Contents

Displaying 24031-24040 of 26078 results.
Content: 24474
Category: 1
Sub Category:
Heading: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ കയറി അക്രമം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി അക്രമം. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിച്ചും അവഹേളനം നടത്തിയതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ 'അന്‍സ' റിപ്പോർട്ട് ചെയ്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. നിരവധി വിശ്വാസികള്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമം.

Le Vatican… bordel LE VATICAN !!!!@F_Desouche @FrDesouche pic.twitter.com/O87ZSb4QNW
— Père Lapouque (@Boujoumapoule) February 7, 2025

മെഴുകുതിരികൾ എറിഞ്ഞ ശേഷം, പ്രതി ബലിപീഠത്തിലെ വിരി നീക്കം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ അക്രമിയെ കസ്റ്റഡിയിലെടുത്തു. പ്രതി റൊമാനിയൻ വംശജനാണെന്ന് വത്തിക്കാൻ പോലീസ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം പ്രതി ഗുരുതരമായ മാനസിക വൈകല്യമുള്ള വ്യക്തിയാണെന്ന് അധികാരികള്‍ അറിയിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. 2023-ലും സമാനമായ അക്രമം സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അരങ്ങേറിയിരിന്നു. അന്ന് അക്രമി അള്‍ത്താരയില്‍ കയറി വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-08-11:07:41.jpg
Keywords: പീറ്റേ
Content: 24475
Category: 18
Sub Category:
Heading: മതം പരിവര്‍ത്തന നിരോധന നിയമം: സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി അരുണാചലിലെ ക്രൈസ്തവ സമൂഹം
Content: ഇറ്റാനഗർ: വടക്കുകിഴക്കേന്ത്യന്‍ സംസ്ഥാനമായ അരുണാചൽ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിൽ കനത്ത പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം. 1978ൽ സർക്കാർ കൊണ്ടുവന്ന അരുണാചൽ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് നടപ്പാക്കാനുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ നീക്കത്തിൽ അരുണാചൽ ക്രിസ്‌ത്യൻ ഫോറം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 17 വരെ പ്രാർത്ഥനാവാരമായി ആചരിക്കുവാനും ഉപവാസ പ്രാര്‍ത്ഥന നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമം പരിഗണനയ്ക്കുവരുമെന്ന് കരുതുന്ന മാർച്ച് ആറിന് നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് സംഘടന വ്യക്തമാക്കി. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് പേമ ഖണ്ഡു പ്രഖ്യാപിച്ചിരുന്നു. 1978ൽ പി കെ തുങ്കോൺ മുഖ്യമന്ത്രിയായിരിക്കെയാണ് മതംമാറ്റം തടയുന്ന നിയമം കൊണ്ടുവന്നത്. 1978 ഒക്ടോബർ 25ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. 46 വർഷമായി അരുണാചൽ ക്രിസ്‌ത്യൻ ഫോറം നിയമനിർമ്മാണത്തെ എതിർത്തിരുന്നുവെന്നും ഇത് നടപ്പാക്കുന്നത് ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നും എസിഎഫ് പ്രസിഡൻ്റ് തർ മിരി പറഞ്ഞു. പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 30.26 ശതമാനം പേർ ക്രൈസ്തവ വിശ്വാസികളാണ്.
Image: /content_image/India/India-2025-02-08-11:58:07.jpg
Keywords: അരുണാച
Content: 24476
Category: 1
Sub Category:
Heading: കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ബാത്തിസ്ത റേ തുടരും
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ജിയോവാനി ബാത്തിസ്ത റേയും വൈസ് ഡീൻ ആയി കർദ്ദിനാൾ ലിയോനാർദോ സാന്ദ്രിയും തുടരും. 2020 ജനുവരി മുതൽ ഇരുവരും ഈ സ്ഥാനങ്ങൾ വഹിച്ചുവരികയാണ്. ഇവരുടെ കാലാവധി നീറ്റുവാനുള്ള തീരുമാനം ഫെബ്രുവരി 6ന് വത്തിക്കാൻ പ്രസ് ഓഫീസാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിഷപ്പുമാർക്കുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്, കർദ്ദിനാൾമാരുടെ കോളേജിനുള്ളിലെ ഓർഡർ ഓഫ് ബിഷപ്പ്‌സിൽ അംഗമാകുമെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും മാർപാപ്പ മരണമടയുമ്പോൾ, പ്രസ്തുത വിവരം വിവിധ രാജ്യങ്ങളുടെ തലവന്മാരെയും, നയതന്ത്ര പ്രതിനിധികളെയും അറിയിക്കേണ്ട ചുമതല ഡീനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കോൺക്ലേവിന് മുന്‍പ് നടക്കുന്ന കർദ്ദിനാൾ തിരുസംഘത്തിന്റെ സമ്മേളനങ്ങളിലും ഡീനാണ് അധ്യക്ഷ പദവി വഹിക്കുന്നത്. കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന 'ബിഷപ്പ് കർദ്ദിനാളു'മാരിൽ നിന്നാണ് സാധാരണയായി ഡീനിനെ മാർപാപ്പ തെരഞ്ഞെടുക്കുന്നത്. നേരത്തെ ഡീൻ പദവി അഞ്ചുവർഷമാക്കി ഫ്രാൻസിസ് മാർപാപ്പ ചുരുക്കിയിരുന്നുവെങ്കിലും കർദ്ദിനാൾ ജിയോവാനിയുടെയും കർദ്ദിനാൾ ലിയോനാർദോ സാന്ദ്രിയുടെയും നിയമനം തുടരാന്‍ മാര്‍പാപ്പ അനുവദിക്കുകയായിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-08-12:37:23.jpg
Keywords: പാപ്പ
Content: 24477
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കൺവെൻഷൻ 15ന് ബർമിങ്ഹാമിൽ; ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാർമ്മികൻ, പ്രമുഖ വചന പ്രഘോഷകൻ ഫാ. സാജു ഇലഞ്ഞിയിൽ ശുശ്രൂഷകൾ നയിക്കും
Content: പതിവായി രണ്ടാം ശനിയാഴ്ചകളിൽ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിൾ കൺവെൻഷൻ ഇത്തവണ മാത്രം 15ന് ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. നോർത്താംപ്റ്റൻ രൂപത ബിഷപ്പ് ഡേവിഡ് വോകലിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രമുഖ വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ എന്നിവർ കൺവെൻഷൻ നയിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷ‌വത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# ഷാജി ജോർജ് 07878 149670 ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. > #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് ‍}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. #{blue->none->b->കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ; ‍}# >>> Sandwell &Dudley >>> West Bromwich >>> B70 7JD.
Image: /content_image/Events/Events-2025-02-08-12:44:42.jpg
Keywords: അഭിഷേകാഗ്നി
Content: 24478
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം
Content: മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ 'സനാതനി-കർമ ഹീ ധർമ' യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ യേശുവിനെയും മാമോദീസയെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. ഹൈന്ദവ സമൂഹത്തെ ക്രൈസ്തവര്‍ക്ക് നേരെ തിരിക്കുവാന്‍ പ്രേരണ നല്‍കുന്ന വിധത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ച സെൻസർ ബോർഡ് ഫിലിം സർട്ടിഫിക്കറ്റ് സ്റ്റേ ചെയ്യാനും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും അഭ്യർത്ഥിച്ച് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവിന് മുതിർന്ന അഭിഭാഷകനും തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭ എം‌പിയുമായ പി വില്‍സണ്‍ നിവേദനം സമര്‍പ്പിച്ചു. നാനാത്വങ്ങൾക്കിടയിലുള്ള ഏകത്വത്തിലാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തി. സാമുദായിക സൗഹാർദം നിലനിർത്തുന്നത് നിർണായകമായ ഒരു കാലഘട്ടത്തിൽ, ഇത്തരമൊരു സിനിമയുടെ പ്രദർശനം അനുവദിക്കുന്നത് വിഭജനം സൃഷ്ടിക്കുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആവിഷ്കാരസ്വാതന്ത്ര്യം ഒരു സമൂഹത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്നതാകരുതെന്നു നാഷണൽ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസ്താവിച്ചു. മതപരിവർത്തനത്തെ ക്രിമിനൽ നടപടിയെന്ന മട്ടിൽ തെറ്റായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഒഡീഷയിൽ സമാധാനപരമായി ജീവിക്കുന്ന മതവിഭാഗങ്ങളിൽ വിദ്വേഷം പടർത്താനുള്ള നീക്കമാണ് സിനിമയെന്ന് സംഘടന ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം പോലെതന്നെ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചുനൽകുന്നുണ്ടെന്ന് എൻയുസിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-02-08-13:40:46.jpg
Keywords: സിനിമ
Content: 24479
Category: 1
Sub Category:
Heading: അടുത്ത അമേരിക്കന്‍ ദിവ്യകാരുണ്യ കോൺഗ്രസ് 2029-ൽ
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ദശലക്ഷകണക്കിന് വിശ്വാസികളെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് നാല് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നടത്തുവാന്‍ തീരുമാനം. 2029-ൽ പതിനൊന്നാമത് ദേശീയ യൂക്കരിസ്റ്റിക് കോൺഗ്രസിന് തയ്യാറെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തങ്ങൾ ആരംഭിച്ചതായി നാഷ്ണല്‍ യൂക്കരിസ്റ്റിക് കോൺഗ്രസ് സിഇഒ ജേസൺ ഷാങ്‌സ് സിഎൻഎയ്ക്ക് അയച്ച ഇമെയിൽ സന്ദേശത്തില്‍ കുറിച്ചു. തങ്ങള്‍ പങ്കുവെച്ച ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം വീണ്ടും ആഘോഷിക്കുന്നതിനായി അമേരിക്കൻ സഭ വീണ്ടും ഒന്നിക്കുന്നതിന് ആഗ്രഹിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. യേശുവിന്റെ കുരിശിലെ ത്യാഗ ബലിക്ക് 2000 വർഷം തികയുന്ന 2033-ല്‍ അടുത്ത ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് 2033 ജൂബിലി വര്‍ഷത്തിന് മുന്‍പ് തന്നെ മറ്റൊരു ദിവ്യകാരുണ്യ കോണ്‍ഗ്രസ് കൂടി നടത്തുവാന്‍ സഭാനേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ മണ്ണിൽ നടന്ന ആദ്യ ദിവ്യകാരുണ്യ കോണ്‍ഗ്രസിനാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയം വേദിയായത്. സീറോ മലബാര്‍ ക്രമത്തില്‍ ഉള്‍പ്പെടെ വിവിധ വിശുദ്ധ കുര്‍ബാനകള്‍, ദിവ്യകാരുണ്യ ആരാധന, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവ ഇതിന്റെ ഭാഗമായി നടന്നിരിന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യാനപോളിസിൽ നടന്ന ഒത്തുചേരലിൽ നിന്നു ലഭിച്ച കൃപയിൽ പടുത്തുയർത്താൻ അനേകര്‍ ഉത്സുകരാണെന്നും മുന്‍പത്തെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത എണ്ണമറ്റ വ്യക്തികളാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും സിഇഒ ജേസൺ ഷാങ്‌സ് പറഞ്ഞു. തങ്ങൾക്കൊപ്പം പ്രാർത്ഥിക്കാൻ തങ്ങളോടൊപ്പം ചേരാൻ സഭാമക്കളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി കാലിഫോർണിയ, കണക്റ്റിക്കട്ട്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് നാല് തീർത്ഥാടന റൂട്ടുകളിലായി 6,500 മൈൽ കാല്‍നട ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടന്നിരിന്നുവെന്നതും ശ്രദ്ധേയമാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-08-15:38:14.jpg
Keywords: ദിവ്യകാരു
Content: 24480
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 03
Content: 1,12-13: ഈശോയ്ക്കുണ്ടായ പ്രലോഭനം (മത്താ 4,1-11) (ലൂക്കാ 4,1-13) 12 ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു. ക്രിസോസ്‌തോം: അരൂപി അവനെ നഗരത്തിലേക്കോ മൈതാനത്തിലേക്കോ അല്ല, മരുഭൂമിയിലേക്കാണ് നയിച്ചത്. അവിടത്തെ നിര്‍ജനതയില്‍ ഈശോയെ പരീക്ഷിക്കാന്‍ സാത്താന് ഒരവസരം അനുവദിക്കപ്പെട്ടു. അവിടെവച്ച് വിശപ്പിനാല്‍ മാത്രമല്ല ഏകാന്തതയാലും അവന്‍ പരീക്ഷിക്കപ്പെട്ടു. എന്തെന്നാല്‍, ഏകാന്തതയിലാണ് സാത്താന്‍ നമ്മെ മുഖ്യമായും വേട്ടയാടുന്നത്. ഒരിക്കല്‍ അവന്‍ ഹവ്വായെ നേരിട്ടതും വീഴ്ത്തിയതും അവള്‍ ഭര്‍ത്താവില്‍ നിന്നകന്ന് ഏകാന്തതയിലായിരുന്നപ്പോഴാണ് (The Gospel of St. Matthew, Homily 13.1). പ്രേരണ, ആനന്ദം, സമ്മതം മഹാനായ ഗ്രിഗറി: പ്രേരണ, ആനന്ദം, സമ്മതം എന്നീ പടികളിലൂടെയാണ് പ്രലോഭനം തന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ഇച്ഛയിലൂടെയും സമ്മതത്തിലൂടെയുമാണ് നാം പ്രലോഭനത്തില്‍ വീഴുന്നത്. നമ്മുടെ ഉള്ളിലുള്ള ജഡികാശകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. എന്നാല്‍ കന്യകയുടെ ഉദരത്തില്‍ അവതരിച്ച ദൈവം പാപമെന്യേ ഭൂലോകജാതനായതിനാല്‍ സംഘര്‍ഷരഹിതനാണ്. അവിടുന്ന് പ്രേരണയാല്‍ പ്രലോഭിതനായേക്കാമെങ്കിലും ആസ്വാദ്യതയുടെ പാപം അവിടുത്തെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. ഇപ്രകാരം സാത്താന്റെ ഈ പ്രലോഭനങ്ങള്‍ ഈശോയുടെ ഉള്ളില്‍ പ്രവേശിച്ചില്ല; പുറമേ നിന്ന് പോരാടിയതേയുള്ളൂ (On the Gospel of the Sunday Sermon 16). പ്രലോഭനങ്ങള്‍ പിന്തുടരുന്നു ബീഡ്: തന്റെ സ്‌നാനം കഴിഞ്ഞയുടനെ നമ്മുടെ കര്‍ത്താവ് നാല്‍പ്പതുദിസം സ്വമനസ്സാ ഉപവസിച്ചു. മാമ്മോദീസയില്‍ പാപങ്ങളുടെ മോചനം നേടുന്നവര്‍ ജാഗരണം, ഉപവാസം, പ്രാര്‍ത്ഥന, ആത്മീയഫലം പുറപ്പെടുവിക്കുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈശോ മാതൃകവഴി പഠിപ്പിച്ചു. അല്ലെങ്കില്‍ നമ്മള്‍ അലസരും ജാഗ്രതയില്ലാത്തവരുമായിത്തീരുകയും മാമ്മോദീസാ വേളയില്‍ നമ്മുടെ ഹൃദയത്തില്‍നിന്നു ബഹിഷ്‌കൃതമാകുന്ന അശുദ്ധാരൂപികള്‍ തിരിച്ചുവരികയും ചെയ്യും. ആത്മീയ ധനമില്ലാത്തവരായി അവ നമ്മെ കണ്ടെത്തുകയും ഏഴ് കൊടിയ വ്യാധികളാല്‍ നമ്മെ ഞെരുക്കുകയും നമ്മുടെ അവസാനസ്ഥിതി ആദ്യത്തേക്കാള്‍ മോശമാവുകയും ചെയ്യും (മത്താ 12,43-45). തീരംതേടിയുള്ള നമ്മുടെ ഈ പുതിയ തീര്‍ത്ഥാടനത്തില്‍ യാനപാത്രം തകര്‍ക്കാനിടയാക്കുന്ന പഴയ ദുരാശകളുടെയും ദുശാഠ്യങ്ങളുടെയും അഗ്നി പുനര്‍ജ്വലിക്കാതിരിക്കാന്‍ കരുതല്‍ വേണം. പറുദീസായുടെ കവാടത്തിലെ അഗ്നികൊണ്ടുള്ള വാള്‍, എത്ര ഭീകരമാണെങ്കിലും ശരി, വിശ്വാസിക്ക് മാമ്മോദീസായുടെ ഉറവയാല്‍ അത് കെടുത്തപ്പെടുന്നു. എന്നാല്‍ അവിശ്വാസിക്കാകട്ടെ, അത് ഭയാനകവും മറികടക്കാനാവാത്തതുമാണ്. മാമ്മോദീസായ്ക്കുശേഷം നിരന്തരം പാപത്തില്‍ മുഴുകുന്ന കപട വിശ്വാസിക്കും അങ്ങനെതന്നെ. അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസായില്‍ അണയ്ക്കപ്പെട്ട അഗ്നി വീണ്ടും ജ്വലിപ്പിക്കപ്പെട്ടതുപോലെയാണ് (Homilies on the Gospels 1.12). 1,14-20: ആദ്യശിഷ്യന്മാരെ വിളിക്കുന്നു (മത്താ 4,12-22) (ലൂക്കാ 4,14-5,11) 14 യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. 15 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. 16 അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17 ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18 ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. 19 കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുക യായിരുന്നു. 20 ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു. 1,15: അനുതപിക്കുക, വിശ്വസിക്കുക ജറോം: വേരിന്റെ കയ്പ്പ് ഫലത്തിന്റെ മധുരത്താല്‍ പരിഹരിക്കപ്പെടുന്നു. ലാഭത്തെക്കുറിച്ചു ള്ള ചിന്ത കടല്‍യാത്രയുടെ മനംപിരട്ടല്‍ മറക്കാന്‍ ഇടയാക്കുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ മരുന്നിന്റെ കയ്പ്പ് സഹിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു. അകക്കാമ്പ് തേടുന്നവന്‍ പുറംതോട് പൊട്ടിക്കുന്നു. നിര്‍മ്മലമായ മനസ്സാക്ഷിയുടെ ആനന്ദം ആഗ്രഹിക്കുന്നവന്‍ തപശ്ചര്യയുടെ കയ്പ്പ് ഭക്ഷിക്കുന്നു (Commentary on the Gospels). 1,16: അസാധാരണ ദൗത്യത്തിന് അതിസാധാരണ മനുഷ്യര്‍ എവുസേബിയൂസ്: സമൂഹത്തിലെ താഴ്ന്നവരും ദരിദ്രരുമായിരുന്ന മുക്കുവരോട് ചങ്ങാത്തംകൂടിയ സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രഭാവത്തെയും പ്രകൃതിയെയുംകുറിച്ച് ചിന്തിക്കുവിന്‍. ദൈവികദൗത്യം നിറവേറ്റാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് എല്ലാ ചിന്താശക്തിയെയും സ്തബ്ധമാക്കുന്നു. തന്റെ പ്രബോധനങ്ങളും കല്‍പ്പനകളും ലോകമെങ്ങും പ്രഘോഷിക്കാനുള്ള പദ്ധതി മെനഞ്ഞപ്പോള്‍, സര്‍വ്വശക്തനായ ഏകദൈവം അതിന് കരുക്കളാകാന്‍ ഏറ്റവും സാധാരണക്കാരെയും ജ്ഞാനികളല്ലാത്തവരെയും തിതരഞ്ഞെടുത്തു. സംസാരപാടവമില്ലാത്തവനെ അദ്ധ്യാപകനായി നിയമിച്ചാല്‍, ഒരുകൂട്ടമാളുകളെയല്ല, ഒരാളെപ്പോലും പഠിപ്പിക്കാന്‍ അയാള്‍ക്ക് എളുപ്പമായിരിക്കില്ല. വിദ്യാഭ്യാസം നേടാത്ത അവര്‍ എങ്ങനെ ജനതകളെ പഠിപ്പിക്കും? അവന്‍ അവരെ തന്റെ അനുയായികളായി വിളിച്ചപ്പോള്‍ ദൈവികശക്തി അവരില്‍ നിശ്വസിക്കുകയും ശക്തിയും ധൈര്യവും അവരില്‍ നിറയ്ക്കുകയും ചെയ്തു. ദൈവംതന്നെയായ അവിടുന്ന് ദൈവത്തിന്റെ സത്യവചനങ്ങള്‍ തന്റേതായ രീതിയില്‍ അവരോടു സംസാരിക്കുകയും അതുവഴി വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ''എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം'' (മര്‍ക്കോ 1,17; മത്താ 4,19) എന്നരുളിച്ചെയ്തുകൊണ്ട് അവര്‍ക്ക് അധികാരവും ശക്തിയും നല്‍കുകയും ബുദ്ധിമാന്‍മാരെയും ചിന്താശീലരെയും പിന്തുടര്‍ന്ന് സ്വാധീനിക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തു. ഇങ്ങനെ ശക്തിപ്പെടുത്തികൊണ്ട് അവരെ വിശുദ്ധിയുടെ പ്രബോധകരും പരിശീലകരുമായി എല്ലാ ജനതകളിലേക്കും അവിടുന്ന് അയച്ചു. തന്റെ പ്രബോധനത്തിന്റെ പ്രഘോഷകരായി അവരെ പ്രഖ്യാപിക്കുകയും ചെയ്തു (Proof of the Gospel 3.7). 1,17: ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം ഒരിജന്‍: വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്രിസ്തുമതം വളര്‍ന്നു പന്തലിച്ചു. വിശ്വാസികളനുഭവിച്ച ഞെരുക്കങ്ങളും രക്തസാക്ഷിത്വവും വസ്തുവകകളുടെ കണ്ടുകെട്ടലും മറ്റെല്ലാ ശാരീരിക പീഡനങ്ങളും സഭയുടെ വളര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഈ മതത്തിന്റെ പ്രഘോഷകര്‍ സമര്‍ത്ഥരോ എണ്ണത്തില്‍ അധികമുള്ളവരോ അല്ലാതിരുന്നതിനാല്‍ ഈ വളര്‍ച്ച പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്രതികൂല സാഹചര്യങ്ങള്‍ ക്കിടയിലും വചനം ''ലോകമെങ്ങും പ്രഘോഷിക്കപ്പെട്ടു'' (മത്താ 24,14). ഗ്രീക്കുകാരും അപരിഷ്‌കൃ തരും ജ്ഞാനികളും വിദ്യാവിഹീനരും ക്രിസ്തുമതത്തെ ആശ്ലേഷിച്ചു (റോമാ 1,14). മാനുഷിക ശക്തികൊണ്ടോ ശേഷികൊണ്ടോ അല്ല മിശിഹായുടെ വചനം അധികാരത്തോടും വിശ്വാസ്യതയോടുംകൂടി മനുഷ്യഹൃദയങ്ങളില്‍ തഴച്ചുവളര്‍ന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ് (On First Principles 4.1.2). ശിഷ്യന്മാരുടെ വൈമനസ്യം എവുസേബിയൂസ്: ''ഇതു ഞങ്ങള്‍ ക്കെങ്ങനെ ചെയ്യാന്‍ കഴിയും'' എന്ന് ശിഷ്യന്‍മാര്‍ ചോദിച്ചിട്ടുണ്ടാകണം. ''റോമാക്കാരോട് ഞങ്ങള്‍ എങ്ങനെ പ്രസംഗിക്കും? ഈജിപ്തുകാരോട് ഞങ്ങള്‍ എങ്ങനെ ന്യായവാദം നടത്തും? ഞങ്ങള്‍ക്കറിയാവുന്നത് സുറിയാനി (അറമായ) ഭാഷ മാത്രമാണ്. ഗ്രീക്കുകാരോട് ഞങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും. പേര്‍ഷ്യക്കാര്‍, അര്‍മേനിയക്കാര്‍, കല്‍ദായര്‍, സിഥിയര്‍, ഇന്ത്യാക്കാര്‍ എന്നിവരെയും മറ്റു വിദൂരദേശക്കാരെയും അവരുടെ കുലദേവതകളെ ഉപേക്ഷിക്കാനും എല്ലാറ്റിന്റെയും സ്രഷ്ടാവിനെ ആരാധിക്കാനും പ്രേരിപ്പിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കെന്ത് പ്രസംഗ വൈദഗ്ദ്ധ്യമുണ്ട്? യുഗയുഗാന്തരങ്ങളായി ജനതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന, ദേവന്‍മാരെ സംബന്ധിച്ച നിയമങ്ങള്‍ക്ക് നേരേ വിരുദ്ധമായവ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ? ഈ സാഹസത്തിനുള്ള ശക്തി ഞങ്ങള്‍ക്കെവിടെനിന്നു ലഭിക്കും''? (The Proof of the Gospel 3.7). 1,18: പിന്നില്‍ ഉപേക്ഷിക്കേണ്ടവ തെര്‍ത്തുല്യന്‍: ഉറ്റവരുടെയും ഉടയവരുടെയും ഉപജീവനത്തിനുവേണ്ടി നിങ്ങളേര്‍പ്പെട്ടിരിക്കുന്ന തൊഴിലിനെ വിട്ടുപേക്ഷിക്കാന്‍ നിങ്ങള്‍ വിമുഖരാണോ? എത്ര ഉറ്റ ബന്ധങ്ങളും തൊഴിലും വൈദഗ്ദ്ധ്യവും ആയാലും കര്‍ത്താവിനെപ്രതി ഉപേക്ഷിക്കണമെന്ന് തിരുലിഖിതം പഠിപ്പിക്കുന്നു. യാക്കോബും യോഹന്നാനും മിശിഹായാല്‍ വിളിക്കപ്പെട്ട ഉടനെ പിതാവിനെയും വള്ളത്തെയും വിട്ടുപേക്ഷിച്ചു (മത്താ 4,21-22; മര്‍ക്കോ 1,19-20; ലൂക്കാ 5,10-11). മത്തായി ചുങ്കസ്ഥലത്തോട് വിടപറഞ്ഞു (മത്താ 9,9; മര്‍ക്കോ 2,14; ലൂക്കാ 5,28). വിശ്വാസവുമായി തുലനം ചെയ്യുമ്പോള്‍ പിതാവിനെ സംസ്‌കരിക്കുന്നതുപോലും ഒരടിയന്തിര കാര്യമല്ല (ലൂക്കാ 9,59-60). കര്‍ത്താവ് തിരഞ്ഞെടുത്ത ഒരാള്‍പോലും ''എനിക്കു ജീവിതമാര്‍ഗമില്ല'' എന്നു പറഞ്ഞില്ല (On Idolatory 12). മിശിഹായ്ക്കിടമൊരുക്കുക ആഗസ്തീനോസ്: അന്നുമുതല്‍ ഒരിക്കലും വേര്‍പിരിയാത്തവിധം അവര്‍ ഈശോയുടെകൂടെ നടന്നു. നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു ഭവനം തീര്‍ക്കുകയും അവന്‍ കടന്നുവന്ന് നമ്മെ പഠിപ്പിക്കുന്നതിനായി ഒരിടമൊരുക്കുകയും ചെയ്യാം (Tractates on John 7.9.2,3). 1,20: നിരസിക്കാനാവാത്ത ക്ഷണം ജറോം: രക്ഷകന്റെ മുഖത്ത് ദൈവികമായ ഒരു തേജോശക്തി ഉണ്ടായിരുന്നിരിക്കണം. അല്ലാ യിരുന്നെങ്കില്‍, തങ്ങള്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരുവനെ പിന്തുടരാന്‍ ശിഷ്യന്മാര്‍ മുതിരുകയില്ലായിരുന്നു. പുറമേ, തന്റെ പിതാവിനെക്കാള്‍ ആകര്‍ഷകമായും വ്യത്യസ്തമായും ഒന്നുമില്ലാത്ത ഒരുവനെ അനുഗമിക്കാന്‍വേണ്ടി സ്വപിതാവിനെ വിട്ടുപേക്ഷിക്കാന്‍ ശിഷ്യന്‍ തുനിയുമായിരുന്നോ? അരൂപിപ്രകാരമുള്ള പിതാവിനെ പിന്‍തുടരാന്‍ വേണ്ടി ജഡപ്രകാരമുള്ള പിതാവിനെ അവര്‍ ത്യജിച്ചു. ഒരു പിതാവിനെ വിട്ടകന്നു എന്നതിനെക്കാള്‍ അവര്‍ ഒരു പിതാവിനെ കണ്ടെത്തി എന്നതാണ് സത്യം. ആര്‍ക്കും എതിര്‍ത്തു നില്‍ക്കാനാവാത്ത ചൈതന്യം രക്ഷകന്റെ മുഖത്തുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം (Homily 83). എല്ലാറ്റിലുംനിന്ന് വിട്ടകലുക ബേസില്‍: ഭൗതിക വസ്തുക്കളില്‍നിന്നെല്ലാം അതായത്, സ്വത്ത്, സ്ഥാനമാനങ്ങള്‍, സാമൂഹികാന്തസ്സ്, വ്യര്‍ത്ഥാഭിലാഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിട്ടകന്നുകൊണ്ട് കര്‍ത്താവിന്റെ ശിഷ്യര്‍ ചെയ്തതുപോലെ നമുക്കും ഒരു പുതിയ തുടക്കമിടാം. യാക്കോബും യോഹന്നാനും തങ്ങളുടെ പിതാവിനെയും ഏക ഉപജീവനോപാധിയായിരുന്ന വഞ്ചിയും ഉപേക്ഷിച്ചു (മര്‍ക്കോ 1,20). മത്തായി ചുങ്കസ്ഥലത്തുനിന്നെഴുന്നേറ്റ് കര്‍ത്താവിനെ അനുഗമിച്ചപ്പോള്‍ തനിക്കു ലഭിക്കാമായിരുന്ന ലാഭം ഉപേക്ഷിക്കുക മാത്രമല്ല ചെയ്തത്. ചുങ്കക്കണക്ക് പൂര്‍ണ്ണമല്ലാത്തവിധം കാണപ്പെടുന്നതിനാല്‍ തനിക്കും തന്റെ കുടുംബത്തിനുംമേല്‍ ഭരണാധികാരികളില്‍നിന്നുണ്ടാകാവുന്ന വിപത്തുകളെ കണക്കിലെടുക്കുകയും ചെയ്തില്ല (മത്താ 9,9). ലോകം തനിക്കും താന്‍ ലോകത്തിനും ക്രൂശിതനായിത്തീര്‍ന്നിരിക്കുന്നുവെന്ന് പൗലോസ് പറയുന്നു (ഗലാ 6,14). മിശിഹായെ പിന്‍ചെല്ലാനുള്ള ആഗ്രഹത്താല്‍ ഗ്രസിക്കപ്പെടുന്നവര്‍ക്ക് ഈ ലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകാനോ കര്‍ത്താവിന്റെ വിളിക്ക് പ്രതിബന്ധമാകത്തക്ക വിധത്തില്‍ ഉറ്റവരുമായുള്ള ബന്ധത്തെ പുല്‍കാനോ കഴിയുകയില്ല (The Long Rules, Question 8). 1,21-28: ഈശോ കഫര്‍ണാമിലെ സിനഗോഗില്‍ (ലൂക്കാ 4,31-37) 21 അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്. 23 അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24 അവന്‍ അലറി: നസറായനായ ഈശോയേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍. 25 ഈശോ അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26 അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. 27 എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. 28 അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു. 1,24മ: നസറായനായ ഈശോ ബീഡ്: മരണം ലോകത്തിലേക്കു പ്രവേശിച്ചത് സാത്താന്റെ അസൂയമൂലമായതിനാല്‍ (ഉത്പ 3,15) രക്ഷയുടെ ഔഷധം ആദ്യം അവനെതിരെ പ്രവര്‍ത്തിക്കുക ഉചിതമായിരുന്നു. രക്ഷകന്റെ സാന്നിധ്യംതന്നെ പിശാചുക്കള്‍ക്ക് പീഡയാകുന്നു (Exposition on the Gospel of Mark 1,1-25). 1,24യ: പെട്ടെന്നുള്ള നാശത്തിലേക്ക് ആഗസ്തീനോസ്: ഈശോമിശിഹാ വരുമെന്ന് അശുദ്ധാരൂപികള്‍ അറിഞ്ഞിരുന്നു. മാലാഖമാരില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും അവര്‍ ഇത് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വിളിച്ചുപറഞ്ഞത്: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 4,34) (Tractates on John 7.6.2). 1,24ര: പിശാചുക്കളുടെ ഏറ്റുപറച്ചില്‍ ഇരണേവൂസ്: ദൈവപുത്രനെ കണ്ടപ്പോള്‍ പിശാചുക്കള്‍പോലും വിളിച്ചുപറഞ്ഞു: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 4,3; ലൂക്കാ 4,3). അവയെല്ലാം പിതാവിനെയും പുത്രനെയും ഏറ്റുപറഞ്ഞുവെങ്കിലും അവരില്‍ വിശ്വസിച്ചില്ല. എല്ലാവരിലുംനിന്നുമുള്ള സാക്ഷ്യം സത്യത്തിനു ലഭിക്കുക ഉചിതമായിരുന്നു. ഈ സത്യമാണ് വിശ്വാസിക്കു രക്ഷയ്ക്കും വിശ്വസിക്കാത്തവര്‍ക്കു നാശത്തിനുമായുള്ള വിധിയുടെ അടിസ്ഥാനമാകേണ്ടത്. ഏതൊരുവനും രക്ഷപ്രാപിക്കാനുള്ള മാര്‍ഗം പിതാവിലും പുത്രനിലും വിശ്വസിക്കുകയാണ്. അതിനാവശ്യമായ സാക്ഷ്യം രക്ഷയുടെ മിത്രങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ സ്വീകരിക്കുവാന്‍ കഴിയും. എന്തെന്നാല്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സാക്ഷ്യം സത്യത്തിന്റെ വിശ്വാസ്യതയെ ഇരട്ടിപ്പിക്കുന്നു (Against Heresies 4.6.6-7). നിര്‍ബന്ധത്താലുള്ള ഏറ്റുപറച്ചില്‍ ക്രിസോസ്‌തോം: പിശാചുക്കള്‍ ദൈവനാമം വിളിക്കാറുണ്ടോ? അവര്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞില്ലേ: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം, ദൈവത്തിന്റെ പരിശുദ്ധന്‍'' (മര്‍ക്കോ 1,24; ലൂക്കാ 4,34). പൗലോസിനെയും കൂടെയുണ്ടായിരുന്നവരെയും കുറിച്ച് അവര്‍ പറഞ്ഞില്ലേ, ''ഇവര്‍ അത്യുന്നത ദൈവത്തിന്റെ ദാസന്മാരാണ്'' (നടപടി 16,17). പിശാചുക്കള്‍ ദൈവനാമം വിളിക്കുന്നു, പ്രഹരിക്കപ്പെടുമ്പോള്‍ മാത്രം! നിര്‍ബന്ധ പ്രേരണയാലല്ലാതെ, സ്വമനസ്സാ അവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല (Homilies on First Corinthians 29.3). മനസ്സില്ലാമനസ്സോടെ ഏറ്റുപറയുന്നു അംബ്രോസ്: സാത്താന്റെ സാക്ഷ്യം ഞാന്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ അവന്‍ ഏറ്റുപറഞ്ഞ വയെ ഞാന്‍ വിലമതിക്കുന്നു. അവന്‍ സാക്ഷ്യം നല്‍കിയത് മനസ്സില്ലാമനസ്സോടെയും പ്രേരണ യ്ക്കു വഴങ്ങിയും പ്രഹരങ്ങള്‍ക്കു വിധേയപ്പെട്ടുമാണ് (Letter 22, To His Sister). സാത്താന്റെയും പത്രോസിന്റെയും ഏറ്റുപറച്ചിലുകള്‍ ആഗസ്തീനോസ്: ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു'' എന്ന് ഏറ്റുപറഞ്ഞപ്പോള്‍ പത്രോസ് പ്രശംസിക്കപ്പെടുകയും അനുഗൃഹീതനെന്ന് വിളിക്കപ്പെടുകയും ചെയ്തു. അധരംകൊണ്ട് ഏറ്റുപറഞ്ഞതുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ട് സ്‌നേഹിച്ചതുകൊണ്ടുമാണ് അവന്‍ പ്രശംസനീയനായത്. പത്രോസിന്റെ ഏറ്റു പറച്ചിലിനെ പിശാചുക്കളുടെ വാക്കുകളുമായി താരതമ്യം ചെയ്താല്‍ രണ്ടും ഏറെക്കുറെ തുല്യ മാണെന്ന് കാണാം. എങ്കിലും വ്യത്യാസമുണ്ട്. പത്രോസ് സ്‌നേഹത്താല്‍ പ്രചോദിതനായി ഏററുപറഞ്ഞു. പിശാചുക്കളാകട്ടെ ഭയത്താല്‍ പ്രേരിതരായാണ് ഏറ്റുപറഞ്ഞത്. പിശാചുക്കളും ഭയന്നുവിറച്ച് വിശ്വാസം ഏററുപറയുന്നുവെങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തെ എങ്ങനെ തിരിച്ചറിയും? സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാ സം മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം (Sermons on New Testamemnt Lessons 40.8). സ്‌നേഹരഹിതമായ അറിവ് ആഗസ്തീനോസ്: പിശാചുക്കള്‍ വന്‍കാര്യങ്ങള്‍ അറിഞ്ഞിരുന്നു; പക്ഷേ, അവയ്ക്ക് സ്‌നേഹം അല്‍പ്പംപോലും ഉണ്ടായിരുന്നില്ല. അവ ഈശോയില്‍ നിന്നുള്ള ശിക്ഷയെ ഭയപ്പെട്ടു. അവനിലുള്ള നീതിയെ (ധര്‍മ്മനിഷ്ഠയെ- ഞശഴവലേീൗിെല)ൈ അവ സ്‌നേഹിച്ചില്ല. താനാഗ്രഹിച്ചിടത്തോളം അവന്‍ തന്നെത്തന്നെ അവയ്ക്കു മനസ്സിലാക്കിക്കൊടുത്തു. എന്നാല്‍ നിത്യതയില്‍ പങ്കാളിത്തം നല്‍കപ്പെട്ട മാലാഖമാര്‍ക്കു വെളിപ്പെടുത്തിയത്രയും അവയ്ക്കു വെളിപ്പെടുത്തപ്പെട്ടില്ല. നിത്യയാഥാര്‍ത്ഥ്യവും യഥാര്‍ത്ഥത്തില്‍ നിത്യവുമായ തന്റെ രാജ്യത്തിനും അതിന്റെ മഹിമയ്ക്കുംവേണ്ടി മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവരെ പിശാചുക്കളുടെ അധീനതയില്‍നിന്നു മോചിപ്പിക്കത്തക്കവിധത്തില്‍ അവയില്‍ ഭയമുളവാക്കുമാറ് അവന്‍ തന്നെ ത്തന്നെ അവയ്ക്കു വെളിവാക്കി. അതായത് അവന്‍ പിശാചുക്കള്‍ക്ക് നിത്യജീവനായോ അചഞ്ചല പ്രകാശമായോ വെളിപ്പെടുത്തിയില്ല. മനുഷ്യന്റെ ദുര്‍ബലമായ ഗ്രഹണശക്തിക്കെന്നതിനേക്കാള്‍ കൊടിയ ദുഷ്ടാരൂപികളുടെ സംവേദനശക്തിക്ക് ഗ്രഹിക്കാന്‍ കഴിയുന്നവിധത്തില്‍, തന്റെ അദൃശ്യസാന്നിധ്യത്തിന്റെ അടയാളമെന്ന നിലയില്‍, ഭൗതികമായ പ്രഹരങ്ങളേല്‍പ്പിച്ചു (City of God 9,21). സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍ ആഗസ്തീനോസ്: വിശ്വാസത്തിന് ശക്തിയുണ്ടെങ്കിലും സ്‌നേഹത്തോടെയുള്ളതല്ലെങ്കില്‍ അത് നിഷ്ഫലമാണ്. പിശാചുക്കള്‍ മിശിഹായെ ഏറ്റുപറഞ്ഞെങ്കിലും സ്‌നേഹമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് അത് പ്രയോജനപ്പെട്ടില്ല. അവര്‍ പറ ഞ്ഞു: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്''? വിശ്വാസത്തിന്റേത് എന്ന് ഒരു രീതിയില്‍ കരുതാവുന്ന ഏറ്റുപറച്ചില്‍ അവ നടത്തിയെങ്കിലും അത് സ്‌നേഹരഹിതമായിരുന്നു. അതിനാല്‍ അവര്‍ പിശാചുക്കള്‍ എന്ന് വിളിക്കപ്പെടുന്നു. പിശാചുക്കളുടേതിനു തുല്യമായ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ഔദ്ധത്യം ഭാവിക്കരുത് (Tractates on John 6,21). 1,25: നാവിന് കടിഞ്ഞാണിടുന്നു അത്തനാസിയൂസ്: ശവക്കല്ലറകള്‍ക്കിടയില്‍ നിന്നുമിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തന്റെ പിന്നാലെ വന്ന പിശാചുക്കളുടെ അധര ങ്ങള്‍ക്ക് അവിടുന്ന് കടിഞ്ഞാണിട്ടു. ''നീ ദൈവപുത്രനാണെന്നും'' ''ദൈവത്തിന്റെ പരിശുദ്ധനാണെന്നും'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 8,28) അവ പറഞ്ഞത് സത്യം തന്നെയായിരുന്നെങ്കിലും ആ സത്യം അശുദ്ധമായ അധരത്തില്‍നിന്നു പ്രത്യേകിച്ച് സത്യത്തെ തങ്ങളുടെ തന്ത്രങ്ങള്‍ കലര്‍ത്തി അവതരിപ്പിക്കുന്നവരില്‍നിന്നും കേള്‍ ക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല (To the Bishops of Egypt 1.3). നാവിന് ശിക്ഷണം ബീഡ്: സാത്താന്‍ തന്റെ നാവിനാല്‍ ഹവ്വയെ വഞ്ചിച്ചതുകൊണ്ട് മിശിഹാ തന്റെ നാവിനാല്‍ അവനെ ശിക്ഷിക്കുന്നു; അവന്‍ ഇനിമേലില്‍ സംസാരിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്നു (Exposition on the Gospel of Mark 1.1.25). 1,29-34: ഈശോ ശിമയോന്റെ ഭവനത്തില്‍ (മത്താ 8,14-17) (ലൂക്കാ 4,38-41) 29 ഈശോ സിനഗോഗില്‍നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. 30 ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. 31 അവന്‍ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32 അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. 33 നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. 34 വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല. 1,30: ശിമയോന്റെ അമ്മായിയമ്മ പനി ബാധിച്ച് കിടപ്പിലായിരുന്നു ജറോം: ഈശോ നിന്റെ കിടക്കയ്ക്കരികെ നില്‍ക്കുമ്പോള്‍ നിനക്കിനിയും ഉറക്കം തുടരാനാവുമോ? അവിടുന്ന് സന്നിഹിതനായിരിക്കുമ്പോള്‍ നിനക്കു ശയ്യാവലംബിയായി കിടക്കാനാവില്ല. ഈശോ തന്നെത്തന്നെ ബലിയായര്‍പ്പിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ട്. ''നിങ്ങളറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്'' (യോഹ 1,26). ''ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്'' (മര്‍ക്കോ 1,15). വിശ്വാസം ഈശോയെ നമുക്കിടയില്‍ത്തന്നെ ദര്‍ശിക്കുന്നു. അവന്റെ കരംപിടിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ അവന്റെ കാല്‍ക്കല്‍ പ്രണമിക്കാം. അവന്റെ ശിരസ്സോളം എത്താന്‍ നമുക്കാവുന്നില്ലെങ്കില്‍ അവന്റെ പാദങ്ങള്‍ നമ്മുടെ കണ്ണുനീരുകൊണ്ട് നമുക്ക് കഴുകാം (ലൂക്കാ 7,38). നമ്മുടെ പശ്ചാത്താപം രക്ഷകന് പരിമളമായിത്തീരുന്നു. അവിടുത്തെ അനുകമ്പ എത്ര വിലപിടിപ്പുള്ളതെന്ന് കാണുവിന്‍. നമ്മുടെ പാപങ്ങളില്‍നിന്നു കൊടുംദുര്‍ഗന്ധം വമിക്കുന്നു. അഴുകിയ ഗന്ധമാണവ യ്ക്ക്. എങ്കിലും നമ്മള്‍ പാപങ്ങളെക്കുറിച്ച് അനുതപിച്ചാല്‍ കര്‍ത്താവിനാല്‍ അവ പരിമളമാക്കപ്പെടും. കര്‍ത്താവിനോട് നമ്മുടെ കരംപിടിക്കണമേയെന്ന് അപേക്ഷിക്കാം. സുവിശേഷകന്‍ പറയുന്നു: ''ഉടനെ പനി അവളെ വിട്ടുമാറി'' (മര്‍ക്കോ 1,31). ഈശോ കരംപിടിച്ച ഉടനെ പനി പലായനം ചെയ്തു (Tractates on Mark's Gospel 2). 1,35-39: ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു (ലൂക്കാ 4,42-44) 35 അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 36 ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. 37 കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. 38 അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39 സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു. 1,35: ഈശോയുടെ പ്രാര്‍ത്ഥന ഒരിജന്‍: ഈശോ പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥനയില്‍ യാചിച്ചതെല്ലാം ലഭിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകൂടാതെതന്നെ ഇവയെല്ലാം നേടാമായിരുന്നിരിക്കെ അവന്‍ പ്രാര്‍ത്ഥിച്ചെങ്കില്‍ നമുക്കാര്‍ക്കും പ്രാര്‍ത്ഥനയെ അവഗണിക്കാനാവില്ല. മര്‍ക്കോസ് എഴുതുന്നു. ''പ്രഭാതത്തില്‍, അതിരാവിലെ അവന്‍ എഴുന്നേറ്റ് വിജനതയിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചു'' (മര്‍ക്കോ 1,35). ലൂക്കാ എഴുതുന്നു: ''അവന്‍ ഒരിടത്തു പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ''ഗുരോ, ഞങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക'' (ലൂക്കാ 11,1). മറ്റൊരിടത്ത് ''അവന്‍ രാത്രിമുഴുവന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു'' (ലൂക്കാ 6,12) എന്നും കാണുന്നു. ഈശോയുടെ പ്രാര്‍ത്ഥന യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്: ''ഇതു അരുള്‍ ചെയ്തതിനുശേഷം ഈശോ തന്റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പറഞ്ഞു: ''പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തണമേ'' (യോഹ 17,1). ''അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്ന് എനിക്കറിയാം'' (യോഹ 11,42), എന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളതായും ഇതേ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം പ്രാര്‍ത്ഥിക്കുന്നവന്‍ നിരന്തരം ശ്രവിക്കപ്പെടുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത് (ഛി ജൃമ്യലൃ 13.1). സുവിശേഷകരെ ദൈവം ഓര്‍മ്മിപ്പിക്കുന്നു ആഗസ്തീനോസ്: ഒരാള്‍ എത്രതന്നെ സമര്‍ത്ഥനും ജ്ഞാനിയുമാണെങ്കിലും ഓര്‍മ്മകളുടെ ക്രമം നിയന്ത്രിക്കുക എന്നത് അയാളുടെ കഴിവിന്റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ഓരോ കാര്യത്തെയുംകുറിച്ചുള്ള ഓര്‍മ്മ നമ്മുടെ സ്മൃതിപഥത്തിലേക്ക് വെറുതെ കടന്നുവരികയാണ്; നമ്മുടെ ഇച്ഛയനുസരിച്ചല്ല. ഓരോ സുവിശേഷകന്റെയും സ്മരണയിലേക്ക് വരാന്‍ ദൈവമനുവദിച്ച കാര്യങ്ങളെ അതാതിന്റെ ക്രമത്തില്‍ ഓരോരുത്തരും വിവരിച്ചുവെന്ന് വിചാരിക്കുകയാണ് യുക്തിഭദ്രം (Harmony of the Gospels 21.51). --- 1,40-45: ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചതെന്തുകൊണ്ട്? (മത്താ 8,1-4) (ലൂക്കാ 5,12-16) 40 ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41 അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42 തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. 43 ഈശോ അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: 44 നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചു കൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45 എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ ഈശോയ്ക്കു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. 1,41: ഈശോയെ സ്പര്‍ശിക്കുന്ന കുഷ്ഠരോഗി ഒരിജന്‍: കുഷ്ഠരോഗിയ സ്പര്‍ശിക്കുന്നത് നിയമം നിരോധിച്ചിരുന്നിട്ടും അവിടുന്ന് അവനെ തൊട്ടു. ''ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധമാണ്'' (തീത്തോ 1,15) എന്നു കാണിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. എന്തെന്നാല്‍, ഒരുവനിലുള്ള അശുദ്ധി മറ്റൊരാളിലേക്കു പകരുകയോ ബാഹ്യമായ അശുദ്ധി ഹൃദയശുദ്ധിയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. നമുക്ക് എളിമയുടെ മാതൃക നല്‍കാനാണ് ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ശരീരത്തിലെ മുറിവുകളുടെയോ അതിലെ നിറഭേദങ്ങളുടെയോ പേരില്‍ ആരെയും നമ്മള്‍ തള്ളിക്കളയുകയോ വെറുക്കുകയോ ഗതികെട്ടവരെന്ന് മുദ്രകുത്തുകയോ ചെയ്യരുതെന്ന് അവിടുന്ന് പഠിപ്പിച്ചു. സ്പര്‍ശിക്കാനായി അവിടുന്ന് കൈനീട്ടിയപ്പോള്‍ത്തന്നെ കുഷ്ഠം വിട്ടകന്നു. കര്‍ത്താവിന്റെ കരം കുഷ്ഠമുള്ള ശരീരത്തിലല്ല, സുഖമാക്കപ്പെട്ട ശരീരത്തിലാണ് പതിച്ചതെന്ന് തോന്നത്തക്കവിധം അത്രവേഗം സൗഖ്യം സംഭവിച്ചു. ആത്മാവില്‍ കുഷ്ഠമോ ഹൃദയത്തില്‍ കുറ്റത്തിന്റെ വ്യാധിയോ ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവന്‍ പറയട്ടെ: ''കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും'' (Fragments on Matthew 2.2.3). സ്പര്‍ശം ഒരടയാളം ക്രിസോസ്‌തോം: ''എനിക്ക് മനസ്സുണ്ട്, നിനക്കു ശുദ്ധിയുണ്ടാകട്ടെ'' എന്നു പറയുക മാത്രമല്ല ഈശോ ചെയ്തത്, മറിച്ച്, ''കൈനീട്ടി അവനെ സ്പര്‍ശിക്കുകയും ചെയ്തു''. താന്‍ നിയമത്തിന്റെ കരത്തിന്‍ കീഴല്ല, നിയമം തന്റെ കൈകളിലാണ് എന്ന് കാണിക്കാനാണ് അവന്‍ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ഇനി മുതല്‍ ഹൃദയശുദ്ധിയുള്ളവര്‍ക്ക് ഒന്നും അശുദ്ധമല്ല (തീത്തോ 1,15). ദാസനെന്ന നിലയിലല്ല, നാഥനെന്ന നിലയ്ക്കാണ് താന്‍ സുഖപ്പെടുത്തുന്നതെന്ന് അവിടുന്ന് ഇതുവഴി വെളിവാക്കി. കുഷ്ഠം അവിടുത്തെ കൈകളെ മലിനപ്പെടുത്തിയില്ല, മറിച്ച് കുഷ്ഠം ബാധിച്ച ശരീരം അവിടുത്തെ കൈകളാല്‍ സൗഖ്യം പ്രാപിച്ചു (The Gospel of St. Matthew, Homily 25.2). 1,43: നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുക അപ്രേം: കൈനീട്ടി സ്പര്‍ശിക്കുന്നതുവഴി ഈശോ നിയമത്തെ അസാധുവാക്കുന്നു. കുഷ്ഠരോഗിയെ സമീപിക്കുന്നവന്‍ അശുദ്ധനാകുമെന്ന് നിയമത്തില്‍ എഴുതപ്പെട്ടിരുന്നു. മനുഷ്യപ്രകൃതിയുടെ ന്യൂനതകളെ താന്‍ പരിഹരിച്ചതുകൊണ്ട് അത് നല്ലതാണെന്ന് അവിടുന്ന് തെളിയിച്ചു. പുരോഹിതരുടെ പക്കലേക്ക് കുഷ്ഠരോഗിയെ അയച്ചുകൊണ്ട് പൗരോഹിത്യത്തെ അവിടുന്ന് ഉയര്‍ത്തിപ്പിടിച്ചുവെന്നും സൗഖ്യത്തിന് നന്ദിയായി കാഴ്ച സമര്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടുവെന്നും (മത്താ 8,4; മര്‍ക്കോ 1,44; ലൂക്കാ 5,14) നമ്മള്‍ കാണുന്നു. മോശയുടെ നിയമത്തിന് അവിടുന്ന് വിധേയനാകുന്നതിന്റെ അടയാളമായി ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. കുഷ്ഠരോഗത്തെ സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ തീര്‍ത്തും പ്രയോജനരഹിതങ്ങളായിരുന്നു. മിശിഹാ വന്ന് തന്റെ വചനത്താല്‍ സൗഖ്യംനല്‍കിക്കൊണ്ട് കുഷ്ഠരോഗം സംബന്ധിച്ച് നിലനിന്ന കല്പനകളെ അപ്രസക്തമാക്കി (Commentary on Tatian's Diatessaron). 1,44: നീ ആരോടും ഒന്നും പറയരുത് ബീഡ്: ഈ അത്ഭുതത്തെക്കുറിച്ച് നിശബ്ദനായിരിക്കാന്‍ ഈശോ ആവശ്യപ്പെട്ടു. എങ്കിലും അത് ദീര്‍ഘകാലം നിശബ്ദതയില്‍ മറയ്ക്കപ്പെട്ടില്ല. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് ശരിയാണ്. തങ്ങള്‍ നിറവേറ്റിയ കടമകള്‍ അറിയപ്പെടാതിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എങ്കിലും മറ്റുള്ളവരുടെ പ്രയോജനത്തിനായി അവയെ ദൈവപരിപാലന വെളിച്ചത്തു കൊണ്ടുവരുന്നു (Exposition on the Gospel of Mark 1.1.45).
Image: /content_image/News/News-2025-02-08-16:36:36.png
Keywords: പ്രഭാഷ
Content: 24481
Category: 18
Sub Category:
Heading: ഫാ. ഡോ. ഡി. സെൽവരാജന്‍ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍
Content: തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. ഡി. സെൽവരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2011 മുതൽ നെയ്യാറ്റിൻകരയിലെ ജുഡീഷ്യൽ വികാരിയായും, 2019 മുതൽ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികെയാണ് അദ്ദേഹത്തിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അതിരൂപതയിൽ നിന്ന് വിഭജിച്ച് 1996 ജൂൺ 14 നാണ് നെയ്യാറ്റിൻകര രൂപത സ്ഥാപിതമായത്. ബിഷപ്പ് വിൻസെൻ്റ് സാമുവലാണ് രൂപതയുടെ പ്രഥമ ബിഷപ്പ്. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ രണ്ട് താലൂക്കുകളിലായാണ് രൂപത വ്യാപിച്ചിരിക്കുന്നത്. 65 ഇടവകകളിലായി 132,650 വിശ്വാസികളാണുള്ളത്. 135 രൂപതാ വൈദികരുമുണ്ട്. 1962 ജനുവരി 27ന് വലിയവിളയിലാണ് നിയുക്ത മെത്രാന്റെ ജനനം. ആലുവയിലെ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ലൂവെയ്‌നിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനൻ നിയമത്തിൽ ലൈസൻസും ഡോക്ടറേറ്റും നേടി. 1987 ഡിസംബർ 23-ന് തിരുവനന്തപുരം അതിരൂപത വൈദികനായി അഭിഷിക്തനായി. മുതിയവിളയിലെ സെൻ്റ് ആൽബർട്ട് ഇടവക വികാരി (1988-1994); തിരുവനന്തപുരത്തെ ലത്തീൻ അതിരൂപതയിലെ കാറ്റിക്കിസം ഡയറക്ടർ (1991-1995); ചിന്നത്തുറയിലെ സെൻ്റ് ജൂഡ് ഇടവക വികാരി (1994-1995); മാണിക്കപ്പുറത്തെ സെൻ്റ് തെരേസ ഇടവക വികാരി (1995); പാസ്റ്ററൽ കെയർ ഡയറക്ടർ (2001-2003); മാറനെല്ലൂർ സെൻ്റ് പോൾ ഇടവക വികാരി, സ്കൂൾ ഡയറക്ടർ (2001-2008); നെയ്യാറ്റിൻകര ട്രൈബ്യൂണലിലെ ബോണ്ട് ഡിഫൻഡർ (2001-2011); സാമ്പത്തിക കാര്യങ്ങളുടെ രൂപത കൗൺസില്‍ അംഗം (2007 മുതൽ); ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രല്‍ ചാൻസലര്‍ (2008-2014); ലോഗോസ് പാസ്റ്ററൽ സെന്‍റര്‍ ഡയറക്ടര്‍ (2014-2019) തുടങ്ങിയ വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2025-02-08-17:42:55.jpg
Keywords: തിരുവനന്തപുര
Content: 24482
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോയ്ക്കുണ്ടായ പ്രലോഭനം, ആദ്യ ശിഷ്യന്മാരെ വിളിക്കുന്നു തുടങ്ങീയ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ക്രിസോസ്‌തോം, മഹാനായ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബേസില്‍, ഒരിജന്‍, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോയ്ക്കുണ്ടായ പ്രലോഭനം - മര്‍ക്കോസ് 1: 12-13 }# (മത്താ 4,1-11) (ലൂക്കാ 4,1-13) 12 ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു. **************************************************************** ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# അരൂപി അവനെ നഗരത്തിലേക്കോ മൈതാനത്തിലേക്കോ അല്ല, മരുഭൂമിയിലേക്കാണ് നയിച്ചത്. അവിടത്തെ നിര്‍ജനതയില്‍ ഈശോയെ പരീക്ഷിക്കാന്‍ സാത്താന് ഒരവസരം അനുവദിക്കപ്പെട്ടു. അവിടെവച്ച് വിശപ്പിനാല്‍ മാത്രമല്ല ഏകാന്തതയാലും അവന്‍ പരീക്ഷിക്കപ്പെട്ടു. എന്തെന്നാല്‍, ഏകാന്തതയിലാണ് സാത്താന്‍ നമ്മെ മുഖ്യമായും വേട്ടയാടുന്നത്. ഒരിക്കല്‍ അവന്‍ ഹവ്വായെ നേരിട്ടതും വീഴ്ത്തിയതും അവള്‍ ഭര്‍ത്താവില്‍ നിന്നകന്ന് ഏകാന്തതയിലായിരുന്നപ്പോഴാണ് (The Gospel of St. Matthew, Homily 13.1). ➤ #{red->none->b-> മഹാനായ വിശുദ്ധ ഗ്രിഗറി: }# പ്രേരണ, ആനന്ദം, സമ്മതം എന്നീ പടികളിലൂടെയാണ് പ്രലോഭനം തന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ഇച്ഛയിലൂടെയും സമ്മതത്തിലൂടെയുമാണ് നാം പ്രലോഭനത്തില്‍ വീഴുന്നത്. നമ്മുടെ ഉള്ളിലുള്ള ജഡികാശകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. എന്നാല്‍ കന്യകയുടെ ഉദരത്തില്‍ അവതരിച്ച ദൈവം പാപമെന്യേ ഭൂലോകജാതനായതിനാല്‍ സംഘര്‍ഷരഹിതനാണ്. അവിടുന്ന് പ്രേരണയാല്‍ പ്രലോഭിതനായേക്കാമെങ്കിലും ആസ്വാദ്യതയുടെ പാപം അവിടുത്തെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. ഇപ്രകാരം സാത്താന്റെ ഈ പ്രലോഭനങ്ങള്‍ ഈശോയുടെ ഉള്ളില്‍ പ്രവേശിച്ചില്ല; പുറമേ നിന്ന് പോരാടിയതേയുള്ളൂ (On the Gospel of the Sunday Sermon 16). ➤ #{red->none->b-> വിശുദ്ധ ബീഡ്: }# തന്റെ സ്‌നാനം കഴിഞ്ഞയുടനെ നമ്മുടെ കര്‍ത്താവ് നാല്‍പ്പതുദിസം സ്വമനസ്സാ ഉപവസിച്ചു. മാമ്മോദീസയില്‍ പാപങ്ങളുടെ മോചനം നേടുന്നവര്‍ ജാഗരണം, ഉപവാസം, പ്രാര്‍ത്ഥന, ആത്മീയഫലം പുറപ്പെടുവിക്കുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈശോ മാതൃകവഴി പഠിപ്പിച്ചു. അല്ലെങ്കില്‍ നമ്മള്‍ അലസരും ജാഗ്രതയില്ലാത്തവരുമായിത്തീരുകയും മാമ്മോദീസാ വേളയില്‍ നമ്മുടെ ഹൃദയത്തില്‍നിന്നു ബഹിഷ്‌കൃതമാകുന്ന അശുദ്ധാരൂപികള്‍ തിരിച്ചുവരികയും ചെയ്യും. ആത്മീയ ധനമില്ലാത്തവരായി അവ നമ്മെ കണ്ടെത്തുകയും ഏഴ് കൊടിയ വ്യാധികളാല്‍ നമ്മെ ഞെരുക്കുകയും നമ്മുടെ അവസാനസ്ഥിതി ആദ്യത്തേക്കാള്‍ മോശമാവുകയും ചെയ്യും (മത്താ 12,43-45). തീരംതേടിയുള്ള നമ്മുടെ ഈ പുതിയ തീര്‍ത്ഥാടനത്തില്‍ യാനപാത്രം തകര്‍ക്കാനിടയാക്കുന്ന പഴയ ദുരാശകളുടെയും ദുശാഠ്യങ്ങളുടെയും അഗ്നി പുനര്‍ജ്വലിക്കാതിരിക്കാന്‍ കരുതല്‍ വേണം. പറുദീസായുടെ കവാടത്തിലെ അഗ്നികൊണ്ടുള്ള വാള്‍, എത്ര ഭീകരമാണെങ്കിലും ശരി, വിശ്വാസിക്ക് മാമ്മോദീസായുടെ ഉറവയാല്‍ അത് കെടുത്തപ്പെടുന്നു. എന്നാല്‍ അവിശ്വാസിക്കാകട്ടെ, അത് ഭയാനകവും മറികടക്കാനാവാത്തതുമാണ്. മാമ്മോദീസായ്ക്കുശേഷം നിരന്തരം പാപത്തില്‍ മുഴുകുന്ന കപട വിശ്വാസിക്കും അങ്ങനെതന്നെ. അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസായില്‍ അണയ്ക്കപ്പെട്ട അഗ്നി വീണ്ടും ജ്വലിപ്പിക്കപ്പെട്ടതുപോലെയാണ് (Homilies on the Gospels 1.12). -------------------------------------------------------------------------- ♦️ #{blue->none->b-> വചനഭാഗം: ആദ്യശിഷ്യന്മാരെ വിളിക്കുന്നു - മര്‍ക്കോസ് 1,14-20 }# (മത്താ 4,12-22) (ലൂക്കാ 4,14-5,11). 14 യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. 15 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. 16 അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17 ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18 ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. 19 കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുക യായിരുന്നു. 20 ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു. **************************************************************** ➤ #{red->none->b-> വിശുദ്ധ ജറോം: }# വേരിന്റെ കയ്പ്പ് ഫലത്തിന്റെ മധുരത്താല്‍ പരിഹരിക്കപ്പെടുന്നു. ലാഭത്തെക്കുറിച്ചു ള്ള ചിന്ത കടല്‍യാത്രയുടെ മനംപിരട്ടല്‍ മറക്കാന്‍ ഇടയാക്കുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ മരുന്നിന്റെ കയ്പ്പ് സഹിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു. അകക്കാമ്പ് തേടുന്നവന്‍ പുറംതോട് പൊട്ടിക്കുന്നു. നിര്‍മ്മലമായ മനസ്സാക്ഷിയുടെ ആനന്ദം ആഗ്രഹിക്കുന്നവന്‍ തപശ്ചര്യയുടെ കയ്പ്പ് ഭക്ഷിക്കുന്നു (Commentary on the Gospels). #{black->none->b-> നിരസിക്കാനാവാത്ത ക്ഷണം }# രക്ഷകന്റെ മുഖത്ത് ദൈവികമായ ഒരു തേജോശക്തി ഉണ്ടായിരുന്നിരിക്കണം. അല്ലാ യിരുന്നെങ്കില്‍, തങ്ങള്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരുവനെ പിന്തുടരാന്‍ ശിഷ്യന്മാര്‍ മുതിരുകയില്ലായിരുന്നു. പുറമേ, തന്റെ പിതാവിനെക്കാള്‍ ആകര്‍ഷകമായും വ്യത്യസ്തമായും ഒന്നുമില്ലാത്ത ഒരുവനെ അനുഗമിക്കാന്‍വേണ്ടി സ്വപിതാവിനെ വിട്ടുപേക്ഷിക്കാന്‍ ശിഷ്യന്‍ തുനിയുമായിരുന്നോ? അരൂപിപ്രകാരമുള്ള പിതാവിനെ പിന്‍തുടരാന്‍ വേണ്ടി ജഡപ്രകാരമുള്ള പിതാവിനെ അവര്‍ ത്യജിച്ചു. ഒരു പിതാവിനെ വിട്ടകന്നു എന്നതിനെക്കാള്‍ അവര്‍ ഒരു പിതാവിനെ കണ്ടെത്തി എന്നതാണ് സത്യം. ആര്‍ക്കും എതിര്‍ത്തു നില്‍ക്കാനാവാത്ത ചൈതന്യം രക്ഷകന്റെ മുഖത്തുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം (Homily 83). ➤ #{red->none->b-> വിശുദ്ധ എവുസേബിയൂസ്: }# സമൂഹത്തിലെ താഴ്ന്നവരും ദരിദ്രരുമായിരുന്ന മുക്കുവരോട് ചങ്ങാത്തംകൂടിയ സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രഭാവത്തെയും പ്രകൃതിയെയുംകുറിച്ച് ചിന്തിക്കുവിന്‍. ദൈവികദൗത്യം നിറവേറ്റാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് എല്ലാ ചിന്താശക്തിയെയും സ്തബ്ധമാക്കുന്നു. തന്റെ പ്രബോധനങ്ങളും കല്‍പ്പനകളും ലോകമെങ്ങും പ്രഘോഷിക്കാനുള്ള പദ്ധതി മെനഞ്ഞപ്പോള്‍, സര്‍വ്വശക്തനായ ഏകദൈവം അതിന് കരുക്കളാകാന്‍ ഏറ്റവും സാധാരണക്കാരെയും ജ്ഞാനികളല്ലാത്തവരെയും തിതരഞ്ഞെടുത്തു. സംസാരപാടവമില്ലാത്തവനെ അദ്ധ്യാപകനായി നിയമിച്ചാല്‍, ഒരുകൂട്ടമാളുകളെയല്ല, ഒരാളെപ്പോലും പഠിപ്പിക്കാന്‍ അയാള്‍ക്ക് എളുപ്പമായിരിക്കില്ല. വിദ്യാഭ്യാസം നേടാത്ത അവര്‍ എങ്ങനെ ജനതകളെ പഠിപ്പിക്കും? അവന്‍ അവരെ തന്റെ അനുയായികളായി വിളിച്ചപ്പോള്‍ ദൈവികശക്തി അവരില്‍ നിശ്വസിക്കുകയും ശക്തിയും ധൈര്യവും അവരില്‍ നിറയ്ക്കുകയും ചെയ്തു. ദൈവംതന്നെയായ അവിടുന്ന് ദൈവത്തിന്റെ സത്യവചനങ്ങള്‍ തന്റേതായ രീതിയില്‍ അവരോടു സംസാരിക്കുകയും അതുവഴി വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ''എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം'' (മര്‍ക്കോ 1,17; മത്താ 4,19) എന്നരുളിച്ചെയ്തുകൊണ്ട് അവര്‍ക്ക് അധികാരവും ശക്തിയും നല്‍കുകയും ബുദ്ധിമാന്‍മാരെയും ചിന്താശീലരെയും പിന്തുടര്‍ന്ന് സ്വാധീനിക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തു. ഇങ്ങനെ ശക്തിപ്പെടുത്തികൊണ്ട് അവരെ വിശുദ്ധിയുടെ പ്രബോധകരും പരിശീലകരുമായി എല്ലാ ജനതകളിലേക്കും അവിടുന്ന് അയച്ചു. തന്റെ പ്രബോധനത്തിന്റെ പ്രഘോഷകരായി അവരെ പ്രഖ്യാപിക്കുകയും ചെയ്തു (Proof of the Gospel 3.7). #{black->none->b->ശിഷ്യന്മാരുടെ വൈമനസ്യം }# ''ഇതു ഞങ്ങള്‍ ക്കെങ്ങനെ ചെയ്യാന്‍ കഴിയും'' എന്ന് ശിഷ്യന്‍മാര്‍ ചോദിച്ചിട്ടുണ്ടാകണം. ''റോമാക്കാരോട് ഞങ്ങള്‍ എങ്ങനെ പ്രസംഗിക്കും? ഈജിപ്തുകാരോട് ഞങ്ങള്‍ എങ്ങനെ ന്യായവാദം നടത്തും? ഞങ്ങള്‍ക്കറിയാവുന്നത് സുറിയാനി (അറമായ) ഭാഷ മാത്രമാണ്. ഗ്രീക്കുകാരോട് ഞങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും. പേര്‍ഷ്യക്കാര്‍, അര്‍മേനിയക്കാര്‍, കല്‍ദായര്‍, സിഥിയര്‍, ഇന്ത്യാക്കാര്‍ എന്നിവരെയും മറ്റു വിദൂരദേശക്കാരെയും അവരുടെ കുലദേവതകളെ ഉപേക്ഷിക്കാനും എല്ലാറ്റിന്റെയും സ്രഷ്ടാവിനെ ആരാധിക്കാനും പ്രേരിപ്പിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കെന്ത് പ്രസംഗ വൈദഗ്ദ്ധ്യമുണ്ട്? യുഗയുഗാന്തരങ്ങളായി ജനതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന, ദേവന്‍മാരെ സംബന്ധിച്ച നിയമങ്ങള്‍ക്ക് നേരേ വിരുദ്ധമായവ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ? ഈ സാഹസത്തിനുള്ള ശക്തി ഞങ്ങള്‍ക്കെവിടെനിന്നു ലഭിക്കും''? (The Proof of the Gospel 3.7). ➤ #{red->none->b-> ഒരിജന്‍: }# വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്രിസ്തുമതം വളര്‍ന്നു പന്തലിച്ചു. വിശ്വാസികളനുഭവിച്ച ഞെരുക്കങ്ങളും രക്തസാക്ഷിത്വവും വസ്തുവകകളുടെ കണ്ടുകെട്ടലും മറ്റെല്ലാ ശാരീരിക പീഡനങ്ങളും സഭയുടെ വളര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഈ മതത്തിന്റെ പ്രഘോഷകര്‍ സമര്‍ത്ഥരോ എണ്ണത്തില്‍ അധികമുള്ളവരോ അല്ലാതിരുന്നതിനാല്‍ ഈ വളര്‍ച്ച പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്രതികൂല സാഹചര്യങ്ങള്‍ ക്കിടയിലും വചനം ''ലോകമെങ്ങും പ്രഘോഷിക്കപ്പെട്ടു'' (മത്താ 24,14). ഗ്രീക്കുകാരും അപരിഷ്‌കൃ തരും ജ്ഞാനികളും വിദ്യാവിഹീനരും ക്രിസ്തുമതത്തെ ആശ്ലേഷിച്ചു (റോമാ 1,14). മാനുഷിക ശക്തികൊണ്ടോ ശേഷികൊണ്ടോ അല്ല മിശിഹായുടെ വചനം അധികാരത്തോടും വിശ്വാസ്യതയോടുംകൂടി മനുഷ്യഹൃദയങ്ങളില്‍ തഴച്ചുവളര്‍ന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ് (On First Principles 4.1.2). ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# ഉറ്റവരുടെയും ഉടയവരുടെയും ഉപജീവനത്തിനുവേണ്ടി നിങ്ങളേര്‍പ്പെട്ടിരിക്കുന്ന തൊഴിലിനെ വിട്ടുപേക്ഷിക്കാന്‍ നിങ്ങള്‍ വിമുഖരാണോ? എത്ര ഉറ്റ ബന്ധങ്ങളും തൊഴിലും വൈദഗ്ദ്ധ്യവും ആയാലും കര്‍ത്താവിനെപ്രതി ഉപേക്ഷിക്കണമെന്ന് തിരുലിഖിതം പഠിപ്പിക്കുന്നു. യാക്കോബും യോഹന്നാനും മിശിഹായാല്‍ വിളിക്കപ്പെട്ട ഉടനെ പിതാവിനെയും വള്ളത്തെയും വിട്ടുപേക്ഷിച്ചു (മത്താ 4,21-22; മര്‍ക്കോ 1,19-20; ലൂക്കാ 5,10-11). മത്തായി ചുങ്കസ്ഥലത്തോട് വിടപറഞ്ഞു (മത്താ 9,9; മര്‍ക്കോ 2,14; ലൂക്കാ 5,28). വിശ്വാസവുമായി തുലനം ചെയ്യുമ്പോള്‍ പിതാവിനെ സംസ്‌കരിക്കുന്നതുപോലും ഒരടിയന്തിര കാര്യമല്ല (ലൂക്കാ 9,59-60). കര്‍ത്താവ് തിരഞ്ഞെടുത്ത ഒരാള്‍പോലും ''എനിക്കു ജീവിതമാര്‍ഗമില്ല'' എന്നു പറഞ്ഞില്ല (On Idolatory 12). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# അന്നുമുതല്‍ ഒരിക്കലും വേര്‍പിരിയാത്തവിധം അവര്‍ ഈശോയുടെകൂടെ നടന്നു. നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു ഭവനം തീര്‍ക്കുകയും അവന്‍ കടന്നുവന്ന് നമ്മെ പഠിപ്പിക്കുന്നതിനായി ഒരിടമൊരുക്കുകയും ചെയ്യാം (Tractates on John 7.9.2,3). ➤ #{red->none->b-> വിശുദ്ധ ബേസില്‍: }# ഭൗതിക വസ്തുക്കളില്‍നിന്നെല്ലാം അതായത്, സ്വത്ത്, സ്ഥാനമാനങ്ങള്‍, സാമൂഹികാന്തസ്സ്, വ്യര്‍ത്ഥാഭിലാഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിട്ടകന്നുകൊണ്ട് കര്‍ത്താവിന്റെ ശിഷ്യര്‍ ചെയ്തതുപോലെ നമുക്കും ഒരു പുതിയ തുടക്കമിടാം. യാക്കോബും യോഹന്നാനും തങ്ങളുടെ പിതാവിനെയും ഏക ഉപജീവനോപാധിയായിരുന്ന വഞ്ചിയും ഉപേക്ഷിച്ചു (മര്‍ക്കോ 1,20). മത്തായി ചുങ്കസ്ഥലത്തുനിന്നെഴുന്നേറ്റ് കര്‍ത്താവിനെ അനുഗമിച്ചപ്പോള്‍ തനിക്കു ലഭിക്കാമായിരുന്ന ലാഭം ഉപേക്ഷിക്കുക മാത്രമല്ല ചെയ്തത്. ചുങ്കക്കണക്ക് പൂര്‍ണ്ണമല്ലാത്തവിധം കാണപ്പെടുന്നതിനാല്‍ തനിക്കും തന്റെ കുടുംബത്തിനുംമേല്‍ ഭരണാധികാരികളില്‍നിന്നുണ്ടാകാവുന്ന വിപത്തുകളെ കണക്കിലെടുക്കുകയും ചെയ്തില്ല (മത്താ 9,9). ലോകം തനിക്കും താന്‍ ലോകത്തിനും ക്രൂശിതനായിത്തീര്‍ന്നിരിക്കുന്നുവെന്ന് പൗലോസ് പറയുന്നു (ഗലാ 6,14). മിശിഹായെ പിന്‍ചെല്ലാനുള്ള ആഗ്രഹത്താല്‍ ഗ്രസിക്കപ്പെടുന്നവര്‍ക്ക് ഈ ലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകാനോ കര്‍ത്താവിന്റെ വിളിക്ക് പ്രതിബന്ധമാകത്തക്ക വിധത്തില്‍ ഉറ്റവരുമായുള്ള ബന്ധത്തെ പുല്‍കാനോ കഴിയുകയില്ല (The Long Rules, Question 8). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | മര്‍ക്കോസ് | ഭാഗം 01 ‍-> http://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | മര്‍ക്കോസ് | ഭാഗം 02 ‍-> http://pravachakasabdam.com/index.php/site/news/24417}} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-08-19:14:07.jpg
Keywords: സുവിശേഷ ഭാഷ്യ
Content: 24483
Category: 24
Sub Category:
Heading: ബാവൂസാ ദ്നിനുവായേ അഥവാ മൂന്ന് നോമ്പ്
Content: കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു, ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന എന്നാണ് അർത്ഥം. മറ്റ് സഭകളും ആചരിക്കുന്നുണ്ട് എങ്കിലും മൂന്ന് നോമ്പുമായി ഏറ്റവും അധികം ഇഴചേർന്ന് കിടക്കുന്നത് പൗരസ്ത്യ സുറിയാനി സഭയാണ്. ഇതിന് കാരണം യൗനാൻ നിവ്യാ ജീവിച്ച നിനവേയിൽ നിലനിന്ന സഭ പൗരസ്ത്യ സുറിയാനി സഭ ആയിരുന്നു എന്നതിനാലാവാം. അതേപോലെ തന്നെ, ക്രൈസ്തവ സഭകളുടെ 2000 കൊല്ലത്തെ ചരിത്രത്തിൽ ഏറ്റവും അധികം പീഡിപ്പിക്കപ്പെട്ട സഭയും പൗരസ്ത്യ സുറിയാനി സഭയാണല്ലോ. ഈ പീഡനങ്ങളുടെ നടുവിലും സഭയെ സത്യവിശ്വാസത്തിലുറപ്പിച്ച് നിർത്തിയത് "നോമ്പും പ്രാർത്ഥനയും പാശ്ചാത്താപവു"മാണ് എന്ന് നിസ്സംശയം പറയാം. മ്ശീഹാക്കാലം 570-580 കാലഘട്ടത്തിൽ മെസപ്പൊട്ടേമിയയിലുണ്ടായ പകർച്ചവ്യാധി മാറികിട്ടാനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികൾ എല്ലാം ഉപവസിച്ചു പ്രാർത്ഥിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിനങ്ങളിൽ ഉപവസിച്ച് പ്രാർത്ഥിക്കുകയും അതേ തുടർന്ന് പകർച്ചവ്യാധി അവസാനിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഇതിന് നന്ദിസൂചകമായി വ്യാഴാഴ്ച ആഘോഷമായി നോമ്പ് അവസാനിപ്പിക്കുകയും ചെയ്തു. നമ്മുടെ ആരാധന ക്രമ വത്സരത്തിലും മൂന്ന് നോമ്പ് കഴിഞ്ഞ് വരുന്ന വ്യാഴാഴ്ചയും പ്രത്യേക നമസ്കാരങ്ങൾ ഉണ്ട്. ആരാധന ക്രമപരമായി നോക്കിയാൽ സുദീർഘമായ ക്രമങ്ങളാണ് ഈ ദിവസങ്ങളിലെ ഉപയോഗത്തിനായി ഹുദ്റായിൽ നൽകിയിരിക്കുന്നത്. യാമ നമസ്കാരങ്ങൾ എല്ലാം വളരെ അധികമായി ഈ ദിവസങ്ങളിൽ ഉണ്ട്. കൂടാതെ ബുധനാഴ്ച മാർ നെസ്തോറിയസിൻ്റെ കൂദാശ ക്രമമാണ് പരിശുദ്ധ കുർബാനയിലർപ്പിക്കുന്നത്. ആണ്ടുവട്ടത്തിൽ ആകെ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് മാർ നെസ്തോറിയസിൻ്റെ കൂദാശ ക്രമം അർപ്പിക്കുന്നത്, അതിൽ മൂന്നാമത്തെ ദിനമാണ് മൂന്ന് നോമ്പിലെ ബുധനാഴ്ച. മൂന്ന് നോമ്പ് ആചരണം ആരംഭിക്കുന്നത് ഞായറാഴ്ച വൈകുന്നേരം റംശാ നമസ്കാരത്തോട് കൂടിയാണ്. റംശാ (സന്ധ്യാ), സുബാആ (അത്താഴം), ലെലിയാ (രാത്രി), കാലേ ദ്ശഹ്റാ (വെളുപ്പാൻകാല സ്വരങ്ങൾ), സപ്റാ (പ്രഭാതം) എന്നീ യാമങ്ങളിലെ തെ്മെശ്ത്താകളെ (ശുശ്രൂഷകളെ) തുടർന്ന് വളരെയധികം ബാഊസാ (യാചന ഉള്ളതിനാൽ, അടുത്ത റംശായ്ക്ക് മുൻപായി പരിശുദ്ധ കുർബാന അർപ്പിക്കുന്നു. മാർ അപ്രേം ഉൾപ്പടെയുള്ള സുറിയാനി പിതാക്കന്മാരുടെ ബാവൂസകൾ ഈ ദിനങ്ങളിൽ ചൊല്ലാറുണ്ട്. വ്യാഴാഴ്ച പ്രഭാതത്തിൽ നടത്തപ്പെടുന്ന ആഘോഷപൂർവ്വമായ പരിശുദ്ധ കുർബാനയോടെ മൂന്ന് നോമ്പ് പൂർത്തീകരിക്കപ്പെടും. പൗരസ്ത്യ സുറിയാനി സഭയായ മാർത്തോമ്മാ നസ്രാണി സഭയിലും മൂന്നുനോമ്പ് ഏറ്റവും സമുചിതമായി ആഘോഷിച്ചിരുന്നു. സവ്മാ റമ്പാ അഥവാ വലിയനോമ്പിന് പതിനെട്ട് ദിവസം മുൻപ് വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന ഈ നോമ്പിനെ പതിനെട്ടാമിട എന്നും വിളിക്കുന്നു. കുറവിലങ്ങാട്, കടുത്തുരുത്തി, പുളിങ്കുന്ന് എന്നിവിടങ്ങളിൽ മൂന്നുനോമ്പ് ചിട്ടയായി ആചരിച്ചിരുന്നു, എങ്കിലും ഇന്ന് അത് കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പള്ളികളിലെ ആചരണവുമായി ബന്ധപ്പെട്ടാണ് കൂടുതൽ പ്രസിദ്ധമായിരിക്കുന്നത്. പുരാതന കാലം മുതൽ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് പ്രശസ്തമാണ്. മൂന്ന് നോമ്പിൻ്റെ ആത്മാവായ ബാവൂസാ നമസ്കാരങ്ങൾ പാടേ ഉപേക്ഷിച്ചു എങ്കിലും ഏറ്റവും സുപ്രധാന തിരുനാൾ ആയി ഇവിടെ മൂന്ന് നോമ്പ് ആഘോഷിക്കുന്നു. പഴയ കാലങ്ങളിൽ വിശ്വാസികൾ പള്ളിക്ക് ചുറ്റും കുടിൽ കെട്ടി താമസിച്ച്, മൂന്ന് ദിവസങ്ങളിലും പള്ളിയിൽ ഭജനമിരുന്ന്, ഉപവാസത്തിലും പ്രാർത്ഥനയിലും പള്ളിയിൽ തന്നെ കഴിച്ച് കൂട്ടിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ഇന്ന് കുറവിലങ്ങാട് പള്ളിയിൽ ആഘോഷിക്കുന്ന മൂന്ന് നോമ്പിൽ പ്രധാന ഭാഗം യൗനാൻ നിവ്യായുടെ കപ്പൽ യാത്രയെ അനുസ്മരിക്കുന്ന കപ്പലോട്ടം അഥവാ കപ്പൽ പ്രദക്ഷിണമാണ്. ഇവിടെ കപ്പൽ സംവഹിക്കാനുള്ള പരമ്പരാഗത അവകാശം നാവികരായിരുന്ന കടപ്പൂർ നിവാസികൾക്കാണ്. മ്ശീഹാക്കാലം 905ൽ പൗരസ്ത്യ സുറിയാനി (പേർഷ്യൻ) സഭയിൽ നിന്നും മലബാറിൽ എത്തിയ സന്യാസ ശ്രേഷ്ഠനായ മാർ യൗനാൻ്റെ ദയറാ കുറവിലങ്ങാട്ട് ഉണ്ടായിരുന്നു. ഇന്നും ഈ പ്രദേശം അറിയപ്പെടുന്നത് യൗനാൻ കുഴി / അവനാകുഴി എന്ന പേരിലാണ്. യൗനാൻ വസിച്ച കുഴി അഥവാ ഗുഹ ഇവിടെ ഉണ്ടായിരുന്നു. പുരാതനമായ നിരണം ഗ്രന്ഥവരിയിലും, പതിനെട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സന്ദർശിച്ച് വിവരണം തയാറാക്കിയ പൗലീനോസ് പാതിരിയുടെ ഗ്രന്ഥത്തിലും ഈ സന്യാസ ഭവനത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. കുറവിലങ്ങാട് സ്വദേശിയും പണ്ഡിറ്റ് നെഹ്റുവിൻ്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസ് ഉൾപ്പടെയുള്ളവരുടെ സഭാചരിത്ര ഗ്രന്ഥങ്ങളിൽ യൗനാൻകുഴിയുടെ ചരിത്രത്തെക്കുറിച്ച് രേഖകളുണ്ട്. സ്ത്രീകൾക്ക് ഈ ദയറായുടെ സമീപത്ത് പോകുവാൻ അനുവാദം ഉണ്ടായിരുന്നില്ല എന്നും, കായ്കനികൾ മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്ന ഈ ദയറാവാസികളെ അവരുടെ ജീവിതകാലത്ത് തന്നെ വിശ്വാസികൾ വിശുദ്ധരായി ആദരിച്ചിരുന്നു എന്നും പറയപ്പെടുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ സുപ്രധാനമായ മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്. ഇതിൻ്റെ പിന്നിലും ഈ പൗരസ്ത്യ സുറിയാനി ദയറാക്കാരുടെ സ്വാധീനം ഉണ്ടെന്ന സംശയവും ഡോ. പി. ജെ. തോമസ് തൻ്റെ ലേഖനത്തിൽ ഉന്നയിക്കുന്നു. ഇന്ന് തികച്ചും പരിത്യക്ത്യമായി കല്ലും മണ്ണും മൂടി കാടുപിടിച്ച നിലയിലാണ് ഈ സ്ഥലം. കൽദായ സുറിയാനി സഭയുടെ മാർത്ത് മറിയം വലിയ പള്ളി ഉൾപ്പടെയുള്ള പള്ളികളിൽ കേരളത്തിൽ ഇന്നും ആഘോഷമായി മൂന്ന് നോമ്പ് ആചരിക്കുന്നു. നോമ്പിൻ്റെ സ്നേഹിതരെന്ന് വിളിക്കപ്പെടുന്ന മാർത്തോമ്മാ മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് ഒരു കൊല്ലത്തിൽ 225 ദിവസവും നോമ്പ് ആയിരുന്നു. നമ്മുടെ പൂർവ്വികർ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ജസ്യൂട്ട് വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തിൽ നസ്രാണികളുടെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നു ദിവസവും ഉപവസിച്ച് പള്ളിയിൽ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് കശീശാമാർ തുടര്‍ച്ചയായി സങ്കീർത്തനാലാപനം നടത്തുകയും നിനവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള മാർ അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങൾ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേൻ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. റംശാനമസ്കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ പാഷണ്ഡയോഗത്തിൻ്റെ കാനോനകളിലുണ്ട്. മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ നസ്രാണികൾ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം പള്ളിയിൽ പ്രവേശിക്കുകയും സ്ലീവാ വന്ദിക്കുകയും ചെയ്തിരുന്നതായി ഒന്നര ദശാബ്ദക്കാലം (1644 - 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ആയിരുന്നു ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്‍റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവ്വമായ കുർബ്ബാനയർപ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാര്‍ത്തോമാ നസ്രാണികൾക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാൻ ഉദയംപേരൂര്‍ യോഗം അനുവദിച്ചു. കോട്ടയം ചെറിയ പള്ളിയിലും മൂന്ന് നോമ്പ് അത്യാഘോഷപൂർവം ആചരിച്ചിരുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും മ്ശീഹാക്കാലം 1705ൽ മലബാർ സഭയിൽ എത്തിയ മെത്രാപ്പോലീത്താ ആയിരുന്ന മാർ ഗബ്രിയേൽ അവിടെ ആയിരുന്നു താമസിച്ചിരുന്നത്. 1730 കുംഭം 18ന് കാലം ചെയ്ത അദ്ദേഹം കബറക്കപ്പെട്ടതും അവിടെ ആണല്ലോ. മാർ ഗബ്രിയേലിന് ചങ്ങനാശ്ശേരിയിൽ സ്വന്തമായി എഴുപത്പറയും അമ്പത്പറയുമായി നൂറ്റിയിരുപതുപറ നെൽവയലും ഉണ്ടായിരുന്നു. മെത്രാൻ പറമ്പ് എന്നാണ് അത് അറിയപ്പെടുന്നത്. അവിടെ നിന്ന് കൊയ്ത വിളവ് ഉപയോഗിച്ച് അദേഹം കോട്ടയം ചെറിയ പള്ളിയിലെ മൂന്ന് നോമ്പിന് പള്ളിയിൽ ഭജനമിരിക്കുന്ന വിശ്വാസികൾക്ക് എല്ലാ ദിവസവും വൈകുന്നേരം നേർച്ചസദ്യ നൽകിയിരുന്നു. തൃശൂരിലെ പൗരസ്ത്യ സുറിയാനി സഭ യാതൊരു കുറവും വരുത്താതെ മൂന്ന് നോമ്പ് ആചരിക്കുന്നു. എന്നാൽ പൗരസ്ത്യ സുറിയാനി സഭയായ സീറോ മലബാർ സഭയില്‍ നിലനിൽക്കുന്ന ഇടങ്ങളിൽ പോലും ആത്മീയത നഷ്ടപ്പെട്ട ആഘോഷം മാത്രമായി മൂന്ന് നോമ്പ് ചുരുങ്ങുന്നു. കടുത്തുരുത്തി, പുളിങ്കുന്ന് പള്ളികളിൽ മൂന്ന് നോമ്പിന് വേണ്ടി പ്രത്യേക നമസ്കാര പുസ്തകങ്ങൾ ഉണ്ടായിരുന്നു. ബാവൂസായുടെ ക്രമങ്ങൾ തർജ്ജിമ ചെയ്തും അല്ലാതെയും ഉപയോഗിച്ച് മൂന്ന് നോമ്പിൻ്റെ ആത്മീയ മാനം നമുക്ക് വീണ്ടെടുക്കാൻ സാധിക്കണം. എല്ലാ നസ്രാണി പള്ളികളിലും മൂന്ന് നോമ്പ് അതിൻ്റെ പ്രൗഢിയിലും തനിമയിലും തിരികെ വരട്ടെ, അതിനായി നമുക്ക് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം. #{blue->none->b->- ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ. ‍}#
Image: /content_image/SocialMedia/SocialMedia-2025-02-09-07:59:36.jpg
Keywords: നോമ്പ