Contents
Displaying 24251-24260 of 24939 results.
Content:
24695
Category: 18
Sub Category:
Heading: ഫാ. സേവ്യർ വടക്കേക്കരയ്ക്കു യാത്രാമൊഴി
Content: ന്യൂഡൽഹി: അന്തരിച്ച പ്രമുഖ പ്രസാധകനും പത്രപ്രവർത്തകനും കപ്പൂച്ചിൻ സന്യാസ വൈദികനുമായിരുന്ന ഫാ. സേവ്യർ വടക്കേക്കരയ്ക്കു വിട. ഉത്തർപ്രദേശിലെ ഗാസിയാബാദിനടുത്ത് മസൂറി ദാസ്‌ന ക്രിസ്‌തുരാജ പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സംസ്‌കാരശുശ്രൂഷകൾക്ക് മീററ്റ് ബിഷപ്പ് ഡോ. ബാസ്‌കർ യേശുരാജ് നേതൃത്വം നൽകി. ഉത്തരേന്ത്യയിൽനിന്നും കേരളത്തിൽനിന്നുമെത്തിയ നിരവധി വൈദികരും സന്യാസിനിമാരും അല്‌മായരും അടക്കമുള്ള വലിയ ജനാവലിയെ ഉത്തരേന്ത്യയിലെ കപ്പൂച്ചിൻ സമൂഹത്തിന്റെ ക്രിസ്‌തുരാജ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. റാഫി സ്വാഗതം ചെയ്‌തു. ഫാ. സേവ്യറിൻ്റെ ജീവചരിത്രവും സംഭാവനകളും ഇന്ത്യൻ കറൻ്റ്സ് മുൻ ചീഫ് എഡിറ്റർ ഫാ. സുരേഷ് മാത്യു വായിച്ചു. ഫാ. സേവ്യറിന്റെ സഹോദരൻ റവ. ഡോ. ബെനഡിക്‌ട് വടക്കേക്കര, സഹോദരി സിസ്റ്റർ അൽഫോൻസ് എന്നിവരടക്കമുള്ള ബന്ധുക്കളും മുതിർന്ന പത്രപ്രവർത്തകർ, സാമൂഹ്യ-സാംസ്‌കാരിക നായകർ അടക്കം ഒട്ടേറെപ്പേർ അന്ത്യകർമങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കാളികളായി. ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രാർത്ഥന നടത്തി. പ്രാർത്ഥനകൾക്കുശേഷം ഭൗതികദേഹം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു കൈമാറി. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം നൽകണമെന്ന അദ്ദേഹത്തിന്റെ്റെ നിർദേശപ്രകാരമായിരുന്നു ഇത്.
Image: /content_image/India/India-2025-03-19-08:08:14.jpg
Keywords: മാധ്യമ

24696
Category: 18
Sub Category:
Heading: ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന്
Content: നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തിരുക്കർമങ്ങളിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ, പുനലൂർ ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ കാർമികരാവും. പരിപാടികളിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾദോ ജിറേലി, സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരുപത സഹായ മെത്രാൻ മാത്യുസ് മാർ പോളികോർപ്പസ് തുടങ്ങിയവർ ആശംസകളർപ്പിക്കും.മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽ നിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികത്വം വഹിക്കും. മുന്നു റിലധികം വൈദികരുൾപ്പെടെ പതിനായിരത്തോളം വിശ്വാസികളെ പ്രതീക്ഷിച്ചാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ എട്ടിനാണ് ജുഡീഷൽ വികാറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്ന ഡോ. സെൽവരാജനെ നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. മെത്രാഭിഷേകത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മെത്രാഭിഷേക കമ്മിറ്റി ചെയർമാൻ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു.
Image: /content_image/India/India-2025-03-19-08:25:00.jpg
Keywords: നെയ്യാറ്റി

24697
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തില്‍ രണ്ടാം ചരമവാർഷിക അനുസ്‌മരണം നടന്നു
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷിക അനുസ്‌മരണം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്ററ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്ത്‌മറിയം കബറിട പള്ളിയിൽ നടന്നു. പുഷ്‌പാലംകൃതമായ കബറിടത്തിങ്കൽ നുറു കണക്കിനാളുകൾ പ്രാർത്ഥനയ്ക്കെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് സന്ദേശം നൽകി. ആരാധനാക്രമത്തിലും വിശുദ്ധ പാരമ്പര്യങ്ങളിലും ആഴമായ അവബോധത്തോടെ വിശ്വാസി സമൂഹത്തിന് ഉൾക്കാഴ്‌ച പകർന്ന സഭാപിതാവാണ് മാർ ജോസഫ് പവ്വത്തിലെന്ന് മാർ തോമസ് പാടിയത്ത് പറഞ്ഞു. സഭയെ ജീവനെപ്പോലെ സ്നേഹിച്ച പവ്വത്തിൽ പിതാവ് സഭയ്ക്ക് കർമനിരതമായ ദി ശാബോധം പകർന്ന പ്രവാചകശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും പ്രബോധനങ്ങളും സഭയ്ക്ക് എന്നും കരുത്തും ശക്തിയുമാണെന്നും മാർ തോമസ് പാടിയത്ത് കുട്ടിച്ചേർത്തു. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ, വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാക്കോണിൽ, മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ വിശുദ്ധ കുർബാനയ്ക്കും അനുസ്‌മരണ ശുശ്രൂഷകൾക്കും സഹകാർമികരായിരുന്നു. വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‌മായ പ്രതിനിധികൾ തുടങ്ങിയ വിശ്വാസി സമൂഹം അനുസ്‌മരണാ ശുശ്രൂഷകളിൽ പങ്കെടുത്തു.
Image: /content_image/India/India-2025-03-19-08:34:29.jpg
Keywords: പവ്വത്തി

24698
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കും എല്ലാ രോഗികള്‍ക്കും വേണ്ടി ജെറുസലേമിലെ കുരിശിന്റെ വഴി വീഥിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന
Content: ജെറുസലേം: ഫ്രാന്‍സിസ് പാപ്പയ്ക്കും ലോകമെമ്പാടുമുള്ള രോഗികള്‍ക്കും വേണ്ടി ജെറുസലേമിലെ വിവിധ കത്തോലിക്ക സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. മാർച്ച് 14 വെള്ളിയാഴ്ച വിശുദ്ധ നഗരത്തിലെ തെരുവില്‍ കുരിശിന്റെ വഴി വീഥിയില്‍ പ്ലക്കാർഡുകൾ വഹിച്ചുക്കൊണ്ടായിരിന്നു കുരിശിന്റെ വഴി നടന്നത്. ജൂബിലി വർഷത്തിനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്ത "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന മുദ്രാവാക്യത്തിന് കീഴിൽ, കാൽവരിയിലേക്കു കുരിശുമായി യേശു നടന്നു നീങ്ങിയ വഴികളിലൂടെ ഏകദേശം 700 ആൺകുട്ടികളും പെൺകുട്ടികളും സഞ്ചരിച്ചു. വിശുദ്ധ നാടിന്റെ കസ്റ്റോഡിയൻ ഫാ. ഫ്രാൻസിസ് പാറ്റണും വിശുദ്ധ നാട്ടിലെ ഫ്രാൻസിസ്കൻ സ്കൂളിന്റെ കസ്റ്റഡി വികാരിയും ഡയറക്ടറുമായ ഫാ. ഇബ്രാഹിം ഫാൽത്താസും നേതൃത്വം നൽകി. കുരിശിന്റെ വഴി പാതയായ വിയ ഡോളോറോസയിലെ ഫ്രാൻസിസ്കൻ ചാപ്പലിൽ ആരംഭിച്ച കുരിശിന്റെ വഴിയുടെ ആരംഭത്തില്‍, ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടിയും രണ്ട് ദിവസം മുമ്പ് ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാ. അയ്മാൻ ബത്തീഷ് എന്ന വൈദികനെയും അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി. "പ്രത്യാശ" എന്ന വാക്ക് വിവിധ ഭാഷകളിൽ ആലേഖനം ചെയ്ത പോസ്റ്ററുകൾ നിരവധി വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു. കിഴക്കൻ പഴയ ജെറുസലേം നഗരത്തിലൂടെയുള്ള കുരിശിന്റെ വഴി പ്രാര്‍ത്ഥനായാത്രയില്‍ ജെറുസലേമിലെ 13 ക്രിസ്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. വിശുദ്ധ നാടിന്റെ കസ്റ്റോഡിയൻ ഫാ. ഫ്രാൻസെസ്കോ പാറ്റൺ കുരിശിന്റെ തിരുശേഷിപ്പുക്കൊണ്ട് നല്‍കിയ അവസാന ആശീർവാദത്തോടെയാണ് പ്രാര്‍ത്ഥനയ്ക്കു സമാപനമായത്. നോമ്പുകാലത്ത് ജെറുസലേമിലെ കത്തോലിക്കാ സ്കൂളുകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നതു വര്‍ഷങ്ങളായി തുടരുന്ന പതിവാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-19-09:00:55.jpg
Keywords: ജെറുസ

24699
Category: 1
Sub Category:
Heading: ഇസ്രായേല്‍ ആക്രമണം ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത്
Content: ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അലസിയതോടെ ആരംഭിച്ച ആക്രമണങ്ങള്‍ ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് വെളിപ്പെടുത്തി. നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്കിയിരിക്കുന്ന ദേവാലയമാണിത്. പള്ളിയിൽ നിന്ന് വെറും 300 - 400 മീറ്റർ പരിധി വരെ ബോംബാക്രമണങ്ങൾ നടന്നതെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ബോംബാക്രമണം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ സുഖമായിരിക്കുന്നു, പക്ഷേ ഗാസയില്‍ ഇതിനകം 350-ലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും കേള്‍വിയുണ്ട്. ഇവിടെ ഞങ്ങൾക്കൊപ്പം മദർ തെരേസയുടെ സഹോദരിമാരുണ്ട്. മറ്റ് സമര്‍പ്പിതരുണ്ട്. ഞങ്ങള്‍ എല്ലാവരും നന്മ ചെയ്യാൻ, സേവനം ചെയ്യാന്‍ ശ്രമിക്കുന്നു; ഞങ്ങൾ പ്രാർത്ഥിക്കുന്നു, പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു; ഞങ്ങൾക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമുണ്ട്, അവർ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കുട്ടികൾ സ്പോഞ്ചുകള്‍ക്ക് സമാനമാണ്. മുതിർന്നവർ ഉത്കണ്ഠാകുലരാണെങ്കിൽ അവർ മനസ്സിലാക്കുന്നുണ്ട്. സമാധാനം സാധ്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നത് തുടരുന്നു. സമാധാനത്തിനായി, നീതിയുടെ പ്രവര്‍ത്തികൾക്കായി, വിശുദ്ധ നാടിന്റെ ഈ ഭാഗത്ത് സമാധാനത്തിന്റെ ഒരു കാലഘട്ടം കർത്താവ് നൽകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഗാസ മുനമ്പിലെ കത്തോലിക്കാ ദേവാലയവും പരിസരവും അഭയകേന്ദ്രമാക്കി മാറ്റിയിരിന്നു. നിലവില്‍ 500 പേർ താമസിക്കുന്ന ഒരു താൽക്കാലിക അഭയകേന്ദ്രമാണിത്. ഇവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് ക്രൈസ്തവരും, പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കരുമാണ്. ഇവരോടൊപ്പം അന്‍പതിലധികം മുസ്ലീം വികലാംഗ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ദേവാലയത്തില്‍ അഭയം നല്‍കിയിട്ടുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-19-09:26:23.jpg
Keywords: ഗാസ

24700
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികമായി ആശുപത്രിയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഫ്രാൻസിസ് മാർപാപ്പയ്ക്കു രാത്രിയിൽ മെക്കാനിക്കൽ വെന്റിലേഷനും പകൽ സമയത്ത് ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയും നല്‍കുന്നത് ഡോക്ടർമാർ കുറച്ചതായി വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച രാത്രിയിൽ അദ്ദേഹത്തിന് മെക്കാനിക്കൽ വെന്റിലേഷന്റെ ആവശ്യം വന്നേയില്ലായെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. എന്നിരുന്നാലും മെക്കാനിക്കൽ വെന്റിലേഷൻ പൂർണ്ണമായും നിർത്തിവച്ചിട്ടില്ല. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസനാള വീക്കത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതലായി നടത്തിയ പരിശോധനകളില്‍ പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യസ്ഥിതി ഇടയ്ക്ക് മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. പാപ്പയുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ ലോകത്തിൻറെ എല്ലാഭാഗങ്ങളിലും തുടരുന്നുണ്ട്. ഈ നിയോഗാര്‍ത്ഥം വത്തിക്കാന്‍ ചത്വരത്തില്‍ അനുദിനം രാത്രി ജപമാല പ്രാര്‍ത്ഥന നടത്തുന്നതും തുടരുകയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-19-16:53:53.jpg
Keywords: പാപ്പ

24701
Category: 1
Sub Category:
Heading: മ്യാന്മറിൽ കത്തീഡ്രൽ ദേവാലയം സൈന്യം അഗ്നിക്കിരയാക്കി
Content: കച്ചിന്‍: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്തെ ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം തീയിട്ടു. വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന്, മാർച്ച് 16 ഞായറാഴ്ച, എസ്.എ.സി സൈന്യം പ്രദേശത്തു നടത്തിയ സൈനിക നടപടിയിലാണ് കത്തീഡ്രല്‍ ദേവാലയം നാമാവശേഷമായത്. ഫെബ്രുവരി 26ന് സൈനീക നടപടിയ്ക്കിടെ ബന്മാവ് രൂപതാ കാര്യാലയവും വിദ്യാലയവും അടങ്ങിയിരുന്ന കെട്ടിടസമുച്ചയം കത്തി നശിച്ചിരുന്നു. 2006-ലാണ് ബന്മാവ് രൂപത സ്ഥാപിതമായത്. രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയഗ്രൂപ്പ് സ്വയം നിർണ്ണയാവകാശത്തിനായാണ് പോരാടുന്നത്. ബന്മാവ് പ്രദേശമുൾപ്പെടെ കച്ചിൻ സംസ്ഥാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി സൈന്യം തുടരുന്ന ആക്രമണങ്ങൾ മൂലം പ്രദേശത്തുനിന്നുള്ള ആയിരങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായി. ബന്മാവ് രൂപതയിലെ പതിമൂന്ന് ഇടവകളിൽ ഒൻപതെണ്ണത്തെയും ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥയ്ക്കു മുമ്പ് ഈ രൂപതയുടെ അതിർത്തിക്കുള്ളിൽ നാലുലക്ഷത്തിലേറെ നിവാസികളുണ്ടായിരുന്നു. ഇവരിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 27000 ആയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ വളരെ ചുരുങ്ങിയിരിക്കുകയാണ്. കച്ചിന്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. കഴിഞ്ഞ അരപതിറ്റാണ്ടായി കൊടിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 2021 ലെ സൈനിക അട്ടിമറിയില്‍ 6,300 ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 28,000ത്തിലധികം പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-19-18:10:14.jpg
Keywords: മ്യാന്മ

24702
Category: 1
Sub Category:
Heading: തനിക്ക് ലഭിച്ച യുഎസ് ഫ്രീഡം മെഡല്‍ മാതൃരൂപതയ്ക്കു സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബ്യൂണസ് അയേഴ്സ്: അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ ഫ്രീഡം മെഡൽ ഫ്രാൻസിസ് പാപ്പ താന്‍ അധ്യക്ഷനായിരിന്ന ബ്യൂണസ് അയേഴ്സ് രൂപതയുടെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ചു. ജനുവരിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുമ്പ്, പ്രഖ്യാപിച്ച ഉന്നത ബഹുമതി പരിശുദ്ധ പിതാവ് കത്തീഡ്രല്‍ ദേവാലയത്തിന് കൈമാറുവാന്‍ തീരുമാനിക്കുകയായിരിന്നു. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹ സേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തിനു നല്‍കുന്ന നിരവധിയായ സംഭാവനകളെ പരിഗണിച്ചു ബൈഡന്‍ അവാര്‍ഡ് നല്‍കുകയായിരിന്നു. അമേരിക്കയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് അവാർഡ് കൈമാറിയിരിന്നു. അംഗീകാരം ലഭിച്ചതിനുശേഷം, ഫ്രാന്‍സിസ് പാപ്പ മെഡൽ ബ്യൂണസ് അയേഴ്‌സ് കത്തീഡ്രലിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയായിരിന്നു. 2013-ൽ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് വരെ ആർച്ച് ബിഷപ്പും കർദ്ദിനാളുമായി സേവനം ചെയ്ത അതിരൂപതയാണ് ബ്യൂണസ് അയേഴ്സ്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാർഷികമായ മാർച്ച് 13നു കത്തീഡ്രലിൽ മെഡൽ ഏറ്റുവാങ്ങുന്ന ചടങ്ങ് നടന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-20-11:15:43.jpg
Keywords: പാപ്പ, അര്‍ജന്‍റീ

24703
Category: 1
Sub Category:
Heading: അസർബൈജാൻ തടവിലാക്കിയ ക്രൈസ്തവരുടെ മോചനത്തിന് ട്രംപിന്റെ ഇടപെടല്‍ തേടി ക്രൈസ്തവ നേതൃത്വം
Content: വാഷിംഗ്ടണ്‍ ഡിസി: അസർബൈജാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന ഇരുപത്തിനാല് ക്രൈസ്തവരുടെ മോചനത്തിന് ഡൊണാൾഡ് ട്രംപിന്റെ ഇടപെടല്‍ തേടി ക്രൈസ്തവ നേതൃത്വം. അസർബൈജാനിൽ നിലവിൽ തടവിലാക്കപ്പെട്ടിരിക്കുന്ന 23 അർമേനിയന്‍ ക്രൈസ്തവര്‍ക്കും ഒരു അസർബൈജാനി ക്രൈസ്തവ വിശ്വാസിയ്ക്കും മോചനം ലഭ്യമാകുവാന്‍ നടപടിയെടുക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന കത്ത് സേവ് അർമേനിയ എന്ന സംഘടനയാണ് പുറത്തുവിട്ടത്. അന്യായമായി തടങ്കലിലാക്കിയ ക്രൈസ്തവര്‍ക്ക് വേണ്ടി ഇടപെടല്‍ തേടിയാണ് കത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ സാം ബ്രൗൺബാക്ക്, ക്രിസ്ത്യൻ കലാകാരനും മിഷ്ണറിയുമായ സീൻ ഫ്യൂച്ച്, നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്‌സ് പ്രസിഡന്റും സിഇഒയുമായ ട്രോയ് മില്ലർ, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം കമ്മീഷണർ ഡേവിഡ് കറി, സേവ് ദി പെർസിക്യൂറ്റഡ് ക്രിസ്ത്യന്‍സ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡെഡെ ലൗഗെസെൻ, പൗരാവകാശ പ്രവർത്തക അൽവേദ കിംഗ് എന്നിവർ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അർമേനിയയ്ക്കും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്കും പിന്തുണ നല്‍കിയതിന് നേതാക്കൾ ട്രംപിനോട് നന്ദി പറഞ്ഞു. ലോക ചരിത്രത്തിൽ ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് എന്നനിലയിൽ അർമേനിയയുടെ സുരക്ഷയെയും അവരുടെ സമ്പന്നമായ ക്രൈസ്തവ പൈതൃകത്തെയും ദുർബലപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പ് നല്‍കിയ ട്രംപിന്റെ നിലപാടില്‍ നേതാക്കള്‍ നന്ദിയര്‍പ്പിച്ചു. അസർബൈജാന്‍ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് നാഗോർണോ-കരാബാഖ് മേഖലയില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു നേരത്തെ പതിനായിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു.
Image: /content_image/News/News-2025-03-20-14:30:02.jpg
Keywords: ട്രംപ, ക്രൈസ്തവ

24704
Category: 18
Sub Category:
Heading: കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ നാം കാവലാളാകണം: മാര്‍ ജോസ് പുളിക്കല്‍
Content: കാഞ്ഞിരപ്പള്ളി: വിശുദ്ധ യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍ നിന്ന് കുടുംബത്തേയും സമൂഹത്തേയും രക്ഷിക്കാന്‍ പിതാക്കന്മാര്‍ ശ്രദ്ധിക്കണമെന്നും ഓരോ ദിവസവും നാം കേള്‍ക്കുന്ന, ഇത്തരത്തിലുള്ള ഞടുക്കുന്ന വാര്‍ത്തകണ്ട് തളരാതെ കുടുംബത്തിന്റെയും, സഭയുടെയും, സമൂഹത്തിന്റെയും കാവലാളായി ഓരോ അപ്പനും മാറണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഈശോയുടെ വളര്‍ത്തുപിതാവായ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിതൃസംഗമം 'പിതൃഹൃദയത്തോടെ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയാകുന്ന അമ്മയോട് ചേര്‍ന്ന് സമൂഹത്തിന്റെ ഉന്നമനത്തിനായി ഉറച്ച നിലപാടുകള്‍ എടുത്ത രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തില്‍ നമുക്ക് മാതൃകയാണെന്നും പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ പിതാവിലൂടെ ലഭിച്ച നന്മകള്‍ക്കു നന്ദി പറയുവാനും സഭയോടു ചേര്‍ന്നു നിന്നുകൊണ്ട് നീങ്ങുവാനും പിതാവില്‍ നിന്നും ലഭിച്ച ബോധ്യങ്ങള്‍ ഉപകരിക്കട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു. നമ്മുടെ രൂപതയില്‍ പല സംഘടനകളുണ്ടെങ്കിലും പിതാക്കന്മാര്‍ ക്കുവേണ്ടിയുള്ള ഏക സംഘടന പിതൃവേദിയാണെന്നും എല്ലാ ഇടവകകളിലും പിതൃവേദി ശക്തീകരിക്കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും, നന്ദിപ്രകാശനത്തിന്റെയും, പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും സമയമാണെന്നും ഏതെങ്കിലും മേഖലകളില്‍ വീഴ്ചയുണ്ടെങ്കില്‍ അതു തിരുത്തി കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറണമെന്നും പിതാവ് പറഞ്ഞു. ഡോ.സാജു കൊച്ചുവീട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജോ തോണിയാങ്കല്‍ എന്നിവര്‍ സംസാരിച്ചു. റെജി കൈപ്പന്‍പ്ലാക്കല്‍ സംഗമത്തിന് നന്ദിയര്‍പ്പിച്ചു. ജോസഫ് നാമധാരികളായ എല്ലാ പിതാക്കന്മാരെയും യോഗമധ്യേ അനുമോദിച്ചു. പിതാക്കന്മാരുടെ വിവിധ കലാപരിപാടികള്‍ സംഗമത്തിന് മിഴിവേകി. രൂപതയിലെ പതിമൂന്നു ഫൊറോനാകളിലെ വിവിധ ഇടവകകളില്‍ നിന്നും സംഗമത്തിന് പിതൃവേദി അംഗങ്ങള്‍ എത്തിച്ചേര്‍ന്നു.
Image: /content_image/India/India-2025-03-20-14:38:22.jpg
Keywords: പുളിക്ക