Contents
Displaying 23981-23990 of 24944 results.
Content:
24424
Category: 1
Sub Category:
Heading: ഫെബ്രുവരി ഒന്നിന് മ്യാന്മറിന് വേണ്ടി പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ കത്തോലിക്ക സംഘടനയുടെ ആഹ്വാനം
Content: ലണ്ടന്‍: ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച പട്ടാളം ഭരണം ഏറ്റെടുത്തതിൻ്റെ നാലാം വാർഷികമായ ഫെബ്രുവരി ഒന്നിന് മ്യാന്മറിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്. ഓങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി മ്യാൻമറിലെ സൈനിക ഭരണാധികാരികൾ അധികാരമേറ്റതിൻ്റെ 4-ാം വാർഷിക ദിനത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനാദിനത്തില്‍ ജർമ്മനിയിലെ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ആസ്ഥാനവും 23 ദേശീയ ഓഫീസുകളും മ്യാൻമറിലെ സമാധാനത്തിനായുള്ള 24 മണിക്കൂർ ആഗോള പ്രാർത്ഥനാ ദിനത്തിൽ ചേരും. സംഘട്ടനത്തിൽ ഇരയായവരെയും മരിച്ചവരെയും ഓർക്കാൻ സംഘടന ആഗ്രഹിക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ശാശ്വത സമാധാനവും ലഭിക്കാന്‍ നാം പ്രാര്‍ത്ഥനയിലൂടെ യാചിക്കുകയാണെന്ന് എസിഎൻ ഇന്‍റര്‍നാഷണലിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റ് റെജീന ലിഞ്ച് പറഞ്ഞു. നമ്മുടെ സഹോദരീസഹോദരന്മാർ ബോംബാക്രമണം, പട്ടിണി, വൈദ്യുതിയുടെ അഭാവം തുടങ്ങി വലിയ ദുരിതങ്ങള്‍ അനുഭവിക്കുന്നു. കൂടുതൽ ദൂരെയുള്ള ഇടവകകളിൽ തങ്ങളുടെ സേവനം എത്തിക്കാൻ വൈദികരും സന്യസ്തരും പലപ്പോഴും ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഉണ്ടായിട്ടും അവർ അവരുടെ സേവനം ശ്രമകരമായി തുടരുന്നു. ചെറുപ്പക്കാരിൽ പലരും യുദ്ധം മൂലം കുടിയൊഴിപ്പിക്കപ്പെട്ടു. നിരന്തരമായ ഭീഷണികൾ മൂലം ആശങ്കയുള്ള ഭാവിയെ അഭിമുഖീകരിക്കുന്നു; ആത്മീയ സഹായം എത്തിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന വൈദികരും സന്യസ്തരും. ബോംബാക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ തുറസ്സായ സ്ഥലത്താണ് അവര്‍ ജീവിക്കുന്നത്. തങ്ങളുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും അനിശ്ചിതത്വവും ദാരിദ്ര്യവും അഭിമുഖീകരിക്കുകയും ഒളിവിൽ കഴിയുന്ന ആളുകൾക്കായി ഫെബ്രുവരി 1നു പ്രത്യേകം പ്രാർത്ഥിക്കുന്നു. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള കൂട്ടായ അഭ്യർത്ഥനയിൽ ഒന്നിക്കാനുള്ള അവസരമാണ് ഈ ദിനമെന്നും പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുചേരണമെന്നും എസിഎന്‍ അഭ്യര്‍ത്ഥിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-27-19:15:00.jpg
Keywords: മ്യാന്മ

24425
Category: 18
Sub Category:
Heading: ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോഗം ഇന്ന്
Content: കൊച്ചി: ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കുക, വിവിധ സാമൂഹിക വിഷയങ്ങളിൽ ഒരുമയോടെ പ്രതികരിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചുവരുന്ന ഇന്‍റര്‍ ചർച്ച് കൗൺസിലിൻ്റെ യോഗം ഇന്ന് പാലാരിവട്ടം പിഒസിയിൽ നടക്കും. യോഗം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വിവിധ ക്രൈസ്‌തവ സഭകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അറിയിച്ചു.
Image: /content_image/India/India-2025-01-28-10:54:24.jpg
Keywords: ചർച്ച്

24426
Category: 18
Sub Category:
Heading: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷ ലെബനോനില്‍
Content: കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കോസ് അസിസ്റ്റൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25ന് ലെബനോനില്‍ നടക്കും. ലെബനോനിലെ അച്ചാനെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിലാണു സ്ഥാനാരോഹണം. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുക. സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുക്കും. മാർച്ച് 26ന് ബാവയുടെ അധ്യക്ഷതയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് നടക്കും.
Image: /content_image/India/India-2025-01-28-10:58:05.jpg
Keywords: യാക്കോ

24427
Category: 1
Sub Category:
Heading: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ദൈവം സമീപസ്ഥനാണ്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ദൈവം സമീപസ്ഥനാണെന്നും, ക്രിസ്തീയ പ്രത്യാശ നമ്മുടെ രോഗ, പരീക്ഷണനിമിഷങ്ങളിൽ ധൈര്യം പകരുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന മുപ്പത്തിമൂന്നാമത് ആഗോളരോഗീദിനവുമായി ബന്ധപ്പെട്ട് ഇന്നലെ ജനുവരി 27ന് പുറത്തുവിട്ട തന്റെ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഹനത്തിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയിലായിരിക്കുന്ന രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും ആശ്വാസത്തിന്റെ സന്ദേശവുമായാണ് പാപ്പ സന്ദേശം പുറത്തിറക്കിയത്. സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണെന്നും ഇങ്ങനെയുള്ള സഹനത്തിന്റെ അവസ്ഥകളിലാണ് ദൈവത്തിലുള്ള പ്രത്യാശയെന്ന ബോധ്യം നമ്മിൽ നിറയ്ക്കുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തീയ പ്രത്യാശ, സഹനങ്ങളിലായിരിക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണ്. ദൈവം അങ്ങനെയുള്ളവർക്ക് സമീപസ്ഥനാണ്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. സഹനത്തിന്റെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളിൽ അത് നമുക്ക് ശക്തി പകരുന്നതാണെന്നുമുള്ള തലക്കെട്ടോടെ എഴുതിയ തന്റെ സന്ദേശത്തിൽ, ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ നമുക്ക് ശക്തമായ സംരക്ഷണത്തിന്റെ ശിലയായി നിൽക്കുന്നത് ദൈവമാണെന്നും പാപ്പ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. നാം ഒറ്റയ്ക്കല്ലെന്ന വിശ്വാസം ജീവിതത്തിലെ ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ ഉണർത്തണം. സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. ദൈവത്തോട് ചേർന്ന് വിശ്വസ്തതയിൽ ജീവിക്കുന്നവർക്ക് ദൈവത്തിലുള്ള പ്രത്യാശ ഒരു അനുഗ്രഹമാണ്. സഹനത്തിന്റെ ഇടങ്ങൾ പലപ്പോഴും പങ്കുവയ്ക്കലിന്റെ ഇടങ്ങൾ കൂടിയാണ്. രോഗികൾക്കു അരികിലായിരിക്കുമ്പോഴാണ് പലപ്പോഴും നാം പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നത്. രോഗാവസ്ഥയിലായിരിക്കുന്നവരോട് കാട്ടുന്ന സഹാനുഭൂതിയും സാമീപ്യവും ഇരുകൂട്ടരെയും വിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വളർത്തുന്നതാണ്. ബുദ്ധിമുട്ടുകൾക്കിടയിലും ക്രൈസ്തവവിശ്വാസത്താൽ പ്രേരിതരായി രോഗികൾ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, അവർക്ക് തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-28-12:10:29.jpg
Keywords: പാപ്പ

24428
Category: 9
Sub Category:
Heading: ഫാ. ജിസൺ പോള്‍ വേങ്ങശ്ശേരി നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന് Zoom-ൽ
Content: സോഷ്യൽ മീഡിയയിലൂടെ പതിനായിരങ്ങളെ ഈശോയിലേക്ക് അടുപ്പിക്കുന്ന പ്രമുഖ വചനപ്രഘോഷകന്‍ ഫാ. ജിസൺ പോള്‍ വേങ്ങശ്ശേരി നയിക്കുന്ന ഓണ്‍ലൈന്‍ വചനശുശ്രൂഷ ഇന്ന് Zoom -ൽ. ദൈവവചന പ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും ഓണ്‍ലൈനായി നടക്കും. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പരിശുദ്ധ കത്തോലിക്ക തിരുസഭയോട് ചേർന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കാൻ നേതൃത്വം നൽകുന്ന എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയാണ് ഇന്നത്തെ ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.00pm പരിശുദ്ധ ജപമാലയോട് കൂടി ആരംഭിച്ച് രാത്രി 10.30നു അവസാനിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുസഭയിലെ ബഹുമാനപ്പെട്ട വൈദികരുടെ ആത്മീയ നേതൃത്വത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയോട് ചേർന്ന് ശുശ്രൂഷയിൽ പങ്കെടുക്കാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. ഇന്ത്യൻ സമയം 8.50 pm മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. 9pm മുതൽ Youtube Live ഉണ്ടായിരിക്കുന്നതാണ്. #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ Youtube Link: -> https://youtube.com/live/gmQkMTg32Og?feature=share}}
Image: /content_image/Events/Events-2025-01-28-14:15:57.jpg
Keywords: വചനശുശ്രൂഷ

24429
Category: 9
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന “എഫ്ഫാത്ത 2025“ ജൂൺ 20 മുതൽ 22 വരെ യുകെയിൽ
Content: പ്രത്യാശയുടെ ജൂബിലി വർഷത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കുടുംബങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം, എഫ്ഫാത്ത 2025 ജൂൺ 21,22,23 ദിവസങ്ങളിൽ യുകെയിൽ നടക്കും. യേശുനാമത്തിൽ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ ജീവിത നവീകരണവും മാനസാന്തരവും സാധ്യമാക്കിക്കൊണ്ട് ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചന്റെ ഈ ധ്യാനത്തിലേക്ക് താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ⧪ {{ https://www.afcmuk.org/ -> https://www.afcmuk.org/}} ** #{blue->none->b->അഡ്രസ്സ് : }# KENTSHILL PARK TRAINING AND CONFERENCE CENTRE TIMBOLD DRIVE, KENTSHILL PARK MILTON KEYNES, BUCKINGHAMSHIRE, MK7 6BZ. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ; }# സാജു വർഗീസ് 07809 827074 ഷാജി ജോർജ് 07878 149670 ജോസ് കുര്യാക്കോസ് 07414 747573 .
Image: /content_image/Events/Events-2025-01-28-14:26:00.jpg
Keywords: ജൂബിലി

24430
Category: 1
Sub Category:
Heading: കൊളംബിയയില്‍ വിമത പോരാട്ടങ്ങള്‍ക്കിടെ ഒറ്റപ്പെട്ടവര്‍ക്ക് അന്‍പത് ടണ്ണിന്റെ സഹായവുമായി കത്തോലിക്ക സഭ
Content: ബൊഗോട്ട: നാഷ്ണൽ ലിബറേഷൻ ആർമി പോരാളികള്‍ കൊളംബിയയിലെ വിമതർക്കെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്കിടെ ജീവിതം ആശങ്കയിലായ സാധാരണക്കാരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ. ഭക്ഷണവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ അന്‍പത് ടണ്ണിന്റെ സഹായം ഇന്ന് ടിബു മുനിസിപ്പാലിറ്റിയിലേക്ക് എത്തിക്കുമെന്ന് കുക്കുട്ടയിലെ ബിഷപ്പ് മോൺ. ജോസ് ലിബാർഡോ ഗാർസെസ് മോൺസാൽവെ മാധ്യമങ്ങളെ അറിയിച്ചു. ഫുഡ് ബാങ്ക് ടിബുവിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഭക്ഷണ പൊതികൾ ഇപ്പോഴും തയ്യാറാക്കി വരികയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബൊഗോട്ടയിലെ ഇടവകകളിൽ നിന്ന് ശേഖരിച്ചതും ഇപ്പോള്‍ ലഭിച്ചതും കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ വഴി സംഭാവന ലഭിച്ചിട്ടുള്ളതുമായ മറ്റ് സഹായങ്ങളും ഉപയോഗിച്ച് ഏകദേശം അമ്പത് ടൺ വസ്തുക്കളുടെ സഹായമാണ് സഭാനേതൃത്വം ലഭ്യമാക്കുന്നത്. പ്രദേശത്തെ രൂപത പരിധിയിൽ നിന്നു കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്കും സഹായം ലഭ്യമാക്കുന്നുണ്ട്. ഏകദേശം രണ്ടാഴ്ചയായി, നോർട്ടെ ഡി സാൻ്റാൻഡർ ഡിപ്പാർട്ട്‌മെൻ്റിലെ കാറ്ററ്റുംബോ മേഖലയില്‍ നാഷണൽ ലിബറേഷൻ ആർമിയും വിമത സായുധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നു ടിബു, ഒക്കാന, സാൻ കാലിക്‌സ്റ്റോ, എൽ ടാറ തുടങ്ങിയ മുനിസിപ്പാലിറ്റികളിൽ പതിനായിരക്കണക്കിന് ആളുകളെ വീടുവിട്ടിറങ്ങാൻ നിർബന്ധിതരായിരിന്നു. ജനുവരി 26 വരെ 48,000 പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. കഴിഞ്ഞയാഴ്ച ആറ് ടൺ പ്രാഥമിക സഹായം നല്‍കിയെന്ന് ബിഷപ്പ് ഗാർസെസ് പറഞ്ഞു. അക്രമത്തിനിരയായ ആളുകൾക്ക് ദൈവസ്നേഹം അനുഭവിക്കുന്നതിനായി "ക്രിസ്തുവിൻ്റെ സേവനം" കൈമാറാന്‍ ഈ സഹായത്തിലൂടെ ആഗ്രഹിക്കുകയാണെന്നു മോൺ. ജോസ് ലിബാർഡോ പറഞ്ഞു. അക്രമാസക്തർക്കായി പ്രാർത്ഥിക്കുന്നു. സമാധാനത്തിനായി തുറന്ന ഹൃദയത്തെ കർത്താവ് പ്രചോദിപ്പിക്കട്ടെ, അതാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-28-15:14:54.jpg
Keywords: കൊളംബോ

24431
Category: 1
Sub Category:
Heading: റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം
Content: റായ്പൂര്‍: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ഹൈന്ദവ തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷം തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്രംഗ്ദൾ (ഹനുമാൻ പ്രഭു ബ്രിഗേഡ്) ക്രൈസ്തവരെ ആക്രമിച്ചതായും ശേഷം വ്യാജ കേസ് ചുമത്തി ക്രൈസ്തവരെ തടങ്കലിലാക്കുകയായിരിന്നുവെന്നും ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ ഇന്നലെ ജനുവരി 27ന് യുസിഎ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവര്‍ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രൈസ്തവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ബജ്‌റംഗ്ദൾ അംഗങ്ങൾ ഒരു ക്രൈസ്തവ ആരാധനാലയം കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്രൈസ്തവരെ പാന്ദ്രി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ജനുവരി 26ന് ബൽറാംപൂർ ജില്ലയിലെ സരൂത്ത് എന്ന ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് ഒരു സുവിശേഷ പ്രഘോഷകനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ, ബൈബിളുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഹിന്ദുത്വ നിലപാടുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആണ് ഛത്തീസ്ഗഢ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ 165 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-01-28-17:26:38.jpg
Keywords: ഛത്തീ

24432
Category: 18
Sub Category:
Heading: രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ്പ് ജോസ് പൊരുന്നേടം
Content: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു. തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി വന്ന കുടുംബാംഗങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ബിഷപ്പ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു. രാധയുടെ കുടുംബത്തിന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. അതുറപ്പ് വരുത്താന്‍ കുടുംബത്തോടൊപ്പം മാനന്തവാടി രൂപതയും പ്രയത്നിക്കുമെന്ന് ബിഷപ്പ് ഉറപ്പ് കൊടുത്തു. വന്യജീവി ആക്രമണങ്ങളില്‍ താത്കാലികാശ്വാസങ്ങള്‍ക്ക് പകരമായി ശാശ്വതമായ പരിഹാരമുണ്ടാകേണ്ടതിന്റെ അനിവാര്യതയും സൂചിപ്പിച്ചു. തുടര്‍ന്ന് രാധയെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. ബിഷപ്പ് ജോസ് പൊരുന്നേടത്തോടൊപ്പം രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് അംഗങ്ങളും വയനാട് സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടവും ബിഷപ്സ് ഹൗസ് പ്രൊക്യുറേറ്റര്‍ ഫാ. ഷാന്റോ കരാമയിലും ഉണ്ടായിരുന്നു.
Image: /content_image/India/India-2025-01-28-19:59:14.jpg
Keywords: പൊരുന്നേ

24433
Category: 1
Sub Category:
Heading: മാര്‍ച്ച് ഫോര്‍ ലൈഫിന് പിന്നാലെ ജനസാഗരമായി സാൻ ഫ്രാൻസിസ്കോയിലെ വാക്ക് ഫോർ ലൈഫ്
Content: സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയില്‍ നടന്ന ഇരുപത്തിയൊന്നാമത് വാക്ക് ഫോർ ലൈഫ് വെസ്റ്റ് കോസ്റ്റ് പ്രോലൈഫ് മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. സാൻ ഫ്രാൻസിസ്കോ നഗര ഹൃദയത്തിലൂടെ ഒരു മൈലിലധികം നടന്ന മാർച്ചില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. "ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുന്നു" എന്ന ബാനറിന് പിന്നിലാണ് ആയിരങ്ങള്‍ അണിനിരന്നത്. സെന്‍റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ വോക്ക് ഫോർ ലൈഫ് വിശുദ്ധ കുർബാനയോടെയാണ് റാലിയ്ക്കു തുടക്കമായത്. മോണ്ടേറി, സാൻ ജോസ് രൂപതകളിലെ ബിഷപ്പുമാർ വാക്ക് ഫോർ ലൈഫ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികരായി. കുരിശ് രൂപവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും വിവിധ പ്ലക്കാര്‍ഡുകളും വഹിച്ചുള്ള പ്രോലൈഫ് മാര്‍ച്ച് വര്‍ണ്ണാഭമായിരിന്നു. പ്രോലൈഫ് കൂട്ടായ്മയുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതായിരിന്നു റാലി. ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുകയാണെന്നും സ്ത്രീകൾ ഭ്രൂണഹത്യയെക്കാള്‍ നല്ലത് അർഹിക്കുകയാണെന്നും വാക്ക് ഫോർ ലൈഫ് വെസ്റ്റ് കോസ്റ്റിന്റെ പ്രതിനിധി ഇവാ മണ്ടീൻ സിഎൻഎയോട് പറഞ്ഞു. മാർക്കറ്റ് സ്ട്രീറ്റിലൂടെ എംബാർകാഡെറോയിലേക്ക് പാടിയും, മുദ്രവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രോലൈഫ് റാലി നടന്നത്. കഴിഞ്ഞ ആഴ്ച അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫിലും ലക്ഷങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായിരിന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-28-20:50:01.jpg
Keywords: ലൈഫ