Contents
Displaying 24491-24500 of 24933 results.
Content:
24939
Category: 1
Sub Category:
Heading: ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം; സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴൽ തയാർ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി, വത്തിക്കാൻ അഗ്നിശമന സേനാംഗങ്ങൾ സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴല്‍ സ്ഥാപിച്ചു. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും, പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദ്ദിനാൾമാരുടെ ബാലറ്റുകൾ പ്രത്യേക ചൂളയിൽ കത്തിക്കും. കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. കറുത്ത പുക പുറപ്പെടുവിക്കുന്നതിനായി ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (കൽക്കരി ടാറിന്റെ ഒരു ഘടകം), സൾഫർ എന്നിവ കലര്‍ത്തി കത്തിക്കും. എന്നാൽ മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍, ബാലറ്റുകൾ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവയുമായി കലർത്തി കത്തിച്ച് വെളുത്ത പുക പുറപ്പെടുവിക്കുന്ന വിധത്തിലാണ് ക്രമീകരണം.

ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലം പുറംലോകം ആദ്യം അറിയുക പുകകുഴലില്‍ നിന്നായിരിക്കും. 2013 മാര്‍ച്ചില്‍ അവസാനമായി നടന്ന കോണ്‍ക്ലേവില്‍ അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പിലാണ് ചിമ്മിനിയിൽ നിന്ന് വെളുത്ത പുക പുറത്തുവന്നത്. ഇതോടെയാണ് പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ലോകം അറിഞ്ഞത്. മെയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിച്ച് ഏത് ദിവസം പുകക്കുഴലില്‍ നിന്ന്‍ വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-02-17:13:58.jpg
Keywords: കോണ്‍

24940
Category: 1
Sub Category:
Heading: അറുപതോളം രാജ്യങ്ങൾക്ക് ഒന്നര കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ
Content: പെന്‍സില്‍വാനിയ: യുഎസ് ആസ്ഥാനമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ പേപ്പൽ ഫൗണ്ടേഷൻ അറുപതോളം രാജ്യങ്ങളിൽ, ഒരു കോടി നാൽപ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചു. അറുപതോളം രാജ്യങ്ങളിലായി 116 പദ്ധതികൾക്കാണ് ഇതുമൂലം സഹായങ്ങൾ ലഭിക്കുക. ക്രിസ്തുവിന്റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു ഫൗണ്ടേഷന്റെ പ്രസിഡന്റ് എഡ്‌വേഡ് ഫിറ്റ്സജരാൾഡ് പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ശുദ്ധജല ലഭ്യത, സ്കൂളുകളുടെ നിർമ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിർമ്മിക്കൽ, പ്രായമായ പുരോഹിതരുടെ പരിചരണം എന്നിവ ഈ പിന്തുണയിൽ ഉൾപ്പെടുന്നതായി സംഘടന അറിയിച്ചു. ദുർബലരെ പരിപാലിക്കുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ സുവിശേഷത്തിന്റെ പ്രത്യാശ പങ്കിടുന്നതിനുമുള്ള പ്രാർത്ഥനാപരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് സഹായമെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 42 രാജ്യങ്ങളിലായി 8,00,000 ലക്ഷം ഡോളറിന്റെ സഹായം സംഘടന ലഭ്യമാക്കിയിരിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ സമയങ്ങളിൽ 2,800-ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 250 മില്യൺ ഡോളറിലധികം സംഘടന അനുവദിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-03-10:49:13.jpg
Keywords: പേപ്പ

24941
Category: 1
Sub Category:
Heading: ഏറ്റവും അധികം കര്‍ദ്ദിനാളുമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ്; ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പിന് വത്തിക്കാന്‍ ഒരുങ്ങി
Content: വത്തിക്കാന്‍ സിറ്റി: അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലേവ് കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോൺക്ലേവായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മുൻ പേപ്പൽ കോൺക്ലേവുകളിലെ എണ്ണം എല്ലാം മറികടന്നാണ് ഇത്തവണ കോണ്‍ക്ലേവ് നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. 120 ൽ അധികം വോട്ടർമാരുമായി ഇതുവരെ ഒരു കോൺക്ലേവും നടന്നിട്ടില്ലായെന്നതാണ് ചരിത്രം. 2005, 2013 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ 115 ഇലക്ടർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന മുൻകാല റെക്കോർഡ് തകർത്തുക്കൊണ്ടാണ് ഇത്തവണ 133 കർദ്ദിനാൾ ഇലക്ടർമാർ ഒത്തുകൂടുന്നത്. ഇത്തവണ വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 135 ആയിരിന്നെങ്കിലും രണ്ടു പേര്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഒഴിവായിട്ടുണ്ട്. 1996-ലെ തന്റെ അപ്പസ്തോലിക ഭരണഘടനയായ യൂണിവേഴ്‌സി ഡൊമിനിക്കി ഗ്രെഗിസിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിശ്ചയിച്ച പരിധിയിലധികം കര്‍ദ്ദിനാളുമാരുമായി ഒരു കോൺക്ലേവ് നടക്കുന്നത് ഇതാദ്യമായാണ്. രേഖയുടെ 33-ാം ഖണ്ഡികയിൽ വോട്ടർമാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ 36-ാം ഖണ്ഡികയിൽ, "കർദ്ദിനാൾമാരുടെ കോളേജിന് മുമ്പാകെ ഉയര്‍ത്തപ്പെട്ട സഭയുടെ ഏതൊരു കർദ്ദിനാളിനും മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന്" സ്ഥിരീകരിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ തന്റെ പരമോന്നത അധികാരം പ്രയോഗിച്ചുകൊണ്ട് സംഖ്യാപരിധി നിയമപരമായി ഒഴിവാക്കിയതായി ഈ ആഴ്ചയുടെ ആരംഭത്തില്‍ കര്‍ദ്ദിനാള്‍ കോളേജ് വ്യക്തമാക്കിയിരിന്നു. അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത് വിശുദ്ധ പത്രോസിന്റെ 267-ാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 89 വോട്ടുകളെങ്കിലും ലഭിക്കണം. ഈ വർഷത്തെ കോണ്‍ക്ലേവ് സഭാ ചരിത്രത്തിലെ ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്ന ഒന്നായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആറ് ജനവാസമുള്ള ഭൂഖണ്ഡങ്ങളിലെ 71 രാജ്യങ്ങളിൽ നിന്നുള്ള 133 യോഗ്യരായ ഇലക്ടറുമാരാണ് അണിനിരക്കുക. രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാളുമാരുടെ എണ്ണം നോക്കുകയാണെങ്കില്‍ ഇറ്റലിയാണ് (17) മുന്‍നിരയില്‍. അമേരിക്ക (10), ബ്രസീൽ (7) എന്നിങ്ങനെയാണ് മറ്റുള്ള കര്‍ദ്ദിനാളുമാരുടെ കണക്കുകള്‍. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-03-11:34:40.jpg
Keywords: പാപ്പ

24942
Category: 18
Sub Category:
Heading: സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
Content: കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കലാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ഫാ. പാണംപറമ്പിലിനെ ദൈവവിളിക്കായുള്ള കമ്മീഷൻ സെക്രട്ടറിയായി കൂടി പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് അരുമച്ചാടത്ത് നിയമിച്ചിട്ടുണ്ട്. ഫാ. തോമസ് മേൽവെട്ടത്തായിരുന്നു ഈ ചുമതലകൂടി നിർവഹിച്ചിരുന്നത്. ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുവരുമ്പോഴാണ് ഫാ. ആൻഡ്രൂസിന് സഭാകാര്യാലയത്തിലേക്കുള്ള നിയമനം ലഭിക്കുന്നത്. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്നു വിശ്വാസപരിശീലന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫാ. ജോസഫ് കല്ലറക്കല്‍ കോതമംഗലം രൂപതയിൽ വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ എന്ന ചുമതല തുടർന്നുകൊണ്ടായിരിക്കും സഭയുടെ കേന്ദ്രകാര്യാലയത്തിൽ പുതിയ ഉത്തരവാദിത്വം നിർവഹിക്കുന്നത്. വിശ്വാസപരിശീലന - ദൈവവിളി കമ്മീഷൻ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കുന്ന ഫാ. തോമസ് മേൽവെട്ടത്തു തലശ്ശേരി അതിരൂപത മൈനർ സെമിനാരി റെക്ടറും കത്തീഡ്രൽ വികാരിയുമായാണ് നിയമിതനായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-03-15:36:40.jpg
Keywords: സീറോ

24943
Category: 1
Sub Category:
Heading: കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വംശജനായ പാക്ക് കർദ്ദിനാളും
Content: കറാച്ചി: സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബം, ജനസംഖ്യയുടെ 2% ൽ താഴെ മാത്രം വരുന്ന ക്രൈസ്തവരുള്ള മുസ്ലീം രാജ്യത്ത്, മതാന്തര സംഭാഷണത്തിന്റെ ഉറച്ച വക്താവ്. പാകിസ്ഥാന്റെ 78 വർഷത്തെ ആധുനിക ചരിത്രത്തിലെ രണ്ടാമത്തെ കർദ്ദിനാള്‍. രണ്ടു മാസത്തിന് ശേഷമാണ് കോണ്‍ക്ലേവ് നടക്കുന്നതെങ്കില്‍ വോട്ടവകാശം നഷ്ട്ടമാകുമായിരിന്ന കര്‍ദ്ദിനാള്‍. ഇത്തവണ നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പാക്ക് കർദ്ദിനാൾ ജോസഫ് കൗട്ട്സിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇങ്ങനെ നീളുന്നു. 1945 ജൂലൈ 21 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ജുള്ളുണ്ടൂർ രൂപതയിലെ ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രധാന പട്ടണമായ അമൃത്സറിലാണ് ജോസഫ് കൗട്ട്സിന്റെ ജനനം. ഗോവയിൽ നിന്നുള്ളവരായിരിന്നു മാതാപിതാക്കള്‍. അദ്ദേഹത്തിന്റെ പിതാവ് പീറ്റർ ഐസിഐ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. വൈകാതെ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം പിതാവ് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറി. സെന്റ് പാട്രിക് ബ്രദേഴ്‌സിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലായിരിന്നു പഠനം. ലാഹോറിലെ സെന്റ് മേരീസ് സെമിനാരിയിൽ പഠനം തുടർന്നു. കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1971 ജനുവരി 9ന് ലാഹോറില്‍ വൈദികനായി അഭിഷിക്തനായി. 1988 മെയ് 5 ന് പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ സഹായ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം സെപ്റ്റംബർ 16 ന് അഭിഷിക്തനായി. 2012 ജനുവരി 25 ന് കറാച്ചി ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 2011 മുതൽ 2017 അവസാനം വരെ പാക്ക് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റുമായും 2021 ഫെബ്രുവരി 11 വരെ കറാച്ചിയിലെ ആർച്ച് ബിഷപ്പുമയും സേവനം ചെയ്തു. 2018 ജൂൺ 28 ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കൺസിസ്റ്ററിയിൽ കർദ്ദിനാളായി നിയമിച്ചത്. സംവാദത്തിലും മത ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രത്തിന് നൽകിയ സേവനങ്ങളും പാക്കിസ്ഥാന്റെ സാമൂഹിക ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നൽകിയ സംഭാവനകളും പരിഗണിച്ച് പാക്ക് പ്രസിഡന്റിന്റെ ആദരവ് ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് കർദ്ദിനാൾ ജോസഫ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-03-16:06:18.jpg

24944
Category: 1
Sub Category:
Heading: കോണ്‍ക്ലേവിന് ഒരുക്കമായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ എട്ടാമത് യോഗം ചേര്‍ന്നു
Content: വത്തിക്കാന്‍ സിറ്റി; മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന് ഒരുക്കമായി ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിൻറെ യോഗം വീണ്ടും ചേര്‍ന്നു. ഫ്രാൻസിസ് പാപ്പയുടെ മരണാനന്തരമുള്ള കർദ്ദിനാളന്മാരുടെ യോഗങ്ങളിൽ എട്ടാമത്തെ യോഗമാണ് ഇന്നലെ വെള്ളിയാഴ്ച നടന്നത്. നൂറ്റിഎണ്‍പതിലധികം കർദ്ദിനാളുന്മാർ ഇതിൽ പങ്കെടുത്തു. ഇതില്‍ 120 പേർ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനു വോട്ടവകാശമുള്ളവരായിരിന്നു. യുവജനങ്ങൾക്ക് സുവിശേഷം പകർന്നു നല്കൽ, പൗരസ്ത്യസഭകൾ, സുവിശേഷ വിനിമയവും സാക്ഷ്യവും ഇടവക മുതൽ എല്ലാ തലങ്ങളിലും എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയവ യോഗത്തിൽ ചർച്ചാവിഷയങ്ങളായി. കൂടാതെ സുവിശേഷ സാക്ഷ്യത്തിനു വിരുദ്ധമായ ലൈംഗിക ചൂഷണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കപ്പെട്ടു. ആരാധനാക്രമത്തിൻറെ കേന്ദ്രസ്ഥാനം, കാനൻ നിയമത്തിൻറെ പ്രാധാന്യം, സിനഡാത്മകത, കൂട്ടായ്മ തുടങ്ങിയവയും ചര്‍ച്ചയായി. യോഗത്തില്‍ ഇരുപത്തിയഞ്ചു കർദ്ദിനാളുന്മാർ സംസാരിച്ചു. ഫ്രാൻസിസ് പാപ്പയുടെ പുരോഗമനപരമായ കാൽപ്പാടുകൾ പിന്തുടരുന്ന ഒരു പാപ്പയെ കോൺക്ലേവ് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽജിയേഴ്സിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ-പോൾ വെസ്കോ പറഞ്ഞു. കർത്താവ് ഇതിനകം തിരഞ്ഞെടുത്ത ഒരാളെ നമുക്ക് കണ്ടെത്തണം. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ കൂടുതൽ സമയമുണ്ട്. ശരിയായ സമയത്ത് കർത്താവ് ആഗ്രഹിച്ച പാപ്പയെ സഭയ്ക്ക് നൽകുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ക്ലേവിനായി സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-03-20:48:32.jpg
Keywords: പാപ്പ, കര്‍ദ്ദി

24945
Category: 1
Sub Category:
Heading: കൈപ്പൻപ്ലാക്കലച്ചൻ; പാവങ്ങളുടെ സുവിശേഷം
Content: ആ ഞായറാഴ്ച പാലാ പട്ടണം കരഞ്ഞു. അസാധാരണമായ രീതിയില്‍ പാവങ്ങള്‍ക്ക് വേണ്ടി ദൈവത്തിനു മുമ്പില്‍ കരഞ്ഞ ഒരു മനുഷ്യന്റെ ദേഹവിയോഗത്തില്‍ പാല നെടുവീര്‍പ്പെട്ടു. പാവങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ഒരു നല്ലിടയന്‍ ദൈവപിതാവിന്റെ മടിയിലേക്കു മടങ്ങി. 2014 മെയ് 4 ഞായറാഴ്ച രാവിലെ 11:30 ഉത്ഥിതനില്‍ ഉയിര്‍ക്കാന്‍ പാവങ്ങളുടെ സ്വന്തം ഫാ. കൈപ്പന്‍പ്ലാക്കല്‍ അബ്രാഹമച്ചന്‍ നിത്യതയില്‍ ചേര്‍ന്നു. ആ പാവനാത്മാവ് പറന്നകന്നിട്ട് ഇന്നു 11 വര്‍ഷം തികയുന്നു. 'എന്റെ മക്കളെ, പാവങ്ങളെ മറക്കരുത്. പാവങ്ങളെ മറന്നാല്‍ ദൈവം നമ്മെ മറക്കും; പാവങ്ങള്‍ നമ്മുടെ സമ്പത്താണ്. പാവങ്ങള്‍ ദൈവത്തിന്റെ കൂദാശയാണ്. പ്രിയ മക്കളെ, നിങ്ങള്‍ വളര്‍ന്നു പോയേക്കാം. എന്നാല്‍ നിങ്ങളുടെ സമ്പത്ത് പാവങ്ങളാണെന്ന് ഓര്‍ക്കുക.' കരുണയുടെ സുവിശേഷഷത്തിന് ജീവിതംകൊണ്ട് വ്യാഖ്യാനം നല്‍കിയ ബഹു. അബ്രാഹം കൈപ്പന്‍പ്ലാക്കലച്ചന്‍ തന്റെ ആത്മപ്രിയരായ സ്‌നേഹഗിരിമക്കളെ ഓര്‍മ്മിപ്പിച്ചതാണ് ഈ വാക്കുകള്‍ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം CCC 2444 നമ്പറില്‍ 'സഭയ്ക്ക് ദരിദ്രരോടുള്ള താത്പര്യം അവളുടെ നിരന്തരമായ പാരമ്പര്യത്തിന്റെ ഭാഗമാണ്.' സുവിശേഷ ഭാഗ്യങ്ങളുടെയും, യേശുവിന്റെ ദാരിദ്ര്യത്തിന്റെയും, ദരിദ്രരോടു അവിടുത്തേക്കുള്ള താത്പര്യത്തിന്റെയും സുവിശേഷത്താല്‍ പ്രചോദിതമാണ് ഈ സ്‌നേഹം. ദരിദ്രരോടുള്ള താത്പര്യം അദ്ധ്വാനിക്കാനുള്ള കടമയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. 'ആവശ്യത്തില്‍ പ്പെട്ടവര്‍ക്കു സഹായം നല്‍കാന്‍' വേണ്ടിയാണത്. എന്നു പഠിപ്പിക്കുന്നു. പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്ന അവസരത്തില്‍ ബഹു. അബ്രാഹം അച്ചന്‍ പാലാ പട്ടണത്തില്‍ അലഞ്ഞു തിരിയുന്ന അനാഥ ബാല്യങ്ങളെ കണ്ട് മനസ്സലിഞ്ഞ് 1959 ഏപ്രില്‍ 5-ന് പാലായില്‍ ''ബോയ്സ് ടൗണ്‍' എന്ന സ്ഥാപനം ആണ്‍കുട്ടികള്‍ക്കായും 1963 ആഗസ്റ്റ് 15-ന് അച്ചന്റെ സ്വന്തം ഇടവകയായ കൊഴുവനാലില്‍ 'ഗേള്‍സ് ടൗണ്‍' എന്ന സ്ഥാപനം പെണ്‍കുട്ടികള്‍ക്കായും അച്ചന്‍ തുടങ്ങി. വിദ്യാഭ്യാസവും സംരക്ഷണവും ലഭിക്കുവാന്‍ സാഹചര്യമില്ലാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വവും സംരക്ഷണവും നല്‍കുക, അവരെ സ്‌നേഹിച്ചു വളര്‍ത്തുക, വിദ്യഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി അവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചന്‍ ഈ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ഈ ലോകത്ത് കരുണയുടെ മനോഹാരിതാ തീര്‍ക്കാന്‍ പാലാ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പാലായിലെ പരുമലക്കുന്നില്‍ സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന് 1969 മെയ് 24-ന് രൂപം നല്‍കി. വിശുദ്ധ കുര്‍ബാനയില്‍ നിന്നും ചൈതന്യം സ്വീകരിച്ചുകൊണ്ട് ഈശോയോട് ചേര്‍ന്ന് ഈശോയുടെ പാവങ്ങള്‍ക്കായുള്ള സ്വയം അര്‍പ്പണമാണ് മിഷനറി സന്യാസിനെ സമൂഹത്തിന്റെ കാരിസം. ''ഒരു സ്‌നേഹഗിരി മിഷനറി സന്യാസിനീ സ്‌ക്രാരിയിലും, ബലിപീഠത്തിലും ദിവ്യകാരുണ്യ സ്വീകരണത്തിലുമുള്ള ഈശോയെ കണ്ടുകൊണ്ടുമാത്രം തൃപ്തിപ്പെടരുത്, നടന്ന് കഷ്ടപ്പെട്ടും, അദ്ധ്വാനം കൊണ്ടു വലഞ്ഞും, സങ്കടത്താല്‍ കരഞ്ഞും, ആവലാതി പറഞ്ഞും ആ തെരുവീഥിയില്‍ക്കൂടി ആ ഊടുവഴികളില്‍ക്കൂടി കടന്നുപോകുന്ന ഓരോ സഹോദരങ്ങളിലും മറഞ്ഞിരി ക്കുന്ന ഈശോ നമ്മെ തുറിച്ചു നോക്കുന്നു. അവര്‍ക്ക് നാം ആശ്വാസം കൊടുക്കണം. അതാണ് ആ നോട്ടത്തിന്റെ ലക്ഷ്യം. സംസാരിക്കാത്ത, മറുപടി പറയാത്ത ക്രിസ്തുവിനെ കാണുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഒരു സ്‌നേഹഗിരി മിഷനറി സന്യാസിനി സംസാരിക്കുന്ന, മറുപടി പറയുന്ന ക്രിസ്തുവിനെ കാണണം. അതാണ് അവളുടെ ലക്ഷ്യം.'' എന്ന് അച്ചന്‍ സഹോദരിമാരെ ഓര്‍മ്മിപ്പിച്ചിരുന്നു. 'Jesus Alone'. ഈശോ മാത്രം എന്നതാണ് സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ ആപ്തവാക്യം ഈ ആദര്‍ശ വാക്യത്തെ അബ്രാഹച്ചന്‍ 1970 ല്‍ സിസ്റ്റേഴ്‌സിനു നല്‍കിയ ക്ലാസ്സില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: 'ഈശോ മാത്രമാകുന്നു നമ്മുടെ സഹായ കവും ശക്തിയും. ആശ്വാസങ്ങള്‍ നഷ്ടപ്പെടാം... സന്തോഷങ്ങള്‍ ദുഃഖമായി മാറാം....അധികാരി കള്‍ നമ്മെ തെറ്റിദ്ധരിച്ചേക്കാം... കൂട്ടുകാര്‍ നമ്മെ ഉപേക്ഷിച്ചേക്കാം... മറ്റുള്ളവര്‍ വിമര്‍ശിച്ചേ ക്കാം... സ്ഥാനമാനങ്ങള്‍ കൈവിട്ടു പോയേക്കാം... രോഗം നമ്മെ അലട്ടിയേക്കാം... പ്രലോഭന ങ്ങള്‍ നമ്മെ ശല്യപ്പെടുത്തിയേക്കാം. മനഃസ്സമാധാനം ഇല്ലാതായേക്കാം... എന്നാല്‍ നമ്മുടെ ഉറ്റ സ്‌നേഹിതനായ ഈശോ നമ്മെ നയിക്കുവാന്‍ നമ്മോടൊപ്പമുണ്ട്. അപ്പോള്‍ നാം ഈശോയോ ടുകൂടി മാത്രമാണ് എന്ന അനുഭവം നമുക്കുണ്ടാകും.' മറ്റൊരിക്കല്‍ 'വത്സല മക്കളേ, നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ഏക സ്‌നേഹിതന്‍ ഈശോ മാത്രമാണ്. നാം എവിടെ ചെന്നാലും, ഒരിക്കലും നമ്മെ വിട്ടുപിരിയാത്ത യാതൊരു മാറ്റവുമി ല്ലാത്ത അനര്‍ഗ്ഗളമായ സ്‌നേഹം നമ്മിലേക്ക് ചൊരിയുന്ന ഏക വ്യക്തി ഈശോ മാത്രമാണ്. ഈശോയെ ഹൃദയം നിറച്ച് സ്‌നേഹിക്കുക.' എന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യത്തിന്റെ നീരുറവ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടും ഒഴുക്കാന്‍ കൈപ്പന്‍പ്ലാക്കലച്ചന്‍ 1994-ല്‍ മലയാറ്റൂരില്‍ 'ദൈവദാന്‍ സന്യാസിനീ സമൂഹം' സ്ഥാപിച്ചു. അബ്രാഹമച്ചന്റെ മൃതസംസ്‌കാര വേളയില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കത്തോലിക്കാബാവാ പറഞ്ഞതുപോലെ, ''ഫ്രാന്‍സീസ് മാര്‍പാപ്പാ, നമ്മുടെ ദേശത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വന്ന് അച്ചന് അന്തി മോപചാരമര്‍പ്പിക്കുമായിരുന്നുവെന്നതിന് യാതൊരു സംശയവുമില്ല. കാരണം അത്രമാത്രം ധന്യമാണ് ഈ ജിവിതം.' ദരിദ്രര്‍ക്കുനേരെയുള്ള ഈശോയുടെ പ്രത്യേക സ്‌നേഹത്തെ കാരുണ്യത്തിന്റെ ജീവ സുവിശേഷമാക്കാന്‍ ഫ്രാന്‍സീസ് പാപ്പാ കരുണയുടെ ജൂബിലി വര്‍ഷം സമാപിച്ചവസരത്തില്‍ ലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികള്‍ ക്രിസ്തുവിന്റെ ഉപവിയുടെ ഉന്നതരായ സാക്ഷികളായി മാറാന്‍ ഉപകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ ദരിദ്രര്‍ക്കായുള്ള ആഗോള ദിനം 2017 ല്‍ സ്ഥാപിച്ചു. ദരിദ്രര്‍ ഒരു വിഷമപ്രശ്‌നമല്ല പ്രത്യുതാ സുവിശേഷത്തിന്റെ സത്തയെ മനസ്സിലാക്കാനും, പ്രായോഗീകമാക്കാനും സമുക്ക് ലഭിക്കുന്ന സ്രോതസ്സാണന്നു പാപ്പാ പഠിപ്പിച്ചു. വല്ലപ്പോഴുമുള്ള ഒരു സേവന പ്രവര്‍ത്തനമല്ല; ദരിദ്രരുമായുള്ള സത്യസന്ധമായ കണ്ടുമുട്ടലും പങ്കുവയ്പ്പും ഒരു ജീവിതരീതിയായി മാറ്റണമെന്നും. ഈ പ്രവര്‍ത്തികളിലാണ് നമ്മുടെ പ്രാര്‍ത്ഥനയുടെയും, ശിഷ്യത്വത്തിലേക്കുള്ള യാത്രയുടെയും, മാനസാന്തരത്തിന്റെയും സുവിശേഷ സത്യം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചിരുന്നു. ഇവിടെയാണ് നമ്മള്‍ നമ്മുടെ കരം കൊണ്ട് ഈശോയുടെ ശരീരം സ്പര്‍ശിക്കുന്നത്. അതിനാല്‍ ബഹു. കൈപ്പന്‍പ്ലാക്കല്‍ അച്ചന്‍ പറയുന്നതുപോലെ 'ഒരു നനഞ്ഞ കൈത്തൂവാലയായി വേദനിക്കുന്നവരിലേക്ക് ഈശോയുടെ സ്‌നേഹവുമായി നാം കടന്നുചെല്ലണം. ആശ്വാസമില്ലാതെ അലയുന്ന ആത്മാക്കളെ ചേര്‍ത്തുപിടിച്ച് ആശ്വ സിപ്പിച്ച് - സന്തോഷിപ്പിച്ച്, അവരുടെ കണ്ണീരൊപ്പിയ ആ ആര്‍ദ്രഹൃദയമാകുന്ന തൂവാലയും കൊണ്ടായിരിക്കണം അനുദിന ദിവ്യബലിയില്‍ നാം ഈശോയെ സമീപിക്കുവാന്‍.' ദിവ്യകാരുണ്യ അള്‍ത്താരയില്‍ നിന്നും ദൈവത്തിന്റെ സ്‌നേഹം മുഴുവനും വാങ്ങിച്ചെടുത്ത് പാവങ്ങള്‍ക്കായി മുറിച്ചു നല്‍കിയ വന്ദ്യ പുരോഹിത ശ്രേഷ്ഠാ പ്രണാമം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-04-10:45:30.jpg
Keywords: പാവ

24946
Category: 1
Sub Category:
Heading: 131 കർദ്ദിനാൾ ഇലക്ടർമാർ റോമില്‍; സാന്താ മാർത്തയില്‍ നവീകരണ പ്രവർത്തനങ്ങൾ നാളെ പൂർത്തിയാകും
Content: വത്തിക്കാന്‍ സിറ്റി: കോൺക്ലേവിൽ പങ്കെടുക്കുന്ന 133 കർദ്ദിനാളുമാരിൽ 131 പേർ ഇതിനകം റോമിലുണ്ടെന്ന് വത്തിക്കാൻ. കര്‍ദ്ദിനാളുമാര്‍ക്കായി താമസം ഒരുക്കുന്ന കാസ സാന്താ മാർത്തയില്‍ നവീകരണ പ്രവർത്തനങ്ങൾ നാളെ, മെയ് 5-ന് പൂർത്തിയാകും. മെയ് 6 ചൊവ്വാഴ്ച മുതൽ ഇവരുടെ താമസം സാന്താ മാർത്തയിലേക്ക് മാറ്റും. പത്രോസിന്റെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് 7 ബുധനാഴ്ച ആരംഭിക്കും. മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ലഭ്യമാക്കുവാന്‍ സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ ഇതിനോടകം ചിമ്മിനി കുഴല്‍ സ്ഥാപിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാളുമാര്‍ ഉള്ളത്. 19 കര്‍ദ്ദിനാളുമാര്‍. ഫ്രാൻസ് (6), സ്പെയിൻ (5) എന്നിങ്ങനെ പോകുന്നു. അമേരിക്കകളിൽ നിന്നുള്ള 37 കർദ്ദിനാൾമാർ, ഏഷ്യയിൽ നിന്ന് 23, ആഫ്രിക്കയിൽ നിന്ന് 18, ഓഷ്യാനിയയിൽ നിന്ന് 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന്‍ പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാര്‍. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-04-15:37:58.jpg
Keywords: കോൺക്ലേ

24947
Category: 18
Sub Category:
Heading: ക്രൈസ്തവ സംരംഭകർക്കായി ദേശീയ കോൺഫറൻസുമായി സിബിസിഐ
Content: ന്യൂഡൽഹി: ബിസിനസ് മേഖലകളിൽ സുവിശേഷ മൂല്യങ്ങൾ, ധാർമികത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) നേതൃത്വത്തിൽ ക്രൈസ്തവ സംരംഭകർക്കായി ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'സംയോജിത മനുഷ്യ വികസനത്തിനായുള്ള സംരംഭകത്വം: ഒരു സുവിശേഷ കേന്ദ്രീകൃത സമീപനം' എന്ന വിഷയത്തിൽ സിബിസിഐ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ദേശീയ കോൺഫറൻസ് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ.ടി. കുട്ടോ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിബിസിഐ ഓഫീസ് ഫോർ ലേബർ ചെയർമാനും കണ്ണൂർ രൂപത ബിഷപ്പുമായ റവ. അലക്‌സ് വടക്കുംതല മുഖ്യ പ്രഭാഷണം നടത്തും. പാനൽ ചർച്ചകൾ, കുട്ടായ്‌മ, സംരംഭക ക്ലാസുകൾ തുടങ്ങിയവ പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. ഇന്ന് രാവിലെ വിശുദ്ധ കുർബാനയോടെ കോൺഫറൻസ് ആരംഭിക്കും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-05-05-09:57:16.jpg
Keywords: സിബിസിഐ

24948
Category: 1
Sub Category:
Heading: 9 ദിവസത്തെ ദുഃഖാചരണത്തിന് സമാപനം; കോണ്‍ക്ലേവ് മറ്റന്നാള്‍ മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ വിയോഗാര്‍ത്ഥം വത്തിക്കാനില്‍ നടന്നുവരികയായിരിന്ന ഒന്‍പതു ദിവസത്തെ ദുഃഖാചരണത്തിനും അനുസ്മരണ ബലിയര്‍പ്പണത്തിനും സമാപനം. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്ക്കാരം നടന്ന ഏപ്രില്‍ 26നാണ് അനുസ്മരണ ദിവ്യബലിയര്‍പ്പണത്തിന് തുടക്കമായത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പാപ്പയെ ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കാനുള്ള ചുമതലയുള്ള 2025 പേപ്പല്‍ കോൺക്ലേവിലെ പ്രോട്ടോഡീക്കനായ കർദ്ദിനാൾ ഡോമിനിക്ക് മാംബർട്ടി ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു. കർത്താവിന്റെ സ്നേഹത്താൽ പ്രചോദിതനായി അവിടുത്തെ കൃപയാൽ ഫ്രാൻസിസ് മാർപാപ്പ, തന്റെ ദൗത്യത്തിൽ പരമാവധി വിശ്വസ്തത പുലർത്തിയിട്ടുള്ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നു കർദ്ദിനാൾ ഡൊമിനിക്ക് അനുസ്മരിച്ചു. മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഓർമ്മിപ്പിക്കുകയും, കരുണാമയനായ ക്രിസ്തുവിനെ, രക്ഷകനായ ക്രിസ്തുവിനെ, സുവിശേഷത്തിന്റെ സന്തോഷം എല്ലാ മനുഷ്യരോടും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക പ്രബോധനങ്ങളിലും, യാത്രകളിലും, ജീവിതശൈലിയിലും അദ്ദേഹം സാക്ഷ്യം നല്‍കി. ഈസ്റ്റർ ദിനത്തിൽ ഈ ബസിലിക്കയിലെ അനുഗ്രഹങ്ങളുടെ ലോബിയിൽ നിന്നു എല്ലാറ്റിനുമുപരി ദൈവജനത്തെ അവസാനം വരെ സേവിക്കാനുള്ള ധൈര്യവും ദൃഢനിശ്ചയവും കാണിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു. അതേസമയം ഇന്നും നാളെയും കോൺക്ലേവിനുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. കർദ്ദിനാളുമാർക്കു പരസ്‌പരം പരിചയപ്പെടാനും വീക്ഷണങ്ങൾ മനസിലാക്കാനുമുള്ള അവസരമായാണ് ഇതിനെ പൊതുവേ വിലയിരുത്തുന്നത്. കർദ്ദിനാളുമാരുടെ പൊതുസംഘങ്ങൾ ഈ ദിവസങ്ങളിൽ സമ്മേളനം തുടരുന്നുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും കൂടിയാലോചനകളും നടക്കും. ഇവയൊക്കെ കോണ്‍ക്ലേവില്‍ നിര്‍ണ്ണായക ഘടകങ്ങളായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-05-11:05:54.jpg
Keywords: കോണ്‍ക്ലേ