Contents
Displaying 24391-24400 of 24938 results.
Content:
24837
Category: 1
Sub Category:
Heading: മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുടെ മകൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: സൗത്ത് കരോലിന: ഐക്യരാഷ്ട്രസഭയിലെ മുൻ അമേരിക്കൻ അംബാസഡറും മുൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരിന്ന നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. സൗത്ത് കരോലിനയിലെ ഇന്ത്യൻ ലാൻഡിലുള്ള ഔർ ലേഡി ഓഫ് ഗ്രേസ് ഇടവക ദേവാലയത്തില്‍ ഫാ. ജെഫ്രി കിർബിയാണ് നളിനെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിച്ചത്. മാതാപിതാക്കളെന്ന നിലയിൽ, തങ്ങളുടെ കുട്ടികൾക്ക് ദൈവവുമായി വിശ്വാസവും ബന്ധവും ഉണ്ടാകണമെന്ന് മൈക്കിളും ( ഭര്‍ത്താവ്) താനും എപ്പോഴും പ്രാർത്ഥിച്ചിരുന്നുവെന്ന് നിക്കി ഹേലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

As parents, Michael and I always prayed that our children would have a faith and relationship with God. Today we were so proud to support Nalin in his faith journey as he was confirmed into the Catholic church, completed RCIA, and received his first holy communion.… pic.twitter.com/gM90EWOdid
— Nikki Haley (@NikkiHaley) April 13, 2025

മകന്റെ വിശ്വാസ യാത്രയിൽ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടായതായും നിക്കി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച നളിൻ കത്തോലിക്ക സഭയിൽ വിശ്വാസസ്ഥിരീകരണം നടത്തി തിരുസഭാംഗമായത്. നിക്കി ഹേലിയുടെ രണ്ട് മക്കളിൽ ഇളയ ആളായ ഇരുപത്തിമൂന്നുകാരനായ നളിൻ കഴിഞ്ഞ വര്‍ഷം കത്തോലിക്കാ സ്ഥാപനമായ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2023ലും 2024ലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ തന്റെ ഉറച്ച സാന്നിധ്യത്തിലൂടെ അമ്മയ്ക്കുള്ള പിന്തുണ നല്‍കി ഈ യുവാവ് ഏറെ ശ്രദ്ധ നേടിയിരിന്നു.

Congratulations to William Nalin Peter, who was received into the fullness of the Christian Faith today! Welcome home, Nalin! pic.twitter.com/FaIVGdaIYR
— Fr. Jeffrey Kirby, STD, KHS (@fatherkirby) April 13, 2025

നളിന്‍ കത്തോലിക്ക വിശ്വാസം സ്ഥിരീകരിച്ച കാര്യം ഫാ. ജെഫ്രിയും നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് സ്വീകരിക്കപ്പെട്ട വില്യം നളിൻ പീറ്ററിന് അഭിനന്ദനങ്ങൾ! നളിൻ, സ്വഭവനത്തിലേക്ക് സ്വാഗതം!" - എന്ന വാചകത്തോടെ ചിത്രങ്ങള്‍ സഹിതമായിരിന്നു ഫ. കിർബിയുടെ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹേലി സിഖ് വിശ്വാസത്തിൽ ജനിച്ച വളർന്ന ഒരാളായിരിന്നു. 1996 ൽ ഭർത്താവ് മൈക്കൽ ഹേലിയെ വിവാഹം കഴിച്ച ശേഷം ക്രൈസ്തവ വിശ്വാസം പുല്‍കുകയായിരിന്നു.

Image: /content_image/News/News-2025-04-16-08:48:42.jpg
Keywords: സ്വീകരി

24838
Category: 1
Sub Category:
Heading: നാളെ പെസഹ വ്യാഴാഴ്ച 'ചോസണ്‍: ലാസ്റ്റ് സപ്പർ' തീയേറ്ററുകളില്‍; കൊച്ചി, തിരുവനന്തപുരം നിവാസികള്‍ക്ക് സുവര്‍ണ്ണാവസരം
Content: മുംബൈ/കൊച്ചി: യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ലാസ്റ്റ് സപ്പർ' ഭാഗം നാളെ കേരളത്തിലും പ്രദര്‍ശനം നടക്കും. യേശുവിന്റെ പീഡാസഹനത്തിന് തൊട്ടുമുമ്പുള്ള നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയുള്ള 'ചോസണ്‍: ലാസ്റ്റ് സപ്പർ' കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പിവിആര്‍ തീയേറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാളെ പെസഹ വ്യാഴാഴ്ച മാത്രമാണ് പ്രദര്‍ശനം. കൊച്ചി പിവിആര്‍ ലുലുവില്‍ ഉച്ചയ്ക്കു 01.23നും 4.45നുമാണ് ഷോ. കൊച്ചി ഫോറം മാളില്‍ വൈകീട്ട് 04.50നും രാത്രി 07.20നും പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പിവിആര്‍ ലുലു മാളില്‍ നാളെ വൈകീട്ട് 04.20നാണ് ഏക പ്രദര്‍ശനം. കേരളത്തില്‍ രണ്ടു നഗരങ്ങളില്‍ ചുരുങ്ങിയ ഷോകള്‍ മാത്രമാണെങ്കിലും ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങീയ മഹാനഗരങ്ങളില്‍ നാളെ നിരവധി ഷോകള്‍ ഒരുക്കിയിട്ടുണ്ട്. (എല്ലായിടത്തും നാളെ മാത്രമാണ് പ്രദര്‍ശനം). ബുക്ക്മൈ ഷോയില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ⧪ #{blue->none->b->TICKET BOOKING | KOCHI: }# {{ https://in.bookmyshow.com/buytickets/-kochi/movie-koch-ET00441737-MT/20250417 -> https://in.bookmyshow.com/buytickets/-kochi/movie-koch-ET00441737-MT/20250417 }} ⧪ #{blue->none->b->TICKET BOOKING | TRIVANDRUM: }# {{ https://in.bookmyshow.com/buytickets/the-chosen-last-supper-trivandrum/movie-triv-ET00441737-MT/20250417 -> https://in.bookmyshow.com/buytickets/the-chosen-last-supper-trivandrum/movie-triv-ET00441737-MT/20250417 }} യേശുവിന്റെ കുരിശിലെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചയിലെ നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയുള്ള ചോസണ്‍ ട്രെയിലര്‍ ഫെബ്രുവരി 20-ന് പുറത്തുവിട്ടിരിന്നു. ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ അഞ്ചാം സീസണില്‍ പ്രമേയമാകുന്നുണ്ടെന്ന സൂചന നല്‍കിക്കൊണ്ടായിരിന്നു ട്രെയിലര്‍ പുറത്തിറക്കിയത്. രണ്ടരമിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ ഇതിനോടകം 3.3 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്. പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.

Image: /content_image/News/News-2025-04-16-14:30:42.jpg
Keywords: വാര
Category: 1
Sub Category:
Heading: 'ചാര ബുധനി'ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം
Content: 'ചാര ബുധനാഴ്ച'യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ. ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.' വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ 'ചാര പ്രവൃത്തിയുടെ ബുധൻ' എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ ഏൽപ്പിക്കാനുള്ള അവസരത്തിനായി യൂദാസ് രഹസ്യമായി കരുക്കൾ നീക്കി. യൂദാസിന്റെ ഈ പ്രവൃത്തി നിമിത്തമാണ് ഈ ദിവസം 'ചാര ബുധനാഴ്ച' എന്ന് പേരിൽ അറിയപ്പെടുന്നത്. ഈശോ പെസഹാ ആഘോഷിക്കുന്നതിന് മുമ്പ് ചാരനായ യൂദാസ് അവിടുത്തെ ഒറ്റിക്കൊടുക്കാൻ പുറപ്പെട്ടു. യൂദാസിന്റെ വഞ്ചനയാണ് ഈ ദിവസത്തെ വിശുദ്ധ കുർബാനയിലെ സുവിശേഷ ഭാഗവും: 'പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാൻ അവനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? അവർ അവന് മുപ്പതു വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു. അപ്പോൾ മുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു' (മത്തായി 26: 14-16). വലിയ ബുധനാഴ്ച ഈശോയുടെതായി നടന്ന പ്രവർത്തനങ്ങളൊന്നും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ ദിവസത്തെ 'നിശബ്ദ ബുധനാഴ്ച' എന്നും വിളിക്കുന്നു. പ്രധാന പുരോഹിതന്മാരും യൂദാസും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച മാത്രമാണ് ഏക സംഭവം. ഈശോയെ ഒറ്റിക്കൊടുക്കുന്നതിന്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവര്‍ത്തിക്കുവേണ്ടി 'ഡീൽ' (deal) ഉറപ്പിച്ച ദിനം. ദൈവത്തെ ഒറ്റിക്കൊടുക്കാൻ മനുഷ്യൻ കരാർ ഒപ്പിട്ട ദിനം. ലോകത്തിന്റെ പ്രകാശമായവനെ അന്ധത നിറത്ത മനുഷ്യൻ നിഷേധിച്ചു പറയാൻ അന്ധകാരശക്തികളുമായി ഉടമ്പടി ഉണ്ടാക്കിയ ദിനം. 'കറുത്ത ബുധനാഴ്ച' എന്നും ഈ ദിവസം അറിയപ്പെടാറുണ്ട്. പാശ്ചാത്യ സഭയിലെ ചില ഇടവകളിലും സന്യാസസഭകളിലും വിശുദ്ധവാരത്തിലെ മൂന്നു ദിനങ്ങളിലോ അല്ലെങ്കിൽ 'ചാര ബുധനാഴ്ച' മാത്രമോ 'ടെനെബ്രേ' (Tenebrae) എന്നറിയപ്പെടുന്ന സായാഹ്ന പ്രാർത്ഥന നടത്തുന്ന പതിവുണ്ട്. 'ടെനെബ്രേ' എന്ന ലത്തീൻ വാക്കിന്റെ അർത്ഥം അന്ധകാരം എന്നാണ്. ഈ പ്രാർത്ഥനയിൽ ഈശോയുടെ പീഡാനുഭവത്തെ കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ വായിക്കുകയും ഒരാ വായനയ്ക്കുശേഷം മെഴുകുതിരി കെടുത്തുകയും ചെയ്യും. ദൈവാലയം പൂർണ്ണ ഇരുട്ടാകുന്നതുവരെ ഇതു തുടരും. വലിയ ബുധനാഴ്ച നടന്ന സംഭവങ്ങൾ ഈശോയുടെ ഭൂമിയിലെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് നയിക്കുന്നതായിരുന്നു. വിശുദ്ധ തോമസ് അക്വീനാസിന്റെ അഭിപ്രായത്തിൽ, യൂദാസ് ദൈവത്തെക്കുറിച്ച് വളരെ മോശമായി ചിന്തിച്ച ഒരാളായിരുന്നു. കാരണം, ഒരുവൻ താൻ ഇഷ്ടപ്പെട്ട ഒരു വസ്തു വിൽക്കാൻ ആഗ്രഹിക്കുമ്പോൾ അവൻ അതിന് വില നിശ്ചയിക്കുന്നു. എന്നാൽ, ഒരു വസ്തുവിൽനിന്ന് സ്വയം മോചിതനാകാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവർ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ച് സമ്മതം മൂളുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ യൂദാസിനെ സംബന്ധിച്ചടത്തോളം പണമായിരുന്നില്ല പ്രശ്‌നം ഈശോയിൽനിന്ന് മോചിതനാവുകയായിരുന്നു അവന്റെ ലക്ഷ്യം. അത് അവനെ നാശത്തിന്റെ പടുകുഴിയിലേക്കു തള്ളി വിടുന്നു. ഈശോയിൽനിന്ന് മോചിതനാവുക എന്നാൽ പാപത്തിൽ അകപ്പെടുക എന്നാണ് അർത്ഥം. ഈ വിശുദ്ധവാരം നമുക്കൊരു അവസരവും പാഠവുമാണ്. ഈശോയിൽനിന്ന് മോചിതനാകാൻ ഒരുവൻ തീരുമാനിക്കുമ്പോൾ അവന്റെ അസ്തിത്വത്തെതന്നെ അവൻ നിഷേധിക്കാൻ തുടങ്ങുകയും, അവന്റെ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന പാപത്തിന്റെ ചായ്വുകളിലേക്ക് തെന്നി വീഴുകയും ചെയ്യുന്നു. 'ചാര ബുധനാഴ്ച'യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ- ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.

Image: /content_image/News/News-2025-04-16-14:30:42.jpg
Keywords: വാര
Content:
24840
Category: 1
Sub Category:
Heading: വത്തിക്കാനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കാന്‍ 3 കര്‍ദ്ദിനാളുമാരെ പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളുമാരെ നിയമിച്ചു. പെസഹ വ്യാഴം, ദുഃഖവെള്ളി ആരാധനക്രമ അനുഷ്ഠാനങ്ങളിലും ബലിയര്‍പ്പണത്തിനും കുരിശിന്റെ വഴിയ്ക്കും കാര്‍മ്മികത്വം വഹിക്കുവാനാണ് ഫ്രാൻസിസ് മാർപാപ്പ മൂന്ന് കർദ്ദിനാൾമാരെ നിയോഗിച്ചിട്ടുള്ളതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ ഇന്നലെ പറഞ്ഞു. ബൈലാറ്ററല്‍ ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പ പൂര്‍ണ്ണമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തതിനാലാണ് നിയമനമെന്ന് നിരീക്ഷിക്കപ്പെടുന്നു. പെസഹ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ തൈലം വെഞ്ചരിക്കുന്ന വിശുദ്ധ കുർബാന അർപ്പിക്കാൻ ഇറ്റാലിയൻ കർദ്ദിനാൾ ഡൊമെനിക്കോ കാൽകാഗ്നോയെയാണ് നിയോഗിച്ചിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാൻ ബസിലിക്കയിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാത്രി കൊളോസിയത്തിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കു റോമിലെ വികാരി ജനറൽ കർദ്ദിനാൾ ബാൽദസാരെ റെയ്‌ന നേതൃത്വം നൽകും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ എഴുതിയ ധ്യാന ചിന്തകളാണ് കുരിശിന്റെ വഴിയില്‍ പങ്കുവെയ്ക്കുക. കഴിഞ്ഞ ഏപ്രിൽ 13 ഓശാന ഞായറാഴ്ച നടന്ന ദിവ്യബലിയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയിരിന്നു. എന്നാല്‍ വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും ഈസ്റ്റർ ആരാധനക്രമങ്ങളിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അതാത് ദിവസത്തെ ആരോഗ്യ സാഹചര്യം പരിഗണിച്ചായിരിക്കും പാപ്പയുടെ സാന്നിദ്ധ്യമുണ്ടാകുക എന്നാണ് സൂചന. ആശുപത്രിയിൽ നിന്ന് മോചിതനായി മൂന്ന് ആഴ്ച ആകാനിരിക്കെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു.

Image: /content_image/News/News-2025-04-16-16:35:14.jpg
Keywords: പാപ്പ

24841
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് ഫലം: മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും
Content: തിരുവനന്തപുരം: ആലുവ - മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ തീരുമാനം. ബിഷപ്പിനെതിരെ കേസെടുത്ത നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിന്നു. കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, മറ്റ് ജനപ്രതിനിധികൾ, വൈദികര്‍, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരിന്നു. സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിൻ്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും പിൻവലിക്കാൻ വ്യവസായ വകുപ്പുമന്ത്രിയുടെ ചേയ്ബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. ആലുവ - മൂന്നാർ രാജപാത സംബന്ധിച്ച നിലവിലുള്ള തർക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെൻ്റ്) രാജേഷ് രവീന്ദ്രൻ ഐ.എഫ്.എസ്-നെ യോഗം ചൂതമലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുവാനും യോഗം നിർദ്ദേശിച്ചു. നേരത്തേ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ആലുവ- മൂന്നാർ രാജപാതയിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അന്യായമായി വഴിയടച്ചു യാത്ര തടസപ്പെടുത്തുന്നതിൽ നിന്ന് വനംവകുപ്പ് പിന്മാറണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് മാസത്തില്‍ നടന്ന ജനമുന്നേറ്റ യാത്രയില്‍ മാർ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കുകയായിരിന്നു. നാടിന്റെ വികസനത്തിനും വനംവകുപ്പിന്റെ റോഡ് കൈയേറ്റത്തിനുമെതിരേ പ്രതിഷേധസൂചകമായാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. വനംവകുപ്പിന്റെയും വന്യ മൃഗങ്ങളുടെയും ക്രൂരതയും കടന്നുകയറ്റവും മൂലം തങ്ങൾക്ക് അവകാശപ്പെട്ട പട്ടയ ഭൂമിയിൽ സ്വൈരജീവിതം നഷ്‌ടപ്പെട്ട ജനത ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിന്നു.

Image: /content_image/News/News-2025-04-16-17:32:53.jpg
Keywords: കോതമംഗലം

24842
Category: 1
Sub Category:
Heading: ഈസ്റ്ററിന് മുന്നോടിയായി വിശുദ്ധ വാരത്തില്‍ ഒരുക്കവും പ്രാര്‍ത്ഥനയുമായി വൈറ്റ് ഹൗസും
Content: വാഷിംഗ്ടണ്‍ ഡിസി: ഈസ്റ്ററിന് മുന്നോടിയായി വിശുദ്ധ വാരത്തില്‍ ഒരുക്കവും പ്രാര്‍ത്ഥനയുമായി അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ കാര്യാലയവും കൂടിയായ വൈറ്റ് ഹൗസും. ഇന്നും നാളെയുമായി വിവിധ പ്രാര്‍ത്ഥനാശുശ്രൂഷകളും മറ്റു പരിപാടികളും വൈറ്റ് ഹൗസിലും നടക്കും. യേശുവിന്റെ പീഡാസഹനങ്ങളെ പ്രത്യേകം അനുസ്മരിച്ച ഡൊണാള്‍ഡ് ട്രംപാണ് വൈറ്റ് ഹൗസില്‍ ഓശാന ഞായറാഴ്ച, വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടത്. അവിടുത്തെ പുനരുത്ഥാനത്തിലൂടെ നമുക്ക് നിത്യജീവന്റെ പ്രത്യാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ളവര്‍ക്ക് ഒപ്പം ഇന്ന് പെസഹ ബുധനാഴ്ച അത്താഴവും നാളെ പെസഹ വ്യാഴാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്. കത്തോലിക്കരും വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ളവരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരും വിശുദ്ധ വാര പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഡയറക്ടർ ജെന്നിഫർ കോൺ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വിശുദ്ധവാരം അർഹിക്കുന്ന ആചരണത്തിലൂടെ ആദരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് ഈ പരിപാടികൾക്ക് വൈറ്റ് ഹൗസ് ആതിഥേയത്വം വഹിക്കുവാന്‍ ട്രംപ് ഇടപെട്ടത്. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് നടത്തിയ പരിപാടികളേക്കാൾ ശക്തമായതാണ് 2025 ലെ വിശുദ്ധ വാരാഘോഷങ്ങളെന്നും രണ്ടാം ഭരണത്തിൽ ട്രംപിന് വ്യത്യസ്തമായ ഒരു ദൃഢനിശ്ചയം ഉണ്ടെന്നും കോൺ അഭിപ്രായപ്പെട്ടു. 2024 ജൂലൈ 13-ന് പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിയിലുണ്ടായ കൊലപാതക ശ്രമത്തില്‍ നിന്നു തന്നെ രക്ഷിച്ചത് ദൈവമാണെന്നും ട്രംപ് പരസ്യമായി പറഞ്ഞിരിന്നു. ആ ദിവസം തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും, വീണ്ടും പ്രസിഡന്റാകാനും അമേരിക്കയെ തിരികെ കൊണ്ടുവരാനും ദൈവം തന്റെ ജീവൻ രക്ഷിച്ചുവെന്ന് അദ്ദേഹം ശരിക്കും വിശ്വസിക്കുന്നതായും വൈറ്റ് ഹൗസ് ഫെയിത്ത് ഓഫീസ് ഡയറക്ടർ പറയുന്നു. ഭരണകേന്ദ്രമായ ഓവൽ ഓഫീസിന്റെ രണ്ട് വശങ്ങളിലായി രണ്ട് സ്വർണ്ണ മാലാഖമാരെകൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്നും കോൺ ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥി വിഷയത്തില്‍ ട്രംപ് പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാട് ഒഴിച്ചാല്‍ ധാര്‍മ്മിക വിശ്വാസ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാടിന് ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ക്കു മുന്നില്‍ വലിയ മതിപ്പാണുള്ളത്.

Image: /content_image/News/News-2025-04-16-19:13:14.jpg
Keywords: ട്രംപ, അമേരിക്ക

24843
Category: 1
Sub Category:
Heading: 'ദ ചോസൺ' കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്; ഈസ്റ്റര്‍ ഞായര്‍ വരെ പ്രദര്‍ശനം നീട്ടി
Content: കോഴിക്കോട്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ലാസ്റ്റ് സപ്പർ' ഭാഗം നാളെ കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളില്‍ മാത്രം പരിമിതപ്പെടുത്തിയായിരിന്നു ഷോ ക്രമീകരിച്ചത്. ജനശ്രദ്ധ നേടിയതോടെ കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളിലും പുതുതായി പ്രദര്‍ശനം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് 'ബുക്ക്മൈഷോ' ഓണ്‍ലൈന്‍ ബുക്കിംഗ് വ്യക്തമാക്കുന്നു. യേശുവിന്റെ പീഡാനുഭവങ്ങള്‍ക്ക് മുന്നോടിയായി, ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ പ്രമേയമാകുന്ന അഞ്ചാം സീസണിന്റെ പ്രദര്‍ശനം നാളെ പെസഹ വ്യാഴാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ നടക്കും. എപ്പിസോഡ് രൂപത്തിലാണ് പ്രദര്‍ശനം. അതേസമയം ആദ്യഭാഗത്തില്‍ എന്തൊക്കെ പ്രമേയമാകുന്നുണ്ടെന്ന് വ്യക്തതയില്ല. ഇന്ന് രാവിലെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും പിവിആര്‍ സ്ക്രീനുകളില്‍ ബുക്കിംഗ് അതിവേഗം നടന്നതോടെയാണ് കൂടുതല്‍ ഷോകള്‍ അനുവദിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നാളത്തെ നിരവധി ഷോകള്‍ ഹൗസ് ഫുള്ളായിട്ടുണ്ട്. ഈസ്റ്റര്‍ വരെയുള്ള പ്രദര്‍ശന തീയതികളില്‍ ബുക്കിംഗ് കുറവ് വന്നാല്‍ ഷോ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ അന്ത്യ അത്താഴ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. ⧪ #{blue->none->b->TICKET BOOKING | KOCHI: }# {{ https://in.bookmyshow.com/buytickets/-kochi/movie-koch-ET00441737-MT/20250417 -> https://in.bookmyshow.com/buytickets/-kochi/movie-koch-ET00441737-MT/20250417 }} ⧪ #{blue->none->b->TICKET BOOKING | THRISSUR: }# {{ https://in.bookmyshow.com/movies/thrissur/the-chosen-last-supper/buytickets/ET00441737/20250417 -> https://in.bookmyshow.com/movies/thrissur/the-chosen-last-supper/buytickets/ET00441737/20250417 }} ⧪ #{blue->none->b->TICKET BOOKING | KOZHIKODE: }# {{ https://in.bookmyshow.com/movies/kozhikode/the-chosen-last-supper/buytickets/ET00441737/20250417 -> https://in.bookmyshow.com/movies/kozhikode/the-chosen-last-supper/buytickets/ET00441737/20250417 }} ⧪ #{blue->none->b->TICKET BOOKING | TRIVANDRUM: }# {{ https://in.bookmyshow.com/buytickets/the-chosen-last-supper-trivandrum/movie-triv-ET00441737-MT/20250417 -> https://in.bookmyshow.com/buytickets/the-chosen-last-supper-trivandrum/movie-triv-ET00441737-MT/20250417 }}
Image: /content_image/News/News-2025-04-16-20:44:26.jpg
Keywords: ചോസ

24844
Category: 1
Sub Category:
Heading: പെസഹാ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!
Content: 'മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം' അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്. സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്ന് ചരിത്ര സംഭവങ്ങളാണ് കടന്നുപോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്‌നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്‌നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്ന് സ്‌നേഹത്തിന്റെ പുതുവിപ്ലവത്തിനു ജീവിതത്തിലുടെ പ്രഭ വിതറേണ്ട സുന്ദര സുദിനം. സുവിശേഷത്തിൽ ഈശോ 'അത്യധികം ആഗ്രഹിച്ച' ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ വിരുന്നാണ്. 'അവൻ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു,' (ലൂക്കാ 22:15). ഈശോ അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ, അതാണല്ലോ നാം ഇന്ന് ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. ഈശോ അത്യധികം ആഗ്രഹിച്ച ഈ തിരുനാളിന് മൂന്നു ആത്മീയ ഇതളുകളുണ്ട്, അഥവാ മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അത്യധികം ആവശ്യമുള്ള മൂന്നു അമൂല്യ ദാനങ്ങൾ: വിശുദ്ധ കുർബാന, പൗരോഹിത്യം, സ്‌നേഹത്തിന്റെ നവ പ്രമാണം. ലോകത്തിന് അത്യാവശ്യമുള്ള മൂന്നു ആത്മീയ സമ്പത്തുകൾ. #{blue->none->b->വിശുദ്ധ കുർബാന }# പഴയ നിയമ പെസഹായുടെ ഓർമയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. പഴയ പെസഹാ, ദൈവത്തിന് ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നുവെങ്കിൽ മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്‌നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹായായ വിശുദ്ധ കുർബാന. പഴയ നിയമ പെസഹായിൽ കുഞ്ഞാട് ബലിവസ്തു ആയെങ്കിൽ, പുതിയ നിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന് വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയ നിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്ക് ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു. ദൈവം മനുഷ്യവംശത്തിന് നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹായാണ് നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാന. ആർസിലെ വികാരിയായ വിശുദ്ധ ജോൺ മരിയാ വിയാനി പറയുന്നു: 'തന്നെക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു.' ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നത് യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനംവരെ നിത്യം നിലനിൽക്കുന്ന വാഗ്ദാനവുമാണത്. 'യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,' (മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്. പാവങ്ങളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസാ നമ്മെ ഓർമിപ്പിക്കുന്നു: 'ക്രൂശിത രൂപത്തിലേക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്‌നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്ന് നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.' ദൈവസ്‌നേഹത്തിന് വിശുദ്ധ കുർബാന അർപ്പണത്തിലുടെ നാം പ്രത്യുത്തരം നൽകണം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന പ്രവണത വർദ്ധിക്കുന്ന ആധുനിക സംസ്‌കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വിശുദ്ധ കുർബാനയുടെ ശോഭയെ നമുക്ക് ഉയർത്തിപ്പിടിക്കാം. #{blue->none->b->പൗരോഹിത്യം }# ഈശോ അത്യധികം ആഗ്രഹിച്ച പെസഹാ തിരുനാളിലെ രണ്ടാമത്തെ ഇതൾ ശുശ്രൂഷാ പൗരോഹിത്യമാണ്. യേശുവിന്റെ പൗരോഹിത്യം സഭയിൽ സവിശേഷമായി തുടർന്നു കൊണ്ടുപോകാനുള്ള നിയോഗം സ്വീകരിച്ചവരാണ് പുരോഹിതർ. പെസഹാ ദിനത്തിൽ ഈശോ സ്ഥാപിച്ച രണ്ടാമത്തെ കൂദാശ. വിശുദ്ധ കുർബാനയും പൗരോഹിത്യവും ഈശോ അത്യധികം ആഗ്രഹിച്ച കൂദാശകളാണ്. പൗരോഹിത്യം ഒരേ സമയം വിളിയും വെല്ലുവിളിയുമാണ്. വിശുദ്ധ കുർബാനയാകുന്ന ബലിയുടെ അർപ്പകനെന്ന നിലയിൽ ഈശോയുടെ എന്നേക്കുമുള്ള ബലിയുമായി പുരോഹിതൻ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു. ഓരോ പുരോഹിതനും അപരനുവേണ്ടി അർപ്പിക്കപ്പെടുന്ന ബലിവസ്തു ആകണമെന്ന് പെസഹാ ദിനം ഓർമിപ്പിക്കുന്നു. ബെനഡിക്ട് 16-ാമൻ പാപ്പ സ്‌നേഹത്തിന്റെ കൂദാശ എന്ന ചാക്രിക ലേഖനത്തിൽ 'ഈശോയോടുകൂടെ ലോകത്തിന്റെ ജീവനുവേണ്ടി മുറിക്കപ്പെട്ട അപ്പമാകാൻ ഓരോ പുരോഹിതനും വിളിക്കപ്പെട്ടിരിക്കുന്നു,'എന്ന് തിരുസഭയെ ഓർമിപ്പിക്കുന്നു. അപരനുവേണ്ടി ബലിയാകേണ്ട ഇടയ ധർമത്തിൽ ഓരോ പുരോഹിതനും ശക്തി പകരേണ്ടത് വിശ്വാസികളുടെ കടമയും ഉത്തരവാദിത്വവുമാണ്. പുരോഹിതരുടെ ബലഹീനതകളാൽ ഉടഞ്ഞുപോകുന്ന പളുങ്കുപാത്രമല്ല ക്രിസ്തീയ പൗരോഹിത്യം. മാനുഷിക ദൃഷ്ടിയിൽ അതിന്റെ ശോഭ മങ്ങിയെക്കാം, പക്ഷേ, ദൈവം അത്യധികം ആഗ്രഹിച്ച വ്യക്തികളാണ് ഓരോ പുരോഹിതനും. പഴികൾ ചാരി പൗരോഹിത്യത്തിന്റെ ശോഭയ്ക്കു മങ്ങലേൽപ്പിക്കാൻ നിരവധി കാരണങ്ങൾ നമ്മുടെ സാഹചര്യങ്ങളിൽ കണ്ടേക്കാം. വിധി പ്രസ്താവിക്കും മുമ്പ് 'നിത്യപുരോഹിതനായ ഈശോയെ അങ്ങയുടെ ദാസന്മാരായ വൈദീകർക്ക് യാതൊരാപത്തും വരുത്താതേ...' എന്ന പ്രാർത്ഥന നാം അർത്ഥം മനസ്സിലാക്കി ഒന്നു ചെല്ലണം. വിശുദ്ധ ജോൺ മരിയ വിയാനിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: 'മതത്തെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദീകര ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദീകരില്ലാതാകുന്നോ അവിടെയെല്ലാം ബലികളും ഇല്ലാതാകും. എവിടെ ബലികൾ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു.' #{blue->none->b->സ്‌നേഹത്തിന്റെ പുതുപ്രമാണം }# പെസഹാ തിരുനാളിലെ മൂന്നാമത്തെ ഇതൾ പരസ്‌നേഹത്തിന്റെ പുത്തൻ പ്രമാണമാണ്. 'നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും,' (യോഹന്നാൻ 13:35). വിശുദ്ധ കുർബാനയിൽ പിറവി കൊള്ളുന്ന പുതിയ ഇസ്രായേലായ സഭയ്ക്ക് ഈശോ നൽകുന്ന ഏക പ്രമാണമാണിത്. സ്‌നേഹത്തിന്റെ പാരമ്യം വ്യക്തമാക്കാൻ അവിടുന്ന് ശിഷ്യന്മാരുടെ കാലുകൾ കഴുകി. അപരനെ വലിയവനാക്കുമ്പോഴെ, സ്വയം പരിത്യജിക്കുമ്പോഴെ, ഇല്ലാതാകുമ്പോഴെ ക്രിസ്തീയ സ്‌നേഹം അതിന്റെ പൂർണതയിലെത്തൂ. പെസഹാ ദിനത്തിൻ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ സ്‌നേഹത്തിന്റെ പ്രായോഗിക ഭാഷ ശുശൂഷയുടേതാണന്ന് അവിടുന്ന് അടിവരയിടുക ആയിരുന്നു. അതിനാലാണ് ക്ലെയർവോയിലെ വിശുദ്ധ ബർണാഡും മിലാനിലെ വിശുദ്ധ അബ്രോസും കാൽകഴുകൽ ശുശ്രൂഷയെ എട്ടാമത്തെ കൂദാശയായി വിശേഷിപ്പിക്കുന്നത്. അപരനെ വളർത്താൻ, അപനെ സമാശ്വസിപ്പിക്കാൻ, അവന്റെ കണ്ണീരൊപ്പാൻ, അവനു മഹത്വം നൽകാൻ ഞാൻ ചെറുതാകുമ്പോൾ ഞാൻ ഈശോ അത്യധികം ആഗ്രഹിച്ച വ്യക്തിയായി മാറും. പെസഹാ തിരുകർമങ്ങളിൽ നാം പങ്കു ചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്‌നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞ് വിലമതിക്കാനും സ്‌നേഹത്തിന്റെ നവ പ്രമാണത്തെ ഹൃദയം നിറഞ്ഞ് ആശ്ലേഷിക്കാനും നമുക്കു പരിശ്രമിക്കാം. അതുവഴി നാം ഈശോ അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും നമ്മുടെ ഇടവക ഈശോ അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ ഈശോ അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമായി പരിണമിക്കും. ഫാ. ജയ്സൺ കുന്നേൽ mcbs
Image: /content_image/News/News-2025-04-17-10:10:54.jpg
Keywords: പെസഹ

24845
Category: 1
Sub Category:
Heading: സിസ്റ്റർ ക്ലെയർ കോക്കറ്റും വിശുദ്ധ കുരിശിന്റെ ആരാധനയും
Content: അന്നൊരു ശനിയാഴ്ച ആയിരുന്നു.കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 16 റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്ഡോറിൽ 676 പേരുടെ മരണത്തിനിടയാക്കിയ ഒരു ഭൂകമ്പം വൻ ഉണ്ടായി. മൃതിയടഞ്ഞവരിൽ സിസ്റ്റർ ക്ലെയർ (ക്ലാര) ക്രോക്കേറ്റും അഞ്ചു സന്യാസാർത്ഥിനികളും ഉണ്ടായിരുന്നു. സിസ്റ്റർ ക്ലെയർ ക്രോക്കറ്റ്: എലോൺ വിത്ത് ക്രൈസ്റ്റ് എലോൺ (Sister Clare Crockett: Alone With Christ Alone) എന്ന പേരിൽ 2020-ൽ സിസ്റ്റർ ക്ലയറിനെകുറിച്ച് ആദ്യം ജീവചരിത്രം എഴുതിയ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദറിലെ (Servant Sisters of the Home of the Mother) എന്ന സന്യാസ സമൂഹത്തിലെ അംഗവും ക്ലാരയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററുമായ സിസ്റ്റർ ക്രിസ്റ്റൻ ഗാർഡ്‌നർ സി. ക്ലെയറിൻ്റെ "വിഭജിക്കപ്പെടാത്ത ഹൃദയം എനിക്കു നൽകിയാലും" (Grant me an undivided heart), എന്ന തീവ്രമായ ആഗ്രഹം അവളുടെ ആദ്ധ്യാത്മിക എഴുത്തുകളെ അടിസ്ഥാനമാക്കി പ്രതിപാദിക്കുന്നു. ഉത്തര അയർലണ്ടിലെ ഡെറി നഗരത്തിൽ 1982 നവംബർ പതിനാലിനു സി. ക്ലെയർ ജനിച്ചു. ഊർജ്ജസ്വലതയും സുന്ദരിയും സംസാരചാരുതിയുണ്ടായിരുന്ന ക്ലെയർ ചെറുപ്പത്തിൽത്തന്നെ ടെലിവിഷൻ പരിപാടി നിർമ്മതാക്കളുടെ പ്രീതിപാത്രമായി. പതിനഞ്ചു വയസ്സുള്ളപ്പോലെ ബ്രിട്ടനിലെ 4നെറ്റ്വർക്ക് എന്ന ചാനലിലെ ഒരു പരിപാടിയുടെ അവതാരകയാകാൻ അവസരം ലഭിച്ചു. ഒരു താരപരിവേഷത്തിൻ്റെ തുടക്കമായിരുന്നു അത്. രണ്ടായിരമാണ്ടിൽ സ്പെയിനില്‍ സേർവൻ്റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് മദർ എന്ന സന്യാസിനി സമൂഹം നടത്തിയ ഒരു വിശുദ്ധ വാരധ്യാനത്തിൽ പങ്കെടുക്കാൻ ക്ലെയർ കൂടുകാരികൾക്കൊപ്പം പോയി. 1982 സ്ഥാപിതമായ ഊ സന്യാസിനിസമുഹം വിശുദ്ധ കുർബാനയോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും യുവജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ക്ലെയർ സ്പെയിനില്‍ എത്തിയപ്പോൾ അവൾ ഒരു ഉപവിപ്ലവതയുള്ളവളും അടക്കവും ഒതുക്കവുമില്ലാത്ത ഒരു കൗമാരക്കാരിയായിരുന്നു. പക്ഷേ ദുഃഖവെള്ളിയാഴ്ചയിലെ വിശുദ്ധ കുരിശിന്റെ ആരാധനയിൽ (2000 ഏപ്രിൽ 21) പങ്കെടുത്ത് ഈശോയുടെ പാദം ചുംബിച്ചതോടെ അവളിൽ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങി. ഈ സംഭവത്തെപ്പറ്റി ക്ലാര തന്നെ ഇപ്രകാരം പറയുന്നു: " എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി വിവരിക്കാൻ എനിക്ക് അറിയത്തില്ല. മാലാഖവൃന്ദങ്ങളെയോ വെളുത്ത പ്രാവ് എന്റെ മേൽ ഇറങ്ങിവരുന്നതോ ഞാൻ കണ്ടില്ല,പക്ഷേ ഒരു കാര്യം ഞാൻ പൂർണ്ണ ബോധ്യത്തോടെ മനസ്സിലാക്കിയിരുന്നു. എനിക്കുവേണ്ടി രക്ഷകനായ ഈശോ കുരിശിൽ മരിച്ചു എന്ന്. ആ ബോധ്യത്തോടൊപ്പം എന്റെ ഉള്ളിൽ ചെറുപ്പകാലത്തു കുരിശിന്റെ വഴിചൊല്ലുമ്പോഴുണ്ടാകുന്ന തീവ്രദുഃഖം അനുഭവപ്പെട്ടു. എന്റെ ഇരിപ്പടത്തിലേക്കു മടങ്ങുമ്പോൾ മുമ്പൊന്നും ഞാൻ അനുഭവിച്ചട്ടില്ലാത്ത എന്തോ ഒന്ന് എൻ്റെഹൃദയത്തിൽ ആലേഖനം ചെയ്തിരുന്നു. എനിക്കുവേണ്ടി ജീവൻ തന്ന അവനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന്. മാനസാന്തരത്തിൻ്റെയും സൗഖ്യത്തിൻ്റേതുമായ വലിയ ഒരു യാത്രയുടെ ആരംഭമായിരുന്നു അത്." ഇതായിരുന്നു ദാസിന്മാരയായ കന്യാസ്ത്രീകളുടെ സമൂഹത്തില്‍ ചേരാനും 2006 ൽ പ്രഥമ വ്രതാർപ്പണം നടത്തുവാനും കാരണമായത്. ക്ലെയറിൻ്റെ ഏറ്റവും വലിയ ആഗ്രഹം ദൈവത്തിനു വേണ്ടിയുള്ള വിഭജിക്കപ്പെടാത്ത ഒരു ഹൃദയമായിരുന്നു അവനായി അവളെത്തന്നെ സമ്പൂർണ്ണമായി രൂപാന്തരപ്പെടുത്തുക. അതു നേടാൻ അവൾക്ക് തനിയെ കഴിയില്ലന്ന് അവൾക്കറിയാമായിരുന്നു അതിനാൽ നിരന്തരം വിഭജിക്കപ്പെടാത്ത ഒരു ഹൃദയം എനിക്കു നൽകണമേ എന്നവൾ നിരന്തരം യാചിച്ചിരുന്നു. ഈശോയുടെ ഹൃദയത്തിൻ്റെയും അവളുടെ ഹൃദയത്തിൻ്റെയും ഇടയിൽ ഒന്നും കയറാൻ ഇടയാക്കല്ലേ എന്നവൾ പ്രാർത്ഥിച്ചിരുന്നു സ്‌പെയിൻ, അമേരിക്ക, ഇക്വഡോർ എന്നിവിടങ്ങളിൽ അവൾ നടത്തിയ വിവിധ അപ്പോസ്‌തല പ്രവർത്തനങ്ങൾ അവളുടെ ജീവിതത്തിന്റെ സമന്വയവും അവളുടെ സമ്പൂർണ്ണ സമർപ്പണവും ദൈവത്തിന് മാത്രമേ അവളുടെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ കഴിയൂ എന്ന സന്ദേശം കൈമാറി. യുവജനങ്ങൾക്ക് മാതൃകയായ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തിലെ അഞ്ചു പ്രധാനപ്പെട്ട ഗുണങ്ങൾ നമുക്കു പരിശോധിക്കാം #{blue->none->b->1. പൂർണ്ണമായ മാനസാന്തരവും ദൈവഹിതത്തോടുള്ള വിധേയത്വവും }# “എനിക്ക് പ്രശസ്തിയും പണവും വിജയവും വേണമെന്ന് തോന്നിയിരുന്നു. പക്ഷേ ഞാൻ എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ചപ്പോൾ, അതിനേക്കാളധികം വിലമതിക്കപ്പെടുന്നതൊന്നാണ് ഞാൻ കണ്ടെത്തിയത്.” സിസ്റ്റർ ക്ലെയർ ഒരു സന്യാസിനിയാകാൻ കൊതിച്ച വ്യക്തി ആയിരുന്നില്ല. അയർലണ്ടിലെ ഡെറിയിൽ ജനിച്ചു വളർന്ന, സിനിമാ-മാധ്യമരംഗത്തെ കരിയറിനായി കാത്തിരുന്ന ഉത്സാഹിയായ യുവതിയായിരുന്നു. പ്രശസ്തിയും പണവും വിജയവും നേടുക എന്ന ലൗകീക ലക്ഷ്യങ്ങളോടെയാണ് അവൾ ജീവിച്ചിരുന്നത്. പക്ഷേ, പതിനേഴാം വയസ്സിൽ സ്പെയിനിലേക്ക് ഒരു തീർത്ഥാടനത്തിൽ പങ്കെടുക്കുമ്പോൾ ദൈവത്തെ ശക്തമായ സ്നേഹാനുഭവം അവൾക്കുണ്ടായി അതവളെ മാനസാന്തരത്തിലേക്കും ദൈവഹിതത്തോടുള്ള സമ്പൂർണ്ണ വിധേയത്വത്തിലേക്കും നയിച്ചു. #{blue->none->b->2. ത്യാഗത്തിൽ സന്തോഷം കണ്ടെത്തുക }# “ക്രിസ്തുവിനായി ജീവിക്കാൻ എനിക്ക് ഓരോ ദിവസവും എന്റെ ഇച്ഛകളിൽ മരിക്കേണ്ടിവന്നു. പക്ഷേ, എൻ്റെ ഇച്ഛകളിൽ ഒന്നിലും ഇത്രയും സന്തോഷവാനായിരുന്നില്ല.” സിസ്റ്റർ ക്ലെയർ ചെയ്ത ത്യാഗങ്ങൾക്കിടയിലും അവളുടെ മുഖത്ത് ഒരുപാട് സന്തോഷവും ആനന്ദവും നിറഞ്ഞിരുന്നു. ദാരിദ്ര്യവും അനുസരണവും ഉള്ള ജീവിതം നയിച്ചിട്ടും അവളിൽ സന്തോഷം വാടിയില്ല. യഥാർത്ഥസന്തോഷം ലഭിക്കുന്നത് സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിലല്ല ദൈവഹിതം തിരിച്ചറിഞ്ഞ് മറ്റുള്ളവർക്കായി ത്യാഗം ചെയ്തു ജീവിക്കുന്നതിലാണെന്ന് സി. ക്ലയറിൻ്റെ ജീവിതം പഠിപ്പിക്കുന്നു. #{blue->none->b->3. മറ്റുള്ളവരോടുള്ള സ്‌നേഹവും കരുണയും }# “ജീവിതം നിങ്ങൾക്കുള്ളതോ, നിങ്ങൾക്ക് നേടാനാകുന്നതോ അല്ല; നിങ്ങൾ എത്രത്തോളം നൽകുന്നു, എത്രത്തോളം സ്‌നേഹിക്കുന്നു എന്നതാണ് അതിന്റെ അർത്ഥം.” ഇക്വഡോറിൽ സിസ്റ്റർ ക്ലെയർ ദരിദ്രരായ കുട്ടികളെയും യുവജനങ്ങളെയും പഠിപ്പിക്കുന്നതിലും സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലും ധാരാളം കഷ്ടപ്പെട്ടു. വിശുദ്ധകുർബാനയിൽ നിന്നു ലഭിച്ച സ്നേഹവും കരുണയും അവളുടെ ജീവിതത്തിൽ നിറഞ്ഞുകവിഞ്ഞപ്പോൾ അവരുടെ ഇടയിൽ ക്രിസ്തുവിൻ്റെ സുവിശേഷമാകാൻ അവൾക്കു വേഗം സാധിച്ചു.അതിനാൽ അവളുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കാൻ യുവജനങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നു. #{blue->none->b->4. ക്ലേശംനിറഞ്ഞ സമയങ്ങളിലെ ധൈര്യവും വിശ്വാസവും }# "ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത് ജീവിതം എളുപ്പമാകുമെന്ന് അർത്ഥമല്ല, പക്ഷേ നിങ്ങൾ ഒരിക്കലും ഒറ്റപ്പെടുകയില്ല എന്നതാണത് പറയുന്നത്.” തൻ്റെ പഴയ താൽപര്യങ്ങളോടു നിരന്തരം പൊരുതുക അന്യദേശത്തു മിഷൻപ്രവർത്തനം നടത്തുക തുടങ്ങി സിസ്റ്റർ ക്ലെയറിന്റെ ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും, അവൾ ദൈവത്തിൽ ഉറച്ച വിശ്വസിക്കുകയും ധൈര്യപൂർവ്വം മുന്നോട്ട് പോവുകയും ചെയ്തു. 2016-ലെ ഭൂകമ്പത്തിൽ, മറ്റ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ അവളുടെ ജീവിതം യാഗമായി നൽകി. #{blue->none->b->5. ഓരോ നിമിഷത്തെയും പ്രതീക്ഷയോടുകൂടി സ്വീകരിക്കുകയും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക. }# “ദൈവം നമ്മൾ പൂർണ്ണമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു - അതു ലോകത്തിന്റെ മാതൃകയിലല്ല, ദൈവത്തിന്റെ രീതിയിലാണ്.” സിസ്റ്റർ ക്ലെയറിന്റെ ഉത്സാഹം എല്ലാവർക്കും അറിയാമായിരുന്നു. അവൾ ഓരോ നിമിഷവും ദൈവത്തിനായി ജീവിക്കാൻ പരിശ്രമിച്ചു. അവളുടെ മാതൃക ദൈവത്തോടുള്ള നിരന്തര ബന്ധത്തിലൂടെ എങ്ങനെ ജീവിതം പൂർണ്ണതയിലേക്ക് നയിക്കാമെന്നു എല്ലാവരെയും പഠിപ്പിക്കുന്നു. ദൈവസ്വരം ശ്രവിച്ച് പഴയ ജീവിതരീതികളോട് നോപറഞ്ഞ് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ച യുവജനങ്ങളുടെയും കുട്ടികളുടെയും സ്‌നേഹിതയായ സിസ്റ്റർ ക്ലെയറിൻ്റെ നാമരണ നടപടികൾ 2025 ജനുവരി 12 നു ആരംഭിച്ചു. തിരുസ്സഭയ്ക്കു ഊർജ്ജസ്ഥലതയുള്ള ഒരു വിശുദ്ധ പിറക്കുന്നതിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

Image: /content_image/News/News-2025-04-17-10:41:26.jpg
Keywords: ആരാ

24846
Category: 6
Sub Category:
Heading: എല്ലാവരും വാങ്ങി ഭക്ഷിക്കുവിന്‍: ക്രിസ്തു ലോകം മുഴുവനെയും ക്ഷണിക്കുന്നു
Content: "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53). വിശുദ്ധ കുര്‍ബാനയെന്ന കൂദാശയില്‍ തന്നെ സ്വീകരിക്കുവാന്‍ കര്‍ത്താവായ യേശു ലോകം മുഴുവനെയും ക്ഷണിക്കുന്നു. ഈ കൂദാശയില്‍ അവിടുത്തെ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ രക്തവും ഉണ്ട്. ഇന്ദ്രിയങ്ങള്‍ കൊണ്ടല്ല വിശ്വാസം കൊണ്ട് മാത്രമേ ഈ സത്യം നമുക്ക് ഗ്രഹിക്കുവാന്‍ കഴിയൂ. വി.സിറിള്‍ പറയുന്നതു പോലെ "ഇതു സത്യമാണോ എന്നു സംശയിക്കരുത്, പിന്നെയോ രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കുക അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല." ഈ മഹത്തായ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാന്‍, വിശുദ്ധമായ ഈ നിമിഷത്തിനുവേണ്ടി നാം നമ്മെത്തന്നെ ഒരുക്കണം. നമ്മുടെ മനസാക്ഷിയെ പരിശോധിക്കാന്‍ വി. പൗലോസ് നമ്മെ ഉപദേശിക്കുന്നു: "തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ (1 കൊറി. 11:27-29). ഗൗരവമുള്ള പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു വ്യക്തിയും വി.കുര്‍ബാന സ്വീകരണത്തിനു മുന്‍പ് കുമ്പസാരം എന്ന കൂദാശ സ്വീകരിക്കണം. "ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള ഒരു സമ്മാനമല്ല; പിന്നെയോ ബലഹീനര്‍ക്കുള്ള ഒരു ഔഷധമാണ്" എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മുന്‍പ് നാം ഓര്‍മ്മിക്കണം. ഈ മഹത്തായ ഒരു കൂദാശയുടെ മുന്‍പില്‍ വിശ്വാസികള്‍ക്കു വിനയത്തോടും തീക്ഷ്ണമായ വിശ്വാസത്തോടും കൂടെ ശതാധിപന്‍റെ വാക്കുകളെ പ്രതിധ്വനിപ്പിക്കാനേ കഴിയൂ! "കര്‍ത്താവേ അങ്ങ് എന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താല്‍ മാത്രം മതി, എന്‍റെ ആത്മാവു സുഖം പ്രാപിക്കും." വി. യോഹന്നാന്‍ ക്രിസോസ്തോമിന്‍റെ ആരാധനക്രമത്തില്‍ വിശ്വാസികള്‍ ഇതേ ചൈതന്യത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. "ദൈവപുത്രാ! ഇന്ന് അങ്ങയുടെ ആത്മീയ അത്താഴത്തിന് എന്നെ പങ്കുചേര്‍ക്കണമേ. യൂദാസിന്‍റെ ചുംബനം ഞാന്‍ അങ്ങേക്കു തരികയില്ല. പിന്നെയോ കള്ളനോടൊപ്പം ഞാന്‍ വിളിച്ചു പറയും: കര്‍ത്താവേ അങ്ങയുടെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" (CCC 1386). #{red->n->b->വിചിന്തനം}#
ലോകം മുഴുവനുമുള്ള ഓരോ മനുഷ്യനും ദിവ്യകാരുണ്യ ആരാധനയുടെ വലിയ ആവശ്യമുണ്ട്. സ്നേഹത്തിന്‍റെ ഈ കൂദാശയില്‍ യേശു നമ്മെ കാത്തിരിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്‍റെ ഗൗരവപൂര്‍ണ്ണങ്ങളായ നിയമലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പരിഹാരം ചെയ്യാനുമുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുത്. നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Meditation./Meditation.-2025-04-17-10:47:14.jpg
Keywords: ക്രിസ്തു