Contents

Displaying 24311-24320 of 24938 results.
Content: 24756
Category: 18
Sub Category:
Heading: എംപിമാർക്ക് മുനമ്പത്തോട് നീതിപുലർത്താനുള്ള അവസരമെന്നു കെഎൽസിഎ
Content: കൊച്ചി: വഖഫ് നിയമഭേദഗതി പാർലമെൻ്റിൽ ചർച്ചയ്ക്കുവരുമ്പോൾ മുനമ്പത്തെ ജനങ്ങളോട് നീതിപുലർത്താനുള്ള വലിയ അവസരമാണ് എംപിമാർക്കു ലഭിക്കുന്നതെന്നു കെഎൽസിഎ വരാപ്പുഴ അതിരൂപത. ഭരണഘടനാനുസൃതമല്ലാത്ത അന്യായമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അ നുകൂലമായി കേരളത്തിലെ ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നു. മുനമ്പത്തെ 610 കുടുംബങ്ങൾ തീറുവാങ്ങി നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടാൻ ആവശ്യമായ വഖ ഫ് നിയമഭേദഗതിയിലെ പരാമർശങ്ങൾക്ക് കേരളത്തിലെ പാർലമെൻ്റ് അംഗങ്ങൾ മനഃസാക്ഷി വോട്ട് ചെയ്യണം. അതിനായി രാഷ്ട്രീയ നേതൃത്വത്തോടും മുന്നണിയോടും ചർച്ചചെയ്‌ത്‌ അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും കെഎൽസിഎ അതിരുപത പ്രസിഡന്റ് സി. ജെ. പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു. ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കുഞ്ഞ, ബാബു ആന്റണി, എം. എൻ. ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻ സ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-01-09:27:16.jpg
Keywords: കെഎൽസിഎ
Content: 24757
Category: 18
Sub Category:
Heading: വഖഫ് ബിൽ; എംപിമാര്‍ നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി
Content: ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റില്‍ അവതരിപ്പിക്കുമ്പോൾ എല്ലാ എംപിമാരും നിഷ്പക്ഷവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). കേരള എംപിമാർ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിനു പിന്നാലെയാണ് വാർത്താക്കുറിപ്പിലു ടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്. മുനമ്പം ഉൾപ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങൾക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയ മത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിര പേക്ഷ മൂല്യങ്ങൾക്കും എതിരാണെന്നത് യാഥാർഥ്യമാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ, വഖഫ് ബോർഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മൂന്നുവർഷമായി ഈ വിഷയം സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി കൊണ്ടു മാത്രമേ വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കൂ എന്നും മെത്രാൻ സമിതി വ്യക്തമാക്കി. ഇക്കാര്യം ജനപ്രതിനിധികൾ അംഗീകരിക്കണം. മുനമ്പം ജനങ്ങളുടെ ഭൂമി ഉടമസ്ഥതാവകാശം നിയമാനുസൃതമായി പൂർണമായും വീണ്ടെടുക്കണം. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെടേണ്ടതാണ്. അതേസമ യം, ഭരണഘടന ഉറപ്പുനൽകുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷി ക്കപ്പെടണമെന്നും സിബിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി.
Image: /content_image/India/India-2025-04-01-09:37:02.jpg
Keywords: വഖഫ്
Content: 24758
Category: 1
Sub Category:
Heading: മാർപാപ്പ വിശ്രമം തുടരുന്നു; കൂടിക്കാഴ്ചകള്‍ നടത്തുന്നില്ലായെന്ന് വത്തിക്കാന്‍
Content: റോം: ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷവും ഫ്രാൻസിസ് മാർപാപ്പ വിശ്രമം തുടരുകയാണെന്നും ആരെയും കൂടിക്കാഴ്ചയ്ക്കു സ്വീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മീറ്റിംഗുകളോ പരിപാടികളിലോ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. വിശുദ്ധവാരത്തിലെയും ഈസ്റ്ററിലെയും തിരുക്കര്‍മ്മങ്ങളിലുള്ള പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ചു തീരുമാനിച്ചിട്ടില്ല. എന്നാൽ മാർപാപ്പയുടെ സ്ഥാനത്ത് ആരാധനാക്രമ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ കർദ്ദിനാളുമാരെ നിയമിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നും കർദ്ദിനാൾ വെളിപ്പെടുത്തി. പാപ്പയ്ക്കും അദ്ദേഹത്തിന്റെ പൂർണ്ണമായ രോഗശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്ന ആളുകളിൽ നിന്ന് സന്ദേശ പ്രവാഹം ഇപ്പോഴും തുടരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിൻ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങൾ നടത്താനും സഭയെ നയിക്കാനും മടങ്ങിവരാനും കഴിയും. ഒരുപക്ഷേ മുന്‍പത്തെപ്പോലെ അല്ലായിരിക്കാം, അദ്ദേഹത്തിന് വ്യത്യസ്ത വഴികൾ കണ്ടെത്തേണ്ടിവരുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാൻസിസ് മാർപാപ്പ ആരോഗ്യത്തില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും, ആൻറിബയോട്ടിക് ചികിത്സയും മോട്ടോർ, ശ്വസന തെറാപ്പിയും തുടരുന്നുണ്ടെന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാൻ അറിയിച്ചിരിന്നു. ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇത് ആശ്രയിക്കുന്നത് കുറച്ചുവരികയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ഫെബ്രുവരി 14 മുതല്‍ മുപ്പത്തിയെട്ട് ദിവസമാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞത്. ആശുപത്രി വാസത്തിന് ശേഷം രണ്ടു മാസത്തെ പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Image: /content_image/News/News-2025-04-01-10:27:05.jpg
Keywords: പാപ്പ
Content: 24759
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
Content: ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ഇന്നലെയാണ് അക്രമം അരങ്ങേറിയത്. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CCBI) കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമമാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസ്സപ്പെടുത്തി ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയിൽ തീര്‍ത്ഥാടനം നടത്തുന്നതിനിടെ അവരെ തടഞ്ഞുനിർത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലേ ജബൽപൂർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് ടിയും പിന്തുണയും സഹായവും നൽകാൻ സ്ഥലത്തെത്തിയതോടെ തീവ്രഹിന്ദുത്വവാദികള്‍ പ്രകോപിതരാകുകയായിരിന്നു.

വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്തു മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. 'ജയ് ശ്രീറാം' വിളിയോടെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീർത്ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്‌ലയിലേക്ക് തിരികെ പോകാനായത്. സംഭവത്തെ കത്തോലിക്ക സമൂഹം അപലപിച്ചു. കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭാ നേതാക്കൾ ഇന്ന് അധികാരികൾക്ക് പരാതി നല്‍കാനിരിക്കുകയാണ്. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം വര്‍ദ്ധിച്ച് വരികയാണ്. അക്രമ സംഭവങ്ങളില്‍ ഭരണകൂട ഒത്താശത്തോടെ പോലീസ് നിഷ്ക്രിയത്വം പുലര്‍ത്തുകയാണെന്ന ആരോപണവും ശക്തമാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-04-01-11:08:58.jpg
Keywords: ഹിന്ദുത്വ
Content: 24761
Category: 1
Sub Category:
Heading: ഇലോണ്‍ മസ്കിന് വേണ്ടി യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥന; ദൈവീക സംരക്ഷണം നമ്മുക്ക് ആവശ്യമെന്ന് ശതകോടീശ്വരന്‍
Content: വിസ്കോൺസിന്‍: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും യു‌എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനുമായ ഇലോണ്‍ മസ്കിന് വേണ്ടി യേശു നാമത്തില്‍ പ്രാര്‍ത്ഥന. അമേരിക്കയിലെ വിസ്കോൺസിനിലെ ടൗൺ ഹാളിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പിലെ യാഥാസ്ഥിതിക സ്ഥാനാർത്ഥി ബ്രാഡ് സ്‌കിമലിന്റെ പ്രചരണാര്‍ത്ഥം എത്തിയപ്പോഴാണ് അജ്ഞാതനായ വചനപ്രഘോഷകന്‍ മസ്കിന്റെ അനുമതിയോടെ പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ആമേന്‍ പറഞ്ഞ മസ്ക്, ദൈവീക സംരക്ഷണം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

Pastor prays for God to protect Elon Musk, his family and all who are working with him at Wisconsin rally@elonmusk bows his head, says, "I think we're going to need Divine protection, frankly." pic.twitter.com/RMhdgs4HjS
— Melissa Barnhart (@MelBarnhart) March 31, 2025

ഗ്രീൻ ബേയിൽ ഏകദേശം രണ്ടായിരത്തോളം ജനക്കൂട്ടത്തിന് നടുവിലാണ് പ്രാര്‍ത്ഥന നടന്നത്. സദസ്സിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ, പാസ്റ്ററായ തന്റെ പിതാവിന് മസ്കിന് വേണ്ടി ഒരു പ്രാർത്ഥന നടത്താൻ കഴിയുമോ എന്ന് ഒരു യുവാവ് ചോദിക്കുകയായിരിന്നു. മസ്ക് സമ്മതം നല്‍കിയതോടെ യേശു നാമത്തില്‍ പ്രാര്‍ത്ഥന ആരംഭിക്കുകയായിരിന്നു. നിരവധി ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും, നിങ്ങൾ ഇപ്പോഴും ഞങ്ങളോടൊപ്പം വളരെ സജീവമാണ്. നീതിക്കും, സ്വാതന്ത്ര്യത്തിനും, അന്തസ്സിനും വേണ്ടി പോരാടുന്ന എല്ലാവരെയും പ്രത്യേകിച്ച നിങ്ങളെയും ആവരണം ചെയ്ത് സംരക്ഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയാണെന്ന് പാസ്റ്റര്‍ പറഞ്ഞു. ഇലോൺ മസ്കിനും, അദ്ദേഹത്തിന്റെ കുട്ടികൾക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും, എല്ലാ ടീം അംഗങ്ങൾക്കും ചുറ്റും ദൈവീക സംരക്ഷണ വലയം സ്ഥാപിക്കണമേയെന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചു. നമ്മുടെ പാപങ്ങൾക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ചെയ്ത, രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് ചോദിക്കുന്നു. രാജ്യത്തിലെ എല്ലാ തെറ്റുകളും കഴുകിക്കളയുകയും ഞങ്ങളിൽ നിന്ന് പുതിയതായി ആരംഭിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് ചോദിക്കുന്നു. ആമേൻ. - എന്നായിരിന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. മറുപടിയായി 'ആമേന്‍' പറഞ്ഞ ശതകോടീശ്വരനായ സ്പേസ് എക്സ് മേധാവി മസ്ക് സുവിശേഷപ്രഘോഷകന് നന്ദിയര്‍പ്പിച്ചു. പ്രാര്‍ത്ഥന മനോഹരമായിരുന്നുവെന്നും സത്യമായും നമുക്ക് ദൈവീക സംരക്ഷണം ആവശ്യമാണെന്ന് താന്‍ കരുതുന്നുണ്ടെന്നും മസ്ക് പറഞ്ഞു. ക്രൈസ്തവ വിശ്വാസമില്ലാത്ത പാശ്ചാത്യ ലോകം നശിക്കുമെന്ന പ്രസ്താവനയോട് യോജിക്കുന്നതായി കഴിഞ്ഞ വര്‍ഷം എക്സില്‍ മസ്ക് കുറിച്ചിരിന്നു. ഫ്രാന്‍സില്‍ നടന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ വിയോജിപ്പ് അറിയിച്ചും മസ്ക് രംഗത്ത് വന്നിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}

Image: /content_image/News/News-2025-04-01-19:09:26.jpg
Keywords: കോടീശ്വ, മസ്ക
Content: 24762
Category: 1
Sub Category:
Heading: ദൈവമാതാവിന്റെ മാധ്യസ്ഥം; സായുധധാരികളില്‍ നിന്ന് രക്ഷപ്പെട്ട സംഭവം പങ്കുവെച്ച് നൈജീരിയന്‍ വൈദികന്‍
Content: എഡോ: "ഞാൻ അവരുടെ ശത്രുവാണെന്ന് അവർ എന്നോട് പറഞ്ഞു. എന്നെ കൊല്ലുമെന്ന് അവർ പറഞ്ഞു. എന്നാല്‍ ഇന്ന് മരണത്തെ എനിക്കു യാതൊരു ഭയവുമില്ല"- ഈ പറയുന്നതു നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഔച്ചി കത്തോലിക്കാ രൂപത വൈദികനായ ഫാ. ഐസക് അഗാബിയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയി മരണകരമായ സാഹചര്യത്തെ അതിജീവിച്ച് രക്ഷപ്പെട്ട വൈദികനാണ് അദ്ദേഹം. മാർച്ച് 29 ന് എസിഐ ആഫ്രിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ, താന്‍ കടന്നുപോയ ഘോരമായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം പങ്കുവെയ്ക്കുകയായിരിന്നു. 2020 ജൂൺ 7-നായിരിന്നു ആ സംഭവം. എഡോ സംസ്ഥാനത്തു സഞ്ചരിക്കുമ്പോൾ ഫുലാനി ഇടയന്മാർ പതിയിരുന്ന് ആക്രമിക്കുകയായിരിന്നു. എന്റെ കാറിനടുത്തേക്ക് ഒരു കൂട്ടം ആളുകള്‍ ഓടി വരുന്നത് ഞാൻ കണ്ടു. അവർ ആയുധധാരികളാണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ പിന്നീട് തോക്കുകൾ കണ്ടു, ഞങ്ങൾ കുഴപ്പത്തിലാണെന്ന് എനിക്കറിയാമായിരുന്നു. അവർ കാർ ബലമായി തുറന്നു. എന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. എന്നെ മർദിക്കാൻ തുടങ്ങി. കൂടെയുള്ള സെമിനാരി വിദ്യാര്‍ത്ഥിയേയും. അവർ എന്നെ ഉയർത്തി നിലത്തേക്ക് എറിഞ്ഞു. മരം ഉപയോഗിച്ച് അടിച്ചു. ഒരു മിനിറ്റിനുള്ളിൽ, അവശനായി മാറി. താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അവരോടു കേണപേക്ഷിച്ച് ചോദിച്ചു. “ഞാൻ അവരുടെ ശത്രു"വാണെന്ന് അവർ എന്നോട് പറഞ്ഞു. അവരുടെ ആളുകളെ ഞങ്ങള്‍ കൊന്നതായി അവർ ആരോപിച്ചു. എന്നെ കൊല്ലുമെന്ന് പറഞ്ഞു. കൂടെയുള്ള സെമിനാരി വിദ്യാര്‍ത്ഥി ജസ്റ്റിസിനൊപ്പം അവര്‍ ഞങ്ങളെ കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ പിടികൂടിയവരെ ക്രൂരമായി പീഡിപ്പിക്കുകയായിരിന്നു. തന്റെ കൈയില്‍ നിന്നു ജപമാല ഒഴികെ മറ്റെല്ലാം അവര്‍ മോഷ്ടിച്ചു. തടവിൽ കഴിയുമ്പോൾ, തട്ടിക്കൊണ്ടുപോയവർ 100 മില്യൺ നൈറ (ഏകദേശം 65,000 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടു. ആരെ വിളിക്കണമെന്ന് അവർ എന്നോടു ചോദിച്ചു, ബിഷപ്പിനെ ബന്ധപ്പെടാമെന്ന് ഞാൻ മറുപടി നല്‍കി. തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തോട് സംസാരിച്ചു. പക്ഷേ സഭയ്ക്കു അത്ര പണമില്ലെന്ന് ബിഷപ്പ് അവരോട് പറഞ്ഞു. ഇത് അവരെ പ്രകോപിപ്പിച്ചു. മോചനദ്രവ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തട്ടിക്കൊണ്ടുപോയവർക്ക് പ്രതീക്ഷ നൽകുന്നതിനെ ആശ്രയിച്ചിരിക്കും തങ്ങളുടെ അതിജീവനമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാൻ ബിഷപ്പിനോടും മറ്റ് വൈദികരോടും അവരുമായി ചർച്ച നടത്തുന്നതായി നടിക്കാൻ അപേക്ഷിച്ചു. ഏത് സമയത്തും അവര്‍ക്ക് ഞങ്ങളെ കൊല്ലാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. സമയമായിരിന്നു വേണ്ടിയിരിന്നത്. ദിവസങ്ങൾ കടന്നുപോകും തോറും ക്രൂരത തുടർന്നു. അവർ ഞങ്ങളെ കെട്ടിയിട്ടു, മര്‍ദ്ദിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആഴത്തിലുള്ള കുഴി കാണിച്ചു, ഞങ്ങളെ കൊന്നശേഷം ഞങ്ങളുടെ മൃതദേഹങ്ങൾ അവിടെ ഉപേക്ഷിക്കുമെന്ന് പറഞ്ഞു. ഒരു രാത്രി, തട്ടിക്കൊണ്ടുപോയവരിൽ രണ്ടുപേർ ഭക്ഷണം വാങ്ങാൻ പോയെങ്കിലും അവർ തിരിച്ചെത്തിയില്ല. ഇത് മറ്റ് തട്ടിക്കൊണ്ടുപോയവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. "ഞാൻ നിത്യസഹായ മാതാവിന്റെ ഭക്തനാണ്; ഞാൻ നിത്യസഹായ മാതാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുകയായിരിന്നു". അന്നു പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളായിരിന്നു. "ദൈവമേ, ഞാൻ അതിജീവിക്കണമെന്നാണ് നിന്റെ ഇഷ്ടമെങ്കിൽ, അത് സംഭവിക്കട്ടെ, പക്ഷേ ഇല്ലെങ്കിൽ നിന്റെ ഇഷ്ടം നിറവേറട്ടെ; കർത്താവേ എന്റെ ജീവന്‍ നിന്റെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു" അന്നേദിവസം പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരിന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അർദ്ധരാത്രിയോടെ, അവരിൽ ചിലർ ഉറങ്ങാൻ തുടങ്ങി. അതായിരുന്നു ഞങ്ങളുടെ അവസരം. സെമിനാരി വിദ്യാര്‍ത്ഥിയും ഞാനും കുറ്റിക്കാട്ടിലേക്ക് ഓടി ഓടിക്കൊണ്ടിരുന്നു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ ഞങ്ങൾ മണിക്കൂറുകളോളം ഇരുട്ടിൽ ഓടി. അങ്ങനെ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടലിനെ ഒരു അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്നു ഉണ്ടായ ആ അനുഭവം വളരെ വേദനാജനകമായിരുന്നുവെന്നു ഫാ. അഗാബി പറയുന്നു. പതിനഞ്ച് വർഷമായി വൈദികനായി സേവനമനുഷ്ഠിക്കുന്ന ഫാ. അഗാബി അഞ്ചു വര്‍ഷം മുന്‍പുണ്ടായ കൊടിയ പീഡനങ്ങളുടെ മുറിവില്‍ നിന്നു പുറത്തുവരുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അനേകര്‍ക്ക് ഇന്നും സാന്ത്വനം പകരുകയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-04-01-16:23:50.jpg
Keywords: നൈജീ
Content: 24763
Category: 1
Sub Category:
Heading: ജബൽപൂരില്‍ വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുണ്ടായ അക്രമത്തെ അപലപിച്ച് സിബിസിഐ
Content: ന്യൂഡൽഹി: ജബൽപുരിലെ അക്രമത്തെ സിബിസിഐ അപലപിച്ചു. സ്വാതന്ത്ര്യസ മരത്തിലും രാഷ്ട്രനിർമാണത്തിലും നിർണായകപങ്കു വഹിച്ച ക്രൈസ്‌തവസമൂഹം നിരന്തരമായി അക്രമം നേരിടുകയാണെന്ന് സിബിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, സഹമ ന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്ത‌വ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മധ്യപ്രദേശ് സർക്കാർ ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്രമം അരങ്ങേറിയത്. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസ്സപ്പെടുത്തി ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. ഇതോടെ വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെട്ടു. കുറച്ച് സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ജബൽപൂർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകുട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ വൈദികരെയും വിശ്വാസികളെയും പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ മർദ്ദിക്കുകയായിരിന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Image: /content_image/News/News-2025-04-02-06:21:55.jpg
Keywords: സിബിസിഐ
Content: 24764
Category: 18
Sub Category:
Heading: എടൂരില്‍ കപ്പേളയുടെ മുന്നിലെ കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തു
Content: ഇരിട്ടി: എടൂർ കാരാപറമ്പിൽ വിശുദ്ധ അന്തോണീസിൻ്റെ കപ്പേളയ്ക്കു നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കപ്പേളയുടെ മുന്നിലെ കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തു. കൽക്കുരിശിൻ്റെ ഭാഗങ്ങളും മെഴുകുതിരി സ്റ്റാൻഡും ഉൾപ്പെടെ റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിലാണു കണ്ടെത്തിയത്. കുരിശ് പൂർണമായി തകർന്ന നിലയിലാണ്. ഇന്നലെ രാവിലെ ദിവ്യബലിക്ക് എത്തി യവരാണ് കൽക്കുരിശും മെഴുകുതിരി സ്റ്റാൻഡും തകർത്തനിലയിൽ കാണുന്നത്. ഉടൻ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്‌ച രാത്രി പതിനൊന്നിനു ശേഷമാണ് ആക്രമണം നടന്നതെന്നാണു കരുതുന്നത്. രാത്രി 11 വരെ കപ്പേളയ്ക്കു സമീപത്തെ വ്യാപാര സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷമാണ് സാമൂഹ്യവിരുദ്ധർ കപ്പേളയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടതെന്നാണു നിഗമനം. വികാരി ഫാ. ആൻ്റണി അറക്കൽ നൽകിയ പരാതിയിൽ ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. ടൗണിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ പ്രവർത്തിക്കാത്തതിനാൽ ആക്രമി കളുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്. വെള്ളരിവയൽ വ്യാകുല മാതാ ഇടവകയുടെ കീഴിലുള്ള കാരാപറമ്പിലെ കപ്പേളയ്ക്കു നേരേ മൂന്നാം തവണയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടാകുന്നത്. 2009ൽ കപ്പേളയിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്‌തി ഉൾപ്പെടെ കവർന്നിരുന്നു. 40 ദിവസത്തിനുശേഷം കപ്പേളയ്ക്കു സമീപത്തെ കൃഷിയിടത്തിൽ ഒളിപ്പിച്ച രീതിയിലാണു തിരുവോസ്‌തി ഉൾപ്പെടെ കണ്ടെത്തിയത്. പിന്നീട് നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്ന സംഭവവും ഉണ്ടായിരുന്നു.
Image: /content_image/India/India-2025-04-02-07:50:58.jpeg
Keywords: കുരിശ
Content: 24765
Category: 18
Sub Category:
Heading: ക്രിസ്തീയത അവഹേളിക്കുന്ന സിനിമകൾക്കു പിന്നിലുള്ള ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകൾ അടുത്തകാലത്തായി വർദ്ധിച്ചുവരികയാണെന്നും ഇതിൻ്റെ പിന്നിലുള്ള സംഘടിത ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അവ നിരോധിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കൾച്ചറൽ ഫോറം. ഇവയുടെ ഫണ്ടിംഗ് കേന്ദ്ര സർക്കാർ കൃ ത്യമായി അന്വേഷിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. 'എമ്പുരാൻ' എന്ന സിനിമയിലുടനീളം ദൈവത്തിനു മുകളിൽ സാത്താനെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-02-08:01:05.jpg
Keywords: കോൺഗ്ര
Content: 24766
Category: 18
Sub Category:
Heading: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പുരസ്‌കാരം ഫാ. ഡേവിസ് ചിറമ്മലിന്
Content: കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സോഷ്യൽ എക്‌സലൻസ് പുരസ്‌കാരം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിന്. ആറിന് കൊച്ചി ഐഎംഎ ഹൗസിൽ നടക്കുന്ന ഹൃദയസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. സ്വന്തം വൃക്ക ദാനം ചെയ്‌തത് ഉൾപ്പെടെ ഫാ. ചിറമ്മൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 'വൃക്ക പുരോഹിതൻ' എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മൽ തന്റെ വൈദിക കടമകളിൽ നിന്ന് ഒരു പടി മുന്നോട്ട് പോയി, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച സംഘടനയിലൂടെ വൃക്കരോഗികൾക്കു വൃക്ക ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. ആക്സ് (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ്) എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ചിറമ്മൽ. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയ സംഗമത്തില്‍ പുരസ്കാരം സമ്മാനിക്കും. ഹൃദയാരോഗ്യത്തെ സംബന്ധിച്ചു വിദഗ്‌ധർ നയിക്കുന്ന ക്ലാസ്, പാനൽ ചർച്ച എന്നിവയും ഉണ്ടാകും.
Image: /content_image/India/India-2025-04-02-08:08:19.jpg
Keywords: വൃക്ക