Contents

Displaying 24371-24380 of 24938 results.
Content: 24817
Category: 19
Sub Category:
Heading: സമ്പൂര്‍ണ്ണ കുമ്പസാര സഹായി | 10 പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പാപങ്ങള്‍
Content: വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. സ്വര്‍ഗ്ഗീയ പിതാവ് നമ്മുടെ വിശുദ്ധീകരണത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന കുമ്പസാരമെന്ന പരിപാവനമായ കൂദാശ ഈ നാളുകളില്‍ സ്വീകരിക്കാന്‍ നമ്മുക്ക് തയാറെടുക്കാം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും നിസംഗത കൊണ്ടും നാം വിട്ടുകളയുന്ന വിവിധ പ്രമാണങ്ങളിലെ ഗൗരവകരമായ പാപങ്ങളെ തുറന്നുക്കാണിക്കുകയാണ് ഈ ലേഖനത്തില്‍. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. ⧪ #{red->none->b-> ഒന്നാം പ്രമാണം ‍}# ⧪ #{blue->none->b->നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ‍}# * പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടി ദൈവമായ കർത്താവിനെ ആരാധിക്കേണ്ടതിനുപകരം ഹൃദയത്തിൽ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം അന്യദൈവങ്ങൾക്കോ വ്യക്തികൾക്കോ വസ്തുക്കൾക്കോ, മറ്റ് എന്തിനെങ്കിലുമോ നൽകുന്നത് വിഗ്രഹാരാധനയാണ്. ➜ #{black->none->b-> A) സാത്താൻ വിഗ്രഹമായെങ്കിൽ: ‍}# 1. സാത്താൻസേവ നടത്തിയിട്ടുണ്ടോ ? (2 തെസ. 2:3-10, ഹെബ്രാ. 6:4-8) 2. സാത്താൻസഭയിൽ അംഗമായിട്ടുണ്ടോ? 3. കറുത്ത കുര്‍ബാന / ബ്ലാക്ക് മാസിൽ പങ്കെടുത്തിട്ടുണ്ടോ? 4. ഇത്തരക്കാരുടെ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു നൽകിയിട്ടുണ്ടോ? 5. അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? 6. ഓജോ ബോർഡ് ഉപയോഗിച്ചിട്ടുണ്ടോ? അതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 7. സാത്താനികമായ മ്യൂസിക് ആസ്വദിച്ചിട്ടുണ്ടോ? അത് കേള്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 8. സാത്താനെ ചിത്രീകരിക്കുന്ന അടയാളങ്ങളോ, ചിത്രങ്ങളോ പതിച്ച ലോക്കറ്റുകൾ, മോതിരങ്ങൾ, സ്റ്റിക്കറുകൾ, വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടോ? 9. ഇത്തരം സംഘടനകളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ, നിർദ്ദേശങ്ങൾ അനുസരിക്കൽ / അവരുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ➜ #{black->none->b-> B) അന്യദൈവങ്ങൾ വിഗ്രഹമായെങ്കിൽ}# 1. ഏക സത്യദൈവമായ യേശു ക്രിസ്തുവല്ലാതെ ഏതെങ്കിലും ദൈവസങ്കല്‍പ്പങ്ങളെ ആരാധിച്ചിട്ടുണ്ടോ? 2. അവയോടു അടുപ്പം/ ആഭിമുഖ്യം കാണിച്ചിട്ടുണ്ടോ? (പുറ.23:13). 3. അത്തരത്തിലുള്ള ദൈവീക സങ്കല്‍പ്പങ്ങളെ വണങ്ങിയിട്ടുണ്ടോ? 4. വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ടോ? 5. അവയ്ക്ക് നേർച്ചകാഴ്ച്ചകളും വഴിപാടുകളും നേരിട്ടോ മറ്റുള്ളവർ വഴിയോ സമർപ്പിക്കൽ നടത്തിയിട്ടുണ്ടോ? (ജ്ഞാനം 14:8-11, 27:30, റോമ. 1:23). 6. അത്തരത്തില്‍ വിജാതീയ ആരാധന നടത്തുവാന്‍ ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ? 7. വിഗ്രഹങ്ങൾക്കർപ്പിച്ച വസ്തുക്കൾ ആദരപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടോ? (1 കോറി: 10:14-21). 8. മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ചാത്തന്‍സേവ എന്നിവയിലാശ്രയിച്ച് മന്ത്രവാദികൾ, കൂടോത്രക്കാർ, വെളിച്ചപ്പാട്, മുസലിയാര്, സേവക്കാർ, കണിയാന്മാർ, ജാതകം എഴുതുന്നവർ, പ്രശ്‌നം വയ്‌പുകാർ, ജ്യോത്സ്യന്മാർ, കൈനോട്ടക്കാര്‍, മുഖലക്ഷണം നോക്കി പറയുന്നവര്‍ - തുടങ്ങിയവരെ സമീപിക്കുകയോ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്‌തിട്ടുണ്ടോ? (ലേവ്യ. 20:6, നിയമാ 18:9-14). 9. ഇത്തരക്കാർ പൂജിച്ചുതന്ന മന്ത്രത്തകിട്, ഏലസ്സ്, ലോക്കറ്റുകൾ, ചരട്, എണ്ണ തുടങ്ങിയവയോ ആനവാൽ മോതിരം, ഭാഗ്യക്കല്ലുകൾ മുതലായവയോ ശരീരത്തിൽ ധരിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (ഹെബ്രാ. 13:18-20). 10. ഇത്തരത്തില്‍ ലഭിച്ചതു ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 11. കൂടോത്രം അടക്കമുള്ള ഏതെങ്കിലും തരത്തിലുള്ള ദുരാചാരങ്ങൾ നടത്തുകയോ, അതിനായി ആഗ്രഹിക്കുകയോ, ആരെയെങ്കിലും അതിനായി പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 12. കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കളോ, പഞ്ചലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കളോ, മന്ത്രവാദികൾ, കണിയാന്മാർ തുടങ്ങിയവർ പൂജിച്ച ഏതെങ്കിലും വസ്തുക്കൾ, വീട്ടിലോ, പറമ്പിലോ, സ്ഥാപനങ്ങളിലോ കുഴിച്ചിടുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (നിയ 7:25-26). 13. ദൈവത്തിൽ ആശ്രയിക്കേണ്ടതിനുപകരം വാരഫലം, രാഹുകാലം, കൈനോട്ടം, മുഹൂർത്തം, നാൾനോട്ടം, നക്ഷത്രഫലം, ജാതകം, മഷിനോട്ടം, പക്ഷിശാസ്ത്രം, കവടി നിരത്തൽ, ജ്യോതിഷം, മുഖലക്ഷണം, ശകുനം, നിമിത്തം, ഗ്രഹനില തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? (പ്രഭാ. 34:5). 14. പ്രപഞ്ചശക്തികളായ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, വായു, കടൽ, നദികൾ, അഗ്നി, മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയ സൃഷ്ടികളെ പൂജിച്ചിട്ടുണ്ടോ? വണങ്ങിയിട്ടുണ്ടോ? (നിയ 4:19) 15. അന്ധവിശ്വാസങ്ങൾ - പൂച്ച വിലങ്ങനെ ചാടുന്നത്, പല്ലി ചിലയ്ക്കുക, വലതുകാൽവെച്ചു കയറുന്നത്, ഒന്നു പിഴച്ചാൽ മൂന്ന്, നിറകുടം, കാലിക്കുടം, മൂന്നു പേർ ഒരുമിച്ചുപോയാൽ, നാലാമത്തെ പെണ്ണ്, കണികാണൽ, കൈനീട്ടം, ഒന്നാം തീയതി കയറുന്ന വ്യക്തി, തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിച്ചിട്ടുണ്ടോ? ആശ്രയിച്ചിട്ടുണ്ടോ? (റോമ. 14:23). 16. വീടിന്റെ അതിരുകള്‍ വിലക്കിയിട്ടുണ്ടോ? 17. വിശുദ്ധര്‍ക്കു അമിത പ്രാധാന്യം നല്‍കിയിട്ടുണ്ടോ? 18. ദൈവത്തെക്കാള്‍ അധികം വിശുദ്ധരെ ഭയപ്പെടുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ? (സക്രാരിയിലെ ദിവ്യകാരുണ്യത്തെ വണങ്ങാതെ, വിശുദ്ധരുടെ രൂപങ്ങള്‍ മാത്രം വണങ്ങിപോകുന്നത് അടക്കമുള്ള തെറ്റുകള്‍). 19. ദൈവത്തില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? 20. കൂദാശകളില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? അവയെ പരിഹസിച്ചിട്ടുണ്ടോ? 21. പ്രത്യേക മാസങ്ങള്‍, കാലങ്ങള്‍, തീയതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ? ➜ #{black->none->b-> C) ഹൃദയത്തിലുള്ള വ്യക്തിവിഗ്രഹങ്ങൾ}# 1. ദൈവപ്രീതിയെക്കാൾ മനുഷ്യപ്രീതിക്കു പ്രാധാന്യം കൽപിച്ചിട്ടുണ്ടോ? 2. വ്യക്തിപൂജ - കുട്ടിദൈവങ്ങൾ, അവതാരങ്ങളെന്ന് അവകാശപ്പെടുന്നവർ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ വിഗ്രഹങ്ങൾ ആയിട്ടുണ്ടോ? 3. പ്രസ്ഥാനങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, അധികാരികൾ, ജീവിതപങ്കാളി, മക്കൾ, മറ്റു കുടുംബാംഗങ്ങൾ, കൂട്ടുകാർ, തുടങ്ങിയ ബന്ധങ്ങൾ വിഗ്രഹങ്ങളായിട്ടുണ്ടോ? 4. അഹങ്കാരം - (അഹംഭാവം - 'ഞാൻ' എന്ന ഭാവം) 'ഞാൻ' സ്വയം വിഗ്രഹമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? 5. അധികാരം, സ്ഥാനമാനങ്ങൾ, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്ത്, കഴിവുകൾ, കുടുംബമഹിമ, തുടങ്ങിയവ ഓർത്തുള്ള അഹങ്കാരം / മുൻകോപം / മർക്കടമുഷ്ടി, പിടിവാശി എന്നിവ ഉണ്ടായിട്ടുണ്ടോ? 6. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മുറുകെപ്പിടിച്ച് അന്യരെ അവഗണിച്ചിട്ടുണ്ടോ? 7. ധാര്‍ഷ്ട്യ സ്വഭാവത്തോടെ പെരുമാറിയിട്ടുണ്ടോ? 8. മറ്റുള്ളവരെ പരിഹസിക്കുന്ന സ്വഭാവം / കുറ്റം വിധിക്കൽ, കുറ്റംപറച്ചിൽ എന്നിവ നടത്തിയിട്ടുണ്ടോ? 9. തിരുത്തലുകൾ സ്വീകരിക്കാനുള്ള എളിമയില്ലായ്മ കാണിച്ചിട്ടുണ്ടോ? 10. പൊങ്ങച്ചം / സ്വയം പുകഴ്ത്തൽ / സ്വാർത്ഥ സ്നേഹം എന്നിവ ഉണ്ടായിട്ടുണ്ടോ? 11. സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്ത് മറ്റുള്ളവരെ അവഗണിച്ചിട്ടുണ്ടോ? 12. നേട്ടങ്ങൾ ദൈവദാനമാണെന്നറിഞ്ഞ് നന്ദി പറയാതെ സ്വന്തം മേന്മയായി കരുതി അഹങ്കരിച്ചിട്ടുണ്ടോ? (1 കോറി. 4:7, ലൂക്കാ. 17:10) 13. മറ്റുള്ളവരെ സഹായിച്ചിട്ട് അത് മേന്മയായി അവതരിപ്പിച്ചു അംഗീകാരം നേടാന്‍ ശ്രമിച്ചിട്ടുണ്ടോ? ➜ #{black->none->b-> D) വസ്തു/ സമ്പത്ത് വിഗ്രഹങ്ങളായ പാപങ്ങള്‍ }# 1. പണം, വരുമാനമാർഗ്ഗങ്ങൾ - ജോലി, കൃഷിയിടം, ബിസിനസ് എന്നിവ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ? 2. ദൈവത്തേക്കാള്‍ ഒന്നാം സ്ഥാനം മറ്റ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ? 3. ധൂർത്ത് / ആഡംബരം / സുഖലോലുപത /മേക്കപ്പ്, വസ്ത്രധാരണം, ഇഷ്ടഭക്ഷണം, ആഭരണങ്ങൾ, വാഹനങ്ങൾ, പാർപ്പിടം തുടങ്ങിയവ വിഗ്രഹങ്ങളായിട്ടുണ്ടോ? 4. ലഹരിവസ്തുക്കൾ - ദൈവം വിലക്കിയ മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ്, പുകവലി, പാൻമസാല, മുറുക്ക്, ചീട്ടുകളി, പൊടിവലി തുടങ്ങിയ വിഗ്രഹങ്ങളായി ആസക്തിയായി മാറിയിട്ടുണ്ടോ? 5. സിനിമാഭ്രമം - ടെലിവിഷൻ, മൊബൈൽഫോൺ, ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങള്‍ മാധ്യമങ്ങൾ എന്നിവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഉണ്ടായിട്ടുണ്ടോ? നിയന്ത്രണമില്ലാത്ത ഉപയോഗം അടിമത്തമാണ്, വിഗ്രഹാരാധനയാണ്. 6. മറ്റുള്ളവരെ ദുശീലങ്ങളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടോ? അതിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? ➜ E) #{black->none->b-> ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗൗരവകരമായ പാപങ്ങള്‍ }# 1. ദൈവത്തെ സ്നേഹിക്കാതിരിന്നിട്ടുണ്ടോ? 2. ദൈവം ദാനമായി തന്ന കഴിവുകള്‍ ഉപയോഗിക്കാതിരിന്നിട്ടുണ്ടോ? 3. അനുഗ്രഹമായി അവിടുന്ന് തന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ? 4. ദൈവത്തിന് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരെ (മെത്രാന്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പ്രേഷിതര്‍, വചനപ്രഘോഷകര്‍) നിന്ദിച്ചിട്ടുണ്ടോ? 5. അവരുടെ സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ? 6. പള്ളിയുമായി കേസുകള്‍/ തര്‍ക്കങ്ങള്‍ നടത്തിയിട്ടുണ്ടോ? ⧪ #{red->none->b-> രണ്ടാം പ്രമാണം ‍}# ⧪ #{blue->none->b->ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്. ‍}# 1) ആണയിടൽ (മത്താ. 5:33-37) സ്വഭാവമുണ്ടോ? 2. ദൈവനാമത്തിൽ കള്ളം പറഞ്ഞിട്ടുണ്ടോ ? 3. കള്ളസത്യം ചെയ്തിട്ടുണ്ടോ? 4. ആദരവില്ലാതെ ദൈവത്തിന്റെ പൂജ്യനാമത്തെ അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ടോ? 5. സ്വന്തം വാക്കിനു വിലകിട്ടാൻ ദൈവനാമം കൂട്ടിച്ചേർത്തിട്ടുണ്ടോ? 6. കള്ളസന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ടോ? 7) ദൈവനാമം ഉപയോഗിച്ച് ശപിച്ചിട്ടുണ്ടോ? 8. ദൈവത്തെ ദുഷിച്ചുള്ള സംസാരം നടത്തിയിട്ടുണ്ടോ? 9. കഷ്ടതകളിലും ദുരിതങ്ങളിലും ദൈവത്തെ നിന്ദിക്കുകയോ, തള്ളിപ്പറയുകയോ, പുച്ഛിക്കുകയോ ചെയ്തുള്ള സംസാരം നടത്തിയിട്ടുണ്ടോ? 10. സംസാരിച്ചിട്ടുണ്ടോ? 11. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പുളവാക്കുന്ന പ്രവര്‍ത്തി സംസാരം ഉണ്ടായിട്ടുണ്ടോ? 12. യേശുവിനെ ഏറ്റുപറയുന്നതിൽ ലജ്ജിച്ചിട്ടുണ്ടോ? 13. ദൈവവചന ദുരുപയോഗം നടത്തിയിട്ടുണ്ടോ? (2 തിമൊ. 3:16) 14. വിശുദ്ധ ഗ്രന്ഥം ദുരുപയോഗിച്ചിട്ടുണ്ടോ? അനാദരവോടെ കൈകാര്യം ചെയ്തിട്ടുണ്ടോ? 15. ദൈവവചനത്തെയും ദൈവവചനശുശ്രൂഷകളെയും നിന്ദിക്കൽ, തടസ്സപ്പെടുത്തൽ ഉണ്ടായിട്ടുണ്ടോ? 16. ദൈവവചനത്തെ വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്‌തു പഠിപ്പിച്ചിട്ടുണ്ടോ? 17. കത്തോലിക്കാ സഭയിൽ നിന്നും സത്യവിശ്വാസത്തിൽ നിന്നും അകന്നു പോകുകയും, സഭാവിരുദ്ധപ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന ഗ്രൂപ്പുകളുമായി സമ്പർക്കം, അത്തരക്കാരെ ഭവനത്തിൽ സ്വീകരിക്കൽ, അവരുടെ സമ്മേളനത്തിൽ പങ്കെടുക്കൽ, അവരുടെ തെറ്റായ പ്രബോധനം സ്വീകരിക്കൽ തുടങ്ങിയവ നടത്തിയിട്ടുണ്ടോ? 18. ക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ (2 യോഹ. 9:11). 19. സ്വാർത്ഥലാഭത്തിനുവേണ്ടി തിരുവചനങ്ങളെയും ശുശ്രൂഷകളെയും ദുരുപയോഗിച്ചിട്ടുണ്ടോ? 20. നേർച്ച നേർന്നിട്ട് ലാഘവത്തോടെ, മന:പൂർവ്വം നിറവേറ്റാതിരിന്നിട്ടുണ്ടോ? 21. എപ്പോഴും എല്ലാറ്റിനും നേർച്ച നേർന്ന് ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? (നിയമാ. 23, 21-22, പ്രഭാ.18:22-23) 22. പരിശുദ്ധ അമ്മയെയും വിശുദ്ധരെയും തിരുസഭയെയും നിന്ദിച്ചിട്ടുണ്ടോ? 23. തിരുക്കർമ്മങ്ങളെ അനാദരിക്കൽ / തിരുവസ്തുക്കൾ, കുരിശ്, കൊന്ത, തിരുസ്വരൂപങ്ങൾ തുടങ്ങിയവ ദുരുപയോഗിക്കൽ എന്നിവ നടത്തിയിട്ടുണ്ടോ? 24. വിശുദ്ധ സ്ഥലങ്ങൾ - ദേവാലയം, ദേവാലയ പരിസരം, കുരിശടി, സെമിത്തേരി, ധ്യാനകേന്ദ്രങ്ങൾ,പ്രാർത്ഥനാലയങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളെ ലഹരിവസ്തുക്കളുടെ ഉപയോഗംകൊണ്ടും മ്ലേച്ഛമായ വസ്ത്രധാരണം കൊണ്ടും തെറ്റായ പ്രവർത്തനങ്ങൾ കൊണ്ടും അശുദ്ധമാക്കിയിട്ടുണ്ടോ? 25. ദൈവാലയശുശ്രൂഷകളും മറ്റു ദൈവശുശ്രൂഷകളും അനാദരവോടെയും അശ്രദ്ധയോടെയും അലസതയോടെയും ചെയ്തിട്ടുണ്ടോ? 26. അഭിഷിക്തരെയും (മാർപാപ്പ, മെത്രാന്മാർ, വൈദികർ) സന്യസ്തരെയും ദൈവശുശ്രൂഷകരെയും ഉപദ്രവിച്ചിട്ടുണ്ടോ? (സങ്കീ. 105:15, പ്രഭാ. 7:29 -31). 27. വിശുദ്ധരെയും, തിരുവസ്തുക്കളെയും നിന്ദിച്ചു പറഞ്ഞിട്ടുണ്ടോ? 8. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കാത്തവരുമായി സഹകരിച്ചിട്ടുണ്ടോ? 28. യേശുക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ സാക്ഷ്യപ്പെടുത്താൻ ലജ്ജിച്ചിട്ടുണ്ടോ?(റോമ 10:9, ലൂക്കാ 9:25-25) 29. ദൈവമാണ് എന്റെ തകർച്ചയുടെ കാരണം എന്ന് പറഞ്ഞിട്ടുണ്ടോ? 30. വചനദുരൂപയോഗം, വചനത്തെ നിന്ദിക്കൽ, വെറുക്കൽ, സന്ദേശ ദുർവ്യാഖ്യാനം നടത്തിയിട്ടുണ്ടോ? 31. വിശുദ്ധ ഗ്രന്ഥം ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യാതിരിക്കുന്നുണ്ടോ? 32. വി. ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനു തന്നാലാകുന്ന വിധത്തിൽ (2 കൊറി 9:16, നിയ 6:69) സഹായിക്കാതിരുന്നിട്ടുണ്ടോ? 33. കള്ളകുമ്പസാരം, വി ഗ്രന്ഥത്തെ അവഗണിക്കുക തുടങ്ങിയവ ചെയ്തിട്ടുണ്ടോ? 34. അർത്ഥമില്ലാത്ത പ്രാർത്ഥന നടത്തിയിട്ടുണ്ടോ? ⧪ #{red->none->b-> മൂന്നാം പ്രമാണം ‍}# ⧪ #{blue->none->b->കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. ‍}# 1. ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും ദിവ്യബലിയിൽ മനഃപൂർവം സംബന്ധിക്കാതിരുന്നോ? 2. ബലിയർപ്പണത്തിന് യോജിക്കാത്ത വസ്ത്രധാരണം, നിൽപ്പ്, പെരുമാറ്റം എന്നിവ ഉണ്ടായിട്ടുണ്ടോ? 3. ഇവ വഴി ആർക്കെങ്കിലും ബലിയർപ്പണത്തിനു തടസ്സം നിന്നിട്ടുണ്ടോ? 4. അന്നേ ദിവസം ജോലി ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ, മറ്റുള്ളവർക്ക് വിശുദ്ധ ദിനാചരണത്തിനു തടസ്സം നില്ക്കുകയോ ചെയ്തിട്ടുണ്ടോ? 5. അന്നേ ദിവസം ദൈവിക കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്നതിൽ ഉത്സാഹം കാണിക്കാതിരുന്നോ? (സജീവമായും ശ്രദ്ധയോടും കൂടി) (നിയ 5:12-15, ഏശ 58:13-14) 6. വിശുദ്ധ കുർബാന അയോഗ്യതയോടെ സ്വീകരിച്ചിട്ടുണ്ടോ? 7. ഞായറാഴ്ചകളിൽ കൂലിവേല ചെയ്യാറുണ്ടോ? ചെയ്യിപ്പിക്കാറുണ്ടോ? 8. സമ്പത്ത്, കഴിവ് ആരോഗ്യം എന്നിവ തന്റെ സാമർത്ഥ്യം കൊണ്ട് ഉണ്ടായതാണെന്ന ധാരണയിൽ, ദൈവത്തിന്റെ ആധിപത്യത്തെ നിഷേധിച്ചിട്ടുണ്ടോ? (നിയ 8:17, 18, യാക്കോ 4:13,14) 9. പ്രാർത്ഥനാ ജീവിതം എങ്ങനെയുണ്ട്. വ്യക്തിപരമായ പ്രാർത്ഥനയ്ക്കു മുടക്കം വരുത്തിയിട്ടുണ്ടോ? 10. കുടുംബപ്രാർത്ഥനയിൽ സജീവമായി സംബന്ധിക്കാതിരുന്നോ? 11. കുടുംബ പ്രാർത്ഥന നടത്താറുണ്ടോ? (ലൂക്കാ 21:34, 38) ഇതിന് മുന്‍കൈ എടുക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 12. കൂദാശകൾ ഒരുക്കമില്ലാതെ, അയോഗ്യതയോടെ, വിശ്വാസമില്ലാതെ സ്വീകരിച്ചിട്ടുണ്ടോ? (1 കൊറി 11:27-32) 13.. ആണ്ട് കുമ്പസാരം നടത്താതിരുന്നിട്ടുണ്ടോ? 14. പെസഹാകാലത്ത് പരിശുദ്ധ കുർബാന സ്വീകരിക്കാതിരുന്നിട്ടുണ്ടോ? 15. വെള്ളിയാഴ്ച മാംസം ഉപയോഗിച്ചിട്ടുണ്ടോ? 16. വെള്ളിയാഴ്ച മാംസം ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 17. സഭ നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കാതിരുന്നിട്ടുണ്ടോ? 18. നോമ്പുകാലത്ത് വിവാഹം ആഘോഷിക്കുകയോ, സഭ വിലക്കിക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്തിട്ടുണ്ടോ? 19. രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടോ? 20. രജിസ്റ്റർ വിവാഹത്തിന് പ്രേരണ നൽകിയിട്ടുണ്ടോ? 21. ദൈവത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും ഓഹരിയും കൊടുക്കാതിരുന്നിട്ടുണ്ടോ? 22. ദൈവത്തിനു കൊടുക്കേണ്ട ദശാംശം മാറ്റിവച്ച് കൊടുക്കാതിരുന്നിട്ടുണ്ടോ? 23. ദശാംശം നല്‍കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? 24. വചനപ്രഘോഷണം അനുവദിക്കാതിരുന്നിട്ടുണ്ടോ? 25. വീടുവെഞ്ചരിപ്പ്, വിവാഹം, മാമ്മോദീസാ, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം തുടങ്ങിയ വിശുദ്ധ ദിനങ്ങളെ അനാദരിച്ച പ്രവര്‍ത്തികള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? 26. തിരുസഭ ആഹ്വാനം ചെയ്തിട്ടുള്ള ഉപവാസ ദിവസങ്ങളിൽ ഉപവസിക്കാതിരിന്നിട്ടുണ്ടോ? 27. ദൈവാലയ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടോ? 28. അത്തരത്തിലുള്ള സംസാരം, പെരുമാറ്റം എന്നിവ ദേവാലയത്തിന് സമീപമോ അല്ലാതെയോ നടത്തിയിട്ടുണ്ടോ? 29. ദൈവത്തോട് മടുപ്പ് തോന്നിയിട്ടുണ്ടോ? 30. ദൈവത്തെപ്പറ്റി മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കിയിട്ടുണ്ടോ? 31. നന്മ ലഭിച്ചു കഴിഞ്ഞിട്ട് ദൈവത്തിൽ നിന്ന് പിൻമാറിയിട്ടുണ്ടോ? 32. ദൈവത്തെ പ്രകോപിപ്പിച്ചിട്ടുണ്ടോ? 33. ദൈവമഹത്വത്തെ പരിഹസിച്ചിട്ടുണ്ടോ? 34. ദൈവത്തെ പരീക്ഷിച്ചിട്ടുണ്ടോ? 35. ദൈവത്തിന്റെ രക്ഷാകരപദ്ധതി തിരസ്ക്കരിച്ചിട്ടുണ്ടോ? 36. ദൈവത്തിന്റെ പ്രവൃത്തികൾ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടോ? 37. അനുഗ്രഹം ലഭിച്ചിട്ട് നന്ദി പറയാതിരുന്നിട്ടുണ്ടോ? 38. ദൈവത്തെ മറന്നിട്ടുണ്ടോ? ⧪ #{red->none->b-> നാലാം പ്രമാണം ‍}# ⧪ #{blue->none->b->മാതാപിതാക്കൻമാരെ ബഹുമാനിക്കണം. ‍}# 1. മാതാപിതാക്കളെ ബഹുമാനിക്കാതിരിന്നിട്ടുണ്ടോ? 2. മറ്റുള്ളവരുടെ മുന്നില്‍ ഇവരെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടോ? 3. വിചാരത്താൽ ബഹുമാനമില്ലായ്‌മ, പുച്ഛം, കോപം, നിഷേധഭാവം, അവഗണന എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടോ? 4. കുത്തുവാക്കാൽ പരുഷവാക്കുകളാല്‍ മുറിപ്പെടുത്തിയിട്ടുണ്ടോ? 5. തർക്കുത്തരം പറഞ്ഞിട്ടുണ്ടോ? 6. മാതാപിതാക്കള്‍ക്കെതിരെ അസഭ്യം, മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? 7. അവരെ ശപിച്ചിട്ടുണ്ടോ? 8. ധിക്കാരത്തോടെ അവരോടു പെരുമാറിയിട്ടുണ്ടോ? 9. അവര്‍ക്കെതിരെ കള്ളം പറഞ്ഞിട്ടുണ്ടോ? 10. ശാരീരികമായി മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടോ? 11. അവരെ കുടുംബത്തില്‍ നിന്ന്‍, സ്വന്തം റൂമില്‍ നിന്ന്, കൂട്ടമായി സംസാരിക്കുന്ന ഇടങ്ങളില്‍ നിന്ന്‍ ഇറക്കിവിട്ടിട്ടുണ്ടോ? 12. മാതാപിതാക്കളെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ? 13. രോഗാവസ്ഥയിലും അവശതയിലും ആവശ്യമായ ശുശ്രൂഷ, ചികിത്സ എന്നിവ നല്കാതിരിന്നിട്ടുണ്ടോ? 14. അവരുടെ ആത്മീയവും, മാനസീകവും ശാരീരികവുമായ മറ്റാവശ്യങ്ങൾ നിഷേധിച്ചിട്ടുണ്ടോ? 15. മാതാപിതാക്കളെ അനുസരിക്കാതിരിന്നിട്ടുണ്ടോ? 16. ജീവിത പങ്കാളിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ട് ബഹുമാനിക്കാതിരുന്നിട്ടുണ്ടോ? അവരെ വേദനിപ്പിച്ചിട്ടുണ്ടോ? (മുകളില്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളും ജീവിതപങ്കാളിയുടെ മാതാപിതാക്കളുടെ കാര്യത്തിലും തുല്യമാണ്; ഓരോന്നും വിലയിരുത്തുക). 17. ജീവിത പങ്കാളിയെ വേദനിപ്പിച്ചിട്ടുണ്ടോ? 18. ജീവിത പങ്കാളിയോട് വിചാരത്താൽ- വെറുപ്പ്, സ്നേഹരാഹിത്യം, അവിശ്വസ്തത, പുച്ഛം, ബഹുമാനമില്ലായ്‌മ, വിധേയത്വം ഇല്ലായ്മ, സംശയം വച്ചുപുലർത്തുന്നത് തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ? 19. ജീവിത പങ്കാളിയോട് വാക്കാൽ - ശാപം, അസഭ്യം, പരുഷ വാക്കുകൾ, പരിഹാസം, മാനസീക പീഢനം, മുറിപ്പെടുത്തുന്ന സംസാരം, മറ്റുള്ളവരുടെ മുമ്പിൽ പുച്ഛിച്ചും തരം താഴ്ത്തിയും സംസാരിക്കൽ എന്നിവ ഉണ്ടായിട്ടുണ്ടോ? 20. ജീവിത പങ്കാളിയോട് പ്രവര്‍ത്തിയാല്‍ - ശാരീരികമായ ഉപദ്രവം, പീഢനം, ഇറക്കിവിടുന്നത്, ദാമ്പത്യവിശ്വസ്തത കാട്ടാതെ വഞ്ചിക്കുന്നത്, മദ്യപിച്ച് ലൈഗീകപീഢനം എന്നിവ ഉണ്ടായിട്ടുണ്ടോ? 21. ജീവിത പങ്കാളിയോട് ഉപേക്ഷയാൽ- ആത്മീയവും, മാനസീകവും, ശാരീരികവുമായ ആവശ്യങ്ങൾ നിഷേധിക്കൽ. പട്ടിണിക്കിടുന്നത്, പരിഗണിക്കാതിരിക്കുന്നത്, ഒറ്റപ്പെടുത്തൽ, ദാമ്പത്യധർമ്മം നിർവ്വഹിക്കാത്തത്, പ്രാർത്ഥനയും കൗദാശിക ജീവിതവും തടസ്സപ്പെടുത്തുന്നത്, അനുസരിക്കാതിരിക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 22. മക്കളുമായുള്ള ബന്ധത്തിലുള്ള വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടോ? 23. വിചാരത്താൽ സ്നേഹമില്ലായ്മ്‌മ, പക്ഷപാതം എന്നിവവെച്ചു പുലര്‍ത്തിയിട്ടുണ്ടോ? 24. മക്കളോട് അവഗണന, മക്കൾ ശല്യമാണെന്ന ചിന്ത എന്നിവ ഉണ്ടായിട്ടുണ്ടോ? 25. മക്കളോട് - അസഭ്യം, ശാപം, മനസ്സു തകർക്കുന്ന വാക്കുകൾ, മക്കളുടെ മുമ്പിൽ വച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് അധികാരികളുടേയോ, ജീവിത പങ്കാളി യുടേയോ കുറ്റം പറയുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 26. മക്കളോട് - കലി തീർക്കുന്ന ക്രൂരമായ ശിക്ഷാ നടപടികൾ, പീഢനം, ദുർമാതൃക നൽകുന്നത്, തിന്മയ്ക്കു കൂട്ടുനിൽക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 27. ആത്മീയ വളർച്ചയ്ക്ക് - ആവശ്യമായ പ്രാർത്ഥനാ ജീവിതം, കൗദാശിക ജീവിതം, വചനാധിഷ്‌ഠിത ജീവിതം, സഭാത്മക ജീവിതം എന്നിവയിൽ വളർത്താത്തത്, തെറ്റുകൾ തിരുത്തിക്കൊടുക്കാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടോ? 28. മാനസീക വളർച്ചയ്ക്ക് ആവശ്യമായ സ്നേഹം, പരിഗണന, പ്രോത്സാഹനം, വിദ്യാഭ്യാസം എന്നിവ നൽകാതിരിന്നിട്ടുണ്ടോ? 29. ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, നല്കാതിരിന്നുണ്ടോ? 30. മക്കൾക്കായി പ്രാർത്ഥിക്കാതിരിന്നിട്ടുണ്ടോ? അവര്‍ക്ക് സ്വത്ത് നിഷേധിച്ചിട്ടുണ്ടോ? 31. അവകാശങ്ങൾ നിഷേധിക്കുന്നത് - പ്രായപൂർത്തിയായിട്ടും വീതം നൽകാതിരിക്കൽ, ജീവിതാന്തസിലേയ്ക്ക് നയിക്കാതിരിക്കൽ- എന്നിവ ഉണ്ടായിട്ടുണ്ടോ? 32. ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനും, ജൻമം നൽകാനും താത്പര്യം ഇല്ലായ് കാണിച്ചിട്ടുണ്ടോ? 33. മരുമക്കളുമായുള്ള ബന്ധം - മരുമക്കളെ സ്വന്തം മക്കളായി തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്വീകരി ക്കുന്നതിൽ വീഴ്ച്‌ച സംഭവിച്ചിട്ടുണ്ടോ? 34. മരുമക്കളെ ഉപദ്രവിച്ചിട്ടുണ്ടോ? (വിചാരം, വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലുതലങ്ങളും പരിശോധിക്കുക - അവഗണന, സ്നേഹം ഇല്ലായ്‌മ, പുച്ഛം, വെറുപ്പ്, കുറ്റം പറച്ചിൽ, ശാപം, അസഭ്യം, സംശയം, ഭിന്നിപ്പിക്കൽ, ഇറക്കിവിടൽ, വിവാഹ മോചനത്തിന് ശ്രമിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ശാരീരിക ഉപദ്രവം, കരുണ കാണിക്കാതിരിക്കൽ, ഭക്ഷണം, വസ്ത്രം മുതലായവ നിഷേധിക്കൽ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ) 35. അധികാരികളുമായുള്ള ബന്ധം- മേലധികാരികളോടും, അദ്ധ്യാപകരോടും, മുതിർന്നവരോടുമുള്ള ബഹുമാനം, അനുസരണം, ആത്മാർത്ഥത, അവർക്കായി പ്രാർത്ഥിയ്ക്കുക തുടങ്ങിയ കടമകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച്‌ച എന്നിവ സംഭവിച്ചിട്ടുണ്ടോ? (വിചാരം,വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലു തലങ്ങൾ പരിശോധിക്കുക) 36. വേലക്കാരോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? അവരോട് അനീതി കാണിച്ചിട്ടുണ്ടോ? 37. സമൂഹത്തിലെ ബുദ്ധിമാന്ദ്യം ഉള്ളവർ, മാനസീക രോഗികൾ, അന്ധർ, മൂകർ, ബധിരർ, വികലാംഗർ, ഭിക്ഷാടകർ തുടങ്ങിയവരോടുള്ള കടമകൾ നിർവ്വഹിക്കാത്തത്, അനുകമ്പ ഇല്ലാത്തത് - എന്നീ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 38. ദരിദ്രരോടുളള കടമകൾ നിർവ്വഹിക്കാതിരിന്നിട്ടുണ്ടോ? 39. മറ്റുള്ളവരുടെ പരാജയത്തില്‍ ആഹ്ളാദിച്ചിട്ടുണ്ടോ? 40. ഗുരുക്കന്മാരോട് അനുസരണവും ബഹുമാനവും കാണിക്കാതിരിന്നിട്ടുണ്ടോ? ⧪ #{red->none->b-> അഞ്ചാം പ്രമാണം ‍}# ⧪ #{blue->none->b->കൊല്ലരുത് ‍}# 1. ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടോ? 2. ആരുടെയെങ്കിലും ജീവനെടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ? 3. മറ്റുള്ളവരുടെ ജീവനെടുക്കാന്‍ പ്രേരണ നൽകിയിട്ടുണ്ടോ? 4. അപരന്റെ ജീവനെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ? 5. രക്തച്ചൊരിച്ചിൽ നടത്തിയിട്ടുണ്ടോ? 6. പണത്തിനുവേണ്ടിയോ, സംഘടനകൾക്കോ പാർട്ടികൾക്കോ വേണ്ടിയോ പ്രതികാരത്തിനോ, വിദ്വേഷത്താലോ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ? 7. സമരങ്ങൾ, ബന്ദ്, ഹർത്താൽ തുടങ്ങിയ അവസരങ്ങളില്‍ അക്രമ പ്രവർത്തികളിലൂടെ ആരുടെയെങ്കിലും മരണത്തിനോ. അംഗവൈകല്യങ്ങൾക്കോ, ദുരിതങ്ങൾക്കോ കാരണമായിട്ടുണ്ടോ? 8. റാഗിംങ് നടത്തിയിട്ടുണ്ടോ? 9. കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ / വന്ധ്യംകരണം /IVF (In Vitro Fertilization) ( ടെസ്റ്റ്യൂബ് ശിശുക്കളെ ജനിപ്പിക്കൽ എന്നിവയ്ക്ക് വിധേയമാകുകയോ, ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 10. ഭ്രൂണഹത്യ ചെയ്യാൻ ഒരുങ്ങുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ? 11. ഭ്രൂണഹത്യ നടത്തിയിട്ടുണ്ടോ? 12. ഭ്രൂണഹത്യയ്ക്ക് കൂട്ടു നിന്നിട്ടുണ്ടോ? ജോലിയുടെ ഭാഗമായി ഭ്രൂണഹത്യ ചെയ്റ്റുണ്ടോ? 13. ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ? 14. ഭ്രൂണഹത്യയ്ക്കുശേഷം പരിഹാരം ചെയ്യാതിരുന്നിട്ടുണ്ടോ? 15. ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ? 16. ആത്മഹത്യക്കു പ്രേരണ നല്‌കിയിട്ടുണ്ടോ? 17. മറ്റുള്ളവരെ വെറുത്തിട്ടുണ്ടോ? 18. അസൂയ ഉണ്ടോ? പിണങ്ങിക്കഴിയുന്നുണ്ടോ? 19. അസഭ്യ വചനങ്ങൾ പറയുന്ന സ്വഭാവം ഉണ്ടോ? 20. ആരോടെങ്കിലും ക്ഷമിക്കുവാനുണ്ടോ? 21. മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിതമായ ജോലി, അമിതമായ ഉറക്ക ഒഴിവ്, അമിതമായ ഭക്ഷണരീതി തുടങ്ങിയവ വഴി ശരീരത്തിന്റെ ആരോഗ്യത്തെ ഹനിച്ചിട്ടുണ്ടോ? (സുഭാ 23:29-35) 22. പൊതു മുതൽ നശിപ്പിച്ചിട്ടുണ്ടോ? 23. സഹായം അർഹിക്കുന്ന സഹോദരനിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ? 24. പ്രതികാരം ചെയ്ത‌ിട്ടുണ്ടോ? 25. മറ്റുള്ളവരെ കളിയാക്കി രസിക്കുക, ദ്രോഹിക്കുക, വഞ്ചിക്കുക എന്നിവ ചെയ്തിട്ടുണ്ടോ? 26. മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടോ? 27. മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും ജീവനോ, ആരോഗ്യത്തിനോ ക്ഷതം സംഭവിച്ചിട്ടുണ്ടോ? 28. മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ? 29. ആരോടെങ്കിലും വിദ്വേഷം വച്ചു പുലർത്തിയിട്ടുണ്ടോ? 30. മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ? 31. അവരെ തേജോവധം ചെയ്ത‌ിട്ടുണ്ടോ? 32. വിവാഹം മുടക്കിയിട്ടുണ്ടോ? 33. മുൻകോപം ഉണ്ടോ? 34. പക്ഷപാതം കാണിച്ചിട്ടുണ്ടോ? 35. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? 36. ശപിച്ചിട്ടുണ്ടോ? 37. രഹസ്യം വെളിപ്പെടുത്തി ദ്രോഹിച്ചിട്ടുണ്ടോ? 38. മദ്യ നിര്‍മ്മാണം, മദ്യ കച്ചവടം നടത്തിയിട്ടുണ്ടോ? 39. മദ്യപിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 40. വാശി തീര്‍ക്കാന്‍ സ്വയം ശരീരത്തെ പീഡിപ്പിച്ചിട്ടുണ്ടോ? ⧪ #{red->none->b-> ആറ്, ഒന്‍പത് പ്രമാണങ്ങള്‍ ‍}# ⧪ #{blue->none->b-> വ്യഭിചാരം ചെയ്യരുത് (പുറപ്പാട് 20:14, നിയമാവർത്തനം 5:17) (CCC 2331-2400); അന്യന്റെ ഭാര്യയെ മോഹിക്കരുത് - (പുറപ്പാട് 20:17, നിയമ 5:20) (CCC 2514-2533) ‍}# * കൗദാശികമായി ആശീർവ്വദിക്കപ്പെട്ട വിവാഹജീവിതത്തിനു വെളിയിലുള്ള സർവ്വവിധ ലൈംഗിക ആസ്വാദനങ്ങളും ലൈംഗീക പ്രവൃത്തികളും വ്യഭിചാരമാണ് (1 തെസ 4:3-7, 1 കോറി 6:15-18, (പ്രഭാ 9:3-8, എഫേ 5:3-5, പ്രഭാ 23:16, പ്രഭാ 6:2) 1. അശുദ്ധ ചിന്തകളെ താലോലിച്ചിട്ടുണ്ടോ? 2. പഴയപാപങ്ങളോർത്ത് സന്തോഷിച്ചിട്ടുണ്ടോ? 3. ജഡിക പാപങ്ങൾക്കായുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടോ? 4. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടോ? 5. ആസക്തിയോടെ പുരുഷനെയോ, സ്ത്രീയേയോ നോക്കിയിട്ടുണ്ടോ? 6. അവരുടെ നഗ്നത കാണാൻ ശ്രമിച്ചിട്ടുണ്ടോ? 7. അശ്ലീല ചിത്രങ്ങൾ, സിനിമകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ, വെബ്സൈറ്റ് എന്നിവ വഴി ലൈംഗീകാസ്വാദനം നടത്തിയിട്ടുണ്ടോ/ 8. ഇതിനായി ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടെലിവിഷൻ മറ്റുള്ള മാര്‍ഗ്ഗങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ? 9. അശ്ലീല സംഭാഷണം, സംഗീതം കേട്ടിട്ടുണ്ടോ? 10. അശ്ലീല സംഭാഷണം നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 11. അശ്ലീല സംഭാഷണം ആസ്വദിച്ചിട്ടുണ്ടോ? 12. സംസാരത്തെ വഴി തിരിച്ച് വിട്ടു അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ? 13. അശുദ്ധ ലക്ഷ്യത്തോടെ പുരുഷനെയോ സ്ത്രീയേയോ സ്‌പർശിച്ചിട്ടുണ്ടോ? 14. അതിനായി ശ്രമം നടത്തിയിട്ടുണ്ടോ? 15. സ്വയംഭോഗം ചെയ്തിട്ടുണ്ടോ? 16. സ്വവര്‍ഗ്ഗഭോഗം നടത്തിയിട്ടുണ്ടോ? 17. മൃഗഭോഗം/മറ്റു ലൈംഗിക വൈകൃതങ്ങൾ ചെയ്തിട്ടുണ്ടോ? 19. ബലാൽസംഗം ചെയ്തിട്ടുണ്ടോ? 20. ജീവിതപങ്കാളിയെ കൂടാതെ മറ്റാരെങ്കിലുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? 21. ദാമ്പത്യധർമ്മം അനുഷ്ഠിക്കുന്നതില്‍ നിന്ന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 22. അന്യപുരുഷനെയോ സ്ത്രീയേയോ മനസ്സിൽ ധ്യാനിച്ച് ജീവിത പങ്കാളിയോടൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുണ്ടോ? 23. മദ്യലഹരിയിലോ, പങ്കാളിയോട് ബഹുമാനമില്ലാതെയോ ദാമ്പത്യധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? 24. വിവാഹശേഷവും മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കാത്തതിൽ ദുഃഖിച്ചിട്ടുണ്ടോ? 25. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ശ്രമിച്ചിട്ടുണ്ടോ? 26. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? 27. വിവാഹിതരാകുവാനുള്ളവരെന്ന് ന്യായീകരണം പറഞ്ഞ് വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? 28. നഗ്നത പ്രദർശനം/മാന്യമല്ലാത്ത വസ്ത്രധാരണം എന്നിവ വഴി ഉതപ്പിന് കാരണമായിട്ടുണ്ടോ? 29. അശുദ്ധിയിലേയ്ക്കു നയിക്കുന്ന മാധ്യമങ്ങളുടെ -ബ്ലൂഫിലിം, ടെലിവിഷൻ, ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ, മെമ്മറി കാർഡുകൾ, സി.ഡികൾ തുടങ്ങിയവ ദുരുപയോഗം ചെയ്തിട്ടുണ്ടോ? 30. ബ്ലൂ ഫിലിം നിർമ്മാണം, വിതരണം, വിപണനം എന്നിവ വഴി പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 31. അപരന്റെ സ്വകാര്യത പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ? 32. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ? 33. ലൈംഗീകത ദൈവത്തിന്റെ ദാനമാണെന്ന് മനസിലാക്കി ദൈവത്തിന് നന്ദി പറയാതിരിന്നിട്ടുണ്ടോ? 34. നോട്ടം, ആംഗ്യം, സംസാരം, സ്‌പർശനം. പെരുമാറ്റം, ടെലഫോൺ, സംഭാഷണം, സന്ദേശങ്ങൾ, കത്തുകൾ, മേക്കപ്പ് തുടങ്ങിയവയിലൂടെ പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 35. പ്രലോഭിപ്പിച്ച്/ ഭീഷണിയിലൂടെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ? 36. ദൈവിക പദ്ധതിക്കായി കാത്തിരിക്കാതെയും, വികാരങ്ങളെ പക്വതയോടെ നിയന്ത്രിക്കാതെയും തെറ്റായ ആസക്തിയാൽ നയിക്കപ്പെട്ട് സ്നേഹബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ? 37. തെറ്റായ ബന്ധങ്ങള്‍ക്കായി ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ? 38. പാപം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കൂട്ട് നിന്നിട്ടുണ്ടോ? ⧪ #{red->none->b-> ഏഴ്, പത്ത് പ്രമാണങ്ങള്‍ ‍}# ⧪ #{blue->none->b->VII. മോഷ്ടിക്കരുത്, X. അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത് ‍}# ( പുറപ്പാട് 20:15, നിയമ 5:18) (CCC 2401-2406), ( പുറപ്പാട് 20:17, നിയമ 5:21) (CCC 2534-2557). 1. മറ്റുള്ളവരുടെ സാധനങ്ങൾ, പണം മോഷ്ടിച്ചിട്ടുണ്ടോ? 2. മോഷണത്തിന് കൂട്ടുനിന്നിട്ടുണ്ടോ? 3. മോഷണത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 4. മോഷണം നടത്തിയിട്ട് അതിനെ ന്യായീകരിച്ചിട്ടുണ്ടോ? 5. മോഷണം നടത്തിയ വസ്തുക്കള്‍ വിൽക്കാൻ സഹായിച്ചിട്ടുണ്ടോ? 6. അനീതിയ്ക്ക് കൂട്ടുനില്‍ക്കാന്‍ പണം, വസ്തുക്കള്‍ മറ്റ് എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? 7. കൈക്കൂലി വാങ്ങിയിട്ടുണ്ടോ? 8. അധികാരികളുടെ മുന്നില്‍ കാപട്യം കാണിച്ചിട്ടുണ്ടോ? 9. കള്ളതുക്കം, കള്ളത്രാസ് എന്നിവയിലൂടെ വഞ്ചിച്ചിട്ടുണ്ടോ? 10. വസ്തുക്കള്‍ക്ക് അന്യായവില ഈടാക്കിയിട്ടുണ്ടോ? 11. അന്യായ പലിശയ്ക്കു പണം നല്‍കിയിട്ടുണ്ടോ? 12. നേര്‍ച്ച നേര്‍ന്നിട്ട് അത് നിറവേറ്റാതെ ഇരിന്നിട്ടുണ്ടോ? 13. കൂടെ കൂടെ നേര്‍ച്ച നേരുന്ന സ്വഭാവമുണ്ടോ? 14. വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കാതിരുന്നിട്ടുണ്ടോ? 15. അവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് നിഷേധിച്ചിട്ടുണ്ടോ? 16. കോപ്പിയടി നടത്തിയിട്ടുണ്ടോ? അവയ്ക്കു പ്രേരണ നല്‍കിയിട്ടുണ്ടോ? അതിന് സഹായിച്ചിട്ടുണ്ടോ? 17. പണത്തിന്റെ ധൂർത്ത് നടത്തിയിട്ടുണ്ടോ? 18. കീഴ്ജോലിക്കാരോട്, മക്കളോട് അപമര്യാദയായി പെരുമാറുകയും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? 19. സഹോദരങ്ങളോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടോ? (യാക്കോ 2:1-9) 20. അന്യന്റെ വസ്തു കൈയടക്കിയിട്ടുണ്ടോ? 21. അതിർത്തിക്കല്ല് മാറ്റിയിട്ടിട്ടുണ്ടോ? 22. അതിരുമാന്തി അന്യൻ്റെ വസ്‌തുവകകൾ തട്ടിയെടുത്തിട്ടുണ്ടോ? 23. പൊതുമുതലോ, അന്യൻ്റെ വസ്‌തുവകകളോ നശിപ്പിച്ചിട്ടുണ്ടോ? 24. മായം ചേർത്ത് വില്പന നടത്തിയിട്ടുണ്ടോ? 25. തൂക്കത്തിൽ വെട്ടിപ്പ് കാണിച്ചിട്ടുണ്ടോ? 26. കരിഞ്ചന്ത വില്‍പ്പന, പൂഴ്‌ത്തിവയ്പ്പ്, എന്നിവ നടത്തിയിട്ടുണ്ടോ? 27. കളവ് പറഞ്ഞ് വില്‌പന നടത്തിയിട്ടുണ്ടോ? 28. അനേകരെ തിന്മയിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്ന മദ്യം/ ലഹരിവസ്‌തുക്കൾ/ ബ്ലൂഫിലിം തുടങ്ങിയവയുടെ വിപണനത്തിലൂടെ പണം നേടിയിട്ടുണ്ടോ? 29. നികുതിവെട്ടിപ്പ് /കൃത്രിമ ഒപ്പ്/ കൃത്രിമ സീലുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ? 30. കള്ളപ്രമാണം / കൃത്രിമ രേഖകൾ/ കള്ള സർട്ടിഫിക്കറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ടോ? 31. അവ തയാറാക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ? 32. കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോ? അവ വഴി വിനിമയം നടത്തിയിട്ടുണ്ടോ? 33. വിൽപത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ? 34. വീതം വയ്ക്കലിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ? 35. പലിശയുടെ പേരിൽ സ്വത്തു പിടിച്ചെടുത്തിട്ടുണ്ടോ? 36. കളഞ്ഞുകിട്ടിയവ സ്വന്തമാക്കിയിട്ടുണ്ടോ? 37. മീറ്റർ കേടാക്കി ഇലക്ട്രിസിറ്റി, വെള്ളം മുതലായവ മോഷ്‌ടിച്ചിട്ടുണ്ടോ? 38. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടുണ്ടോ? 39. കുടിവെള്ളം, വഴി, ഇലക്ട്രിസിറ്റി മുതലായവ അയൽക്കാര്‍ക്ക് തടഞ്ഞിട്ടുണ്ടോ? 40. ഭൂമി, വസ്തുവകകള്‍ എല്ലാം ദൈവം തന്ന ദാനമാണ്. അതിന് ദൈവത്തിന് നന്ദി പറയാതെ ഇരിന്നിട്ടുണ്ടോ? 41. സഹായം അർഹിക്കുന്നവനെ അവഗണിച്ച് ആഡംബരത്തിനും ധൂർത്തിനും സ്വത്തു ചിലവഴിച്ചിട്ടുണ്ടോ? 42. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾഅതിനെതിരെ ശബ്ദമുയർത്താതെ അലസത കാട്ടിയിട്ടുണ്ടോ? 43. വസ്തു തര്‍ക്കങ്ങളില്‍ സത്യമറിയാമായിരിന്നിട്ടും നിശബ്ദത പാലിച്ചിട്ടുണ്ടോ? 44. സമയത്തിന്റെയും സമ്പത്തിന്റെയും ഒക്കെ ദശാംശം ദൈവത്തിനവകാശപ്പെട്ടതാണ്. ദശാംശം കൊടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ? 45. ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 46. ജോലികളില്‍ കൃത്യനിഷ്ഠ പാലിക്കാതെ ഇരിന്നിട്ടുണ്ടോ? 47. മറ്റുള്ളവരുടെ കൃഷി നശിപ്പിച്ചിട്ടുണ്ടോ? 48. മറ്റുള്ളവരുടെ തകര്‍ച്ചയ്ക്കു വേണ്ടി ആരോഗ്യമോ സമയമോ സമ്പത്തോ മാറ്റിവെച്ചിട്ടുണ്ടോ? 49. കടം വാങ്ങിയത് മടക്കികൊടുക്കാതെ ഇരിന്നിട്ടുണ്ടോ? 50. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? 51. ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തിയിട്ടുണ്ടോ? ⧪ #{red->none->b-> എട്ടാം പ്രമാണം ‍}# ⧪ #{blue->none->b->കള്ളസാക്ഷ്യം പറയരുത് ‍}# ( പുറപ്പാട് 23:1-2, നിയമ 5:19) (CCC 2464-2513) 1. നുണ പറയാറുണ്ടോ ? 2. കള്ളസത്യം ചെയ്തിട്ടുണ്ടോ? 3. മറ്റുള്ളവരുടെ സത്കീര്‍ത്തിയ്ക്ക് കളങ്കം വരുത്തുവാന്‍ കള്ളസാക്ഷ്യം പറഞ്ഞിട്ടുണ്ടോ? 4. കോടതിയിലോ മറ്റ് നിയമ സംവിധാനങ്ങള്‍ക്കിടയിലോ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ടോ? 5. വ്യക്തിഗതമായി കിട്ടുന്ന ആനുകൂല്യത്തിന് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ വാക്കാല്‍ പ്രവര്‍ത്തിയാല്‍ മെനഞ്ഞെടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? 6. കൂടെ കൂടെ ആണയിടാറുണ്ടോ? 7. സ്വന്തം വാക്കിനു വിലകിട്ടാൻ ഇല്ലാക്കഥകള്‍ മെനയാറുണ്ടോ? 8. കള്ളക്കുമ്പസാരം നടത്തിയിട്ടുണ്ടോ? 9. പാപം മറച്ചുവച്ചു കുമ്പസാരിച്ചിട്ടുണ്ടോ? 10. കുമ്പസാരത്തില്‍ ബോധപൂർവ്വം അവ്യക്തമായി പാപം ഏറ്റുപറഞ്ഞിട്ടുണ്ടോ? 12. വൈദികൻ പാപം മനസ്സിലാക്കാതിരിക്കാൻ മറുവാക്കുകൾ / മനസിലാക്കാന്‍ കഴിയാത്ത പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ? 13. വീണ്ടും പാപം ചെയ്യാൻ തീരുമാനിച്ചുകൊണ്ട് കുമ്പസാരിച്ചിട്ടുണ്ടോ? 14. ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞിട്ടും അതിനെ നിഷേധിച്ചിട്ടുണ്ടോ? 15. മറ്റുള്ളവരുടെ പ്രശംസ ലഭിക്കുവാന്‍ കൌദാശിക ചടങ്ങുകളെ ഉപയോഗിച്ചിട്ടുണ്ടോ? 16. പരദൂഷണം നടത്തുന്ന സ്വഭാവമുണ്ടോ? 17. മറ്റുള്ളവര്‍ക്ക് നേരെ കുറ്റം പറയുന്ന സ്വഭാവമുണ്ടോ? 18. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? 18. സ്വന്തം തെറ്റിനെ മറയ്ക്കുവാന്‍ മറ്റുള്ളവരുടെ മേല്‍ കുറ്റാരോപണം നടത്തിയിട്ടുണ്ടോ? 19. രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ അവരുടെ അനുമതിയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ടോ? 20. വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടോ? 21. ഊമക്കത്ത് എഴുതിയിട്ടുണ്ടോ? 22. വ്യാജ പ്രചരണം നടത്തിയിട്ടുണ്ടോ? 23. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ? 24. പങ്കുവെയ്ക്കുന്നത് വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ ആണെന്ന്‍ മനസിലാക്കിയിട്ടും അത് പിന്‍വലിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇരിന്നിട്ടുണ്ടോ? 25. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ട് സത്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാതെ ഇരിന്നിട്ടുണ്ടോ? 26. അസത്യത്തെ കൂട്ടുപിടിച്ച് വിവാഹാലോചന മുടക്കിയിട്ടുണ്ടോ? 27. മുഖസ്തുതി പറയാറുണ്ടോ? 28. സത്യം പറയേണ്ട ഇടങ്ങളില്‍ നിശബ്ദത പാലിച്ചിട്ടുണ്ടോ? 29. വ്യര്‍ഥ സംഭാഷണം നടത്തിയിട്ടുണ്ടോ? 30. കള്ളക്കേസില്‍ മറ്റുള്ളവരെ കുടുക്കിയിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുക്കാം. അനുതാപ പൂര്‍ണ്ണമായ ഒരു കുമ്പസാരത്തോടെ നമ്മുക്ക് വിശുദ്ധവാരത്തിനായി ഒരുങ്ങാം. ‍}# <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-11-17:10:59.jpg
Keywords: പാപ
Content: 24818
Category: 1
Sub Category:
Heading: നാളെ ഓശാന ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക്
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: നാളെ ഓശാന ആചരണത്തോടെ ക്രൈസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. ഓശാന ഞായറിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും മറ്റും നടക്കും. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തോപ്പിൽ മേരി ക്വീൻസ് പള്ളിയിൽ നാളെ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടാകും. പട്ടം സെന്‍റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാനയുടെ തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും. കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
Image: /content_image/News/News-2025-04-12-13:00:31.jpg
Keywords: ഓശാന
Content: 24819
Category: 1
Sub Category:
Heading: കര്‍ത്താവായ യേശുവേ, ഞങ്ങള്‍ക്കു ശക്തി നല്‍കണമേ; വൈറ്റ് ഹൗസ് സെക്രട്ടറിയുടെ പ്രാര്‍ത്ഥനാദൃശ്യങ്ങള്‍ വൈറല്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: മാധ്യമങ്ങളെ കാണുന്നതിന് മുന്‍പ് യേശുവിനോട് സഹായം തേടി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തുന്ന പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ വൈറല്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 'എക്‌സി'ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രസിഡന്റിന്റെ പ്രത്യേക സഹായിയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ മാർഗോ മാര്‍ട്ടിനാണ് വൈറ്റ് ഹൗസിലെ നിര്‍ണ്ണായക ഉത്തരവാദിത്വമുള്ള കരോളിന്റെ വിശ്വാസ തീക്ഷ്ണത സാക്ഷ്യപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. "കർത്താവായ യേശുവേ, ദയവായി ഞങ്ങൾക്ക് ബലവും അറിവും ഞങ്ങളുടെ വാക്കുകൾ ഉച്ചരിക്കാനും ആത്മവിശ്വാസം പുലർത്താനുമുള്ള കഴിവ് നൽകണമേ. യേശുവിന്റെ നാമത്തിൽ. ആമേൻ"- ലീവിറ്റിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരിന്നു. "ഇത് നിങ്ങളുടെ പ്രസ് സെക്രട്ടറിയാണ് അമേരിക്ക!" എന്ന അടിക്കുറിപ്പോടെയായിരിന്നു മാർഗോ, എക്‌സിൽ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ മാസം സിബിഎൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലീവിറ്റ് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് പങ്കുവെച്ചിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This is your <a href="https://twitter.com/PressSec?ref_src=twsrc%5Etfw">@PressSec</a>, America! <a href="https://t.co/WShfybW7zK">pic.twitter.com/WShfybW7zK</a></p>&mdash; Margo Martin (@MargoMartin47) <a href="https://twitter.com/MargoMartin47/status/1910753975537643780?ref_src=twsrc%5Etfw">April 11, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാധ്യമങ്ങളെ ഓരോ തവണ കാണുന്നതിനും മുമ്പായി വൈറ്റ് ഹൗസ് ടീമിനെ പ്രാർത്ഥനയിൽ നയിക്കാൻ സമയം ചെലവഴിക്കാറുണ്ടെന്ന് ലീവിറ്റ് പറഞ്ഞിരിന്നു. ആത്മവിശ്വാസത്തിനും വാക്കുകൾ, അറിവ്, എന്നിവ വ്യക്തമാക്കാനുള്ള കഴിവിനും സംരക്ഷണത്തിനും വേണ്ടി അപേക്ഷിക്കാനുള്ള ഒരു നിമിഷമാണെന്ന് ഞാൻ കരുതുന്നു. ഞാൻ മാധ്യമങ്ങളെ കാണാന്‍ പോകുന്നതിനുമുമ്പ് ചെയ്യുന്ന അവസാന കാര്യമാണിത്, പ്രാര്‍ത്ഥന തനിക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്നും ലീവിറ്റ് അഭിമുഖത്തില്‍ പറഞ്ഞിരിന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27 കാരിയായ ലീവിറ്റ്. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ടേമിൽ ട്രെയിനിയായി വൈറ്റ് ഹൗസിൽ തന്റെ കരിയർ ആരംഭിച്ച കരോലിൻ, പിന്നീട് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും ഇപ്പോൾ ഫോക്സ് ന്യൂസ് കോ ഹോസ്റ്റുമായ കെയ്‌ലി മക്ഇനാനിയുടെ കീഴിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി സ്റ്റാഫിൽ ചേർന്നു. ട്രംപിന്റെ രണ്ടാം മൂഴത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെടുകയായിരിന്നു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-12-15:23:53.jpg
Keywords: യേശു
Content: 24820
Category: 1
Sub Category:
Heading: കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്
Content: കോഴിക്കോട്: നൂറ്റിരണ്ട് വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം. നിലവിലെ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായും ഉയര്‍ത്തി. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാസ്ഥാനത്തും അല്‍പ്പം മുന്‍പ് നടന്നു. 1878-ൽ, പയസ് ഒൻപതാമൻ മാർപാപ്പ ഇന്നത്തെ മംഗലാപുരം, കണ്ണൂർ, കോഴിക്കോട് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ മലബാറിലെ വികാരിയേറ്റ് അപ്പസ്തോലിക്കിൽ നിന്ന് വേർപെടുത്തി ഇറ്റലിയിലെ വെനീസിലെ ജെസ്യൂട്ട് മിഷ്നറിമാര്‍ക്ക് കൈമാറിയിരിന്നു. പിന്നീട് 1923-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ എന്നിവയുടെ ഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു പ്രത്യേക രൂപതയായി കോഴിക്കോട് രൂപത സ്ഥാപിക്കുകയായിരിന്നു. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു. 1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്. #{blue->none->b->നിയുക്ത ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പിതാവിന് 'പ്രവാചകശബ്ദ'ത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍. ‍}#
Image: /content_image/News/News-2025-04-12-16:07:03.jpg
Keywords: കോഴിക്കോട്
Content: 24821
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
Content: ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗത്തെ കുറിച്ചു വിശുദ്ധ ക്രിസോസ്തോം, വിശുദ്ധ ഇരണേവൂസ്, നൊവേഷ്യൻ, വിശുദ്ധ അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമൻ്റ്, പീറ്റർ ക്രിസോലോഗസ്, വിശുദ്ധ ആഗസ്തീനോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 2: 1-12 }# (മത്തായി 9: 1-8 ) (ലൂക്കാ 5 : 17- 26 ) 1 കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. 2 വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. 3 അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. 4 ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. 5 അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 6 നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: 7 : എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? 8 അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? 9 : ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? 10 : എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: 11 : ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. 12 : തത്ക്ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി **************************************************************** ➤ #{red->none->b-> വിശുദ്ധ ക്രിസോസ്തോം: }# സാബത്തു ലംഘിച്ചതു കൊണ്ടുമാത്രമല്ല, ദൈവത്തെ തൻറെ പിതാവെന്ന് വിളിച്ചു തന്നെത്തന്നെ ദൈവതുല്യനാക്കിയതു കൊണ്ടുമാണ് (യോഹ 5,16-18) നിയമജ്ഞർ ഈശോയെ ദ്വേഷിച്ചത്. അവരെ സംബന്ധിച്ച് ദുസ്സ ഹമായ ഈ പ്രഖ്യാപനം പ്രവൃത്തികൾ വഴി ഈശോ സാധൂകരിച്ചു. വാസ്‌തവത്തിൽ, ദൈവ ത്തിനു മാത്രമേ പാപം ക്ഷമിക്കാനാവൂ എന്നത് നിയമജ്ഞരുടെ തന്നെ ഒരു വ്യാഖ്യാനവും കണ്ടുപിടുത്തവുമായിരുന്നു. സ്വയം ചമച്ച നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ ഈശോയ്ക്കെതിരെ ദൈവദൂഷണക്കുറ്റമാരോപിച്ചത് (The Paralytic Let Down Through the Roof 6). #{black->none->b->ഹൃദയരഹസ്യങ്ങളറിയുന്നവന്‍: }# ദൈവത്തിനു മാത്രമേ പാപം മോചിക്കാനാവു എന്ന് ഫരിസേയർ ശഠിച്ചു. ഈശോയാകട്ടെ, പാപം മോചിക്കുക മാത്രമല്ല, ദൈവത്തിനു മാത്രം കഴിയുന്നവിധത്തിൽ ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്തു (The Gospel of St. Matthew Homily 29.1). #{black->none->b-> സ്വന്തം നിലയ്ക്കുള്ള അധികാരം }# ശിക്ഷിക്കാനോ പ്രശംസിക്കാനോ ക്ഷമിക്കാനോ നിയമം കൽപ്പിച്ചുണ്ടാക്കാനോ തുടങ്ങി എന്തിനുമുള്ള അധികാരം മിശിഹായ്ക്കുണ്ടായിരുന്നു (മത്താ 28,18). ഈ ഉന്നത കൃത്യങ്ങളിലേതെങ്കിലും ചെയ്യുന്ന സമയത്ത് മിശിഹാ പ്രാർത്ഥിക്കുന്നതായോ പിതാവിന്റെ സഹായം തേടുന്നതായോ നമ്മൾ കാണുന്നില്ല. ഇക്കാര്യങ്ങൾ അവിടുന്ന് സ്വാധികാരത്താൽ നിർവഹിച്ചു (On the Incomprehensible Nature of God, Homily 10.19). __________________________________ ➤ #{red->none->b-> വിശുദ്ധ ഇരണേവൂസ്: }# ആർക്കെതിരെ പാപം ചെയ്തുവോ അവൻ ക്ഷമ നൽകിയെങ്കിൽ മാത്രമേ പാപം യഥാർത്ഥത്തിൽ മോചിക്കപ്പെടുന്നുള്ളൂ. (Against Heresies 5.17.1). ➤ #{red->none->b->നൊവേഷ്യൻ: }# മിശിഹാ പാപം മോചിച്ചെങ്കിൽ അവൻ സത്യമായും ദൈവമാണ്. എന്തെന്നാൽ, ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ കഴിയൂ (മത്താ 9,2; മർക്കോ 2,5; ലൂക്കാ 5,20-21) (The Trinity 13). ➤ #{red->none->b->വിശുദ്ധ അംബ്രോസ്: }# പാപമോചനശുശ്രൂഷയിൽ ഇടയന്മാർ (കാർമ്മികർ) സ്വന്തം നിലയ്ക്കുള്ള അധികാരമല്ല ഉപയോഗിക്കുന്നത്. എന്തെന്നാൽ സ്വന്തം നാമത്തിലല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തിലാണ് അവർ പാപം മോചിക്കുന്നത്. മനുഷ്യരാണ് പാപ മോചനശുശ്രൂഷ നടത്തുന്നത്; എന്നാൽ കൃപാ വരം ഉന്നതത്തിലുള്ള ശക്തിയിൽനിന്നു വരുന്നു (The Holy Spirit 3.18.137). #{black->none->b->ആരോഗ്യം പ്രകടമാക്കുന്ന പ്രവര്‍ത്തി: }# തളർവാതരോഗി സൗഖ്യം കാത്ത് യാചനാപൂർവ്വം കിടക്കുമ്പോൾത്തന്നെ അവന്റെ ആരോഗ്യം പ്രകടമാക്കാനുള്ള ഒരു പ്രവൃത്തി ചെയ്യാൻ ഈശോ കൽപ്പിക്കുന്നു. തന്നിൽനിന്നു സൗഖ്യം സ്വീകരിച്ചവരിൽനിന്ന് വിശ്വാസത്തിന്റ പ്രതികരണമോ പ്രവൃത്തിയോ ആവശ്യപ്പെടുക കർത്താവിന്റെ പതിവായിരുന്നു ( യോഹ 5,8; 8,11) (On the Christian Faith 4.8.54-55). ___________________ ➤ #{red->none->b-> അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമൻ്റ് : }# ഡെമോക്രിറ്റസിൻ്റെ ശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗങ്ങളെ സുഖപ്പെടുത്തുന്നതിലാണ് വൈദ്യന്റെ സിദ്ധി തെളിയുന്നത്. ദുഷിച്ച തഴക്കങ്ങളിൽനിന്ന് അറിവ് ആത്മാവിനെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യശരീരമെടുത്ത ദൈവവചനം, നിത്യവിജ്ഞാനമായവൻ, സൃഷ്‌ടികളെ അവയുടെ സമഗ്രതയിൽ പരിപാലിക്കുന്നു. മനുഷ്യ വംശത്തിൻ്റെ സർവ്വസിദ്ധിയുമുള്ള വൈദ്യനും രക്ഷകനുമായവൻ ആത്മാവിനെയും ശരീരത്തെയും ഒരുമിച്ച് സുഖപ്പെടുത്തുന്നു. “എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് വീട്ടിലേക്കു പോകുക" എന്ന് തളർവാതരോഗിയോട് അവിടുന്ന് പറഞ്ഞ ഉടനെ തളർവാതരോഗി ബലവാനായിത്തീർന്നു (Christ the Educator 1.4). ➤ #{red->none->b-> പീറ്റർ ക്രിസോലോഗസ്: }# നിന്റെ കിടക്കയെടുക്കുക. ഇതുവരെ അത് നിന്നെ വഹിച്ചിരുന്നു. ഇപ്പോൾ നീ അതിനെ വഹിക്കുക. നടന്നുനീങ്ങുക. നിന്റെ രോഗാവസ്ഥയുടെ അടയാളമായിരുന്നത് ഇപ്പോൾ നിന്റെ ആരോഗ്യത്തിന് സാക്ഷ്യം നൽക ട്ടെ. നിന്റെ സഹനക്കിടക്ക നിൻ്റെ സൗഖ്യത്തിന്റെ ചിഹ്നമാകട്ടെ. അതിന്റെ ഭാരം നിനക്കു വീണ്ടുകിട്ടിയ ആരോഗ്യത്തിന്റെ സമൃദ്ധിയെ വെളിവാക്കട്ടെ (Homily 50.6). ➤ #{red->none->b-> ആഗസ്തീനോസ്: }# നീ ആന്തരികമായി തളർച്ച ബാധിച്ചവനായിരുന്നു. നിന്റെ ശയ്യ നിന്റെ വരുതിയിലായിരുന്നില്ല; നീ ശയ്യയുടെ വരുതിയിലായിരുന്നു (On the Psalms 41.4). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ********** {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-04-12-21:08:20.jpg
Keywords: സഭാപിതാക്ക
Content: 24822
Category: 1
Sub Category:
Heading: ദാവീദിന്‍ പുത്രന് ഓശാന; ഇന്നു ഓശാന ഞായര്‍
Content: കൊച്ചി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തോപ്പിൽ മേരി ക്വീൻസ് പള്ളിയിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടാകും. പട്ടം സെന്‍റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാനയുടെ തിരുക്കർമങ്ങൾക്കു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിന്നു.
Image: /content_image/News/News-2025-04-13-10:40:37.jpg
Keywords: ഓശാന
Content: 24823
Category: 9
Sub Category:
Heading: ആലുവയില്‍ ഏപ്രിൽ 24 മുതൽ 27 വരെ തിരുരക്താഭിഷേക ധ്യാനം
Content: ഈ ലോകത്തിലെ ഏറ്റവും വലിയ മഹാഅത്ഭുതമായ ദിവ്യകാരുണ്യ നാഥനെ മുഴുവൻ സമയവും എഴുന്നള്ളിച്ചുവെച്ച് അവിടുത്തെ ആരാധിച്ചു കൊണ്ട് നടത്തപ്പെടുന്ന ധ്യാനം ആലുവ ജീവസ് റിട്രീറ്റ് സെന്ററില്‍ ഒരുങ്ങുന്നു. ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 മുതൽ 27 വരെ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുരക്താഭിഷേക ധ്യാനത്തിന് ബുക്കിംഗ് ആരംഭിച്ചു. കാലഘട്ടത്തിലെ പാപ പ്രവണതകൾക്കും തിന്മയുടെ കടന്നു കയറ്റത്തിനുമെതിരെ ശക്തമായി നിലനിന്നു കൊണ്ട് യേശുവിന്റെ തിരു രക്തത്തിന്റെ യോഗ്യതയാൽ തിന്മയുടെ ആധിപത്യങ്ങളെ തകർത്ത് കർത്താവിന്റെ സാക്ഷിയായി ഒരുക്കുന്ന അന്ത്യകാല പ്രേക്ഷിതദൗത്യ അഭിഷേകത്തിന് ആത്മാക്കളെ നേടാനും സഭയെ പടുത്തുയർത്താനും വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനമാണ് ഒരുക്കുന്നത്. പരിശുദ്ധ കുർബാനയുടെ ആഴങ്ങളിലൂടെ വെളിപ്പെടുന്ന സ്നേഹവും കാരുണ്യവും ദിവ്യകാരുണ്യ നാഥനിലൂടെ അനുദിനം ലോകം മുഴുവനിലേക്കും ചൊരിയപ്പെടുന്ന സ്നേഹവും ശക്തിയും, കൃപയും വിടുതലും സഭയുടെ പഠനങ്ങളോട് ചേർന്ന് കൂദാശ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b->ധ്യാനം ബുക്ക് ചെയ്യാന്‍: }# Br. ജോയൽ 9961167804, Sr. Seena 8075001751
Image: /content_image/India/India-2025-04-13-16:44:38.jpg
Keywords: തിരുരക്താ
Content: 24824
Category: 18
Sub Category:
Heading: കൈവശ രേഖയുള്ള സ്ഥലത്തു സ്ഥാപിച്ച കുരിശ് വനപാലകർ തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം
Content: തൊമ്മൻകുത്ത് (ഇടുക്കി): ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ ആനയാടിക്കുത്തിനു സമീപം നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നു. പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച ഇരുമ്പ് കുരിശാണ് വനപാലകർ പോലീസ് സഹായത്തോടെ ജെസിബി ഉപയോഗിച്ച് ശനിയാഴ്ച തകർത്തത്. കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ എതിർത്തതോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 65 വർഷമായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിവിടം. ഇവിടെ ഭൂരിഭാഗം ആളുകൾക്കും ഭൂമിക്ക് കൈവശരേഖ മാത്രമാണുള്ളത്. പലരും പട്ടയഅപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. ഇഎംഎസ് ഭവനപദ്ധതിയിൽ ഇവിടെ വീടുകളും നിർമിച്ചിട്ടുണ്ട്. അഞ്ചുമാസം മുമ്പ് സ്വകാര്യവ്യക്തി പള്ളിക്കു നൽകിയ കൈവശ രേഖയുള്ള അഞ്ചുസെന്റ് സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. നാൽപ്പതാം വെള്ളിയാഴ്‌ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയിൽ നിന്നു കുരിശിൻ്റെ വഴി നടത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച്‌ച രാവിലെ 11ഓടെയാണ് വണ്ണപ്പുറം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരിശ് തകർത്തത്. വന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. കൈവശരേഖയുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന വസ്‌തുത കാറ്റിൽ പറത്തിയായിരുന്നു കിരാത നടപടി. കുരിശ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ നടന്നപ്പോഴോ ഇതുനീക്കം ചെയ്യുന്നതിനു മുമ്പോ യാതൊരു അറിയിപ്പും പള്ളി അധികൃതർക്ക് നൽകിയിരുന്നില്ല. വനംവകുപ്പിന്റെ നടപടിയിൽ അതിശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. നേരത്തേ കുരിശ് സ്ഥാപിച്ച ഭാഗത്തേക്ക് റോഡ് സൗകര്യം കുറ വായിരുന്നു. സമീപനാളിൽ നെയ്യശേരി-തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇവിടേക്ക് ഗതാഗതം തുറന്നുകിട്ടിയതും കുരിശ് സ്ഥാപിച്ചതും. ദുഃഖവെള്ളിയാഴ്ച് പരിഹാരപ്രദക്ഷിണം ഇവിടേക്ക് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കുരിശ് നശിപ്പിച്ചെങ്കിലും ഇതിനു മാറ്റമില്ലെന്ന് ഇടവക പ്രതിനിധികൾ വ്യ ക്തമാക്കി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമാ യി മുന്നോട്ടുപോകാനും ഇന്നലെ ചേർന്ന ഇടവക പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്.
Image: /content_image/India/India-2025-04-14-10:05:56.jpg
Keywords: കുരിശ
Content: 24825
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് ഇത്തവണയും പോലീസ് അനുമതി നിഷേധിച്ചു
Content: ന്യൂഡൽഹി: ഡൽഹി അതിരുപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച്‌ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു. എല്ലാവർഷവും ഓശാന ഞായറാഴ്‌ച അതിരൂപതയുടെ നേതൃത്വത്തിൽ ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കടന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ അവസാനിക്കുന്ന തരത്തിൽ ദൃശ്യാവിഷ്കാരത്തോടെ കുരിശിന്റെ വഴി നടത്താറുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാലും നഗരത്തിൽ ഗ താഗതക്കുരുക്ക് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കുരിശിൻ്റെ വഴി നടത്താൻ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും സമാനമായി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാന ത്തു നിലനിന്നിരുന്ന സുരക്ഷാനടപടികളുടെ ഭാഗമായാണ് അന്ന് അനുമതി നിഷേധിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമുതൽ 6.30 വരെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടത്താനായിരുന്നു വിശ്വാസികളുടെ തീരുമാനം. എന്നാൽ പോലീസ് ഇടപെട്ടതിനെ ത്തുടർന്ന് ഉച്ചകഴിഞ്ഞു 3.30ന് ആരംഭിച്ച് 4.30 ഓടെ കത്തീഡ്രലിനു സമീപമുള്ള സെന്‍റ് കൊളംബസ് സ്‌കൂൾ ഗ്രൗണ്ടിൽ കുരിശിന്റെ വഴി പൂർത്തിയാക്കി. നിശ്ചയിച്ചതു പോലെ കുരിശിന്റെ വഴി നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് കുരിശിന്റെ വഴിക്കു മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിൽ ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ പറഞ്ഞു. പോലീസിന്റെ തീരുമാനം അംഗീകരിക്കുന്നതായി സേക്രഡ് ഹാർട്ട് കത്തീഡ്രൽ ഇടവക വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പ്രതികരിച്ചു.പോലീസ് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച ഘോഷയാത്രയ്ക്കും പോലീസ് അനുമതി നിഷേധിച്ചിരിന്നു.
Image: /content_image/India/India-2025-04-14-10:24:04.jpg
Keywords: ഡല്‍ഹി
Content: 24826
Category: 1
Sub Category:
Heading: ഓശാന ഞായറാഴ്ച വിശ്വാസി സമൂഹത്തെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്‌തുവിന്റെ ജെറുസലേം പ്രവേശത്തിന്റെ ഓർമ പുതുക്കി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കായി ഒത്തുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഗുരുതരമായി ബാധിച്ച ബൈലാറ്ററല്‍ ന്യുമോണിയയെ തുടര്‍ന്നു 39 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന പാപ്പ ഓശാന തിരുക്കര്‍മ്മങ്ങളുടെ അവസാനത്തിലാണ് വീൽചെയറിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിവേദിയ്ക്കരികെ എത്തിയത്. "ഹാപ്പി പാം സൺഡേ, വിശുദ്ധ വാരത്തിന്റെ ആരംഭം" ചത്വരത്തില്‍ നിറഞ്ഞുനിന്ന വലിയ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ പരിശുദ്ധ പിതാവ് അൽപ്പം പ്രയാസത്തോടെ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1730837554172378%2F&show_text=true&width=355&t=0" width="355" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> സാധാരണഗതിയിൽ ഓശാന ഞായറാഴ്‌ച ഒലിവു ശാഖകളും കുരുത്തോലകളും ആശീർവദിക്കുകയും പ്രദക്ഷിണം നയിക്കുകയും ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യുന്നത് മാർപാപ്പയായിരുന്നു. എന്നാൽ ഇത്തവണ ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാല്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കു പകരമായി പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്‍ അധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദോ സാന്ദ്രിയാണ് മുഖ്യകാർമികത്വം വഹിച്ചത്. വിശ്വാസികൾക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകൾ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയൊയില്‍ നിന്നു ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാത്സിയൊ” (Le Città dell’Olio del Lazio) സംഭാവന ചെയ്തിരിന്നു. ഇന്നലെ നടന്ന തിരുക്കര്‍മ്മങ്ങളില്‍ 36 കർദ്ദിനാളന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായിരുന്നു. 2025 ജൂബിലി വര്‍ഷത്തിലെ വിശുദ്ധവാരമെന്ന നിലയില്‍ ഈ ആഴ്ച ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വത്തിക്കാനിലെത്തുമെന്നാണ് കരുതുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-14-11:38:18.jpg
Keywords: പാപ്പ