Contents

Displaying 24181-24190 of 24942 results.
Content: 24625
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി ദുരിത ബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ 59 എണ്ണം വയനാട്ടില്‍, 41 വീടുകള്‍ വിലങ്ങാട്
Content: കൽപ്പറ്റ: വിലങ്ങാട്, പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ പ്രഖ്യാപിച്ച 100 വീടുകളിൽ 59 എണ്ണം നിർമ്മിക്കുന്നത് വയനാട്ടിൽ. മാനന്തവാടി, ബത്തേരി, കോഴിക്കാട് രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങൾ മുഖേനയാണ് ജില്ലയിൽ ഭവന നിർമാണം. കോഴിക്കോട് ജില്ലയിൽപ്പെട്ട വിലങ്ങാടിൽ 41 വീടുകളാണ് ദുരന്തബാധിതർക്കായി പണിയുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾക്ക് താമരശേരി രൂപതയാണ് ചുക്കാൻ പിടിക്കുന്നത്. വയനാട്ടിൽ 37 വീടുകൾ മാനന്തവാടി രൂപതയുടെ നിയന്ത്രണത്തിലുള്ള വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നിർമിക്കുന്നത്. ബാക്കി വീടുകൾ ബത്തേരി രൂപതയ്ക്കു കീഴിലുള്ള ശ്രേയസും കോഴിക്കോട് രൂപതയുടെ മേൽനോട്ടത്തിലുള്ള ജീവനയും പണിയും. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ബത്തേരി രൂപത പുമലയിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയതായി ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. കോഴിക്കോട് രൂപത എത്ര വീടുകൾ എവിടെ നിർമിക്കുമെന്നതിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, ജീവന എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.വി.സി. ആൽഫ്രഡ് എന്നിവർ പറഞ്ഞു. സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ പൂർണ അന്തിമ പട്ടിക പുറത്തുവിടുന്ന മുറയ്ക്ക് ബത്തേരി, കോഴിക്കോട് രൂപതകൾ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പുനരധിവാസ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതായി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പറഞ്ഞു.
Image: /content_image/India/India-2025-03-05-12:54:23.jpg
Keywords: കെ‌സി‌ബി‌സി
Content: 24626
Category: 1
Sub Category:
Heading: നൈജീരിയയില്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി
Content: ഔച്ചി: നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതാംഗമായ വൈദികനെയും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയെയും സായുധ സംഘം തട്ടിക്കൊണ്ടുപോയതോടെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (മാർച്ച് 3) ഏറ്റവും അവസാനത്തെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. എഡോ സംസ്ഥാനത്തു എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ ഇവിയുഖുവ-അജെനെബോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ കത്തോലിക്കാ ദേവാലയ റെക്ടറി ആക്രമിച്ചതിന് ശേഷമായിരിന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഫാ. ഫിലിപ്പ് എക്‌വേലി എന്ന വൈദികനും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്ന് ഇന്നലെ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഔച്ചി രൂപത പറഞ്ഞു. റെക്ടറിയിലെയും ദേവാലയത്തിലെയും വാതിലുകളും ജനലുകളും വെടിവയ്പ്പില്‍ തകർക്കപ്പെട്ടുവെന്നും പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയവരുമായി പോരാടിയെന്നും രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. എഗിലെവ വെളിപ്പെടുത്തി. ചുറ്റുമുള്ള വനങ്ങളിലേക്കാണ് ഇരുവരെയും കൊണ്ടുപോയേക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരുമായി നിലവില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും പരിക്കുകള്‍ കൂടാതെ ഇരുവരും മോചിതരാകുന്നതിന് വേണ്ടി രൂപതയിലെ വിശ്വാസികളോടൊപ്പം എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. നൈജീരിയ തട്ടിക്കൊണ്ടുപോകുന്നവരുടെ ഒരു ബിസിനസ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും എഡോ നോർത്തിലും എഡോ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്ന ഈ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പശ്ചിമാഫ്രിക്കൻ സര്‍ക്കാര്‍ ഇടപെടണമെന്നും ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, ഔച്ചി രൂപതയില്‍ നിന്നു മാത്രം എട്ടിലധികം വൈദികരെയാണ് തട്ടിക്കൊണ്ടുപോയത്. 2022-ൽ ഒരു വൈദികന്‍ ക്രൂരമായി കൊല്ലപ്പെട്ടു. അതേസമയം നൈജീരിയയില്‍ സായുധധാരികളുടെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി. ഫെബ്രുവരി 19ന്, തട്ടിക്കൊണ്ടുപോയ ഷെൻഡാം രൂപതാംഗമായ ഫാ. മോസസ് ഗ്യാങ് ജാ, ഫെബ്രുവരി 22ന്, യോള കത്തോലിക്കാ രൂപത പരിധിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ഫാ. മാത്യു ഡേവിഡ് ഡട്സെമി, ഫാ. എബ്രഹാം സൗമ്മമം എന്നീ വൈദികര്‍ ഇതുവരെ മോചിതരായിട്ടില്ല. ഇവര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മോചനദ്രവ്യം ലക്ഷ്യമിട്ട് ഇസ്ളാമിക തീവ്രവാദികളും സായുധധാരികളുമാണ് ആക്രമണം നടത്തുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-05-13:29:05.jpg
Keywords: നൈജീ
Content: 24627
Category: 1
Sub Category:
Heading: ട്രംപ് എഫക്റ്റോ?; ട്രാന്‍സ് ജെന്‍ഡര്‍ ഒഴിവാക്കി, ഒന്നര പതിറ്റാണ്ടിന് ശേഷം ഡിസ്നി പ്ലസില്‍ ആദ്യമായി ക്രിസ്ത്യൻ കഥാപാത്രം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്ക ആസ്ഥാനമായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഓണ്‍ലൈന്‍ വീഡിയോ ഓൺ-ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ശേഷം ആദ്യമായി ഒരു ക്രിസ്ത്യൻ കഥാപാത്രം. പിക്സാർ ആനിമേറ്റഡ് പരമ്പരയായ 'വിൻ ഓർ ലൂസി'ലാണ് ക്രിസ്തീയത കേന്ദ്രമാക്കിയ ഒരു കഥാപാത്രമുണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. 2007-ൽ പുറത്തിറങ്ങിയ ബ്രിഡ്ജ് ടു ടെറാബിതിയ എന്ന ചിത്രത്തിലാണ് ക്രിസ്ത്യൻ കഥാപാത്രത്തെ പ്രധാനമായും അവതരിപ്പിച്ച് ഡിസ്നി അവസാനമായി പുറത്തിറക്കിയ സിനിമ. ഒരു സ്കൂൾ സോഫ്റ്റ്ബോൾ ടീം അവരുടെ ചാമ്പ്യൻഷിപ്പ് മത്സരത്തിനായി തയ്യാറെടുക്കുന്ന യാത്രയെയാണ് ദൃശ്യാവിഷ്ക്കാരത്തില്‍ അവതരിപ്പിക്കുന്നത്. ആദ്യ എപ്പിസോഡിൽ ടീമിന്റെ പരിശീലകന്റെ മകളായ ലോറി, സ്വന്തം കഴിവുകളില്‍ സംശയവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന ഒരു അത്‌ലറ്റായി അവതരിപ്പിക്കപ്പെടുന്നു. ഈ വെല്ലുവിളികളെ മറികടക്കാൻ അവൾ തന്റെ ക്രിസ്തീയ വിശ്വാസത്തിൽ ആശ്രയിക്കുന്നതായാണ് പരമ്പരയുടെ ആമുഖത്തില്‍ അവതരിപ്പിക്കുന്നത്. മാർഗനിർദേശത്തിനായി അവൾ "സ്വർഗ്ഗസ്ഥനായ പിതാവിനോട്" പ്രാർത്ഥിക്കുന്നതും മുറിയിൽ മാലാഖമാരുടെ രൂപങ്ങളുള്ളതും ദൃശ്യമാണ്. ഡിസ്നി സീരീസില്‍ ക്രിസ്തീയ വിശ്വാസത്തെ പോസിറ്റീവ് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അപൂര്‍വ്വതയാണ് ഇതില്‍ കാണുന്നതെന്ന് 'പ്രീമിയര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസ്നി പരമ്പരയിൽ നിന്ന് ഒരു ട്രാൻസ്‌ജെൻഡർ കഥാസന്ദർഭം നീക്കം ചെയ്തതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരിന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോറിയുടെ ആമുഖമെന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡിസ്നിയുടെ മനംമാറ്റമെന്ന് കരുതുന്നവര്‍ നിരവധിയാണ്. അമേരിക്കയില്‍ സ്ത്രീയും പുരുഷനും മാത്രമേയുള്ളൂവെന്നും അതില്‍ ട്രാന്‍സ്ജണ്ടര്‍ എന്നൊരു വിഭാഗമില്ലായെന്നും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുള്ള ആദ്യ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിന്നു. ക്രിസ്തീയ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്ന ട്രംപിന്റെ നിലപാടും ഡിസ്നിയുടെ നിലപാട് മാറ്റത്തിന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഡിസ്നിയുടെ ജനപ്രീതി കുറഞ്ഞതിനെ തുടർന്ന്, കമ്പനിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണെന്ന് അനുമാനിക്കുന്നവരുമുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-05-14:48:28.jpg
Keywords: ഡിസ്നി
Content: 24628
Category: 1
Sub Category:
Heading: രാത്രി നന്നായി വിശ്രമിച്ചു; പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലായെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ രാത്രിയിൽ നന്നായി ഉറങ്ങി വിശ്രമിച്ചുവെന്നും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലായെന്നും വത്തിക്കാന്‍. മുൻദിവസങ്ങളെ അപേക്ഷിച്ച് ചൊവ്വാഴ്ച ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. പാപ്പ രാവിലെ വിശ്രമിച്ചുവെന്നും, പകൽസമയം ഉണർവോടെ ചിലവഴിച്ചുവെന്നും ഇന്നലെ വൈകീട്ട് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പ്രസ് ഓഫീസ് അറിയിച്ചിരിന്നു. രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകിയിരുന്നു. തിങ്കളാഴ്ച ഉണ്ടായ ശ്വാസ തടസവും കടുത്ത അണുബാധയും കഫകെട്ടും കാരണം ഇന്നലെ പകൽ പാപ്പയ്ക്ക് ഓക്സിജൻ നൽകേണ്ടിവന്നിരുന്നുവെന്നും രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ടെന്നും പരിശുദ്ധസിംഹാസനം വ്യക്തമാക്കി. എന്നാൽ പാപ്പയുടെ ആരോഗ്യനിലയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച് വത്തിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ചൊവ്വാഴ്ച പകൽ പാപ്പ പ്രാർത്ഥനയും വിശ്രമവുമായി കഴിച്ചുകൂട്ടിയെന്നും, രാവിലെ വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരംഭിച്ച ജപമാല പ്രാർത്ഥന ഇന്നലെയും നടന്നിരുന്നു. ദൈവാരാധനയ്ക്കും കൂദാശാക്രമകാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷാണ് കഴിഞ്ഞ ദിവസത്തെ ജപമാല പ്രാർത്ഥന നയിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-05-16:35:23.jpg
Keywords: പാപ്പ
Content: 24629
Category: 1
Sub Category:
Heading: ആശുപത്രിയിൽ വിഭൂതി ചടങ്ങുകൾ; ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വസനസഹായം തുടരുമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഇരുപതു ദിവസത്തോളമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പ ഇന്നലെ ആശുപത്രിയില്‍ നടന്ന വിഭൂതിദിന ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ, ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ പാപ്പ വിഭൂതി ബുധനാഴ്ച കർമ്മങ്ങളിൽ പങ്കെടുത്തുവെന്നും, കാർമ്മികൻ പാപ്പയുടെ ശിരസ്സില്‍ ചാരം പൂശിയെന്നും പിന്നീട് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു. അതേസമയം ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളില്ല. ഇന്നലെ പകലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകി. കുറച്ചുസമയം പാപ്പാ കസേരയിൽ ചിലവഴിക്കുകയും ജോലികളിൽ മുഴുകുകയും ചെയ്തുവെന്നും ഗാസായിലെ തിരുക്കുടുംബദേവാലയം വികാരിയുമായി ഫോണില്‍ സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. വെന്റിലേറ്റർ സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നും ഇന്നലെ വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ആരോഗ്യസ്ഥിതിയിലെ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ വിവരങ്ങള്‍ പ്രസ് ഓഫീസ് പുറത്തുവിട്ടില്ല. ഗാസയിലുള്ള ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയെയാണ് ഫോണില്‍ വിളിച്ചത്. ഉച്ചകഴിഞ്ഞുള്ള സമയം പാപ്പ വിശ്രമവും ജോലിയുമായി കഴിഞ്ഞെന്നും വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും ബ്രോങ്കൈറ്റിസും മൂലം പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും പൊടുന്നനെ വഷളാകുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-06-11:18:57.jpg
Keywords: പാപ്പ
Content: 24630
Category: 18
Sub Category:
Heading: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യാശയിലേക്ക് ഒരുമിച്ചു യാത്രചെയ്യണം: മാർ പോളി കണ്ണുക്കാടൻ
Content: ചാലക്കുടി: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യാശയിലേക്ക് ഒരുമിച്ചു യാത്രചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. 36-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഉദ്ഘാടനംചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഉപദ്രവിക്കാതെ, ഒഴിവാക്കാതെ ഒരേ ലക്ഷ്യത്തോടെ യാത്രചെയ്യണം. ശത്രുതയും വിദ്വേഷവും ഉപേക്ഷിക്കണം. ചൂഷണത്തിൽനിന്നു വ്യക്തികളെ രക്ഷിക്കാൻ കഴിയണം. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അടിമകളായി മാറിയ യുവാക്കളെയും കുട്ടികളെയും രക്ഷിക്കേണ്ടതു സമൂഹത്തിന്റെ കടമയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിൻസെൻഷ്യൻ സഭ പ്രൊവിൻഷൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, അസി. പ്രൊവിൻ ഷ്യൽ ഫാ. മാത്യു തടത്തിൽ, രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, ഫാ. ജോസഫ് സ്രാമ്പിക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഫ്രാൻസിസ് കർ ത്താനം, ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതാംതീയതി വരെയാണ് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നടക്കുന്നത്.
Image: /content_image/India/India-2025-03-06-12:34:23.jpg
Keywords: പോളി
Content: 24631
Category: 1
Sub Category:
Heading: രാജ്യത്ത് ആദ്യമായി മലയാളി കത്തോലിക്ക സന്യാസിനി നോട്ടറി പദവിയില്‍
Content: കൊച്ചി: രാജ്യത്ത് ആദ്യമായി നോട്ടറി പദവിയിലെത്തുന്ന സന്യാസിനി എന്ന ഖ്യാതി ഇനി സിസ്റ്റർ അഡ്വ. ഷീബ പോൾ പാലാട്ടിയുടെ പേരില്‍. സിസ്റ്റേഴ്സ‌് ഓഫ് ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അഡ്വ. ഷീബ പോളിനെ കേന്ദ്രസർക്കാർ നോട്ടറിയായി നിയമിക്കുകയായിരിന്നു. മലയാറ്റൂർ നീലീശ്വരം പാലാട്ടി പോൾ- ആനീസ് ദമ്പതികളുടെ മകളായ സിസ്റ്റർ ഷീബ, ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹത്തിൻ്റെ പൂനെ പ്രോവിൻസ് അംഗമാണ്. നോട്ടറി തസ്തികയിലേക്കുള്ള പരീക്ഷയും ഇൻ്റർവ്യൂവും പൂർത്തിയാക്കിയ സിസ്റ്റർ ഷീബയ്ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള പുതിയ നോട്ടറിമാരുടെ പേരുകളുമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പട്ടികയിലാണ് സിസ്റ്റർ ഷീബയും ഉൾപ്പെട്ടിട്ടുള്ളത്. 2013 മുതൽ മുംബൈയിൽ നിയമരംഗത്തുള്ള സിസ്റ്റർ ഷീബ പോൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും നീതിക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ കുടുംബക്കോടതിയിലെത്തുന്ന നിസഹായരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിലും സിസ്റ്റർ സജീവമായിരുന്നു. സമൂഹത്തിന്റെ അടിത്തറയായി എപ്പോഴും കുടുംബത്തെ കാണുന്നുവെന്നും ഐക്യത്തിനും ഒരുമയ്ക്കും വേണ്ടി പരിശ്രമിക്കുന്ന തന്റെ ജോലിയിലൂടെ, നിരവധി കുടുംബങ്ങൾ അനുരഞ്ജനപ്പെടുകയും ജീവിതം പടുത്തുയര്‍ത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും സിസ്റ്റർ ഷീബ സി‌സി‌ബി‌ഐയുടെ കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമത്തോട് പറഞ്ഞു. #{blue->none->b->നിയമവഴിയിലേക്ക് നീങ്ങുന്നതിലേക്ക് പ്രേരിപ്പിച്ച സംഭവം: ‍}# മതബോധന പഠനത്തിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ, പാലക്കാട് സെൻട്രൽ ജയിലില്‍ നടത്തിയ സന്ദര്‍ശനം വഴിത്തിരിവാകുകയായിരിന്നു. നിയമസഹായം ലഭിക്കാത്തതിനാൽ പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്ന സ്ത്രീ തടവുകാരെ അവിടെ അവർ കണ്ടു. അവരുടെ കഷ്ടപ്പാടുകൾ ഷീബയെ വല്ലാതെ വേദനിപ്പിച്ചു. "ആരും അവരുടെ കേസുകൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ആ നിമിഷം മുതല്‍ നിയമം പിന്തുടരാനുള്ള വിത്ത് തന്റെ ഹൃദയത്തിൽ പാകുകയായിരിന്നു"വെന്ന് സിസ്റ്റര്‍ ഷീബ പറയുന്നു. നിയമരംഗത്തേക്ക് കടക്കുന്നതിന് മുമ്പ്, സിസ്റ്റര്‍ ഷീബ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം പൂർത്തിയാക്കി. ഗ്രാമപ്രദേശങ്ങളിലെ പിന്നാക്ക കുടുംബങ്ങളെ പിന്തുണച്ചുകൊണ്ട് സാമൂഹിക പ്രവർത്തകയായി സേവനമനുഷ്ഠിച്ചു. 2009-ലാണ് സന്യാസ സമൂഹത്തിന്റെ അനുമതിയോടെ നിയമപഠനം ആരംഭിക്കുന്നത്. 2013-ൽ, അവർ മുംബൈയിൽ പ്രാക്ടീസ് ആരംഭിച്ചു. 1998ൽ സിസ്റ്റര്‍ ഷീബ അംഗമായ ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹം നിയമപരിരക്ഷ ലഭ്യമാക്കുവാന്‍ ലീഗല്‍ മിനിസ്ട്രി ആരംഭിച്ചിരിന്നു. പ്രതിസന്ധിയിലായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഒരു അഭയകേന്ദ്രവുമായി നിലവിൽ, ശാന്തിഗറിലാണ് സിസ്റ്റര്‍ താമസിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടവർക്കും സഹായമില്ലാതെ കഴിയുന്നവർക്കും പരിചരണവും നിയമ പിന്തുണയും നൽകുന്ന സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തില്‍ അനേകര്‍ക്ക് ആശ്വാസം പകരുന്നതിനിടെയാണ് സിസ്റ്ററിന് നോട്ടറി പദവി ലഭിച്ചിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-06-12:58:29.jpg
Keywords: സന്യാസ, ആദ്യ
Content: 24632
Category: 1
Sub Category:
Heading: വിഭൂതി ബുധനാഴ്ചയും വിടാതെ അക്രമികള്‍; നൈജീരിയയില്‍ വൈദികന്‍ കൊല്ലപ്പെട്ടു
Content: കഫാൻചാൻ: നൈജീരിയയിലെ കഫാൻചാനില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ കൊല്ലപ്പെട്ടു. ഇന്നലെ വിഭൂതി ബുധനാഴ്ച പുലര്‍ച്ചെയാണ് ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു എന്ന വൈദികന്‍ കൊല്ലപ്പെട്ടതെന്ന് കഫാൻചാന്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് അറിയിച്ചു. തലേദിവസം രാത്രി പള്ളിമുറിയില്‍ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോയ അക്രമികള്‍ ഇന്നലെ വിഭൂതി ബുധനാഴ്ച പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവിന്റെ ദാരുണമായ മരണം അഗാധമായ ദുഃഖത്തോടും ഹൃദയഭാരത്തോടും കൂടിയാണ് വിശ്വാസികളെ അറിയിക്കുന്നതെന്ന് ചാന്‍സലര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2021 ഫെബ്രുവരി 11 ന് വൈദികനായി അഭിഷിക്തനായ ഫാ. ഒകെച്ചുക്വു, തട്ടിക്കൊണ്ടുപോകപ്പെടുന്ന സമയത്ത് കടുണ സംസ്ഥാനത്തെ കൗര ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തച്ചിറയിലെ സെന്റ് മേരി കാത്തലിക് പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. വൈദിക കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം അജ്ഞാതമാണ്. കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച, ദൈവത്തിന്റെ സമർപ്പിത ദാസനായിരിന്നു ഫാ. സിൽ‌വെസ്റ്ററെന്നും വൈദികന്റെ അകാലവും ക്രൂരവുമായ നഷ്ടം ഹൃദയം തളർത്തുകയാണെന്നും രൂപത പ്രസ്താവിച്ചു. എല്ലായ്പ്പോഴും തന്റെ ഇടവകക്കാർക്ക് സമീപസ്ഥനായ വ്യക്തിയായിരിന്നു അദ്ദേഹം. വൈദികന്റെ വിയോഗത്തിൽ കത്തോലിക്കാ സമൂഹം ദുഃഖിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥനയിൽ ഐക്യപ്പെട്ടിരിക്കാൻ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാ. സിൽ‌വെസ്റ്ററിന്റെ നിത്യശാന്തിക്കായി വിശുദ്ധ കുർബാനകളും ജപമാലകളും പ്രാർത്ഥനകളും അർപ്പിക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും വിശ്വാസികളോടും രൂപത ആഹ്വാനം നല്‍കി. ആരും നിയമം കൈയിലെടുക്കരുതെന്നും ശാന്തതയും പ്രാർത്ഥനയും നിലനിർത്താൻ ശ്രമിക്കണമെന്നും രൂപത അഭ്യര്‍ത്ഥിച്ചു. അതേസമയം നൈജീരിയയുടെ വിവിധ ഭാഗങ്ങളിലായി ഒരു സെമിനാരി വിദ്യാര്‍ത്ഥിയും നാല് വൈദികരും ബന്ദികളുടെ തടങ്കലില്‍ കഴിയുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-06-13:46:47.jpg
Keywords: നൈജീ
Content: 24633
Category: 1
Sub Category:
Heading: അമേരിക്കന്‍ മെത്രാന്‍ സമിതിയുമായുള്ള അഭയാർത്ഥി സഹായ കരാറുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ മെത്രാന്‍ സമിതിയുമായുള്ള അഭയാർത്ഥി പുനരധിവാസ കരാറുകൾ യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. രണ്ട് മൾട്ടി മില്യൺ ഡോളറിന്റെ അഭയാർത്ഥി പുനരധിവാസ കരാറുകളാണ് റദ്ദാക്കിയിരിക്കുന്നത്. പ്രധാന ഫണ്ടിംഗ് മരവിപ്പിച്ചതിനെതിരെ ബിഷപ്പുമാർ തന്നെ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പെട്ടെന്നുള്ള നീക്കം. ഫെബ്രുവരി അവസാനവാരത്തില്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൺട്രോളർ ജോസഫ് കൌബയിൽ നിന്നുള്ള രണ്ട് കത്തുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അസോസിയേറ്റ് ജനറൽ സെക്രട്ടറി ആന്റണി ഗ്രാനഡോയ്ക്കു ലഭിച്ചിരിന്നു. അഭയാർത്ഥി പുനരധിവാസത്തിനായി ഏകദേശം 27 മില്യൺ ഡോളറിന്റെ രണ്ട് വ്യത്യസ്ത ഗ്രാന്റുകൾ ഉൾപ്പെടുന്നതായിരിന്നു ഇത്. 2024 ഒക്ടോബർ ആരംഭിച്ച് 2025 സെപ്റ്റംബർ വരെ കാലയളവുള്ള ഗ്രാന്റുകൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് തടഞ്ഞതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായാണ് ധനസഹായം നിർത്തിവയ്ക്കാൻ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി. മാനുഷിക ഗ്രാന്റുകളും സഹായങ്ങളും റദ്ദാക്കിയെന്ന്‍ ആരോപിച്ച് നിരവധി സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ ഒരുങ്ങുന്നുണ്ട്. ക്രൈസ്തവ വിശ്വാസിയായ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭ്രൂണഹത്യ, എല്‍‌ജി‌ബി‌ടി വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടിന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പിന്തുണ നല്‍കുന്നുണ്ടെങ്കിലും അഭയാര്‍ത്ഥി വിരുദ്ധ നിലപാടിന് എതിരാണ് സമിതി. നേരത്തെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിയായിരിന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-06-16:11:58.jpg
Keywords: അഭയാർ
Content: 24634
Category: 1
Sub Category:
Heading: നോമ്പുകാലത്തില്‍ ഞങ്ങളും പ്രാര്‍ത്ഥനയോടെ പങ്കുചേരുന്നു, സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ: ട്രംപിന്റെയും മെലാനിയയുടെയും വിഭൂതി സന്ദേശം
Content: വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ ലോകം വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചതോടെ ആശംസ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും. ഇന്നലെ വിഭൂതി ബുധനാഴ്ച വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇരുവരും ആശംസ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഈ നോമ്പുകാലത്ത് യേശുക്രിസ്തുവിന്റെ സഹനവും കുരിശിലെ മരണവും നാം ഗൗരവമായി ചിന്തിക്കുമ്പോൾ തന്നെ ഈസ്റ്ററില്‍ സമാഗതമാകാനിരിക്കുന്ന അത്ഭുതത്തിന്റെ മഹത്വത്തിനായി നമ്മുടെ ആത്മാക്കളെ ഒരുക്കാമെന്ന് ഇരുവരും പറഞ്ഞു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ആത്മീയ പ്രതീക്ഷയുടെ സമയമായ നോമ്പിന്റെ വിശുദ്ധ കാലം ആരംഭിക്കുന്ന ഈ വിഭൂതി ബുധനാഴ്ച, ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരോടും മറ്റ് ക്രൈസ്തവരോടുമൊപ്പം ഞങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുന്നു. നമ്മുടെ വിശ്വാസം ആഴപ്പെടുത്താനും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും നോമ്പുകാലത്ത്, 40 പകലും 40 രാത്രിയും പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ അനന്തമായ കരുണയ്ക്കും വീണ്ടെടുത്ത സ്നേഹത്തിനുമുള്ള വിശുദ്ധമായ ഓർമ്മപ്പെടുത്തല്‍ എന്ന നിലയില്‍, കര്‍ത്താവിന്റെ അനുയായികൾ അവരുടെ നെറ്റിയിൽ ചാരം കൊണ്ടുള്ള കുരിശുകൾ ധരിക്കുന്നു. ഈ നോമ്പുകാലത്ത് യേശുക്രിസ്തുവിന്റെ സഹനവും കുരിശിലെ മരണവും നാം ഗൗരവമായി ചിന്തിക്കുമ്പോൾ, വരാനിരിക്കുന്ന ഈസ്റ്ററിന്റെ മഹത്വത്തിനായി നമ്മുടെ ആത്മാക്കളെ ഒരുക്കാം. പ്രാർത്ഥനാപൂർവ്വവും സമ്പന്നവുമായ ഒരു നോമ്പുകാലത്തിനായി നിങ്ങൾക്ക് ഞങ്ങളുടെ ആശംസകൾ നേരുന്നു. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, അവിടുന്ന് അമേരിക്കയെ അനുഗ്രഹിക്കുന്നത് തുടരട്ടെ.- ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും സന്ദേശത്തില്‍ കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-03-06-18:07:54.jpg
Keywords: നോമ്പ