Contents

Displaying 24131-24140 of 24942 results.
Content: 24575
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഗാസ ഇടവക വികാരിയുമായി ഫോണില്‍ സംസാരിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് വത്തിക്കാന്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയിലേക്ക് അനുദിനം ഫ്രാന്‍സിസ് പാപ്പ ഫോണ്‍ ചെയ്യാറുണ്ടായിരിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ഇതിന് മുടക്കം വന്നത്. എന്നാല്‍ ഇന്നലെ തിങ്കളാഴ്ച പാപ്പ നന്നായി വിശ്രമിച്ചുവെന്നും വൈകുന്നേരം പാപ്പ ഗാസയിലെ വികാരിയുമായി ഫോണിൽ സംസാരിച്ച് തൻറെ പിതൃസാമീപ്യം അറിയിക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആസ്മ രൂപത്തിലുള്ള ശ്വസന തടസ്സമൊന്നും തിങ്കളാഴ്ചയും പാപ്പായ്ക്ക് അനുഭവപ്പെട്ടില്ലെന്നും ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നല്കുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവുവരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പാപ്പ വിശുദ്ധ കുർബാന സ്വീകരിക്കുകയും ഉച്ചകഴിഞ്ഞ് ഔദ്യോഗികകൃത്യങ്ങളിലേക്കു കടക്കുകയും ചെയ്തുവെന്നും തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഈ ദിവസങ്ങളിൽ ഒത്തുകൂടിയ എല്ലാ ദൈവജനങ്ങൾക്കും നന്ദി അര്‍പ്പിച്ചുവെന്നും വത്തിക്കാന്‍ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം സമർപ്പിച്ച് ഇന്നലെ രാത്രി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സസ് ചത്വരത്തിൽ ജപമാല പ്രാര്‍ത്ഥന നടന്നു. വത്തിക്കാൻ സമയം രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം പുലർച്ചെ 1.30) സെൻ്റ് പീറ്റേഴ്സസ് ചത്വരത്തിൽ നടന്ന ജപമാല പ്രാർത്ഥനയിൽ റോമിലെ കർദ്ദിനാൾമാരും റോമൻ കുരിയയിൽ സേവനമനുഷ്ഠിക്കുന്നവരും നിരവധി വിശ്വാസികളും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ജപമാല നയിച്ചു. ഇനി എല്ലാ ദിവസവും രാത്രിയിൽ വത്തിക്കാൻ ചത്വരത്തിൽ ജപമാല സമർപ്പണം ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥന തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-25-13:49:14.jpg
Keywords: പാപ്പ
Content: 24576
Category: 1
Sub Category:
Heading: ഇന്നലെ രാത്രി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാല സമർപ്പണം | VIDEO
Content: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയെ പ്രത്യേകം സമർപ്പിച്ച് ഇന്നലെ രാത്രി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാല സമർപ്പണം. വത്തിക്കാൻ സമയം രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം പുലർച്ചെ 1.30) നടന്ന ജപമാലപ്രാർത്ഥനയിൽ റോമിലെ കർദ്ദിനാളുമാരും റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ജപമാല നയിച്ചു. കാണാം ദൃശ്യങ്ങൾ.
Image: /content_image/News/News-2025-02-25-14:02:35.jpg
Keywords: പാപ്പ
Content: 24577
Category: 1
Sub Category:
Heading: "എനിക്കുവേണ്ടി പ്രാർത്ഥിക്കുക"; അര്‍ജന്റീനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ എക്സിബിഷന്‍
Content: ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് മാർപാപ്പ റോമില്‍ ആശുപത്രിയില്‍ തുടരുന്നതിനിടെ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാതൃരാജ്യമായ അര്‍ജന്റീനയില്‍ കലാപ്രദര്‍ശനം. "എനിക്കുവേണ്ടി പ്രാർത്ഥിക്കുക" എന്ന പേരിലാണ് അർജൻ്റീനിയന്‍ നഗരമായ ലാ പ്ലാറ്റയില്‍ കലാപ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ആരോഗ്യം വീണ്ടെടുക്കുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുമായി ആളുകളെ പ്രാർത്ഥിക്കാന്‍ ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാപ്പയുടെ വ്യത്യസ്തയുള്ള ചിത്രങ്ങളുമായി പ്രദര്‍ശനം നടക്കുക. ലാ പ്ലാറ്റ കത്തീഡ്രൽ ഫൗണ്ടേഷനാണ് ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. അർജൻ്റീനിയൻ കലാകാരനായ മെഴ്‌സിഡസ് ഫാരിനയുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്. ഒന്‍പത് വലിയ പെയിൻ്റിംഗുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ ലാ പ്ലാറ്റ കത്തീഡ്രലിന് താഴെയുള്ള സഭാ മ്യൂസിയത്തിൻ്റെ പ്രധാന ഹാളിലാണ് പ്രദർശനം. ഫ്രാൻസിസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റപ്പോൾ മെഴ്‌സിഡസ് ഫാരിനയുടെ ചിത്രങ്ങള്‍ ജനശ്രദ്ധ നേടിയിരിന്നു. ജനങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്നതിൽ കലാകാരന്‍ നടത്തിയ ഇടപെടലുകള്‍ മാനിച്ച് പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ അദ്ദേഹത്തെ ആദരിച്ചിരിന്നു. പ്രദര്‍ശനം കാണാന്‍ ധാരാളം പേര്‍ എത്തുമ്പോള്‍ അവരെ ആശുപത്രിയില്‍ കഴിയുന്ന പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഫാരിന പങ്കുവെയ്ക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-25-15:50:35.jpg
Keywords: പാപ്പ, അര്‍ജന്‍റീ
Content: 24578
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീഷണി: സ്പാനിഷ് ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ഒഎല്‍‌ആര്‍‌സി
Content: മാഡ്രിഡ്: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് സ്പാനിഷ് ദേവാലയങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ കത്തീഡ്രലുകളിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ് (OLRC) സംഘടന. ആയുധധാരിയായ ഒരു തീവ്രവാദിയും സ്പാനിഷ് കത്തീഡ്രലിൻ്റെ ചിത്രവും ചിത്രീകരിക്കുന്ന “ലെറ്റ്സ് കിൽ” എന്ന ഹാഷ്‌ടാഗോടുകൂടിയ ഒരു തീവ്രവാദ പോസ്റ്റർ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരിന്നു. മുസ്ലീങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ വൈകാരിക പ്രകടനം കാണിക്കണമെന്നും മുന്‍പുണ്ടായിരുന്ന സഹോദരങ്ങളുടെ കാൽപ്പാടുകൾ പിന്തുടരുകയും അവിശ്വാസികളുടെ ഹൃദയങ്ങളിൽ ഭീതി പരത്തുകയും ചെയ്യണമെന്ന സന്ദേശവും പ്രചരിച്ചിരിന്നുവെന്ന് സ്പാനിഷ് പത്രമായ La Razón റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രതിരോധം സൃഷ്ടിക്കാന്‍ കത്തീഡ്രലുകളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ മർലാസ്കയോട് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ്' ഒപ്പ് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. ഐ‌എസ് ഭീഷണികൾ അവഗണിക്കാനാവില്ലായെന്നും വിശ്വാസികളുടെ ജീവന്‍ അപകടത്തിലാണെന്നും ഓ‌എല്‍‌ആര്‍‌സി പ്രസ്താവിച്ചു. നേരത്തെ സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ഇസ്ലാമിക തീവ്രവാദി ആക്രമണം നടത്തിയത് ഏറെ ചര്‍ച്ചയായിരിന്നു. ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ദേവാലയത്തില്‍ വീണ്ടും ആക്രമണ ശ്രമം നടന്നിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-25-18:09:19.jpg
Keywords: ഇസ്ലാമിക
Content: 24579
Category: 18
Sub Category:
Heading: രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ ദേശീയ സമ്മേളനത്തിന് തുടക്കം
Content: കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോൺഫറൻസായ സിസിബിഐയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ (കോൺഫറൻസ് ഓഫ് ഡയോസിഷ്യൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) യുടെ 21-ാമതു ദേശീയ സമ്മേളനത്തിന് കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ തുടക്കമായി. ത്രിദിന അസംബ്ലി കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചു മാതൃക നൽകി മുന്നിൽ നിന്നു നയിക്കുന്ന ആടുകളുടെ മണമുള്ള ഇടയനടുത്ത നേത്യത്വം നൽകേണ്ടവരാണ് വൈദികരെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഓർമപ്പെടുത്തി. ദേശീയ പ്രസിഡന്‍റ് ഫാ. റോയി ലാസർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഭാരത ത്തിലെ 132 ലത്തീൻ രൂപതകളിൽനിന്നുള്ള 150 പ്രതിനിധികൾ സംബന്ധിക്കുന്നുണ്ട്. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. 'രൂപത വൈദികർ പ്രത്യാശയുടെ ദീപസ്‌തംഭങ്ങൾ' എന്നതാണ് അസംബ്ലിയുടെ മു ഖ്യപ്രമേയം. ആലപ്പുഴ വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ, ദേശീയ സെക്രട്ടറി ഫാ. ചാൾസ് ലിയോൺ, ട്രഷറർ ഫാ. കനുജ് റോയ്, റീജണൽ പ്രസിഡന്റ് ഫാ. സ്റ്റീഫൻ തോമസ്, സെക്രട്ടറി ഫാ. മരിയ മൈക്കിൾ, ഫാ. ഹിലാരി തെക്കേക്കുറ്റ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം തീർത്ഥാടന കേന്ദ്രമായ നാഗമ്പടം സെൻ്റ ആൻ്റണീസ് പള്ളിയിൽ 150 വൈദികരുടെ സഹകാർമികത്വത്തിൽ നടന്ന സമുഹ ദിവ്യബലിക്ക് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. രാത്രി 'ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്' എന്ന സിനിമാ പ്രദർശനത്തോടെ ഒന്നാം ദിനം പരിപാടികൾ സമാപിച്ചു. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2025-02-26-11:18:25.jpg
Keywords: വൈദിക
Content: 24580
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ കഴിഞ്ഞ 12 ദിവസമായി ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് വത്തിക്കാൻ. എണ്‍പത്തിയെട്ടുകാരനായ മാർപാപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ച് വത്തിക്കാന്‍ ഇന്നലെ വൈകീട്ട് ഏറ്റവും അവസാനമായി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രക്തയോട്ടം സാധാരണ നിലയിലാണെന്നും ന്യൂമോണിയ നിരീക്ഷിക്കാൻ ഇന്നലെ ചൊവ്വാഴ്ച പാപ്പയെ വീണ്ടും സിടി സ്കാനിന് വിധേയനാക്കിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ രാവിലെയും പാപ്പ ദിവ്യകാരുണ്യം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിരിന്നെങ്കിലും പിന്നീട് പുറത്തുവിട്ട പത്രക്കുറിപ്പില്‍ "ഗുരുതരം" എന്ന വിശേഷണം വത്തിക്കാന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും വത്തിക്കാൻ ചീഫ് ഓഫ് സ്റ്റാഫ് ആർച്ച് ബിഷപ്പ് എഡ്‌ഗാർ പെനായുമായും ചർച്ച നടത്തിയ മാർപാപ്പ രണ്ട് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനും അഞ്ചുപേരെ ദൈവദാസന്മാരായി പ്രഖ്യാപിക്കുന്നതിനുമുള്ള ഡിക്രിയിൽ ഒപ്പുവെച്ചിരിന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി ലോകമെമ്പാടും പ്രാര്‍ത്ഥന തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-26-11:35:28.jpg
Keywords: പാപ്പ
Content: 24581
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയെ സമര്‍പ്പിച്ച് ജെമെല്ലി ആശുപത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പാപ്പയെ ചികിത്സിക്കുന്ന ജെമെല്ലി ആശുപത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ (OFM) ജനറൽ ഫാ. മാസിമോ ഫുസാരെല്ലി വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായി. കത്തോലിക്കാ സഭയ്ക്കും ലോകത്തിനും പാപ്പയെ ആവശ്യമായതിനാൽ അദ്ദേഹത്തിൻ്റെ ശബ്ദം നിശബ്ദമാകാന്‍ പാടില്ലായെന്നും പ്രാര്‍ത്ഥന തുടരണമെന്നും ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രാർത്ഥന തുടർന്നും കേൾക്കാൻ നാം കർത്താവിനോട് അപേക്ഷിക്കുന്നു, നമ്മൾ ജീവിക്കുന്നത് പോലെയുള്ള ഒരു ഇരുണ്ട കാലഘട്ടത്തിൽ നമുക്ക് ഒരു ദിശാനോക്കി യന്ത്രമായി പാപ്പയെ പ്രത്യേകം ആവശ്യമുണ്ടെന്നും ഫ്രാൻസിസ്കൻ സുപ്പീരിയർ ദിവ്യബലിയിൽ ഊന്നിപ്പറഞ്ഞു. മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിലെ "ജോൺ പോൾ രണ്ടാമൻ" പാപ്പയുടെ പേരിലുള്ള ചാപ്പലിൽ നടന്ന ദിവ്യബലിയില്‍ അറുപതോളം പേർ പങ്കെടുത്തു. ഇതില്‍ ഭൂരിഭാഗവും ആശുപത്രിയിലെ ജീവനക്കാരായിരിന്നു. ഉച്ചയ്ക്ക് 12 മണിക്ക് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ദിവ്യകാരുണ്യ ആരാധനയും നടന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, 4:30ന്, ഫ്രാൻസിസ് മാർപാപ്പയുമായുള്ള അടുപ്പം പ്രകടിപ്പിക്കുന്നതിനായി ജെമെല്ലിയിൽ നടത്തിവരുന്ന ദൈനംദിന പ്രാർത്ഥനയുടെ ഭാഗമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. അതേസമയം ആശുപത്രിക്ക് അകത്തും പുറത്തും ലോകമെമ്പാടുമായി പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-26-12:46:47.jpg
Keywords: പാപ്പ
Content: 24582
Category: 13
Sub Category:
Heading: "വെനിസ്വേലയിലെ പാവങ്ങളുടെ ഡോക്ടര്‍" വിശുദ്ധ പദവിയിലേക്ക്
Content: കാരക്കാസ്: സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വിശുദ്ധ പദവിയിലേക്ക്. ഇന്നലെ ജെമെല്ലി ആശുപത്രിയില്‍ അഞ്ചുപേരെ ദൈവദാസ പദവിയിലേക്കും വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോയെയും വിശുദ്ധരായി പ്രഖ്യാപിക്കുവാനുമുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചു. ഇതോടെ നാമകരണ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. "പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക" എന്നാണ് ഫ്രാന്‍സിസ് പാപ്പ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ നേരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 1864-ല്‍ ആന്‍ഡെസ് പര്‍വ്വതത്തോട് ചേര്‍ന്നുള്ള വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയിലെത്തിയ അദ്ദേഹം 1888-ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും, പാത്തോളജിക്കല്‍ അനാറ്റമിയിലും വിദഗ്ദ പഠനം നടത്തി. തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. 1818-ലെ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ പരിമിതമായ വൈദ്യ സൗകര്യമായിരിന്നെങ്കിലും അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തിരിന്നു. മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1909-ല്‍ ഇറ്റാലിയന്‍ യാത്രക്കിടെ സെമിനാരിയില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് 1913-ല്‍ ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. 2021 ഏപ്രിൽ 30-ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ കാരക്കാസിനു സമീപമുള്ള ചാപ്പലില്‍ ലളിതമായി നടന്ന ചടങ്ങില്‍ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ആൽഡോ ഗിയോർഡാനോ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2025-02-26-13:32:48.jpg
Keywords: ഡോക്ട, വെനി
Content: 24583
Category: 1
Sub Category:
Heading: 3 വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടന യുക്രൈന് നല്‍കിയത് 25 മില്യൺ യൂറോയുടെ സഹായം
Content: കീവ്: 2022 ഫെബ്രുവരി 24ന് യുക്രൈനു നേരെ റഷ്യന്‍ അധിനിവേശ ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ മൂന്ന് വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ 'എ‌സി‌എന്‍' യുക്രൈന് നല്‍കിയത് 25 മില്യൺ യൂറോയുടെ സഹായം. വലിയ തോതിലുള്ള അധിനിവേശത്തിനു ശേഷം 977 പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ‌സി‌എന്‍) പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ ആക്രമണങ്ങള്‍ക്കിടെ നിലനില്‍പ്പിനു വേണ്ടി പോരാടിയിരിന്ന രാജ്യത്തു കത്തോലിക്കാ സഭയെ സഹായിക്കാൻ സംഘടന തുക ലഭ്യമാക്കിയിരിന്നു. 17 ഗ്രീക്ക് കത്തോലിക്ക എക്സാർക്കേറ്റുകളും രാജ്യത്തെ ഏഴ് ലാറ്റിൻ കത്തോലിക്കാ രൂപതകളും ഉൾപ്പെടെ ഗ്രീക്ക് കത്തോലിക്ക, ലാറ്റിൻ കത്തോലിക്ക സഭകൾക്കു സംഘടന സഹായം ലഭ്യമാക്കി. കുടിയിറക്കപ്പെട്ട ആളുകൾക്കു സഹായം ലഭ്യമാക്കുന്നതിലായിരിന്നു ആദ്യ ഘട്ടത്തില്‍ സംഘടന ശ്രദ്ധ പുലര്‍ത്തിയിരിന്നത്. തുടര്‍ന്നു രാജ്യത്തെ അജപാലന പരിപാലനത്തിനു സംഘടന ഊന്നൽ നൽകി. വൈദികർക്കും സന്യസ്തര്‍ക്കുമുള്ള ഉപജീവന സഹായം, വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനം, ട്രോമ കെയർ, തുടങ്ങിയ മേഖലകള്‍ക്കായാണ് സംഘടന സഹായം നല്‍കിയത്. 2024-ൽ, 1472 രൂപത വൈദികരെയും 1,380 സന്യസ്തരെയും 60 സന്യാസ സമൂഹങ്ങളിലെ വൈദികരെയും 19 ഡീക്കൻമാരെയും എസിഎൻ പിന്തുണച്ചു. 768 സെമിനാരി വിദ്യാര്‍ത്ഥികൾക്ക് അവരുടെ രൂപീകരണത്തിൽ പിന്തുണ നല്‍കി. വേനൽക്കാല വേളയില്‍ 7,200 കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് അടുപ്പിക്കുവാന്‍ "ദൈവത്തോടൊപ്പമുള്ള അവധിക്കാലം" എന്ന പാസ്റ്ററൽ ക്യാമ്പുകള്‍ ഒരുക്കി. നാല് സൈക്കോ-സ്പിരിച്വൽ സപ്പോർട്ട് സെൻ്ററുകൾക്ക് സൗകര്യമൊരുക്കുവാനും അജപാലനത്തിനും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിനും 58 വാഹനങ്ങള്‍ വാങ്ങി നല്‍കിയും എ‌സി‌എന്‍ യുക്രൈനോടുള്ള തങ്ങളുടെ അടുപ്പം പ്രകടിപ്പിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വത്തിക്കാനില്‍ നിന്നും യുക്രൈന് നിരവധി തവണ സഹായം ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2025-02-26-15:02:04.jpg
Keywords: യുക്രൈ
Content: 24584
Category: 10
Sub Category:
Heading: മാര്‍പാപ്പ രോഗബാധിതനായപ്പോള്‍ "രോഗശാന്തിക്കാര്‍ എവിടെ?"; ചോദ്യത്തിന് ഫാ. ജോഷി മയ്യാറ്റിലിന്റെ മറുപടി കുറിപ്പ് വൈറല്‍
Content: ഫ്രാന്‍സിസ് പാപ്പ ജെമല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ പരിഹാസശരങ്ങളുമായി രംഗത്തിറങ്ങിയ നിരീശ്വരവാദികള്‍ക്കു കൃത്യമായ മറുപടിയുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോഷി മയ്യാറ്റില്‍. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകളെന്ന ആമുഖ വാചകത്തോടെ ആരംഭിക്കുന്ന കുറിപ്പില്‍ - ദൈവിക രോഗശാന്തികളുടെ സാധ്യത, രോഗശാന്തി വരം ലഭിച്ചവർ, അപൂർവം സൗഖ്യം എന്നീ വിവിധ വിഷയങ്ങളെ കുറിച്ച് കൃത്യമായ വിശദീകരണവും പങ്കുവെച്ചിട്ടുണ്ട്. #{red->none->b-> ഫാ. ജോഷി മയ്യാറ്റില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ..! ‍}# #{black->none->b->അപരരുടെ സഹനം ചിലർക്ക് കൊയ്ത്തു കാലമാണ്! ‍}# നിരീശ്വരന്മാർക്കും രോഗശാന്തി തട്ടിപ്പുകാർക്കും ഒരു പോലെ കൊയ്ത്തു കാലമാണ് മനുഷ്യൻ്റെ ദൈന്യതകൾ! ഫ്രാൻസിസ് പാപ്പയുടെ രോഗവും ആശുപത്രിവാസവും യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത യുക്തിവാദികൾക്കും നിരീശ്വരന്മാർക്കും നല്കിയ സന്തോഷം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്. രോഗശാന്തി വരത്തെയും അതു പ്രയോഗിക്കുന്നവരെയും പരിഹസിക്കാനുള്ള പറ്റിയ സമയമായാണ് അവർ പാപ്പയുടെ രോഗാവസ്ഥയെ കാണുന്നത്. #{blue->none->b->ഇരുകൂട്ടരും തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങൾ ‍}# രോഗശാന്തി കച്ചവടക്കാരുടെ അതേ നിലവാരത്തിലുള്ളവരാണ് ഈ നിരീശ്വരവാദികളും യുക്തിവാദികളും. രണ്ടു കൂട്ടർക്കും മറ്റുള്ളവരുടെ രോഗങ്ങളും സഹനങ്ങളും ദൈന്യതകളും മുതലെടുപ്പിനുള്ള അവസരങ്ങളാണ്. യാതൊരു സ്ഥിരീകരണവും കൂടാതെ മനുഷ്യരെക്കൊണ്ട് സാക്ഷ്യം പറയിപ്പിച്ച് ആളെ കൂട്ടുകയും തട്ടിപ്പു നടത്തുകയും പണം സമ്പാദിക്കുകയും ചെയ്യുന്നവരാണ് ആദ്യത്തെ കൂട്ടരെങ്കിൽ രണ്ടാമത്തെ കൂട്ടർ അവസരം നോക്കി സൂത്രത്തിൽ കച്ചവടം ചെയ്യുന്നത് തങ്ങളുടെ ആശയങ്ങളാണ്. അതിലൂടെ തങ്ങളിലേക്ക് അനേകരെ ചേർക്കാനാണ് അവരുടെ കുത്സിത ശ്രമം. ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയമാണ്. രോഗശാന്തി വരം എന്ന ഒന്ന് ഇല്ലേയില്ല എന്നതാണ് നിരീശ്വരന്മാരുടെ വാദമെങ്കിൽ, എല്ലാവർക്കും തങ്ങളുടെ പക്കൽ രോഗശാന്തിയുണ്ട് എന്നതാണ് തട്ടിപ്പുകാരുടെ വാദം. മനുഷ്യൻ്റെ ദൈന്യതയിൽ സഹതാപവും ആദരവും പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ, വീരവാദം മുഴക്കാതെ നിശ്ശബ്ദതയെങ്കിലും പാലിക്കാനുള്ള മാന്യത അവർക്ക് ഇരുവർക്കും ഇല്ല. #{blue->none->b->ദൈവിക രോഗശാന്തികൾ സാധ്യമോ? ‍}# 'ട്രാൻസ്' എന്ന സിനിമയ്ക്കു പിന്നിലെ ചില ഒളിയണി പ്രവർത്തകർ ഒരിക്കൽ പിഒസിയിൽ വന്ന്, ദൈവിക രോഗശാന്തികളെല്ലാം തട്ടിപ്പാണ് എന്നു പ്രസ്താവിച്ചത് ഇപ്പോൾ ഓർമ വരുന്നു. അവർക്ക് ഞാൻ നല്കിയ മറുപടി ഇതാണ്: "ദൈവത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും ഈ വിഷയത്തിലെ ഓരോരുത്തരുടെയും നിലപാട്. സജീവനും വ്യക്തിപരനും ആണ് ദൈവം എന്നു വിശ്വസിക്കുന്നവർക്ക് സൗഖ്യപ്രതീക്ഷ നഷ്ടപ്പെട്ട നേരത്തും അത്ഭുതങ്ങളിലും രോഗശാന്തിയിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല." അത്തരം വിശ്വാസം സമ്മാനിക്കുന്നത് അവിസ്മരണീയാനുഭവങ്ങളുടെ ഒരു മഹാലോകമാണ്. സൗഖ്യമായും സാന്ത്വനമായും ആത്മശക്തിയായും അത് അനുഭവവേദ്യമാകാം. ജീവിക്കുന്നവനായ കർത്താവിൻ്റെ ഇടപെടലിലൂടെ അദ്‌ഭുതങ്ങളും രോഗസൗഖ്യങ്ങളും ബലപ്പെടലുകളും നേരിട്ട് അനുഭവിക്കാൻ വിശ്വാസികൾക്ക് കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി പലപ്പോഴും കഴിഞ്ഞിട്ടുണ്ട്, ഇനിയും കഴിയുകയും ചെയ്യും. കാരണം, എന്നും കൂടെയുള്ളവനാണ് ദൈവം. #{blue->none->b->രോഗശാന്തി വരം ലഭിച്ചവർ ‍}# ചില വ്യക്തികൾക്ക് ദൈവം രോഗശാന്തിക്കുള്ള വരം നല്കാറുണ്ടെന്നതിന് അനേകം തെളിവുകൾ വിശുദ്ധ ഗ്രന്ഥത്തിൽ കാണാം (cf. 1 കോറി 12,9.10; അപ്പ 3,1-10). അത്തരം അനുഭവങ്ങൾ സഭയിലും ഒത്തിരിയുണ്ട്. എൻ്റെ വ്യക്തിപരമായ ഒരു അനുഭവം കുറിക്കാം. 2015ൽ ആറു മാസത്തോളം വോക്കൽ കോർഡിൻ്റെ പ്രശ്നം മൂലം എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. പലവിധ ചികിത്സകൾ മാറി മാറി ചെയ്തിട്ടും സ്വരം തിരികെ കിട്ടാതെ നിരാശയിലാണ്ടപ്പോളാണ് വട്ടായിൽ അച്ചൻ്റെ വൈദികർക്കുള്ള ധ്യാനത്തിൽ ഞാൻ സംബന്ധിച്ചത്. അവിടെ വച്ച് രോഗശാന്തി വരം ഉള്ള ഒരാൾ എനിക്കു വേണ്ടി പ്രാർത്ഥിച്ച ആ നിമിഷം തന്നെ എനിക്കു സ്വരം തിരിച്ചു കിട്ടി. അതിൻ്റെ പേരിൽ ഒരു നയാ പൈസ പോലും അവർ എന്നിൽ നിന്ന് വാങ്ങിയതുമില്ല. കാരണം, വില്പനച്ചരക്കല്ല രോഗശാന്തി വരം. ദൈവിക രോഗസൗഖ്യത്തിൻ്റെ പേരിൽ ആരെങ്കിലും ഫീസീടാക്കുകയോ അവകാശവാദമുന്നയിക്കുകയോ ചെയ്യുന്നെങ്കിൽ ഉറപ്പിച്ചുകൊള്ളുക, അവർ തട്ടിപ്പുകാരാണ്. ആർക്കെങ്കിലും അത്തരം വരങ്ങൾ നല്കപ്പെട്ടിട്ടുണ്ട് എന്നതിൻ്റെ അർത്ഥം, അവർ വിശുദ്ധരാണെന്നോ അസാമാന്യ ശക്തികൾ ഉള്ളവരാണെന്നോ അല്ല. അവരെ ആൾദൈവങ്ങളായി കരുതുന്നതും എല്ലാ രോഗങ്ങളും അവരിലൂടെ സുഖപ്പെടുമെന്നോ അവരുടെ പ്രാർത്ഥന ചികിത്സയ്ക്കു ബദലാണെന്നോ ചിന്തിക്കുന്നതും ദൈവനിന്ദയല്ലാതെ മറ്റൊന്നുമല്ല. എന്നു മാത്രമല്ല, കർത്തൃനാമത്തിൽ പിശാചിനെ ബഹിഷ്കരിക്കുന്നവരോ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരോ ആയ എല്ലാവരും കർത്താവിനു പ്രിയങ്കരരാണെന്നു വിചിരിക്കുന്നത് മഹാബദ്ധമായിരിക്കും എന്ന മുന്നറിയിപ്പു പോലും തിരുവചനം തരുന്നുണ്ട്: "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്താ 7,22.23). #{blue->none->b->അപൂർവം സൗഖ്യം! ‍}# അദ്‌ഭുതം എന്നത് എപ്പോഴും സംഭവിക്കുന്നതല്ലെന്നും ദൈവഹിതപ്രകാരം അപൂർവമായി നടക്കുന്നതാണെന്നും തിരിച്ചറിയാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ, എനിക്ക് പിന്നീട് രോഗങ്ങൾ വന്നപ്പോൾ രോഗശാന്തിക്കാരുടെ പക്കലേക്കല്ല, ആശുപത്രിയിലേക്കു തന്നെയാണ് ഞാൻ പോയിട്ടുള്ളതും. "വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; കര്‍ത്താവാണ് അവനെ നിയോഗിച്ചത്" (പ്രഭാഷകന്‍ 38,1) എന്നല്ലേ വി. ബൈബിളും പറയുന്നത്? എന്നാൽ, അദ്‌ഭുതങ്ങളും രോഗശാന്തികളും അസാധാരണ പ്രതിഭാസങ്ങളാണെന്ന വസ്തുത മറന്നാണ് പലരുടെയും അഭിപ്രായപ്രകടനങ്ങൾ. അവയെ അനുദിന സംഭവങ്ങളായി കാണുന്നതും സാമാന്യമെന്ന പോലെ വ്യാഖ്യാനിക്കുന്നതും അവയുടെ സ്വഭാവത്തിനു തന്നെ കടകവിരുദ്ധമാണ്. പാപ്പ ആശുപത്രിയായപ്പോൾ, സോഷ്യൽ മീഡിയയിൽ ദൈന്യതയുടെ മുതലെടുപ്പുകാർ രോഗശാന്തി വരമുണ്ടെന്ന് കരുതപ്പെടുന്നവരോടു നടത്തിയ വെല്ലുവിളികളെല്ലാം ഈ അബദ്ധത്തിൻ്റെ ബാക്കി പത്രങ്ങളാണ്. രോഗാവസ്ഥയിൽ സാമാന്യമായ പരിഹാരം ചികിത്സ തന്നെയാണ്. "കര്‍ത്താവ് ഭൂമിയില്‍നിന്ന് ഔഷധങ്ങള്‍ സൃഷ്ടിച്ചു; ബുദ്ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല" (പ്രഭാഷകന്‍ 38,4) എന്നല്ലേ വിശുദ്ധ ഗ്രന്ഥം പ്രസ്താവിച്ചിരിക്കുന്നത്? അതിനാൽ, ചികിത്സയ്ക്കു പകരം വയ്ക്കുന്ന ഒന്നല്ല ദൈവിക രോഗശാന്തി; മറിച്ച്, പലപ്പോഴും അത് ചികിത്സകൾ പലതു നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ളതാണ്.
Image: /content_image/News/News-2025-02-26-21:09:52.jpg
Keywords: നിരീശ്വര