Contents

Displaying 24461-24470 of 24938 results.
Content: 24908
Category: 1
Sub Category:
Heading: VIDEO | ഫ്രാൻസിസ് പാപ്പയ്ക്കു തന്റെ പ്രിയപ്പെട്ട ദേവാലയത്തിൽ അന്ത്യ വിശ്രമം
Content: മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് നൂറിലധികം തവണ സന്ദർശനം നടത്തി പ്രാർത്ഥിച്ച, മരണ പത്രത്തിൽ തന്റെ കല്ലറ വേണമെന്ന് തെരഞ്ഞെടുത്ത - തന്റെ പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്ക ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പയെ അടക്കം ചെയ്യുന്ന ദൃശ്യങ്ങൾ. മൃതസംസ്കാര ശുശ്രൂഷകൾ ലോകമെമ്പാടുമുള്ള ജനം തൽസമയം കണ്ടെങ്കിലും ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തിരിന്നില്ല. വത്തിക്കാൻ മീഡിയ അൽപ്പം മുൻപ് പുറത്തുവിട്ട ദൃശ്യങ്ങളിലേക്ക്.

Image: /content_image/News/News-2025-04-27-10:11:01.jpg
Keywords: പാപ്പ
Content: 24909
Category: 1
Sub Category:
Heading: നന്ദി ഫ്രാൻസിസ് പാപ്പ...!! ഇനി എന്നും ഞങ്ങളുടെ ഓർമ്മകളിൽ
Content: നിത്യതയിലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പയ്ക്കു ആഗോള സമൂഹത്തിന്റെ അന്ത്യ യാത്രാമൊഴി. മൃതസംസ്കാര കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ ജനലക്ഷങ്ങൾക്ക് പുറമേ, കല്ലറ സ്ഥിതി ചെയ്യുന്ന സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഫ്രാൻസിസ് പാപ്പയുടെ ഭൗതീക ശരീരമുള്ള പേടകം കൊണ്ടുപോയപ്പോൾ വഴിനീളെ കാത്തു നിന്നതും പതിനായിരങ്ങളായിരിന്നു. കാണാം ദൃശ്യങ്ങൾ.

Image: /content_image/News/News-2025-04-27-10:15:13.jpg
Keywords: പാപ്പ
Content: 24910
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തിന് മുന്‍പ് വഴക്കിട്ട് പിരിഞ്ഞ നേതാക്കന്മാര്‍ തമ്മില്‍ അനുരജ്ഞന കൂടിക്കാഴ്ച
Content: വത്തിക്കാന്‍ സിറ്റി; പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ലോകസമാധാനത്തിനായി നിരന്തരം ശബ്‌ദമുയർത്തിയിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറെ ചര്‍ച്ചയായി. യുക്രൈന്‍ പ്രസിഡന്റ് സെലൻസ്ക‌ിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ആഗോള ശ്രദ്ധ നേടിയിരിക്കുന്നത്. വിദ്വേഷം അവസാനിപ്പിച്ച് പരസ്പരം പാലങ്ങള്‍ പണിയണമെന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തിന് ഇരു രാജ്യങ്ങളിലെ നേതാക്കള്‍ പ്രത്യുത്തരം നല്‍കുകയായിരിന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഓവൽ ഓഫീസില്‍ ഇരുവരും നടത്തിയ തർക്കവും അതിന്റെ ദൃശ്യങ്ങളും ഏറെ ചര്‍ച്ചയായിരിന്നു. ഇതിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്. തന്റെ മാര്‍പാപ്പ പദവിയിലുള്ള ഈ അവസാന വർഷങ്ങളിൽ റഷ്യൻ-യുക്രൈന്‍ സംഘർഷത്തിൽ സമാധാനത്തിനായുള്ള അക്ഷീണ വക്താവായി പ്രവര്‍ത്തിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിടപറയാൻ ഇരു നേതാക്കളും വത്തിക്കാനിൽ എത്തിയപ്പോഴാണ് സംഭാഷണം നടത്തിയെന്നതാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

Behind Scenes, Vatican City—President Trump sat down to meet privately with Volodymyr Zelenskyy of Ukraine this morning in St. Peter’s Basilica… pic.twitter.com/zzC78AgbNh
— Dan Scavino (@Scavino47) April 26, 2025

നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്നും സ്വകാര്യമായി ധാരാളം സംസാരിച്ചുവെന്നും ചർച്ച ചെയ്ത എല്ലാത്തിനും ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും യുക്രേനിയൻ പ്രസിഡന്റ് 'എക്സി'ല്‍ കുറിച്ചു. ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും നിർണായക ഫലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള സെലൻസ്ക്‌കിയുടെ പ്രതികരണവും മാർപാപ്പയോടുള്ള ആദരവുകൂടിയായി. പിണക്കം മാറ്റിവച്ച് യൂറോപ്യൻ നേതാക്കളെ സ്നേഹത്തോടെ തലോടുന്ന ട്രംപിന്റെ മറ്റൊരു മുഖവും സെന്‍റ് പീറ്റേഴ്സ് ബസിലിക്ക സാക്ഷ്യം വഹിച്ചു. ഡൊണാള്‍ഡ് ട്രംപും മെലാനിയയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലോക നേതാക്കന്മാര്‍ ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/News/News-2025-04-27-12:13:31.jpg
Keywords: പാപ്പ
Content: 24911
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീന്‍ പങ്കുവെച്ച വികാരഭരിതമായ 8 വാചകങ്ങള്‍
Content: ഇന്നലെ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തോട് അനുബന്ധിച്ച ദിവ്യബലിയിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്ത്ത റേ പങ്കുവെച്ച ഹൃദയസ്പർശിയായ എട്ടു ഉദ്ധരണികൾ ഇവിടെ പങ്കുവെക്കുന്നു. 1. “നമ്മുടെ കണ്ണുകളിലും ഹൃദയങ്ങളിലും നിലനിൽക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം, കഴിഞ്ഞ ഞായറാഴ്ച, ഈസ്റ്റർ ആഘോഷത്തിന്റെ ചിത്രമാണ്; ഫ്രാൻസിസ് മാർപാപ്പ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നമുക്ക് അനുഗ്രഹം നൽകാൻ ആഗ്രഹിച്ചത്.” 2. “തന്റെ ബലഹീനതയും അവസാനകാലത്ത് കഷ്ടപ്പാടും ഉണ്ടായിരുന്നിട്ടും, ഫ്രാൻസിസ് മാർപാപ്പ തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിവസം വരെ ആത്മത്യാഗത്തിന്റെ ഈ പാതയിലൂടെ സഞ്ചരിക്കാൻ തിരഞ്ഞെടുത്തു (മാര്‍പാപ്പ പദവിയില്‍). തന്റെ ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവൻ നൽകാൻ പോലും സ്നേഹിച്ച നല്ല ഇടയനായ തന്റെ കർത്താവിന്റെ കാൽച്ചുവടുകൾ അദ്ദേഹം പിന്തുടർന്നു.” 3. “എല്ലാവരോടും തുറന്ന ഹൃദയമുള്ള ഒരു മാർപാപ്പയായിരുന്നു അദ്ദേഹം” 4. “ഏറ്റവും ചെറിയവർക്കായി, പാർശ്വവത്കരിക്കപ്പെട്ടവർക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തിൽ സ്ഥാനം നൽകിയ പാപ്പായാണ് ഫ്രാൻസിസ് പാപ്പ. 5. “സ്വതസിദ്ധമായ ഭാഷയിൽ, ആധുനിക ലോകത്തെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനും വെല്ലുവിളികള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും നടുവിൽ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തുവെന്നത്, വലിയ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്” . 6. “ആഗോളവൽക്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടുവാനും, ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ട്” . 7. “ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാൻസിസ് പാപ്പ, നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ”. 8. "പ്രിയ ഫ്രാൻസിസ് പാപ്പ, കഴിഞ്ഞ ഞായറാഴ്ച ഈ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് എല്ലാ ദൈവജനങ്ങള്‍ക്കുമായി അങ്ങ് ചെയ്തതുപോലെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു; സ്വർഗ്ഗത്തിൽ നിന്ന് സഭയെ അനുഗ്രഹിക്കണമേ, റോമിനെ അനുഗ്രഹിക്കണമേ, ലോകം മുഴുവൻ അനുഗ്രഹിക്കണമേ."
Image: /content_image/News/News-2025-04-27-15:32:05.jpg
Keywords: പാപ്പ
Content: 24912
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി അകമ്പടിയായി നീങ്ങിയ നാലുകുട്ടികളില്‍ മലയാളി ബാലികയും
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടി നൽകിയവരിൽ മലയാളി പെൺകുട്ടി നിയയും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണു പൂക്കൂടയുമായി അനുഗമിച്ചത്. മൃതസംസ്കാരത്തിന് കര്‍ദ്ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ പ്രവേശനം ലഭിച്ച ആകെ നാലു പേരില്‍ തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കും ഭാഗ്യം ലഭിക്കുകയായിരിന്നു. സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ. മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടാണ് അസുലഭ ഭാഗ്യമുള്ള ഈ അവസരത്തിന്റെ കാര്യം ഫാ. ബാബു പാണാട്ടുപറമ്പിലിനെ അറിയിച്ചത്. റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോ മലബാര്‍ സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറാണ് തൃശൂര്‍ അതിരൂപത വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍. മിടുക്കിയായ നിയയുടെ പേരാണ് ഫാ. ബാബുവിന്റെ മനസില്‍ വന്നത്. മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ക്കും അപ്രതീക്ഷിതമായ കൈവന്ന ഭാഗ്യത്തിന്റെ ഞെട്ടലായിരിന്നു. പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവുമായി നിന്ന കുടുംബത്തിന് ലഭിച്ചതു അസുലഭ ഭാഗ്യം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സെൻ്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം എത്തിച്ചപ്പോള്‍ പുഷ്പങ്ങളുമായി അകമ്പടി സേവിക്കുവാന്‍ നിയയ്ക്കും ഭാഗ്യം കൈവരുകയായിരിന്നു. ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ.
Image: /content_image/News/News-2025-04-27-16:47:41.jpg
Keywords: പാപ്പ
Content: 24913
Category: 1
Sub Category:
Heading: അലങ്കാരങ്ങളില്ല, കുരിശും പേരും മാത്രം; ഫ്രാൻസിസ് പാപ്പയുടെ കല്ലറയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു
Content: വത്തിക്കാന്‍ സിറ്റി: മൃതസംസ്കാരത്തിന് ശേഷം റോമിലെ സാന്താ മരിയ പള്ളിയിലെ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാന്‍ ആദ്യമായി പുറത്തുവിട്ടു. തന്റെ മാര്‍പാപ്പ പദവിയിലായിരിന്ന സമയത്ത് അറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് എന്ന പേര് മാത്രം വഹിക്കുന്ന കല്ലറയിൽ, ഒരു വെളുത്ത റോസാപ്പൂവുള്ളത് ചിത്രങ്ങളില്‍ ദൃശ്യമാണ്. മുകളില്‍ ഒരു കുരിശുരൂപവും മദ്ധ്യഭാഗത്ത് സ്പോട്ട് ലൈറ്റും പ്രകാശിപ്പിച്ചിട്ടുണ്ട്. മറ്റ് യാതൊരു അലങ്കാരങ്ങളോ കൊത്തുപണികളോ ഒന്നും കല്ലറയിലില്ല. തന്റെ കല്ലറ ലളിതമായിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കിക്കൊണ്ടാണ് വത്തിക്കാന്‍ കല്ലറ ലളിതമായി ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയൻ തലസ്ഥാനത്തെ നാല് പ്രധാന ബസിലിക്കകളിൽ ഒന്നും കർദ്ദിനാളും മാര്‍പാപ്പയും ആയിരുന്ന കാലത്ത് പതിവായി സന്ദർശിക്കാറുണ്ടായിരുന്നതുമായ മേരി മേജര്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് പാപ്പയെ സംസ്ക്കരിച്ചിരിക്കുന്നത്. ഇന്ന് ഞായറാഴ്ച രാവിലെ പള്ളി പൊതുജനങ്ങൾക്കായി തുറന്നതുമുതൽ നിരവധി ആളുകളാണ് ശവകുടീരത്തിന് സമീപം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ലാളിത്യത്തിന്റെ ആള്‍ രൂപമായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ കല്ലറയ്ക്കരികെ എത്തി പ്രാര്‍ത്ഥിക്കുവാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-27-21:16:22.jpg
Keywords: പാപ്പ
Content: 24914
Category: 1
Sub Category:
Heading: ഓര്‍മ്മയില്‍ ഫ്രാന്‍സിസ് പാപ്പ; നവനാള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം വത്തിക്കാനില്‍ തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് സാർവത്രികസഭ ശനിയാഴ്ച മുതൽ ഒമ്പത് ദിവസത്തേക്കു പ്രഖ്യാപിച്ച ദുഃഖാചരണത്തിൻ്റെ ഭാഗമായി നവനാള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരുന്നു. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിവിധ കർദ്ദിനാളുമാരുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയും ജപമാല സമര്‍പ്പണവും നടക്കുന്നുണ്ട്. ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കർദ്ദിനാളുമാരെല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ സാന്താ അനസ്‌താസിയ ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ റോമിലെ സാൻ ഗ്രെഗോരിയോ സേത്തിമോ പള്ളിയിൽ സീറോമലങ്കര സഭാംഗങ്ങൾ ഒന്നുചേർന്ന് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു. ദുഃഖാചരണത്തിൻ്റെ മുന്നാംദിനമായ ഇന്ന് റോമാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. റോമാ രൂപത വികാരി ജനറാൾ കർദ്ദിനാൾ ബാൾഡസാരെ റെയ്‌ന മുഖ്യകാർമികത്വം വഹിക്കും. പൗരസ്‌ത്യസഭകളുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പണം മേയ് രണ്ടിനാണ്. പൗരസ്‌ത്യസഭാ കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ക്ലൗഡിയോ ഗുഗെറോത്തി മുഖ്യകാർമികത്വം വഹിക്കും. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-28-09:59:16.jpg
Keywords: പാപ്പ
Content: 24915
Category: 18
Sub Category:
Heading: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഗ്രസ് ഇന്നു മുതൽ മേയ് നാലുവരെ
Content: ചങ്ങനാശേരി: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മെഷീൻ (ജിജിഎ) രാജ്യാന്തര കോൺഗ്രസ് ഇന്നു മുതൽ മേയ് നാലുവരെ ചെത്തിപ്പുഴ തിരുഹൃദയ പള്ളി, ക്രിസ്‌തുജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാർമൽ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലായി നടത്തും. ഇന്ന് രാവിലെ ഒമ്പതിന് ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് വിശുദ്ധകുർബാന അർപ്പിച്ച് ദീപം തെളിക്കും. ഗുഡ്‌ഗാവ് ആർച്ച് ബിഷപ്പ് തോമസ് മാർ അന്തോനിയോസ്, ഇറ്റാനഗർ ബിഷപ്പ് എമിരിറ്റസ് റവ.ഡോ. ജോൺ തോമസ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് എന്നിവർ പ്രസംഗിക്കും. ധ്യാനം, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകൾ, ബൈബിൾ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസ പരിശീലക സംഗമം എന്നിവ രാജ്യാന്തര കോൺഗ്രസിൻ്റെ ഭാഗമായി നടത്തും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ അതിരൂപത അധ്യക്ഷൻമാർ എന്നിവർ വിവിധ ദിവസങ്ങളിൽ സന്ദേശങ്ങൾ നൽകും. രാജ്യാന്തര തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ മിഷൻ രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. മിഷൻ രൂപതകളെ പ്രതിനിധീകരിച്ച് പ്രതിനിധിക ളും പങ്കെടുക്കും. ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധകുർബാന, 24 മണിക്കറും ദിവ്യകാരുണ്യ ആരാ ധന, രാവിലെ 10 മുതൽ രാത്രി ഏഴുവരെ മിഷൻ എക്‌സിബിഷൻ, 7.30ന് ക്രിസ്‌തീയ സംഗീതനിശ, കാർളോ ദിവ്യാകാരുണ്യ എക്‌സിബിഷൻ, കാർളോ ക്വിസ് എന്നീ പരിപാടികൾ നടത്തും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്. പന്തലിന്റെ വെഞ്ചരിപ്പ് കർമം സിഎംഐ സഭയുടെ വികാർ ജനറൽ ഫാ.ജോസി താമരശേരി നിർവഹിക്കും.
Image: /content_image/India/India-2025-04-28-11:14:06.jpg
Keywords: ഫിയാ
Content: 24916
Category: 1
Sub Category:
Heading: ദൈവകരുണയുടെ നാഥന് സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫിലിപ്പീന്‍സ്
Content: മനില: ഇന്നലെ ഏപ്രിൽ 27 ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ചരിത്രം കുറിച്ച സമര്‍പ്പണവുമായി ഏഷ്യ രാജ്യമായ ഫിലിപ്പീന്‍സ്. ലോകത്തിലെ തന്നെ ഏറ്റവും കത്തോലിക്ക ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള ഫിലിപ്പീന്‍സിലെ സഭാനേതൃത്വം രാജ്യത്തെ സമ്പൂര്‍ണ്ണമായി ദൈവകരുണയുടെ നാഥന് സമര്‍പ്പിക്കുകയായിരിന്നു. 2016-ൽ, റുവാണ്ടയിൽ നടന്ന ദൈവകരുണയുടെ പാൻ-ആഫ്രിക്കൻ കോൺഗ്രസിൽ, ആഫ്രിക്കൻ ബിഷപ്പുമാർ മുഴുവൻ ഭൂഖണ്ഡത്തെയും സമർപ്പിച്ചിരിന്നുവെങ്കിലും ഇത്തരത്തില്‍ വ്യക്തിഗതമായി സമര്‍പ്പണം നടത്തുന്ന ആദ്യത്തെ രാജ്യമെന്ന പദവിയ്ക്കാണ് ഫിലിപ്പീൻസ് അര്‍ഹമായിരിക്കുന്നത്. “ഇത് അസാധാരണമായ കാര്യമാണെന്നും ലോകചരിത്രത്തിൽ ഇതുപോലൊന്ന് മുമ്പ് സംഭവിച്ചിട്ടില്ലായെന്നും ദിവ്യകാരുണ്യത്തിന് സ്വയം സമർപ്പിക്കുന്ന ഒരു രാജ്യമായി ഫിലിപ്പീന്‍സ് മാറിയിരിക്കുകയാണെന്നും ദൈവകരുണയുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ സ്ഥാപിതമായിരിക്കുന്ന സന്യാസ സമൂഹമായ മരിയൻ ഫാദേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ അംഗമായ (എംഐസി) ഫാ. ജെയിംസ് സെർവാന്റസ് പറഞ്ഞു. നമ്മുടെ രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ബിഷപ്പുമാർ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി. ഈ ധീരമായ പദ്ധതി ഒരൊറ്റ തീപ്പൊരിയിൽ നിന്നാണ് ആരംഭിച്ചത്. ദൈവകരുണയുടെ നാഥന് ദേശീയ സമർപ്പണം നടത്താൻ അഭ്യര്‍ത്ഥനയുമായി രാജ്യത്തുടനീളമുള്ള മെത്രാന്മാര്‍ക്ക് സെർവാന്റസിൽ നിന്നു ഹൃദയംഗമമായ ഒരു കത്ത് അയച്ചുവെന്നും രൂപതാധ്യക്ഷന്മാര്‍ ഇതിന് ആവേശത്തോടെ മറുപടി നല്‍കുകയായിരിന്നുവെന്നും വൈകാതെ ഈ ആശയം കാട്ടുതീ പോലെ പടർന്നു യാഥാര്‍ത്ഥ്യമായി തീരുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിപ്പീൻസിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സ്ഥിരം കൗൺസിൽ സമര്‍പ്പണത്തിന് (CBCP) നേരത്തെ ഔദ്യോഗിക അംഗീകാരം നൽകിയിരിന്നു. 2025 ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വിവിധയിടങ്ങളില്‍ അര്‍പ്പിച്ച എല്ലാ വിശുദ്ധ കുർബാനകളിലും രാജ്യത്തെ ദൈവകരുണയുടെ നാഥന് സമര്‍പ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിലെ ആകെ ജനതയുടെ 80%വും കത്തോലിക്കരാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-28-10:43:53.jpg
Keywords: ഫിലിപ്പീ
Content: 24917
Category: 1
Sub Category:
Heading: പാപ്പയില്ലാതെ ദൈവകരുണയുടെ തിരുനാള്‍; പങ്കുചേര്‍ന്നത് രണ്ടുലക്ഷത്തോളം വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: ദൈവകരുണയുടെ തിരുനാള്‍ ഇന്നലെ ആഗോള കത്തോലിക്ക സഭ ആചരിച്ചപ്പോഴും ഫ്രാന്‍സിസ് പാപ്പയുടെ ശൂന്യത നിഴലിക്കുകയായിരിന്നു. ഇന്നലെ ദൈവകരുണയുടെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അധ്യക്ഷത വഹിച്ചു. ദൈവകരുണയുടെ തിരുനാള്‍ കൂടാതെ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥമുള്ള ദുഃഖാചരണത്തിന്റെ രണ്ടാം ദിവസം അര്‍പ്പിച്ച ദിവ്യബലിയിൽ ഏകദേശം 200,000 പേർ പങ്കെടുത്തതായി വത്തിക്കാന്‍ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. ദൈവകാരുണ്യ ഞായറാഴ്ചയിൽ നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയെ നാം സ്നേഹത്തോടെ ഓർക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിൻ ആമുഖത്തില്‍ പറഞ്ഞു. ഇന്നത്തെ ലോകത്ത് കരുണയുടെ ഉപകരണങ്ങളായി മാറേണ്ടതിന് ഫ്രാൻസിസ് മാർപാപ്പയുടെ കാൽച്ചുവടുകൾ പിന്തുടരേണ്ടതുണ്ട്. കരുണ മാത്രമേ ഒരു പുതിയ ലോകത്തെ സുഖപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നുള്ളൂവെന്നു ഫ്രാൻസിസ് മാർപാപ്പ നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചു. നമ്മുടെ പരിമിതികളേക്കാളും കണക്കുകൂട്ടലുകളേക്കാളും വലുതായ പിതാവിന്റെ കാരുണ്യമാണ് ഫ്രാൻസിസ് പാപ്പയുടെയും അദ്ദേഹത്തിന്റെ തീവ്രമായ അപ്പോസ്തോലിക പ്രവർത്തനത്തിന്റെയും സവിശേഷത. അന്തരിച്ച പാപ്പയോടുള്ള ആളുകളുടെ സ്നേഹം വെറും ഒരു വികാരമായി മാത്രം നിലനിൽക്കരുത്. ദൈവത്തിന്റെ കാരുണ്യത്തിന് സ്വയം തുറന്നുകൊടുത്തും പരസ്പരം കരുണ കാണിച്ചും സഭ അദ്ദേഹത്തിന്റെ പൈതൃകത്തെ സ്വാഗതം ചെയ്യണമെന്നും കര്‍ദ്ദിനാള്‍ പരോളിൻ പറഞ്ഞു. ഇറ്റലിയിലെ സ്കൗട്ട്സ് ഡി’യൂറോപ്പ പോലുള്ള നിരവധി യൂറോപ്യൻ സ്കൗട്ട്സ് ഗ്രൂപ്പുകളും, വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള സെന്റ് മേരി ബസിലിക്കയിലെ യുവജനങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് ഇന്നലത്തെ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-28-11:07:08.jpg
Keywords: പാപ്പ