ഇന്ത്യക്കാരാണ്. ഇതില്‍ മലയാളികള്‍ക്ക് അഭിമാനമായി രണ്ടു കര്‍ദ്ദിനാളുമാരുണ്ടെന്നതും ശ്രദ്ധേയം. സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദ്ദിനാള്‍ അന്തോണി പൂള എന്നീ കർദ്ദിനാളുന്മാരാണ് 80 വയസ്സിൽ താഴെ പ്രായമുള്ള വോട്ടവകാശമുള്ള ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍. കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട് കേവലം ആറ് മാസത്തിനകം നടക്കാന്‍ പോകുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അപൂര്‍വ്വഭാഗ്യമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കത്തോലിക്ക സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയത്. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ തലവന്‍ കൂടിയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്. സീറോ മലങ്കര കത്തോലിക്ക സഭയിലെ പ്രഥമ കര്‍ദ്ദിനാളായി ബസേലിയോസ്‌ ക്ലിമീസ് ബാവയെ ഉയര്‍ത്തിയത് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തായിരിന്നു. 2012 ഒക്ടോബർ 24-നായിരിന്നു ഔദ്യോഗിക പ്രഖ്യാപനം. അതേവര്‍ഷം നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. 2013-ല്‍ നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദ്ദിനാളുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണം നേടിയ വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്. ഫ്രാന്‍സിസ് പാപ്പയെ തെരഞ്ഞെടുത്ത അന്നത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കുമ്പോള്‍ 53 വയസ്സായിരിന്നു കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ പ്രായം. ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയെയും ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂളയെയും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഫ്രാന്‍സിസ് പാപ്പയായിരിന്നു. 2022 ആഗസ്റ്റ് 27നു വിളിച്ചുകൂട്ടിയ കൺസിസ്റ്ററിയിൽവെച്ചാണ് കർദ്ദിനാള്‍ സ്ഥാനത്തേക്ക് ഇരുവരും ഉയര്‍ത്തപ്പെട്ടത്. ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരില്‍ സീറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും 80 വയസ്സു കഴിഞ്ഞതിനാൽ പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ഇത്തവണ വോട്ടവകാശം ഇല്ല. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-02-14:32:45.jpg
Keywords: കോണ്‍