Contents

Displaying 24161-24170 of 24942 results.
Content: 24605
Category: 18
Sub Category:
Heading: ദളിത് ക്രൈസ്ത‌വർക്കായി സമൂഹം കൈകോർക്കണം: മാർ വാണിയപ്പുരയ്ക്കൽ
Content: കൊച്ചി: ദളിത് ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിന് ക്രൈസ്തവ സമൂഹം ഒന്നിച്ചു നിന്ന് ശ്രമങ്ങൾ നടത്തണമെന്നു സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കെസിബിസി എസ്‌സി -എസ്‌ടി -ബിസി കമ്മീഷൻ്റെ നേതൃത്വത്തിൽ പിഒസിയിൽ നടന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യക്ഷത വഹിച്ച കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ ദളിത് ക്രൈസ്തവർ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രബന്ധാവതരണം നടത്തി.
Image: /content_image/India/India-2025-03-02-07:09:55.jpg
Keywords: ദളിത
Content: 24606
Category: 24
Sub Category:
Heading: സൗമാ റമ്പാ അഥവാ വലിയ നോമ്പ്
Content: മൂന്ന് നോമ്പ് കഴിഞ്ഞ് വരുന്ന മൂന്നാമത്തെ ഞായറാഴ്ച പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നു. സുറിയാനിയിൽ സൗമാ റമ്പാ എന്നാണ് ഈ നോമ്പിൻ്റെ പേര്. സൗമാ എന്നാൽ നോമ്പ് എന്നും, റമ്പാ എന്നാൽ വലുത് എന്നുമാണ് അർത്ഥം. നമ്മുടെ കർത്താവിൻ്റെ പെസഹാ, പീഡാസഹന ഉത്ഥാനരഹസ്യങ്ങളുടെ ആചരണമാണ് നോമ്പ്കാലത്തിൻ്റെ കേന്ദ്രബിന്ദു. ഈ അനുസ്മരണ ആഘോഷങ്ങൾക്ക് ഉള്ള ഒരുക്കമാണ് വലിയ നോമ്പിൻ്റെ ആഴ്‌ചകൾ. ഏഴ് ആഴ്‌ചക്കാലമാണ് ഈ ആരാധനവത്സര കാലഘട്ടത്തിൻ്റെ ദൈർഘ്യം. മാർച്ച് 21നോ അല്ലെങ്കിൽ അതിന് ശേഷമോ വരുന്ന വെളുത്തവാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണ് പരമ്പരാഗതമായി ഖ്യംതാ അഥവാ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുന്നത്. 325ലെ നിഖ്യാ സൂന്നഹദോസിലാണ് ഈ തീയതിഗണന പാശ്ചാത്യ സഭയിൽ ഔദ്യോഗികമായി സ്വീകരിച്ചത്. എന്നാൽ പൗരസ്ത്യ സുറിയാനി സഭ 410ലെ മാർ ഇസഹാക്കിൻ്റെ സൂന്നഹദോസിന് ശേഷം മാത്രമാണ് ഇത് ഔദ്യോഗികമായി സ്വീകരിച്ചത്. ഇതിന് മുന്നോടിയായുള്ള ഏഴ് ആഴ്‌ചക്കാലം നാം വലിയ നോമ്പ് അനുഷ്ഠിക്കുന്നു. വലിയ നോമ്പ് കാലഘട്ടത്തിൽ സഭയിൽ എല്ലാവരും നാല്പത് ദിവസത്തെ ഉപവാസം അനുഷ്ഠിക്കണം എന്ന് പൗരസ്ത്യ സുറിയാനി സഭയുടെ കാസോലിക്കാ ആയിരുന്ന മാർ ഇസഹാക്ക് എ. ഡി. 410ൽ കല്പിക്കുകയും നിർബന്ധമാക്കുകയും ചെയ്തു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ശനിയാഴ്ച വൈകുന്നേരത്തെ റംശാ നമക്സാരത്തോടെ ഞായറാഴ്ച ആരംഭിക്കുകയും, നോമ്പിൻ്റെ ആഴ്‌ചകൾ ആരംഭിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഞായറാഴ്ച കർത്താവിന്റെ ദിവസം ആയതിനാൽ അന്ന് സഭയിൽ ഉപവാസം അനുവദനീയമല്ല. അതിനാൽ, കൃത്യതയോടെ പറഞ്ഞാൽ നോമ്പ് ആരംഭിക്കുന്നത് ഞായറാഴ്ച സന്ധ്യയ്ക്ക്, അതായത് തിങ്കളാഴ്ച മാത്രമാണ് എന്ന് ഒൻപതാം നൂറ്റാണ്ടിൽ അർബേലിലെ മെത്രാനായിരുന്ന മാർ ഗീവർഗീസ് പ്രസ്താവിക്കുന്നു. സൗമാ റമ്പായുടെ കാലത്തെ ആദ്യത്തെ ഞായറാഴ്ച പേത്തൂർത്താ അഥവാ പേതൃത്താ എന്ന് അറിയപ്പെടുന്നു. 'പ്ത്തർ' എന്ന സുറിയാനി വാക്കിന് കടന്നുപോയി, ഉപേക്ഷിച്ചു, ഇല്ലാതായി എന്നൊക്കെയാണ് അർത്ഥം. പേതൃത്തായുടെ ദിവസം മത്സ്യവും മാംസവും പാകം ചെയ്തിരുന്ന മൺപാത്രങ്ങൾ ഉടച്ച് കളഞ്ഞ് നാം നോമ്പിലേക്ക് പ്രവേശിച്ചിരുന്നു. മത്സ്യവും മാംസവും മാത്രമല്ല വെറ്റിലമുറുക്ക് പോലും ഉപേക്ഷിച്ചിരുന്നു. കാരണം അത്ര കഠിനമായ നോമ്പ് ആയിരുന്നു നമ്മുടെ പൂർവ്വികർ അനുഷ്ഠിച്ച് പോന്നത്. നോമ്പിൻ്റെ സ്നേഹിതരെന്നറിയപ്പെട്ട മാർത്തോമ്മാ നസ്രാണികൾക്ക് ആണ്ടുവട്ടത്തിൽ 225 ദിവസം വരെ നോമ്പ് ഉണ്ടായിരുന്നു. മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ച് വലിയ നോമ്പ് എന്നത് ഇറച്ചി, മീൻ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നത് മാത്രമായിരുന്നില്ല, മറിച്ച് പൂർണ്ണ ഉപവാസം ആയിരുന്നു. അതാത് ദിവസത്തെ റംശാ നമസ്കാരത്തിനുശേഷം ഒരുനേരത്തെ ഭക്ഷണം വളരെ കുറച്ച് അളവിൽ മാത്രമേ മാർത്തോമ്മാ നസ്രാണികൾ കഴിച്ചിരുന്നുള്ളൂ. പൂർണ്ണമായും പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും നാളുകളായിരുന്ന നോമ്പുകാലഘട്ടങ്ങളിൽ കുട്ടികളെ പോലും നിശബ്ദത പാലിക്കാൻ പരിശീലിപ്പിച്ചിരുന്നു, പ്രത്യേകിച്ച് അപ്പം മുറിക്കലിനുശേഷമുള്ള പെസഹാ ദിനങ്ങളിൽ. രാവിലെയും, സന്ധ്യയ്ക്കും വിശ്വാസികളെല്ലാം പള്ളിയിൽ യാമ നമസ്കാരത്തിൽ പങ്കെടുത്തിരുന്നതായി പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്തോണിയോ ഗുവേയ എഴുതിയ ജൊർണാദാ എന്ന ഗ്രന്ഥത്തിൽ കാണുന്നു. ആരാധനക്രമത്തിലെ റംശാ, ലെലിയാ, സൂബാആ, കാലാ ദ്ശഹറാ, സപ്രാ, കൂത്താആ, എന്ദാനാ തുടങ്ങിയ ഏഴു യാമപ്രാർത്ഥനകൾ ഏറ്റവും സമ്പന്നമായിട്ടുള്ളത് സൗമാ റമ്പായിൽ തന്നെയാണ്. സൗമാ റമ്പായിൽ ദിനരാത്രങ്ങളിൽ പള്ളിയിലും പരിസരങ്ങളിലുമായി ഉപവാസത്തോടെയും പ്രാർത്ഥനയോടെയും കഴിഞ്ഞു കൂടുകയായിരുന്നു മാർത്തോമ്മാ നസ്രാണികളുടെ പതിവ്; അതായത് ദൈവത്തോടൊപ്പം വസിക്കുന്ന അവസ്ഥ. പള്ളി വിട്ടുപോകാതെ അവർ ദൈവസന്നിധിയിൽ സദാ പ്രാർത്ഥനാനിരതരായി ചിലവഴിച്ചിരുന്നു. നോമ്പ് ആരംഭവുമായി ബന്ധപ്പെട്ട് ആരാധന ക്രമപരമായി പ്രത്യേക കർമ്മങ്ങൾ ഒന്നും പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഇല്ല. ചാരംപൂശൽ എന്ന പേഗൻ അനാചാരം ഉദയംപേരൂർ മതവിചാരണ യോഗത്തിൽ വച്ച് പോർട്ടുഗീസുകാർ നസ്രാണി സഭയിൽ അടിച്ചേൽപ്പിച്ച ഒന്നാണ്. നോമ്പിൻ്റെ ദിവസങ്ങളുടെ കണക്കുകൂട്ടൽ ഇപ്രകാരമാണ്. * നോമ്പ് എന്ന് പറയുമ്പോൾ ഉപവാസം തന്നെയാണ് ഉദ്ദേശിക്കുന്നത്. * ഞായറാഴ്ച കർത്താവിൻ്റെ ദിവസം ആകയാലും, എല്ലാ ഞായറാഴ്ചയും നമ്മുടെ കർത്താവിൻ്റെ ഉയിർപ്പിൻ്റെ അനുസ്മരണം ആകയാലും ഞായറാഴ്ചകളിൽ ഉപവാസവും മുട്ടുകുത്തലും സഭ വിലക്കുന്നു. * ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങൾ ഉപവാസ ദിനങ്ങളാണ്. ഞായറാഴ്ച ഉപവാസം ഇല്ലെങ്കിലും നോമ്പിൻ്റെ ദിനമാണ്. അങ്ങനെ ഞായറാഴ്ചകൾ ഒഴികെ പെസഹായ്‌ക്ക് തലേന്ന് ഉള്ള ബുധനാഴ്ച വരെ ആകുമ്പോൾ 40 ദിവസങ്ങൾ പൂർത്തിയാകുന്നു. ഇത് നമ്മുടെ കർത്താവിൻ്റെ 40 ദിവസത്തെ ഉപവാസത്തിലുള്ള പങ്കുചേരലാണ്. ഇത് പെസഹാ വ്യാഴാഴ്ചത്തെ അപ്പം മുറിക്കലോടെ അവസാനിക്കുന്നു. തുടർന്ന് ഉയിർപ്പ് വരെയുള്ള ദിനങ്ങളിലെ ഉപവാസം പ്രത്യേക നോമ്പായും കണക്ക് കൂട്ടുന്നു. അങ്ങനെ നാല്പത് ദിവസത്തെ നോമ്പ് ആണെങ്കിലും ഈ ഏഴ് ആഴ്ചക്കാലത്തെ ആരാധന വത്സര കാലഘട്ടത്തെ മുഴുവനെയും ചേർത്ത് അൻപത് നോമ്പ് എന്ന് പറയുന്നു. സൗമാ റമ്പായുടെ ഒന്ന്, നാല്, ഏഴ് ആഴ്ചകൾ പരിശുദ്ധ റാസകളുടെ ആഴ്‌ചകളെന്ന് വിളിക്കപ്പെടുന്നു. നാലാം ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ യഥാക്രമം പാതിനോമ്പിൻ്റെ അഥവാ പൽഗൂസായുടെ തിങ്കൾ, ചൊവ്വാ, ബുധൻ എന്ന് വിളിക്കപ്പെടുന്നു. പാതി നോമ്പിൻ്റെ ബുധനാഴ്ച പാശ്ചാത്യ സുറിയാനി സഭയിൽ ഉള്ളതുപോലെ ഹൈക്കലായുടെ മധ്യത്തിൽ സ്ലീവാ ഉയർത്തി നാട്ടുന്ന ചടങ്ങ് പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഇല്ല. കാരണം പൗരസ്ത്യ സുറിയാനി സഭയുടെ പള്ളി ഘടനയിൽ അത് ബേമ്മയുടെ സ്ഥാനമാണ്. നോമ്പ് കാലത്ത് മാത്രം ഉണ്ടാകേണ്ട ഒരു കൂട്ടിച്ചേർക്കൽ അല്ല ബേമ്മയും അതിലെ സ്ലീവായും, അവ പൗരസ്ത്യ സുറിയാനി സഭയുടെ അവിഭാജ്യ ഘടകമാണ്. ഓശാനഞായറിന് മുൻപുള്ള ശനി ലാസറിൻ്റെ ശനി / കൊഴുക്കട്ട ശനി എന്ന് അറിയപ്പെടുന്നു. ഓർശ്ലേമിലേക്കുള്ള യാത്രയിൽ ഈശോ ബേസ്അനിയായിൽ ലാസറിൻ്റെ ഭവനത്തിൽ മർത്തായാലും ലാസറിനാലും സ്വീകരിക്കപ്പെട്ടതിൻ്റെ അനുസ്മരണമാണ് ഇത്. അന്നേദിവസം നസ്രാണി ഭവനങ്ങളിൽ കൊഴുക്കട്ട പാകം ചെയ്യുന്ന പതിവുണ്ട്. മറിയം ഈശോയ്ക്കു പാകം ചെയ്ത് നൽകിയ വിരുന്നിൻ്റെ അനുസ്മരണമാണ് കൊഴുക്കട്ട. പിറ്റേന്ന് ഓശാന ഞായർ നാം ആഘോഷിക്കുന്നു. ഓശാനയ്‌ക്ക് മുൻപുള്ള വെള്ളി, ശനി ദിവസങ്ങളും തുടർന്ന് വരുന്ന തിങ്കളും ലാസറിൻെറ വെള്ളി, ശനി, തിങ്കൾ എന്നിങ്ങനെ അറിയപ്പെടുന്നു. ഓശാന ഞായർ മുതലുള്ള ആഴ്‌ച്ച പരിശുദ്ധ റാസകളുടെ ആഴ്‌ചയാണ്. ഈശോയുടെ ഓർശ്ലേമിലേക്കുള്ള രാജകീയ പ്രവേശനത്തിൻ്റെ ആഘോഷമാണ് ഈ ദിവസം. കുരുത്തോലകളും ഓശാന വിളികളുമായി നാം ദാവീദിൻ്റെ പുത്രനെ സ്വീകരിക്കുന്നു. ഓശാന ഞായർ വരെയാണ് പരിശുദ്ധ സഭയിൽ മാർ തെയദോറോസിൻ്റെ കൂദാശ ക്രമം അർപ്പിക്കുന്നത്. തുടർന്ന്, ആരാധന വത്സരത്തിൻ്റെ അവസാനം വരെ അദ്ദായി മാറി ശ്ലീഹന്മാരുടെ കൂദാശയാണ് സഭയിൽ അർപ്പിക്കപ്പെടുന്നത്. തുടർന്ന് വരുന്ന പ്രധാന ദിവസം പെസ്ഹാ വ്യാഴമാണ്, നമ്മുടെ കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം. വിശുദ്ധ പുളിപ്പ് അഥവാ വിശുദ്ധ മല്ക്ക വർദ്ധിപ്പിക്കുന്ന ദിവസം, മാർ നെസ്തോറിയസിൻ്റെ കുർബാനക്രമം ആർപ്പിക്കേണ്ട ആണ്ടുവട്ടത്തിലെ അഞ്ചാമത്തെ (അവസാന) ദിവസം, നസ്രാണി ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തേണ്ട സന്ധ്യ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ദിവസം. ഓശാന ദിനത്തിൽ 40 ദിവസത്തെ നോമ്പ് അവസാനിപ്പിച്ച്, ഈശോയുടെ പെസഹാ രഹസ്യത്തിലുള്ള പങ്കുചേരലായ നോമ്പിലേക്ക് നാം പ്രവേശിക്കുന്നു. തുടർന്ന് നമ്മുടെ കർത്താവിൻ്റെ മരണത്തിൻ്റെ അനുസ്മരണമായ ഹാശാ വെള്ളി / പീഡാനുഭവ വെള്ളി. ഈദിനം സഭയിൽ പരിശുദ്ധ കുർബാന അർപ്പണം ഇല്ല. പീഡാനുഭവ വെള്ളിയാഴ്ചത്തെ ലെലിയാ മുതൽ ഉയിർപ്പ് തിരുനാളിൻ്റെ റംശാ വരെ ധൂപക്കുറ്റി ഉപയോഗിക്കുന്നുണ്ട് എങ്കിലും അതിൽ തീയില്ലാത്ത കരി മാത്രമാണ് ഉണ്ടായിരിക്കുക. യാമനമസ്കാരങ്ങളും വിശുദ്ധ സ്ലീവായുടെ കബറടക്ക ശുശ്രൂഷയും ആണ് അന്നത്തെ തിരുക്കർമ്മങ്ങൾ. കബറടക്കം നടത്തിയ ശേഷം മദ്‌ബഹായുടെ വിരി തുറന്ന് രണ്ട് വശത്തേയ്ക്കും കെട്ടി വയ്ക്കുന്നു. പരിശുദ്ധ കുർബാന അർപ്പണം ഇല്ലാത്ത ദിവസമാണ് വലിയ ശനിയും. പ്രകാശത്തിൻ്റെ ശനി, വലിയ ശാബതം (ശബ്സാ റബ്സാ) എന്നും ഈ ദിവസം അറിയപ്പെടുന്നു. ഞായറാഴ്ച നമ്മുടെ കർത്താവിൻ്റെ ക്യംതാ (ഉയിർപ്പ്) തിരുനാൾ (മാറാനായ തിരുനാൾ) നാം ആഘോഷിക്കുന്നു. സൗമാ റമ്പാ (വലിയ നോമ്പ് കാലം) അവസാനിക്കുന്നു, ക്യംതാ (ഉയിർപ്പ്) കാലം ആരംഭിക്കുന്നു. പരമ്പരാഗതമായി സഭയിൽ പുതിയ അംഗങ്ങൾക്ക് മാമ്മോദീസാ നൽകുന്ന അവസരമാണ് ഉയിർപ്പ് തിരുനാളിൻ്റെ റംശായെ തുടർന്നുള്ള സമയം. പരിശുദ്ധ മദ്ബഹാ കഴുകുന്ന ശുശ്രൂഷയും, ഹൂസായ ശുശ്രൂഷയും പരികർമ്മം ചെയ്യുന്ന സമയവും ഇതാണ്. ഉയിർപ്പ് തിരുനാളിൻ്റെ പ്രധാന കർമ്മം വെളുപ്പിനെയുള്ള പരിശുദ്ധ കുർബാനയിലെ സമാധാന ആശംസയാണ്. വെള്ളിയാഴ്ച കബറടക്കിയ സ്ലീവാ ഇന്ന് കുരുത്തോലകളാലും പൂക്കളാലും അലങ്കരിച്ച് ഉയർത്തുന്നു. പുതുജീവൻ്റെ പ്രതീകമായി പള്ളികളിൽ ഇടനയില വിതറുന്ന പതിവും മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്നു. മാറാനായ തിരുനാൾ ദിനങ്ങളിൽ പരിശുദ്ധ കുർബാന മധ്യേ ദ്ഹീലത്ത് ആലപിക്കുകയും, ആ അവസരത്തിൽ മദ്ബഹായുടെ ഉള്ളിലെ രണ്ടാമത്തെ വിരി അടയ്ക്കുകയും ചെയ്യുന്നു. ഉയിർപ്പ് ഞായറാഴ്ച വലിയ ആഴ്‌ച / ആഴ്‌ചകളുടെ ആഴ്‌ച ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ ഉയിർപ്പ് മുതൽ പന്തക്കുസ്താ വരെയുള്ള ദിവസങ്ങളിൽ പള്ളികളിൽ മുട്ടുകുത്താൻ പാടില്ല, കാരണം അവ ആനന്ദത്തിൻ്റെ ദിനങ്ങളാണ്. ഉയിർപ്പ് തിരുനാളിനെ തുടർന്ന് വരുന്ന തിങ്കളാഴ്ച ഗയ്യാസായുടെ (നല്ല കള്ളൻ്റെ) ഓർമ്മ പൗരസ്ത്യ സുറിയാനി സഭയിൽ ആഘോഷിക്കുന്നു. ഉയിർപ്പ് കാലത്തെ ആദ്യ വെള്ളിയാഴ്ച മൗദിയാനന്മാരുടെ (സകല വിശുദ്ധരുടെ) തിരുനാൾ പൗരസ്ത്യ സുറിയാനി സഭ ആഘോഷിക്കുന്നു. പേർഷ്യയിൽ പൗരസ്ത്യ സുറിയാനി സഭയുടെ കേന്ദ്രമായിരുന്ന സെലൂഷ്യ-സ്റ്റെസിഫോണിൽ സഭയെ നയിച്ച മാർ ബർ ഗഗായിക്ക് ശേഷം പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കായായിരുന്നു മാർ ശെമ്ഓൻ. ഇറാനിലെ ശാപ്പുർ രണ്ടാമൻ രാജാവിന്റെ ഭരണകാലത്ത് എ.ഡി. 345 ലെ മതമർദ്ദന വേളയിൽ അദ്ദേഹം രക്തസാക്ഷിയായി. രാജകല്പന അനുസരിച്ച് സൊരാസ്ത്രിയൻ മതവിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അനേകം മെത്രാന്മാരും പുരോഹിതന്മാരും ഉൾപ്പടെ പതിനാറായിരത്തോളം വിശ്വാസികൾ അന്ന് കൊല്ലപ്പെട്ടു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടന്നത് ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ആയിരുന്നു. ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത് ഇവരുടെ ഓർമ്മ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. ദുഃഖവെള്ളിയാഴ്ച കർത്താവിന്റെ തിരുനാൾ ദിവസം ആയതിനാൽ നാം അന്നേദിനം മറ്റ് തിരുനാളുകൾ ആചരിക്കാറില്ല, അതിനാൽ അവരുടെ ഓർമ്മ സകല വിശുദ്ധരുടെയും തിരുനാളായി ഉയിർപ്പ് ഞായർ കഴിഞ്ഞ് വരുന്ന അടുത്ത വെള്ളിയാഴ്ച ആചരിക്കുന്നു. മൗദിയാനന്മാരുടെ വെള്ളി കഴിഞ്ഞ് വരുന്ന ശനിയാഴ്ച വലിയ ആഴ്‌ച്ച അവസാനിക്കുന്നു. നമ്മുടെ കർത്താവിൻ്റെ ഉയിർപ്പിൻ്റെ എട്ടാം ദിനം, അതായത് ഉയിർപ്പ് കാലം രണ്ടാം ഞായറാഴ്ച നസ്രാണികൾ പുതു ഞായർ (മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിനം). ഉയിർത്തെഴുന്നേറ്റ ഈശോ മ്ശീഹായെ കണ്ട് മാർത്തോമ്മാ ശ്ലീഹാ "മാർ വലാഹ്" (എൻ്റെ കർത്താവും എൻ്റെ ആലാഹായും) എന്ന് ഏറ്റുപറഞ്ഞ ദിവസം. ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് നാല്പതാം ദിവസം, നമ്മുടെ കർത്താവിൻ്റെ സൂലാക്കാ (സ്വർഗ്ഗാരോഹണ) തിരുനാൾ (മാറാനായ തിരുനാൾ). മാറാനായ തിരുനാൾ ദിനങ്ങളിൽ പരിശുദ്ധ കുർബാന മധ്യേ ദ്ഹീലത്ത് ആലപിക്കുകയും, ആ അവസരത്തിൽ മദ്ബഹായുടെ ഉള്ളിലെ രണ്ടാമത്തെ വിരി അടയ്ക്കുകയും ചെയ്യുന്നു. ഉയിർപ്പിൻ്റെ ശേഷം അൻപതാം ദിവസം, ഞായറാഴ്ച പന്തേക്കുസ്ഥാ തിരുനാൾ (മാറാനായ തിരുനാൾ). വാഗ്ദാനം ചെയ്യപ്പെട്ടപോലെ റൂഹാ ദ്കുദ്ശാ തമ്പുരാൻ എഴുന്നള്ളിവന്ന സുദിനം. മാറാനായ തിരുനാളുകളിൽ ദ്ഹീലത്ത് ആലപിക്കുകയും, തദസവരത്തിൽ മദ്ബഹായുടെ രണ്ടാം വിരി ഉപയോഗിക്കേണ്ടതുമാണ്. നമ്മുടെ സഭയുടെ ആരാധന ക്രമത്തിൽ പന്തക്കുസ്ത തിരുനാളിൽ ദ്ഹീലത്ത് ആലപിച്ച ശേഷം പ്രത്യേക മുട്ടുകുത്തൽ ക്രമമുണ്ട്. ക്യംതാ (ഉയിർപ്പു) തിരുനാൾ മുതൽ പന്തേക്കുസ്തേ തിരുനാൾ വരെ പൗരസ്ത്യ സുറിയാനി സഭയുടെ ക്രമത്തിൽ പരിശുദ്ധ കുർബാന മധ്യേ മുട്ടുകുത്തൽ / കുമ്പിടീൽ വിലക്കപ്പെട്ടിരിക്കുന്നു. അവ സന്തോഷത്തിൻ്റെയും ആനന്ദത്തിൻ്റെയും ദിനങ്ങളാണ്. പന്തക്കുസ്ത മുതൽ വീണ്ടും അനുതാപകരമായ ജീവിതത്തിലേക്ക് പ്രത്യേകമായി നാം മടങ്ങുന്നു. ഇതിൻ്റെ സൂചകമായി പള്ളിയിൽ പ്രത്യേക ശുശ്രൂഷയോടെ മുട്ടുകുത്തൽ / കുമ്പിടീൽ പുനരാരംഭിക്കുന്നു. മറ്റ് ആരാധനക്രമ പാരമ്പര്യങ്ങളിലും ഇത്തരം പ്രത്യേക ശുശ്രൂഷ പന്തക്കുസ്ത ദിനത്തിലുണ്ട്.
Image: /content_image/News/News-2025-03-02-07:50:27.jpg
Keywords: നോമ്പ
Content: 24607
Category: 1
Sub Category:
Heading: പനിയോ അണുബാധയുടേയോ ലക്ഷണങ്ങളോ ഇല്ല; പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ പങ്കുവെച്ച് വത്തിക്കാന്‍. പാപ്പയ്ക്കു നിലവില്‍ പനിയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലായെന്നും നോൺ-ഇൻവേസിവ് വെൻ്റിലേഷനും ഓക്സിജൻ തെറാപ്പിയും തമ്മിൽ മാറിമാറി നടത്തുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ശനിയാഴ്ച വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് മോശമാകുകയായിരിന്നു. ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായത്. ഇതേ തുടര്‍ന്നു മെക്കാനിക്കൽ വെൻ്റിലേഷൻ നല്‍കാന്‍ തുടങ്ങിയിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Doctors, nurses, and healthcare workers from Rome’s Gemelli Hospital braved the rain on a Jubilee pilgrimage to St. Peter’s Basilica, praying for Pope Francis and renewing their commitment to care. <a href="https://t.co/Dbk9pf2ypE">pic.twitter.com/Dbk9pf2ypE</a></p>&mdash; EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1895939338699219042?ref_src=twsrc%5Etfw">March 1, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇന്നലെ ശനിയാഴ്ച, റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു ജൂബിലി തീർത്ഥാടനം നടത്തി പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. മഴയെ അവഗണിച്ചായിരിന്നു ആരോഗ്യപ്രവര്‍ത്തകരുടെ തീര്‍ത്ഥാടനം. ജൂബിലി വാതിലിലൂടെ പ്രവേശിച്ച ആശുപത്രി ജീവനക്കാര്‍ വത്തിക്കാനിൽ വിശുദ്ധ കുർബാന അര്‍പ്പണത്തിലും പങ്കുചേര്‍ന്നു.
Image: /content_image/News/News-2025-03-02-08:11:57.jpg
Keywords: വത്തിക്കാ
Content: 24608
Category: 1
Sub Category:
Heading: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിക്കുന്നു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (മാര്‍ച്ച് 5) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 20നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക. #{red->none->b->2025 നോമ്പിലെ പ്രധാന ദിനങ്ങള്‍: ‍}# വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - മാര്‍ച്ച് 3 വിഭൂതി (ലത്തീന്‍) - മാര്‍ച്ച് 5 ഓശാന ഞായര്‍ - ഏപ്രില്‍ 13 പെസഹ വ്യാഴം - ഏപ്രില്‍ 17 ദുഃഖവെള്ളി - ഏപ്രില്‍ 18 ദുഃഖ ശനി- ഏപ്രില്‍ 19 ഈസ്റ്റര്‍- ഏപ്രില്‍ 20 .
Image: /content_image/News/News-2025-03-03-00:00:34.jpg
Keywords: നോമ്പി
Content: 24609
Category: 18
Sub Category:
Heading: നാഷ്ണൽ ക്രിസ്‌ത്യൻ ലീഡേഴ്‌സ് കോൺക്ലേവ് നാളെ
Content: തിരുവല്ല: നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്‌ത്യൻ ലീഡേഴ്‌സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ് കോൺക്ലേവ് ഉ ദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, ഗോവ സംസ്ഥാന വ്യവസായ് മന്ത്രി മൗവിൻ ഗോഡിൻഹോ എന്നിവർ പ്രധാന അതിഥികൾ ആയിരിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സഭസുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സീനിയർ ബിഷപ്പ് തിമോത്തി രവീന്ദർ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബിഷപ്പ് സിൽവാൻസ് ക്രിസ്‌ത്യൻ, ലൂതറൻ പ്രതിനിധി ഡോ. എ. ക്രിസ്ത്യൻ സാമ്രാജ്, ക്‌നാനായ അതിഭദ്രാസന അധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭപത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് തുടങ്ങിയവർ പങ്കെടുക്കും
Image: /content_image/India/India-2025-03-03-10:57:49.jpg
Keywords: കോൺക്ലേ
Content: 24610
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കു നന്ദിയറിയിച്ച് പാപ്പ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സങ്കീർണ്ണമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. നിലവില്‍ പാപ്പയ്ക്കു മെക്കാനിക്കൽ വെൻ്റിലേഷൻ ആവശ്യമില്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഓക്സിജൻ തെറാപ്പി മാത്രമേ പാപ്പയ്ക്കു നിലവില്‍ ആവശ്യമുള്ളൂവെന്നും പനി ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച രാവിലെ ആശുപത്രി ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പിന്നീട് ദിവസം മുഴുവൻ വിശ്രമത്തിനും പ്രാർത്ഥനയ്ക്കുമായി സമയം ചെലവിട്ടു. രാവിലത്തെ കാപ്പിയ്ക്കുശേഷം അദ്ദേഹം വത്തിക്കാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രസ് ഓഫീസ് അറിയിച്ചു. രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിൻ്റെ പൊതുകാര്യങ്ങൾക്ക് പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗർ പെനയുമായും ആശുപത്രി മുറിയിൽ പാപ്പ കൂടിക്കാഴ്ച നടത്തി. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആഗോള സമൂഹത്തിന് ഫ്രാന്‍സിസ് പാപ്പ നന്ദിയറിയിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്ന് കർത്താവിലേക്ക് ഉയരുന്ന പ്രാർത്ഥനകൾക്ക് നന്ദി പറയാൻ താന്‍ ആഗ്രഹിക്കുകയാണെന്നായിരിന്നു പാപ്പയുടെ സന്ദേശം.
Image: /content_image/News/News-2025-03-03-12:14:32.jpg
Keywords: പാപ്പ
Content: 24611
Category: 1
Sub Category:
Heading: രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാൻ
Content: അജ്മീർ : രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കർണ്ണാടക സ്വദേശിയായ ഫാ. ഡോ. ജോൺ കർവാല്ലൊയെയാണ് അജ്മീർ രൂപതയുടെ നിയുക്ത ഭരണസാരഥിയായി നിയമിച്ചിരിക്കുന്നത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ശനിയാഴ്ചയാണ് (01/03/25) ഇത് സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജൂൺ 1ന് ബിഷപ്പ് പയസ് തോമസ് ഡിസൂസ രൂപതാഭരണത്തിൽ നിന്നു വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് പുതിയ നിയമനം. 1969 ഏപ്രിൽ 10-ന് കർണ്ണാടകയിലെ ഉഡുപ്പി രൂപതാതിർത്തിക്കുള്ളിൽപ്പെട്ട മർഗോളിയിലാണ് നിയുക്ത മെത്രാൻ ജോൺ കർവാല്ലൊയുടെ ജനനം. സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1996 മെയ് 13ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കോട്ട എന്ന സ്ഥലത്ത് സെൻ്റ് പോൾസ് ഇടവക സഹവികാരി, ലദ്പുരയിൽ ഇടവകവികാരി, അജ്മീർ രൂപത സാമൂഹ്യ സേവന വിഭാഗത്തിൻറെ മേധാവി തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെൻറ് പോൾസ് മാധ്യമ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ചുമതല വഹിച്ചുവരവേയാണ് രൂപതാ ഭരണസാരഥിയായി നിയുക്തനായിരിക്കുന്നത്. 1891-ലേക്കു പോകുന്നതാണ് അജ്മീർ രൂപതയുടെ ചരിത്രം. 1891-ൽ രാജസ്ഥാൻ മിഷൻ സ്ഥാപിതമായി. 1913 മേയ് 22-ന് രാജ്പുത്താന അപ്പസ്തോലിക് പ്രിഫെക്ചറായി ഉയർത്തപ്പെട്ടു. 1955 മെയ് 13ന് രൂപതയുടെ പേര് അജ്മീർ-ജയ്പൂർ എന്നാക്കി മാറ്റി. 2005 ജൂലൈ 20-ന് അജ്മീർ രൂപത വിഭജിച്ച് ജയ്പൂർ രൂപീകരിച്ചു. നിലവില്‍ അജ്മീർ രൂപതയിൽ പതിനയ്യായിരം വിശ്വാസികളും 104 രൂപതാ വൈദികരുമുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-03-03-13:06:26.jpg
Keywords: നിയമന
Content: 24612
Category: 1
Sub Category:
Heading: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും ക്രൈസ്തവര്‍ നേരിട്ട പീഡനവും പ്രമേയമാക്കി ഡോക്യുമെന്ററി
Content: നിനവേ: രണ്ടായിരം വര്‍ഷത്തോളം ക്രൈസ്തവ പാരമ്പര്യമുള്ള നിനവേ ഉള്‍പ്പെടെ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച വന്‍ അധിനിവേശത്തിനും അക്രമത്തിനും പത്തു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ കേന്ദ്രമാക്കി ഡോക്യുമെന്ററിയുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്‍. മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉൾക്കൊള്ളിച്ച് വാര്‍ത്തകള്‍ പുറത്തെത്തിക്കുന്ന 'എസിഐ മെന'യുമായി സഹകരിച്ചാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയിരിക്കുന്നത്. നിനവേ താഴ്വരയില്‍ നിന്നുള്ള നിരവധി ക്രൈസ്തവര്‍ ഐസിസ് അധിനിവേശ കാലത്തു തങ്ങള്‍ നേരിട്ട വേദനാജനകമായ അനുഭവങ്ങള്‍ "Christians Fight To Survive: ISIS in Iraq" എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററിയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതാണ് ഡോക്യുമെന്‍ററി. ക്രൈസ്തവ സാഹചര്യങ്ങളെ കുറിച്ചും എഡി നാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ആശ്രമത്തെ കുറിച്ചും വടക്കൻ ഇറാഖിലെ സിറിയൻ കത്തോലിക്കാ ആശ്രമമായ മാർ ബെഹ്നാമിന്റെയും മര്‍ത്തായുടെയും ആശ്രമത്തിൻ്റെ പ്രസിഡൻ്റ് ഫാ. മാസിൻ മട്ടോക്ക വിവരിക്കുന്നു. ക്രൈസ്തവര്‍ക്ക് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അവതരിപ്പിച്ച 3 സാധ്യതകള്‍ ഡോക്യുമെൻ്ററിയിൽ, ഇർബിലിലെ കല്‍ദായ അതിരൂപത ആർച്ച് ബിഷപ്പ് ബാഷർ വാർദ പങ്കുവെച്ചു. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക, ജിസിയ (സംരക്ഷണ നികുതി) അടയ്ക്കുക, അല്ലെങ്കിൽ പലായനം ചെയ്യുക തുടങ്ങിയ പ്രാകൃത നിയമങ്ങളാണ് ക്രൈസ്തവര്‍ക്ക് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നിരത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിർബന്ധിത കുടിയിറക്കൽ മൂലമുള്ള ക്രൈസ്തവരുടെ ദുരിതങ്ങളും, അഭയകേന്ദ്രങ്ങളില്ലാതെ, സുരക്ഷിതത്വമില്ലാതെ, സ്വന്തം നാടും ഭവനവും ദേവാലയങ്ങളും നഷ്ടപ്പെട്ട് രാജ്യത്ത് പാർശ്വവൽക്കരിക്കപ്പെട്ടതിൻ്റെ വേദന മൊസൂളിലെ സിറിയന്‍ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ്പ് ബെനഡിക്ടസ് യൂനാൻ ഹാനോ ഡോക്യുമെന്‍ററിയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇറാഖിലെ നാമാവിശേഷമായ ദേവാലയങ്ങളുടെയും ഗ്രാമങ്ങളുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-03-14:34:13.jpg
Keywords: ഇറാഖ
Content: 24613
Category: 1
Sub Category:
Heading: ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യ നല്‍കുന്ന 5 മുന്നറിയിപ്പുകള്‍..! | Editorial
Content: കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ കണ്ടെത്തുകയും രാജ്യത്തിൻറെ നിയമമനുസരിച്ച് ശിക്ഷിക്കുകയും ചെയ്യണം. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് ഒരു മുൻകരുതൽ കൂടിയായായിരിക്കും. എന്നാൽ ഈ സംഭവത്തിലെ വൈകാരികതയെ ചൂഷണം ചെയ്‌തുകൊണ്ട്‌ കത്തോലിക്കാ സഭയെ പ്രതിക്കൂട്ടില്‍ നിറുത്തുവാൻ ശ്രമിക്കുകയും ക്രൈസ്‌തവ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുകയും ചെയ്യുമ്പോൾ നാം തിരിച്ചറിയേണ്ട ചില യാഥാർഥ്യങ്ങളുണ്ട്. 1. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ഈ ആത്മഹത്യയുടെ പിന്നിലെ വ്യക്തികളെന്ന് കരുതുന്നവരെ പരസ്യവിചാരണ ചെയ്യുന്നവയായിരുന്നു. ഇവയിൽ ചില പോസ്റ്റുകളൊക്കെ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ ആത്മഹത്യ ചെയ്യാതെ മറ്റുമാർഗ്ഗമില്ല എന്ന തെറ്റായ സന്ദേശം നല്കുന്നവയായിരുന്നു. എന്നാൽ, ആത്മഹത്യ എന്നത് "കൊല്ലരുത്" എന്ന അഞ്ചാം പ്രമാണത്തിന് എതിരായിട്ടുള്ള തെറ്റാണ് എന്ന കാര്യം നാം തിരിച്ചറിയണം. "തനിക്ക് ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണ് നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല" (CCC 2280). അതിനാൽ നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജീവന്റെ മഹത്വം പ്രഘോഷിക്കുന്നവയും ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമായിരിക്കണം. ദാരിദ്ര്യത്തിലൂടെയും പട്ടിണിയുടെയും കടന്നുപോയ നമ്മുടെ പൂർവ്വികർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്‌ത്‌ ജീവിച്ചതുകൊണ്ടാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ. 2. ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില നിരീശ്വരവാദികളും സഭാ വിരോധികളും ചിലരെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നതിൽ വ്യഗ്രതകാണിക്കുകയും അവരെ വളരെ നീചമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്യുന്നത് കാണുവാൻ സാധിച്ചു. ഇത് രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനമായി വേണം കരുതാൻ. കാരണം ഒരു ആത്മഹത്യക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും അവരെ ശിക്ഷിക്കാനും രാജ്യത്ത് നിയമസംവിധാനങ്ങളുണ്ട്. എന്നാൽ ഏതെങ്കിലും WhatsApp ഗ്രൂപ്പുകളിൽ ആരെങ്കിലും പറയുന്ന അഭിപ്രായങ്ങളോ അഭ്യൂഹങ്ങളോ കണക്കിലെടുത്ത് മറ്റുള്ളവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും അവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും തികച്ചും കുറ്റകരമാണ്. അതിനാൽ ഈ വിഷയത്തിലും നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. 3. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ ആവശ്യമായ ഒരു മാനസിക ആരോഗ്യം കൈവരിക്കുന്നതിൽ ആധുനിക തലമുറ പരാജയപ്പെടുന്നുവോ എന്ന തോന്നൽ ശക്തമാകുകയാണ്. സാമ്പത്തിക അഭിവൃദ്ധിയും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കൈവരിച്ചിട്ടും ആധുനിക തലമുറ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ പരാജയപ്പെടുന്നത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അതിനാൽ മാറുന്ന സാഹചര്യത്തിൽ നമ്മുടെ ആധുനിക തലമുറ നേരിടുന്ന മാനസിക വെല്ലുവിളികളെ തിരിച്ചറിയുവാനും, വെല്ലുവിളികളെ അതിജീവിക്കുന്ന ഒരു മാനസിക ആരോഗ്യം ബാല്യം മുതലേ കൈവരിക്കുവാനും ഉതകുന്ന തരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മാറേണ്ടിയിരിക്കുന്നു. 4. കുടുംബജീവിതത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകൾ മാറുകയാണ്. എല്ലാം വേഗത്തിൽ നേടുവാനും എല്ലാം കൈവശപ്പെടുത്തുവാനും ഉള്ള മനുഷ്യന്റെ വർദ്ധിച്ചുവരുന്ന ആഗ്രഹവും, ക്ഷമിക്കുവാനും വിട്ടുകൊടുക്കുവാനും കഴിയാതെ എല്ലാറ്റിനെയും മാത്സര്യ ബുദ്ധിയോടെ കാണുന്ന മനോഭാവവും ഇന്ന് ധാരാളം കുടുംബങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതോടൊപ്പം മദ്യവും മയക്കുമരുന്നും പോലുള്ള സാമൂഹ്യ തിന്മകളും കൂടിച്ചേരുമ്പോൾ പലരുടെയും കുടുംബജീവിതം ദുരിതപൂർണ്ണമാകുന്നു. അതിനാൽ തന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് യുവാക്കളെ അതിനായി ഒരുക്കേണ്ടതായിട്ടുണ്ട്. ജീവിതത്തിൽ 30 വർഷം ചെയ്യുന്ന ഒരു ജോലി സമ്പാദിക്കുവാനായി ഒരു വ്യക്തിക്ക് ഏകദേശം 25 വർഷത്തെ വിദ്യാഭ്യാസം ലഭിക്കുമ്പോൾ, ജീവിതകാലം മുഴുവൻ മറ്റൊരാളോടൊപ്പം ജീവിച്ച് തലമുറകൾക്ക് അടിത്തറപാകേണ്ട കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ കാര്യമായ പരിശീലനം ഒന്നും നമ്മുടെ യുവാക്കൾക്ക് ലഭിക്കുന്നില്ല എന്നതും നാം ഗൗരവമായി കാണേണ്ട വിഷയമാണ്. 5. കഴിഞ്ഞ രണ്ടായിരം വർഷത്തിൽ കത്തോലിക്കാ സഭയെ പോലെ അഗതികൾക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട മറ്റൊരു സംവിധാനങ്ങളും ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലൂടെ അനേകം അഗതികളും പാവപ്പെട്ടവരും ജീവിതത്തിൽ പ്രത്യാശ കണ്ടെത്തുകയും ആത്മഹത്യയുടെ വക്കിൽ നിന്നുപോലും ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്‌തത്‌ അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വസ്‌തുതയാണ്‌. അതിനാൽ തന്ന ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ സഭയിൽ നിന്നും നമ്മെ അകറ്റുന്നതിന് കരണമായിക്കൂടാ. ജീവിതത്തിൽ ആത്മീയവും ഭൗതികവുമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും, ജീവിതത്തിൽ മുന്നോട്ടുപോകുവാൻ യാതൊരു വഴിയുമില്ലന്നു കരുതുമ്പോഴും നമ്മെ സഹായിക്കുവാനും നമ്മുക്ക് ഊർജ്ജം പകർന്നുകൊണ്ട് മുന്നോട്ടുനയിക്കുവാനും സഭാമാതാവ് എന്നും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യവും നാം വിസ്മരിച്ചുകൂടാ. ദരിദ്രനാവുകയും ദരിദ്രരോടും പുറന്തള്ളപ്പെട്ടവരോടും എന്നും അടുപ്പം സൂക്ഷിക്കുകയും ചെയ്‌ത ക്രിസ്തുവിന്റെ മൗതിക ശരീരമായിരിക്കുന്നതിനാൽ, കത്തോലിക്കാ സഭ എല്ലാ മാനുഷിക ബലഹീനതകൾക്കിടയിലും സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന അംഗങ്ങളുടെ സമഗ്രവികസനത്തിനു എന്നും ഔൽസുക്യം പ്രകടിപ്പിച്ചുപോരുന്നു. ഇന്ന് നമ്മുടെ സാമൂഹ്യജീവിതം കൂടുതൽ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും വേദിയാവുകയും അഗതികളും പാവപ്പെട്ടവരും അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ, അവരോട് കരുണകാണിക്കുന്നതിൽ നമ്മുക്ക് മടുപ്പുതോന്നാതിരിക്കാം. "ഒരു കാരുണ്യപ്രവർത്തി ചെയ്യാൻ അവസരം കിട്ടുമ്പോഴൊക്കെ തീ കെടുത്താനാകും വിധം ഒരു ജലധാര തുറന്നു തരുന്നതുപോലെ നാം സന്തോഷിക്കണം" എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകൾ നമ്മുക്ക് ഓർമ്മിക്കാം. അതുപോലെ, നാം ജീവിതത്തിൽ സങ്കടം കൊണ്ട് ഭാരപ്പെടുകയും ദാരിദ്ര്യം കൊണ്ട് തകർക്കപ്പെടുകയും ചെയ്യുമ്പോൾ "ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ ദൈവരാജ്യം നിങ്ങളുടേതാണ് (ലൂക്കാ 6:20)" എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുക്ക് ഒരു സവിശേഷ സ്ഥാനമുണ്ടന്ന് നമ്മുടെ കർത്താവായ ക്രിസ്‌തു നൽകിയ ഉറപ്പും നമ്മുക്ക് ഓർമ്മിക്കാം. #{blue->none->b-> "മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു" (സങ്കീര്‍ത്തനം 23:4) }#
Image: /content_image/News/News-2025-03-03-20:33:46.jpg
Keywords: എഡിറ്റോ
Content: 24614
Category: 19
Sub Category:
Heading: ദുഃഖത്തിലാഴ്ത്തിയ ആത്മഹത്യയും വൈകാരിക പ്രതികരണങ്ങള്‍ക്കു അപ്പുറമുള്ള നിത്യമായ യാഥാര്‍ഥ്യവും
Content: കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യ സമൂഹമനഃസാക്ഷിയെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഈ വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ കണ്ടെത്തുകയും രാജ്യത്തിൻറെ നിയമമനുസരിച്ച് ശിക്ഷിക്കുകയും ചെയ്യണം. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് ഒരു മുൻകരുതൽ കൂടിയായിരിക്കും. എന്നാൽ ഈ സംഭവത്തിലെ വൈകാരികതയെ ചൂഷണം ചെയ്‌തുകൊണ്ട്‌ കത്തോലിക്കാ സഭയെ പ്രതിക്കൂട്ടില്‍ നിറുത്തുവാൻ ശ്രമിക്കുകയും ക്രൈസ്‌തവ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുകയും ചെയ്യുമ്പോൾ നാം തിരിച്ചറിയേണ്ട ചില യാഥാർഥ്യങ്ങളുണ്ട്. 1. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ഈ ആത്മഹത്യയുടെ പിന്നിലെ വ്യക്തികളെന്ന് കരുതുന്നവരെ പരസ്യവിചാരണ ചെയ്യുന്നവയായിരുന്നു. ഇവയിൽ ചില പോസ്റ്റുകളൊക്കെ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ ആത്മഹത്യ ചെയ്യാതെ മറ്റുമാർഗ്ഗമില്ല എന്ന തെറ്റായ സന്ദേശം നല്കുന്നവയായിരുന്നു. എന്നാൽ, ആത്മഹത്യ എന്നത് "കൊല്ലരുത്" എന്ന അഞ്ചാം പ്രമാണത്തിന് എതിരായിട്ടുള്ള തെറ്റാണ് എന്ന കാര്യം നാം തിരിച്ചറിയണം. "തനിക്ക് ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണ് നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല" (CCC 2280). അതിനാൽ നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജീവന്റെ മഹത്വം പ്രഘോഷിക്കുന്നവയും ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമായിരിക്കണം. ദാരിദ്ര്യത്തിലൂടെയും പട്ടിണിയുടെയും കടന്നുപോയ നമ്മുടെ പൂർവ്വികർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്‌ത്‌ ജീവിച്ചതുകൊണ്ടാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ. 2. ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില നിരീശ്വരവാദികളും സഭാ വിരോധികളും ചിലരെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുന്നതിൽ വ്യഗ്രതകാണിക്കുകയും അവരെ വളരെ നീചമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്യുന്നത് കാണുവാൻ സാധിച്ചു. ഇത് രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനമായി വേണം കരുതാൻ. കാരണം ഒരു ആത്മഹത്യക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും അവരെ ശിക്ഷിക്കാനും രാജ്യത്ത് നിയമസംവിധാനങ്ങളുണ്ട്. എന്നാൽ ഏതെങ്കിലും WhatsApp ഗ്രൂപ്പുകളിൽ ആരെങ്കിലും പറയുന്ന അഭിപ്രായങ്ങളോ അഭ്യൂഹങ്ങളോ കണക്കിലെടുത്ത് മറ്റുള്ളവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും അവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും തികച്ചും കുറ്റകരമാണ്. അതിനാൽ ഈ വിഷയത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 3. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ ആവശ്യമായ ഒരു മാനസിക ആരോഗ്യം കൈവരിക്കുന്നതിൽ ആധുനിക തലമുറ പരാജയപ്പെടുന്നുവോ എന്ന തോന്നൽ ശക്തമാകുകയാണ്. സാമ്പത്തിക അഭിവൃദ്ധിയും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കൈവരിച്ചിട്ടും ആധുനിക തലമുറ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ പരാജയപ്പെടുന്നത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അതിനാൽ മാറുന്ന സാഹചര്യത്തിൽ നമ്മുടെ ആധുനിക തലമുറ നേരിടുന്ന മാനസിക വെല്ലുവിളികളെ തിരിച്ചറിയുവാനും, വെല്ലുവിളികളെ അതിജീവിക്കുന്ന ഒരു മാനസിക ആരോഗ്യം ബാല്യം മുതലേ കൈവരിക്കുവാനും ഉതകുന്ന തരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മാറേണ്ടിയിരിക്കുന്നു. 4. കുടുംബജീവിതത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകൾ മാറുകയാണ്. എല്ലാം വേഗത്തിൽ നേടുവാനും എല്ലാം കൈവശപ്പെടുത്തുവാനും ഉള്ള മനുഷ്യന്റെ വർദ്ധിച്ചുവരുന്ന ആഗ്രഹവും, ക്ഷമിക്കുവാനും വിട്ടുകൊടുക്കുവാനും കഴിയാതെ എല്ലാറ്റിനെയും മാത്സര്യ ബുദ്ധിയോടെ കാണുന്ന മനോഭാവവും ഇന്ന് ധാരാളം കുടുംബങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതോടൊപ്പം മദ്യവും മയക്കുമരുന്നും പോലുള്ള സാമൂഹ്യ തിന്മകളും കൂടിച്ചേരുമ്പോൾ പലരുടെയും കുടുംബജീവിതം ദുരിതപൂർണ്ണമാകുന്നു. അതിനാൽ തന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് യുവാക്കളെ അതിനായി ഒരുക്കേണ്ടതായിട്ടുണ്ട്. ജീവിതത്തിൽ 30 വർഷം ചെയ്യുന്ന ഒരു ജോലി സമ്പാദിക്കുവാനായി ഒരു വ്യക്തിക്ക് ഏകദേശം 25 വർഷത്തെ വിദ്യാഭ്യാസം ലഭിക്കുമ്പോൾ, ജീവിതകാലം മുഴുവൻ മറ്റൊരാളോടൊപ്പം ജീവിച്ച് തലമുറകൾക്ക് അടിത്തറപാകേണ്ട കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ കാര്യമായ പരിശീലനം ഒന്നും നമ്മുടെ യുവാക്കൾക്ക് ലഭിക്കുന്നില്ല എന്നതും നാം ഗൗരവമായി കാണേണ്ട വിഷയമാണ്. 5. കഴിഞ്ഞ രണ്ടായിരം വർഷത്തിൽ കത്തോലിക്കാ സഭയെ പോലെ അഗതികൾക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട മറ്റൊരു സംവിധാനങ്ങളും ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലൂടെ അനേകം അഗതികളും പാവപ്പെട്ടവരും ജീവിതത്തിൽ പ്രത്യാശ കണ്ടെത്തുകയും ആത്മഹത്യയുടെ വക്കിൽ നിന്നുപോലും ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്‌തത്‌ അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വസ്‌തുതയാണ്‌. അതിനാൽ തന്ന ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ സഭയിൽ നിന്നും നമ്മെ അകറ്റുന്നതിന് കാരണമായിക്കൂടാ. ജീവിതത്തിൽ ആത്മീയവും ഭൗതികവുമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും, ജീവിതത്തിൽ മുന്നോട്ടുപോകുവാൻ യാതൊരു വഴിയുമില്ലന്നു കരുതുമ്പോഴും നമ്മെ സഹായിക്കുവാനും നമ്മുക്ക് ഊർജ്ജം പകർന്നുകൊണ്ട് മുന്നോട്ടുനയിക്കുവാനും സഭാമാതാവ് എന്നും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യവും നാം വിസ്മരിച്ചുകൂടാ. ദരിദ്രനാവുകയും ദരിദ്രരോടും പുറന്തള്ളപ്പെട്ടവരോടും എന്നും അടുപ്പം സൂക്ഷിക്കുകയും ചെയ്‌ത ക്രിസ്തുവിന്റെ മൗതിക ശരീരമായിരിക്കുന്നതിനാൽ, കത്തോലിക്കാ സഭ എല്ലാ മാനുഷിക ബലഹീനതകൾക്കിടയിലും സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന അംഗങ്ങളുടെ സമഗ്രവികസനത്തിനു എന്നും ഔൽസുക്യം പ്രകടിപ്പിച്ചുപോരുന്നു. ഇന്ന് നമ്മുടെ സാമൂഹ്യജീവിതം കൂടുതൽ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും വേദിയാവുകയും അഗതികളും പാവപ്പെട്ടവരും അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ, അവരോട് കരുണകാണിക്കുന്നതിൽ നമ്മുക്ക് മടുപ്പുതോന്നാതിരിക്കാം. "ഒരു കാരുണ്യപ്രവർത്തി ചെയ്യാൻ അവസരം കിട്ടുമ്പോഴൊക്കെ തീ കെടുത്താനാകും വിധം ഒരു ജലധാര തുറന്നു തരുന്നതുപോലെ നാം സന്തോഷിക്കണം" എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകൾ നമ്മുക്ക് ഓർമ്മിക്കാം. അതുപോലെ, നാം ജീവിതത്തിൽ സങ്കടം കൊണ്ട് ഭാരപ്പെടുകയും ദാരിദ്ര്യം കൊണ്ട് തകർക്കപ്പെടുകയും ചെയ്യുമ്പോൾ "ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ ദൈവരാജ്യം നിങ്ങളുടേതാണ് (ലൂക്കാ 6:20)" എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുക്ക് ഒരു സവിശേഷ സ്ഥാനമുണ്ടന്ന് നമ്മുടെ കർത്താവായ ക്രിസ്‌തു നൽകിയ ഉറപ്പും നമ്മുക്ക് ഓർമ്മിക്കാം. #{blue->none->b-> "മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു" (സങ്കീര്‍ത്തനം 23:4) }# #Repost
Image: /content_image/TitleNews/TitleNews-2025-03-03-20:54:07.jpg
Keywords: പിടിക്കപ്പെട്ട കുറ്റവാളികൾ