Contents
Displaying 24261-24270 of 24939 results.
Content:
24705
Category: 1
Sub Category:
Heading: ബധിരര്‍ക്ക് വേണ്ടിയുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാന്‍ഡ് വേദിയാകും
Content: മേരിലാന്‍ഡ്; കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡിലെ സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയം വേദിയാകും. ഏപ്രിൽ 4 മുതൽ 6 വരെ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഏകദേശം 230 ബധിരരായ കത്തോലിക്ക വിശ്വാസികള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഒരുമിച്ച് പ്രാർത്ഥിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുമെന്ന് ലോകത്തിലെ തന്നെ ചുരുക്കം വരുന്ന ബധിര വൈദീകരില്‍ ഒരാളായ ഫാ. മൈക്ക് ഡെപ്സിക് പറഞ്ഞു. ബാൾട്ടിമോർ അതിരൂപതയിൽ ബധിരരായ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയുടെ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. ഡെപ്സിക്, മേരിലാൻഡിന് അകത്തും പുറത്തും ബധിര കത്തോലിക്കാ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ബധിരരിൽ ഭൂരിഭാഗവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നില്ലെന്നും ബധിരർക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പ്രത്യേക ദിവ്യകാരുണ്യ കോൺഗ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ആംഗ്യഭാഷയിൽ പരിമിതമായ സേവനങ്ങൾ മാത്രമായതിനാൽ ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കർ ഉൾപ്പെടെ 96% ബധിരരും ഒരു പള്ളിയിലും പോകുന്നില്ലായെന്ന് നിരവധി സ്ഥിതിവിവരക്കണക്കുകൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബധിര ദിവ്യകാരുണ്യ കോൺഗ്രസ് സവിശേഷമായ വിധത്തില്‍ പൂർണ്ണമായും ബധിര കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ബധിരർ, കേൾവിക്കുറവുള്ളവർ, അന്ധതയും കേള്‍വിക്കുറവും മൂലം ബുദ്ധിമുട്ടുള്ളവര്‍, ബധിര ശുശ്രൂഷയിൽ പ്രവർത്തിക്കുന്നവര്‍ തുടങ്ങിയവർ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നടക്കുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-20-15:59:12.jpg
Keywords: ദിവ്യകാ

24706
Category: 1
Sub Category:
Heading: കൻസാസിലെ 'കറുത്ത കുര്‍ബാന'യ്ക്കുള്ള നീക്കം; പ്രതിഷേധ കടുപ്പിക്കാന്‍ ക്രൈസ്തവര്‍
Content: കന്‍സാസ്: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഗർഭഛിദ്ര അവകാശങ്ങൾക്കായി പൈശാചികമായ "കറുത്ത കുര്‍ബാന" നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ അമേരിക്കന്‍ ക്രൈസ്തവര്‍ ഒരുങ്ങുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രെഡിഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി സംഘടനയുടെ കീഴിലുള്ള ടിഎഫ്‌പി സ്റ്റുഡന്റ് ആക്ഷൻ, മാർച്ച് 28 ന് ടൊപ്പേക്കയിൽവെച്ചു പ്രാര്‍ത്ഥനായജ്ഞവും പ്രതിഷേധ പരിപാടിയും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാപ്പിറ്റോള്‍ മൈതാനത്തെയും നിയമനിർമ്മാണ സഭയെയും സാത്താന് സമർപ്പിക്കുന്നതിനായുള്ള നീക്കത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താനാണ് സംഘടനയുടെ തീരുമാനം. കറുത്ത കുര്‍ബാന തടയുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ ഒപ്പിട്ട നിവേദനം ഗവർണർ ലോറ കെല്ലിക്ക് ഉടനെ സമർപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച, പരിപാടിയെക്കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് കെല്ലി പ്രസ്താവന പുറപ്പെടുവിച്ചിരിന്നു. വിഷയത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ തന്റെ ഓഫീസിന് പരിപാടി തടയാന്‍ കഴിയില്ലെന്നുമായിരിന്നു അവരുടെ വ്യാഖ്യാനം. പവിത്രമായ വിശ്വാസ ചിഹ്നങ്ങളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ പ്രതിഷേധിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും കൂടുതൽ ക്രിയാത്മകമായ മാർഗങ്ങളുണ്ടായിരിന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. ഉള്ളടക്കം എത്ര കുറ്റകരമോ അരോചകമോ ആണെന്ന് തോന്നിയാലും ഗവർണർ എന്ന നിലയിൽ, പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളായ സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട കടമ തനിക്കുണ്ട്. ഈ അവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ, അത്തരം നടപടികൾക്കെതിരെ പ്രതികരിക്കാൻ ഗവർണറുടെ ഓഫീസിന് പരിമിതമായ അധികാരമേയുള്ളൂ. സ്റ്റേറ്റ്ഹൗസിനുള്ളിൽ കറുത്ത കുര്‍ബാന അനുവദിക്കില്ലെന്നും ഗവർണർ പ്രഖ്യാപിച്ചു. പക്ഷേ ഇത് മൈതാനത്ത് നടത്തുവാനാണ് സാത്താന്‍ സേവകരുടെ നീക്കം. കന്‍സാസില്‍ പൈശാചികമായ സാത്താന്‍ ആരാധന നടത്തുവാന്‍ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാര്‍ നേരത്തെ രംഗത്ത് വന്നിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-20-18:34:44.jpg
Keywords: സാത്താ, പൈശാച

24707
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
Content: ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തികസഹായ പദ്ധതികൾ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതായും ഭാവിയിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജ്ജു ലോക്‌സഭയിൽ വ്യക്തമാക്കി. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിൻ്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട സാമ്പത്തികസഹായമാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയതെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. ഇത്തരം സ്കോളർഷിപ്പുകൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുന്നതിന് സർക്കാർ ഇതുവരെ യാതൊരു പഠനവും നടത്തിയിട്ടില്ലെന്നും കിരൺ റിജ്ജു പറഞ്ഞു. മറ്റു മന്ത്രാലയങ്ങൾ വഴി വിദ്യാർത്ഥികൾക്ക് ഇത്തരം സ്കോളർഷിപ്പു കൾ ലഭ്യമാകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഈ നടപടികൾ വിദ്യാഭ്യാസ ശക്തീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള ബിജെപി സർക്കാരിൻ്റെ ബോധപൂർവമായ അവഗണന തുറ ന്നുകാട്ടുന്നതാണെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. അഞ്ചു വർഷത്തിനിടയിൽ 3000 കോടി രൂപയാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ബജറ്റിൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ അഞ്ചു വർഷം 10,432.53 കോടി രൂപ ഇതിനായി അനുവദിച്ചെങ്കിലും 7,369.95 കോടി മാത്രമാണു വിതരണം ചെയ്തത്.
Image: /content_image/India/India-2025-03-21-08:55:23.jpg
Keywords: സ്കോളർ

24708
Category: 18
Sub Category:
Heading: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന് ലെബനോനില്‍
Content: കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന് ലെബനോനിലെ പാത്രിയാർക്കാ അരമന കത്തീഡ്രലിൽ നടക്കും. മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്‌ഠ കാതോലിക്കാ ബാവയായി, യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്‌നാത്തിയോസ് അ ഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വാഴിക്കും. 30ന് ഉച്ചകഴിഞ്ഞു 2. 15ന് നെടുമ്പാശേരിയിൽ എത്തിച്ചേരുന്ന കാതോലിക്കാബാവ യെ സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും ചേർന്നു സ്വീകരിക്കും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ എത്തിച്ചേരും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിടത്തിൽ പ്രാർഥനകൾ നടത്തും. തുട ർന്ന് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയേൽ ക്ലീമിസിൻ്റെയും ഹോംസിൻ്റെ ആര്‍ച്ച് ബിഷപ്പ് മാർ തിമോത്തിയോസ് മത്താ അൽഖുറിയുടെയും നേതൃത്വത്തിൽ മലങ്കരയിലെ എല്ലാ സുറിയാനിസഭാ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. വൈകുന്നേരം 4.30ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സം സ്ഥാന മന്ത്രിമാരും രാഷ്ട്രീയ- സാമുദായിക നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അന്തിമോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ജേക്കബ് സി. മാത്യു. ഗ്ലീസൺ ബേബി തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2025-03-21-09:07:54.jpg
Keywords: യാക്കോ

24709
Category: 1
Sub Category:
Heading: സിംഗപ്പൂർ അതിരൂപതയിൽ ആയിരത്തോളം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു
Content: സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂർ അതിരൂപതയിൽ നടക്കുന്ന ഈസ്റ്റർ വിജിലിൽ ആയിരത്തോളം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം നടക്കുന്ന ഈസ്റ്റർ വിജിലിൽ ഇവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു. മാമോദീസയ്ക്കുള്ള സന്നദ്ധതയെ അംഗീകരിക്കുന്ന ചടങ്ങായ 'റൈറ്റ് ഓഫ് ഇലക്ഷൻ ആൻഡ് കോൾ ടു കണ്ടിന്യൂയിംഗ് കൺവേർഷൻ' -ല്‍ ആയിരത്തോളം പേര്‍ പങ്കെടുത്തുവെന്ന് സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി. മാർച്ച് 8, 9 തീയതികളിൽ സിംഗപ്പൂർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വില്യം ഗോ, ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ചടങ്ങിൽ നേതൃത്വം നല്‍കി. വിശ്വാസത്തെ വ്യക്തിപരമായി നോക്കണമെന്ന് കർദ്ദിനാൾ ഗോ പറഞ്ഞു. സമൂഹം ജീവിക്കുന്ന വിശ്വാസങ്ങളുടെ ഒരു കൂട്ടമാണെന്നും വിശ്വാസം വ്യക്തിപരമായ ബോധ്യമായി മാറണമെന്നും സഭയുടെ വിശ്വാസപ്രമാണം പിന്തുടരണമെന്നും മാർച്ച് 9ന് നടന്ന ചടങ്ങിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയിൽ, അതിരൂപതയിലെ മുപ്പതിലധികം ഇടവകകളിലായി വിശ്വാസപരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തവരാണ് കത്തോലിക്ക വിശ്വാസം പുല്‍കാന്‍ ഒരുങ്ങുന്നത്. സത്യവിശ്വാസം തിരിച്ചറിഞ്ഞു കത്തോലിക്ക വിശ്വാസം പുല്‍കാന്‍ തയാറെടുക്കുന്നവരുടെ ആയിരം പേരുടെ ഗണത്തില്‍ മുന്‍ നിരീശ്വരവാദികള്‍ വരെയുണ്ട്. "സ്വതന്ത്ര ചിന്തകൻ" എന്ന് വിശേഷിപ്പിച്ചിരിന്ന 69 വയസ്സുള്ള അഭിഭാഷകനായ നരേഷ് മഹ്താനി ദീക്ഷ ഇതിന് ഉദാഹരണമാണെന്ന് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ ആകെ ജനസംഖ്യ 5.9 ദശലക്ഷമാണ്. ഇതില്‍ നാലുലക്ഷത്തോളം ആളുകള്‍ കത്തോലിക്ക വിശ്വാസം പിന്തുടരുന്നുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-21-09:32:10.jpg
Keywords: സിംഗ

24710
Category: 1
Sub Category:
Heading: യേശുവിനെ പ്രഘോഷിക്കുന്നില്ലെങ്കിൽ മെത്രാൻ ശുശ്രൂഷ പരാജയം: സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ ചിന്തകളും പദ്ധതികളും തീരുമാനങ്ങളും പ്രവര്‍ത്തികളും യേശുവിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, മെത്രാൻ ശുശ്രൂഷ പരാജയമാണെന്നു സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോപ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ. ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറി മോൺ. സാമുവേൽ സാങ്കല്ലിയുടെയും, അൾജീരിയയിലെ ലാഗൗട്ടിലെ നിയുക്ത മെത്രാൻ ഡിയേഗോ റാമോൺ സാരിയോ കുക്കറെല്ലയുടെയും മെത്രാഭിഷേക ചടങ്ങുകൾ നടന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധമായ ഈ ശുശ്രൂഷ ദൈവത്തോടുള്ള വിശ്വാസത്തിന്റെ പ്രതികരണത്തിൽ വേരൂന്നിയതാവണം. മെത്രാന്മാർ ദൈവത്തിന്റെ പദ്ധതിയുടെ ദാസന്മാരാണെന്ന് ഓര്‍ക്കണമെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട്, ഇടയശുശ്രൂഷ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാർ അവരുടെ ഉത്തരവാദിത്വങ്ങളോട് എങ്ങനെ നീതി പുലർത്തുവാൻ സാധിക്കും എന്ന ചോദ്യത്തിന്, ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് അടിസ്ഥാനമെന്ന് കർദ്ദിനാൾ അടിവരയിട്ടു പറഞ്ഞു. വിശ്വാസത്തോടെ ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. ആശയക്കുഴപ്പമുണ്ടാക്കുന്നതും, അപമാനകരവുമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന അവസരത്തിൽ ദൈവകല്പനകൾക്കനുസരണം തന്റെ ജീവിതത്തെ ക്രമീകരിക്കുന്ന വിശുദ്ധ യൗസേപ്പ് രക്ഷാപദ്ധതിയുടെ പ്രവർത്തനത്തിൽ നിർണായകമായ പങ്കുവഹിക്കുകയാണ് ചെയ്തതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. വിശുദ്ധ യൗസേപ്പിന്റെ ധൈര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും ഉറവിടം വിശ്വാസമാണ്. സഭയിലെ ശുശ്രൂഷ ആരംഭിക്കുന്നത് ദൈവത്തിന്റെ നിഗൂഢമായ തിരഞ്ഞെടുപ്പിൽ നിന്നും, വിളിയിൽ നിന്നുമാണ്. യൗസേപ്പിതാവിന്റെ നിശബ്ദതയും, മെത്രാൻ ശുശ്രൂഷയിൽ ഏറെ വിലപ്പെട്ടതാണ്. തന്റെ നിശബ്ദതയിൽ തിരുക്കുടുംബത്തെ സംരക്ഷിക്കുന്ന വിശുദ്ധ യൗസേപ്പ്, ദൈവീകശുശ്രൂഷയിൽ നാം ഏറ്റെടുക്കേണ്ടുന്ന ഉത്തരവാദിത്വങ്ങൾക്ക് മാതൃകയാണ്. പിൻതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തേണ്ടത് നമ്മുടെ വചനമല്ല, മറിച്ച് ദൈവവചനമായിരിക്കണമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും പിതാവായ ദൈവത്തിന്റെ നിഴൽ എന്നാണ് വിശുദ്ധ യൗസേപ്പിനെ വിളിക്കുന്നത്. ഒരു സംരക്ഷകനെന്ന നിലയിൽ, ദൈവം യേശുവിന്റെ യഥാർത്ഥ പിതാവാണെന്നും അവനോട് കണക്കു ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അറിഞ്ഞുകൊണ്ട് യേശുവിനെ നയിക്കാനും പരിപാലിക്കാനും വിശുദ്ധ യൗസേപ്പ് പൂർണ്ണമായും സ്വയം സമർപ്പിക്കുന്നു. ദൈവത്തിന്റെ സജീവ സാന്നിധ്യത്തിന്റെ സംരക്ഷകരാകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ഡീക്കന്മാരും പുരോഹിതന്മാരും മെത്രാന്മാരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-21-16:12:54.jpg
Keywords: സുവിശേഷ

24711
Category: 1
Sub Category:
Heading: ജീവന്റെ സുവിശേഷം ഇടവകകളില്‍ വ്യാപിപ്പിക്കുവാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അമ്മമാരെ പിന്തുണയ്ക്കുന്നതിനുള്ള പരിപാടിയുടെ അഞ്ചാം വാർഷികത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള ഇടവകകളില്‍ ദുർബലരായ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്തുണയും സഹായവും ലഭ്യമാക്കുന്നത് വ്യാപിപ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതി. "ജീവന്റെ സുവിശേഷം പ്രായോഗികമാക്കാന്‍" യുഎസ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (USCCB) ആഹ്വാനം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച Evangelium Vitae ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രികലേഖനത്തിന്‍റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്മമാരെ ചേര്‍ത്തുപിടിക്കുവാനാണ് സമിതിയുടെ തീരുമാനം. വെല്ലുവിളികൾ നേരിടുന്ന ഗർഭിണികൾക്കും മക്കളെ വളര്‍ത്തുന്ന അമ്മമാർക്കും പിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഇടവക തോറുമുള്ള പരിപാടിയാണ് 'Walking with Moms in Need'. ഈ പദ്ധതി വ്യാപിപ്പിക്കുവാനും അങ്ങനെ ജീവന്റെ സുവിശേഷം പതിനായിരങ്ങളിലേക്ക് എത്തിക്കുവാനും ഇടപെടല്‍ നടന്നുവരികയാണ്. 2020-ൽ കൻസസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ആക്ടിവിറ്റികൾക്കായുള്ള കമ്മിറ്റിയുടെ ചെയർമാനായിരുന്നപ്പോൾ ആരംഭിച്ച പദ്ധതി വഴി ജീവന്റെ സുവിശേഷം അനേകര്‍ക്ക് പകരുവാന്‍ കഴിഞ്ഞിരിന്നു. പദ്ധതി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഒഹായോയിലെ ടോളിഡോയിലെ ബിഷപ്പും പ്രോലൈഫ് കമ്മറ്റിയുടെ അധ്യക്ഷനുമായ ഡാനിയേൽ തോമസ് ഓര്‍മ്മിപ്പിച്ചു. ഒരു അമ്മയ്ക്ക് അർത്ഥവത്തായ വിഭവവും സഹായവും കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളാക്കി നമ്മുടെ ഇടവകകളെ മാറ്റാൻ പരിശ്രമിക്കണമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം പറഞ്ഞു. അമ്മയും അവളുടെ കുഞ്ഞും ഒറ്റയ്ക്കല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതിന് വീരോചിതരായ വളണ്ടിയർമാർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ഇടവകകളിലും രൂപതകളിലും ശുശ്രൂഷ സ്ഥാപിക്കപ്പെടുന്നതിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ സന്ദേശം ഉപസംഹരിച്ചത്. അതേസമയം യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെതോടെ ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-21-18:13:37.jpg
Keywords: ഗര്‍ഭിണി, അമ്മ

24712
Category: 1
Sub Category:
Heading: യേശുവിന്റെ തിരുരക്തത്താല്‍ ട്രംപിനെ ആവരണം ചെയ്യണമേ; യുഎസ് പ്രസിഡന്‍റിന്റെ ഓഫീസില്‍ പ്രാര്‍ത്ഥന
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ജോലിസ്ഥലമായ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രാര്‍ത്ഥന നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയർ അഡ്വൈസർ പോള വൈറ്റ്-കെയ്‌നിന്റെ നേതൃത്വത്തിൽ, ക്രൈസ്തവ നേതാക്കൾ ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രാര്‍ത്ഥന നടത്തുകയായിരിന്നു. പ്രസിഡന്‍റ് കസേരയില്‍ ഇരിക്കുന്നതും ക്രൈസ്തവ നേതാക്കള്‍ സമീപത്ത് നിന്നു പ്രാര്‍ത്ഥിക്കുന്നതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നന്ദിയോടും വിനയത്തോടും കൂടി ഞങ്ങൾ പ്രസിഡന്റ് ട്രംപിനുവേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങാണ് അദ്ദേഹത്തെ നിയോഗിച്ചത്, നിയമിച്ചത്. ഇതുപോലുള്ള ഒരു സമയത്തേക്ക് അങ്ങ് അദ്ദേഹത്തെ അഭിഷേകം ചെയ്തു. നീതിയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ യേശുവിന്റെ രക്തത്താൽ പ്രസിഡന്റിനെ മൂടി ശക്തിപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു- ഇതായിരിന്നു ആമുഖ പ്രാര്‍ത്ഥന. ഈ സമയത്ത് പ്രസിഡന്‍ഷ്യല്‍ കസേരയില്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനാനിരതനായിരിന്നു ട്രംപ്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">President Trump’s White House Faith Office welcomed Faith Leaders from across the country to pray in the Oval Office <a href="https://t.co/ERy6MNq0Oc">pic.twitter.com/ERy6MNq0Oc</a></p>— Margo Martin (@MargoMartin47) <a href="https://twitter.com/MargoMartin47/status/1902416513803677732?ref_src=twsrc%5Etfw">March 19, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നാഷണൽ ഹിസ്പാനിക് ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറന്‍സ് കൂട്ടായ്മയിലെ സാമുവൽ റോഡ്രിഗസ്, ഡാളസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ റോബർട്ട് ജെഫ്രെസ്, അലബാമ ആസ്ഥാനമായുള്ള മൾട്ടി-കാമ്പസ് പാത്ത്‌വേ ചർച്ചിലെ ട്രാവിസ് ജോൺസൺ, വാൾബിൽഡേഴ്‌സിലെ ഡേവിഡ് ബാർട്ടൺ, മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ദീർഘകാല സോഷ്യൽ കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ഗാരി ബോവർ, സെന്റർ ഫോർ ബാപ്റ്റിസ്റ്റ് ലീഡർഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വില്യം വോൾഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായി. ട്രംപിന്റെ ഭരണകൂടത്തെ പ്രതീക്ഷയോടെയാണ് ഇവാഞ്ചലിക്കല്‍ ക്രൈസ്തവരുള്‍പ്പെടെയുള്ളവര്‍ നോക്കികാണുന്നത്. കഴിഞ്ഞ മാസം ആദ്യ വാരത്തില്‍ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിലെ പ്രസംഗത്തിനിടെ ട്രംപ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്നും അന്നു ട്രംപ് പ്രഖ്യാപിച്ചിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-21-18:53:25.jpg
Keywords: ട്രംപ

24713
Category: 1
Sub Category:
Heading: 140 കോടി പിന്നിട്ടു: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് വ്യക്തമാക്കിക്കൊണ്ട് വത്തിക്കാന്‍ പുറത്തുവിട്ട 2025-ലെ പൊന്തിഫിക്കൽ വാർഷിക പ്രസിദ്ധീകരണം. 2022-2023-ലെ കണക്കുകൾ പ്രകാരം കത്തോലിക്ക വിശ്വാസികളുടെ എണ്ണം 139 കോടിയിൽനിന്ന് 140 കോടിയായി ഉയര്‍ന്നതായി വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ, സ്ഥിതിവിവരക്കണക്കുകൾക്കായുള്ള ഓഫീസാണ് കഴിഞ്ഞ ദിവസം ഇവ പ്രസിദ്ധീകരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്ക സഭാവിശ്വാസികളുടെ എണ്ണത്തിൽ 1.15% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ലെ ശതമാനക്കണക്കുകൾ പ്രകാരം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കത്തോലിക്കരുടെ വളർച്ച ഏറ്റവും ശക്തമായിട്ടുള്ളത്. ആഗോള കത്തോലിക്ക വിശ്വാസികളിലെ 20 ശതമാനവും വസിക്കുന്ന ആഫ്രിക്കയിൽ കത്തോലിക്കരുടെ എണ്ണം 27.2 കോടിയിൽനിന്ന് 28.1 കോടിയായി ഉയര്‍ന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യത്താണ് ഏറ്റവും കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഏതാണ്ട് അഞ്ചരക്കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. മൂന്നരക്കോടി കത്തോലിക്ക വിശ്വാസികളുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2023-ൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്ക സഭയിൽ 0.6% വളർച്ചയാണുണ്ടായിട്ടുള്ളത്. ആഗോളകത്തോലിക്കാസഭയിലെ 11% കത്തോലിക്കരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം കത്തോലിക്ക വിശ്വാസികളുള്ള ഫിലിപ്പീന്‍സും രണ്ടുകോടിയിലധികം (2.3) കത്തോലിക്ക വിശ്വാസികളുള്ള ഇന്ത്യയുമാണ് ഏഷ്യയിൽ ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങൾ. ഇതേ കാലയളവിൽ 47.8% കത്തോലിക്കരും വസിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരു ശതമാനത്തിൽ താഴെ വർദ്ധനവാണ് (0.9%) ഉണ്ടായിട്ടുള്ളത്. ബ്രസീലിൽ മാത്രം 18 കോടി കത്തോലിക്ക വിശ്വാസികളാണുള്ളത്. അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള 47.8% കത്തോലിക്കരിൽ 27.4 % പേരും തെക്കേ അമേരിക്കയിലും, 13% മദ്ധ്യഅമേരിക്കയിലും 6.6% വടക്കേ അമേരിക്കയിലുമാണുള്ളത്. 20.4% കത്തോലിക്കരും വസിക്കുന്ന യൂറോപ്പിൽ 2022-2023 കാലയളവിൽ 0.2% വളർച്ചയാണ് വിശ്വാസികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇറ്റലി, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഓഷ്യാനയില്‍ മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1.9% വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് 5430 മെത്രാന്മാരും, 406996 വൈദികരുമുണ്ടായിരുന്നു. 2023-ൽ കത്തോലിക്ക സന്ന്യാസിനികളുടെ എണ്ണം 589423 ആയിരുന്നുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-22-09:54:49.jpg
Keywords: കത്തോലിക്ക

24714
Category: 18
Sub Category:
Heading: മദ്യ-ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സര്‍ക്കാര്‍ നടത്തുന്ന ശ്രമം വിഫലം: കെസിബിസി
Content: കൊച്ചി: കേരളത്തിൽ അതിവേഗം വളർന്നുവരുന്ന മദ്യ-ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി. സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യവില്‌പനയും മദ്യനിർമാണവുമെന്നും മാർച്ച് 23 മദ്യ-ലഹരിവിരുദ്ധ ഞായറിനോടനുബന്ധിച്ച് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ കുറ്റപ്പെടുത്തുന്നു. മാരകമായ രാസലഹരിയുടെയും മദ്യത്തിൻ്റെയും നീരാളിപ്പിടിത്തത്തിലാണു കേരളം. എവിടെയും മദ്യവും മയക്കുമരുന്നുകളും സുലഭം. ഇവയ്ക്ക് അടിപ്പെടുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. മദ്യത്തിന്റെയും രാസലഹരിയുടെയും ഉപയോഗംവഴി മനുഷ്യർ ക്രൂരരും അക്രമാസ ക്തരുമാകുന്നു. കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്നു. ബന്ധങ്ങൾ തകരുന്നു. ആത്മഹത്യകൾ വർധിക്കുന്നു. സമൂഹത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന സാമൂഹ്യ തി ന്മയായി മദ്യ-രാസലഹരി ഉപയോഗം മാറി. ബാറുകളുടെയും ബിവറേജസ് ഔട്ട്ലറ്റുകളുടെയും എണ്ണം വർദ്ധിപ്പിച്ചും ഐടി പാർക്കുകളിൽ ബാറും പബും ആരംഭിച്ചും സ്വകാര്യകമ്പനിക്ക് ബ്രുവറിക്കുള്ള അനുമതി നൽകിയും നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങൾ നടക്കുന്നു. മറുവശത്ത്, പൊതുജനം ശാരീരികമായും മാനസികമായും തകർന്നുകൊണ്ടിരിക്കുന്നു. ലഹരിയുടെ വിപണനത്തിനും ഉപയോഗത്തിനും ശാശ്വതപരിഹാരം കാണാൻ സഭയ്ക്കും വിശ്വാസികൾക്കും കടമയുണ്ട്. മാരകമായ ഈ വിപത്തു സംബന്ധിച്ച് വിശ്വാസികൾ ബോധ്യമുള്ളവരാകണം. കുട്ടായ പ്രാർഥനകളും ബോധവത്കരണവും മദ്യ വിരുദ്ധ പ്രവർത്തനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും നടത്തണം. രാസലഹരിയുടെ ദോഷഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സംസ്ഥാന അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്‌റ്റാൻഡുകളിലും നിരീക്ഷ ണം ശക്തമാക്കണം. കേരളത്തിലേക്ക് തൊഴിൽ തേടി പുറത്തുനിന്ന് വരുന്നവരെ സ മ്പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു. കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലർ നാളെ പള്ളികളിൽ വായിക്കും. "മദ്യ-ലഹരിവിരുദ്ധ സഭയും സമൂഹവും' എന്ന സന്ദേശവുമായാണ് മദ്യ-ലഹരിവിരുദ്ധ ഞായർ ആചരണം.
Image: /content_image/India/India-2025-03-22-12:29:32.jpg
Keywords: മദ്യ