Contents

Displaying 24241-24250 of 24939 results.
Content: 24685
Category: 18
Sub Category:
Heading: എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
Content: ചെമ്പേരി: സഭ ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ടെന്നും എന്നാല്‍ ഇത് ഇന്നത്തെ മാത്രം കാര്യമല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. എല്ലാ കാലവും സഭ എതിർപ്പുകൾ നേരിടുകയും തരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. . യഹൂദന്മാർക്ക് ഒരു ദ്രോഹവും ചെയിട്ടില്ലെങ്കിലും യേശുവിന്റെ ശിഷ്യന്മാരെ അവർ വേട്ടയാടി. ഗുരുവിനോടുള്ള വിരോധം ശിഷ്യരിലേക്കും പടർന്നതാണിത്. ഒരാളിൽ നന്മയ്ക്കു പകരം തിന്മ കടന്നുവരുമ്പോഴാണ് മറ്റുള്ളവരോട് വൈരാഗ്യ മനോഭാവം ഉ ണ്ടാകുന്നത്. ഓരോ മനുഷ്യരിലും ദൈവം തൻ്റെ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു വന്ന തലശേരി അതിരൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്. പരിശുദ്ധാത്മാവ് പഠിപ്പിച്ചുതന്ന സഹനത്തിൻ്റെ അർഥം ശരിയായ രീതിയിൽ മനസിലാക്കിയാൽ അത് നമ്മെ എല്ലാതരത്തിലും ശക്തിപ്പെടുത്തും. മരണത്തെ പോലും ഭയക്കാതെ മുന്നേറാൻ പ്രാപ്‌തമാക്കും. പരിശുദ്ധാത്മാവ് ഉള്ളിൽ നിറഞ്ഞാൽ ഒരിക്കലും മടുപ്പുണ്ടാകില്ല. തങ്ങളുടെ കർമപഥങ്ങളെ അത് കൂടുതൽ സജീവമാക്കും. ഉത്ഥിതനായ ഈശോയുടെ ദൃശാവിഷ്‌കാരമാണ് പന്തക്കുസ്ത തിരുനാൾ. ഉത്ഥിതനായ യേശുവിന് സാക്ഷ്യം വഹിക്കുന്നതിന് നമ്മെ ശക്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ലഹരി ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള പൈശാചിക ശക്തികൾക്കും ഇടം കൊടുക്കാതെ നാം ദൈവാത്മാവിനെ ഉൾക്കൊണ്ട് ദൈവത്തിന്റെ പദ്ധതികൾ പൂർ ത്തീകരിക്കാനുള്ള ആത്മസമർപ്പണത്തിന് സന്നദ്ധരാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഫാ. ഡൊമിനിക് വാളന്മനാലിൻ്റെ നേത്യത്വത്തിൽ ബുധനാഴ്‌ച മുതൽ ആരംഭിച്ച ബൈബിൾ കൺവൻഷന്റെ സമാപന ദിനമായ ഇന്നലെ രാവിലെ ഏഴു മുതൽ സ്‌പിരിച്വൽ ഷെയറിംഗും കൗൺസിലിംഗും നടന്നു. സമാപന ദിവസം ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയിരുന്നു.
Image: /content_image/India/India-2025-03-17-10:08:50.jpg
Keywords: പാംപ്ലാ
Content: 24686
Category: 1
Sub Category:
Heading: 31 ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു 31 ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പങ്കുവെയ്ക്കുന്നത്. ആശുപത്രി ചാപ്പലിലെ കസേരയില്‍ ഊറാറ ധരിച്ചിരിന്ന് പാപ്പ അള്‍ത്താര അഭിമുഖമായി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഞായറാഴ്ച രാവിലെ, ജെമെല്ലി പോളിക്ലിനിക്കിലെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിലെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷം ശ്വസനത്തിന് വേണ്ടിയുള്ള ചികിത്സ ഉൾപ്പെടെയുള്ള നിർദ്ദേശിക്കപ്പെട്ട ചികിത്സകൾ നല്‍കിയെന്നും വത്തിക്കാൻ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആരെയും സന്ദർശകരായി സ്വീകരിച്ചില്ല. പകരം പ്രാർത്ഥന, വിശ്രമം, കുറച്ച് ജോലി എന്നിവയ്ക്കായി ദിവസം നീക്കിവെച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് തിങ്കളാഴ്ച, മെഡിക്കൽ ബുള്ളറ്റിൻ ഉണ്ടാകില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/India/India-2025-03-17-11:03:15.jpg
Keywords: പാപ്പ
Content: 24687
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ ചിലിയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: വത്തിക്കാന്‍ സിറ്റി: കോട്ടയം വടവാതൂർ സ്വദേശിയായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ചിലിയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. മാർച്ച് 15 ശനിയാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അൾജീരിയയിലെയും ടുണീഷ്യയിലെയും അപ്പസ്തോലിക് ന്യൂണ്‍ഷോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ. 1966 ഓഗസ്റ്റ് 4 ന് കേരളത്തിലെ കോട്ടയം വടവാതൂരിൽ എം.സി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും ആദ്യത്തെ മകനായാണ് കുര്യൻ മാത്യു വയലുങ്കലിന്റെ ജനനം. സെന്റ് സ്റ്റാനിസ്ലോസ് മൈനർ സെമിനാരിയിൽ നിന്ന് മൈനർ സെമിനാരി പഠനവും ആലുവയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1991 ഡിസംബർ 27 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. 1998-ൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് നയതന്ത്ര പഠനവും പൂർത്തിയാക്കി. ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളിൽ പരിശുദ്ധ സിംഹാസനത്തിൻറെ അപ്പസ്തോലിക് കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുള്ള ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ പിന്നീട് പാപുവ ന്യുഗിനി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലും അപ്പസ്തോലിക് നുൺഷ്യോ ആയി പ്രവര്‍ത്തിച്ചിരിന്നു.
Image: /content_image/News/News-2025-03-17-11:18:33.jpg
Keywords: അപ്പസ്തോ
Content: 24688
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ കത്തോലിക്ക വൈദികരെ നിരീക്ഷിക്കുവാന്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവ്
Content: മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപതി ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യം കത്തോലിക്കാ സഭയെയും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളെയും വേട്ടയാടുന്നത് വീണ്ടും തുടര്‍ക്കഥ. വൈദികരെ നിരീക്ഷിക്കുവാനും അവരുടെ സെൽ ഫോണുകൾ പരിശോധിക്കുവാനും ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. വൈദികരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെട്ടതോടെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും നിയന്ത്രിക്കുന്ന നടപടികളിലേക്ക് വഴി തിരിച്ചിരിക്കുകയാണ്. നിക്കരാഗ്വേയിൽ തുടരുന്ന വൈദികര്‍ക്ക്, പ്രസംഗങ്ങൾ പൂർണ്ണമായും ദൈവശാസ്ത്രപരമായിരിക്കണമെന്നും സാമൂഹിക വിമർശനമോ മറ്റോ വിഷയങ്ങൾ അവർക്ക് അഭിസംബോധന ചെയ്യാൻ വിലക്കുണ്ടെന്നും രാജ്യത്തെ പത്രമായ മൊസൈക്കോ സിഎസ്ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്തുള്ള ബിഷപ്പുമാരുമായോ വൈദികരുമായോ പത്രപ്രവർത്തകരുമായോ ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് അറിയാൻ പോലീസ് ഉദ്യോഗസ്ഥർ രാജ്യത്തെ വൈദികരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നത് തുടരുന്നുണ്ടെന്നും മൊസൈക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (CSW) മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ മൊസൈക്കോ സിഎസ്‌ഐ റിപ്പോര്‍ട്ട് സൂചിപ്പിച്ച കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിന്നു. പോലീസിന് ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള ബാധ്യത, ആസൂത്രണത്തിന്റെ വിശദാംശങ്ങൾ പങ്കിടൽ, സർക്കാർ അനുമതിയില്ലാതെ വൈദികരുടെ മുനിസിപ്പാലിറ്റി വിട്ടുപോകുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങിയ സ്വേച്ഛാധിപത്യത്തിന്റെ മുൻകരുതൽ നടപടികൾ ഇതിൽ ചൂണ്ടിക്കാട്ടിയിരിന്നു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതിന് പിന്നാലേ സഭയെ തുടര്‍ച്ചയായി സര്‍ക്കാര്‍ വേട്ടയാടി വരികയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-17-14:41:27.jpg
Keywords: നിക്കരാഗ്വേ
Content: 24689
Category: 1
Sub Category:
Heading: ഇറാനില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 3 ക്രൈസ്തവര്‍ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ
Content: ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാജ്യമായ ഇറാനില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു ക്രൈസ്തവ വിശ്വാസികള്‍ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇറാനിയൻ റെവല്യൂഷണി കോടതിയാണ് അബ്ബാസ് സൂരി, മെഹ്‌റാൻ ഷംലൂയി, ഗർഭിണിയായ 37 വയസ്സുള്ള നർഗസ് നസ്രി എന്നിവരെ 40 വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോർട്ട് ചെയ്യുന്നു. നർഗസിനും അബ്ബാസിനും 330 മില്യൺ ടോമൻ (3,500 ഡോളർ) പിഴയും മെഹ്‌റാന് 250 മില്യൺ ഡോളർ (2,750 ഡോളർ) പിഴയും വിധിച്ചു. 2024 നവംബർ 3ന് ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകളിൽ ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ റെയ്ഡിനിടെയാണ് മൂന്ന് ക്രൈസ്തവരെയും അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ബൈബിളുകൾ, കുരിശുകൾ, സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ കണ്ടുകെട്ടി. തുടര്‍ന്നു ഇവരെ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ 209-ാം വാർഡിലേക്ക് മാറ്റിയിരിന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നു മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-17-16:12:15.jpg
Keywords: ഇസ്ലാ
Content: 24690
Category: 1
Sub Category:
Heading: യുക്രൈന്‍ പ്രസിഡന്‍റ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു
Content: കീവ്: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും യുക്രൈന്‍ പ്രസിഡൻറ് വൊളൊഡിമിർ സെലൻസ്കിയും ഫോണിലൂടെ ചര്‍ച്ച നടത്തി. സാമൂഹ്യ മാധ്യമമായ 'എക്സ്'-ലൂടെ പ്രസിഡൻറ് സെലെൻസ്കി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താ വിതരണകാര്യാലയം പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ടെലിഫോൺ സംഭാഷണത്തിൽ താൻ പാപ്പയുടെ സുഖപ്രാപ്തി ആശംസിക്കുകയും യുക്രൈന്‍ ജനതയ്ക്കേകുന്ന ധാർമ്മിക പിന്തുണയ്ക്കും റഷ്യ അനധികൃതമായി നാടുകടത്തിയ യുക്രൈനിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും വത്തിക്കാന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡൻറ് സെലെൻസ്കീ 'എക്സ്'-ൽ കുറിച്ചു. റഷ്യ തടങ്കലിലാക്കിയിരിക്കുന്നവരും റഷ്യൻ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരുമായ യുക്രൈന്‍ സ്വദേശികളുടെ പട്ടിക പരിശുദ്ധ സിംഹാസനത്തിന്റെ പക്കലുണ്ടെന്നും അവരുടെ മോചനത്തിനായുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡൻറ് സെലെൻസ്കി വ്യക്തമാക്കി. പരിശുദ്ധ സിംഹാസനത്തിന്റെ സ്വരം സമാധാനത്തിലേക്കുള്ള യാത്രയിൽ അതിപ്രധാനമാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. റഷ്യയും യുക്രൈനും തമ്മിലുള്ള നിരവധി തടവുകാരുടെ കൈമാറ്റ ചർച്ചകളിൽ പരിശുദ്ധ സിംഹാസനം മധ്യസ്ഥ ഇടപെടല്‍ നടത്തിയിരിന്നു. ഇറ്റാലിയൻ ബൊളോഗ്നയിലെ കർദ്ദിനാൾ മാറ്റിയോ സുപ്പിയെ യുക്രൈനായുള്ള തന്റെ സമാധാന ദൂതനായി നിയമിച്ചതും യുക്രൈനിലേക്ക് തുടര്‍ച്ചയായി സഹായമെത്തിച്ചതും രാജ്യത്തോടുള്ള ഫ്രാൻസിസ് പാപ്പയുടെ സ്നേഹത്തിന്റെ പ്രകടനമായിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-17-19:06:17.jpg
Keywords: യുക്രൈ
Content: 24691
Category: 1
Sub Category:
Heading: വിശുദ്ധ നാടിനുവേണ്ടി സഹായം അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിന്റെ പ്രത്യേകമായ സംരക്ഷണത്തിന് എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം തുടരുവാന്‍ സഹായ അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി ശ്രവിക്കുവാനുള്ള കത്തോലിക്ക സഭയുടെ ഉത്തരവാദിത്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ നാടിനുവേണ്ടി പ്രത്യേക ധനശേഖരണം നടത്തണമെന്നു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തിരിക്കുന്നത്. ആഗോള സഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരെ അഭിസംബോധന ചെയ്തുക്കൊണ്ട്, പരിശുദ്ധ പിതാവിനുവേണ്ടി ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടി, സെക്രട്ടറി ആർച്ചുബിഷപ്പ് മൈക്കൽ ജാല എന്നിവർ സംയുക്തമായാണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. യുദ്ധകലുഷിതമായ വിശുദ്ധ നാട്ടില്‍, ഇടവകകൾ, സ്കൂളുകൾ, ആശുപത്രികൾ, പ്രായമായവർക്കുള്ള വീടുകൾ, കുടിയേറ്റക്കാർക്കുള്ള കേന്ദ്രങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, അഭയാർഥികൾ എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങളില്‍ നിരവധി ആവശ്യങ്ങളുണ്ട്. ഈ വർഷം ധനസഹായം അത്യാവശ്യമായി മാറിയെന്നും, വിശുദ്ധ നാട്ടിലെ അവസ്ഥകൾ വിവരിച്ചുക്കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നമ്മുടെ സ്വന്തം ഭവനം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ഈ ധനശേഖരണത്തിൽ എല്ലാവരും ഉദാരമതികളായി പങ്കെടുക്കുന്നതിന് ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു. പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ, ഈ സംഭാവനകൾ ദൈവാനുഗ്രഹം നേടുന്നതിന് ഇടയാകട്ടെയെന്ന ആശംസയും അഭ്യർത്ഥനയിൽ പങ്കുവെച്ചിട്ടുണ്ട്. വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ അന്ന് മാര്‍പാപ്പയായിരിന്ന പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു.
Image: /content_image/News/News-2025-03-18-11:01:56.jpg
Keywords: വിശുദ്ധ നാടി
Content: 24692
Category: 1
Sub Category:
Heading: വത്തിക്കാനില്‍ നോമ്പുകാല പ്രഭാഷണ പരമ്പര മാർച്ച് 21ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിനു മുന്നോടിയായി, വത്തിക്കാനിൽ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി ആരംഭിക്കും. പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റോബെർട്ടോ പസോളിനിയാണ് നാല് വാരങ്ങൾ നീണ്ടു നില്ക്കുന്ന പരമ്പരയിൽ ചിന്തകൾ പങ്കുവയ്ക്കുന്നത്. എല്ലാ ആഴ്ച്ചയും വെള്ളിയാഴ്ചയാണ് നോമ്പുകാല ചിന്തകളുമായി പ്രഭാഷണം നടക്കുക. "ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും" എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ടായിരിക്കും നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയ്ക്കു തുടക്കമാകുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ വാരത്തിന് മുന്‍പുള്ള നാല് വെള്ളിയാഴ്ചകളിൽ, ഇറ്റാലിയൻ സമയം രാവിലെ ഒൻപതു മണിക്കാണ് പ്രഭാഷണം നടത്തുന്നത്. ഏപ്രിൽ 4 ന് ഒഴികെ, മറ്റു ദിവസങ്ങളിൽ വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചാണ് ധ്യാനം നടക്കുക. ഇരുപത്തിയൊന്നാം തീയതിയുള്ള പ്രഭാഷണത്തില്‍, "സ്വീകരിക്കാൻ പഠിക്കുക - ജ്ഞാനസ്നാനത്തിന്റെ യുക്തി" എന്ന വിഷയവും, മാർച്ച് 28ന് " മറ്റൊരിടത്തേക്കുള്ള യാത്ര - ആത്മാവിലുള്ള സ്വാതന്ത്ര്യം" എന്ന വിഷയത്തെക്കുറിച്ചും, ഏപ്രിൽ 4-ന് "പുനരുത്ഥാനത്തിന്റെ സന്തോഷം" എന്നതും, അവസാന വെള്ളിയാഴ്ച, ഏപ്രിൽ പതിനൊന്നാം തീയതി, "സ്വർഗ്ഗാരോഹണത്തിന്റെ ഉത്തരവാദിത്തം" എന്ന വിഷയത്തെയും ആസ്പദമാക്കിയാണ് ചിന്തകൾ പങ്കുവയ്ക്കുന്നത്. ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ ഫാ. റൊബെർത്തോ പസോളിനി ഇറ്റലിയിലെ മിലാൻ വംശജനാണ്. 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായാണ് ഫാ. റോബെർട്ടോയെ കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം. 'പരമാചാര്യന്റെ പ്രഭാഷകന്‍' എന്നും പേപ്പല്‍ പ്രഭാഷകന്‍ അറിയപ്പെടുന്നുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-18-11:33:38.jpg
Keywords: നോമ്പ
Content: 24693
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
Content: അബൂജ: മാർച്ച് ആദ്യ വാരത്തില്‍ തെക്കൻ നൈജീരിയയിൽ ഒരു വൈദികനോടൊപ്പം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെട്ടു. മാർച്ച് 13 വ്യാഴാഴ്ച, എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് എൽജിഎയിലെ നോർത്ത് ഐബിയിലെ ഒക്പെക്പെ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അമുഗെ ഗ്രാമത്തിന് സമീപം അക്രമികള്‍ ഫാ. ഫിലിപ്പ് എക്വേലി എന്ന വൈദികനെ വിട്ടയച്ചുവെങ്കിലും കൂടെ തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തുകയായിരിന്നു. ഇരുപത്തിയൊന്ന് വയസ്സുള്ള സെമിനാരി വിദ്യാർത്ഥി ആൻഡ്രൂ പീറ്ററിനെ തട്ടിക്കൊണ്ടുപോയവർ ദാരുണമായി കൊലപ്പെടുത്തുകയായിരിന്നുവെന്ന് ഔച്ചി രൂപത മീഡിയ റിലേഷൻസ് ഓഫീസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് 3 ന് എഡോ സംസ്ഥാനത്തിലെ എറ്റ്സാക്കോ ഈസ്റ്റ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയുടെ റെക്ടറിയിൽ നിന്ന് രാത്രി ഒന്‍പതരയോടെയാണ് ഫാ. എക്‌വേലിയെയും സെമിനാരി വിദ്യാര്‍ത്ഥിയായ ആൻഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ആളുകൾ റെക്ടറിയിലും പള്ളിയിലും പ്രവേശിച്ച് അതിക്രമം നടത്തിയതിന് ശേഷം ഇരുവരെയും അടുത്തുള്ള വനങ്ങളിലേക്ക് കൊണ്ടുപോകുകയായിരിന്നു. ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇവരെ കുറിച്ച് യാതൊരു സൂചനയുമില്ലായിരിന്നു. രക്ഷാപ്രവർത്തനങ്ങളിൽ പോലീസിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയാണെന്ന് ഔച്ചി കത്തോലിക്കാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഗബ്രിയേൽ ദുനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇരകളെ രക്ഷിക്കാൻ ഉന്നതമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ആറ് വൈദികര്‍ അക്രമത്തിന് ഇരയായിരിന്നു. മൂന്നു പേര്‍ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും രക്ഷപ്പെട്ടു. ഫാ. ക്രിസ്റ്റഫർ ഒഡിയ, സെമിനാരി വിദ്യാര്‍ത്ഥി ആൻഡ്രൂ പീറ്റർ എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടു. ദൈവകാരുണ്യത്താൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളെ തുടര്‍ന്നു കൊല്ലപ്പെട്ട എല്ലാവരുടെയും ആത്മാക്കൾക്ക് ശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. അക്രമവും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും കൊണ്ട് ക്രൈസ്തവര്‍ക്ക് പൊറുതിമുട്ടിയ രാജ്യമാണ് നൈജീരിയ.
Image: /content_image/News/News-2025-03-18-16:41:57.jpg
Keywords: നൈജീ
Content: 24694
Category: 13
Sub Category:
Heading: മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബഹിരാകാശത്ത് നിന്ന് മടങ്ങും മുന്‍പേ ബുച്ച് വില്‍മോര്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ബുച്ച് വിൽമോര്‍ പറഞ്ഞ വാക്കുകളില്‍ - തങ്ങളുടെ ദൗത്യം ഫലപ്രദമായാലും അല്ലെങ്കിലും വിശ്വാസത്തിന്റെ കണ്ണ് കൊണ്ട് അവയെ കാണാനുള്ള അടിയുറച്ച ബോധ്യം അവര്‍ ആര്‍ജ്ജിച്ചുവെന്ന് നിസംശയം പറയാന്‍ സാധിയ്ക്കും. അരമണിക്കൂറോളം നീണ്ട അഭിമുഖത്തിനിടെ ശാസ്ത്രത്തിന്റെ വിജയ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ബുച്ച് വിൽമോര്‍ ഏറ്റുപറഞ്ഞത് യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമായിരിന്നു. ഒന്‍പത് മാസത്തെ ബഹിരാകാശത്തെ വാസം എന്തു ജീവിതപാഠമാണ് നല്‍കിയതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ലോകം ഉറ്റുനോക്കുന്ന ഈ നാസ ശാസ്ത്രജ്ഞന്‍റെ മറുപടി നിരീശ്വരവാദികള്‍ തിരിച്ചറിയേണ്ട സത്യ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരിന്നു. രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിനെയും അവിടുത്തെ മഹത്തായ പദ്ധതിയെയും വിശുദ്ധ ഗ്രന്ഥത്തെയും പ്രത്യേകം സൂചിപ്പിച്ചായിരിന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, "സത്യസന്ധമായി നിങ്ങളോട് ഇതിന് മറുപടി പറയാന്‍ എനിക്കു കഴിയും, ഇതിനെക്കുറിച്ചുള്ള എന്റെ ചിന്ത എന്റെ വിശ്വാസത്തിലേക്ക് പോകുന്നു. അത് എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുന്ന് തന്റെ പദ്ധതിയും ലക്ഷ്യങ്ങളും മനുഷ്യരാശിയിലുടനീളം തന്റെ മഹത്വത്തിനായി പ്രവർത്തിക്കുന്നു. അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതുമാണ്. എന്നിരുന്നാലും, അത് സംഭവിക്കുന്നു". </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F4119226064964439%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>"അവിടുന്ന് എല്ലാ കാര്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നതിനാൽ ഞാൻ സംതൃപ്തനാണ്. ചില കാര്യങ്ങൾ നല്ലതിനാണ്. ഹെബ്രായര്‍ 11-ാം അധ്യായത്തിലേക്ക് നോക്കുക. ചില കാര്യങ്ങൾ നമ്മൾക്കു വ്യത്യസ്തമായി തോന്നുന്നു. അത്ര നല്ലതായിരിക്കില്ല അത്. പക്ഷേ എല്ലാം അവിടുന്ന് നന്മയ്ക്കായി, വിശ്വസിക്കുന്നവർക്കായി പ്രവർത്തിക്കുന്നു, അതാണ് ഉത്തരം." - ബുച്ച് പറഞ്ഞു. "വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്" എന്ന്‍ തുടങ്ങുന്ന പൂര്‍വ്വികരുടെ വിശ്വാസത്തെ പറ്റിയാണ് ഹെബ്രായര്‍ 11-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ നീണ്ട ബഹിരാകാശ ദൗത്യം വിജയത്തില്‍ എത്തിയെന്ന് അനുമാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശയും അവനിലുള്ള വിശ്വാസവും ഏറ്റുപറഞ്ഞ ബുച്ച് വിൽമോറിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ ബഹിരാകാശ സന്ദേശം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങീയ പ്ലാറ്റ്ഫോമുകളില്‍ നിന്നായി ആയിരകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-18-18:42:49.jpg
Keywords: സയന്‍സ, ശാസ്ത്ര