Contents

Displaying 24431-24440 of 24938 results.
Content: 24877
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റും; പൊതുദർശനം ഇന്നു മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം ഇന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദർശനത്തിനു വയ്ക്കും. ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലില്‍ നിന്നാണ് പ്രദക്ഷിണമായി കൊണ്ടുവരുന്ന മൃതശരീരം മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയായിരിക്കും പൊതുദര്‍ശനത്തിനുവെയ്ക്കുക. വത്തിക്കാന്‍ സമയം രാവിലെ ഒന്‍പതിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നു ചടങ്ങുകള്‍ക്ക് കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലും വത്തിക്കാന്‍ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും. ശനിയാഴ്‌ച കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ചുവന്ന തിരുവസ്ത്രങ്ങൾ ധരിച്ച് കൈയിൽ ജപമാല പിടിച്ച് തടിപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹത്തിന്റെ ചിത്രങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരിന്നു. ഇന്നലെ വത്തിക്കാനിലെത്തിച്ചേർന്ന കർദ്ദിനാൾമാർ ചേർന്ന ആദ്യ പൊതുയോഗത്തിലാണ് കബറടക്ക തീയതിയും സമയവും നിശ്ചയിച്ചത്. കര്‍ദ്ദിനാള്‍ കോളേജിന്റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികദേഹം റോമിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ വലിയപള്ളിയിലെത്തിച്ചു കബറടക്കും. മുൻഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെൻ്റ പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം തൻ്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരിന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-23-09:46:26.jpg
Keywords: പാപ്പ
Content: 24878
Category: 18
Sub Category:
Heading: സംസ്ഥാനത്ത് ഇന്നും ശനിയാഴ്‌ചയും ഔദ്യോഗിക ദുഃഖാചരണം
Content: തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ശനിയാഴ്‌ചയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ഇന്നലെയും ഇന്നും സംസ്‌കാര ശുശ്രൂഷകൾ നടക്കുന്ന ശനിയാഴ്‌ചയുമാണ് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ വിനോദപരിപാടികൾ പൂർണമായി ഒഴിവാക്കാനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും നിർദേശം നൽകി. ജില്ലകളിലെ ദുഃഖാചരണത്തിനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും എല്ലാ ഓഫീസുകളിലും ആവശ്യമായ ക്രമീകരണം ഒരുക്കാൻ കളക്ടർമാർക്കു സർക്കാർ നിർദേശം നൽകി. സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്, കാസർഗോഡ് ജില്ലകളിലെ കലാപരിപാടികൾ മാറ്റിവച്ചു. വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവച്ചു.
Image: /content_image/India/India-2025-04-23-15:40:17.jpg
Keywords: ദുഃഖാ
Content: 24879
Category: 18
Sub Category:
Heading: വിശുദ്ധ കുർബാനയിലും മറ്റ് ഔദ്യോഗിക പ്രാർഥനകളിലും ഫ്രാൻസിസ് പാപ്പയുടെ പേര് ഒഴിവാക്കി
Content: കാക്കനാട്: ഫ്രാൻസിസ് മാർപാപ്പ കാലംചെയ്‌തതോടെ പരിശുദ്ധ സിംഹാസനത്തിൽ ഒഴിവുവന്നതിനാൽ വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും മറ്റ് ഔദ്യോ ഗിക പ്രാർത്ഥനകളിലും ഫ്രാൻസിസ് മാർപാപ്പയുടെ പേര് ഒഴിവാക്കിയാണ് പ്രാർത്ഥിക്കേണ്ടതെന്ന് സീറോ മലബാർ സഭ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ അറിയിച്ചു. സഭയിലെ മേലധികാരികളെ അനുസ്‌മരിക്കുന്ന ഇടങ്ങളിലെല്ലാം മേജർ ആർച്ച് ബിഷപ്പിന്റെയും അതിരൂപത, രൂപത മേലധ്യക്ഷന്മാരുടെയും പേരുകൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയാകും. പുതിയ മാർപാപ്പ സ്ഥാനമേറ്റെടുക്കുന്നതുവരെ ഈ രീതി തുടരേണ്ടതാണ്. വിശുദ്ധ കുർബാനയിൽ മരിച്ചവരെ അനുസ്‌മരിക്കുന്ന പ്രാർഥനയിൽ (ഡിപ്‌തിക്സ്) ഫ്രാൻസിസ് മാർപാപ്പയുടെ പേരുപറഞ്ഞ് പ്രാർഥിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
Image: /content_image/India/India-2025-04-23-15:46:38.jpg
Keywords: പാപ്പ
Content: 24880
Category: 18
Sub Category:
Heading: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങൾ തുടച്ചുനീക്കണം: സീറോ മലബാര്‍ സഭ
Content: കാക്കനാട്: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങൾ എന്നേക്കുമായി തുടച്ചു നീക്കണമെന്ന് സീറോമലബാർസഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. ഇവ മനുഷ്യത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുകയും, സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം തകർക്കുകയും ചെയ്യുന്നു. കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തെ അപലപിക്കുകയും ഭീകരർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി സീറോമലബാർസഭാ പി.ആർ.ഓ റവ.ഫാ. ആന്റണി വടക്കേകര പ്രസ്താവിച്ചു. പഹൽഗാമിലെ ഭീകരക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയുടെ ലക്ഷ്യം ഭയം വിതയ്ക്കുക മാത്രമല്ല, സമൂഹത്തെ വിഭജിച്ച് അതിന്റെ ഏകത്വം തകർക്കുക കൂടിയാണ്. ഭീകരവാദികൾ പലപ്പോഴും നിരപരാധികളായ ജനങ്ങളെ ലക്ഷ്യമാക്കുകയും, അവരുടെ ജീവിതത്തെ തകർക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ മനുഷ്യരാശിയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഭീകരതയെ ചെറുക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ശക്തമായ നിയമങ്ങൾ, ജനങ്ങളുടെ ജാഗ്രത എന്നിവ അനിവാര്യമാണ്. രാജ്യത്തെ ചിഹ്ന്ഭിന്നമാക്കാൻ ശ്രമിക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തകരെയും തീവ്രവാദികളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും സംഘടനകളും ഒറ്റക്കെട്ടായി പരിശ്രമിക്കണം. നാടിന്റെ നന്മയെയും ജനങ്ങളുടെ സ്വൈര്യമായ ജീവിതത്തെയും രാജ്യസുരക്ഷയെതന്നെയും അപകടത്തിലാക്കുന്ന ഭീകരവാദികളെയും തീവ്രവാദ സംഘടനകളേയും പൂർണ്ണമായും തുടച്ചുനീക്കാൻ സംഘടിതമായ പരിശ്രമവും അതിശക്തമായ നടപടികളും ഉണ്ടാകണമെന്നും ഫാ. വടക്കേകര പറഞ്ഞു.
Image: /content_image/India/India-2025-04-23-15:51:29.jpg
Keywords: ഭീകര
Content: 24881
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവന്നപ്പോൾ | VIDEO
Content: ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം സാന്താ മാർട്ട വസതിയിൽ നിന്ന്, കർദ്ദിനാളുമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും തുടർന്ന് ബസിലിക്കയിലേക്കും എത്തിക്കുന്ന ദൃശ്യങ്ങൾ. കർദ്ദിനാൾ കാമർലെംഗോ കെവിൻ ഫാരെലിന്റെ നേതൃത്വത്തിലാണ് പ്രദിക്ഷണമായി മൃതശരീരം എത്തിച്ചത്. പൊതുദർശനം ശനിയാഴ്ച വരെ നീളും. കാണാം ദൃശ്യങ്ങൾ. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1693501805384623%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2025-04-23-16:54:54.jpg
Keywords: പാപ്പ
Content: 24882
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നു; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വന്‍ തിരക്ക്
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം ഇന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി പൊതുദർശനത്തിനുവെച്ചതോടെ വന്‍ ജനപ്രവാഹം. ആയിരകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. പാപ്പയുടെ മൃതശരീരം സൂക്ഷിച്ചിരിന്ന കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം, പ്രാദേശിക സമയം ഇന്നു രാവിലെ 9 മണിക്ക് മൃതശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പ്രദിക്ഷണമായി കൊണ്ടുവരികയായിരിന്നു. ഈ സമയത്ത് മാത്രം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇരുപതിനായിരത്തിലധികം വിശ്വാസികൾ തടിച്ചുകൂടിയിരിന്നു. കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികര്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരമുള്ള പെട്ടി ആദ്യം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും പിന്നീട് ബസിലിക്കയിലേക്കും കൊണ്ടുവന്നത്. വിശ്വാസികളെ അഭിവാദ്യം ചെയ്യുവാന്‍ പോപ്പ്‌മൊബൈലിൽ എത്തിയിരിന്ന പാതയിലൂടെ പാപ്പയുടെ മൃതശരീരം കൊണ്ടുവന്നപ്പോള്‍ പലരുടേയും മുഖം വികാരഭരിതമായിരിന്നു. വത്തിക്കാന്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും ലക്ഷങ്ങളാണ് ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. മണി മുഴക്കങ്ങളുടെയും ലാറ്റിൻ ഗാനങ്ങളുടെയും ശബ്ദങ്ങൾക്കിടയിലായിരിന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം എത്തിച്ചത്. പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് കാമർലെംഗോ, കർദ്ദിനാൾ കെവിൻ ഫാരെൽ നേതൃത്വം നല്‍കി. ധൂപ സമര്‍പ്പണം, പാപ്പയുടെ മൃതശരീരം സൂക്ഷിച്ചപ്പെട്ടിയിൽ വിശുദ്ധജലം തളിക്കൽ, സുവിശേഷ വായന, മധ്യസ്ഥ പ്രാർത്ഥനകൾ എന്നിവ കര്‍ദ്ദിനാളുമാരുടെയും വൈദിക ശ്രേഷ്ഠരുടെയും മുന്നില്‍വെച്ചു കർദ്ദിനാൾ കെവിൻ ഫാരെൽ നടത്തി. പൊതുദര്‍ശനത്തിന്റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയയില്‍ ലഭ്യമാണ്. (മുകളില്‍ കൊടുത്ത ലിങ്കില്‍ കാണാവുന്നതാണ്)
Image: /content_image/News/News-2025-04-23-17:34:27.jpg
Keywords: പാപ്പ
Content: 24883
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്യുന്ന റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയുടെ ചരിത്രം
Content: മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ചത് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ എന്ന ദേവാലയത്തിലായിരിന്നു. ലോകത്തിന്റെ എല്ലാ കണ്ണുകളും ഈ ദേവാലയത്തിലേക്കാണ്. തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന സ്ഥിരം കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക. ആശുപത്രി വാസത്തിന് ശേഷം പാപ്പ നേരെപോയതും ഇങ്ങോട്ടേക്ക് ആയിരിന്നു. ഏഴു മാര്‍പാപ്പമാരെ സംസ്കരിച്ച ദേവാലയം കൂടിയാണ് ഇത്. ഈ ദേവാലയത്തിന്റെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് എഴുത്തുകാരനും എം‌സി‌ബി‌എസ് സന്യാസ സമൂഹാംഗവുമായ ഫാ. ഡോ. ജെയ്സണ്‍ കുന്നേല്‍. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം അഞ്ചിന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിന്‍ കുന്നിൽ ഒരു ദൈവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു. അതികഠിനമായ ഒരു വേനൽ രാത്രി എസ്ക്വിലിന്‍ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്റ് മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദൈവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദേവാലയം കൂദാശ ചെയ്തു. ഈ ദേവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ബസിലിക്ക ലിബെരിയാന എന്നും ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ അറിയപ്പെടുന്നു. എഡി 431ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസിലിക്ക സെന്‍റ് മേരി ദ ഗ്രേറ്റ് ഓര്‍ മേജര്‍ എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ ഔര്‍ ലേഡി ഓഫ് ദി സ്നനോസ് എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153). വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ല്‍ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്‍റ് മേരി മേജറിന്റെ സമർപ്പണ തിരുനാൾ കത്തോലിക്ക സഭ ആഘോഷിക്കുന്നു.
Image: /content_image/News/News-2025-04-23-18:21:16.jpg
Keywords: പാപ്പ
Content: 24884
Category: 1
Sub Category:
Heading: പൊതുദര്‍ശനത്തിന് അവസരം മറ്റന്നാള്‍ വരെ; മൃതശരീരം സൂക്ഷിച്ച പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം കണ്ട് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വെള്ളിയാഴ്ച വരെ അവസരം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അവസരമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7 വരെയായിരിക്കും പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി അന്നേ ദിവസം രാത്രി എട്ടുമണിയോടെ കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായിരിക്കും പെട്ടിഅടയ്ക്കുക. റോമൻ മാര്‍പാപ്പയുടെ മൃത സംസ്‌കാര ചടങ്ങുകളുടെ ക്രമമായ "ഓർഡോ എക്‌സെക്വിയാറം റൊമാനി പൊന്തിഫിസിസ്" പ്രകാരമുള്ള പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഈ സ്വകാര്യ ചടങ്ങ് നടക്കുകയെന്ന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് മാസ്റ്റർ മോൺസിഞ്ഞോർ ഡീഗോ റാവെല്ലി വ്യക്തമാക്കി. ശനിയാഴ്ച ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാർമ്മികനായിരിക്കും. വിശുദ്ധ കുർബാനയുടെ അവസാനം അന്തിമോപചാര ശുശ്രൂഷനടക്കും. പിന്നാലേ ഫ്രാൻസീസ് പാപ്പായുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്കും അവിടെ നിന്ന്, തൻറെ ഐഹികയാത്ര അവസാനിക്കേണ്ട ഇടമെന്ന് ഫ്രാൻസിസ് പാപ്പ ഒസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്ന, റോമിലെ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയിലേക്കും, കൊണ്ടുപോകുകയും ചെയ്യും. അവിടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം സംസ്കരിക്കുമെന്നാണ് വത്തിക്കാന്‍ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും നാളെയും അർദ്ധരാത്രി 12 വരെ പൊതുദര്‍ശനത്തിന് അവസരമുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിരിന്നു.
Image: /content_image/News/News-2025-04-23-19:23:50.jpg
Keywords: പാപ്പ
Content: 24885
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ; മാധ്യമങ്ങള്‍ കണ്ടതിന് അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍
Content: തന്റെ ഭരണകാലയളവില്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാടുകളും നടത്തിയ പ്രസ്താവനകളും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ അവയ്ക്കു അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലയളവില്‍ പല വിശ്വാസികളും ഉന്നയിച്ച, നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഹൃദയസ്പര്‍ശിയായ ഈ സന്ദേശം. ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട വാക്കുകള്‍.
Image: /content_image/News/News-2025-04-23-20:47:19.jpg
Keywords: ഫ്രാന്‍സിസ്
Content: 24886
Category: 1
Sub Category:
Heading: ലോകം ഉറ്റുനോക്കുന്ന കോൺക്ലേവില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടിന് നിര്‍ണ്ണായകമായ ഉത്തരവാദിത്വം
Content: വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിൽ മലയാളിയായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിനു നിര്‍ണ്ണായകമായ ചുമതല. പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദ്ദിനാൾ കോളജിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിൻ്റെ മാസ്‌റ്ററെയും തെരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാർ കൂവക്കാടിൻ്റെ മേൽനോട്ടത്തിലാകും. വളരെ രഹസ്യ സ്വഭാവത്തോടെ കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്‌റ്റീൻ ചാപ്പലിൻ്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലായിരിക്കും. കർദ്ദിനാൾ സംഘത്തിലെ 9 ഇലക്ടറൽമാർക്കു ചുമതലകൾ ഏൽപിക്കുന്നതിനായി നറുക്കെടുക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതും കര്‍ദ്ദിനാള്‍ കൂവക്കാടായിരിക്കും. വോട്ടുകൾ എണ്ണുന്ന 3 കർദ്ദിനാളുമാർ, രോഗം മൂലമോ മറ്റോ സന്നിഹിതരാകാൻ കഴിയാത്ത ഇലക്റൽമാരിൽനിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്നു കർദ്ദിനാൾമാർ, വോട്ടെണ്ണലിൻ്റെ കൃത്യത പരിശോധിക്കുന്ന മൂന്നു കർദ്ദിനാൾമാർ എന്നിവരെ നറുക്കിലൂടെ അദ്ദേഹം തിരഞ്ഞെടുക്കും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകൾ കത്തിക്കാനുള്ള മേൽനോട്ടവും കര്‍ദ്ദിനാള്‍ കൂവക്കാടിനാണെന്നാണ് ലഭിക്കുന്ന വിവരം. ഫ്രാന്‍സിസ് പാപ്പയുമായി ഏറ്റവും അധികം ഇടപ്പെട്ടിരിന്ന ഏറ്റവും സൗഹാര്‍ദമുണ്ടായിരിന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ കൂവക്കാട്. 2021 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സിസ് പാപ്പ കർദിനാൾ പദവിയിലേക്കു ഉയര്‍ത്തിയത്. വൈദികനായിരിക്കെ കർദ്ദിനാൾ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയോടെയായിരിന്നു 2024 ഡിസംബർ 7ന് വത്തിക്കാനിൽ സ്ഥാനാരോഹണം നടന്നത്. ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം നിയമപരമായ ക്രമമനുസരിച്ചുള്ള കർദ്ദിനാൾ സംഘത്തിന്റെ ആദ്യ ഔദ്യോഗിക പൊതുസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ കൂവക്കാട് മാത്രമാണ് ഇന്ത്യയില്‍ നിന്നു പങ്കെടുത്തത്.
Image: /content_image/News/News-2025-04-24-11:11:38.jpg
Keywords: കര്‍ദ്ദി