Contents

Displaying 24321-24330 of 24938 results.
Content: 24767
Category: 1
Sub Category:
Heading: പാപുവ ന്യൂഗിനിയ്ക്കു പ്രഥമ വിശുദ്ധന്‍, വെനിസ്വേലയ്ക്കു ആദ്യ വനിത വിശുദ്ധ, അര്‍മേനിയന്‍ ബിഷപ്പ്; 3 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: അർമേനിയൻ വംശഹത്യയിൽ രക്തസാക്ഷിത്വം വരിച്ച കത്തോലിക്ക ആർച്ച് ബിഷപ്പ്, രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ട പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള അല്‍മായനായ മതബോധന പണ്ഡിതൻ, വിദ്യാഭ്യാസത്തിനും ദരിദ്രർക്കും വേണ്ടി ജീവിതം സമർപ്പിച്ച വെനിസ്വേലൻ സന്യാസിനി എന്നീ മൂന്ന് വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കി. പാപുവ ന്യൂഗിനി സ്വദേശിയായ അല്മായ മതബോധകൻ പീറ്റർ തൊ റോത്ത്, തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്കാ ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് ഷുക്കറള്ള മലൊയാൻ, വെനിസ്വേല സ്വദേശിനിയായ കാർമെൻ എലീന എന്നിവരെയാണ് വിശുദ്ധ പദവിയിലേക്കുയർത്തുന്നതിന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിലെ കർദ്ദിനാളന്മാരും മെത്രാന്മാരുമടങ്ങുന്ന അംഗങ്ങളുടെ സാധാരണയോഗത്തിൻറെ തീരുമാനങ്ങൾക്കു ഫ്രാൻസിസ് പാപ്പാ അംഗീകാരം നല്‍കിയത്. #{blue->none->b->പാപുവ ന്യൂ ഗിനിയയിലെ ആദ്യ വിശുദ്ധന്‍ ‍}# 1912-ൽ പാപുവ ന്യൂ ഗിനിയിലെ റക്കുനായി എന്ന സ്ഥലത്ത് ജനിച്ച പീറ്റർ തൊ റോത്ത് അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരിന്നു. തന്റെ ഗ്രാമത്തിൽ തന്നെ മതബോധന പണ്ഡിതനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് സാമ്രാജ്യത്വ ജാപ്പനീസ് സൈന്യം പ്രദേശം പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന് പ്രാദേശിക ഇടവകയുടെ ചുമതല ലഭിച്ചു. ജപ്പാന്റെ അടിച്ചമർത്തലിനിടെ അദ്ദേഹം വിശ്വാസപരമായ മൂല്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊണ്ടു. ജാപ്പനീസ് ഭരണകൂടം അദ്ദേഹത്തിന്റെ സജീവമായ ശുശ്രൂഷകളെ വിലക്കിയെങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയാറായിരിന്നില്ല. രഹസ്യമായി സേവനങ്ങൾ തുടർന്നു. അക്കാലത്ത് ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്ന ജാപ്പനീസ് വീക്ഷണങ്ങളുടെ തുറന്ന വിമർശകനായിരുന്നു അദ്ദേഹം. 1945-ൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ട പീറ്റർ തൊ റോത്ത് പീഡനങ്ങള്‍ക്ക് വിധേയനായി. അദ്ദേഹത്തിന് മാരകമായ ഒരു കുത്തിവയ്പ്പ് നൽകി കുടിക്കാൻ കൊടുത്തുവെങ്കിലും വിഷം മന്ദഗതിയിലാണെന്ന് ഗാർഡുകൾ മനസിലാക്കി. തുടര്‍ന്നു ഡോക്ടർ വായ പൊത്തിപ്പിടിച്ചു അദ്ദേഹത്തെ കിടത്തിയതോടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരിന്നു. അവസാന നിമിഷം വരെയും കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം ജീവിതം നയിച്ചത്. 1995 ജനുവരി 17-ന് വിശുദ്ധ ജോൺ പോൾ രണ്ടാം മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഷ്യാനിയയിലെ ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയിലെ ആദ്യ വിശുദ്ധന്‍ എന്ന പേരോടെയാണ് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്നത്. #{blue->none->b-> അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ‍}# തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്ക ആർച്ചുബിഷപ്പ്, ഇഗ്നേഷ്യസ് ഷുക്കറള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അനുകൂലതീരുമാനങ്ങളും ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു. 1869-ൽ ഒരു അർമേനിയൻ കുടുംബത്തിലാണ് ഇഗ്നേഷ്യസ് ജനിച്ചത്. പതിനാലു വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ ഇടവക വികാരി അദ്ദേഹത്തെ ലെബനോനിലെ ബ്‌സൂമറിലെ അർമേനിയൻ കത്തോലിക്ക കത്തീഡ്രലിലേക്ക് വൈദിക പരിശീലനത്തിന് അയച്ചു. 1896 ഓഗസ്റ്റ് 6-ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 1911 മുതൽ 1915 വരെ മാർഡിനിലെ ആർച്ച് ബിഷപ്പായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്ന്, അർമേനിയൻ വംശഹത്യയ്ക്കിടെ ഇഗ്നേഷ്യസ് ഷുക്കറള്ളയും പീഡനത്തിന് ഇരയായി. മെഹ്മദ് റെഷിദിന്റെ കീഴിലുള്ള ദിയാർബെക്കിർ വിലായത്തിൽ, ഓട്ടോമൻ സാമ്രാജ്യം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരിന്നു. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. #{blue->none->b->വെനിസ്വേലയിലെ ആദ്യ വനിത വിശുദ്ധ ‍}# 1903-ൽ കാരക്കാസിൽ ജനിച്ച വാഴ്ത്തപ്പെട്ട കാർമെൻ എലീനയ്ക്കു ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ട്ടമായി. ഇടതുകൈ ഇല്ലാതെയാണ് കാർമെൻ ജനിച്ചത്. കൃത്രിമ കൈയുടെ സഹായത്തോടെയായിരിന്നു അവളുടെ ജീവിതാവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍. കുടുംബത്തെ പോറ്റാൻ അമ്മയെ സഹായിച്ചുകൊണ്ട് അവള്‍ വളർന്നു. ഇടവകയിലെ എല്ലാകാര്യങ്ങളിലും സജീവമായി. 1927-ൽ ദിവ്യകാരുണ്യ ശുശ്രൂഷകർ എന്ന സന്യാസ സമൂഹത്തില്‍ പ്രവേശിച്ച അവര്‍ 1932 സെപ്റ്റംബർ 8ന് ഫ്രാൻസിൽ നിത്യവ്രത വാഗ്ദാനം നടത്തി. 1945 ൽ വെനിസ്വേലയിലെ എല്ലാ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയറായി അവർ നിയമിക്കപ്പെട്ടു. 1965 മാർച്ച് 25ന് കാർമെൻ യേശുവിന്റെ സേവകര്‍ എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. 1969 ഓഗസ്റ്റ് 14ന് സന്യാസ സമൂഹത്തിന് തിരുസഭയുടെ അംഗീകാരം ലഭിച്ചു. ഇടവകകളിലും സ്കൂളുകളിലും, ദരിദ്രർക്കിടയിലും എളിമയോടെ അവര്‍ സേവനമനുഷ്ഠിച്ചു. 1974-ൽ ഒരു വാഹനാപകടത്തിന് ശേഷം, അവർ തന്റെ അവസാന വർഷങ്ങൾ വീൽചെയറിലായിരിന്നു ചെലവഴിച്ചത്. 1977 മെയ് 9 ന് നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. 2018 ജൂൺ 16നാണ് കാർമെൻ എലീനയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തിയത്. വെനിസ്വേലയിലെ ആദ്യ വനിത വിശുദ്ധ എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കുന്നത്.

Image: /content_image/News/News-2025-04-02-09:10:53.jpg
Keywords: ആദ്യ, വിശുദ്ധ
Content: 24768
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്
Content: വത്തിക്കാന്‍ സിറ്റി: 1978 മുതല്‍ 2005 വരെ ആഗോള കത്തോലിക്ക സഭയെ ഇരുപത്തിയേഴ് വര്‍ഷത്തോളം നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷം. 2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിൻ്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർത്ഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായാണ് ജോണ്‍ പാപ്പ സ്വർഗ്ഗത്തിലേക്കു യാത്രയായത്. അന്ന് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൂന്ന് ദശലക്ഷത്തിലധികം തീർഥാടകർ റോമിൽ എത്തി. ഇന്നും പാപ്പ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുകയാണെന്ന് ജോൺ പോൾ രണ്ടാമന്‍ ഒപ്പം നാല് പതിറ്റാണ്ടോളം ചെലവഴിച്ച അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ് പറയുന്നു. #{blue->none->b->ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം ‍}# 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സില്‍ ആദ്യ കുർബാനയും പതിനെട്ടാമത്തെ വയസ്സില്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട്‌ സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്നു പഠനം ആരംഭിച്ചു. 1946 നവംബർ 1നു യുദ്ധത്തിന് ശേഷം കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത്‌ വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ വൈദികനായി സേവനമനുഷ്ടിച്ചു. പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു. 1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായ മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന്‌ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി. ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സൂനഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വോയ്റ്റിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു. ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയായിരിന്നു തെരഞ്ഞെടുക്കപ്പെടല്‍. മാർപാപ്പയായുള്ള 27 വർഷത്തിൽ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വി. മദർ തെരേസ ജോൺ പോൾ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയർ ജോർജിയോ ഫ്രസതി, മാർപ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദർശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോൺ പോൾ രണ്ടാമനുണ്ടായിരുന്നു. ദൈവകാരുണ്യത്തിൻ്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ ശ്രമങ്ങൾ പ്രസിദ്ധമാണ് .രണ്ടാമായിരമാണ്ടിൽ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുർബാന മധ്യേ ജോൺ പോൾ രണ്ടാമൻ പാപ്പ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു. 1981 മെയ് 13 ന് വത്തിക്കാനിലെ വി. പത്രോസിൻ്റെ ചത്വരത്തില്‍ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു നേരെ വധശ്രമമുണ്ടായി. “അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും, എനിക്ക് (ദൈവ മാതാവിൻ്റെ ) അസാധാരണമായ മാതൃ സംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു, അത് മാരകമായ ബുള്ളറ്റിനേക്കാൾ ശക്തമായി മാറി.” - ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ താൻ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ . 1983 ൽ റെബിബിയ ജയിലിൽ വെച്ച് ആക്രമണകാരിയായ അലി അഗ്‌കയെ പാപ്പ സന്ദർശിച്ചപ്പോൾ അസാധാരണമായ സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവി എടുക്കുകയായിരുന്നു. 2005 ഏപ്രിൽ 2 ലക്ഷകണക്കിന് ആളുകളെ സത്യ വിശ്വാസത്തിലേക്ക് ആനയിച്ച ചാരിതാര്‍ത്ഥ്യത്തോടെ പാപ്പ ദൈവസന്നിധിയിലേക്ക് മടങ്ങി.

Image: /content_image/News/News-2025-04-02-16:14:41.jpg
Keywords: ജോണ്‍
Content: 24769
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ റോം സന്ദർശിക്കാൻ അമേരിക്കന്‍ വൈസ് പ്രസിഡന്റ്
Content: റോം: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് റോം സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പദ്ധതിയിടുന്നുണ്ടെന്നു റിപ്പോര്‍ട്ട്. യാത്രയുടെ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലായെങ്കിലും ഏപ്രിൽ 18 ദുഃഖവെള്ളിയാഴ്ച റോമിൽ എത്താനും ഏപ്രിൽ 20 ന് ഈസ്റ്റർ ഞായറാഴ്ച വരെ റോമില്‍ ചെലവിടാനും വൈസ് പ്രസിഡന്റ് പദ്ധതിയിടുന്നതായി 'ബ്ലൂംബെർഗ്' ഇന്നലെ റിപ്പോർട്ട് ചെയ്തു. സന്ദർശനം സ്ഥിരീകരിക്കുന്ന കത്തിടപാടുകൾ കണ്ടതായും എന്നാൽ പദ്ധതികളിൽ മാറ്റം വരാമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി. ജെ‌ ഡി വാൻസും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകോപിപ്പിക്കാൻ അമേരിക്കയിലെ നയതന്ത്രജ്ഞർ ശ്രമിച്ചിരുന്നു. സന്ദർശനം ഈസ്റ്റർ വാരാന്ത്യവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എന്നാല്‍ അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് തന്റെ വിശ്വാസത്തെ ശക്തമായി മുറുകെ പിടിക്കുന്ന നേതാവ് കൂടിയാണ്. വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള വൈസ് പ്രസിഡന്റിന്റെ തീരുമാനമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചും ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്ന് പ്രഘോഷിച്ചും അദ്ദേഹം നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 20-ന് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍, ദൈവത്തിൻ്റ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നു വാന്‍സ് പറഞ്ഞിരിന്നു.

Image: /content_image/News/News-2025-04-02-19:51:01.jpg
Keywords: വാൻസ
Content: 24770
Category: 18
Sub Category:
Heading: ജബൽപൂരിൽ വൈദികര്‍ക്ക് നേരെയുണ്ടായ അക്രമം: ന്യൂനപക്ഷ കമ്മീഷൻ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്ക വൈദികരെ വർഗീയവാദികൾ മർദിച്ച സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ ഇടപെട്ടു നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീർഥാടനം നടത്തിയ വിശ്വാസികളെ വഴിയിൽ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനി ൽ എത്തിയ രൂപത വികാരി ജനറാൾ ഉൾപ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മർദിച്ചത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. നിയമപാലകർക്കു മുമ്പിൽ നിൽക്കുമ്പോൾ പോലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെ ടുന്ന സാഹചര്യമുണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര ന്യൂനപ ക്ഷ കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കണം. നീതിക്കു വേണ്ടി നിയമനിർവഹ ണ സംവിധാനങ്ങളെ സമീപിക്കുമ്പോൾ വേട്ടക്കാർക്കൊപ്പം ചേർന്ന് ആക്രമണത്തി ന് കൂട്ടുനിൽക്കുന്ന സാഹചര്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെയാ ണോയെന്നു വ്യക്തമാക്കണം. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2025-04-03-07:44:36.jpg
Keywords: കോൺഗ്ര
Content: 24771
Category: 1
Sub Category:
Heading: വത്തിക്കാൻ ന്യൂസിന്റെ സേവനം 56 ഭാഷകളിൽ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ആഗോള സമൂഹത്തിന് ലഭ്യമാക്കുന്ന വത്തിക്കാൻ ന്യൂസിന്റെ സേവനം ഇനി 56 ഭാഷകളിൽ. ഏതാണ്ട് ഒരുകോടിയോളം ആളുകളുള്ള അസർബൈജാനിലെ ഭാഷയായ അസർബൈജാനിയിലും വത്തിക്കാൻ ന്യൂസ് സേവനമാരംഭിച്ചു. ജീവിക്കുന്ന ശിലകൾകൊണ്ട് പണി ചെയ്യപ്പെട്ട സഭയെ പടുത്തുയർത്തുന്നതിൽ എല്ലാ ഭാഷകളും പ്രധാനപ്പെട്ടതാണെന്ന് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രീഫെക്ട് പൗളോ റുഫീനി പറഞ്ഞു. അസർബൈജാൻ സന്ദർശിച്ച പ്രഥമ മാര്‍പാപ്പയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഇരുപതാം മരണവാർഷികദിനമായ ഇന്നലെ ഏപ്രിൽ രണ്ടിനാണ് വത്തിക്കാൻ ന്യൂസ് അസർബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്. 2002 മെയ് 23ന് അസർബൈജാനിലെ ബാകുവിൽ സുവിശേഷപ്രഘോഷണം നടത്തവേ, രാജ്യത്തെ ചെറിയൊരു സമൂഹം മാത്രമാണെങ്കിലും പൊതുസമൂഹത്തിന്റെ പുളിമാവും ആത്മാവുമായിരിക്കണം ക്രൈസ്തവ സമൂഹമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ പറഞ്ഞിരുന്നുവെന്ന് അസർബൈജാൻ അപ്പസ്തോലിക പ്രീഫെക്ട് ബിഷപ്പ് വ്ളാഡിമിർ ഫെക്കത്തെ അനുസ്മരിച്ചു. അസർബൈജാനിലെ കത്തോലിക്കരിൽ ഭൂരിഭാഗവും മറ്റു ഭാഷകൾ സംസാരിക്കില്ലെന്നും സഭാപരമായ കാര്യങ്ങൾക്ക് വിശ്വസനീയമല്ലാത്ത പല ഉറവിടങ്ങളെയും ആശ്രയിക്കേണ്ട ഗതിയിലാണ് അവർ ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിശുദ്ധ പിതാവിന്റെയും, ആഗോളസഭയുടെയും ശരിയായ വിവരങ്ങൾ സ്വന്തം ഭാഷയിൽ ലഭിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് ഫെക്കത്തെ എടുത്തുപറഞ്ഞു. രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തു ജീവിക്കുന്ന ലക്ഷകണക്കിന് ജനങ്ങളും സംസാരിക്കുന്നതാണ് അസർബൈജാനി ഭാഷ. ലക്ഷങ്ങള്‍ക്ക് പാപ്പയുമായും ആഗോളസഭയുമായുമുള്ള ബന്ധത്തിന് സഹായകരമായി മാറുന്ന ഒരു ശ്രമമാണിതെന്ന് വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയുടെ മേധാവിയും, എഡിറ്റോറിയൽ അസിസ്റ്റന്റ് ഡയറക്ടറുമായ മാസ്സിമിലിയാനോ മെനിക്കെത്തി അഭിപ്രായപ്പെട്ടു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ നാല് ഇന്ത്യൻ ഭാഷകളിലും പാപ്പായുടെയും ആഗോളസഭയുടെയും വാർത്തകൾ വത്തിക്കാൻ ന്യൂസ് നൽകിവരുന്നുണ്ട്. https://www.vaticannews.va/ml.html എന്ന വെബ് പേജിലും, വത്തിക്കാൻ റേഡിയോയിലും (SW 17790 Khz, 16.86 m), Vatican News - Malayalam എന്ന ഫേസ്ബുക് പേജിലും വത്തിക്കാനിൽനിന്ന് മലയാളത്തിൽ നൽകിവരുന്ന വാർത്തകൾ ലഭ്യമാണ്.

Image: /content_image/News/News-2025-04-03-09:06:11.jpg
Keywords: അസർ, വത്തിക്കാ
Content: 24772
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണ ദൗത്യത്തില്‍ പ്രവാചകശബ്ദത്തിനു കൈത്താങ്ങ് നല്‍കാമോ?
Content: പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തു ഈ ഭൂമിയിലേക്ക് മനുഷ്യനായി അവതരിച്ച് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകർ ഇന്നും അവിടുത്തെ വചനം ശ്രവിക്കാതെയും അവിടുന്ന് സത്യദൈവമാണെന്ന് തിരിച്ചറിയാതെയും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നു. അവരിലേക്കെല്ലാം സുവിശേഷം എത്തിക്കുന്നതിനായി പ്രവാചകശബ്‌ദത്തെ സാമ്പത്തികമായി സഹായിക്കാമോ? നിങ്ങൾ നൽകുന്ന സഹായങ്ങളിലൂടെ പുനരുത്ഥാനവും ജീവനുമായ ക്രിസ്‌തുവിനെ കൂടുതലായി പ്രഘോഷിക്കുവാനും അങ്ങനെ അനേകരെ മരണത്തിൽ നിന്നും ജീവനിലേക്കു നയിക്കുവാനും നമ്മുക്ക് സാധിക്കും. ക്രിസ്തു സ്ഥാപിച്ചതും തന്റെ ശിഷ്യന്മാരോട് തുടർന്നുകൊണ്ടുപോകുവാൻ അവിടുന്ന് ആവശ്യപ്പെട്ടതുമായ ദൈവരാജ്യ ശുശ്രൂഷകൾ ഈ ആധുനിക കാലഘട്ടത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ടി പ്രവാചക ശബ്ദം ആരംഭിച്ച പുതിയ മിഷൻ ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. #{blue->none->b->Name: ‍}# PRAVACHAKA SABDAM MISSION TRUST #{blue->none->b->Bank: ‍}# CANARA BANK #{blue->none->b->Account Number: ‍}# 120028904002 #{blue->none->b->Branch: ‍}# AYARKUNNAM, KOTTAYAM #{blue->none->b->IFSC: ‍}# CNRB0003870 #{red->none->b->Gpay/ Phonepe/Paytm/Amazon Pay/ Any UPI app- Number: ‍}#
#{black->none->b->8075161181}# (UPI Name: PRAVACHAKA SABDAM MI) ഗൂഗിള്‍ പേ/ ഫോണ്‍ പേ/ ആമസോണ്‍ പേ/ പേടിഎം തുടങ്ങീ ഏത് യു‌പി‌ഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും തുക കൈമാറാവുന്നതാണ്. അതിനായി #{black->none->b->8075161181}# എന്ന നമ്പര്‍ ഉപയോഗിക്കുമല്ലോ. (UPI Name: PRAVACHAKA SABDAM MI) യേശുവിന്റെ സദ്‌വാർത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂർവവുമായ വിളിക്ക് സമ്മതം നൽകിക്കൊണ്ട് പ്രവാചക ശബ്‌ദത്തെ സഹായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. - Team Pravachaka Sabdam
Image: /content_image/News/News-2025-04-03-09:02:53.jpg
Keywords: സുവിശേഷ
Content: 24773
Category: 1
Sub Category:
Heading: യു‌എസ് നാടുകടത്തൽ; ക്രൈസ്തവര്‍ക്ക് ഇടയില്‍ ആശങ്ക ശക്തമെന്ന് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ ഗവൺമെന്റിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ അശാന്തിയില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക, ഇവാഞ്ചലിക്കല്‍ നേതാക്കളുടെ റിപ്പോര്‍ട്ട്. യുഎസിലെ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ്, വേൾഡ് റിലീഫ്, സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി എന്നിവയുടെ നേതാക്കൾ "വൺ പാർട്ട് ഓഫ് ദി ബോഡി" എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രതിജ്ഞ കണക്കിലെടുക്കുമ്പോൾ ആശങ്ക വലുതാണ്. നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്. നാടുകടത്തപ്പെടുന്നവരില്‍ 61% കത്തോലിക്ക വിശ്വാസികളും 13% ഇവാഞ്ചലിക്കല്‍ വിശ്വാസികളുമുണ്ട്. 12 ക്രൈസ്തവരില്‍ ഒരാൾ നാടുകടത്തലിന് ഇരയാകുകയോ നിയമവിരുദ്ധമായി താൽക്കാലിക കുടിയേറ്റേതര വിസയിൽ പ്രവേശിച്ച യുഎസിലെ കുടിയേറ്റക്കാരോടൊപ്പം താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. യുഎസിൽ താൽക്കാലിക സംരക്ഷിത പദവി ലഭിച്ച ആളുകളുടെ അവകാശം എക്സിക്യൂട്ടീവ് വിഭാഗം പിൻവലിക്കാനുള്ള സാധ്യത ആശങ്കപ്പെടുത്തുന്നതാണെന്നും നേതാക്കൾ പറയുന്നു. അത്തരത്തില്‍ ഭീഷണി നേരിടുന്ന വ്യക്തികളിൽ പകുതിയിലധികം പേരും കത്തോലിക്ക വിശ്വാസികളാണ്. യുഎസിലെത്തിയ കുടിയേറ്റക്കാരിൽ 58% പേരും കത്തോലിക്കരാണ്. ഈ വ്യക്തികൾക്ക് അവരുടെ ഇമിഗ്രേഷൻ കോടതി നടപടികളുടെ ഭാഗമായി ജഡ്ജി അനുകൂല വിധി നൽകിയില്ലെങ്കിൽ, നാടുകടത്തലിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുഎസ് കുടിയേറ്റ നയത്തിൽ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ഭാഗമായി കൂട്ട നാടുകടത്തലുകളും അഭയാര്‍ത്ഥി നിരോധനങ്ങളും ശക്തമാക്കിയതിനുമെതിരെ കുടിയേറ്റത്തിനായുള്ള യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മിറ്റിയുടെ അധ്യക്ഷനും ടെക്സാസിലെ എൽ പാസോ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർക്ക് ജെ. സീറ്റ്സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആഴ്ച ധര്‍ണ്ണ നടന്നിരിന്നു.

Image: /content_image/News/News-2025-04-03-15:17:21.jpg
Keywords: അമേരിക്ക
Content: 24774
Category: 1
Sub Category:
Heading: അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയുടെ ആക്രമണം
Content: ദോഹുക്ക്: വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില്‍ അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള തീവ്രവാദിയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ് ദോഹുക്ക് നഗരത്തില്‍ ആഘോഷത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണമുണ്ടായത്. ആക്രമണകാരി സിറിയക്കാരനാണെന്നും ഐഎസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നും കുർദിഷ് അധികൃതർ പറഞ്ഞു. ആക്രമണകാരി ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തിയതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 1നു അസീറിയൻ സമൂഹത്തിലെ അംഗങ്ങൾ കലണ്ടർ വർഷത്തിലെ ആദ്യ ദിനം ഒന്നിച്ചുചേര്‍ന്ന അകിതു വസന്തകാല ആഘോഷങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്നു 65 വയസ്സുള്ള ഒരു സ്ത്രീയുടെ തലയിൽ രക്തസ്രാവം ഉണ്ടായി. 25 വയസ്സുള്ള മറ്റൊരു പുരുഷന് തലയോട്ടിയിൽ മുറിവേറ്റു. പ്രതിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും ദോഹുക്ക് ഗവർണർ അലി ടാറ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. അധിനിവേശങ്ങളും ആക്രമങ്ങളും മൂലം ക്രൈസ്തവരുടെ ജീവിതം താറുമാറായ ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ 1.5 ദശലക്ഷത്തിൽ നിന്ന് 400,000 ആയി കുറഞ്ഞിരിന്നു. ഭൂരിഭാഗം ക്രൈസ്തവരും രാജ്യത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളെ തുടര്‍ന്നു അവിടെ നിന്ന് പലായനം ചെയ്തു. വടക്കൻ ഇറാഖിലെ മൊസൂൾ നഗരം കീഴടക്കി അതിനെ തലസ്ഥാനമാക്കി മാറ്റിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ 2014ലെ നടപടി ലക്ഷങ്ങളുടെ പലായനത്തിലേക്ക് നയിച്ചിരിന്നു. ഐ‌എസിന്റെ പതന ശേഷം ക്രൈസ്തവര്‍ ജീവിതം തിരികെ പിടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ‌എസ് അനുഭാവിയായ തീവ്രവാദിയുടെ ആക്രമണമെന്നത് ശ്രദ്ധേയമാണ്.

Image: /content_image/News/News-2025-04-03-16:40:35.jpg
Keywords: ഇറാഖി
Content: 24775
Category: 1
Sub Category:
Heading: രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി ആഘോഷം നാളെ വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിയ്ക്കു വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 5, 6 തീയതികളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്ന് രോഗികളും, ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ഇരുപതിനായിരത്തോളം തീർത്ഥാടകരെത്തുന്ന പരിപാടി ജൂബിലിവർഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ഏഴാമത്തെ വലിയ പരിപാടിയായിരിക്കും. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിഭാഗം അറിയിച്ചു. ജൂബിലി ആഘോഷത്തില്‍ സംബന്ധിക്കുന്നവർക്ക് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8 മുതൽ വിശുദ്ധ വാതിൽ കടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ്, സാംസ്‌കാരിക, ആദ്ധ്യാത്മിക, കലാപരമായ സംഗമങ്ങൾ റോമിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും ഡിക്കാസ്റ്ററി വിശദീകരിച്ചു. വൈകുന്നേരം നാലുമണിക്ക് റോമിലെ സ്പാനിഷ് ചത്വരത്തിൽ, ഇറ്റലിയുടെ ആരോഗ്യവിഭാഗം മന്ത്രാലയം ഒരുക്കുന്ന ചടങ്ങുകളിൽ, ഡിക്കാസ്റ്ററി പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല, ആരോഗ്യമന്ത്രി ഒറാസിയോ ഷില്ലാച്ചി, റോം മേയർ റോബെർത്തോ ഗ്വാൽത്തിയേരി തുടങ്ങിയവർ സംബന്ധിക്കും. റോമിലെ വിവിധ പരിപാടികൾക്കൊപ്പം വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഓഫീസിനടുത്തുള്ള വിശുദ്ധ മോനിക്കയുടെ ദേവാലയത്തിൽ വൈകുന്നേരം നാല് മുതൽ നടക്കുന്ന ചടങ്ങുകളിൽ, മെഡിസിൻ വിദ്യാർത്ഥിനിയായിരുന്ന വാഴ്ത്തപ്പെട്ട ബെനെദെത്ത ബിയാങ്കി പോറോയെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും, രോഗികൾക്കായുള്ള പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയായിരിക്കും ജൂബിലി ആഘോഷങ്ങൾ അവസാനിക്കുക. ആര്‍ച്ച് ബിഷപ്പ് ഫിസിക്കെല്ല മുഖ്യ കാർമ്മികനാകുന്ന ബലിയര്‍പ്പണത്തില്‍ ഫ്രാൻസിസ് പാപ്പ തയാറാക്കിയ സന്ദേശം വായിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

Image: /content_image/News/News-2025-04-04-08:54:38.jpg
Keywords: ജൂബിലി, വാതില്‍
Content: 24776
Category: 18
Sub Category:
Heading: വഖഫ് നിയമഭേദഗതി ബിൽ; ഇതര മതസ്ഥരായ ആളുകളുടെ ആശങ്കകൾക്ക് പരിഹാരമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു പാസാക്കിയത് സ്വാഗതാർഹമാണെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം ലഭിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്. മുനമ്പം പ്രശ്ന‌പരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. ഇതിനായി മുന്നിട്ടി റങ്ങിയ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി. മുനമ്പം നിവാസികളുടെ നിലനില്പ്‌പിനായുള്ള ആവശ്യത്തെ അവഗണിച്ച കേരളത്തിൽ നിന്നുള്ള എംപിമാരുടെ നിലപാട് പ്രതിഷേധാർഹമാണ്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം മുസ്‌ലിംകൾ ഉൾപ്പെടെ അനേകം ആളുകൾക്ക് കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്ത് നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പുതിയ വഖഫ് നിയമത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്ന ഭാഗങ്ങളോടു യോജിക്കുന്നില്ല. എന്നാൽ സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഭേദഗതി അതേപോലെ നിലനിർത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറ ക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-04-09:13:14.jpg
Keywords: കോൺഗ്ര