Contents

Displaying 24341-24350 of 24938 results.
Content: 24787
Category: 18
Sub Category:
Heading: രാഷ്ട്രീയമായി സംഘടിക്കാൻ തയാർ: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: താമരശേരി: ക്രൈസ്‌തവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയമായി സംഘടിക്കണമെങ്കിൽ അതിനും തയാറാണെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിൽ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർ ക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്. വനപാലകർ വീട്ടിൽ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാൻ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ്‌മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടു ക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കിൽ രാജിവച്ചുപോകണ മെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തു മുള്ളിൽ 19 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി. താമരശേരി രൂപത വികാരി ജനറൽ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രിസ്‌ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലുക്കോസ്, ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അല്‌മായ ഫോറം സെക്രട്ടറി ജോർജ് കോയിക്കൽ, കൗൺസിലർ അൽഫോൺസാ മാത്യു, കെസിവൈഎം താമരശേരി രൂപത പ്രസിഡൻ്റ് റിച്ചാർഡ് ജോൺ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-06-07:22:20.jpg
Keywords: ഇഞ്ചനാനി
Content: 24788
Category: 18
Sub Category:
Heading: സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി
Content: മൂവാറ്റുപുഴ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം വിമല പ്രോവിൻസ് അംഗം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചെ (ഫോർ ദ ചർച്ച് ആൻഡ് പോപ്) പേപ്പൽ ബഹുമതി ലഭിച്ചു. സഭയ്ക്കും കത്തോലിക്ക വിദ്യാഭ്യാസമേഖലയ്ക്കും നൽകിയ സവിശേഷ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ബഹുമതി. 52 വർഷം യുഎസിലെ സെന്റ് പോൾ ആൻഡ് മിനിയപോളിസ് അതിരൂപതയിൽ ഇടവകയിലും സ്‌കൂളിലും സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡ് ക്രോസ് മെഡലും മാർപാപ്പയിൽനിന്നുള്ള സർട്ടിഫിക്കറ്റും ആർച്ച് ബിഷപ്പ് ഡോ. ബെർണാർഡ് ഹെബ്ബയിൽനിന്നു സിസ്റ്റർ ട്രീസ സ്വീകരിച്ചു.
Image: /content_image/India/India-2025-04-06-07:31:09.jpg
Keywords: ബഹുമ
Content: 24789
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ ഗ്വാഡലൂപ്പ ചാപ്പല്‍ കൂദാശ ചെയ്തു
Content: ബെത്ലഹേം: പാലസ്തീനിലെ ബെത്ലഹേമില്‍ ഷെപ്പേർഡ്‌സ് ഫീൽഡിൽ ഗ്വാഡലൂപ്പിലെ ദൈവമാതാവിന്റെ കന്യകയ്ക്ക് സമർപ്പിച്ചിരിക്കുന്ന തുറന്ന ചാപ്പല്‍ കൂദാശ ചെയ്തു. ടോളിഡോ ആർച്ച് ബിഷപ്പും സ്പാനിഷ് സഭയുടെ അധ്യക്ഷനുമായ മോൺ. ഫ്രാൻസിസ്കോ സെറോ ചാവേസാണ് ചാപ്പല്‍ കൂദാശ ചെയ്തത്. ബിഷപ്പ് സെറോ ചാവേസിനെ കൂടാതെ വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റൺ ഉള്‍പ്പെടെയുള്ള വൈദികരും നിരവധി തീര്‍ത്ഥാടകരും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പിലെ കന്യകയുടെ സെറാമിക് ചുവർചിത്രം ചടങ്ങിനിടെ ആശീര്‍വദിച്ചു. ടോളിഡോയിലെയും മെറിഡ-ബഡാജോസ്, കൊറിയ-കാസെറസ്, പ്ലാസെൻസിയ എന്നീ രൂപതകളിലെയും വിശ്വാസികളും സ്പെയിനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങളും ഇതിന്റെ നിർമ്മാണത്തിന് സംഭാവനകൾ നൽകിയിരിന്നു. ബെത്‌ലഹേമിലെ ബസിലിക്കയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബെയ്റ്റ് സഹൂരിലെ ഇടയന്മാരുടെ വയൽ നിലനിന്നിരിന്ന സ്ഥലത്താണ് ചെറുചാപ്പല്‍. ഏപ്രിൽ 4 മുതൽ വിശുദ്ധ നാട്ടില്‍ ആരംഭിച്ച സ്പാനിഷ് തീര്‍ത്ഥാടകരുടെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ടോളിഡോ ആർച്ച് ബിഷപ്പും നേരിട്ടെത്തിയത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">Bendición de la capilla de la Virgen de Guadalupe, en el Campo de los Pastores, sector de Beit-Sahour al sureste de Belén, en Cisjordania (Palestina). <a href="https://twitter.com/Del_TyP_Toledo?ref_src=twsrc%5Etfw">@Del_TyP_Toledo</a> <a href="https://t.co/WVSITDBECz">pic.twitter.com/WVSITDBECz</a></p>&mdash; ✙ Francisco Cerro Chaves Arzobispo de Toledo. (@Obispofcerro) <a href="https://twitter.com/Obispofcerro/status/1908576429136036086?ref_src=twsrc%5Etfw">April 5, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരണാതീതവുമായ നിരവധി പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-06-08:02:35.jpg
Keywords: ചാപ്പ
Content: 24790
Category: 1
Sub Category:
Heading: വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും
Content: ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ, കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ വഖഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ നി​യ​മ​മാ​യി മാ​റു​ക​യാ​ണ്. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് മു​ന​മ്പ​ത്തെ അ​റു​നൂ​റി​ൽ​പ​രം കുടും​ബ​ങ്ങ​ൾ നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ഈ ​വി​ഷ​യ​ത്തെ ആ​ഴ​മേ​റി​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പൂ​ർ​വി​ക​ർ അ​ധി​വ​സി​ച്ചു പോ​ന്ന​തും മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് പ​ണം​കൊ​ടു​ത്ത് വാ​ങ്ങി​യ​തു​മാ​യ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് പൊ​ടു​ന്ന​നെ ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ മു​ന​മ്പം നി​വാ​സി​ക​ൾ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം 172 ദി​വ​സം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ബി​ൽ പാ​ർ​ല​മ​ന്‍റി​ൽ ച​ർ​ച്ച​യ്‌​ക്കെ​ത്തു​ക​യും പാ​സാ​കു​ക​യും ചെ​യ്ത​ത്. മു​ന​മ്പം ജ​ന​ത നേ​രി​ട്ട ക​ടു​ത്ത വെ​ല്ലു​വി​ളി​യും അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളു​മാ​ണ് വ​ഖ​ഫ് നി​യ​മ​വും അ​തി​ന്റെ പ​രി​ഷ്ക​ര​ണ​വും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​മൂ​ഹം അ​തീ​വ ഗൗ​ര​വ​മാ​യെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ, വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​യോ​ട് ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ അ​തി​രൂക്ഷ​മാ​യ അ​പ​വാ​ദ-വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തെ പ്ര​ത്യേ​കി​ച്ച് ക​ത്തോ​ലി​ക്കാ സ​ഭ​യെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​ൻ എ​ന്നും മു​ൻ​പ​ന്തി​യി​ൽ ​നി​ന്നി​ട്ടു​ള്ള തീ​വ്ര സ്വ​ഭാ​വ​മു​ള്ള ചി​ല പ്ര​സ്ഥാ​ന​ങ്ങ​ൾ നി​ഷ്പ​ക്ഷ മു​ഖം​മൂ​ടി ധ​രി​ച്ച് വീ​ണ്ടും ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള​തി​ന് ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ലേ​ഖ​നം. വ​ഖ​ഫ് വി​വാ​ദ​ത്തോ​ടു ബ​ന്ധ​പ്പെ​ട്ട് ഇ​തി​നു​ മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഈ ​പ​ത്രം ഉ​യ​ർ​ത്തി​യി​രു​ന്നു. #{blue->none->b-> സ​ഭ​യ്‌​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ‍}# മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന ശ​ത്രു​താ​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ക​ത്തോ​ലി​ക്കാ സ​ഭ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. സം​ഘ​പ​രി​വാ​ർ ചാ​യ്‌​വ് ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ണ്ട​ക​ളെ സ​ഭ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലും നി​ര​ന്ത​രം പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​പ്പം ക​ത്തോ​ലി​ക്കാ സ​ഭ​യ്‌​ക്കെ​തി​രാ​യ ചി​ല വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​തി​ന് ഉദാഹരണ​മാ​ണ് 2024 ന​വം​ബ​റി​ൽ ഈ ​ദി​ന​പ​ത്രം വ​ഴി​യാ​യിത്ത​ന്നെ, ഇ​ന്ത്യ​യി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് പ​തി​നേ​ഴ് കോ​ടി ഏ​ക്ക​ർ ഭൂ​സ്വ​ത്തു​ണ്ടെ​ന്ന വ്യാ​ജ വാ​ദം ഉ​യ​ർ​ന്ന​ത്. ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ മു​ഖ​പ​ത്ര​മാ​യ ഓ​ർ​ഗ​നൈ​സ​റും ഇ​ത്ത​ര​മൊ​രു വാ​ദ​ഗ​തി ഉ​യ​ർ​ത്തി ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​വാ​വാ​ദ​മാ​യ​പ്പോ​ൾ ലേ​ഖ​നം പി​ൻ​വ​ലി​ക്കു​ക​യു​ണ്ടാ​യി (കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ മു​ഴു​വ​ൻ ചേ​ർ​ന്നാ​ലും 17 കോ​ടി ഏ​ക്ക​റി​ൽ താ​ഴെ​യേ വ​രൂ). ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കോ​ൺ​സ്പി​ര​സി തി​യ​റി​ക​ൾ ഉ​യ​ർ​ത്തി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉയർത്തിക്കാ​ണി​ച്ചു​ള്ള അ​വ​ഹേ​ള​ന ശ്ര​മ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന മ​റ്റൊ​രു നീ​ക്കം. വ​സ്തു​നി​ഷ്ഠ​മാ​യി വി​ഷ​യ​ത്തെ സ​മീ​പി​ക്കു​ന്ന​തി​നു പ​ക​രം ഇ​ത്ത​രം ദു​രാ​രോ​പ​ണ​ങ്ങ​ളും അ​വ​ഹേ​ള​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​യ​ർ​ത്തി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​നും അ​തു​വ​ഴി സ​ഭ​യു​ടെ നി​ല​പാ​ടു​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​ക്കൂ​ട്ട​ർ നി​ര​ന്ത​രം ന​ട​ത്തി​വ​രു​ന്ന​ത് എ​ന്ന​താ​ണ് വാ​സ്ത​വം. #{blue->none->b-> മു​ന​മ്പം – വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ സ​ഭ​യു​ടെ നി​ല​പാ​ട് ‍}# 1995ലെ ​വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത് 2024 ഓ​ഗ​സ്റ്റി​ലാ​ണ്. ഏ​റെ​ക്കു​റെ ആ ​കാ​ല​യ​ള​വി​ൽ ത​ന്നെ​യാ​ണ് മു​ന​മ്പം നി​വാ​സി​ക​ൾ വ​ഖ​ഫ് ബോ​ർ​ഡ് ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട വി​വ​രം പു​റം​ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​ന്ന​തും. മു​ന​മ്പം നി​വാ​സി​ക​ളു​ടെ പ്ര​തി​സ​ന്ധി 1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ലെ ചി​ല വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന​ത് മു​ന​മ്പം വി​ഷ​യം പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ അ​നേ​ക​രെ വ​ഖ​ഫ് നി​യ​മ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യു​ണ്ടാ​യി. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ മ​ത-​രാ​ഷ്‌​ട്രീ​യ ഭേ​ദ​മെ​ന്യേ വ​ലി​യൊ​രു വി​ഭാ​ഗം​ മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് പ്രോ​പ്പ​ർ​ട്ടി അ​ല്ല എ​ന്ന നി​ല​പാ​ട് പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചി​ല മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളും ആ ​നി​ല​പാ​ട് തു​ട​ക്ക​ത്തി​ൽ സ്വീ​ക​രി​ച്ചി​രു​ന്ന​ത് ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്നാ​ൽ, തീ​വ്രസ്വ​ഭാ​വ​മു​ള്ള ചി​ല ഇ​സ്‌​ലാ​മി​ക സം​ഘ​ട​ന​ക​ൾ ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്തു തു​ട​ങ്ങി​യ​തു​മു​ത​ൽ പൊ​തു​വെ​യു​ള്ള നി​ല​പാ​ടു​ക​ൾ​ക്കും മാ​റ്റം സം​ഭ​വി​ച്ചു​തു​ട​ങ്ങി. 1950ൽ ​സി​ദ്ദി​ഖ് സേ​ട്ട് എ​ന്ന വ്യ​ക്തി ഫാ​റൂ​ഖ് കോ​ള​ജി​ന് ഇ​ഷ്ട​ദാ​ന​മാ​യി ക്ര​യ​വി​ക്ര​യ അ​വ​കാ​ശം ന​ൽ​കി കൈ​മാ​റി​യ ഭൂ​മി; കോ​ള​ജ് ഏ​തെ​ങ്കി​ലും കാ​ല​ഘ​ട്ട​ത്തി​ൽ പൂ​ട്ടി​പ്പോ​കു​ന്ന പ​ക്ഷം ബാ​ക്കി​യു​ള്ള ഭൂ​മി സി​ദ്ദി​ഖ് സേ​ട്ടി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക്ക് തി​രി​കെ എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ വ​ച്ചി​ട്ടു​ള്ള ആ​ധാ​രം; ഇ​തു​വ​രെ നി​ല​നി​ന്നി​രു​ന്ന 1995ലെ ​വ​ഖ​ഫ് നി​യ​മ​പ്ര​കാ​രം വ​ഖ​ഫ് വ​സ്തു​വി​നു​ള്ള നി​ർ​വ​ച​നം നി​ല​വി​ൽവ​രു​ന്ന​തി​നു മു​മ്പ് ഫാ​റൂ​ഖ് കോ​ള​ജ് പ​ണം വാ​ങ്ങി ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കി​യ ആ​ധാ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ നി​ല​നി​ൽ​ക്കേ, വ​ഖ​ഫ് ഭൂ​മി എ​ന്ന് യാ​തൊ​രു വി​ധ​ത്തി​ലും അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും നി​ല​വി​ലു​ള്ള വ​ഖ​ഫ് നി​യ​മ​ത്തി​ലെ ചി​ല പ​ഴു​തു​ക​ൾ ദു​രു​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് വ​ഖ​ഫ് ബോ​ർ​ഡും വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി​യും ത​ങ്ങ​ളു​ടെ വാ​ദ​ഗ​തി​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ അ​നേ​ക​ർ മ​ന​സി​ലാ​ക്കി. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി കൂ​ടി​യേ തീ​രൂ എ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് പ​ല​രും എ​ത്തി​ച്ചേ​ർ​ന്ന​ത്. മു​ന​മ്പ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നൊ​പ്പം, സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തും ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ട ഭേ​ദ​ഗ​തി​ക​ൾ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മാ​ത്ര​മാ​യി​രു​ന്നു ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​രം​ഭം മു​ത​ലു​ള്ള പ്ര​ഖ്യാ​പി​ത നി​ല​പാ​ട്. അ​തേ​സ​മ​യം​ത​ന്നെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​മെ​ന്ന മൗ​ലി​ക അ​വ​കാ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്നും സ​ഭ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ത്തു. ഇ​വി​ടെ സ​ഭ​യു​ടെ നി​ല​പാ​ട് ഏ​തെ​ങ്കി​ലും മ​ത​ത്തി​നെ​തി​രാ​യ നി​ല​പാ​ടാ​യി​രു​ന്നി​ല്ല. അ​ത് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ശാ​ശ്വ​ത നി​ല​നി​ൽപ്പി​നും വേ​ണ്ടി യാഥാ​ർ​ഥ്യ ബോ​ധ്യ​ത്തി​ൽ ഊ​ന്നി സ്വീ​ക​രി​ച്ച നി​ല​പാ​ടാ​യി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി​യു​ടെ ആ​രം​ഭം മു​ത​ൽ ത​ന്നെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള നി​ല​പാ​ടു​ക​ളും ന​യ​ങ്ങ​ളു​മാ​ണ് സ​ഭ സ്വീ​ക​രി​ച്ച​ത്. ഒ​ട്ടേ​റെ ത​വ​ണ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ തു​റ​ന്ന സം​വാ​ദം ന​ട​ന്നി​ട്ടു​ണ്ട്. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​സ്ഥാ​ന കാ​ര്യാ​ല​യ​മാ​യ പി​ഒ​സി​യി​ലും വ​രാ​പ്പു​ഴ അ​തി​രൂ​പ​താ മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ലും സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടെ​യെ​ല്ലാം വെ​ല്ലു​വി​ളി​യാ​യ​ത് സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളോ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ ചി​ല​രാ​ണ്. #{blue->none->b->വ​ഖ​ഫ് നി​യ​മഭേ​ദ​ഗ​തി ആ​വ​ശ്യ​മെ​ന്ന ചി​ന്ത​യു​ടെ അ​ടി​സ്ഥാ​നം ‍}# 1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ ആ​വ​ശ്യ​മു​ള്ള അ​പ​ക​ട​ക​ര​മാ​യ ചി​ല വ്യ​വ​സ്ഥ​ക​ൾ താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്: 1. 1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ആ​ർ​ട്ടി​ക്കി​ൾ 300 A ന​ൽ​കു​ന്ന സ്വ​ത്ത​വ​കാ​ശ​ത്തെ മ​റി​ക​ട​ന്ന് രാ​ജ്യ​ത്തെ ഏ​തൊ​രു പൗ​ര​ന്‍റെ സ്വ​ത്തും കൈ​ക്ക​ലാ​ക്കി വ​ഖ​ഫ് സ്വ​ത്താ​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​വ​സ്ഥ​യാ​ണ് സെ​ക്‌​ഷ​ൻ 40 ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. 2. വ​ഖ​ഫ് നി​യ​മ​ത്തി​ലെ വ​കു​പ്പ് 52ലെ ​ഉ​പ​വ​കു​പ്പ് 4ൽ “​വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി അ​ന്തി​മ​മാ​ണ്” എ​ന്ന വാ​ക്കു​ക​ൾ അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ള്ള​താ​ണ്. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ പോ​കാ​നു​ള്ള സാ​ധ്യ​ത ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നി​ല്ലാ​തെ വ​രു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. 3. സെ​ക്‌​ഷ​ൻ 52 A ഏ​തൊ​രു വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​രെ​യും അ​തി​ലെ താ​മ​സ​ക്കാ​രെ​യും ഏ​ക​പ​ക്ഷീ​യ​മാ​യി കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​നും ര​ണ്ടു വ​ർ​ഷം​വ​രെ ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്കാ​നും വ​ഖ​ഫ് ബോ​ർ​ഡി​നും ട്രൈ​ബ്യൂ​ണ​ലി​നും അ​ധി​കാ​രം ന​ൽ​കു​ന്നു. 4. കാ​ല​പ​രി​ധി നി​യ​മം (Law of Limitation) മ​റി​ക​ട​ന്ന് കാ​ല​ങ്ങ​ളാ​യി ഒ​രു വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ത്തു​ക്ക​ൾ വ​ഖ​ഫി​ന്‍റേ​താ​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന നി​ല​വി​ലു​ള്ള വ​ഖ​ഫ്നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 107ന്‍റെ ഭേ​ദ​ഗ​തി​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് (സെ​ക്‌​ഷ​ൻ 107ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് 1995ൽ ​പാ​സാ​യ വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ 1993ന് ​മു​മ്പ് വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ മു​ന​മ്പ​ത്തെ ഭൂ​മി​ക്കുമേ​ൽ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദം ഉ​യ​ർ​ന്ന​ത്). ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ​ഖ​ഫ് നി​യ​മ​ത്തി​ൽ നി​ല​നി​ൽ​ക്കു​വോ​ളം മു​ന​മ്പം ജ​ന​ത​യെ​പ്പോ​ലെ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന​താ​ണ് നി​ല​നി​ന്നി​രു​ന്ന സാ​ഹ​ച​ര്യ​മെ​ന്ന​തി​നാ​ൽ, വ​ഖ​ഫ് നി​യ​മ​ത്തി​ലെ ഇ​ത്ത​രം വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ടു​ന്ന​തി​നെ അ​നു​കൂ​ലി​ക്കാ​ൻ സ​ഭാ നേ​തൃ​ത്വ​ത്തെ​യും ക്രൈ​സ്ത​വ സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ്രേ​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ആ ​നി​ല​പാ​ടി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ല. അ​ത്ത​ര​മൊ​രു നി​ല​പാ​ട് ക​ത്തോ​ലി​ക്കാ സ​ഭ​യോ സ​മു​ദാ​യ – സം​ഘ​ട​നാ നേ​തൃ​ത്വ​ങ്ങ​ളോ സ്വീ​ക​രി​ച്ച​തി​ന് പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ അ​നു​ഭാ​വ​മോ സ്വാ​ധീ​ന​ങ്ങ​ളോ ഉ​ണ്ടെ​ന്ന വാ​ദ​ഗ​തി തി​ക​ച്ചും അ​ർ​ഥ​ര​ഹി​ത​മാ​ണ്. #{blue->none->b->മ​റ്റു സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ‍}# കേ​ര​ള സ​ർ​ക്കാ​ർ ഒ​രു ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക​യും മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത് മു​ന​മ്പം വി​ഷ​യ​ത്തി​ലെ ഒ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു. എ​ന്നാ​ൽ, 2024 ന​വം​ബ​റി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം മു​സ്‌​ലിം ലീ​ഗി​ലെ ത​ന്നെ ചി​ല നേ​താ​ക്ക​ൾ മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് ആ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യവ്യ​ത്യാ​സം സൃ​ഷ്ടി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് സ​മു​ദാ​യ​ത്തി​ലെ പ​ല സം​ഘ​ട​ന​ക​ളും മു​ന​മ്പം വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രി​ഞ്ച് വ​ഖ​ഫ് ഭൂ​മി​പോ​ലും അ​ന്യാ​ധീ​ന​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തു​കൊ​ണ്ട് കേ​ര​ള​മെ​മ്പാ​ടും വ്യാ​പ​ക പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി. മു​ന​മ്പം ക​മ്മീ​ഷ​നി​ൽ​നി​ന്നു മു​ന​മ്പ​ത്തു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ൽ പ​ല​തും അ​തി​തീ​വ്ര​മാ​യും വൈ​കാ​രി​ക​മാ​യു​മാ​ണ് പ്രതിക​രി​ച്ച​ത്. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും മു​ന​മ്പം വ​ഖ​ഫ് ഭൂ​മി ത​ന്നെ എ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും അ​ക്കാ​ലം​മു​ത​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കെ​തി​രാ​യ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ശ്ര​ദ്ധ കേന്ദ്രീ​ക​രി​ച്ചി​രു​ന്നു. വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി ഫ​യ​ൽ ചെ​യ്ത കേ​സി​നെ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് 17ന്, ​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യു​ണ്ടാ​യി. ഇ​ത്ത​രം സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മു​ന​മ്പം വി​ഷ​യ​ത്തെ അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​ച്ചു. ഒ​ടു​വി​ൽ ഗ​തി​കേ​ടു​കൊ​ണ്ട്, കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തെ ക​ച്ചി​ത്തു​രു​മ്പാ​യി ക​ണ്ടു എ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​രു​ടെ​യോ അ​വ​രെ പി​ന്തു​ണ​ച്ച​വ​രു​ടെ​യോ നി​ല​പാ​ടു​ക​ളെ രാ​ഷ്‌​ട്രീ​യ​മാ​യി ദു​ർ​വ്യാ​ഖ്യാ​നം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന​തും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ആ​ശാ​സ്യ​മ​ല്ല. #{blue->none->b->ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് പ​റ​യാ​നു​ള്ള​ത് ‍}# വ​ഖ​ഫ് നി​യ​മ പ​രി​ഷ്ക​ര​ണം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന ഒ​ന്നാ​ക​രു​തെ​ന്ന നി​ല​പാ​ട് ആ​രം​ഭം മു​ത​ൽ ക​ത്തോ​ലി​ക്കാ സ​ഭ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കെ​സി​ബി​സി നേ​തൃ​ത്വം ഉ​ൾ​പ്പെ​ടെ ജെ​പി​സി​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ആ ​നി​ല​പാ​ടി​ൽ എ​ല്ലാ​യ്പ്പോ​ഴും സ​ഭാ നേ​തൃ​ത്വം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു നി​യ​മം അ​ശാ​സ്ത്രീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന പ​ക്ഷം, മു​ന​മ്പ​ത്തേ​തി​ന് സ​മാ​ന​മാ​യി ഭാ​വി​യി​ലും സം​ഭ​വി​ക്കാ​നി​ട​യു​ള്ള മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളാ​ണ് കത്തോ​ലി​ക്കാ സ​ഭ​യ്ക്കു​ള്ള​ത്. നി​യ​മ​പ​ര​മാ​യും നീ​തി​നി​ഷ്ഠ​മാ​യും വ​ഖ​ഫ് ബോ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ഭൂ​സ്വ​ത്ത് അ​പ്ര​കാ​രം​ത​ന്നെ തുടരുകയും അ​തി​ന്‍റെ ഉ​പ​യോ​ഗം ക്രി​യാ​ത്മ​ക​മാ​യ ഫ​ല​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ, സാ​മൂ​ഹി​ക ഐ​ക്യ​വും മതസൗഹാർദവും ഈ ​രാ​ജ്യ​ത്ത് എ​ക്കാ​ല​വും നി​ല​നി​ൽ​ക്കു​ക​യും പ​രി​പോ​ഷി​ക്ക​പ്പെ​ടു​ക​യും വേ​ണം. അ​തി​ന് ത​ട​സ​മാ​കു​ന്ന വ്യാ​ജ പ്രചാരണ​ങ്ങ​ളും പ​ഴി​ചാ​ര​ലു​ക​ളും ഉ​പേ​ക്ഷി​ച്ച് തു​റ​ന്ന സം​വാ​ദ​ങ്ങ​ളു​ടെ പാ​ത സ്വീ​ക​രി​ക്കാ​ൻ രാ​ഷ​ട്രീ​യ-​മ​ത-​സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ൾ തയാറാകണം.‌ (ലേഖകനായ ഫാ. ​തോ​മ​സ് ത​റ​യി​ൽ കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാണ്)
Image: /content_image/News/News-2025-04-06-17:58:39.jpg
Keywords: വഖഫ, മുനമ്പ
Content: 24791
Category: 1
Sub Category:
Heading: ഒടുവില്‍ ഫ്രാന്‍സിസ് പാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തി; കരഘോഷത്തോടെ വരവേറ്റ് വിശ്വാസികള്‍
Content: വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്‌ചാർജായി വത്തിക്കാനിലെ താമസ സ്ഥലത്ത് തുടർചികിത്സയും വിശ്രമവും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബലിവേദിയിലെത്തി വിശ്വാസികളെ ആശീർവദിച്ചു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെ ദിവ്യകാരുണ്യ സ്വീകരണ സമയത്തായിരുന്നു മാർപാപ്പയുടെ കടന്നുവരവ്. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ടതോടെ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേറ്റു. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു വിശ്വാസികൾക്കു മധ്യത്തിലൂടെ വീല്‍ചെയറില്‍ നീങ്ങിയ മാർപാപ്പ ജനങ്ങളെ ആശീർവദിച്ചു. നല്ല ഞായറാഴ്‌ച ആശംസിക്കുന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും മാർപാപ്പ പറഞ്ഞു. പ്രാദേശികസമയം ഇന്നലെ രാവിലെ 11.45 ഓടെയാണ് സപ്ലിമെൻ്റിൽ ഓക്‌സിജൻ നൽകുന്ന നേസൽ കാനുലകൾ ധരിച്ച് ഒരു മെയിൽ നഴ്‌സിനൊപ്പം മാർപാപ്പ ചക്രക്കസേരയിൽ എത്തിയത്. രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ച് രാവിലെ 10.30ന് നടന്ന വിശുദ്ധ കുർബാനയിൽ, സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല മുഖ്യകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ നാല് കർദ്ദിനാളുമാരും 15 മെത്രാന്മാരും 200 വൈദികരും സഹകാർമികരായിരുന്നു. വിശുദ്ധകുർബാനമധ്യേ മാർപാപ്പ തയാറാക്കിയ സുവിശേഷസന്ദേശം മുഖ്യകാർമികനായ ആർച്ച് ബിഷപ്പ് ഫിസിക്കെല്ല വായിച്ചു. ശനിയാഴ്ച‌യും ഇന്നലെയുമായി വത്തിക്കാനിൽ നടന്ന രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജുബിലിയാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി രോഗികളും ഡോക്ടർമാരും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമുൾപ്പടെ ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തു. ശനിയാഴ്‌ച രാവിലെ വത്തിക്കാനിൽ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ കടക്കൽ ചടങ്ങോടെയായിരുന്നു ജൂബിലിയാഘോഷത്തിനു തുടക്കമായത്.
Image: /content_image/News/News-2025-04-07-10:17:17.jpg
Keywords: പാപ്പ
Content: 24792
Category: 18
Sub Category:
Heading: സീറോ മലബാർ സഭയില്‍ സമുദായ ശക്തീകരണം അനിവാര്യം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: പാലയൂർ: ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 28-ാം പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തട്ടിൽ. എന്തിനാണ് നമ്മൾ ഇത്രയും പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്? ഇത്രയുമധികം ആശുപത്രികൾ മറ്റാർക്കാണ് ഉള്ളത്? വൃദ്ധജനങ്ങൾ, ആരോരുമില്ലാത്തവർ തുടങ്ങിയവരെ സംരക്ഷിക്കുന്നത് നമ്മുടെ സമുദായമാണ്. ക്രിസ്തീയത ജീവിക്കുന്നതു പള്ളിക്കകത്തു മാത്രമല്ല, പുറത്തുള്ള സഹോദരങ്ങൾക്കു കാരുണ്യത്തിൻ്റെ കരംകൊടുക്കുന്നതും ശുശ്രൂഷയാണ്. ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നും മാർ തട്ടിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസിനെ സമുദായ സംഘടനയായി മാറ്റേണ്ടത് ആവശ്യമാണെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മഹാതീർത്ഥാടന പൊതു സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജബൽപുരിലും ഒഡീഷയിലും അക്രമങ്ങൾ നടന്നു. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ പലതരത്തിൽ അക്രമം നേരിടുകയാണ്. ഞങ്ങൾക്കു ഭയമില്ല. ഞങ്ങൾക്ക് യേശുവുണ്ട്. ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. എന്തൊക്കെ വന്നാലും ദൈവം പരിപാലിക്കുമെന്ന വിശ്വാസമുണ്ട് - മാർ താഴത്ത് പറഞ്ഞു.
Image: /content_image/India/India-2025-04-07-10:41:44.jpg
Keywords: തട്ടി
Content: 24793
Category: 1
Sub Category:
Heading: കുമ്പസാരിച്ച് വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തുന്നതിന് മുന്‍പ് ഫ്രാന്‍സിസ് പാപ്പ കുമ്പസാരിക്കുകയും ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് തുറന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും ചെയ്തതായി വത്തിക്കാന്‍. രോഗികളുടെ ജൂബിലി ആഘോഷത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ കത്തോലിക്ക വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് പാപ്പ കുമ്പസാരിച്ചത്. ചത്വരത്തിലെ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിച്ച പാപ്പ അല്‍പ്പസമയം പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നീടാണ് വിശുദ്ധ വാതിലിലൂടെ പ്രവേശനം നടത്തിയത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിമൂന്നാം തീയതിയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. ഇതിന് ശേഷം പൊതുവായ പരിപാടികളിലോ പരസ്യമായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലോ പാപ്പ പങ്കെടുത്തിരിന്നില്ല. ആശുപത്രി വിട്ടു രണ്ടാഴ്ചയ്ക്കു ശേഷമാണ് പാപ്പ ഇന്നലെ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയത്. രോഗികളുടെ ജൂബിലിയോട് അനുബന്ധിച്ചുള്ള സമാപന ബലിയില്‍ പാപ്പ വിശ്വാസികളെ അഭിവാന്ദ്യം ചെയ്തിരിന്നു.
Image: /content_image/News/News-2025-04-07-12:19:47.jpg
Keywords: പാപ്പ
Content: 24794
Category: 1
Sub Category:
Heading: നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം; വത്തിക്കാന്‍ രേഖ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കി. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ രേഖ പുറത്തിറക്കിയിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ദൈവീകതയെ ശക്തമായി എടുത്തുക്കാട്ടിയ സഭയുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രാധാന്യം സൂചിപ്പിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ (ഐടിസി) "യേശുക്രിസ്തു, ദൈവപുത്രൻ, രക്ഷകൻ: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1,700-ാം വാർഷികം" എന്ന പേരിലാണ് രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിഖ്യാ വിശ്വാസപ്രമാണം സഭയുടെ വിശ്വാസത്തിന്റെ കാതലായി നിലകൊള്ളുന്നുവെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കിടയില്‍ സാഹോദര്യം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സഭകൾക്കുള്ളിൽ കത്തോലിക്കാ വിശ്വാസികളുടെ കൂടുതൽ പങ്കാളിത്തത്തിന് പ്രചോദനം നൽകാനുമുള്ള ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോടെയാണ് പരിശുദ്ധ സിംഹാസനം രേഖ പ്രസിദ്ധീകരിക്കുന്നതെന്നും ദൈവശാസ്ത്ര കമ്മീഷന്‍ വ്യക്തമാക്കി. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-07-13:23:58.jpg
Keywords: പാപ്പ
Content: 24795
Category: 1
Sub Category:
Heading: ഉർഹ 2025; ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷം ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ (ഉർഹ 2025) യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. രൂപതയുടെ വെബ്‌സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 29ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം. രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും, തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആദ്ധ്യാത്മികത വർഷ ക്വിസ് മത്സരത്തിൽ ഉണ്ടാകുവാൻ ഉള്ള പ്രാർത്ഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പി ആർ ഓ റവ. ഡോ. ടോം ഓലിക്കരോട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു.
Image: /content_image/News/News-2025-04-07-14:33:29.jpg
Keywords: ആധ്യാത്മി
Content: 24796
Category: 1
Sub Category:
Heading: ഒരു പതിറ്റാണ്ടിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Content: അബൂജ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ 20,300-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. നൈജീരിയയുടെ അബിയ, അനമ്പ്ര, എബോണി, എനുഗു, ഇമോ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കൻ മേഖലയില്‍ നിന്നു മാത്രമുള്ള കണക്കാണിത്. ഫുലാനി ഹെർഡ്‌സ്മാൻ, നൈജർ ഡെൽറ്റ ജിഹാദിസ്റ്റ് തീവ്രവാദികൾ, ഫുലാനി കൊള്ളക്കാർ, മേഖലയിൽ വിന്യസിച്ചിരിക്കുന്ന നൈജീരിയൻ സൈന്യം എന്നിവയുൾപ്പെടുന്ന സംഘങ്ങളാണ് കൊലപാതകങ്ങൾ നടത്തിയത്. മുഹമ്മദ് ബുഹാരിയുടെ ഭരണകാലത്ത് നൈജീരിയയില്‍ പ്രത്യേകിച്ച് തെക്ക് - കിഴക്കൻ മേഖലയിലേക്ക് നുഴഞ്ഞുകയറിയ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ 2015 ജൂൺ മുതൽ ഏകദേശം 9,800 മരണങ്ങൾക്ക് ഉത്തരവാദികളാണെന്ന് ഇന്റർ സൊസൈറ്റി ബോർഡ് ചെയർമാന്‍ എമേക ഉമേഗ്ബലാസി ഒപ്പിട്ട റിപ്പോർട്ടിൽ പറയുന്നു. നൈജീരിയൻ സായുധ സേനയിലെ ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഏകദേശം 10,500 നിരായുധരായ പൗരന്മാരെ കൊലപ്പെടുത്തി. പൗരന്മാരുടെ മതവും വംശവും നോക്കിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നു. കൊലപാതകങ്ങൾക്ക് പുറമേ, തെക്കുകിഴക്കൻ നൈജീരിയന്‍ ജനതയെ അവരുടെ വംശത്തിന്റെയും മതത്തിന്റെയും പേരിൽ ദുരാരോപണങ്ങള്‍ നിരത്തി കുറ്റവാളികളാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അനമ്പ്ര സംസ്ഥാനത്തെ നാല്‍പ്പതിലധികം പരമ്പരാഗത ക്രൈസ്തവരെ മൂന്ന് മാസത്തിലേറെയായി നിയമവിരുദ്ധ തടങ്കൽ കേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിടുന്ന വിവിധങ്ങളായ വിവേചനങ്ങളും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അതേസമയം കടുന, ജിഗാവ, കാനോ, കറ്റ്‌സിന, കെബി, സോകോടോ, സാംഫറ തുടങ്ങീയ വടക്ക് തെക്ക് മേഖലയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ നൈജീരിയയില്‍ ഒരു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മരണസംഖ്യ വളരെ വലുതായിരിക്കുമെന്നാണ് സൂചന. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-07-16:02:08.jpg
Keywords: നൈജീ