Contents

Displaying 24301-24310 of 24938 results.
Content: 24746
Category: 1
Sub Category:
Heading: കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ധര്‍ണ്ണയും
Content: ടെക്സാസ്: ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം യുഎസ് കുടിയേറ്റ നയത്തിൽ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ഭാഗമായി കൂട്ട നാടുകടത്തലുകളും അഭയാര്‍ത്ഥി നിരോധനങ്ങളും ശക്തമാക്കിയതിനുമെതിരെ അമേരിക്കന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ. കുടിയേറ്റത്തിനായുള്ള യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മിറ്റിയുടെ അധ്യക്ഷനും ടെക്സാസിലെ എൽ പാസോ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർക്ക് ജെ. സീറ്റ്സിന്റെ ആഭിമുഖ്യത്തിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ധര്‍ണ്ണ നടന്നത്. സമൂഹത്തെയും മനുഷ്യാന്തസ്സിനെയും നശിപ്പിക്കുന്നതിനൊപ്പം ദരിദ്രർക്കെതിരായ യുദ്ധമായി പുതിയ നയം മാറിയെന്ന് ബിഷപ്പ് മാർക്ക് ജെ. സീറ്റ്സ് പറഞ്ഞു. മാർച്ച് 24 ന് എൽ പാസോയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തില്‍ ജാഗരണ പ്രാർത്ഥനയും ഇതിന്റെ ഭാഗമായി നടന്നു. സമഗ്ര മാനവികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായ കർദ്ദിനാൾ ഫാബിയോ ബാഗിയോയും ജാഗരണ പ്രാര്‍ത്ഥനയിലും റാലിയിലും പങ്കുചേര്‍ന്നു. "അക്വി എസ്റ്റാമോസ്: കുടിയേറ്റക്കാർക്കൊപ്പം നിൽക്കാൻ മാർച്ച് & വിജിൽ" എന്ന പേര് നല്‍കിയ പരിപാടിയിൽ കുടിയേറ്റ വക്താക്കൾ, കത്തോലിക്ക സഭയില്‍ നിന്നും മറ്റ് ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുമുള്ള വൈദികര്‍, സന്യസ്തര്‍, വിശ്വാസികൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാൻ അന്റോണിയോയിലെ ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലർ, ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലെ ആർച്ച് ബിഷപ്പ് ജോൺ സി. വെസ്റ്റർ, ലാസ് ക്രൂസസിലെ ബിഷപ്പ് പീറ്റർ ബാൽഡാച്ചിനോ, കെന്റക്കിയിലെ ലെക്സിംഗ്ടണിലെ ബിഷപ്പ് ജോൺ സ്റ്റോ, ക്യൂബെക്കിലെ വാലിഫീൽഡിലെ ബിഷപ്പ് നോയൽ സിമാർഡ് എന്നിവരുൾപ്പെടെ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള കത്തോലിക്ക മെത്രാന്മാരും പരിപാടിയില്‍ ഭാഗഭാക്കായിരിന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ മുതല്‍ വിശ്വാസപരമായ വിഷയങ്ങളിലും പ്രോലൈഫ് സംബന്ധമായ കാര്യങ്ങളിലും എടുത്ത തീരുമാനങ്ങള്‍ക്ക് ക്രൈസ്തവ സഭാനേതൃത്വത്തിന് ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരിന്നുവെങ്കിലും അഭയാര്‍ത്ഥി നയത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-29-14:51:31.jpg
Keywords: അഭയാര്‍
Content: 24747
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവിന് ക്രൂരമര്‍ദ്ദനം
Content: ലാഹോര്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. പഞ്ചാബിലെ ഷെയ്ഖുപുരയിലുള്ള സുഭാൻ പേപ്പർ മിൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 22 വയസ്സുള്ള വഖാസ് മാസിഹ് എന്ന ക്രിസ്ത്യൻ യുവാവാണ് ദാരുണമായ രീതിയിലുള്ള പീഡനത്തിന് ഇരയായത്. ഫാക്ടറിയിലെ സൂപ്പർവൈസർ സൊഹൈബ് ക്രൂരമായി ആക്രമിക്കുകയായിരിന്നു. മാർച്ച് 22നാണ് സംഭവം നടന്നത്. രാജ്യത്തു നിലനിൽക്കുന്ന മതപരമായ അസഹിഷ്ണുതയെ തുറന്നുക്കാണിക്കുന്നതാണ് ഈ അക്രമ സംഭവം. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള സൊഹൈബിന്റെ സമ്മര്‍ദ്ധത്തിന് വഖാസ് വണങ്ങാത്തതാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വഖാസ് ലാഹോറിലെ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, എഫ്‌ഐആർ ഫയൽ ചെയ്ത പോലീസ് സൊഹൈബിനെ അറസ്റ്റ് ചെയ്തു.കൊലപാതക ശ്രമമായി രജിസ്റ്റർ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. പാക്കിസ്ഥാനിലെ കപ്പൂച്ചിൻ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ലാസർ അസ്ലം, വഖാസ് മാസിഹിനെ ആശുപത്രിയിൽ സന്ദർശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വഖാസ് മാസിഹിനെതിരായ ആക്രമണം രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളി തുറന്നുക്കാണിക്കുന്നതാണെന്നും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാമൂഹിക മാറ്റത്തിന്റെ അടിയന്തിര ആവശ്യത്തിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുകയാണെന്നും ഫാ. ലാസർ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ ബുദ്ധിമുട്ടുള്ള സാഹചര്യത്തെക്കുറിച്ച് അവബോധം വളർത്താനും, അവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-29-16:33:30.jpg
Keywords: പാക്ക
Content: 24748
Category: 18
Sub Category:
Heading: അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനു അനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണം: കെ‌സി‌ബി‌സി
Content: കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിൽ ചർച്ചയ്ക്കുവരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണമെന്ന് കെസിബിസിക്കുവേണ്ടി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശംവച്ച് അനുഭവിച്ചുവന്ന ഭൂമിയി ന്മേലുള്ള റവന്യു അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധുകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാർക്കു ഭൂമി വിറ്റ ഫാറുഖ് കോളജുതന്നെ പ്രസ്‌തുത ഭൂമി ദാനമായി ലഭിച്ച താണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിലുള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-03-30-07:27:30.jpg
Keywords: കെ‌സി‌ബി‌സി
Content: 24749
Category: 1
Sub Category:
Heading: വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് പോളിഷ് പ്രസിഡന്‍റ്; വത്തിക്കാനില്‍ ജൂബിലി തീര്‍ത്ഥാടനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: അടിയുറച്ച കത്തോലിക്ക വിശ്വാസിയും പോളണ്ടിന്റെ പ്രസിഡന്റുമായ ആൻഡ്രെജ് ഡുഡ വത്തിക്കാനില്‍ ജൂബിലി തീര്‍ത്ഥാടനം നടത്തി. വ്യാഴാഴ്ച വത്തിക്കാനിൽ എത്തിയ പ്രസിഡന്റും സംഘവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചു ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. പ്രഥമ വനിത അഗത കോർൺഹൗസർ-ഡുഡയോടൊപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ശവകുടീരത്തിലും ഇരുവരും പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ദമ്പതികൾക്കൊപ്പം വത്തിക്കാനിലെ പോളിഷ് അംബാസഡർ ആദം ക്വിയാറ്റ്‌കോവ്‌സ്‌കിയുമുണ്ടായിരിന്നു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ സന്ദര്‍ശനത്തിന് പിന്നാലെ പിറ്റേന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടന്നു. കർദ്ദിനാൾ പരോളിനൊടൊപ്പം വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ ജോയിന്‍റ് സെക്രട്ടറി മോൺസിഞ്ഞോർ മിറെസ്ലാവ് വച്ചോവ്സ്കിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 2005 ഏപ്രിൽ 2-ന് മരണമടഞ്ഞ പോളണ്ടുകാരനായ വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയുടെ ചരമവാർഷികത്തോടും പോളണ്ടിൻറെ ആദ്യ രാജാവായ ബൊളെസ്വാവ് ഹൊബ്രെയുടെ (Bolesław Chrobry) കിരീടധാരണത്തിൻറെ സഹസ്രാബ്ദവും 2025 ജൂബിലിയും കണക്കിലെടുത്താണ് കൂടിക്കാഴ്ച നടന്നത്. വത്തിക്കാനും പോളണ്ടിനും പൊതുതാല്പര്യമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-30-07:48:45.jpg
Keywords: പോളണ്ട
Content: 24750
Category: 18
Sub Category:
Heading: കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി നടന്നു
Content: കൊച്ചി: ലഹരിയിൽനിന്ന് മുക്തി നേടി യുവാക്കൾ ലക്ഷ്യബോധമുള്ളവരായി മാറണമെന്ന് ആഹ്വാനം ചെയ്‌ത്‌ കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ 12-ാമത് വാർഷിക അസംബ്ലി. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പുപ്പന അധ്യക്ഷത വഹിച്ചു. കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടറുമായ റവ. ഡോ. ജിജു ജോർജ് അറയ്ക്കത്തറ ആമുഖ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെആർഎൽസിബിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎൽ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് എബിൻ കണിവയലിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-03-31-12:54:29.jpg
Keywords: കെസിവൈഎം
Content: 24751
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ജനകീയ പ്രതിരോധ സദസ് നടത്തി
Content: കൊച്ചി : മയക്കുമരുന്ന് മുക്ത കേരളത്തിനായി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസുകൾ നടത്തി. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളിൽ പ്രതിരോധ സദസുകൾ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാൻ ലഹരി വിരുദ്ധ കർമസേന രൂപീകരിക്കുകയും ചെയ്തു. പ്രതിരോധ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പടവരാട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. കേരളത്തിന്റെ വരും തലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് രാസലഹരിക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, തോമസ് ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി. ഏപ്രിൽ 27ന് പാലക്കാട്ട് നടക്കുന്ന മഹാറാലിയിൽ ലഹരി മാഫിയയ്ക്കെതിരേ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
Image: /content_image/India/India-2025-03-31-13:00:29.jpg
Keywords: കോൺഗ്ര
Content: 24752
Category: 1
Sub Category:
Heading: ഞങ്ങളെ സഹായിക്കണം; യാചനയുമായി മ്യാൻമർ ആര്‍ച്ച് ബിഷപ്പ്
Content: നയ്പീഡോ: മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ സഹായം യാചിച്ച് മ്യാൻമർ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ. ഭക്ഷണം, പാർപ്പിടം, മരുന്ന്, മറ്റ് എല്ലാ സുപ്രധാന വസ്തുക്കളും ഉള്‍പ്പെടെ ജനത്തിന് എല്ലാം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. 7.7 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, മ്യാൻമറിൽ ഇതുവരെ 1700 ൽ അധികം പേർ മരിക്കുകയും മൂവായിരത്തില്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. മറ്റ് വസ്തുകളെക്കാള്‍ ഉപരി രാജ്യത്തിന് സമാധാനമാണ് ആവശ്യമെന്നും യാങ്കൂണിലെ ആർച്ച് ബിഷപ്പ് കൂടിയായ ചാൾസ് ബോ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതിന് ഞങ്ങൾ സാക്ഷികളായി. ആളുകൾ സുരക്ഷയ്ക്കായി ഓടുകയായിരുന്നു. എല്ലാവർക്കും അത് ഭയാനകമായ ഒരു നിമിഷമായിരുന്നു. അടിയന്തര മാനുഷിക പിന്തുണ നൽകാനും, ദുരിതബാധിത ജനവിഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കാനും, വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവര്‍ ശത്രുത അവസാനിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സായുധ സംഘങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയില്‍ സഹായ വിതരണം തടസ്സപ്പെടുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ മണ്ടാലേയിൽ തുടങ്ങി, രാജ്യമെമ്പാടും ദുരിതബാധിത മേഖലകളില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് കർദ്ദിനാൾ വ്യക്തമാക്കി. ദുരിതബാധിതരോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹം പ്രകടിപ്പിച്ചു. നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. ഈ ദുഃഖ നിമിഷത്തിൽ നിങ്ങളുടെ മുറിവുകൾ ഉണക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. ഈ പ്രതിസന്ധിയെയും നമ്മള്‍ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.50ന് ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 10,000 കടന്നേക്കുമെന്നുമാണു യുഎസ് ജിയോളജിക്കൽ സർവീസ് നൽകുന്ന സൂചന. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്നും വ്യാപകമായ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2025-03-31-13:54:21.jpg
Keywords: മ്യാന്‍
Content: 24753
Category: 1
Sub Category:
Heading: പെറുവില്‍ ജീവന്റെ പ്രഘോഷണവുമായി രണ്ടുലക്ഷത്തോളം വിശ്വാസികളുടെ റാലി
Content: ലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവില്‍ ഗര്‍ഭസ്ഥ ശിശുക്കളെയും അമൂല്യമായ ജീവനെയും പ്രഘോഷിച്ച് രണ്ടുലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തതോടെ പ്രോലൈഫ് റാലി. മാർച്ച് 29 ശനിയാഴ്ച അരെക്വിപയിൽ നടന്ന 18-ാമത് ലൈഫ് ആൻഡ് ഫാമിലി പരേഡില്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരേഹൃദയത്തോടെ ഒന്നിച്ചുകൂടുകയായിരിന്നു. 2006 മുതൽ അൺബോൺ ചൈൽഡ് ഡേ എന്ന പേരില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക ദിനാചരണം നടത്തിവരുന്നുണ്ട്. 2025 റാലിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു നടന്ന റാലിയില്‍ ബാനറുകൾ, മുദ്രാവാക്യ വിളികളുമായി കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ അണിചേര്‍ന്നു. മിറാഫ്ലോറസ് ജില്ലയിലെ മെയ്റ്റ കാപാക് സ്ക്വയറിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച റാലി അരെക്വിപയുടെ ചരിത്രപരമായ പ്രധാന തെരുവുകളിലൂടെ പര്യടനം നടത്തി സാന്താ കാറ്റലീന സ്ട്രീറ്റിൽ അവസാനിച്ചു. കത്തോലിക്ക ഇടവകകൾ, ക്രൈസ്തവ പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സിവിൽ അസോസിയേഷനുകൾ, മുനിസിപ്പാലിറ്റികൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, സർവകലാശാല എന്നിവയില്‍ നിന്നുള്ളവരെല്ലാം ജീവന്റെ മഹത്വം പ്രഘോഷിച്ച് റാലിയില്‍ അണിചേര്‍ന്നു. അരെക്വിപ്പ ആർച്ച് ബിഷപ്പ് ജാവിയർ ഡെൽ റിയോ റാലിയില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ വ്യക്തിയുടെയും മനുഷ്യ ജീവന്റെ അന്തസ്സ് സംരക്ഷിക്കുന്ന ഒരു നഗരത്തിന്റെ പൊതു സാക്ഷ്യമാണിതെന്നു അദ്ദേഹം പറഞ്ഞു. പരേഡിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ബിഷപ്പ് അഭിനന്ദിച്ചു. "ജീവന്‍ നീണാള്‍ വാഴട്ടെ, കുടുംബം നീണാള്‍ വാഴട്ടെ, യേശുക്രിസ്തു നീണാള്‍ വാഴട്ടെ" എന്ന വാക്കുകളോടെയാണ് ആർച്ച് ബിഷപ്പ് സന്ദേശം ചുരുക്കിയത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-31-15:48:42.jpg
Keywords: പെറു
Content: 24754
Category: 1
Sub Category:
Heading: പുതിയ സിറിയൻ സർക്കാർ മന്ത്രി സഭയില്‍ ക്രൈസ്തവ വനിതയും
Content: ഡമാസ്ക്കസ്: സിറിയയില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സർക്കാർ മന്ത്രിസഭയില്‍ ഒരേയൊരു ക്രൈസ്തവ വിശ്വാസി. സാമൂഹിക കാര്യ, തൊഴിൽ മന്ത്രിയായി നിയമിതയായ ഹിന്ദ് കബാവത്താണ് രാജ്യത്തെ പുതിയ ഭരണകൂടത്തിലെ ഏക ക്രൈസ്തവ വിശ്വാസി. ഇസ്ളാമിക നിലപാടുള്ള പുതിയ സർക്കാരിൽ നിയമിക്കപ്പെട്ട ഒരേയൊരു വനിതയും ഹിന്ദാണ്. ഗ്രീക്ക് കത്തോലിക്ക - ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളായ ഹിന്ദ് അബൗദ് അഭിഭാഷക, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരിന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളിലേക്ക് നിയമിക്കപ്പെട്ടവരില്‍ ഇടം നേടിയ ഏക ക്രൈസ്തവ വനിതയും ഹിന്ദ് കബാവത്തായിരിന്നു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%-ൽ താഴെ മാത്രമാണ് ക്രൈസ്തവര്‍. നേരത്തെ ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്ന ബാഷര്‍ ആസാദിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞും എതിര്‍ത്തും സ്വരമുയര്‍ത്തിയ നേതാവാണ് ഹിന്ദ്. സിറിയൻ ഭരണകൂടത്തിന്റെ വാദത്തെ കബാവത്ത് വർഷങ്ങളായി എതിർത്തിരിന്നു. 2016-ല്‍ "ബഷർ അൽ-അസദ് ക്രൈസ്തവരുടെ സംരക്ഷകനല്ല" എന്ന പേരില്‍ എഴുതിയ ലേഖനം ചര്‍ച്ചയായിരിന്നു. സമീപ വർഷങ്ങളിൽ സംഘർഷങ്ങളും അതിക്രമങ്ങളും മൂലം തകർന്ന സിറിയയിലെ മതാന്തര സംവാദം, മധ്യസ്ഥ ചര്‍ച്ചകള്‍, സമാധാനം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കു വേണ്ടി ഹിന്ദ് നിരന്തരമായ ഇടപെടലുകള്‍ നടത്തി. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ക്രൈസ്തവരെ സംരക്ഷിക്കുമെന്ന വാഗ്ദാനം ഉണ്ടെങ്കിലും ഭരണകൂടത്തിന്റെ മുന്നോട്ടുള്ള നയങ്ങളെ കുറിച്ചുള്ള ആശങ്ക ക്രൈസ്തവര്‍ക്ക് ഇടയില്‍ സജീവമാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-31-17:15:29.jpg
Keywords: സിറിയ
Content: 24755
Category: 1
Sub Category:
Heading: കരുണയുടെ മിഷ്ണറിമാരുടെ ജൂബിലി സമ്മേളനത്തിന് സമാപനം
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കരുണയുടെ മിഷ്ണറിമാരായ വൈദികരുടെ ജൂബിലി സമ്മേളനത്തിന് സമാപനം. ഇന്നലെ റോമിലെ വിശുദ്ധ അന്ത്രെയാ ദെല്ല വാല്ലെ ബസിലിക്കയിൽവച്ചു നടന്ന വിശുദ്ധ ബലിയോടെയാണ് ജൂബിലി സമ്മേളനം സമാപിച്ചത്. വിശുദ്ധ ബലിക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിച്ചു. ധൂർത്തപുത്രന്റെ ഉപമയെ കേന്ദ്രമാക്കിയായിരിന്നു സുവിശേഷ സന്ദേശം. ലോകത്തിൽ, ദൈവസ്നേഹത്തിൽ നിന്നും അകന്നുപോയ അനേകായിരങ്ങളെ തിരികെ എത്തിക്കുന്നതിന്, ക്ഷമയോടെ കാത്തിരിക്കുന്ന ദൈവത്തെയാണ് കുമ്പസാരക്കൂടുകളിൽ അനുഭവവേദ്യമാക്കുന്നതെന്നു മോൺസിഞ്ഞോർ പറഞ്ഞു. ഈ ഉപമയിലെ രണ്ടു മക്കളും മനുഷ്യരായ നമ്മുടെ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നും, താത്ക്കാലികമായ സന്തോഷങ്ങൾക്കു വേണ്ടി, ലക്ഷ്യബോധമില്ലാതെ, ദൈവത്തിൽ നിന്നും, ദൈവ ഭവനമായ സഭയിൽ നിന്നും അകലങ്ങളിലേക്ക് യാത്രചെയ്യുന്നത് ഇന്ന് യാഥാർഥ്യമുള്ള സത്യങ്ങളാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ പുത്രൻ പരിഭവം ഉണർത്തിക്കുന്നതുപോലെ, ദൈവത്തിന്റെ അടുപ്പം മനസിലാകാതെ, നേട്ടങ്ങൾക്കുവേണ്ടി കുറ്റപ്പെടുത്തുന്ന സ്വഭാവവും, മനുഷ്യരിൽ പ്രത്യേകിച്ചും, പുരോഹിതരിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പൗരോഹിത്യ വിശ്വസ്തതയും, ഉത്തരവാദിത്വവും എപ്പോഴും ജീവിതത്തിൽ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിച്ചു. ഉപമയിൽ വിവരിക്കുന്ന സ്നേഹസമ്പന്നനായ പിതൃത്വത്തിന്റെ ഭാവങ്ങൾ കുമ്പസാരിപ്പിക്കുന്ന വൈദികരുടെ ജീവിതത്തിലും പുലർത്തണമെന്നും, നമ്മുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും, നമ്മെ സമീപിക്കുന്നവരിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ സാധിക്കും വിധം, ഹൃദയവും മനസ്സും വിശാലമാക്കാൻ ശ്രദ്ധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. മകനെ കണ്ടു ഓടിച്ചെല്ലുന്ന പിതൃഭാവം പാപത്തെ അതിശയിപ്പിക്കുന്ന സ്നേഹത്തെ എടുത്തു കാണിക്കുന്നുവെന്നും, ആ സ്നേഹം മകനിൽ ഒരു പുതുജീവൻ സൃഷ്ടിക്കുന്നുവെന്നും, ഇതാണ് കുമ്പസാരവേദികളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. <iframe width="360" height="360" src="https://www.youtube.com/embed/HPP8cNvGDJ4" title="മാര്‍പ്പാപ്പയുടെ കരുണയുടെ മിഷനറിയായി മഞ്ഞാക്കലച്ചന്‍ വത്തിക്കാനിലെത്തി | Fr James Manjackal" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe> 2025 ജൂബിലിവർഷത്തിലെ ആറാമത്തെ വലിയ ജൂബിലിച്ചടങ്ങിനാണ് ഈ ദിവസങ്ങളിൽ റോം സാക്ഷ്യം വഹിച്ചത്. പ്രമുഖ വചനപ്രഘോഷകനും മലയാളിയുമായ ഫാ. ജെയിംസ് മഞ്ഞാക്കലും കരുണയുടെ പ്രേഷിതരായ വൈദികരുടെ ഈ ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തിരിന്നു. 2015-ല്‍ കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തിന്റെ അവസരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പ പ്രത്യേകമായി നിയമിച്ചിട്ടുള്ള കരുണയുടെ മിഷ്ണറിമാരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏകവൈദികന്‍ ആയിരിന്നു ഫാ. ജെയിംസ് മഞ്ഞാക്കല്‍. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-31-18:15:05.jpg
Keywords: ജൂബി