Contents
Displaying 24081-24090 of 24944 results.
Content:
24525
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട്
Content: കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് പത്തു വര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു. ഇത് ഏറെ ശ്രദ്ധ നേടി. ഇതില്‍ മാർട്ടിൻ മോസ്ബാക്ക്, രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ഈ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-16-07:16:23.jpg
Keywords: രക്തസാ

24526
Category: 18
Sub Category:
Heading: ഭരണകൂടത്തിന് താക്കീതുമായി കർഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ച്
Content: ചങ്ങനാശേരി: കർഷക ജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികൾ തുറന്നുകാട്ടി ക്രൈസ്തവ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ ഭരണാധികാരികൾക്കു കടുത്ത മുന്നറിയിപ്പുമായി ത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാർച്ചും അവകാശപ്രഖ്യാപന റാലിയും. അതിരമ്പുഴ മുതൽ അമ്പൂരി വരെ ദീർഘിച്ച ചങ്ങനാശേരി അതിരൂപതയിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ കാൽ ലക്ഷത്തിലേറെവരുന്ന വിശ്വാസികളാണ് കൊടികളും പ്ലക്കാർഡുകളും ഉയർത്തി അവകാശ സംരക്ഷണത്തിനായി ആവേശത്തോടെ അണിനിരന്നത്. രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥൻ നഗറിൽ നിന്നും ആരംഭിച്ച ലോംഗ് മാർച്ച് അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പിടിഞ്ഞാറേവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് മാർച്ചിനു നേതൃത്വം നൽകിയത്. വിവിധ ഫൊറോനകളിലെ ആയിരത്തോളം വരുന്ന പ്രതിനിധികൾ അണിനിരന്ന മാർച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി എസി റോഡിലൂടെ 16 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് പെരുന്നയിൽ എത്തിച്ചേർന്നത്. തുടർന്ന് പെരുന്നയിലെ സി.എഫ്.തോമസ് സ്ക‌്വയറിൽനിന്ന് എസ്ബി കോളജ് മൈതാനത്തേക്ക് അവകാശ സംരക്ഷണറാലി പുറപ്പെട്ടു. വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി റാലി ഉദ്ഘാടനം ചെയ്തു. കുടുംബക്കൂട്ടായ്മമ കൺവീനർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖപ്രസംഗം നടത്തി. 18 ഫൊറോനകളിൽനിന്നുള്ള ആയിരങ്ങൾ അണിനിരന്ന റാലി ചങ്ങനാശേരി നഗരത്തിനു പുത്തൻ ചരിത്രമായി. നാടിൻ്റെ സാമൂഹ്യപ്രശ്‌നങ്ങളും വെല്ലുവിളികളും ഉയർത്തിയ മുദ്രാവാക്യങ്ങളും ഫ്ലോട്ടുകളും വാദ്യമേളങ്ങളും റാലിയെ വർണാഭമാക്കി. റാലി എസ്ബി കോളജ് മൈതാനത്ത് എത്തിയശേഷം 4. 15ന് മാർ ജോസഫ് പവ്വത്തിലിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ മഹാസമ്മേളനം ആരംഭിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. അനീതിക്കും അവകാശനിഷേധത്തിനും വിവേചനങ്ങൾക്കുമെതിരേ ക്രൈസ്‌തവർ ഒരുമിക്കുമെന്നതിനു തെളിവാണ് റാലിയിലും സമ്മേളനത്തിലും അണിനിരന്ന ജന സാഗരമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയി ൽ, ജോബ് മൈക്കിൾ എംഎൽഎ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, ജനറൽ സെക്ര ട്ടറി ബിനു ഡൊമിനിക്, രാജേഷ് ജോൺ, ജിനോ ജോസഫ്, സണ്ണിച്ചൻ ഇടിമണ്ണിക്കൽ, സേവ്യർ കൊണ്ടോടി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-02-16-07:35:48.jpg
Keywords: കർഷക

24527
Category: 18
Sub Category:
Heading: പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രൈസ്തവര്‍: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ തിരിച്ചറിയണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. നീതിനിഷേധങ്ങൾക്കും അവകാശ ലംഘനങ്ങൾക്കുമെതിരേ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷ നസ്രാണി മുന്നേറ്റ ലോംഗ് മാർച്ചിനും അവകാശ പ്രഖ്യാപന റാലിക്കുംശേഷം എസ്ബി കോളജ് അങ്കണത്തിൽ നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. അതിജീവനത്തിനായി ക്ലേശിക്കുമ്പോൾ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചാൽ ഉയിർത്തെഴുന്നേൽക്കാൻ കഴിവുള്ളവനാണ് ക്രിസ്‌ത്യാനിയെന്നുള്ളതിന് തെളിവാണ് ഈ നസ്രാണി മുന്നേറ്റ സംഗമമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. കേവലം സ ങ്കുചിതമായ കാര്യങ്ങൾ കാര്യങ്ങൾക്കുവേണ്ടിയല്ല മറിച്ച് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾക്കുവേണ്ടിയാണ് ക്രൈസ്‌തവസമൂഹം പ്രതികരിക്കുന്നതെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ കണ്ട് വോട്ടുചെയ്യുന്ന മണ്ടന്മാരല്ല, വിദ്യാഭ്യാസവും അറിവുമുള്ളവരാണ് ക്രൈസ്‌തവ സമുദായമെന്നും ഒരുമിച്ചുകൂടേണ്ട സാഹചര്യമു ണ്ടായാൽ അതുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. അന്തസായി സ്വന്തം നാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്ന ജനം പ്രവാസികളായി ജീവിക്കേണ്ടിവരുന്നതും നമ്മുടെ മിടുക്കന്മാരായ യുവാക്കൾ ശമ്പളത്തിനായി വിദേശിക ളുടെ മുമ്പിൽ കൈനീട്ടേണ്ടിവരുന്നതും യുവാക്കൾക്ക് പ്രത്യാശ നൽകുന്ന അവസ്ഥ കേരളത്തിലില്ലാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെയും മലനാട്ടിലെയും കർഷകരുടെ രക്ഷ യ്ക്കായി നാം മുന്നിട്ടിറങ്ങേണ്ടതിൻ്റെ ആവശ്യകത ഉയരുന്നത്. നെല്ലിന് നാൽപ്പതുരൂപ താങ്ങുവില നൽകണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സ ർക്കാരുകൾ ഗൗനിച്ചിട്ടില്ല. കുട്ടനാടുപോലുള്ള മനോഹരമായ പ്രദേശത്തെ തകർത്ത തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഭരണാധികാരികൾക്ക് മാറിനിൽക്കാനാവില്ല. കേരളവും കേന്ദ്രവും പരസ്‌പരം പഴിചാരി പ്രവർത്തിക്കുമ്പോൾ നമ്മൾക്ക് എങ്ങനെ മാ റിനിൽക്കാൻ സാധിക്കും. കുട്ടനാടിനെ കുട്ടനാടാക്കി മാറ്റിയത് കേരളത്തിലെ നസ്രാണി സമൂഹമാണ്. അവിടെ അഭിമാനപൂർവം ജീവിച്ച വലിയ ഒരു ജനസമൂഹം ഇന്ന് അതീവ പ്രതിസന്ധി നേരിടു കയാണ്. ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വൈകരുതെ ന്നും ദളിത് ക്രൈസ്‌തവരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Image: /content_image/India/India-2025-02-16-07:43:10.jpg
Keywords: നസ്രാണി

24528
Category: 1
Sub Category:
Heading: ചികിത്സ തുടരുന്നു; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ ശ്വാസകോശനാളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ചികിത്സ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍. മാര്‍പാപ്പ നല്ല മാനസികാവസ്ഥയിൽ പ്രശാന്തതയോടെയിരിക്കുന്നുവെന്നും ചില പത്രങ്ങളൊക്കെ വായിച്ചുവെന്നും പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആദ്യ ദിവസം പനി ബാധിച്ചെങ്കിലും പിന്നീട് പനിയുണ്ടായിട്ടില്ലായെന്ന് വത്തിക്കാന്‍ അറിയിച്ചു. അതേസമയം മാര്‍പാപ്പയ്ക്ക് സുഖപ്രാപ്തി നേർന്നുകൊണ്ടുള്ള ആശംസാസന്ദേശങ്ങൾ വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്. 88 വയസ്സു പ്രായമുള്ള പാപ്പ ഏതാനും ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പൊതു പരിപാടികളിൽവെച്ച് പാപ്പ തന്നെ അതു വെളിപ്പെടുത്തി. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുള്ളതിനാൽ പ്രഭാഷണം വായിക്കാൻ പകരക്കാരനെ ചുമതലപ്പെടുത്തിയതും ഈ അടുത്ത ദിവസങ്ങളിലാണ്. പതിനാലാം തീയതി വെള്ളിയാഴ്ചത്തെ (14/02/25) കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കു ശേഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പാപ്പയെ ജെമല്ലി ആശുപത്രിയില്‍ പ്രവേശിക്കുകയായിരിന്നു. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും ഇതേ വര്‍ഷം തന്നെ ജൂണിൽ ഉദര ശസ്ത്രക്രിയയ്ക്കായും പാപ്പ ജെമല്ലി ആശുപത്രിയിൽ അഡ്മിറ്റായിരിന്നു.
Image: /content_image/News/News-2025-02-16-14:58:19.jpg
Keywords: പാപ്പ

24529
Category: 1
Sub Category:
Heading: "ദി 21"; കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ജീവിതക്കഥ ആനിമേറ്റഡ് സിനിമയായി പുറത്തിറക്കി
Content: ന്യൂയോര്‍ക്ക്: ലിബിയയിലെ കടൽത്തീരത്ത് 21 കോപ്റ്റിക് ക്രൈസ്തവരെ കഴുത്ത് അറത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഹ്രസ്വ ആനിമേറ്റഡ് ഫിലിം "ദി 21" പുറത്തിറക്കി. യേശുക്രിസ്തുവിലുള്ള വിശ്വാസം നിഷേധിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് വഴങ്ങാത്ത ക്രൈസ്തവര്‍ 2015 ഫെബ്രുവരി 15നു രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ഇവരുടെ ജീവിതമാണ് കുട്ടികള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ഹ്രസ്വ ആനിമേറ്റഡ് ഫിലിം ആയി പുറത്തിറക്കിയിരിക്കുന്നത്. {{ https://www.the21film.com/ -> https://www.the21film.com/}} എന്ന വെബ്സൈറ്റില്‍ സിനിമ സൗജന്യമായി കാണാന്‍ അവസരമുണ്ട്. മോർ പ്രൊഡക്ഷൻസിൻ്റെ സ്ഥാപകനായ മാർക്ക് റോഡ്‌ജേഴ്‌സ് 2019-ൽ ഈജിപ്ത് സന്ദർശിച്ച് രക്തസാക്ഷികളുടെ ആത്മീയ വിജയം ഉയർത്തിക്കാട്ടുന്ന സിനിമ നിർമ്മിക്കാൻ പദ്ധതിയിടുകയായിരിന്നു. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, വധശിക്ഷ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരണം "21" അവതരിപ്പിക്കുന്നു. 21 ക്രൈസ്തവരെ അറിയാവുന്ന കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കോപ്റ്റിക് വൈദികരുമായി കൂടിക്കാഴ്ച നടത്തി വിപുലമായ ഗവേഷണത്തിൻ്റെയും സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹ്രസ്വ ആനിമേറ്റഡ് ഫിലിം യാഥാര്‍ത്ഥ്യമാക്കിയത്. കോപ്റ്റിക് ഗാനങ്ങളും ആരാധനക്രമവും അവരുടെ സംഗീതത്തിൽ ഉൾപ്പെടുത്തുന്ന ക്ലാസിക്കൽ പരിശീലനം ലഭിച്ച സംഗീതജ്ഞരായ അയൂബ് സിസ്റ്റേഴ്‌സ് ആണ് ഇതില്‍ പശ്ചാത്തല ശബ്ദം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ആനിമേഷൻ സൃഷ്ടിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ഇരുപത്തിനാലിലധികം രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം കലാകാരന്മാരെ കാർട്ടൂൺ സലൂണ്‍ സ്റ്റുഡിയോയിലെ മുൻ ക്രിയേറ്റീവ് ഡയറക്ടറായ ടോഡ് പോൾസൺ ഏകോപിപ്പിക്കുകയായിരിന്നു. ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ ജോനാഥന്‍ റൂമിയാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ക്രിസ്ത്യാനികൾ എന്ന നിലയിൽ, മരണം അവസാനമല്ലെന്നും ഭയപ്പെടേണ്ട ഏറ്റവും വലിയ കാര്യമല്ലെന്നും അറിയാമെന്നും ധീരരായ പുരുഷന്മാരുടെ സംഭവാക്കഥകള്‍ പറയുകയും പങ്കിടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-16-16:38:28.jpg
Keywords: കോപ്റ്റി, ലിബി

24530
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്റെ റിപ്പോർട്ട്: തുടർ നടപടിയിൽ മികച്ച പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകളിന്മേലുള്ള തുടർനടപടിയിൽ മികച്ച പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വകുപ്പുകൾക്ക് ഇതിനകം നടപ്പാക്കാൻ കഴിയാവുന്നവയിൽ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി മോണിറ്ററിംഗ് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യേണ്ടവ എന്നിവയ്ക്കു പുറമേ നടപ്പാക്കാൻ പറ്റാത്ത ശിപാർശകളും റിപ്പോർട്ടിലുണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് ക്രോഡീകരിച്ച പട്ടിക തയാറാക്കണം. മന്ത്രിസഭയുടെ പരിഗണനയ്ക്കെടുക്കേണ്ട ശിപാർശകൾ കാലതാമസം കൂടാതെ മന്ത്രിസഭയിൽ കൊണ്ടുവരും. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതാത് സെക്രട്ടറിമാർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2025-02-18-12:34:19.jpg
Keywords: മുഖ്യമന്ത്രി

24531
Category: 1
Sub Category:
Heading: നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ആഗോള വിശ്വാസി സമൂഹത്തിന്റെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ. "ഈ ദിവസങ്ങളിൽ, നിങ്ങൾ സ്നേഹത്തോടും പ്രാർത്ഥനയോടും സാമീപ്യത്തോടും കൂടി എന്നോടൊത്തായിരിക്കുന്നതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു" - ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പാപ്പ എക്സില്‍ കുറിച്ചു. ഇതിനിടെ ഫ്രാൻസിസ് പാപ്പയുടെ ചികിത്സയും ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പ കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. പാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പൂർണ്ണമായ വിശ്രമം ആവശ്യമുണ്ടെന്ന മെഡിക്കൽ നിർദ്ദേശപ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് പതിവുള്ള, ത്രികാലജപ പ്രാർത്ഥന, കലാ-സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങളിൽ പ്രാതിനിധ്യം എന്നിവ ഒഴിവാക്കിയിരിന്നു. എന്നാൽ പാപ്പ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചേക്കുമെന്ന പ്രതീക്ഷയിലും പാപ്പയെ ആശുപത്രി ജാലകത്തിലൂടെ കാണാമെന്ന ആഗ്രഹത്താലും, നിരവധി വിശ്വാസികൾ ജെമെല്ലി ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഫ്രാൻസിസ് മാർപാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്കുള്ള തൻ്റെ പതിവ് കോളുകൾ മുടക്കിയില്ല. ഗാസ മുനമ്പിലുള്ള തിരുക്കുടുംബദേവാലയത്തിലെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി, അവിടുത്തെ വിശ്വാസികൾ പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിനിടെ പാപ്പായുടെ രോഗശാന്തിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രാർത്ഥനാശംസകൾ പ്രവഹിക്കുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-18-12:52:41.jpg

24532
Category: 1
Sub Category:
Heading: 'ദൈവകൃപയുടെ പുത്രിമാര്‍'; ഫാ. ഡൊമിനിക് വാളന്മനാല്‍ സ്ഥാപിച്ച പുതിയ താപസ സന്യാസ സമൂഹത്തില്‍ പ്രഥമ വ്രത വാഗ്ദാനം
Content: അണക്കര: പരിശുദ്ധാത്മാവിന്റെ പ്രേരണയില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാല്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ Sui Iuris Monastery ആയി ഉയര്‍ത്തപ്പെട്ടു. പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചാപ്പലില്‍ നടന്നു. പൗരസ്ത്യ താപസ പാരമ്പര്യത്തിലും കര്‍മ്മലീത്ത, ബനഡിക്‌ടൈന്‍ സംയുക്ത ആധ്യാത്മികതയിലും വേരൂന്നിയാണ് ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് തങ്ങളുടെ നിയമാവലിക്കും ജീവിതക്രമത്തിനും രൂപം നല്‍കിയിരിക്കുന്നത്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ക്കു പുറമേ ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതമായി സ്വീകരിച്ചു സഭയുടെ സുവിശേഷ ശുശ്രൂഷയ്ക്ക് വേണ്ടി ജീവിതാന്തം താപസ ജീവിതത്തിലൂടെ ആത്മസമര്‍പ്പണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമാണ് ദൈവകൃപയുടെ പുത്രിമാര്‍. ഇന്ത്യയിലും വിദേശത്തുമായി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഏഴ് പേരാണ് നവസന്യാസ പരിശീലനത്തിന് ശേഷം പ്രഥമ വ്രത വാഗ്ദാനം നടത്തി ആശ്രമത്തിന്റെ ആദ്യ അംഗങ്ങളായി തീര്‍ന്നത്. സിഎംസി കാഞ്ഞിരപ്പള്ളി അമല പ്രോവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലും സന്യാസ പരിശീലകയുമായ സിസ്റ്റര്‍ ആനി ബെന്‍സിറ്റയാണ് ഈ കാലയളവില്‍ സന്യാസ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലര്‍ ഫാ. കുര്യന്‍ താമരശേരി തിരുക്കര്‍മ്മങ്ങളുടെ ആരംഭത്തില്‍ ആശ്രമസ്ഥാപനത്തെ സംബന്ധിച്ചുള്ള ഡിക്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം, ആശ്രമ സ്ഥാപകന്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Image: /content_image/India/India-2025-02-18-14:39:21.jpg
Keywords: താപസ

24533
Category: 1
Sub Category:
Heading: മ്യാന്മറില്‍ വൈദികന്‍ കൊല്ലപ്പെട്ടു; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ ചാൾസ് ബോ
Content: മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നൈങ് വിന്നാണ് കൊല്ലപ്പെട്ടത്. നാല്പത്തിനാലുകാരനായ ഫാ. ഡൊണാൾഡിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നു. വൈദിക നരഹത്യയെ അപലപിച്ചും അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും മ്യാൻമറിലെ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ രംഗത്തെത്തി. ജീവന്റെ നാഥനും പിതാവുമായ ദൈവം - വൈദികന്റെ മരണത്തിൽ ദുഃഖിക്കുന്ന, മണ്ടാലയ് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർകോ ടിൻ വിൻ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ എന്നിവരുൾപ്പെടെ ഏവരെയും ആശ്വസിപ്പിക്കട്ടെയെന്ന് കർദ്ദിനാൾ കുറിച്ചു. ഫാ. ഡൊണാൾഡിന്റെ കൊലപാതകം ആർക്കും എളുപ്പത്തിൽ മറക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും, ഇത്തരം സംഭവങ്ങൾ ഇനിമേലിൽ ആവർത്തിക്കപ്പെടാതിരിക്കാനായി, ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ നീതി നടപ്പാക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. ഫാ. ഡൊണാൾഡിന്റെ കൊലപാതകത്തിൽ രാജ്യത്തെ വത്തിക്കാൻ നയതന്ത്രകേന്ദ്രവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചിൻ സംസ്ഥാനത്തിലെ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ഈ പള്ളിയെ അടുത്തിടെ ഉയര്‍ത്തിയിരിന്നു. ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) മ്യാൻമർ സൈന്യവും തമ്മില്‍ അടുത്ത നാളുകളില്‍ നടന്ന ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു മിൻഡാറ്റ്. ഫെബ്രുവരി ആറിനാണ് കത്തീഡ്രലില്‍ ബോംബ് സ്‌ഫോടനം നടന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-18-16:19:19.jpg
Keywords: മ്യാന്മ

24534
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ സർക്കാർ സുതാര്യത പുലർത്തണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച റിപ്പോർട്ടില്‍ സർക്കാർ സുതാര്യത പുലർത്തണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണ്. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം സംബന്ധിച്ച പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാവില്ലായെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ പ്രസ്താവിച്ചു. മാത്രവുമല്ല, കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാൻ ഇനിയും തയ്യാറാകാത്തത് ദുരൂഹമാണ്. അതിനാൽത്തന്നെ ഈ വിഷയത്തിൽ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കിൽ സർക്കാർ ഇക്കാര്യങ്ങളിൽ സുതാര്യത പുലർത്തുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും വേണം. അല്ലാത്തപക്ഷം, ലോക്സഭാ ഇലക്ഷന് മുമ്പെന്നതിന് സമാനമായി പല അവസരങ്ങളിലും പറഞ്ഞ വെറും വാക്കുകൾ പോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇത്തരം അവലോകന യോഗങ്ങളും പ്രസ്താവനകളും എന്ന് കരുതേണ്ടിവരും. അതിനാൽ, ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി പുറത്തുവിടാനും ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണ രൂപത്തിൽ പ്രസിദ്ധപ്പെടുത്താനും തുടർ ചർച്ചകളിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പ്രസ്താവിച്ചു.
Image: /content_image/India/India-2025-02-18-17:37:37.jpg
Keywords: ജാഗ്രത