category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎംപിമാർക്ക് മുനമ്പത്തോട് നീതിപുലർത്താനുള്ള അവസരമെന്നു കെഎൽസിഎ
Contentകൊച്ചി: വഖഫ് നിയമഭേദഗതി പാർലമെൻ്റിൽ ചർച്ചയ്ക്കുവരുമ്പോൾ മുനമ്പത്തെ ജനങ്ങളോട് നീതിപുലർത്താനുള്ള വലിയ അവസരമാണ് എംപിമാർക്കു ലഭിക്കുന്നതെന്നു കെഎൽസിഎ വരാപ്പുഴ അതിരൂപത. ഭരണഘടനാനുസൃതമല്ലാത്ത അന്യായമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അ നുകൂലമായി കേരളത്തിലെ ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നു. മുനമ്പത്തെ 610 കുടുംബങ്ങൾ തീറുവാങ്ങി നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടാൻ ആവശ്യമായ വഖ ഫ് നിയമഭേദഗതിയിലെ പരാമർശങ്ങൾക്ക് കേരളത്തിലെ പാർലമെൻ്റ് അംഗങ്ങൾ മനഃസാക്ഷി വോട്ട് ചെയ്യണം. അതിനായി രാഷ്ട്രീയ നേതൃത്വത്തോടും മുന്നണിയോടും ചർച്ചചെയ്‌ത്‌ അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും കെഎൽസിഎ അതിരുപത പ്രസിഡന്റ് സി. ജെ. പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു. ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കുഞ്ഞ, ബാബു ആന്റണി, എം. എൻ. ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻ സ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-01 09:26:00
Keywordsകെഎൽസിഎ
Created Date2025-04-01 09:27:16