category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലഹരിക്കെണി; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ആക്രമിച്ചവര്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Contentകൊച്ചി: കേരളത്തിൽ മയക്കുമരുന്ന് ദുരന്തങ്ങൾ നിരന്തരമായി ഉണ്ടാകുമ്പോൾ അതിനെതിരേ പ്രവാചക ധീരതയോടെ മുന്നറിയിപ്പ് നൽകിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ലൈംഗിക അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വരെ നിരന്തരം നടക്കുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുടുംബങ്ങളെയും നാടിനെയും നശിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കുന്ന ഗൂഢശക്തികൾക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. പ്രീണനങ്ങൾക്കപ്പുറം തെറ്റിനെ തെറ്റായും ശരിയെ ശരിയായും അംഗീകരിക്കുന്ന സമീപനം പൊതുപ്രവർത്തകരിൽനിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന നേതൃസമ്മേളന ത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-13 10:22:00
Keywordsകോണ്‍ഗ്ര
Created Date2025-03-13 10:22:47