Contents
Displaying 24221-24230 of 26077 results.
Content:
24665
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ഈശോസഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു പരമാധ്യക്ഷനായി അവരോധിതനായത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് കോണ്‍ക്ലേവ് നടന്നത്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു. 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. ജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താത്പര്യപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ നാലാം സ്ഥാനത്തുണ്ട്. നിലവില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പ ആരോഗ്യം വീണ്ടെടുക്കുവാനും സഭയെ ധീരതയോടെ മുന്നോട്ട് നയിക്കാനും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2025-03-13-09:09:37.jpg
Keywords: പാപ്പ

24666
Category: 18
Sub Category:
Heading: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കാക്കനാട്: മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി. ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്ഫോടക വസ്തുശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പി.സി. ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷ യും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-03-13-09:15:58.jpg
Keywords:

24667
Category: 18
Sub Category:
Heading: ലഹരിക്കെണി; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ആക്രമിച്ചവര്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: കേരളത്തിൽ മയക്കുമരുന്ന് ദുരന്തങ്ങൾ നിരന്തരമായി ഉണ്ടാകുമ്പോൾ അതിനെതിരേ പ്രവാചക ധീരതയോടെ മുന്നറിയിപ്പ് നൽകിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ലൈംഗിക അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വരെ നിരന്തരം നടക്കുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുടുംബങ്ങളെയും നാടിനെയും നശിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കുന്ന ഗൂഢശക്തികൾക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. പ്രീണനങ്ങൾക്കപ്പുറം തെറ്റിനെ തെറ്റായും ശരിയെ ശരിയായും അംഗീകരിക്കുന്ന സമീപനം പൊതുപ്രവർത്തകരിൽനിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന നേതൃസമ്മേളന ത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-03-13-10:22:47.jpg
Keywords: കോണ്‍ഗ്ര

24668
Category: 18
Sub Category:
Heading: മാർഗദീപം സ്കോളര്‍ഷിപ്പ്: പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയർത്തി
Content: തിരുവനന്തപുരം: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പായ മാർഗദീപം പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയർത്തി. ഒരു ലക്ഷം രൂപയായിരുന്ന വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കിയാണ് വർധിപ്പിച്ചത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ രേഖപ്പടുത്തിയ വരുമാന സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ നിർദേശത്തിൽ മാർഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടിയിട്ടുണ്ട്. സർക്കാർ/എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്കു മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പഠിക്കുന്ന സ്‌കുളിലാണ് നൽകേണ്ടത്. ഒന്നരലക്ഷത്തോളം കുട്ടികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പ് നൽകുന്നതാണ് പദ്ധതി. സ്കോളർഷിപ്പ് തുകയുടെ 40 ശതമാനം പെൺകുട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്.
Image: /content_image/India/India-2025-03-13-10:30:28.jpg
Keywords: സ്‌കോളർ

24669
Category: 1
Sub Category:
Heading: എക്സ് റേയില്‍ പുരോഗതി; മാർപാപ്പയുടെ തുർക്കി യാത്ര സംബന്ധിച്ച അഭ്യൂഹം നിഷേധിച്ച് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്സ് റേയില്‍ പാപ്പയ്ക്കു നേരിയ പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആകെയുള്ള അവസ്ഥ സങ്കീർണ്ണം തന്നെയാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വിതരണം ചെയ്ത മെഡിക്കൽ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മാര്‍പാപ്പയ്ക്ക് രാവും പകലും ഓക്സിജൻ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് വത്തിക്കാന്‍ രംഗത്തുവന്നു. മെയ് മാസത്തിൽ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തിനായി ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്‍ പറഞ്ഞിരിന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയിരിക്കുന്നത്. സന്ദർശനം പരിഗണനയിലുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റോമൻ കൂരിയയ്ക്കു വേണ്ടിയുള്ള ധ്യാനത്തില്‍ പാപ്പ ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. ധ്യാന ദിവസങ്ങള്‍ ആയതിനാല്‍ പാപ്പ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലായെന്നും വത്തിക്കാന്‍ അറിയിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-13-11:56:41.jpg
Keywords: വത്തിക്കാ

24670
Category: 1
Sub Category:
Heading: സിറിയയില്‍ നടക്കുന്നത് 'ക്രൈസ്തവ കൂട്ടക്കൊലയോ?' | Pravachaka Sabdam EXPLAINER
Content: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. നവമാധ്യമങ്ങളില്‍ സിറിയയില്‍ നടക്കുന്ന നരഹത്യയെ കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുമുണ്ട്. ഇതിനിടെ സിറിയയില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണ്, മാധ്യമങ്ങള്‍ ഇത് അവഗണിക്കുന്നു എന്ന രീതിയില്‍ ചിലര്‍ നവമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എന്താണ് സിറിയയില്‍ സംഭവിച്ചത്? നിലവില്‍ സിറിയയില്‍ എന്താണ് നടക്കുന്നത്? സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരോ? "സിറിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ" കുറിച്ച് ക്രൈസ്തവ സഭാനേതൃത്വം എന്താണ് പറയുന്നത്? സിറിയന്‍ ക്രൈസ്തവരുടെ ഭാവി എന്തായി തീരും? പുതിയ ഭരണകൂടത്തില്‍ സിറിയന്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ? തുടങ്ങീ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍. #{blue->none->b->സിറിയയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം }# ഒന്നാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവ വിശ്വാസം നിലനില്‍ക്കുന്ന രാജ്യമാണ് സിറിയയെന്നത് നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. 1946ലാണ് ഫ്രാൻസിൽനിന്നു സിറിയ സ്വാതന്ത്യം നേടിയത്. നീണ്ട കാലത്തെ സൈനിക അട്ടിമറികൾക്കും അസ്ഥിരമായ ഭരണമാറ്റങ്ങള്‍ക്കും ശേഷം 1963ൽ അറബ് സോഷ്യലിസ്‌റ്റ് പാർട്ടിയായ ബാത്ത് പാർട്ടി അധികാരത്തിലെത്തി. കഴിഞ്ഞ ഡിസംബറില്‍ ഭരണത്തിൽനിന്നു പുറത്തായ ബഷാർ അൽ അസദിൻ്റെ പിതാവ്, ജനറൽ ഹാഫിസ് അൽ അസദിന്റെ ബാത്ത് പാർട്ടി 1970ൽ നേത്യത്വത്തിലെത്തുകയും സിറിയൻ പ്രസിഡന്റാവുകയും ചെയ്‌തു. രണ്ടായിരത്തിൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായി. ആഭ്യന്തര യുദ്ധങ്ങളും അക്രമങ്ങളും രാജ്യത്തു പതിവ് സംഭവമായിരിന്നു. 2011ലാണ് പ്രസിഡന്റ് അസദിൻ്റെ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്ത് ആഭ്യന്തരകലാപം ആരംഭിച്ചത് . അൽക്വയിദയും ഐഎസും മറ്റ് അനേകം ഭീകരസംഘടനകളും അസദിനെതിരെ പടയൊരുക്കിയപ്പോൾ തുർക്കിയും അമേരിക്കയും നാറ്റോയും പിന്തുണ നൽകി. അസദിനു പിന്തുണയുമായി റഷ്യയും ഇറാനും കളത്തിലിറങ്ങിയതോടെ ലോക ചേരികളുടെ അധികാര വടംവലിക്കാണു സിറിയ വേദിയായത്. ഇതുവരെ 6 ലക്ഷം സിറിയക്കാർ കൊല്ലപ്പെട്ടെന്നും 1.3 കോടി പേർ പലായനം ചെയ്തെന്നുമാണ് ഏകദേശ കണക്ക്. ഇതില്‍ പതിനായിരകണക്കിന് ക്രൈസ്തവരുമുണ്ടായിരിന്നു. യുദ്ധത്തിനു മുമ്പുള്ള സിറിയൻ ജനസംഖ്യയുടെ ഏകദേശം 10% ആയിരുന്നു സിറിയയിലെ ക്രിസ്ത്യാനികൾ. എന്നാൽ ഇപ്പോൾ 2% ൽ താഴെയാണ്. സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ആഘാതം കാരണം 2011-ൽ 1.5 ദശലക്ഷത്തിൽ നിന്ന് 2022 ൽ വെറും 300,000 ആയി ക്രൈസ്തവര്‍ കുറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊന്നൊടുക്കിയതു ആയിരകണക്കിന് ക്രൈസ്തവരെയാണെന്നതും നഗ്നമായ യാഥാര്‍ത്ഥ്യം. #{blue->none->b->കഴിഞ്ഞ ഡിസംബറില്‍ സംഭവിച്ചത്..! }# സിറിയയിൽ നീണ്ട ആറ് പതിറ്റാണ്ട് നീണ്ട, കൃത്യമായി പറഞ്ഞാല്‍ 61 വർഷത്തെ ബാത്ത് പാർട്ടി ഭരണത്തിനും അസദ് കുടുംബവാഴ്ചയ്ക്കും വിമതസേന അന്ത്യം കുറിച്ചത് വെറും 12 ദിവസത്തെ മുന്നേറ്റത്തിലൂടെയാണ്. കഴിഞ്ഞ നവംബർ 27നു തുടങ്ങി ഡിസംബർ 8ന് അവസാനിച്ച വിമതമുന്നേറ്റത്തിൽ 7 ലക്ഷത്തോളം സൈനികർ കീഴടങ്ങുകയോ രാജ്യം വിട്ട് പലായനം ചെയ്യുകയോ ചെയ്തു. അസദ് ഭരണത്തിലെ കൊടും അഴിമതിയും മാസങ്ങളായി വേതനമില്ലാത്ത അവസ്‌ഥയുമാണ് ചെറുത്തുനിൽപു പോലുമില്ലാതെ കീഴടങ്ങാൻ സൈനികരെ പ്രേരിപ്പിച്ചത്. വിമതർ ഭരണം പിടിച്ചെടുക്കുംമുൻപ് പ്രസിഡന്റും രാജ്യം വിട്ടിരുന്നു. അസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന ഇസ്ലാമിക ഗ്രൂപ്പാണ് സിറിയയുടെ നിയന്ത്രണം ഏറ്റെടുത്തത്. #{blue->none->b->സിറിയയിലെ ഭരണമാറ്റത്തില്‍ മെത്രാന്‍മാരുടെ പ്രതികരണം എന്തായിരിന്നു..! }# സിറിയയിലെ ഭരണമാറ്റത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ആദ്യം ഉണ്ടായത്. അധികാരം പിടിച്ചെടുത്തിരിക്കുന്നത് ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന ഇസ്ലാമിക ഗ്രൂപ്പാണ് എന്നത് ഒരു വശത്ത് ആശങ്കയായപ്പോള്‍ എല്ലാവരെയും ഒരുപോലെ ചേര്‍ത്തുപിടിക്കുമെന്ന വാഗ്ദാനം സിറിയന്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. ഭരണമാറ്റം നടന്നു ഒരു ആഴ്ച പിന്നിടും മുന്‍പ് പ്രതീക്ഷ പകര്‍ന്ന് ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് രംഗത്ത് വന്നു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യ്ക്കു അനുവദിച്ച അഭിമുഖത്തില്‍ 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നു താന്‍ കരുതിയില്ലെന്നും സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, {{ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും -> https://www.pravachakasabdam.com/index.php/site/news/24195 }} മെത്രാന്‍ വിവരിച്ചു. "സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്". അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അന്ന് അനുസ്മരിച്ചു. എങ്കിലും പുതിയ സാഹചര്യത്തില്‍ ആശങ്കകള്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ നിന്നു മാറിയിരിന്നില്ല. #{blue->none->b->എന്താണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത്? ആരെയാണ് ലക്ഷ്യംവെയ്ക്കുന്നത്? }# ഒരിടവേളയ്ക്കുശേഷം ആഭ്യന്തര യുദ്ധത്തിന്റെ അശാന്തിയിലേക്കു കടന്നിരിക്കുകയാണ് സിറിയ. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷ തന്നെ ഇല്ലാതായ സംഭവങ്ങള്‍. അസദ് അനുകൂലികളായ അലവി വിഭാഗക്കാരും, ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടല്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഭരണകൂട വേട്ടയാടലില്‍ കൂട്ടക്കൊലയ്ക്കു ഇരയായതു ആയിരത്തില്‍ അധികം പേരാണ്. സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയിൽ അസദിന്റെ നട്ടെല്ലായിരുന്നു സിറിയയിലെ ഷിയ വിഭാഗത്തിൻ്റെ ഉപവിഭാഗമായ അലവികൾ (അലവൈറ്റ്). അസദ് കുടുംബം അലവി വിഭാഗക്കാരാണ്. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി അലവികൾ മാറിയത്. അലവികള്‍ക്കാകട്ടെ, തങ്ങളുടെ അസദിനെ പുറത്താക്കിയ രോക്ഷവും. അസദിൻ്റെ ഭരണത്തിൻ കീഴിൽ അലവി വിഭാഗക്കാർക്കു മുൻഗണന ലഭിച്ചിരുന്നു. എന്നാൽ അസദ് വിമതരായ എച്ച്‌ടിഎസ് അധികാരം പിടിച്ചതോടെ അലവികൾ രാജ്യത്തിന്റെ ശത്രുക്കളായി മാറി. ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മിൽ പോരാട്ടം ആരംഭിച്ചു. പോരാട്ടം ഒടുവിൽ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു. അസദിന്റെ ജന്മനഗരമായ ഖാർദയും സമീപത്തെ അലവി ഗ്രാമങ്ങളും നിലവില്‍ സിറിയൻ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലല്ലായെന്നതും ശ്രദ്ധേയമായ കാര്യമാണ്. സിറിയയുടെ പടിഞ്ഞാറൻ തീരമേഖലയായ ലതാകിയ, ടാർട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാർ കൂടുതലായി താമസിക്കുന്നത്. ഇവിടെ നൂറുകണക്കിനു സാധാരണക്കാരായ അലവികൾ കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ക്രൈസ്തവരോ? }# എച്ച്ടിഎസ് ഭരണകൂടം ഏറ്റവും അധികം ആക്രമണം നടത്തിയ ലതാകിയ മേഖലയില്‍ അലവികളെ പോലെ തന്നെ നിരവധി ക്രൈസ്തവര്‍ താമസിച്ചിരിന്നു. 1733-മുതല്‍ ഫ്രാന്‍സിസ്കന്‍ സന്യാസികളുടെ സാന്നിദ്ധ്യമുള്ള ലതാകിയയില്‍ തിരുഹൃദയ കത്തോലിക്ക ദേവാലയം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അലവികളെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊല ലതാകിയയില്‍ കണ്ണീരായി മാറിയപ്പോള്‍ എച്ച്‌ടിഎസ് ആക്രമണങ്ങളില്‍ പ്രദേശവാസികളായ ഏതാനും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും അലവികളായിരിന്നു. മനുഷ്യജീവന്‍ അമൂല്യമായ സമ്മാനമാണെന്ന് പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുമ്പോള്‍ അവ ഇല്ലായ്മ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അതിനാലാണ് അക്രമസംഭവങ്ങളെ അപലപിച്ചും പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ സഭകളിലുള്ള {{ മെത്രാന്മാരും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്ത് വന്നത്. -> https://www.pravachakasabdam.com/index.php/site/news/24654 }} എന്നാല്‍ ചില ക്രിസ്ത്യന്‍ പേജുകളില്‍ നിന്ന് പുറത്തുവരുന്ന പല പോസ്റ്റുകളും സിറിയയില്‍ നടക്കുന്നതു ക്രൈസ്തവ കൂട്ടക്കൊലയാണെന്ന പ്രചരണത്തിന് കൊഴുപ്പ് പകരുകയാണ്. ലതാകിയയിലെ ഒരു ഇവാഞ്ചലിക്കൽ ദേവാലയത്തിലെ അംഗങ്ങളായ ഒരു പിതാവിനെയും മകനെയും കാറിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയതും ബനിയാസിലെ ഒരു വൈദികന്റെ പിതാവിനെ ഉൾപ്പെടെ കൊലപ്പെടുത്തിയതും ഈ ദിവസങ്ങളിലാണ്. അലവികളെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലയ്ക്കിടെയാണ് ക്രൈസ്തവരും കൊല്ലപ്പെട്ടതെന്നത് യാഥാര്‍ത്ഥ്യമാണ്. അക്രമ ഭീതിയില്‍ ലതാകിയയില്‍ നിന്നു മലമുകളിലേക്കും മറ്റിടങ്ങളിലേക്കും ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ സിറിയന്‍ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുകയാണെന്ന വ്യാജ പ്രചരണത്തില്‍ നിരവധി പേര്‍ വീണുപോയെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. #{blue->none->b->"സിറിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യ"യെ കുറിച്ച് ക്രൈസ്തവ സഭാനേതൃത്വം എന്താണ് പറയുന്നത്? }# സിറിയയില്‍ നടക്കുന്ന നരഹത്യ ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന പ്രചരണങ്ങള്‍ വ്യാപകമായപ്പോള്‍ ഏതാനും സിറിയന്‍ കത്തോലിക്ക മെത്രാന്മാര്‍ വിഷയത്തില്‍ വ്യക്തത നല്‍കിക്കൊണ്ട് രംഗത്തുവന്നിരിന്നു. കത്തോലിക്ക മാധ്യമമായ ലാ ക്രോയിക്സ് ഇന്‍റര്‍നാഷ്ണലിന് അനുവദിച്ച അഭിമുഖത്തില്‍ ഹോംസിലെ സിറിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് പറഞ്ഞത് ഇങ്ങനെ; "ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് അവര്‍ ക്രൈസ്തവ വിശ്വാസികളായത് കൊണ്ടല്ല, മറിച്ച് അലവൈറ്റ് മേഖലയില്‍ താമസിച്ചിരിന്നവര്‍ ആയതിനാലാണ്. സർക്കാർ പ്രത്യേകമായി ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്ന് പറയുന്നത് തെറ്റാണ്". ആക്രമണങ്ങളില്‍ 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സിറിയയില്‍ ആയിരകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കിയെന്നു പ്രചരിപ്പിച്ചവരുടെ മുനയൊടിക്കുന്നതായിരിന്നു ഈ വാക്കുകള്‍. ഇത് കൂടാതെ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് പറഞ്ഞ വാക്കുകള്‍ക്ക് സമാനമായി ആലപ്പോയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ഹന്ന ജലൂഫും പ്രതികരണം നടത്തി. വത്തിക്കാൻ മീഡിയയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ക്രൈസ്തവരുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ; - "ആദ്യ ആക്രമണത്തിൽ, പുതിയ സർക്കാരിന്റെ ഇരുപതോളം സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ സർക്കാർ ചെക്ക്‌പോസ്റ്റിൽ നടന്ന ആക്രമണത്തിലും ഇതേ എണ്ണം തന്നെയായിരുന്നു. ഇത് സർക്കാർ സേനയെ കടുത്ത നടപടിയിലേക്ക് നയിച്ചു. അതിന്റെ ഫലമായി നൂറുകണക്കിന് പേർ മരിച്ചു. നിർഭാഗ്യവശാൽ, ചില ക്രിസ്ത്യാനികളും കൊല്ലപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു. അവർ ക്രിസ്ത്യാനികളായതു കൊണ്ടല്ല, കൊല്ലപ്പെട്ടത്, മറിച്ച് ആകസ്മികമായിട്ടായിരിന്നു." #{blue->none->b->സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന സംഘടനയ്ക്കു പറയാനുള്ളത്..! }# സമീപ ദിവസങ്ങളിൽ ക്രൈസ്തവ കൂട്ടക്കൊലകൾ ഉണ്ടായിട്ടില്ലായെന്നും എന്നാല്‍ അലവൈറ്റുകളുടെ കൂട്ടക്കൊലകൾ അരങ്ങേറിയിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, എന്നിവിടങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കുന്ന എൽ'യുവ്രെ ഡി'ഓറിയന്റ് (l’Œuvre d’Orient ) എന്ന സംഘടനയുടെ പ്രോജക്റ്റ് മാനേജർ വിൻസെന്റ് ഗെലോട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ക്രൈസ്തവ ഇരകളുടെ ഏകദേശ എണ്ണം പത്താണെന്ന് അദ്ദേഹം പറയുന്നു. #{blue->none->b->സിറിയന്‍ ക്രൈസ്തവരുടെ ഭാവി എന്ത്? പുതിയ ഭരണകൂടത്തില്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ? }# നേരത്തെ സൂചിപ്പിച്ചപ്പോലെ മനുഷ്യജീവന്‍ അമൂല്യമായ സമ്മാനമാണ്. അത് ഇല്ലായ്മ ചെയ്യാന്‍ മനുഷ്യന് അധികാരമില്ല. ഇരു കൂട്ടരും തമ്മില്‍ അക്രമം തുടങ്ങി ഒടുവില്‍ ആയിരങ്ങളുടെ ജീവനെടുത്ത സിറിയന്‍ നരഹത്യ 2025-ലെ കറുത്ത അധ്യായമായി മാറുമ്പോള്‍ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ഭരണകൂടം സൈനീക നടപടികളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാണ്. അനേകം നിരപരാധികളുടെ ജീവനുകളാണ് നഷ്ട്ടമായത്. അവയ്ക്കു പകരം മറ്റൊന്നിനും കഴിയില്ലായെന്നത് ആഗോള സമൂഹത്തിനു അറിയാവുന്ന കാര്യമാണ്. നിലവില്‍ സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹയാത്ത് തഹ്‌രീർ അൽ-ഷാം ക്രൈസ്തവര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നത് ആശാവഹമായ കാര്യമാണ്. എന്നാല്‍ ഭാവിയില്‍ ഇതിന് മനംമാറ്റം സംഭവിക്കുമോയെന്ന ആശങ്കയും സജീവമാണ്. ഇസ്ളാമിക നിലപാടിന് മുന്‍തൂക്കം നല്‍കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് എന്ന വസ്തുതയാണ് ആശങ്കയ്ക്കു കാരണം. ജനുവരി ആദ്യവാരത്തില്‍ സിറിയയിലെ ക്രൈസ്തവരുടെ ആശങ്ക പങ്കുവെച്ച് {{ പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി ക്രിസ്ത‌്യൻ സഭാ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തിയിരിന്നു -> https://www.pravachakasabdam.com/index.php/site/news/24333 }}. ക്രൈസ്‌തവർ സിറിയൻ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സംരക്ഷണം നല്‍കുമെന്നും അഹമ്മദ് അൽ ഷാര അന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ആ ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടിട്ടുമുണ്ട്. അതിന് പ്രകടമായ ഉദാഹരണവുമായാണ് സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ {{ ക്രൈസ്തവ വനിതയായ ഹിന്ദ് അബൗദ് കബാവത്തിനെ -> https://www.pravachakasabdam.com/index.php/site/news/24522 }} ഉള്‍പ്പെടുത്തിയത്. എങ്കിലും സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെന്നത് ചോദ്യ ചിഹ്നമാണ്. #{blue->none->b-> പ്രാര്‍ത്ഥിക്കാം, സത്യം മാത്രം പങ്കുവെയ്ക്കാം }# ഈ ലേഖനത്തില്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചതുപോലെ - അലവികളാകട്ടെ, ക്രൈസ്തവരാകട്ടെ, ഓരോ ജീവനും അമൂല്യമായ സമ്മാനമാണ്. അത് എടുക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ല. സിറിയയില്‍ സമാധാനം പുലരുവാന്‍ നമ്മുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. നരഹത്യ അവസാനിപ്പിക്കപ്പെടുവാനായി ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്താം. അതോടൊപ്പം സിറിയയില്‍ നടക്കുന്ന നരഹത്യയെ ക്രൈസ്തവ കൂട്ടക്കൊല എന്ന രീതിയില്‍ കുപ്രചരണം നടത്തുന്നവരുടെ മുന്നില്‍ സത്യത്തിന്റെ സാക്ഷികളാകുവാനും നമ്മുക്ക് പരിശ്രമിക്കാം. ⧪ {{ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-13-15:45:42.jpg
Keywords: സിറിയ

24671
Category: 1
Sub Category:
Heading: വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ ആനിമേറ്റഡ് സിനിമ കൊളംബിയന്‍ തീയേറ്ററുകളിലേക്ക്
Content: ബൊഗോട്ട: നാസികളുടെ തടങ്കല്‍പ്പാളയത്തില്‍വെച്ച് അപരന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികനായ വിശുദ്ധ മാക്സിമില്യണ്‍ മരിയ കോള്‍ബെയുടെ ജീവിതക്കഥ പറയുന്ന ആനിമേറ്റഡ് സിനിമ ‘മാക്സ്’ കൊളംബിയന്‍ തീയേറ്ററുകളിലേക്ക്. ഏപ്രില്‍ 17 മുതല്‍ കൊളംബിയയിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാണ കമ്പനിയായ ‘ഡോസ് കോറാസോണ്‍സ് പ്രൊഡക്ഷന്‍ ഹൗസ്’ ആണ് സിനിമ ഒരുക്കുന്നത്. സാധാരണ ഫോര്‍മാറ്റിലും, ത്രീഡി ഫോര്‍മാറ്റിലും ഈ സിനിമ തീയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക പ്രമേയാധിഷ്ഠിത സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധനായ മെക്സിക്കന്‍ നിര്‍മ്മാതാവും, ‘ക്രിസ്റ്റിയാഡ’, ‘എല്‍ ഗ്രാന്‍ മിലാഗ്രോ’, ‘ഗ്വാഡലൂപെ ആന്‍ഡ് കരോള്‍’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവുമായ പാബ്ലോ ജോസ് ബാരോസൊ പോലെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ശ്രമങ്ങളുടെ ഫലമാണ് ‘മാക്സ്’. ഹെര്‍ക്കൂലീസ്, പോക്കാഹോണ്ടാസ് പോലെയുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രൂസ് മോറിസാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുന്‍കോപിയായ ഗുണ്ടര്‍ എന്ന്‍ പേരുള്ള പ്രായമായ മനുഷ്യനും, ആരേയും കൂസാക്കാത്ത ഡിജെ എന്ന കൗമാരക്കാരന്റെയും സുഹൃദ്ബന്ധത്തില്‍ നിന്നുമാണ് കഥയുടെ ചുരുളഴിയുന്നത്. നാസി തടങ്കല്‍പ്പാളയത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവന് പകരം തന്റെ ജീവന്‍ നല്‍കുവാന്‍ തയ്യാറായ വിശുദ്ധ മാക്സിമില്യണിന്റെ പരിധിയില്ലാത്ത സ്നേഹത്തേ കേന്ദ്രമാക്കി ഗുണ്ടര്‍ കൗമാരക്കാരന് ജീവിത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്. #{blue->none->b->വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ആരായിരിന്നു? }# 1894 ജനുവരി 8-ന് ലോഡ്സിന് സമീപമുള്ള ഡൂണ്‍സ്കാവോളയിലാണ് രാജ്മുണ്ട് കോള്‍ബെ എന്ന വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ജനിച്ചത്. 1910-ല്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സമൂഹത്തില്‍ ചേര്‍ന്നു. റോമിലെ പഠനത്തിനിടക്കാണ് കോള്‍ബെ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ‘മിലീഷ്യ ഇമ്മാക്കുലേറ്റ്’ എന്ന അമലോല്‍ഭവ സൈന്യത്തിന് രൂപം കൊടുക്കുന്നത്. ക്രാക്കോവില്‍ തിരിച്ചെത്തിയ കോള്‍ബെ മരിയന്‍ പടയാളി എന്ന മാഗസിനും പുറത്തിറക്കുകയും റേഡിയോ നിലയം സ്ഥാപിക്കുകയും ചെയ്തു. 1941-ലാണ് വിശുദ്ധന്‍ ഓഷ്വിറ്റ്‌സ് തടവറയില്‍ അടക്കപ്പെടുന്നത്. തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടതിന് പകരമായി പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ ജയിലധികൃതര്‍ തീരുമാനിച്ചു. ആ ലിസ്റ്റില്‍പ്പെട്ട ഗജോണിഷെക് എന്നയാൾക്കു പകരം വിശുദ്ധന്‍ മരിക്കാൻ തയ്യാറായി. അങ്ങനെ വിശുദ്ധന്‍ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പട്ടിണിക്കിട്ടിട്ടും മരിക്കാത്തതിനാല്‍ ഫാ. മാക്സിമില്യണെ മാരക വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 1971 ഒക്ടോബർ 17ന് പോൾ ആറാമൻ മാർപാപ്പ ഫാ. മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടോബർ 10ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2025-03-13-18:11:27.jpg
Keywords: മാക്സി

24672
Category: 1
Sub Category:
Heading: ആത്മഹത്യ: "കൊല്ലരുത്" എന്ന പ്രമാണത്തിന് എതിരായിട്ടുള്ള പാപം
Content: ഒരു ആത്മഹത്യ നടക്കുമ്പോൾ, അത് തെറ്റാണെന്നും ജീവിതം ജീവിക്കാനുള്ളതാണെന്നും പറയുന്നതിനു പകരം അതിന്റെ പിന്നിലെ കാരണക്കാരെ പോലീസ് കാണ്ടെത്തുന്നതിന് മുൻപേ മാധ്യമ വിചാരണ ചെയ്‌ത് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അതിന്റെ പ്രതിപട്ടികയിൽ ചേർക്കാൻ ചില യൂട്യൂബർമാറും വ്യക്തികളും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ രാജ്യത്തെ പോലീസും നീതിന്യായ വ്യവസ്ഥകകളും നിയന്ത്രിക്കേണ്ടതുണ്ട്. രണ്ടാഴ്ച മുൻപ് കേരളത്തിൽ ഒരു അമ്മയും രണ്ടു മക്കളും ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തിരുന്നു. ചില യൂട്യൂബ് ചാനലുകൾ അതിനെ "ധീരമായ മരണം" എന്നുപോലും വിശേഷിപ്പിച്ചുകൊണ്ടാണ് മാധ്യമ വിചാരണകൾ നടത്തിയത്. അനേകരാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്‌തത്. ഇത്തരം പോസ്റ്റുകൾ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നവയാണോ എന്ന് രാജ്യത്തെ സാമൂഹ്യ, നിയമ സംവിധാനങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്. കാരണം ആ മരണത്തിന്റെ വേദന നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആലപ്പുഴയിൽ ഒരു അമ്മയും മകളും ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കുന്നു. ആത്മഹത്യയെ നാം ഒരിക്കലും മഹത്വവത്കരിക്കരുത്. ആത്മഹത്യ എന്നത് "കൊല്ലരുത്" എന്ന അഞ്ചാം പ്രമാണത്തിന് എതിരായിട്ടുള്ള തെറ്റാണ്. "തനിക്ക് ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണ് നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല" (CCC 2280). അതിനാൽ നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജീവന്റെ മഹത്വം പ്രഘോഷിക്കുന്നവയും ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവയും ആയിരിക്കട്ടെ. ദാരിദ്ര്യത്തിലൂടെയും പട്ടിണിയുടെയും കടന്നുപോയ നമ്മുടെ പൂർവ്വികർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് ജീവിച്ചതുകൊണ്ടാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ.
Image: /content_image/News/News-2025-03-13-22:11:10.jpg
Keywords: ആത്മ

24673
Category: 1
Sub Category:
Heading: പത്രോസിന്റെ പിൻഗാമിയായി പന്ത്രണ്ട് വർഷം; പാപ്പയ്ക്ക് ആശംസ അറിയിച്ച് ആഗോള സമൂഹം
Content: വത്തിക്കാന്‍ സിറ്റി; റോമിന്റെ മെത്രാനും, പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ കത്തോലിക്ക സഭയെ നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പയെ തെരഞ്ഞെടുത്തിട്ട് പന്ത്രണ്ടു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ആശംസകളുമായി ആഗോള സമൂഹം. ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച്, റോമിലെ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികദിനമായ ഇന്നലെ മാർച്ച് 13ന്, പാപ്പയുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചും, ഉദ്ബോധനങ്ങൾക്കും സാക്ഷ്യത്തിനും നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ എത്തിയെന്ന്‍ വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും, പ്രാദേശികസഭാനേതൃത്വങ്ങളും മെത്രാൻ സമിതികളും, കത്തോലിക്കാ, ക്രൈസ്തവ സഭാനേതൃത്വങ്ങളും, മറ്റു മതവിശ്വാസികളും പാപ്പയ്ക്ക് ആശംസകളും പ്രാർത്ഥനകളും നേർന്നു. പാപ്പ നൽകുന്ന സാക്ഷ്യത്തിനും പകരുന്ന ശക്തിക്കും നന്ദി പറഞ്ഞ ഇറ്റാലിയൻ മെത്രാൻസമിതി, തങ്ങൾ പാപ്പയ്‌ക്കൊപ്പവും പാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് എഴുതി. പാപ്പയുടെ ജന്മനാടായ അർജന്റീനയിലെ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മർസെല്ലോ കൊളോമ്പോ, പരിശുദ്ധ പിതാവിന്റെ ഇടയ സേവനത്തെയും, ഔദാര്യ മനോഭാവത്തെയും ഓർത്ത് ദൈവത്തിന് നന്ദി പറയുവാനായി വിശുദ്ധ ബലിയർപ്പണം നടത്താൻ അർജന്റീനയിലെ സഭയോട് ആവശ്യപ്പെട്ടിരിന്നു. പാപ്പയുടെ ഉദ്ബോധനങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ, ലോകത്ത് പ്രത്യാശയുടെ അടയാളങ്ങളായിത്തീരാനും, മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനും, നീതിയും സഹകരണവും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാപ്പ മെത്രാനായിരിക്കുന്ന റോമാ രൂപത, പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ വാർഷികദിനത്തിലും തങ്ങളുടെ ഇടയന് സാമീപ്യമറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചിരിന്നു. പാപ്പായുടെ ഉദ്ബോധനങ്ങൾക്ക് റോം രൂപത നന്ദി പറഞ്ഞു. പ്രത്യാശയോടെയും ശക്തിയോടെയും മുന്നോട്ടുപോകാനാണ് പാപ്പാ ഇപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് റോമിലെ വിശ്വാസികൾക്ക് വേണ്ടി എഴുതിയ കർദ്ദിനാൾ വികാരിയും, എപ്പിസ്‌കോപ്പൽ കൗൺസിലും, പാപ്പായുടെ ആരോഗ്യത്തോടെയുള്ള തിരികെവരവിനായി തങ്ങൾ കാത്തിരിക്കുന്നുവെന്ന് എഴുതി. പോളണ്ട്, അൽബേനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതികളും, വിവിധ തെക്കേ അമേരിക്കൻ മെത്രാൻ സമിതികളും, അർമേനിയയുടെ പ്രസിഡന്റ് ഉൾപ്പെടെ വിവിധ രാഷ്ട്രനേതൃത്വങ്ങളും പാപ്പായ്ക്ക് ആശംസകള്‍ അറിയിച്ചു.
Image: /content_image/News/News-2025-03-14-09:45:50.jpg

24674
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയ്ക്കായി റോമന്‍ കൂരിയായോടൊപ്പം ജപമാല; പ്രാർത്ഥന നയിച്ചത് കർദ്ദിനാൾ കൂവക്കാട്
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ സൗഖ്യത്തിനായി റോമൻ കൂരിയായ്‌ക്കൊപ്പം ജപമാല പ്രാർത്ഥന സമർപ്പിച്ച് മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്. വത്തിക്കാനിലെ കൂരിയായുടെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കായി മാർച്ച് 9 മുതൽ 14 വരെ തീയതികളിലായി നടന്നുവരുന്ന ധ്യാനത്തിന്റെ ഭാഗമായി, മാർച്ച് 12 ബുധനാഴ്ച വൈകുന്നേരം നടന്ന ജപമാലപ്രാർത്ഥനയാണ് കര്‍ദ്ദിനാള്‍ നയിച്ചത്. പാപ്പയ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു. പ്രഭാഷകന്റെ പുസ്തകത്തെ അധികരിച്ച്, ദൈവം ദരിദ്രന്റെ പ്രാർത്ഥന ശ്രവിക്കുമെന്നും അവനു അനുകൂലമായി വിധിക്കുമെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, പാപ്പയ്ക്കും പാവപ്പെട്ടവർക്കൊപ്പം നമുക്കും പ്രാർത്ഥിക്കാമെന്ന്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കൂടിയായ കർദ്ദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ അനാരോഗ്യത്തിൽ പ്രാർത്ഥനയിലും സാമീപ്യത്തിലും ഒന്നുചേരുന്ന ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ ആളുകൾക്കും ഒപ്പം പാപ്പായ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു. റോമന്‍ കൂരിയായ്ക്കു വേണ്ടി വത്തിക്കാനില്‍ നടക്കുന്ന ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി നടത്തിവന്നിരിന്ന ജപമാല സമര്‍പ്പണം താത്ക്കാലികമായി നിര്‍ത്തുവെച്ചിരിന്നു. ധ്യാനം നടക്കുന്ന പോള്‍ ആറാമന്‍ ഹാളിലാണ് ജപമാല ചൊല്ലിക്കൊണ്ടിരിന്നത്. ഇന്നു മാർച്ച് 14 വെള്ളിയാഴ്ച ജപമാല സമര്‍പ്പണം പുനഃരാരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-14-10:27:52.jpg
Keywords: കൂവ