Contents
Displaying 24111-24120 of 24944 results.
Content:
24555
Category: 1
Sub Category:
Heading: അപകടനില തരണം ചെയ്‌തിട്ടില്ല; ഫ്രാന്‍സിസ് പാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് മെഡിക്കല്‍ ടീം
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും അതേസമയം അപകടനില തരണം ചെയ്‌തിട്ടില്ലായെന്നും മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ച കൂടി പാപ്പ ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. മുന്‍പ് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന വിവരം ലോകത്തെ അറിയിച്ചിരിന്നതെങ്കില്‍ പതിവിനു വിപരീതമായി ഇതാദ്യമായി മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം നേരിട്ടു മാധ്യമങ്ങളെ കാണുകയായിരിന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ വത്തിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ, ജെമെല്ലി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ടീം മേധാവി ഡോ. സെർജിയോ ആൽഫിയേരിയും വത്തിക്കാനില്‍ നിന്ന് മാർപാപ്പയെ റഫർ ചെയ്ത ഡോക്ടർ ഡോ. ലൂയിജി കാർബോണും സംസാരിച്ചു. 88 വയസ്സുള്ള പരിശുദ്ധ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും ഇരുവരും അറിയിച്ചു. അടുത്ത ആഴ്ച്ച മുഴുവൻ ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരുപക്ഷേ സാഹചര്യം മാറിയേക്കാമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയിൽ ആയിരിക്കുമ്പോൾ മാർപാപ്പ രേഖകൾ വായിക്കുകയും ജോലി ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി ജെമെല്ലി മെഡിക്കൽ ടീം മേധാവി സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധ ആയിരിന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ന്യുമോണിയ ഇല്ലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സിടി സ്കാനിലാണ് ബൈലാറ്ററല്‍ ന്യുമോണിയ കണ്ടെത്തിയത്. ഇതുവരെ മാര്‍പാപ്പയെ മെഡിക്കല്‍ ജീവനോപാധികളുമായി ബന്ധിപ്പിച്ചിട്ടില്ല. എങ്കിലും, ശ്വസനത്തെ സഹായിക്കാൻ അദ്ദേഹം ഇടയ്ക്കിടെ ഓക്സിജൻ സഹായം ഉപയോഗിക്കുന്നുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇക്കഴിഞ്ഞ 14നാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-22-10:51:45.jpg
Keywords: പാപ്പ

24556
Category: 18
Sub Category:
Heading: മോൺ. പയസ് മലേക്കണ്ടത്തില്‍ പോർച്ചുഗലിലെ ലിബ്‌സൺ യൂണിവേഴ്സിറ്റി അഡ്വൈസറി കമ്മിറ്റിയിലെ സ്ഥിരാംഗം
Content: മൂവാറ്റുപുഴ: കോതമംഗലം രൂപതാംഗമായ മോൺ. പയസ് മലേക്കണ്ടത്തിലിനെ പോർച്ചുഗലിലെ ലിബ്‌സൺ യൂണിവേഴ്സിറ്റി കലാ, ചരിത്ര വിഭാഗത്തിൽ സയൻ്റിഫിക് അഡ്വൈസറി കമ്മിറ്റിയിലെ സ്ഥിരാംഗമായി നിയമിച്ചു. 15 വർഷം ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ ചരിത്രവിഭാഗം പ്രഫസറായി സേവനമനുഷ്‌ഠിച്ച മോൺ. പയസ് നിലവിൽ കോതമംഗലം രൂപത വികാരി ജനറാളും വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമാണ്. ഗോവ യൂണിവേഴ്‌സിറ്റിയിലും കാലടി ആദിശങ്കര യൂണിവേഴ്‌സിറ്റിയിലും മുമ്പ് അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്‌ടിച്ചിട്ടുള്ള മോൺ. പയസ് മലേക്കണ്ടത്തി ൽ ഇരുപതിലേറെ പുസ്‌തകങ്ങൾ ജർമൻ, പോർച്ചുഗൽ ഭാഷകളിലും നൂറ്റിഇരുപതോളം ഗവേഷണ ലേഖനങ്ങൾ അന്തർദേശീയതലത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാരിടൈം ഹിസ്റ്ററി, ഇന്ത്യൻ സമുദ്ര പഠനം, ഇന്ത്യയുടെ കച്ചവട ചരിത്രം, മധ്യകാല നഗര ചരിത്ര പഠനങ്ങൾ എന്നിവയിൽ അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ചരിത്രകാരൻകൂടിയാണ് മോൺ. പയസ് മലേക്കണ്ടത്തിൽ.
Image: /content_image/India/India-2025-02-22-11:15:52.jpg
Keywords: കോളേജ

24557
Category: 18
Sub Category:
Heading: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്‍കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ക്രൈസ്‌തവ സമുഹത്തെ അപമാനിക്കുന്ന തരത്തിൽ ഇറക്കിയ സർക്കുലർ സംബന്ധിച്ച വാർത്ത ദീപിക കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് വിവാദ സർക്കുലർ പിൻവലിച്ച് സർക്കാർ തലയൂരിയത്. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ 13ന് ഇറക്കിയ സർക്കുലറിൽ തുടർനടപടികൾ വേണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരുത്തരവാദപരമായ അബദ്ധ സർക്കുലർ ഇറക്കിയത്. പരാതിയിൽ പറഞ്ഞിട്ടുള്ള വരുമാന നികുതി വിഷയം കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്നതാണെന്ന പ്രാഥമിക അറിവുപോലും വിദ്യാഭ്യാസവകുപ്പ് തലപ്പത്തെ ഉദ്യോഗസ്ഥർക്ക് ഇല്ലേ എന്ന ചോദ്യം ഉയർന്നിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗമാണ് സർക്കുലർ ഇറക്കിയതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്കിയപ്പോൾ പരാതിക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെയാണ് സർക്കുലർ ഇറക്കിയത്. സർക്കുലറിനൊപ്പം ചേർത്തിട്ടുള്ള പരാതിയിൽ പരാതിക്കാരൻ പറയുന്നത് ക്രിസ്ത്യൻ സഭകൾ നടത്തുന്ന എയ്‌ഡഡ് കോളജുകൾ, സ്‌കുളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാനനികുതി നിയമങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിലവിലുള്ള മറ്റു സർക്കാർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നുവെന്നാണ്. ഈ പരാതിയിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര പരിശോധനകൾ നടത്താതെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അന്വേഷണത്തിനായി സർക്കുലർ അയച്ചത്. എന്നാൽ ഇത് വിവാദമായതിനു പിന്നാലെ ഇന്നലെ ഇറക്കിയ സർക്കുലറിൽ ക്രൈസ്തവ വിശ്വാസികൾ എന്ന പരാമർശം ഉൾപ്പെടുത്തിയിട്ടില്ല.
Image: /content_image/India/India-2025-02-22-11:26:33.jpg
Keywords: സര്‍ക്കുല

24558
Category: 1
Sub Category:
Heading: മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുക: വിശുദ്ധ നാട്ടിലെ വിശ്വാസികളോട് ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്
Content: റോം: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാന്‍ വിശുദ്ധ നാട്ടിലെ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയിൽ നമ്മൾ എല്ലാവരും പ്രാർത്ഥനയിൽ ഒറ്റക്കെട്ടായി നിലകൊള്ളാനും ഐക്യത്തോടെ പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടവരാണെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. വിവേകത്തോടും എളിമയോടും സ്നേഹത്തോടുംകുടി സഭയെ നയിക്കുകയെന്ന പവിത്രമായ ദൗത്യം ആരോഗ്യത്തോടും ശക്തിയോടും കൂടി തുടരാൻ പാപ്പയ്ക്കു കഴിയുന്നതിനു വേണ്ടി വിശുദ്ധ കുർബാനയിലും കുടുംബ പ്രാർത്ഥനയിലും അതുപോലെ തന്നെ നമ്മുടെ ഹൃദയങ്ങളുടെ നിശബ്ദതയിലും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാപ്പായ്ക്ക് സുഖപ്രാപ്തി ആശംസിച്ചുകൊണ്ടും പ്രാർത്ഥനാസമീപ്യം അറിയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ കത്തോലിക്കാമെത്രാൻ സംഘങ്ങളും, അകത്തോലിക്ക സമൂഹങ്ങളും പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും സുഖപ്രാപ്തിയാശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. കോൺസ്റ്റാൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലൊമിയോ ഒന്നാമന്‍ പാപ്പായ്ക്ക് സമ്പൂർണ്ണ രോഗസൗഖ്യം ആശംസിച്ചുകൊണ്ടുള്ള ഒരു കത്ത് കൈമാറിയിരുന്നു. ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ്, ഇറാൻറെ പ്രസിഡൻറ് മസൗദ് മസൂദ് പെസെസ്കിയാൻ തുടങ്ങിയവരുൾപ്പടെയുള്ള രാഷ്ട്ര നേതാക്കളും പാപ്പായ്ക്ക് രോഗമുക്തി ആശംസിച്ചും പ്രാർത്ഥന നേര്‍ന്നും സന്ദേശം കൈമാറിയിരിന്നു.
Image: /content_image/News/News-2025-02-22-11:44:52.jpg
Keywords: ജെറുസ

24559
Category: 1
Sub Category:
Heading: നാളെ പത്രോസിന്റെ സിംഹാസന തിരുനാളില്‍ ജെമെല്ലി ആശുപത്രിക്ക് മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസി സമൂഹം
Content: റോം: ന്യുമോണിയയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി റോമിലെ ജൂബിലി തീർത്ഥാടകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റോമില്‍ എത്തിയ ജൂബിലി തീര്‍ത്ഥാടകര്‍ക്ക് ഫ്രാന്‍സിസ് പാപ്പയെ നേരിട്ടു കാണുക എന്ന ആഗ്രഹം കൂടി ഉണ്ടായിരിന്നെങ്കിലും ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരിന്നു. തങ്ങളുടെ ആഗ്രഹം പൂര്‍ണ്ണമായി സഫലമായില്ലെങ്കിലും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലൂടെയും റോമിലെ മറ്റ് തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെയും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സന്ദര്‍ശനം നടത്തി ദണ്ഡവിമോചനം നേടിക്കൊണ്ടിരിക്കുന്നത്. ഈ തീര്‍ത്ഥാടകരെല്ലാം പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ഫ്രാൻസിലെ ഔവർ ലേഡി ഓഫ് നാൻ്റസ് ഇടവകയിൽ നിന്നുള്ള തീർത്ഥാടകർ ഉള്‍പ്പെടെ ആയിരങ്ങള്‍ മാർപാപ്പയുടെ പൂർണ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട്. നാളെ ഫെബ്രുവരി 23ന് മാര്‍പാപ്പയ്ക്കൊപ്പം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ സംഘം പദ്ധതിയിട്ടിരുന്നു. എന്നാൽ സാഹചര്യം പ്രതികൂലമാണെങ്കിലും ഇപ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയാണെന്ന് സംഘത്തിലെ സെമിനാരി വിദ്യാര്‍ത്ഥി കൂടിയായ അയ്മെറിക് ഡോർ പറഞ്ഞു. റോമിലുടനീളം, പ്രാദേശിക കത്തോലിക്ക സമൂഹം തങ്ങളുടെ രൂപതാധ്യക്ഷന്‍ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി വിശുദ്ധ കുർബാനകളും പ്രത്യേക പ്രാർത്ഥനകളും സമര്‍പ്പിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന ജെമെല്ലി ആശുപത്രിയിലെ ചാപ്ലിൻ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ആശുപത്രിയുടെ ചാപ്പലിൽ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. നാളെ ഫെബ്രുവരി 23-ന്, വിശുദ്ധ പത്രോസിന്റെ സിംഹാസന തിരുനാൾ കൊണ്ടാടുമ്പോള്‍ മാർപാപ്പയുടെ ആരോഗ്യത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ജെമെല്ലി ഹോസ്പിറ്റലിന് പുറത്ത് വിശ്വാസി സമൂഹം ഒരുമിച്ച് കൂടും. സെൻ്റ് മേരി മേജർ ബസിലിക്കയിലും മാർപാപ്പയ്ക്കായി വിശുദ്ധ കുർബാനകള്‍ അർപ്പിക്കുന്നുണ്ടെന്ന് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സിഎൻഎയോട് പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-22-12:18:44.jpg

24560
Category: 1
Sub Category:
Heading: ഐവിഎഫ് വ്യാപിപ്പിക്കുവാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടൺ ഡിസി: എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) വ്യാപിപ്പിക്കുവാനുള്ള പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മെത്രാന്‍ സമിതി. വൈദികര്‍ എന്ന നിലയിൽ, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകൾ തങ്ങള്‍ കാണുന്നുണ്ടെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള അവരുടെ ആഴമായ ആഗ്രഹം അറിയാമെന്നും എന്നാല്‍ എണ്ണമറ്റ മനുഷ്യജീവനുകൾ അവസാനിപ്പിക്കുകയും ജീവനെ സ്വത്തുക്കൾ പോലെ പരിഗണിക്കുകയും ചെയ്യുന്ന ഐവിഎഫ് വ്യാപിപ്പിക്കാനുള്ള ശ്രമം അപലപനീയമാണെന്നും യുഎസ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവർത്തനങ്ങൾക്കുള്ള കമ്മിറ്റി ചെയർമാൻ ബിഷപ്പ് ഡാനിയൽ തോമസ് പറഞ്ഞു. കുറഞ്ഞ ചെലവിൽ സ്വദേശികള്‍ക്ക് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ലഭ്യമാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവെച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിക്കുന്നത്. ഓരോ മനുഷ്യനും എങ്ങനെ ഗർഭം ധരിച്ചാലും അന്തസ്സും മൂല്യവുമുള്ള വിലയേറിയ സമ്മാനമാണ്. ഐവിഎഫിൻ്റെ ഫലമായി ജനിച്ച ആളുകൾക്ക് മറ്റാരെക്കാളും മാന്യത കുറവല്ല. അതേസമയം ഐവിഎഫില്‍ ജനിക്കാൻ അവസരം ലഭിക്കാത്ത, ജീവന്‍ നിഷേധിക്കപ്പെടുന്ന സഹോദരങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്. ➤ #{blue->none->b->MUST WATCH: }# കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. (വാര്‍ത്ത താഴെ തുടരുന്നു..) ➤ പുതിയ ജീവനു വേണ്ടി ശ്രമിക്കുന്ന ദമ്പതികൾക്കായി, വന്ധ്യതയുടെ മൂലകാരണങ്ങളെ ധാർമ്മികമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രത്യുൽപാദന മരുന്നിനുള്ള പിന്തുണ നല്‍കുന്നതിന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും, മനുഷ്യജീവന്റെ നാശം വ്യാപിപ്പിക്കുന്ന, ഐവിഎഫ് പോലെയുള്ള പ്രവര്‍ത്തികള്‍ക്ക് വരുന്ന ചെലവിന് സബ്‌സിഡി നൽകുന്ന ഏതൊരു നയത്തെയും തങ്ങൾ ശക്തമായി എതിർക്കുമെന്നും ബിഷപ്പ് ഡാനിയൽ തോമസ് വ്യക്തമാക്കി. വന്ധ്യതയുടെ യഥാർത്ഥ കാരണം പരിഹരിക്കാനായി ധാർമിക ചികിത്സകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അനേകം ജീവനെടുക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) പോലുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലായെന്നും യുഎസ് മെത്രാന്‍ സമിതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും പ്രസ്താവിച്ചിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-22-12:57:32.jpg
Keywords: ഐവിഎ

24561
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
Content: ഈശോ കഫര്‍ണാമിലെ സിനഗോഗില്‍, ഈശോ ശിമയോന്റെ ഭവനത്തില്‍ തുടങ്ങീയ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ബീഡ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ഇരണേവൂസ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അംബ്രോസ്, വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ജറോം, എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോ കഫര്‍ണാമിലെ സിനഗോഗില്‍ - മര്‍ക്കോസ് 1: 21-28 }# (ലൂക്കാ 4:31-37) 21 അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്. 23 അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24 അവന്‍ അലറി: നസറായനായ ഈശോയേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍. 25 ഈശോ അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26 അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. 27 എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. 28 അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു. **************************************************************** ➤ #{red->none->b-> വിശുദ്ധ ബീഡ്: }# മരണം ലോകത്തിലേക്കു പ്രവേശിച്ചത് സാത്താന്റെ അസൂയമൂലമായതിനാല്‍ (ഉത്പ 3,15) രക്ഷയുടെ ഔഷധം ആദ്യം അവനെതിരെ പ്രവര്‍ത്തിക്കുക ഉചിതമായിരുന്നു. രക്ഷകന്റെ സാന്നിധ്യം തന്നെ പിശാചുക്കള്‍ക്ക് പീഡയാകുന്നു (Exposition on the Gospel of Mark 1,1-25). #{black->none->b-> നാവിന് ശിക്ഷണം }# സാത്താന്‍ തന്റെ നാവിനാല്‍ ഹവ്വയെ വഞ്ചിച്ചതുകൊണ്ട് മിശിഹാ തന്റെ നാവിനാല്‍ അവനെ ശിക്ഷിക്കുന്നു; അവന്‍ ഇനിമേലില്‍ സംസാരിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്നു ((Exposition on the Gospel of Mark 1.1-25). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ഈശോമിശിഹാ വരുമെന്ന് അശുദ്ധാരൂപികള്‍ അറിഞ്ഞിരുന്നു. മാലാഖമാരില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും അവര്‍ ഇത് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വിളിച്ചുപറഞ്ഞത്: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 4,34) (Tractates on John 7.6.2). #{black->none->b-> സാത്താന്റെയും പത്രോസിന്റെയും ഏറ്റുപറച്ചില്‍ }# ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു'' എന്ന് ഏറ്റുപറഞ്ഞപ്പോള്‍ പത്രോസ് പ്രശംസിക്കപ്പെടുകയും അനുഗൃഹീതനെന്ന് വിളിക്കപ്പെടുകയും ചെയ്തു. അധരംകൊണ്ട് ഏറ്റുപറഞ്ഞതുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ട് സ്‌നേഹിച്ചതുകൊണ്ടുമാണ് അവന്‍ പ്രശംസനീയനായത്. പത്രോസിന്റെ ഏറ്റു പറച്ചിലിനെ പിശാചുക്കളുടെ വാക്കുകളുമായി താരതമ്യം ചെയ്താല്‍ രണ്ടും ഏറെക്കുറെ തുല്യമാണെന്ന് കാണാം. എങ്കിലും വ്യത്യാസമുണ്ട്. പത്രോസ് സ്‌നേഹത്താല്‍ പ്രചോദിതനായി ഏററുപറഞ്ഞു. പിശാചുക്കളാകട്ടെ ഭയത്താല്‍ പ്രേരിതരായാണ് ഏറ്റുപറഞ്ഞത്. പിശാചുക്കളും ഭയന്നുവിറച്ച് വിശ്വാസം ഏററുപറയുന്നുവെങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തെ എങ്ങനെ തിരിച്ചറിയും? സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം (Sermons on New Testament Lessons 40.8). #{black->none->b-> സ്‌നേഹരഹിതമായ അറിവ് }# പിശാചുക്കള്‍ വന്‍കാര്യങ്ങള്‍ അറിഞ്ഞിരുന്നു; പക്ഷേ, അവയ്ക്ക് സ്‌നേഹം അല്‍പ്പംപോലും ഉണ്ടായിരുന്നില്ല. അവ ഈശോയില്‍ നിന്നുള്ള ശിക്ഷയെ ഭയപ്പെട്ടു. അവനിലുള്ള നീതിയെ (ധര്‍മ്മനിഷ്ഠയെ- righteousness) അവ സ്‌നേഹിച്ചില്ല. താനാഗ്രഹിച്ചിടത്തോളം അവന്‍ തന്നെത്തന്നെ അവയ്ക്കു മനസ്സിലാക്കിക്കൊടുത്തു. എന്നാല്‍ നിത്യതയില്‍ പങ്കാളിത്തം നല്‍കപ്പെട്ട മാലാഖമാര്‍ക്കു വെളിപ്പെടുത്തിയത്രയും അവയ്ക്കു വെളിപ്പെടുത്തപ്പെട്ടില്ല. നിത്യയാഥാര്‍ത്ഥ്യവും യഥാര്‍ത്ഥത്തില്‍ നിത്യവുമായ തന്റെ രാജ്യത്തിനും അതിന്റെ മഹിമയ്ക്കുംവേണ്ടി മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവരെ പിശാചുക്കളുടെ അധീനതയില്‍നിന്നു മോചിപ്പിക്കത്തക്കവിധത്തില്‍ അവയില്‍ ഭയമുളവാക്കുമാറ് അവന്‍ തന്നെ ത്തന്നെ അവയ്ക്കു വെളിവാക്കി. അതായത് അവന്‍ പിശാചുക്കള്‍ക്ക് നിത്യജീവനായോ അചഞ്ചല പ്രകാശമായോ വെളിപ്പെടുത്തിയില്ല. മനുഷ്യന്റെ ദുര്‍ബലമായ ഗ്രഹണശക്തിക്കെന്നതിനേക്കാള്‍ കൊടിയ ദുഷ്ടാരൂപികളുടെ സംവേദനശക്തിക്ക് ഗ്രഹിക്കാന്‍ കഴിയുന്നവിധത്തില്‍, തന്റെ അദൃശ്യസാന്നിധ്യത്തിന്റെ അടയാളമെന്ന നിലയില്‍, ഭൗതികമായ പ്രഹരങ്ങളേല്‍പ്പിച്ചു (City of God 9,21). #{black->none->b-> സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍ }# വിശ്വാസത്തിന് ശക്തിയുണ്ടെങ്കിലും സ്‌നേഹത്തോടെയുള്ളതല്ലെങ്കില്‍ അത് നിഷ്ഫലമാണ്. പിശാചുക്കള്‍ മിശിഹായെ ഏറ്റുപറഞ്ഞെങ്കിലും സ്‌നേഹമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് അത് പ്രയോജനപ്പെട്ടില്ല. അവര്‍ പറ ഞ്ഞു: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്''? വിശ്വാസത്തിന്റേത് എന്ന് ഒരു രീതിയില്‍ കരുതാവുന്ന ഏറ്റുപറച്ചില്‍ അവ നടത്തിയെങ്കിലും അത് സ്‌നേഹരഹിതമായിരുന്നു. അതിനാല്‍ അവര്‍ പിശാചുക്കള്‍ എന്ന് വിളിക്കപ്പെടുന്നു. പിശാചുക്കളുടേതിനു തുല്യമായ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ഔദ്ധത്യം ഭാവിക്കരുത് (Tractates on John 6,21). ➤ #{red->none->b-> വിശുദ്ധ ഇരണേവൂസ്: }# ദൈവപുത്രനെ കണ്ടപ്പോള്‍ പിശാചുക്കള്‍പോലും വിളിച്ചുപറഞ്ഞു: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 4,3; ലൂക്കാ 4,3). അവയെല്ലാം പിതാവിനെയും പുത്രനെയും ഏറ്റുപറഞ്ഞുവെങ്കിലും അവരില്‍ വിശ്വസിച്ചില്ല. എല്ലാവരിലുംനിന്നുമുള്ള സാക്ഷ്യം സത്യത്തിനു ലഭിക്കുക ഉചിതമായിരുന്നു. ഈ സത്യമാണ് വിശ്വാസിക്കു രക്ഷയ്ക്കും വിശ്വസിക്കാത്തവര്‍ക്കു നാശത്തിനുമായുള്ള വിധിയുടെ അടിസ്ഥാനമാകേണ്ടത്. ഏതൊരുവനും രക്ഷപ്രാപിക്കാനുള്ള മാര്‍ഗം പിതാവിലും പുത്രനിലും വിശ്വസിക്കുകയാണ്. അതിനാവശ്യമായ സാക്ഷ്യം രക്ഷയുടെ മിത്രങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ സ്വീകരിക്കുവാന്‍ കഴിയും. എന്തെന്നാല്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സാക്ഷ്യം സത്യത്തിന്റെ വിശ്വാസ്യതയെ ഇരട്ടിപ്പിക്കുന്നു (Against Heresies 4.6.6-7). . ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# പിശാചുക്കള്‍ ദൈവനാമം വിളിക്കാറുണ്ടോ? അവര്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞില്ലേ: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം, ദൈവത്തിന്റെ പരിശുദ്ധന്‍'' (മര്‍ക്കോ 1,24; ലൂക്കാ 4,34). പൗലോസിനെയും കൂടെയുണ്ടായിരുന്നവരെയും കുറിച്ച് അവര്‍ പറഞ്ഞില്ലേ, ''ഇവര്‍ അത്യുന്നത ദൈവത്തിന്റെ ദാസന്മാരാണ്'' (നടപടി 16,17). പിശാചുക്കള്‍ ദൈവനാമം വിളിക്കുന്നു, പ്രഹരിക്കപ്പെടുമ്പോള്‍ മാത്രം! നിര്‍ബന്ധ പ്രേരണയാലല്ലാതെ, സ്വമനസ്സാ അവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല (Homilies on First Corinthians 29.3). ➤ #{red->none->b-> വിശുദ്ധ അംബ്രോസ്: }# സാത്താന്റെ സാക്ഷ്യം ഞാന്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ അവന്‍ ഏറ്റുപറഞ്ഞ വയെ ഞാന്‍ വിലമതിക്കുന്നു. അവന്‍ സാക്ഷ്യം നല്‍കിയത് മനസ്സില്ലാമനസ്സോടെയും പ്രേരണയ്ക്കു വഴങ്ങിയും പ്രഹരങ്ങള്‍ക്കു വിധേയപ്പെട്ടുമാണ് (Letter 22, To His Sister). ➤ #{red->none->b-> വിശുദ്ധ അത്തനാസിയൂസ്: }# ശവക്കല്ലറകള്‍ക്കിടയില്‍ നിന്നുമിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തന്റെ പിന്നാലെ വന്ന പിശാചുക്കളുടെ അധര ങ്ങള്‍ക്ക് അവിടുന്ന് കടിഞ്ഞാണിട്ടു. ''നീ ദൈവപുത്രനാണെന്നും'' ''ദൈവത്തിന്റെ പരിശുദ്ധനാണെന്നും'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 8,28) അവ പറഞ്ഞത് സത്യം തന്നെയായിരുന്നെങ്കിലും ആ സത്യം അശുദ്ധമായ അധരത്തില്‍നിന്നു പ്രത്യേകിച്ച് സത്യത്തെ തങ്ങളുടെ തന്ത്രങ്ങള്‍ കലര്‍ത്തി അവതരിപ്പിക്കുന്നവരില്‍നിന്നും കേള്‍ ക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല (To the Bishops of Egypt 1.3). ♦️ #{blue->none->b-> വചനഭാഗം: ഈശോ ശിമയോന്റെ ഭവനത്തില്‍ - മര്‍ക്കോസ് 1,29-34 }# (മത്താ 8,14-17), (ലൂക്കാ 4,38-41) 29 ഈശോ സിനഗോഗില്‍നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. 30 ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. 31 അവന്‍ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32 അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. 33 നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. 34 വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല. **************************************************************** #{black->none->b-> ശിമയോന്റെ അമ്മായിയമ്മ പനി ബാധിച്ച് കിടപ്പിലായിരുന്നു }# ➤ #{red->none->b-> വിശുദ്ധ ജറോം: }#ഈശോ നിന്റെ കിടക്കയ്ക്കരികെ നില്‍ക്കുമ്പോള്‍ നിനക്കിനിയും ഉറക്കം തുടരാനാവുമോ? അവിടുന്ന് സന്നിഹിതനായിരിക്കുമ്പോള്‍ നിനക്കു ശയ്യാവലംബിയായി കിടക്കാനാവില്ല. ഈശോ തന്നെത്തന്നെ ബലിയായര്‍പ്പിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ട്. ''നിങ്ങളറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്'' (യോഹ 1,26). ''ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്'' (മര്‍ക്കോ 1,15). വിശ്വാസം ഈശോയെ നമുക്കിടയില്‍ത്തന്നെ ദര്‍ശിക്കുന്നു. അവന്റെ കരംപിടിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ അവന്റെ കാല്‍ക്കല്‍ പ്രണമിക്കാം. അവന്റെ ശിരസ്സോളം എത്താന്‍ നമുക്കാവുന്നില്ലെങ്കില്‍ അവന്റെ പാദങ്ങള്‍ നമ്മുടെ കണ്ണുനീരുകൊണ്ട് നമുക്ക് കഴുകാം (ലൂക്കാ 7,38). നമ്മുടെ പശ്ചാത്താപം രക്ഷകന് പരിമളമായിത്തീരുന്നു. അവിടുത്തെ അനുകമ്പ എത്ര വിലപിടിപ്പുള്ളതെന്ന് കാണുവിന്‍. നമ്മുടെ പാപങ്ങളില്‍നിന്നു കൊടുംദുര്‍ഗന്ധം വമിക്കുന്നു. അഴുകിയ ഗന്ധമാണവ യ്ക്ക്. എങ്കിലും നമ്മള്‍ പാപങ്ങളെക്കുറിച്ച് അനുതപിച്ചാല്‍ കര്‍ത്താവിനാല്‍ അവ പരിമളമാക്കപ്പെടും. കര്‍ത്താവിനോട് നമ്മുടെ കരംപിടിക്കണമേയെന്ന് അപേക്ഷിക്കാം. സുവിശേഷകന്‍ പറയുന്നു: ''ഉടനെ പനി അവളെ വിട്ടുമാറി'' (മര്‍ക്കോ 1,31). ഈശോ കരംപിടിച്ച ഉടനെ പനി പലായനം ചെയ്തു (Tractates on Mark's Gospel 2). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> http://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> http://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ♦️⧪ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️⧪

Image: /content_image/News/News-2025-02-22-16:39:49.jpg
Keywords: സുവിശേഷ ഭാഷ്യ

24562
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി ഇന്ന് ഭാരത സഭയില്‍ പ്രാര്‍ത്ഥന ദിനം
Content: ന്യൂഡൽഹി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ഇന്ന്‍ ഭാരത സഭയില്‍ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു. എല്ലാ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഇന്ന് വിശുദ്ധ കുർബാനയോടൊപ്പം പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു. മാർപാപ്പയുടെ ആരോഗ്യത്തിനായി രാജ്യത്തെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രാർത്ഥനാസമൂഹങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ (എഫ്എബിസി) പ്രസിഡൻ്റ് കർദ്ദിനാൾ ഫിലിപ്പ് നേരിയും ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏഷ്യന്‍ സഭയോടു ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഇന്നലെ ഗുരുതരമായിരിക്കുകയാണ്.
Image: /content_image/News/News-2025-02-23-08:33:28.jpg

24563
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയ്ക്കു ശ്വാസതടസ്സം, ഓക്സിജനും രക്തവും നല്‍കി: ആരോഗ്യസ്ഥിതി അപകടകരമായ നിലയിലെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിൽ. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടായിരിന്നെങ്കിലും ഇന്നലെ ആസ്മയുമായി ബന്ധപ്പെട്ട് പാപ്പയ്ക്കു ശ്വാസതടസം നേരിട്ടുവെന്നും ഓക്സിജനും മറ്റു മരുന്നുകളും നൽകിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ നടത്തിയ രക്തപരിശോധനാഫലങ്ങൾ കണക്കിലെടുത്ത് പാപ്പായ്ക്ക് രക്തം നൽകേണ്ടിവന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഫ്രാന്‍സിസ് പാപ്പ മാരകാവസ്ഥയിലല്ലെന്നും എന്നാൽ അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും, ഒരാഴ്ചകൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വത്തിക്കാനിലെയും ജെമെല്ലി ആശുപത്രിയിലെയും മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്നലെ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച രാവിലെ പാപ്പയ്ക്ക് ആസ്മയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കൂടുതൽ സമയം അനുഭവപ്പെട്ടതിനാൽ പാപ്പായ്ക്ക് ഓക്സിജനും മറ്റു മരുന്നുകളും നൽകേണ്ടിവരികയായിരിന്നുവെന്ന് വത്തിക്കാന്‍ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി. രക്തത്തിൽ പ്ലേറ്റ്ലേറ്റ്സ് കുറഞ്ഞതിനെത്തുടർന്ന് ഹീമോഗ്ലോബിൻ അളവ് ശരിയായ തോതിൽ നിലനിറുത്തുവാൻ വേണ്ടി, പാപ്പയ്ക്ക് രക്തം നൽകേണ്ടിവന്നുവെന്നും രോഗാവസ്ഥയിൽ തുടരുന്ന പാപ്പാ കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് വിശദീകരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ രോഗമുക്തിയ്ക്ക് വേണ്ടി ലോകമെമ്പാടും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. ഭാരതത്തിലെ എല്ലാ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഇന്ന് വിശുദ്ധ കുർബാനയോടൊപ്പം ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തിരിന്നു. പാപ്പയെ ചികിത്സിക്കുന്ന റോമിലെ ജെമെല്ലി ആശുപത്രിക്ക് മുന്നിലും വിശ്വാസി സമൂഹം ഇന്ന്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ച് കൂടുന്നുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-23-08:50:00.jpg

24564
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യവും തിരിച്ചുവരവുമാണ് പ്രധാനം: ഊഹാപോഹങ്ങള്‍ തള്ളി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പ്രതികരണവുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. പാപ്പായുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവും ആണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 മുതൽ റോമിലെ ജെമല്ലി ആശുപത്രിയിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് പാപ്പ ചികിത്സയിൽ തുടരുന്നതിനിടെ വിവിധ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ “കൊറിയേരെ ദെല്ല സേര” എന്ന ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സ്റ്റേറ്റ് സെക്രട്ടറി പ്രതികരിച്ചത്. രാജി ഉള്‍പ്പെടെയുള്ള വ്യാജവാർത്തകൾക്കു പുറത്തുനില്ക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇത്തരം വാർത്തകള്‍ അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഉണ്ടാകുക ഒരു പരിധിവരെ സാധാരണമാണെന്നു കർദ്ദിനാൾ പരോളിൻ പ്രതികരിച്ചു. വത്തിക്കാനിൽ നിന്ന് ഔദ്യോഗിക രേഖകളും മറ്റും പാപ്പായ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും അതു സൂചിപ്പിക്കുന്നത് കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെങ്കിലും ഇന്നലെ രാത്രി പാപ്പ ശാന്തമായി വിശ്രമിച്ചുവെന്ന് വത്തിക്കാന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Image: /content_image/News/News-2025-02-23-20:41:57.jpg